അന്നത്തെ ദിവസം വളരെ സന്തോഷത്തോടെ കഴിഞ്ഞു കൂടി. പല വിഭവങ്ങളായി സദ്യ ഒരുക്കി അവർ ഒരുമിച്ച് കഴിച്ചു.
വെട്ടിതിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി കണ്ണുചിമ്പി അടയ്ക്കുബോഴാണ് വൈതുവിന്റെ അരയിലൂടെ എന്തോ ഇഴഞ്ഞ് വന്നത്.
തോളിൽ തട്ടിയ നിശ്വസത്തോടെ അവൾ ഒന്ന് നടുങ്ങി ഉയർന്നു പൊങ്ങി.
""എന്താണ് ഭാര്യേ... ഉറക്കമോന്നുമില്ലേ..""
വൈതുവിന്റെ തോളിൽ താടി ഊനി കൊണ്ടവൻ കുസൃതിയോടെ ചോദിച്ചു.
അന്നേരം അവളിൽ വല്ലാത്ത പരവേഷം വന്നു ചേർന്നു ഇത് വരെ തോന്നാത്ത ഒരു തരം വികാരം.
അവളിൽ അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ അവന് നേരെ തിരിച്ചു നിർത്തി അവളെ താടി പിടിച് ഉയർത്തി ഇദ്രൻ. ചെറു നാണത്തോടെ അവൾ മുഖം കൊടുക്കാതെ അവന്റെ നെഞ്ചിൽ ചേർന്നു നിന്നു.
""സ്വന്തമാക്കികോട്ടെ... ഞാൻ എല്ലാ... അർത്ഥത്തിലും എന്റെ പെണ്ണിനെ...""
പതിഞ്ഞസ്വരത്തിൽ ഇദ്രൻ വൈതുവിന്റെ ചെവിയിൽ ഓതിയതും അവളോന്ന് പൊള്ളിപിടഞ്ഞു കൊണ്ട് സമ്മതമെന്നോണം ഒന്നുടെ അവനിലേക് ചേർന്നു നിന്നു. അവളെ ചെവിയിൽ ഒന്ന് മുത്തിയശേഷം വാരിയെടുത്ത് ബെഡിൽ കൊണ്ട് പോയി കിടത്തി.
വേനലിനോട് തന്റെ പ്രണയം പങ്കു വെച്ച് കാലം തെറ്റി പെയ്യുന്ന മഴയെ
സാക്ഷി നിർത്തി അവൻ അവളിലേക് ഒരു മഞ്ഞു പോലെ പെയ്തിറങ്ങി.....**
ഹൃദയസ്പർശിയായി അവളിലെ പെണ്ണിനെ അവൻ സ്വന്തമാക്കി എല്ലാഅർത്ഥത്തിലും.
വിയർതോട്ടിയ അവന്റെ നെഞ്ചിൽ സിന്ദൂരം പടർത്തി കൊണ്ടവൾ നിദ്രയെ പുൽകി.....
നക്ഷത്രകുഞ്ഞുങ്ങൾ നാണതാൽ മുഖം പൊത്തി...
(ഞാനും പൊത്തി 🙈🙈നിങ്ങളും പൊത്തണെ 😝)
{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{
ചെറുസൂര്യകിരണങ്ങൾ കണ്ണിനെ വെട്ടിചാണ് വൈതു കണ്ണുതുറന്നത്...
തന്റെ നെഞ്ചിൽ കുട്ടിത്തം തുളുമ്പുന്ന മുഖവുമായി ഉറങ്ങുന്ന ഇദ്രനെ കണ്ടപ്പോൾ അവൾക് വാത്സല്യം തോന്നി...
ആ നെറ്റിയിൽ ഒന്ന് മുത്തികൊണ്ടവൾ ഇന്നലയിലെ രാത്രിയെ ഓർത്ത് നാണം നിറഞ്ഞപുഞ്ചിരി വിടർത്തി ഇദ്രനെ ഉണർതാത്തെ പുതപ്പ് വാരി ചുറ്റി കുളിക്കാൻ കയറി.
കുളി കഴിഞ്ഞ് ഇറങ്ങിട്ടും അവൻ ഉണർന്നിട്ടില്ല...
ഒന്ന് നോക്കിയശേഷം അവൾ അടുക്കളയിലേക്ക് പോയി.
പ്രാതൽ കഴിക്കുബോഴും അബദ്ധത്തിൽ പോലും വൈതു ഇദ്രന് മുഖം കൊടുത്തില്ല.. എന്തോ അവളിലെ... ഭാവം അതിന് അൽപ്പം ചമ്മൽ ഉണ്ടാക്കി...
കാലിലേക് നുഴഞ്ഞു കേറുന്ന വിരലിനെ വൈതു ഒരു ഞെട്ടലോടെ ഇദ്രനെ നോക്കി... അവിടെ ഒരു കുലുക്കവും കണ്ടില്ല..... എന്നാൽ കാലിൽ ഉള്ള ചിത്രവരകൾക്ക് ഒരു കുറവുമില്ല....
വൈതു അമ്മായിയെ ഒന്ന് നോക്കിയശേഷം അവന്റെ കാലിൽ ഒന്ന് ചവിട്ടി...
""അമ്മേ.........""
ഇദ്രന്റെ ഓർക്കാപുറത്ത് ഉള്ള ആർക്കലിന്... അമ്മായി ഒന്ന് ഞെട്ടി.
""എന്താഡാ... ചെക്കാ...""
""അത്... പിന്നെ... ഞാൻ...""
പെട്ടെന്നുള്ള വേദനയിൽ വിളിച്ചു കൂവിയത് ആണേങ്കിലും... അമ്മ ചോദിച്ചപ്പോൾ അവൻ ഒന്ന് പതറി... പിന്നെ വൈതുനെ നോക്കി... പല്ല് കടിച്ചു. അവൾ അമ്മായി കാണാതെ ചിരിക്കാൻ പാട്പെടുക്കയാണ്.
""കിടന്ന് ബബ്ബ... കളിക്ക്യാ... ചെക്കൻ..""
""അത് ഒരു മുളക് കടിച്ചതാ... അല്ലാതെ ഒന്നുല്ല....😬😬"""
ദേഷ്യം കൊണ്ടവൻ പറഞ്ഞതും വൈതു ചിരി നിർത്തി പാവം കുട്ടി ആയി.
""അതിന് പുട്ടും പഴത്തിലും എവിടെയാഡാ... മുളക് 🙄""
അമ്മയുടെ അടുത്ത എൻട്രി ചോദ്യതിന് ശരിക്കും അവന് തരിപ്പിൽ പോയി...വൈതു ആണേൽ കണ്ണും മിഴിച് നിൽക്കാ... പിന്നെ അതൊരു ചിരിയായി മാറി... അമ്മായിക്ക് കാര്യമൊന്നും പിടുത്തം കിട്ടാത്തത് കൊണ്ട് രണ്ട് പേരെയും മാറി മാറി നോക്കി നിൽക്കാ... ഇദ്രന് അതുടെ ആയപ്പോൾ... വയറു നിറഞ്ഞു... അതോടെ അവൻ വൈതുനെ ഒന്ന് കനപ്പിച് നോക്കി എണ്ണീറ്റു...
ദിനങ്ങൾ എല്ലാം അതിന്റെ വേഗത്തിൽ കടന്നു പോയി... അവരുടെ പ്രണയവും. ദേവനിൽ നിന്ന് പിന്നീട് ഒരിക്കലും കണ്ട് മുട്ടലുകളോ... സംസാരങ്ങളോ.. നടന്നില്ല... അതിൽ അവർ ആ കാര്യം പാടെ മറന്നിരുന്നു...
ജീവിതത്തിൽ സന്തോഷമെന്തന്ന് വൈതു അനുഭവിച്ചറിഞ്ഞു.ഏഴ് ജന്മങ്ങളിലും ഇദ്രനെ തന്നെ പാതിയായി കിട്ടണമെന്നവൾ ദൈവത്തോടെ പ്രാത്ഥിച്ചു.
വർഷങ്ങളുടെ നീക്കങ്ങൾ അതിവേഗത്തിൽ കടന്നു പോയി... വൈതുവിന്റെ പഠനം പൂർത്തിയായി.. ഇനി തുടർന്ന് ഒരു കോഴ്‌സ് എടുത്ത് പഠിക്കാൻ ഇദ്രൻ പറഞ്ഞെങ്കിലും അവൾ മടി പിടിച് അവന്റെ മുന്നിൽ കൊഞ്ചി...
ഇദ്രനെ കൊണ്ട് എങ്ങനെയെങ്കിലും ഡിഗ്രി പൂർത്തിയാക്കിട്ട് ഒരു ജോലി വാങ്ങിക്കണമെന്ന് വൈതുവിൽ തോന്നി അവൾ അത് അവനോട് പറയുകയും ചെയ്തു. ആദ്യമോന്ന് അവൻ കൂട്ടാക്കിയില്ല... പക്ഷെ... അവളെ വാശിയ്ക്ക്... മുന്നിൽ അവൻ മുട്ട് മടക്കി.
പഠനം വീട്ടിൽ നിന്ന് തന്നെ പൂർത്തിയാക്കി പരീക്ഷ എഴുതി എടുത്തു. ഉയർന്ന മാർക്കോടെ തന്നെ അവൻ വിജയിച്ചു.ജോലി ആപ്ലിക്കേഷൻ കെടുത്തും അത് കിട്ടിയും ഇന്റർവ്യൂ കഴിഞ്ഞു അവൻ ഒരു കമ്പനിയിൽ ജോലിയ്ക്ക് പ്രവേശിച്ചു. വളരെ സന്തോഷത്തോടെ അവരുടെ ജീവിതം മുന്നോട്ട് പോയി...
തുടരും......