""ഡോക്ടർ... ആ പേഷ്യന്റ് കണ്ണ് തുറന്നിട്ടുണ്ട്.... വല്ലാതെ ബഹളം വെയ്ക്കുന്നുണ്ട്......"""
വല്ലാത്ത ഭയത്തോടെ... സിസ്റ്റർ അതും പറഞ്ഞ്.. ഡോക്ടർ മാത്യുസിന്റെ കാബിലേക്ക് ഓടി കയറി. വേറെ ഒരാളുമായി സംസാരിച് കൊണ്ടിരിക്കുന്ന... അയാൾ വേഗം സ്റ്റെതസ്കോപും എടുത്ത് ധൃതിയോടെ ICU ലേക്ക് ഓടി.
""എനി... എനിക്ക് കാണണം... ഒന്ന് മാറ്.... എനിക്ക് പോണം.....""
ICU ലേക്ക് കയറിയപാടെ.. രണ്ട് സിസ്റ്റേഴ്സിനോട് തട്ടി കേറുന്നവനെയാണ്... ഡോക്ടർ അവന്റെ അടുത്തേക് പെട്ടെന്ന് നടന്ന് ചെന്നു.
""കൂൾ... ഇദ്രൻ... കൂൾ.... തങ്ങൾ ഇങ്ങനെ സ്‌ട്രെസ് എടുക്കല്ലേ..... നമുക്ക് സംസാരിക്കാം.... കൂൾ ആവൂ.."""
തോളിൽ തട്ടി ഡോക്ടർ സൗമ്യമായി പറഞ്ഞതും... ഇദ്രൻ ഉയർന്നു പൊങ്ങുന്ന നെഞ്ചിനെ ഒന്ന് തടവി... തലയിൽ കൈ വെച്ച് നോക്കി... വല്ലാത്ത വേദന തോന്നി അവന്...
അൽപ്പനേരം കഴിഞ്ഞതും... ഒരു മയക്കത്തിലേക്ക് പോയി....
ഡോക്ടർ ഒന്ന് ശ്വാസം വലിച്ചു വിട്ടു...
""പെട്ടെന്ന് ഇങ്ങനെ സംഭവിക്കാൻ മാത്രം എന്തുണ്ടായി...""
അയാൾ ഗൗരവത്തോടെ സിസ്റ്റേഴ്സിനെ നോക്കി ചോദിച്ചു.
""ആ കുട്ടി നേരെത്തെ വന്നു കണ്ടു പോയി ഡോക്ടർ... ആള് ഒരുപാട് കരഞ്ഞന്ന് തോന്നുന്നു... പിന്നെ കുറച്ചു നേരം കഴിഞ്ഞപ്പോൾ കണ്ടു.. വൈതു.. വൈതു എന്ന് വിളിച്... ചില തവണ വരാറുള്ളത് പോലെ തല അങ്ങോട്ടുo ഇങ്ങോട്ടും വെട്ടിക്കുന്നു... ആദ്യം.. ശരിയാകും... എന്ന് കരുതി... But പെട്ടെന്ന്.. വേഗം വൈലന്റ് ആയി....""
""Ok... ഇനി എന്തങ്കിലും ഉണ്ടായാൽ പെട്ടെന്ന് വിവരം അറിയിക്കണം... """
""Ok ഡോക്ടർ...""
മാത്യുസ് അത്രയും പറഞ്ഞ് വെളിയിൽ ഇറങ്ങി...
പ്രായം തോന്നിക്കുന്ന സ്ത്രീയുടെ തോളിൽ ചാരി ജീവച്ഛവം പോലെ ഇരിക്കുന്ന പെൺകുട്ടിയിൽ അയാളുടെ കണ്ണ് എത്തി നിന്നു. വല്ലാതെ തളർന്നിരുന്നു അവൾ... ശ്വാസം ഉയർന്നു പൊങ്ങുന്നുണ്ടന്ന് മാത്രം....
അയാൾ അവളുടെ അരികിലേക്ക് നടന്നു.
നിഴൽ വെട്ടം കണ്ടവണം അവൾ ആദിയോടെ... ICU ലേക്ക് നോക്കി.. കണ്ണുകൾ അയാളിലേക് എത്തി നിന്നു.
""പേടിക്കേണ്ട... ഇന്ന് അയാളിൽ ബോധം എത്തിട്ടുണ്ട്...""
അത് അവളിൽ വല്ലാത്ത സന്തോഷം കൊണ്ടാടി...
""വൈതിക... ഒന്ന് വരൂ... എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്...""
ഉയർന്നു പൊങ്ങുന്ന നെഞ്ചിഡിപോടെ വൈതു ഡോക്ടരെ കൂടെ പോയി.
കമ്പിനിൽ എത്തിയതും അവളോട് ഇരിക്കാൻ പറഞ്ഞു അനുസരണയോടെ അവൾ ഇരുന്നു.
""See മിസ്സ്... വൈതിക... ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ.... ഇത്ര കാലവും... അതായത് ഈ കഴിഞ്ഞ നാലഞ്ചുമാസങ്ങളായി... ഇദ്രൻ കോമോ സ്റ്റെജിൽ ആയിരുന്നു... ഒന്നും അറിയാതെ... വെറും ഒരു ശ്വാസം കൊണ്ട് മാത്രം... നിലനിന്നിരുന്ന... Body. But ഇപ്പോ... അയാൾ തികച്ചും... മരിനിനോടും... സ്പർശങ്ങളോടും പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു... അതായത്.... ജീവിക്കാൻ ഉള്ള മോഹം അയാളിൽ വന്നിരിക്കുന്നു എന്ന് വേണം പറയാൻ...."""
ആനന്തകണ്ണിനീരുകൾ... അവളെ കവിളുകളെ... ചേർന്നോഴുകി പോയി. നിറപുഞ്ചിരി അവളിൽ വന്നു ചേർന്നു.
""നമ്മൾ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ... അതികം സ്ട്രയിൻ കൊടുക്കരുത്..... അത് ശ്രെദ്ധിക്കണം..""
വൈതു അതിന് തലയാട്ടി കൊടുത്തു.. പിന്നെ മരുന്നുകളെ പറ്റി പറഞ്ഞു അവളെ മനസ്സിലാക്കി കൊടുത്തു. എല്ലാം കെട്ടവൾ ആ മുറി വിട്ട് ഇറങ്ങി.
ദിവസങ്ങൾ കടന്നു പോയി... ഇദ്രന്റെ നിലയ്ക്ക് അനുസരിച് ട്രീറ്റ്മെന്റ് നടന്നു കൊണ്ടിരുന്നു...
അവരെ പ്രതിക്ഷപോലെ എല്ലാം മെച്ചപെട്ടുകൊണ്ടിരുന്നു..
അങ്ങനെ അമ്മയ്കും അവൾക്കും കാണാനും പരിചരിക്കാനുമുള്ള... അവസരം നൽകി...
വൈതു അതിൽ ഒരുപാട് സന്തോഷവധിയായി... എന്നാൽ ഇന്നത്തെ അവന്റെ അവസ്ഥ കാണുബോൾ മനസ്സ് പലപ്പോഴും കൈ വിട്ട് പോകുമോ എന്നവൾ കരുതി... എന്നാൽ ചുണ്ടിൽ വേദനയുടെ ചിരി നൽകി അവൾ കൂടെ നിന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
°°°°°°°®
തലയിൽ ചെറിയ വേദന ഉണ്ടെങ്കിലും ഇദ്രന് അതികം കുഴപ്പം ഒന്നും തോന്നിയില്ല... അമ്മ വന്ന് ഒരുപാട് കരഞ്ഞു എല്ലാത്തിനും അവന് ഒരു ചിരി നൽകി ആ കൈ മുറുകെ പിടിച് ആശ്വാസിപ്പിച്ചു...
വൈതു ഒരു യത്രം കണക്കെ.. എല്ലാം ചെയ്യും പോലെ തോന്നി അവന്... അവനെ ഒന്ന് നോക്കുന്നില്ല എന്നവൻ വേദനയോടെ ഓർത്തു. എന്നാൽ അവന്റെ കണ്ണുകൾ ആ മുഖത്ത് തന്നെ ആയിരുന്നു....
""എനിക്ക് വേണ്ട... വിഷപ്പില്ല...""
ഉച്ചയ്ക് ഉള്ള കഞ്ഞി കൊടുക്കുന്ന സമയത്ത് ഇദ്രൻ നീരസത്തോടെ പറഞ്ഞു കൊണ്ട് മുഖം തിരിച്ചു... വൈതു അവന്റെ മുഖതേക്ക് ഒന്ന് നോക്കി.
""അതിന് മാത്രം ഒന്നും കഴിച്ചില്ലല്ലോ... പിന്നെ എന്താ വിശപ്പ് ഇല്ലാത്തത്....""
പതിഞ്ഞസ്വാരത്തിലാണ് അവൾ പറഞ്ഞതെങ്ങിലും വാക്കുകൾ ഇടറാത്തെ നോക്കി...
""അത് നീ നോക്കണ്ട... എന്റെ കാര്യം എന്റെ അമ്മ നോക്കികോളും..."""
അവളെ മുഖതേക്ക് നോക്കാതെ തന്നെ അവൻ കനപ്പിച് പറഞ്ഞു...
അവളെ നെഞ്ചിൽ തീ കനൽ എരിഞ്ഞു കൊണ്ടിരുന്നു....
അവന്റെ കണ്ണിൽ നോക്കിയാൽ താൻ പൊട്ടികരഞ്ഞു പോവും എന്നതുകൊണ്ടാണ്... ആ മുഖതേക്ക് നോക്കാത്തത്.... എന്നാൽ ആ മനസ്സിൽ എന്നോട് വെറുപ്പ് തുടങ്ങിയോ....
അവൾ ഓരോന്ന് വേദനയോടെ മനസ്സിൽ ഓർത്തു കൊണ്ടിരുന്നു.....
മുഖം കുനിഞ്ഞിരിക്കുന്നവളെ അവൻ ഒരു നിമിഷം നോക്കി നിന്നു... അതെ സമയത്ത് തന്നെ വൈതു ഒഴുകി വന്ന് കണ്ണീര് തുടച്ചവനെ നോക്കിയതും ആ വേളയിൽ രണ്ട് പേരുടെയും കണ്ണുകൾ തറഞ്ഞു നിന്നു... ഷീണബാധിച് കരഞ്ഞു കലങ്ങിയ അവളെ കണ്ണുകൾ കാൺകെ അവന്റെ നെഞ്ചോന്ന് വിങ്ങി....
മറുതൊന്നും ആലോചിക്കാതെ വൈതു അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു.... ഇത്ര കാലവും താൻ അനുഭവിച വേദനകൾ അവൾ അവന്റെ നെഞ്ചിൽ പെയ്ത്തിറക്കി... ഒരു ആശ്വാസം എന്നപോലെ അവന്റെ കൈകൾ അവളെ ചുറ്റി വരിഞ്ഞിരുന്നു.
""നിക്ക്... പേടിയാ... ഇദ്രേട്ടാ...
നിക്ക് പേടിയാ.... എന്നെ വിട്ട് എങ്ങോട്ടും പോവല്ലേ.... ഇത്ര നാൾ എങനെയാ... ഞാൻ ജീവിചെന്ന് എനിക്ക് തന്നെ അറിയില്ല... ന്റെ ജീവൻ പോയപോലെ ആയിരുന്നു ഒരു ദിനവും... നിക്ക് ഒന്നും വേണ്ട..
ഒന്നും... ഇദ്രേട്ടന്റെ നെഞ്ചിൽ എന്നും ഇങ്ങനെ ചേർന്ന് നിന്നാമതി... അത് മതി അത് മാത്രം...."""
അവളിലെ ഓരോ... പരാതിയും പരിഭവവും വേദനയും അവൻ ഒരു പുഞ്ചിരിയോടെ കേട്ടിരുന്നു.. കൂടെ അവളെ തലോടി കൊണ്ടിരുന്നു.
""ഡോക്ടർ ആദ്യം പറഞ്ഞത് എന്താന്ന് അറിയോ... ഇദ്രേട്ടന്...
ന്റെ ഇദ്രേട്ടന്റെ ജീവൻ കിട്ടാൻ തന്നെ പ്രയാസാ... കിട്ടിയാൽ തന്നെ ഓർമ ഒന്നും കിട്ടണമെന്നില്ല എന്ന്...... അതെല്ലാം...
അതെല്ലാം എത്ര വേദനയോടെയാ... ന്റെ നെഞ്ചിൽ തറച്ചത് എന്ന് ഇദ്രേട്ടന് അറിയോ..... ഞാൻ..
ഞാൻ ചത്താലൊ എന്ന് വരെ ആലോചിച്ചു......"""
ഇടറിയ വാക്കുകളാൽ അവൾ പറഞ്ഞു നിർത്തിയതും അവൻ അവളെ അടർത്തിമാറ്റി ഒരു തുറിച്ചു നോട്ടം നോക്കി അതിന് അവൾ തല താഴ്ത്തി നിന്നു തേങ്ങി കൊണ്ടിരുന്നു..
""മതി മോങ്ങിയത് 😡😡😡... എന്ത് വന്നാലും ഇങ്ങനെ കരഞ്ഞ് അലമ്പാകണം....😡.... നിന്റെ കാട്ടിക്കൂട്ടൽ കണ്ടാൽ... തോന്നല്ലോ... ഞാൻ ചത്തു പോയന്ന് 😡..."""
അത് കേട്ടതും മുഖം പൊത്തി പൊട്ടിക്കരഞ്ഞു പോയി അവൾ... പറഞ്ഞത്തിന് ശേഷമാണ് അവൻ ആകാര്യം ഓർത്തത്.....
അവളെ നെഞ്ചിൽ ചേർത്ത് നിർത്തി കൊണ്ടവൻ തലോടി കൊണ്ടിരുന്നു...
""ന്റെ പൊട്ടിപെണ്ണ്... ഇങ്ങനെ കരയാതെ... ഞാൻ ഒരു തമാശ പറഞ്ഞതല്ലേ... മം... ന്റെ പെണ്ണ് അത് വിട്... ഇങ്ങനെ കരഞ്ഞാൽ ന്റെ മോള് പുറത്ത് വന്നാൽ നിന്നെ ശരിയാക്കും...""
ഒരു കുസൃതിയോടെ അവൻ പറഞ്ഞതും പെട്ടെന്ന് വൈതു അവനിൽ നിന്ന് അടർന്ന് മാറി മുഖതേക്ക് അത്ഭുതത്തോടെ നോക്കി...
""വല്ലാതെ ഞെട്ടണ്ടാ... നീ തന്നെ എന്റെ അടുത്ത് വന്ന് പറഞ്ഞില്ലേ.... നോക്ക് ഇദ്രേട്ടാ... നമ്മടെ കുഞ്ഞിനെ.... ന്റെ ഇദ്രേട്ടന്റെ കുഞ്ഞ് എന്റെ ഉള്ളിൽ ഉണ്ടെന്ന്...""
അവളെ താടി പിടിച്ചവൻ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞതും അവൾ ചിരിച്ചു പോയി... അവൻ കണ്ണുകൾ അമർത്തി തുടച്ചു കൊടുത്തു നെറ്റിയിൽ ചുടുചുംബനം നൽകി.... അവൾ അത് സന്തോഷത്തോടെ സ്വീകരിച്ചു.
സാരിതലപ്പ് മാറ്റിയവൻ അവളെ വയറിൽ അമർത്തി ഒന്ന് മുത്തി... തന്റെ ചോരതുടിപ്പിന് നൽകുന്ന ആദ്യചുംബനം... വൈതു അവന്റെ മുടിയിഴകളെ തലോടി.....
ഇദ്രൻ കുറച്ചു നേരം അവളെ മടിയിൽ കിടന്ന് വയറിലേക് മുഖം പൂഴ്ത്തി കിടന്നു....
വയറിൽ നനവ് പടർന്നത് കണ്ട് വൈതു അവനെ അടർത്തി മാറ്റി മുഖം പിടിച് ഉയർത്തി... കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ അവളെ ഉള്ള് വല്ലാതെ നൊന്തു...
""എന്താ... ഇദ്രേട്ടാ... ഇത് എന്തിനാ.. കരയണേ.... ഹേ...""
""ഞാ... ഞാൻ... എങ്ങാനും... പോയിരുന്നെങ്കിൽ... ന്റെ മോള്.... അവളെ ഒരു നോക്ക് കാണാൻ എന്നെ കൊണ്ട് ആവുമോടീ...."""
അവളെ മാറിലേക്ക് അവൻ വീണ് വിങ്ങി... കുറച്ചു നേരം അങ്ങനെ തന്നെ നിന്നു വൈതു അവനെ തലോടി കൊണ്ടിരുന്നു....
""മോള് ആണെന്ന്... ഇപ്പോ... തന്നെ തീരുമാനിചോ... ഹേ...""
അവന്റെ മൂഡ് മാറ്റാൻ എന്നവണ്ണം അവൾ ഒരു കളിയാലേ ചോദിച്ചതും അവൻ കരച്ചിൽ ഒക്കെ മാറ്റി ഒന്ന് ചിരിച് കൊടുത്തു.
""ആ തീരുമാനിച്ചു... അബോധാവസ്ഥയിൽ ഞാൻ കിടക്കുന്ന സമയത്ത് നീ എന്റെ ചെവിയിൽ അത് വന്ന് പറഞ്ഞതും... ഞാൻ കേട്ടതാ... എന്റെ മോളേ വിളി...
അച്ഛാ.... ന്ന്..... എനിക്ക് ഉറപ്പാ... മോള് തന്നെയാ... നിന്നെ പോലെ ആയാൽ മതി ഈ കണ്ണ് ഈ ചിരി... അതൊക്കെ പക്ഷെ... നിന്റെ ഈ കരച്ചിലും പിഴചിലും വേണ്ടാ... ന്റെ വാവാച്ചി നല്ല ബോൾഡ് ആവണം എന്നെ... പോലെ..."""
""ഹോ... അങ്ങനെ...😒😒അപ്പൊ... എന്റെ സ്വഭാവം വേണ്ട അല്ലെ...""
മുഖം കോറുപ്പിചവൾ പറഞ്ഞതുo ഇദ്രന് ചിരി പൊട്ടി... അതെ എന്നവൻ തലയാട്ടി... അതോടെ അവളെ കവിളുകൾ കൂർത്തു... ഇദ്രൻ അതിനു ഒരു കടി കൊടുത്തതും... വൈതു അറിയാതെ ചിരിച്ചു പോയി....
ജീവിതത്തിൽ ഇനി ഒരു ദുരന്തവും നൽക്കല്ലേ... ന്നവൾ ഓർത്തു കൊണ്ട് കണ്ണുകൾ അടച് അവന്റെ നെഞ്ചിൽ കിടന്നു... ഒരു കൈ കൊണ്ട് അവളെ തലോടിയും മറു കൈ കൊണ്ട് അവളെ വയറിനെ പൊതിഞ്ഞു ഇദ്രൻ ഇരുന്നു...
ദിവസങ്ങൾ ഓടി അകന്നു... ഓരോ ദിവസവും ഇദ്രനിൽ മാറ്റങ്ങൾ വന്ന് തുടങ്ങി വലിയ കെട്ടുകൾ മാറി ചെറിയ കെട്ടുകൾ ആയി...
മുഖത്തെ തെളിച്ചo വന്ന് തുടങ്ങി അതുപോലെ വൈതുന്റെ കാര്യവും...
ഭാര്യ എന്നനിലയിലും അമ്മ എന്ന തയ്യാർ എടുപ്പിലും അവൾ വളരെ ശ്രെദ്ധയോടെ നിന്നു...
അമ്മായി അവളെ ഒന്നും ചെയ്യിപ്പിക്കാതെ... നല്ല പോലെ കെയർ ചെയ്തു. ഇദ്രൻ ക്രിട്ടികൽ ആയ സമയത്ത് ആയിരുന്നു അവളിലെ അമ്മയെ അറിഞ്ഞത് ആ... നേരം അവൾക് അതിലേക് ഉള്ള തിരിഞ്ഞു നോട്ടം ഇല്ലായിരുന്നു... മറിച് ഇദ്രന്റ് ജീവൻ തിരിച്കിട്ടാൻ ഉള്ള പ്രാത്ഥനയിൽ ആയിരുന്നു....
ഇപ്പോ ഇദ്രൻ തന്നെ അവളെ പലതും വഴക് പറഞ്ഞു കൊണ്ടാണങ്കിലും ഒന്ന് ഒതുങ്ങി ഇരിക്കാൻ പറഞ്ഞു....
അതൊക്കെ കേൾക്കുന്ന എഫക്റ്റിൽ ആള് ഇപ്പോ.. നല്ല കുട്ടിയാണ്...
ഇദ്രന് കൈയ്ക്ക് കേട്ട് ആയതുകാരണം വൈതു തന്നെയാണ് വാരി കൊടുക്കുന്നത്... അവനു അത് ആഗ്രഹിച്ചിരുന്നു...
അങ്ങനെ ഒരു ദിവസം ഭക്ഷണം കൊടുക്കുന്ന സമയത് ഡോർ തുറന്ന് ഒരാൾ അകത്തേക് നോക്കി...
ആരാണെന്നറിയാൻ വൈതു പിന്നിലേക്ക് നോക്കിയതും അവളെ മുഖം വരിഞ്ഞു മുറുകിയിരുന്നു... ആ കണ്ണുകൾ ക്രോധം കൊണ്ട് കത്തിജ്വലിച്ചിരുന്നു....
തുടരും......