Aksharathalukal

പ്രിയസഖി 💓(12)

ഒരു വേളയിൽ അവളെ മനസ്സിലേക്ക് ആ വേദന കലർന്ന ദിനങ്ങൾ ഓടി കയറി.......💔.....
 
(Past )
 
""മോളേ... ആ തോരൻ ഒന്ന് ഇറക്കി വെയ്ക്ക്... ഞാൻ ഇവിടെ അയലിൽ ഇട്ടത് ഒന്ന് എടുക്കട്ടെ... മഴക്കാറുണ്ട്...""
 
അമ്മായി വിളിച്ചു പറയുന്നത് കേട്ട് വൈതു മറുപടിയും നൽകി അടുക്കളയിലേക്ക് പോയി.. ആ കാര്യം ചെയുന്നതിന്റെ ഇടയ്ക് കാളിങ് ബെൽ അടിഞ്ഞു...
അത് ഇപ്പോ... ആരാ... എന്ന ചിന്തയോടെ അവൾ പൂമുഖതേക്ക് നടന്നു...
വാതിൽ തുറന്നതും രമേശിനെ കണ്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.
 
""അല്ലാ... ആരിത്...രമേശേട്ടനോ...
കൊറേ നാളായല്ലോ... കണ്ടിട്ട്... ഇപ്പോ... ഇങ്ങോട്ട് ഉള്ള വഴിയൊക്കെ മറന്നോ...."""
 
ഒരു തമാശ രൂപേണ വൈതു ചോദിച്ചതും അവൻ ഒരു പ്രയാസപെട്ട് ചിരി നൽകി....
 
""വൈതു.... ഇദ്രൻ....""
 
""ഇദ്രേട്ടൻ... വന്നിട്ടില്ല.... എതെണ്ടാ...നേരം കഴിഞ്ഞു... ചിലപ്പോ... ജോലി തിരക്ക് കാരണമാവും.... രമേശേട്ടൻ ഇരിക്ക്... ഞാൻ ചായ എടുകാം...""
 
അവനോട് അതും പറഞ്ഞ് തിരിഞ്ഞു പോകാൻ നിന്നവളെ അവൻ വിളിച്ചു നിർത്തി....
വീടിന്റെ അടുക്കളഭാഗതൂടെ അമ്മ തുണികളുമായി വന്നതും രമേശ്‌ ഒരു ഉൾ വലിഞ്ഞഭയതാൽ രണ്ട് പേരെയും നോക്കി... വൈതു ഒരു സംശയകണ്ണാൽ അവനെ തന്നെ നോക്കി നിൽക്കുകയാണ്....
 
""അത് വേറെ ഒന്നും അല്ല.... ഇദ്രന് ചെറിയ ഒരു.....
ഒരു ആക്‌സിഡന്റ്....."""
 
ചുട്ടെരിയുന്ന തീകനൽ പോലെ അവളുടെ കാതുകളിൽ ആ വാക്കുകൾ പാഞ്ഞെത്തി..... ഒരു താങ്ങിനായി അവൾ അടുത്തുള്ള തിണ്ണയിൽ കൈ ഉറപ്പിച്ചു....
 
കെട്ടുന്ന അമ്മയിലും നടുക്കം സൃഷ്ടിച്ചു... കയ്യിലെ വസ്ത്രങ്ങൾ നിലം പതിച്ചു....
 
രമേശ്‌ അമ്മയെ താങ്ങി പിടിച് കോലായിൽ ഇരുത്തി... വൈതു ഒരു തരം മരവിപ്പോടെ അതെ നിൽപ്പ് തന്നെ.... കണ്മുന്നിലൂടെ... ഇദ്രൻ പുഞ്ചിരികൾ അവൾ കണ്ട് കൊണ്ടിരുന്നു...
 
""വൈതു....."""
രമേശ്‌ ഒന്ന് അവളെ തന്നെ നോക്കി വിളിച്ചതും ഒരു പൊട്ടിക്കരച്ചിലൂടെ അവന്റെ നെഞ്ചിലേക്ക് അവൾ വിങ്ങി പൊട്ടി....
 
""ഏട്ടാ... ന്റെ ഇദ്രേട്ടൻ..... നിക്ക്... നിക്ക് കാണണം.... ഇപ്പോ... തന്നെ... നമ്മക്ക് പോവാ...."""
 
അവളിലെ ഓരോ വേദനകളും തേങ്ങലുകളും ഒരു ഏട്ടന്റെ സ്ഥാനത്ത്‌ നിന്നവൻ ചേർത്ത് നിർത്തി.
അതികം വൈകാതെ തന്നെ അവർ ഹോസ്പിറ്റലിൽ എത്തി.
 
ഓരോ മിനുട്ട്കൾ പോലും ഓരോ യുഗങ്ങൾ ആയി തോന്നി അവൾക്. മനമുരുകി പ്രാത്ഥനയിൽ ഏർപ്പെട്ടു ഇരുവരും...
 
മണിക്കൂർകൾക്കും ശേഷം ആ വാതിൽ തുറക്കപ്പെട്ടു... ഇദ്രന്റെ കൂട്ടുകാരും വൈതുവും അമ്മയും എല്ലാം ഓടിചെന്ന് ഡോക്ടറേ മൂടി.
 
""ആള് ഇത്തിരി ക്രിട്ടിക്കൽ സ്റ്റെജിൽ തന്നെയാണ്... ജീവൻ ഉണ്ടോന്ന് ചോദിചാൽ.... Yes...,But പണ്ടത്തെ പോലെ ആവുമോ... എന്നകാര്യത്തിൽ.... എനിക്ക് ഉറപ്പ് നൽക്കാൻ കഴിയില്ല... And don't worry... ദൈവം എന്നരാൾ മുകളിൽ ഉണ്ടല്ലോ...
എല്ലാം ശരിയാവും...."""
 
ഒരു നിമിഷം എല്ലാവരും മൗനം പാലിച്ചു... സമയങ്ങൾ കടന്നു പോയ്‌ കൊണ്ടിരുന്നു... ആരും ഒന്നും മിണ്ടിയില്ല...
 
കുറച്ചു നേരത്തിന് ശേഷം...
നവിൻ (ഇദ്രാൻറ്റെ കൂട്ടുകാരൻ ) ഓടികിതച്ചു കൊണ്ട് രമേഷും കൂട്ടരും നിൽക്കുന്ന ഇടത്തേക് വന്നു...
കണ്ണ് കൊണ്ടവൻ വൈതുനെയും അമ്മയെയും നോക്കിയതും മറ്റുള്ളവർകും കാര്യം മനസ്സിലായി...
 
അവര് എല്ലാരും അൽപ്പം മാറി...
 
""എന്താഡാ കാര്യം...."""-കാർത്തി (അതിൽ ഒരുത്തൻ )
 
""ഞാൻ അന്വേഷിച്ചു... അവൻ കരുതി കൂട്ടി ഇദ്രേട്ടനിട്ട് പണിതതാ... ഇടിച്ച ലോറി ഡ്രൈവറേ പൊക്കി നല്ലോണം ഒന്ന് പെരുമാറിയപ്പോ അവൻ വള്ളിപുള്ളി വിടാതെ പറഞ്ഞു... എല്ലാം..."""-നവിൻ
 
 
കേട്ടവരുടെ എല്ലാം ചോര തിളച്ചു മറിഞ്ഞു....
 
""വാടാ... നമ്മളെ ചെക്കനെ... ഈ അവസ്ഥയിൽ ആക്കിട്ട് അവൻ അങ്ങനെ നേളിഞ്ഞ് ഇരിക്കേണ്ട...""
 
അവര് എല്ലാരും അത് പറഞ്ഞ് തിരിഞ്ഞതും മുന്നിൽ കൃഷ്ണമണിയിൽ ചുവപ്പു വ്യാപ്പിച് സർവ്വതും ചുട്ടരിക്കാൻ പാകത്തിൽ നിൽക്കുന്ന വൈതുവിനെ കണ്ടതും അവരിലും ഒരു ഭയം വന്ന് കൂടി.
 
""ഞാനും വരും... നിങ്ങടെ കൂടെ എനിക്ക് കാണണം... അയാളെ..."""
മൂറച്ചയുള്ള വാക്കുകൾ അവൾ പുറത്ത് വിട്ടതും അവരിലും തങ്ങളുടെ പെങ്ങൾ വരണം എന്ന് ചിന്ത ഉണ്ടായി.
 
അമ്മയുടെ അടുത്ത് അവരിലെ ഒരാളെ ഭാര്യയെ നിർത്തി രമേശിന്റ ഭാര്യയും വൈതുവും അവരുടെ കൂടെ പോയി.
വീടിന്റെ മുറ്റത് ഒരു വണ്ടി നിൽക്കുന്നത് കണ്ടതും... അവരൊന്ന് സംശയിച് നിന്നതും മറുതൊന്നും നോക്കാതെ അകത്തേക് കയറി...
കസേരയിൽ പുറം തിരഞ്ഞ് നിൽക്കുന്നവനെ കാർത്തി ചവിട്ടി വീഴ്ത്തി..
ഓർക്കാപുറത്ത് കിട്ടിയ ചവിട്ട് കാരണം വീണവൻ കിടന്നിടത് കിടന്ന് പുറകിലേക്ക് നോക്കി...
 
"" നിങ്ങളോ...... """
 
ഒരു ഞെട്ടൽ അവന്റെ മുഖത്തുണ്ടായിരുന്നു.... അവര് എല്ലാരും അവനെ നോക്കി ഒരു പുച്ഛം കലർന്ന ചിരി നൽകി....
 
""പിന്നെ നീ ആരാണെന്നു കരുതിയഡാ... &%%#&#&₹₹&₹--₹*%@%@😡😡മോനെ...-കാർത്തി ""
 
""നീ ഞങ്ങളെ ചെക്കനെ തൊട്ടാൽ.. വരാതെ ഇരിക്കാൻ പറ്റോഡാ... ഞങ്ങൾക്ക്‌... അത് മാത്രല്ലാ... പിന്നെ ഞങ്ങൾ ഇവൾടെ ആങ്ങളമ്മാര... എന്ന് പറഞ്ഞ് നടക്കുന്നതിൽ വല്ല കാര്യവുമുണ്ടോ.... ഹേ....-രമേശ്‌ ""
 
വൈതുനെ ചൂണ്ടി കൊണ്ടവൻ പറഞ്ഞതും... ദേവന് ഒരു തരം അകപ്പെട്ട ഭയം കുമിഞ്ഞു കൂടി....
 
അവർ രണ്ട് പെണ്ണുങ്ങളും മാറി നിന്നതും... ചെക്കൻമ്മാരെല്ലാരും അവനെ എടുത്ത് തല്ലാൻ തുടങ്ങി...
ഒറ്റയ്ക്ക് ആയതിന്റെ അവശതയിൽ... ദേവൻ ആകെ തളർന്നിരുന്നു.... വായിൽ നിന്ന് ചോര ഒലിച്ചിറങ്ങി... കൊണ്ടിരുന്നു.... വൈതു ഒരു തരം ആനന്തത്തോടെ ആണ് കണ്ട് നിന്നത്...
എല്ലാറ്റിനും അവർ മാറി നിന്നിട്ടുo തങ്ങളെ ദ്രോഹിക്കാൻ വന്നതിന്റെ ദേഷ്യവും വൈരാഗ്യവും... പകയുമായിരുന്നു അവൾക്....
 
ജീവൻ പോക്കും.. എന്നായപ്പോൾ.. കാർത്തി അവന്റെ ഷേർട്ടിന് കുത്തി പിടിച്... അവന്റെ മുഖതിന് നേർക്കേ നിർത്തി....
 
""പലതവണ...ഇദ്രേട്ടൻ നിനക്ക് വാണിങ് തന്നത് അല്ലെഡാ.... എന്നിട്ടുo നീ.......😡😡😡"""
 
മുഷ്‌ടി ചുരുട്ടി അവൻ മൂക്കിനിട്ട് കുത്താൻ നിന്നതും....
 
""ദേവാ..................................."""
 
ഉയർന്നു കേട്ടവിളി... ആ വീട് മുഴുവൻ പ്രതിധ്വനിച്ചു.... അൽപ്പം ഉന്തിയ വയറുമായി ഓടി കിതച്ചു വരുന്ന മായയെ കണ്ടതും... കാർത്തി അവന്റെ പിടി താനെ അയച്ചു....
നിലത്തേക് ഊർന്നു വീണവന്റെ കയ്യിലും മുഖതും മാറി മാറി നോക്കി കരഞ്ഞു പൊഴികുന്ന... മായയെ കണ്ടതും വൈതുന് ആകെ വല്ലായ്മ തോന്നി...
 
""ഒന്നും ചെയ്യരുത്... പ്ലീസ്... ഞാൻ നിങ്ങളെ കാലു പിടിക്കാം.... ഇനി ഒരിക്കലും നിങ്ങളോട് ഒരു ദ്രോഹതിന് വരില്ല.... എന്റെ കുഞാണെ സത്യം....
വെറുതെ വിടണം....."""
 
അത്രയും താഴ്മയോടെയും... വേദനയോടെയും.. മായ പറഞ്ഞതും... രമേശ്‌ മുന്നിലേക്ക് വന്നു കൊണ്ട് പറഞ്ഞു....
 
"""ചത്തോ... ജീവികൊ... എന്ന് പോലും അറിയാതെ... മണിക്കൂറോളമായി.... കിടക്കുന്ന ഞങ്ങളെ... ജീവൻ ഉണ്ട് അവിടെ... അതുകൊണ്ട്  ഇവൻ ഇപ്പോ... കൊടുത്തത് ഒന്നും പോരാ...
പക്ഷേ.... ഒന്ന് ഓർത്തോ... അവന് എന്തേലും സംഭവിച്ചാൽ.... നിന്റെ കുഞ്ഞിന് തന്ത കാണില്ല........."""
 
ഒരു മുന്നറിയിപ്പോടെ പറഞ്ഞു കൊണ്ടവർ പോയി.
 
___________________________________________________________®
 
ദിവസങ്ങൾ എല്ലാം അതിന്റെ വഴിയ്ക്ക് അങ്ങ് പോയി... രാത്രിഎന്നോ... പകലെന്നോ... ഇല്ലാതെ... ഇദ്രന്റെ കൂട്ടുകാരും..... വൈതുവിനും അമ്മയുക്കും കൂട്ടിരുന്നു.... ഓരോ ദിനങ്ങളിലും വൈതു അനുഭവിക്കുന്ന വേദനകൾ എല്ലാവരുടെ ഉള്ളിലും നീറ്റൽ ഉണ്ടാക്കി....
 
അങ്ങനെ ഇരികെ ഒരു ദിവസം ബോധംമറിഞ്ഞവൾ വീണു... അന്ന് ആണ് അത്ര ദിവസതിന് ശേഷം അവരിൽ സന്തോഷം വന്നേത്തിയത്...
ഇദ്രന്റെ തുടിപ്പ് അവളുടെ ഉദരത്തിൽ പിറവി എടുത്തു.....
 
 
 
ആ സന്തോഷവാർത്ത പറയാൻ വൈതു ഇദ്രനരികിൽ ഓടി... എത്തി..
ചലനമില്ലാതെ കിടക്കുന്ന അവന്റെ കൈ അവളെ കയ്യോട് ചേർത്ത് വെച്ചു നിറ പുഞ്ചിരിയോടെ...
 
""ഇദ്രേട്ടാ.... നമ്മടെ.... വാവ... നമ്മടെ വാവ... ഇതാ... ഇവിടെ ഇണ്ട്... ന്റെ ഇദ്രേട്ടന്റെ തുടിപ്പ്....
ഒന്ന് കണ്ണ് തുറക്ക് ഇദ്രേട്ടാ.... നമ്മടെ കുഞ്ഞിനോട് ഒന്നും മിണ്ട്.... ന്നേ... ഒന്ന് ചേർത്ത് പിടിക്ക്......"""
 
വാക്കുകൾ ഇടറി കൊണ്ടിരുന്നെങ്കിലും അവൾ പറയാൻ ഉള്ളത് പൂർത്തികരിച്ചു....
 
അവന്റെ തൊട്ടടുത് ഇരുന്നവൾ പൊട്ടികരഞ്ഞു....നെഞ്ച് നീറി പുകഞ്ഞിരുന്നു... ഒരു നോക് അവളെ നോക്കിയിരുന്നെങ്കിൽ... ഒരു വിളി.. അവളെ വിളിച്ചിരുന്നേങ്കിൽ... എന്നവൾ അതിതായി... ആഗ്രഹിച്ചു...
മണിക്കൂരുകൾ നീണ്ടേങ്കിലും അത് സംഭവിചില്ല...
 
നിർവീകാരിയായി അവൾ അവനിൽ നിന്ന് അകന്നു പോയി... ഒഴുകികൊണ്ടിരിക്കുന്ന.. കണ്ണീരിനെ തുടച്ചു കൊണ്ട്....
 
എന്നാൽ ഇതേ സമയം ഇദ്രനിൽ.. പല മാറ്റങ്ങളും വന്ന് കൊണ്ടിരുന്നു... ചെവികളിൽ തന്റെ ജനിക്കാൻ പോകുന്ന പൊന്നോമനയുടെ വിളി... അവൻ വ്യക്തതയോടെ കേട്ടു...
തലചൊറിലെ നാടിനേരമ്പുകൾ... വല്ലാതെ വലിഞ്ഞു മുറുകി... അടഞ്ഞു കിടന്ന കണ്ണുകൾ... വലിച്ചു തുറക്കാൻ ശ്രെമം നടത്തി.... ഇരുകയ്യ്ക്കളും ബെഡിൽ അമർത്തി പിടിച്ചിരുന്നു..... നിവർന്നുതെളിഞ്ഞ നെറ്റിതടം... ചുളിഞ്ഞു ചുരുങ്ങിയിരുന്നു....
 
തന്റെ പ്രാണൻ വിട്ട് അകന്നു പോകുന്ന വേദനയോടെ അവൻ... സകല ശക്തികൾ ഉപയോഗിച്ച്.... ആഞ്ഞു ശ്വാസം വലിച് ബെഡിൽ നിന്ന് കുത്തിച്ചു ഉയർന്നു..........
 
""""വൈതൂ....................................."""""
 
(Past end )
 
എല്ലാം ഒരു മിന്നായം പോലെ അവളെ കണ്ണിലൂടെ... കടന്നു പോയി... അതിന്റെ ഫലംമേന്നോണം... ആ മുഖം ചുവന്നു തുടുത്തു....
 
""ഇദ്രാ.... എനിക്ക് നിന്നോട് അൽപ്പം സംസാരിക്കണം...""
അവരിലേക് ഒരു ദയഎന്നപോലെ നോട്ടം നൽകി ദേവൻ ചോദിച്ചതും.... ഇദ്രൻ ഒരു പുഞ്ചിരി നൽകി... തല കൊണ്ട് വരാൻ കാണിച്ചു.
അതെ നേരം വൈതു അവന്റെ അടുത്തേക് ദേഷ്യതാൽ പാഞ്ഞടുക്കാൻ നിന്നതും ഇദ്രൻ അവളെ പിടിച് അടുത്ത് ഇരുത്തി... അവളെ മുഖതേക്ക് ഒന്ന് നോക്കി കണ്ണ് ചിമ്മി കാണിച്ചു.
 
ഒരു മായാജാലം പോലെ അത്ര നേരം ക്രോധം പൂണ്ടു നിന്നവൾ മൗനമായി....
ദേവനിൽ അതെല്ലാം ഒരു അത്ഭുതമായിരുന്നു.
 
 
""എല്ലാറ്റിനും മാപ്പ്...... എനിക്ക് പറ്റിയ തെറ്റാണ്.... അല്ല... എന്റെ ദുഷിച മനസ്സ്... ചെയ്യിപ്പിച്ചതാണ്... പൊറുക്കണം... എന്നോട്... നീ...""
 
ഇദ്രന്റെ കൽക്കൽ വീണവൻ പറഞ്ഞതും... കെട്ടില്ലാത്ത കൈ കൊണ്ട് ഇദ്രൻ അവനെ മാറ്റി നിർത്തി... സ്നേഹത്തോടെ....
 
"""അതൊക്കെ കഴിഞ്ഞില്ലേ... വിട്ടേക്ക്.... എനിക്ക് ഒരു ദേഷ്യവും ഇല്ല..."""
 
പുഞ്ചിരിയാലേ പറയുന്ന ഇദ്രനെ വൈതുന് ഒരു അത്ഭുതമായിരുന്നു... അവൾ ആ മുഖതേക്ക് തന്നെ നോക്കിയിരുന്നു...ഇത്രയൊക്കെ തന്നോട് ദ്രോഹം കാട്ടിയവനോട് എങ്ങനെ ഇങ്ങനെ ഒക്കെ പേരുമാറാൻ കഴിയുന്നു... അതായിരുന്നു അവൾക് അതിശയം....
 
"""അറിയാഡാ... നീ അങ്ങനെ പറയൂ... എന്ന്... കാരണം പണ്ടേ നിന്റെ സ്വഭാവം ഇത് ആയിരുന്നല്ലോ.... അന്ന് എല്ലാം നിനക്ക് എതിരെ തിരിഞ്ഞിട്ടേ ഒള്ളു ഞാൻ... ഒരു പകയാളിയെ പോലെ.... നിന്റെ സഹോദരസ്നേഹം മനസ്സിലാക്കാൻ എന്നെ കൊണ്ട് കഴിഞ്ഞില്ല... എന്ന് മാത്രമല്ല... നിന്റെ മോഹങ്ങൾ എല്ലാം നിന്നിൽ നിന്ന് തട്ടി എറിഞ്ഞിട്ടേ... ഒള്ളൂ...
അതിലെ ഏറ്റവും വലിയ തെളിവ് ആണല്ലോ... വൈതു.....""""
 
ദേവനിൽ നിന്നവാക്കുകൾ അവളിൽ ഞെട്ടൽ ഉളവാക്കി... ഇദ്രൻ അപ്പൊഴുo ഒരു ചിരിയോടെ നിന്നു...
 
തുടരും.................
 
 

പ്രിയസഖി 💓(last part)

പ്രിയസഖി 💓(last part)

4.8
14536

""പണ്ട് ചെറുപ്പത്തിൽ അമ്മായിടെ കൂടെ വീട്ടിൽ എത്തിയപോ... നിന്റെ റൂമിൽ ഞാൻ കണ്ടതാ... ആ ഡയറി...""   ദേവൻ ഇദ്രനെ നോക്കി ഒന്ന് ചിരിച്ചു. അവൻ തിരിച് ഒന്ന് കണ്ണുചിമ്മി കാണിച്ചു.   ""അതിൽ നീ വരച്ച ഇവളുടെ ചിത്രങ്ങൾ എല്ലാം തികച്ചും ജീവൻ വെച്ചത് പോലെ ആയിരുന്നു... അന്ന് എനിക്ക് മനസ്സിലേക്ക് ഓടിഎത്തിയത്... നിന്നിൽ നിന്ന് എങ്ങനെ ഇവളെ അകറ്റാം എന്നായിരുന്നു... അത് അത്പോലെ തന്നെ സംഭവിച്ചു... അഭിനയത്തിലൂടെ തുടങ്ങിയ പ്രണയമാണെങ്കിലും പിന്നീട് അത് ആത്മാർത്ഥമായി... പക്ഷെ അതിനോട് വില തോന്നിയത് വിട്ട് അകന്നതിന് ശേഷമാണെന്ന് മാത്രം...""   പറഞ്ഞു നിർത്തിയതും അവന്റെ ത