""പണ്ട് ചെറുപ്പത്തിൽ അമ്മായിടെ കൂടെ വീട്ടിൽ എത്തിയപോ... നിന്റെ റൂമിൽ ഞാൻ കണ്ടതാ... ആ ഡയറി...""
ദേവൻ ഇദ്രനെ നോക്കി ഒന്ന് ചിരിച്ചു.
അവൻ തിരിച് ഒന്ന് കണ്ണുചിമ്മി കാണിച്ചു.
""അതിൽ നീ വരച്ച ഇവളുടെ ചിത്രങ്ങൾ എല്ലാം തികച്ചും ജീവൻ വെച്ചത് പോലെ ആയിരുന്നു... അന്ന് എനിക്ക് മനസ്സിലേക്ക് ഓടിഎത്തിയത്... നിന്നിൽ നിന്ന് എങ്ങനെ ഇവളെ അകറ്റാം എന്നായിരുന്നു... അത് അത്പോലെ തന്നെ സംഭവിച്ചു... അഭിനയത്തിലൂടെ തുടങ്ങിയ പ്രണയമാണെങ്കിലും പിന്നീട് അത് ആത്മാർത്ഥമായി... പക്ഷെ അതിനോട് വില തോന്നിയത് വിട്ട് അകന്നതിന് ശേഷമാണെന്ന് മാത്രം...""
പറഞ്ഞു നിർത്തിയതും അവന്റെ തല താണു... എന്നാൽ വൈതുവിന്റെ കണ്ണുകൾ ഇദ്രനിൽ തന്നെ ആയിരുന്നു.
""നിനക്ക് എല്ലതും ഉണ്ടന്ന് ദേഷ്യം മായിരുന്നു എനിക്ക്... അതിൽ ഏറ്റവും വലുതായി തോന്നിയത് ഒന്നായിരുന്നു..**അമ്മ **... ഞാൻ സ്നേഹിച് കൊതി തീരും മുൻപേ... എന്നെ വിട്ട് അകന്നില്ലേ... അതിന് ശേഷം നിന്നോട് ആയി എനിക്ക് എല്ലാറ്റിനും പക... അതിന്റെ ഒരു ഭാഗം തന്നെ ആയിരുന്നു അന്ന് കോളേജിൽ വെച് നടന്നത്... പക്ഷേ അന്നും നീ എന്നെ രക്ഷിച്ചു... എന്നാൽ ഞാനോ.... വീണ്ടും ഒരു ഭ്രാന്തനെ പോലെ.... നിന്നെ....."""
ഇദ്രന്റ തൊട്ടടുത്ത് ഇരുന്നു കൊണ്ടവൻ പൊട്ടിക്കരഞ്ഞു....
ആ കണ്ണീരിൽ വിശ്വാസമുണ്ടായിരുന്നു.... കുറ്റബോധം തെളിഞ്ഞിരുന്നു... എല്ലാം ഒരു പുഴ പോലെ അവൻ ഇദ്രന്റ കയ്യിൽ പിടിച് ഒഴുകി കളഞ്ഞു.....
"""ക്ഷമിക്കഡാ.... ഈ പാപിയോട്.... മാപ്പ്.... മാപ്പ്.... മാപ്പ്....."""
സഹോദരങ്ങളിൽ രണ്ട് പേരും പരസ്പരം ചേർന്നു നിന്ന് ആശ്വാസവാക്കോടെ... താങ്ങായി നിന്നു... പുറത്ത് നിന്ന് വന്ന ഇദ്രന്റെ കൂട്ടുകാർക്കും അമ്മയ്കും എല്ലാം ആ കാഴ്ച കുളിർമ ഏകി....
മനസറിഞ്ഞ കുറ്റബോധപറച്ചിലിനേക്കാൾ... വല്യ... വൈരാഗ്യം ഇല്ലല്ലോ.....ഈ ഭൂമിയിൽ....
•••••••••••••••••••°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°••••••••••••••••••••••••••••••
[വർഷങ്ങൾക് ശേഷം......]
"""ചെറിയച്ചാ.... ഈ നന്ദുവും.. കണ്ണനും ഇവിടെ പൊരിഞ്ഞ അടിയാ.... ഒന്ന് വേഗം വാ.....""""
മുറ്റത്തെ മണൽ തരിയിൽ കിടന്ന് ഉഴുതുമറിഞ്ഞ്... തലങ്ങും വിലങ്ങുo തല്ലു കൂടുന്ന...**ധീർഷക് **എന്ന നന്ദുവിനെയും 🖤**ധീരവ് **🖤എന്ന കണ്ണനെയും നോക്കി കൊണ്ട്...പത്തു വയസായ... **ധൈർഖ്യ **എന്ന പൊന്നു വിളിച്ചു കൂവി....
ബഹളം കേട്ട് വീട്ടിൽ ഉള്ളവർ എല്ലാവരും മുറ്റത് ഹാജർ ആയി.
"""കണ്ണാ.........😬😡........"""
നന്ദുവിന്റെ പുറത്ത് ഇരുന്ന് കൈ പിടിച് മടക്കി അരിശം തീർക്കുന്ന കണ്ണനെ നോക്കി ദേഷ്യത്തിൽ വൈതു വിളിചാർത്തു.... പിന്നെ ഇദ്രനെ ഒന്ന് കണ്ണുരുട്ടി നോക്കി... അവൻ അതിനൊന്ന് ഇളിച്ചു കൊടുത്തു...😁
കണ്ണൻ നന്ദുനെ തല്ലുന്ന ദേഷ്യത്തിൽ വിളി കേട്ടഭാഗതേക്ക് നോക്കിയതും....
വീട്ടിലെ ഫുൾ മെംബേർസ്... മുന്നിൽ നിൽക്കുന്നു.... അവൻ നൈസായിട്ട്... എഴുനെറ്റ്... നന്ദുനെയും കൈ പിടിച് എഴുന്നേൽപ്പിച് ദേഹത്തുള്ള പൊടിയൊക്കെ തട്ടി കൊട്ടി നോക്കി നിക്കുന്നവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു... അതുപോലെ തന്നെ നന്ദുവും ചെയ്തു...
ഇപ്പോ കണ്ടാൽ തോന്നും.. അവൻമ്മാര് അങ്ങനെ ഒരു പ്രശ്നമേ ഉണ്ടാക്കിട്ടില്ലന്ന്...
വൈതുന്റെ തുറിച്ചു നോട്ടത്തിൽ രണ്ടിന്റെയും തല താന്നു...
ഇദ്രൻ ഇതൊക്കെ എത്ര കണ്ടതാ എന്നമട്ടിൽ.....
മായ നിറവയറിനെ താങ്ങി കൊണ്ട് അവരെ അടുത്ത് പോയി തലയിൽ ഉള്ള മണൽ തരികൾ ഒരു ചിരിയാലേ തട്ടി നീക്കി... പുറകെ വന്ന് കൊണ്ട് വൈതു രണ്ടിന്റെയും ചെവിയ്ക്ക് പിടിച്ചു....
""എത്ര പറഞ്ഞാലും... കേൾക്കരുത്... രണ്ടും 😡😡😡... അത് എങ്ങനെയാ.. അച്ഛന്റെ അല്ലെ സ്വഭാവം ...."""
""അമ്മ.... വേദനിക്കുന്നു... വിട് വിട്... വിട്... പ്ലീസ്... ഇനി
കണ്ണനും നന്ദുവും കിടന്ന് വേദന കൊണ്ട് തുള്ളാൻ തുടങ്ങി...ദേവൻ പോയി വൈതുനെ പിടിച് മാറ്റി... അവര് രണ്ടാളും ഇദ്രനെ കൂട്ടിപിടിച് ചേർന്നു നിന്നു....
വൈതു ഭത്രകാളി ലുക്കിൽ രണ്ടിനെയും ഒന്ന് നോക്കിട്ട് അകത്തേക് തുള്ളി പോയി.
ഇദ്രൻ അവരെ മുന്നിൽ മുട്ട് കുത്തി ഇരുന്ന്... മാറി നിൽക്കുന്ന പൊന്നുവിനെ അടുത്തേക് വിളിച്ചു.
""മോള് പറ.. ആരാ.. തുടക്കം വെച്ചത്..""
അവള് രണ്ടാളെയും മാറി മാറി നോക്കി.. രണ്ടിന്റെയും മുഖത്.. ഒറ്റല്ലേ.. ചേച്ചിമ്മു... എന്ന എക്സ്പ്രഷൻ ഇട്ട് നിൽക്കാ...
""അത് ചെറിയചാ... അങ്ങനെ എങ്ങനെയാ പറയാ... രണ്ടാളും... തല്ലുകൂടാൻ തുടങ്ങിയത് അല്ലലോ... അങ്ങനെ ആയി പോയത് അല്ലെ....
അല്ലെ..."""
അവസാനത്തെ അല്ലെ അവരെ നോക്കി അവൾ ചോദിച്ചത്തും അവരും തലയാട്ടി കാണിച്ചു...
മായ... വയറിൽ ഒന്ന് തലോടി... പൊന്നുന്റെ കവിളിൽ ഒന്ന് പിച്ചി...
""അനിയൻമ്മാർക് ഒത്ത.. ചേച്ചി...""
അത് കേട്ടതും എല്ലാവരിലും ഒരു പുഞ്ചിരി വിരിഞ്ഞു....
ഹലോ... കൂയ്സ്... നിങ്ങൾക്ക് ഒന്നും കത്തിയില്ലല്ലേ.....
😌ഞാൻ പറഞ്ഞു തരാം...
നമ്മളെ ഇദ്രന്റെയും വൈതുന്റെയും ഇരട്ടസന്തതികൾ ആണ് നന്ദുവും കണ്ണനും... പിന്നെ ദേവൻ, മായ ഒരേ ഒരു പെൺകൊടിയാണ് പൊന്നു.
ഇനി മാസങ്ങൾ ആകെ അവർ വേറെ അതിഥിയ്ക്ക് വേണ്ടി കാത്തിരിപ്പ് ആണ്....
അപ്പൊ എല്ലതും പറഞ്ഞപോലെ...
**പ്രിയസഖി...** ഇവിടെ അവസാനിക്കുകയാണ്......
ഇനി അവരുടെ ജീവിതം അവരുടെ കയ്യിൽ ആണ്... അത് കണ്ട് ചിരികാനോ കരയനോ... നമ്മൾ ആരും വേണ്ടാ 😁... അവര് ആയി അവരെ പാട് ആയി 😌....