Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-51

*റൂഹിന്റെ ഹൂറി_💖*
Part-51
✍️🦋Hina_rinsha🦋
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°
 
 
Sorry...
അവന്റെ നെഞ്ചിലേക്ക് ഒന്ന് കൂടെ  ചേര്‍ന്ന് നിന്ന് അവൾ പതുക്കെ പറഞ്ഞു.....
 
അവന്‍ തലതാഴ്ത്തി അവളെ മുഖത്തേക്ക് നോക്കി.. തന്റെ നെഞ്ചില്‍ മുഖം പൂഴ്ത്തി നില്‍ക്കുന്നവളെ നോക്കി... മുഖത്ത് വിരിഞ്ഞു കുസൃതി ചിരി മറച്ചു പിടിച്ചു...
 
നീയെന്തിനാ sorry പറയുന്നേ... ഞാൻ.. എന്റെ കുഞ്ഞ....
 
ചുണ്ട് കൂർപ്പിച്ചു പറയുന്നവനെ മുഴുമിപ്പിക്കാൻ സമ്മദിക്കാതെ അവൾ അവന്റെ നെഞ്ചിൽ ഒരു ഇടി വെച് കൊടുത്തു....
 
കൊല്ലോടി നീ എന്നെ...
 
അവളെ കൈകൾ കൂട്ടി പിടിച്ചു കൂടുതൽ ഇറുക്കി കെട്ടി പിടിച്ചു കൊണ്ട് അവൻ ചോദിച്ചു...
 
Ahh കൊല്ലും...
 
മുഖത്ത് ഗൗരവം നിറച്ച കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിന്നു....
അവന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നു....
 
ഒത്തിരി വേദനിപ്പിച്ചോ ഞാൻ....
 
കണ്ണ് നിറച്ച കൊണ്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി....
 
നിറഞ്ഞു തുളുമ്പാറായ  അവളുടെ കുഞ്ഞു കണ്ണുകൾ കണ്ട് അവൻ വല്ലാതെ തോന്നി... അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.... നിറഞ്ഞു വന്ന കണ്ണ് തുടച്ചു കൊടുത്തു...
 
അവൾ ഒന്നും മിണ്ടാതെ അവനോട് ചേർന്ന് നിന്നു.....
 
ചോദ്യങ്ങളുടെ ഒരു കൂമ്പാരം തന്നെ അവൾക്കുള്ളിൽ ഇളകി മറിയുന്നുണ്ടായിരുന്നു....
 
പാവം അറിയാത്ത ഒരു കാര്യം പറഞ്ഞ്‌ ഞാൻ എന്തോരം വിഷമിപ്പിച്ചു. .... ആ ഓര്‍മയില്‍ അവൾ ഒന്നൂടെ അവനെ ഇറുകെ പിടിച്ചു.......
 
അവൾ നുണ പറയാന്ന് എങ്ങനെയാ നിങ്ങള്‍ക്ക് മനസ്സിലായെ.....
 
അവൾ പതുക്കെ ചോദിച്ചതും അവന്‍ പതിയെ അവളെ വിട്ട് മാറി....
 
എനിക്ക് അതിൽ വല്ല്യ റോള് ഇല്ല.... എല്ലാം കഴിഞ്ഞ് അവന്‍ രണ്ടെണ്ണം പൊട്ടിക്കാൻ പോലും എനിക്ക് പറ്റിയില്ല.... എല്ലാം ആഷിയാ.....വാ അവന്‍ താഴെ ഉണ്ടാവും.....
 
അവന്‍ അവളെ കൈയും പിടിച്ച് മുന്നോട്ട് നടന്നു....
 
അവൾ ടെ ഉള്ളം അസ്വസ്ഥമാണു എന്നവന്‍ അറിയാമായിരുന്നു.....
 
സറ്റയര്‍ ഇറങ്ങി താഴെ ചെന്നപ്പോ റയാനും ആഷി യും സോഫ യില്‍ ഇരിക്കുന്നത് കണ്ടു.... അവൾ ഓടി ചെന്ന് ആഷി യെ കെട്ടി പിടിച്ചു അവനടുത്ത് ചെന്നിരുന്നു.......
 
 
താങ്ക്സ് കാക്കു....
 
അവൾ പതുക്കെ പറഞ്ഞതും അവൻ ദേഷ്യത്തോടെ അവളെ അടർത്തി മാറ്റി.....
 
ദേ പെണ്ണെ ഒരറ്റ വീക് വെച് തരും ഞാൻ....
 
ദേഷ്യത്തോടെ അവൻ അവൾക്ക് നേരെ കൈ ഉയർത്തിയതും അവൾ ഒന്ന് ഇളിച്ചു കാണിച്ച് അവനോട് ഒട്ടി ഇരുന്നു... അവൻ ചെറു ചിരിയോടെ അവളെ ചേർത്തു പിടിച്ചു....
 
ഇതെല്ലാം നോക്കി ചെറു ചിരിയോടെ അമനും അടുത്ത് വന്നിരുന്നു.....
 
അപ്പോഴേക്കും അംനയും റിഫയും അവർക്ക് കുടിക്കാൻ ജ്യൂസ് കൊണ്ട് വന്നിരുന്നു.....
 
 
അവർ എവിടെ..
ചുറ്റും നോക്കി സംശയത്തോടെ അമൻ ആശിയെ നോക്കി ചോദിച്ചു....
 
അവൻ അടുത്തുള്ള റൂമിന്റെ അടഞ്ഞ ഡോറിലേക്ക് ചൂണ്ടി കാണിച്ചു......
 
അവൻ ഒന്ന് മൂളി ജ്യൂസി ന്റെ ഒരു സിപ് ഇറക്കി....
 
എങ്ങോട്ടോ നോക്കി എന്തോ ആലോചിച്ച ഇരിക്കുന്ന ഹാദി യെ കണ്ട് ആഷി അവളുടെ തോളിൽ ഒന്ന് തട്ടി...
 
അവൾ അവന്റെ നെഞ്ചിൽ നിന്ന്  മാറി ഞൊടിയിടയിൽ നേരെ ഇരുന്നു....
 
അയാൾ... എന്തിനാവും എന്നോട് ഇങ്ങനെ... ഷാന പറഞ്ഞത് വെച് നോക്കുമ്പോ ഞാൻ കാരണം അല്ലെ.. എല്ലാം... ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ.....
 
കണ്ണ് നിറച്ച അവൾ ആശിയെ ഉറ്റു നോക്കി കൊണ്ട് ചോദിച്ചതും അവൻ എന്ത് മറുപടി പറയും എന്നറിയാതെ ദയനീയമായി  അമനെ നോക്കി....
അവനും വല്ലാത്തൊരു അവസ്ഥയിൽ അവളെ നോക്കി ഇരിക്കുകയായിരുന്നു.....
 
ആഷി നിസ്സഹായതയോടെ അവളെ മുഖത്തേക്ക് നോക്കി....
 
വർഷങ്ങൾ അവളെ അറിയിക്കാത്ത എല്ലാം ഈ നിമിഷം ഇല്ലാതാകുമോ എന്നോർത്തു അവന്റെ ഉള്ളം ഉരുകി...
 
അവൻ നിന്നോട് പ്രേമമായിരുന്നു ഹാദി....
 
പെട്ടന്ന് ദേഷ്യത്തോടെ അമൻ അലറിയതും ഹാദി മാത്രമല്ല ചിറ്റുമുള്ള എല്ലാവരും ഞെട്ടി പോയിരുന്നു......
 
നിന്നോട് പ്രേമം മൂത്ത് അവന്റെ കാഴ്ച നഷ്ട്ടപെട്ടിരുന്നു... പ്രണയം അവനെ സ്വാർത്ഥനക്കി......
 
അവൾ വല്ലാത്തൊരു ഞെട്ടലോടെ അമനെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....
 
സ്വയം പുച്ഛം തോന്നി അവൾക്ക്... അത്രമാത്രം താൻ വിശ്വസിച്ചിരുന്ന അദ്ധ്യാപകൻ ചെ... അവന്റെ ഓർമ്മ പോലും അവൾക്ക് അറപ്പ് തോന്നി....
 
അവൾ ഒന്നും മിണ്ടാതെ പടികൾ ഓടി കയറി പോയി....
 
ബാബി....
പിന്നാലെ ഓടാൻ നിന്ന അംനയെ അമൻ പിടിച്ചു വെച്ചു....
 
കുറച്ചു സമയം അവൾ ഒറ്റക്കിരിക്കട്ടെ... കറയട്ടെ.... മനസ്സിലെ ഭരമെല്ലാം ഇറങ്ങി പോട്ടെ... ഇല്ലങ്കിൽ അവൾ കാരണം ആണ് എല്ലാം എന്നാ കുറ്റബോധം അവളെ കാർന്ന് തിന്നും.....
 
അമൻ പറഞ്ഞത് കേട്ട് അംന അവിടെ തന്നെ നിന്നു....
 
              🦋🦋🦋🦋
 
എന്തിനാ അമൻ നീ അവളോട് അങ്ങനെ പറഞ്ഞത്....
 
ഗാർഡൻ ലേ സീറ്റിൽ എങ്ങോട്ടോ നോക്കി ഇരിക്കുന്ന അമന്റെ തോളിൽ കൈ വച്ചു കൊണ്ട് ആഷി ചോദിച്ചു....
 
പിന്നെ അവളോട് ഞാൻ എന്ത് പറയണം... സത്യം പറയണോ... അവളെ   കുറിച് പറയണോ... ഏഹ്...
 
അമൻ ഉറച്ച ശബ്ദത്തോടെ ചോദിച്ചത് കേട്ട് ആഷി ഒന്നും പറയാനാവാതെ മൗനത്തെ കൂട്ട് പിടിച്ചു....
 
                     🦋🦋🦋🦋
 
ഷാന ഒരു കൈ കൊണ്ട് വയറിൽ താങ്ങി പിടിച്ചു മറ്റേ കൈ കൈ വരിയിൽ പിടി മുറുക്കി ഓരോ പടികൾ പതിയെ മുകളിലേക്ക് കയറി.....
 
അടഞ്ഞു കിടക്കുന്ന ഹാദി യുടെ റൂമിന്റെ റൂമിന്റെ ഡോർ കണ്ട് അവൾ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നു...
 
 
 
.... തുടരും🦋

റൂഹിന്റെ ഹൂറി_💖 Part-52

റൂഹിന്റെ ഹൂറി_💖 Part-52

4.7
3730

*റൂഹിന്റെ ഹൂറി_💖* Part-52 ✍️🦋Hina_rinsha🦋   ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                    °°°°°°°°°°°°°°°°°   ഹാദി ബെഡിൽ കൈ മുറുക്കി, അനസിനെ ഓർക്കുംതോറും ദേഷ്യം കൊണ്ട് മുഖം ചുവന്നു..... അവനൊത്തുള്ള ഓരോ നിമിഷവും  അവൾക്ക് സ്വയം പുച്ഛം തോന്നി.....   അതും മനസ്സിൽ വെച്ചിട്ടാണോ അന്ന് ആക്‌സിഡന്റ് ആയിട്ട് എന്നെ രക്ഷിച്ചത്..... അവൾ ചുണ്ട് കൊട്ടി പുച്ഛത്തോടെ ഓർത്തു....   ആരോ വാതിൽ തുറന്ന ശബ്ദം കേട്ട് അമൻ ആകും എന്ന് ഉറപ്പോടെ അവൾ തിരിഞ്ഞ് നോക്കി....   ഡോറിന്റെ മുന്നിൽ തല താഴ