Aksharathalukal

നിൻ നിഴലായി.. ✨️part 8

part 8

✍️Nethra Madhavan 

 

     അയാളുടെ കണ്ണുകളിൽ  നോക്കി നിൽക്കേ ഞാൻ  മനസ്സിലാക്കി അയാളുടെ കണ്ണുകളും എന്നിൽ തന്നെയായിരുന്നു എന്ന്... പെട്ടെന്ന് ഞാൻ  അകന്നു മാറി.. ഞാൻ അല്ലെ ഓരോന്ന് ഓർത്തു വന്നു ഇടിച്ചേ...  അപ്പൊ ഒരു സോറി പറഞ്ഞേക്കാം..

"I am sorry... പെട്ടെന്ന് ഞാൻ "

    ഞാൻ  പറയുന്നതിന് മുൻപേ അയാൾ എന്നോട് പറഞ്ഞു.. തെറ്റ് എന്റെ ഭാഗത്താണ് എന്നിട്ടും എന്നോട് sorry പറഞ്ഞല്ലോ.. ഓ  മാന്യൻ..ഞാൻ പുള്ളിടെ സെൻസെസ് എടുക്കാൻ തുടങ്ങി.. ബ്രൗൺ പാന്റും വൈറ്റ് ഷർട്ടുമാണ് വേഷം.. ഷർട്ട്‌ ഇൻ ചെയ്തേക്കുന്നു....

  വല്ലാത്തൊരു തിളക്കം ഉണ്ട് ആ കണ്ണുകൾക്കു... ഒറ്റ നോട്ടത്തിൽ മൊഞ്ചൻ... പെട്ടെന്നു ഞാൻ ഓർത്തു.. പുള്ളി sorry പറഞ്ഞിട്ടും ഞാൻ തിരിച്ചൊന്നും പറയാതെ പുള്ളിനെ തന്നെ നോക്കി നില്കുവാണ് ഈശ്വര എന്റെ കോഴികളെ  അറക്കാൻ കൊടുക്കണ്ട സമയം  അതിക്രമിച്ചിരിക്കുന്നു..

"ഏയ്.. തെറ്റ് എന്റെ ഭാഗത്തായിരുന്നു.. I am sorry.."

   അത് കേട്ടതും പുള്ളി ഒന്ന് ചിരിച്ചു.. സ്റ്റൈലൻ ചിരിയാ ശോ പിന്നേം കോഴികുഞ്ഞുങ്ങൾ

"പോ കോഴി.. 😠"


ഞാനും തിരിച്ചൊന്ന് ചിരിച്ചു പിന്നെ അവിടെ നിന്നില്ല.. നമ്മളില്ലേ...

ഞാൻ വന്നപ്പോൾ മൂന്നും എന്നെ കാത്തു റൂമിന്റെ ഫ്രന്റിൽ നിൽക്കുന്നുണ്ടായിരുന്നു.... ഞാൻ പുറകെ ഇല്ലായിരുന്നു എന്ന് പാവങ്ങൾ അറിഞ്ഞില്ലെന്നു തോനുന്നു..

"നീ ഇതെവിടായിരുന്നു ജാനു??"(കൃപു )

"ഞങ്ങൾ സംസാരിച്ചു നടക്കുവാർന്നു.. ഇവിടെ എത്തിയപ്പോളാണ് നീ പുറകെ ഇല്ലെന്നു മനസ്സിലായെ "(ദേവ് )

"ഏയ്.. ഞാൻ പുറകെ ഉണ്ടായിരുന്നു... ഒരാളുമായി കൂട്ടി ഇടിച്ചതാ "

"ഏയ് ആരാ ജാനി.. വല്ലവന്മാരും മനഃപൂർവം വന്നു ഇടിച്ചതാണോ "(വേദു )

"അല്ലടാ.. ഞാൻ എന്തോ ഓർത്തു വന്നപ്പോൾ ഇടിച്ചതാ "

"അല്ല.. ആരെയെങ്കിലും കുറിച്ചോർത്ത വന്നേ "(കൃപു )

    അതും പറഞ്ഞു അവൻ അകത്തേക്കു കയറി.. പുറകെ തന്നെ ഞങ്ങളും..അവിടെ എല്ലാരും അടുത്തടുത്തുള്ള സീറ്റിൽ തന്നെ ഇരുന്നുm.

"നീ എന്താ ഉദേശിച്ചേ? "

"അല്ല.. നമ്മൾ എല്ലാരും പരിചയപെട്ടിട്ടു കുറച്ചു നേരമായി.. ആരെക്കെയാണ് സിംഗിൾ ആരെക്കെയാണ് booked എന്ന് അറിഞ്ഞാൽ നന്നായിരുന്നു.. 😁😀'(കൃപു )

"ഒന്ന് പോടാ.. ഞാൻ morattu സിംഗിൾ ആ "

"എനിക്ക് ഒരാള് ഉണ്ടെന്നും പറയാം.. ഇല്ലെന്നും പറയാം "(ദേവ് )

പുള്ളി എന്താ ഉദ്ദേശിച്ചെന്നു എനിക്ക് മനസ്സിലായില്ല.. ഞാൻ ഒന്ന് ക്രിപുവിനെ നോക്കി.. അവന്റെ മുഖത്ത് ഒരു ആക്കിയ ചിരി..

"One way ആണല്ലേ.."(കൃപു )

    അവൻ അത് ചോദിച്ചതും ദേവ് അതെ എന്ന് പ്രതേക രീതിയിൽ തല അനക്കി കൊണ്ട് പറഞ്ഞു.. പിന്നെ ഞങ്ങൾ മൂന്നാളും വേദുനെ നോക്കി...ഞങ്ങളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി എന്നോണം അവൾ പറഞ്ഞു തുടങ്ങി..

"ഒരു തേപ്പു കിട്ടിയിട്ട് ഒരു മാസം തികയുന്നു "

    അവൾ അത് പറഞ്ഞതും ഞങ്ങൾക്കു മൂന്നുപേർക്കും ചിരി വന്നു.. പ്രതേക ഒരു ഭാവത്തോടെ ആണ് അവൾ അത് പറഞ്ഞത്....അടുത്ത ഊഴം ക്രിപുവിന്റെ.. ഞാൻ അവനെ നോക്കി പുരികം ഉയർത്തി കാണിച്ചു..

"മുൻപ് വർക്ക്‌ ചെയ്ത ഓഫീസിൽ ഒരു പെൺകൊച്ചു ഉണ്ടായിരുന്നു... കാണാൻ നല്ല ക്യൂട്ട് ആയിരുന്നു.. പ്രണയം ആണോന്നു ചോദിച്ചാൽ എനിക്കറിയില്ല ബട്ട്‌ അതിനെ കാണുമ്പോൾ ഒക്കെ എനിക്ക് എന്തോ ഒരു ഫീലിംഗ് ആയിരുന്നു.. പക്ഷെ ഞങ്ങൾ തമ്മിൽ ഒരു പരിചയവും ഉണ്ടായില്ല.. പിന്നെ എങ്ങനെ പോയി ഇഷ്ടമാണെന്നൊക്കെ പറയും.. അതുകൊണ്ട് ഞാൻ തീരുമാനിച്ചു  എന്തെങ്കിലും കാര്യമൊക്കെ ഉണ്ടാക്കി ഒരു ഫ്രണ്ട് ആയി മാറാം.. എന്നിട്ടു വഴിയേ പ്രൊപ്പോസ് ചെയ്യാമെന്ന്.. പക്ഷെ അപ്പോഴേക്കും ഇവിടത്തെ ഓഫർ ലെറ്റർ കിട്ടി"

   അവൻ അത്രെയും പറഞ്ഞു നിർത്തി.. അവൻ മുഖം കുനിച്ചു...പാവം അവനു നല്ല വിഷമം ഉണ്ടാകും..ഇനി അങ്ങനെ കാണണോ മിണ്ടാണോ ഒന്നും പറ്റില്ലാലോ..

"സാരമില്ലെടാ പോട്ടെ.. നിനക്കുള്ളതാണേൽ അവൾ നിന്റെ അടുത്തേക് തന്നെ വരും "

"വിഷമമോ ആർക്കു.. അത് ഇവിടെ വരും മുൻപ്.. ഇവിടെ വന്നു ഇവിടെ ഉള്ളതുങ്ങളെ കാണുന്നത് വരെ.. ഇവിടെ അവളെകാൾ  നല്ലത് ഉണ്ട്.. I am thrilled."

"ശേ ശവം..."

"True lover ആണലോ നീ "(ദേവ് )

ഞങ്ങൾ അവനെ കളിയാക്കി.. പിന്നേം ഓരോന്ന് പറഞ്ഞോടിരുന്നു.. ഇതിനോടകം ഞങ്ങൾ നാലുപേരും നമ്പർ ഒക്കെ വാങ്ങി ഗ്രൂപ്പ്‌ ഒക്കെ തുടങ്ങി... So fast. 😌

 

ഉച്ചതെ  ട്രെയിനിങ് സെക്ഷനും അത്യാവശ്യം നന്നായി തന്നെ നടന്നു.. ഇറങ്ങാൻ നേരം ചേച്ചി രാവിലെ ഞങ്ങളെ കാണാൻ വന്ന ഹെഡിനെ പോയി കാണാൻ പറഞ്ഞു.. ഞങ്ങൾ എല്ലാരും പുള്ളിനെ പോയി കണ്ടു.. ചേച്ചി പറഞ്ഞ റൂൾസ് ആൻഡ് റെഗുലേഷൻസ് പുള്ളി ഒന്നുടെ പറഞ്ഞു.. രണ്ടു ദിവസം കൂടിയേ ട്രെയിനിങ് ഉണ്ടാകുവെന്നും next weak തൊട്ടു ജോലി തുടങ്ങാമെന്നും പറഞ്ഞു... ഒരു അരമണിക്കൂർ.. പിന്നെ ഞങ്ങൾ അവിടന്നു ഇറങ്ങി..

വേദു വേഗം ഇറങ്ങുന്ന കണ്ടു.. അവളുടെ കസിൻ ബ്രദർ  താഴെ വെയിറ്റ് ചെയ്യുവാണെന്നു പറഞ്ഞു.. ദേവും ക്രിപുവും എന്നോട് യാത്ര പറഞ്ഞു ഒരുമിച്ചു പോയി.. ദേവ് ക്രിപുവിന്റെ ഫ്ലാറ്റ് കാണാൻ ഇപ്പോ തന്നെ പോകുവാണത്രേ..

ഞാൻ  റൂമിൽ നിന്നിറങ്ങി ലിഫ്റ്റിൽ കയറാൻ തുടങ്ങിയതും  രാവിലെ എന്നെ ഇടിച്ച ആളെ കണ്ടു....

എന്തിനാണെന്ന് അറിയില്ല... എനിക്ക് പുള്ളിടെ പുറകെ പോവാൻ തോന്നി..ഞാൻ ഒരു ഡിസ്റ്റൻസ് ഇട്ട് പുള്ളിനെ ഫോളോ ചെയ്തു.. കുറച്ചു നടക്കാനുണ്ടായി.. പോകുന്ന വഴി മൊത്തം കുറെ ആളുകൾ നടക്കുന്നത് കൊണ്ടാകണം പുള്ളിക്ക് ആരോ ഫോളോ ചെയുന്ന പോലെ ഒന്നും തോന്നില്ല..


അങ്ങനെ ഒടുവിൽ പുള്ളി ഒരു ക്യാബിന്റെ ഉള്ളിലേക്കു പോകുന്ന കണ്ടു... അതിന്റെ ഉള്ളിൽ കയറി മെയിൻ ചെയറിൽ പുള്ളി ഇരുന്നു.. അപ്പൊ വിസിറ്റർ ഒന്നുമല്ല.. ഇവിടത്തെ ഏതോ വലിയ പോസ്റ്റിൽ ഉള്ള ആളാ... പുള്ളിടെ ക്യാബിന്റെ ഡോർ അടഞ്ഞു.. ഞാൻ ഡോറിന് മുന്നിലായുള്ള nameboard വായിച്ചു..

      "Abhiram varma
Ceo dream frames "

ലെ എന്റെ കിളികൾ : പോയി വരാമേ ജാനി...

"ഈശ്വരാ.. സ്വന്തം അന്നദാതാവിനെ ആണല്ലോ ഞാൻ വായ്നോക്കിയത്..എന്നെ തെറ്റ് പറയാൻ പറ്റില്ല.... ഇതിന്റെ നാലിൽ ഒന്ന് പോലും growth  ഇല്ലാത്ത എന്റെ മുൻപത്തെ കമ്പനി ceo ക്ക് എന്തായിരുന്നു ജാഡ.... എപ്പോഴും പുറകെ ആരെങ്കിലും ഉണ്ടാകും.. ഫോണിൽ കുറെ ബ്ലാ ബ്ലാ ഇംഗ്ലീഷും അടിച്ചു നടക്കും.. പക്ഷെ ഇങ്ങേരു എന്ത് സിംപിളാണ്.. ഫോള്ളൊ ചെയ്തെപോൾ ഞാൻ കണ്ടതാ നടന്നു പോകുന്ന എംപ്ലോയ്സിനോട് എന്തേലുമൊക്കെ ചോദിക്കുന്നത്..എന്തായാലും ഇനി ഇവിടെ നിൽക്കണ്ട സ്ഥലം വിടാം..

പിന്നെ ഞാൻ നേരെ പോയത് ആദിനെ കൂട്ടാൻ ആണ്..അവിടന്ന് അവളെ പിക്ക് ചെയ്തു നന്ദുനേം പിക്ക് ചെയ്തിട്ട് വേണം വീട്ടിലെത്താൻ.. ഓ.. Busy life

    *************

ജാനി വരുമെന്ന് പറഞ്ഞത് കൊണ്ട് ഓഫീസിനു  പുറത്തു വെയിറ്റ് ചെയ്യുകയായിരുന്നു ആദി.. ഫോണിൽ ചറപറാ എന്ന് നോട്ടിഫിക്കേഷൻ വരുന്ന സൗണ്ട് കേട്ടതുകൊണ്ട് അവൾ  ബാഗിൽ നിന്നു phone എടുത്തു മുന്നോട്ടു നടന്നു.... റോഡിന്റെ അരികിലൂടെ ഒരു ബൈക്ക് വന്നത്  അവൾ കണ്ടില്ലായിരുന്നു..

മുന്നൊട്ട് നടക്കാൻ ആഞ്ഞതും ബൈക്കിന്റെ സൗണ്ട് കെട്ടവൾ പെട്ടെന്ന് പുറകോട്ടു ആഞ്ഞതും ഒന്ന് വീണു.. ബൈക്കുകാരനും  അപ്പോഴേക്കും വണ്ടി നിർത്തി ഇറങ്ങി..അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന രണ്ടു മൂന്നു ആളുകൾ ചേർന്നു ആദിനെ എഴുനേൽപ്പിച്ചു..

"നീയൊക്കെ ചാവാൻ ഇറങ്ങിയതാണോ?"

   അതുകേട്ടതും ആദിക്കു ദേഷ്യം ഇറച്ചുകയറി.. ചുറ്റിലുമുള്ളവരുടെ കണ്ണ് തന്റെ മേലെയാണെന്നു അറിഞ്ഞതും അവൾക്കു ചെരിയൊരു  നാണക്കേട് തോന്നി..

"മനുഷ്യനെ കൊല്ലാൻ നോകീതും പോരാ വഴക്കു പറയുന്നോ 😬"

    തെറ്റ് തന്റെ ഭാഗതാണെന്നു അറിഞ്ഞിട്ടും ആദി അയാളോട് തർകിച്ചു

"ഏയ്.. ഫോണിലും നോക്കി വണ്ടി വരണ്ടോന്ന് നോക്കാതെ നടന്നത് നീ.. എന്നിട്ടു തർക്കിക്കുന്നോ "

"ഈശ്വരാ.. ഞാൻ ശ്രെദ്ധിക്കാതെ വന്നതാണെന്നു ഇയാൾ കണ്ടോ... ഇത്രേം ചൂടായിട്ടു നാണംകെടേണ്ടി വന്നാൽ.. വിട്ടു കൊടുക്കരുത് ആദി "(ആദിടെ ആത്മ )

"എന്താടി നാവ് ഇറങ്ങിപ്പോയോ?"

"ഇയാൾ എന്തൊക്കെയാ പറയുന്നേ...ഞാൻ ഫോൺ നോക്കിയൊന്നുമല്ല ശ്രെധിച്ചു തന്നെയാ നടന്നെ.. താൻ ആരെയോ വായിനോക്കി വണ്ടി ഓടിച്ചല്ലേ എന്നെ ഇടിച്ചിട്ടേ "

"ദേ.. ചുമ്മാ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ... ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാ നീ ഈ ഫോൺ നോക്കി നടന്നത്..ദേ ഈ നില്കുന്നവരോട് ചോദിക്കു...

ചേട്ടാ.. ചേട്ടൻ കണ്ടിലെ?"

  അയാൾ അടുത്ത് തന്നെ നിന്ന ഒരു മധ്യവയസ്കനോട് ചോദിച്ചു..

"എന്റെ പൊന്നു മോനെ.. ഞാൻ ഒന്നും കണ്ടില്ല "

   അത് കേട്ടതും ആദിക്കു ചെറിയൊരു  ആശ്വാസമായി..

"ഇയാൾ ഇതെന്തോന്ന്.."

     എന്ന് ചോദിച്ചുകൊണ്ട് അവൻ അടുത്ത് തന്നെ നിന്ന ഒരു കോളേജ് വിദ്യാർഥിയോട് ചോദിച്ചു..

"മോനെ മോൻ കണ്ടില്ലേ?"

"എന്റെ പൊന്നു ചേട്ടാ.. ഞാൻ ഒന്നും കണ്ടില്ല "
  അതുകൂടി  കേട്ടതും ആദിക്കു  ആശ്വാസമായി..

"ഡോ ഡോ.. ഇവരാരും ഒന്നും കാണില്ല.. കാരണം തെറ്റ് തന്റെ ഭാഗത്തു തന്നെയാ.."

"എടി കള്ളി പെരുംകള്ളി... നിന്നെ പോലെ കുറെ എണ്ണങ്ങൾ ഉണ്ട് കാശിനു വേണ്ടി എന്ത്
വൃത്തികേടും ചെയ്യുന്നത്.. നിന്റെ ആ നമ്പർ  ഒന്നും എന്റെ അടുത്ത് എടുക്കണ്ട.."

    അത് കേട്ടതും ആദിക്കു ചെറിതായി വിഷമം വന്നു.. തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നപോലെ തോന്നി അവൾക്കു..എന്നിട്ടും വിട്ടുകൊടുക്കാൻ തയാറാകാതെ കുറച്ചു കൂടി വീറോടെ  ആദി അയാളോട് കയർത്തു..

"കള്ളി എന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ പോയി വിളിക്കെടാ..."

  

"എന്റെ വീട്ടിലുള്ളവരെ പറയാൻ നീ ആരാടി?"

    അവനും അവളോട്‌ അതിയായ ദേഷ്യത്തോടെ ചോദിച്ചു..

"എടി പോടീ എന്നൊക്കെ നിന്റെ മറ്റവളെ പോയി വിളിക്കു.."

   രണ്ടുപേരും തമ്മിലുള്ള വാക്പോരു പിന്നെയും കയർത്തു... ഒടുവിൽ അവിടെ കൂടിയ കുറച്ചു പേര് കൂടി ഇരുവരെയും പിടിച്ചു മാറ്റി.. ആദി ഡ്രെസ്സിൽ ആകെ ചെളിയായതുകൊണ്ട് വാഷ്റൂം യൂസ് ചെയ്യാനായി ഓഫീസിലേക്കു തന്നെ തിരിച്ചു കയറി...പോകും വഴി അയാളോട് "തന്നെ ഞാൻ എടുത്തോളാം "എന്നൊക്കെ പറയുന്നുണ്ട്..

അപ്പോഴേക്കും ആളും ബഹളവും കണ്ടു ഒരു ട്രാഫിക് പോലീസ്‌കാരൻ അങ്ങോട്ടേക്ക് വന്നു...

അയാൾ ബൈക്ക്കാരനെ കണ്ടതും  ചെറുതായി ഒന്ന് ഞെട്ടി.. ശേഷം സല്യൂട്ട് അടിച്ചു..

"Sir.. എന്താ sir പ്രശ്നം?"

"ഒന്നുമിലെഡോ.. ഏതോ  ഒരു വള്ളി.. തെറ്റ് അവളുടെ ഭാഗത്തു തന്നെയാ.. എന്നിട്ടും കാശ് കിട്ടാൻ വേണ്ടി വെറുതെ കിടന്നു തർക്കികയായിരുന്നു.."

"എന്നിട്ടു ആള് എന്തേ sir??

"അങ്ങോട്ടേക്ക് എങ്ങോ പോകുന്ന കണ്ടു..'

   ആദിയുടെ ഓഫീസ് ചൂണ്ടി കാണിച്ചുകൊണ്ട് അവൻ പറഞ്ഞു..

"അല്ല സാറിനു കുഴപ്പം ഒന്നുമില്ലലോ "

"ഇല്ലെടോ.. വണ്ടി പെട്ടെന്നു നിർത്താൻ നോക്കിയതുകൊണ്ട് ചെറുതായി ഒന്ന് സ്ലിപ് ആയി.. പക്ഷെ വീണീല്ല..."

അവൻ തുടർന്നു..

"ഞാൻ എന്ന നീങ്ങട്ടെടോ "

   അതും പറഞ്ഞു അവൻ  ബൈക്കിൽ കയറി.. അയാൾ ഒരിക്കൽ കൂടി അവനെ നോക്കി സല്യൂട്ട് അടിച്ചു... അവൻ വണ്ടി എടുത്തു പോയി..

**********

ഡോറിന്റെ മറവിൽ നിന്നു തന്റെ റൂമിലേക്ക് തന്നെ നീളുന്ന കണ്ണുകളിലേക്കു ഉറ്റു നോക്കുകയയിരുന്നു റാം.... റൂമിന്റെ നാല് വശത്തുമുള്ള ഗ്ലാസുകൾ semi transparent ആണ്... പുറത്തുള്ള ആൾക്ക്  അകത്തുള്ള ഒന്നും കാണാൻ പറ്റൂല മറിച്ചു അകത്തുള്ള ആൾക്ക് പുറമെയുള്ള എല്ലാം കാണാം...

"ഉച്ചയ്ക്ക് ആരോ ആയി കൂട്ടിയിടിച്ചത് ഓർമയുണ്ട്.. തന്റെ നെഞ്ചിൽ തറച്ചു നിന്ന ആ കണ്ണുകളുടെ സഞ്ചാരപാത തന്റെ നേരെയായതും  ആ കണ്ണുകളിലേക്കു മാത്രം ഒതുങ്ങി കൂടാൻ തോന്നി...

ഇത്രെയും നാൾ  ആ മുഖം കമ്പനിയിൽ ഉണ്ടായിട്ടില്ല എന്നുറപ്പാണ്.. അപ്പോഴാണ് പല കമ്പനിയിൽ നിന്നും ജോയിൻ ചെയ്ത എംപ്ലോയീസിനെ കുറിച്ചു ഓർമവന്നത്... അപ്പൊ തന്നെ അവർക്കു ട്രെയിനിങ് നൽകുന്ന റൂമിന്റെ cctv foodtage എടുത്തു നോക്കി.. അവിടെ കണ്ടു ഞാൻ അന്വേഷിക്കുന്ന മുഖം.. അന്വേഷിച്ചപ്പോൾ പേരും കിട്ടി...

വൈകിട്ട് അവരുടെ ഡീറ്റെയിൽസ് എടുക്കാൻ ആണ് പോയത്.. അതിൽ നിന്നു അവളുടെ  വിവരങ്ങൾ കിട്ടുമല്ലോ എന്ന്.. തിരിച്ചു കാബിനിലേക്കു കേറും മുൻപേ അവളുടെ റൂമിന്റെ മുൻപിലേക്കു കണ്ണുകൾ നീണ്ടു.. പ്രേതീക്ഷിച്ചതെന്തോ കണ്ട പോലെ എന്റെ കണ്ണുകൾ തിളങ്ങി... വാതിലിനു മുന്നിൽ ഞാൻ കണ്ടു ആ മുഖം..

വീണ്ടും കാബിനിലേക്ക് നടക്കവേ   ആരോ പിന്തുടരുന്ന പോലെ തോന്നി ഒന്ന് പാളി നോക്കി... അവളാണെന്നു കണ്ടതും  എന്തെന്നില്ലാത്ത സന്തോഷം തോന്നി.. കാബിനിലേക്കു വേഗം കയറി.. ഗ്ലാസ്സിലൂടെ പുറത്തേക്കു നോക്കിയതും കണ്ടു ഇങ്ങോട്ടേക്ക് തന്നെ കണ്ണുകൾ നീട്ടിയിരിക്കുന്ന അവളെ..

അവൾ .. ജാനകി.. എന്റെ മാത്രം ജാനി.."

ആ പേര് അവൻ മനസ്സിൽ ഉറപ്പിച്ച പോലെ വീണ്ടും വീണ്ടും ഉരുവിട്ടു .. ന്യൂ എംപ്ലോയീസിന്റെ ഡീറ്റെയിൽസ് ഉള്ള ഫയലിൽ നിന്നു അവളുടേത്‌ എടുത്തു.. അതിലെ അവളുടെ ഫോട്ടോയിലേക്ക് തന്നെ
നോക്കിക്കൊണ്ടേയിരുന്നു.. ആ മുഖം  ഓർക്കുംതോറും അവന്റെ പുഞ്ചിരിക്കു തെളിച്ചം കൂടി കൂടി വന്നു...

             ❣️തുടരും ❣️
 

(അപ്പൊ പിന്നെ ചെറുക്കനും പെണ്ണിനും പരസ്പരം ഇഷ്ട്ടായ സ്ഥിതിക്കു നമ്മുക്ക് ഈ  ബന്ധം ഉറപ്പികാം.. 😌എങ്ങനെണ്ട് എന്റെ idea.. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ....)


നിൻ നിഴലായി... ✨️part 9

നിൻ നിഴലായി... ✨️part 9

4.7
3325

Part 9 ✍️Nethra Madhavan                  അര മണിക്കൂർ ഡ്രൈവിന് ശേഷം  ഞാൻ പഴയ ഓഫീസിന്റെ മുന്നിൽ എത്തി.. ആദി തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇരിക്കുന്നത് കണ്ടു.. ഞാൻ വണ്ടി നിർത്തി.. അവൾ എന്നെ കണ്ടതും അവിടന്ന് എഴുന്നേറ്റു കാറിന്റെ അടുത്തേക്ക് വന്നു.. എന്തെക്കെയോ പിറുപിറുത്തുകൊണ്ടാണ് വന്നത്.. അല്പം ദേഷ്യത്തിലുമാണ്.. ആ ബോസ്സിന്റെ വായയിൽ നിന്നു എന്തെകിലും കേട്ടിട്ടുണ്ടാകും... പക്ഷെ അത് എന്നു കേൾക്കാറൂള്ളതുകൊണ്ട് ഞങ്ങൾ അത്ര സീരിയസ് ആയി എടുക്കാറില്ല.. ഇന്ന് ഇത്തിരി കൂടിപ്പോയി കാണും.. അതായിരിക്കും അവളുടെ മുഖം കടന്നൽ കുത്തിയ പോലെ ഇരിക്കുന്നെ.. അവൾ വാതിൽ തുറന്ന് അ