പാർവതിരുദ് 4
അടുത്ത് തന്നെ എന്തോ മീറ്റിംഗ് ഉണ്ടത്രേ...അപ്പൊ വരുന്ന ആഴ്ച ഇങ്ങോട്ട് വരാൻ ഒക്കില്ലെന്ന് പറഞ്ഞു... (വസുമതി )
മം.. അവനോട് പറയണം ശ്രദിക്കാൻ... ബിസിനസിൽ ഒത്തിരി ചതിക്കുഴി ഉണ്ടാകും... വീഴാതെ നേർവഴിക്ക് നടക്കാൻ പറയണം... (ശങ്കരൻ )
നിങ്ങൾക്ക് പറഞ്ഞൂടെ ഒന്ന്... എന്തിനാ മോനോട് ഇങ്ങനെ മിണ്ടാതെ കഴിയണേ... (വസുമതി )
എനിക്ക് അതിനുള്ള യോഗ്യത ഇല്ല.... ഞാൻ കേട്ടുപാടുക്കിയതെല്ലാം ചതിയിലൂടെ ആണ്... എന്റെ കർമ ഫലം ഞാൻ അനുഭവിക്കേണ്ടിയിരിക്കുന്നു (ശങ്കരൻ ആത്മ )
അയാളുടെ മൗനം ആയി ഇരിക്കുന്നത് കണ്ട് വസുമതി അകത്തേക്ക് പോയി....
₹#@#₹%%
മോളെ പാറു ദേ അനി ഇറങ്ങാണെന്ന്....(അമ്മ )
ആ വരുന്നു...(പാറു )
മോനെ നീ എന്നാ പോകുന്നെ (അമ്മ )
വരുന്ന ഞായറാഴ്ച പോണം... (അനി )
എന്തോ അപ്പോഴേക്കും പാറു വിന്റെ കണ്ണു നിറഞ്ഞു....
മുത്തശ്ശന്റെ കാന്താരി കരയാ.... എന്തിനാ കരയണേ... അവൻ അവിടെ സ്ഥിര താമസത്തിന് പോകല്ലാലോ ..... കുറച്ചു ദിവസം കഴിഞ്ഞ അവനിങ് എത്തുലെ.... (മുത്തശ്ശൻ )
അവൾ കണ്ണു തുടച്ചു....
അനി യാത്ര പറഞ്ഞിറങ്ങി....
%#&#&&#&#&
തന്റെ ദുഷ്ടതക്ക് താൻ അനുഭവിക്കാൻ പോകുന്നു.....
ഉഗ്ര രൗദ്ര ഭാവത്തോടെ അയാളെ അവൾ കുത്തി....
@%%#%#%#&
അമ്മാഹ്...(പാറു ).
അവൾ ഉറക്കത്തിൽ നിന്ന് ഞെട്ടി എണീറ്റു.... ആകെ വിയർത്തിരിക്കുന്നു....
എന്ത് സ്വപ്ന ഞാൻ കണ്ടേ... എന്താ ഇങ്ങനെ ഒക്കെ കാണാൻ ...... അയാൾ ആരാ അറിയില്ല... ഒന്നും..... അവൾ സമയം നോക്കി 12.00 മണി...
അവൾ പ്രാർത്ഥിച്ച് വീണ്ടും കിടന്നു...