Aksharathalukal

*നിനക്കായ്‌..!!*🖤 - 2

"' പാറു..!!* '"

         ഫോണിന്റെ മറുപ്പുറത്തു നിന്നും കേട്ട അഭിയുടെ ശബ്ധത്തിൽ അവളുടെ ഹൃദയമിടിപ്പുയർന്നു..!!*


"' ഹ്മ്മ്..!! '"

         നേർമയായ് അവളൊന്ന് മൂളുക മാത്രം ചെയ്തു..!!*

"' നിക്കൊന്ന് കാ..കാണണം.!! '"

              ഖന്ധം ഒന്നിടറിയോ..!!നെഞ്ചിലൊരു ഭാരം പോലെ..!!* തന്റെ പ്രാണനായവൾ..!! മറക്കുവാൻ കഴിയില്ല തനിക്ക്..!!*

"' ഹ്മ്മ്..!! '"

                        മറുപടിയായ് ഒരു മൂളുക മാത്രം ചെയ്തവൾ call ഏൻഡ് ചെയ്തു കണ്ണുകളടച്ചു   ചാരിയിരുന്നു..!!*




°°°°




           ഇരുട്ട് നിറഞ്ഞ വഴിയിലൂടെ മുന്നോട്ട് നടക്കുമ്പോൾ അവൾ കണ്ടിരുന്നു കുറച്ചപ്പുറത്തായ് ബൾബിന്റെ വെളിച്ചത്തിൽ ഡുക്കിൽ ചാരി നിന്ന് തന്നിൽ മിഴിയൂറപ്പിച്ചിരിക്കുന്ന അഭിയെ..!!*

    അവനെ ലക്ഷ്യം വെച്ചവൾ മുന്നോട്ട് നടന്നു..!!*



"' കഴിയുന്നില്ല... ല്ലടി..!!* എനിക്ക് എങ്ങ..നെയാ.. ഞാൻ..!* എന്റെ പ്രാണനല്ലേ..!!* '"

     അവന്റെ അടുത്തേക്കായ് നടന്നടുത്ത പാറുവിനെ കാറ്റുപോലെ മുറുകെ പുണർന്നു കൊണ്ടവൻ പറയുമ്പോളും അവളുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു തുളുമ്പി..!!*

     അവന്റെ കണ്ണുനീർ അവളുടെ ഷോൾഡറിൽ വീണു നനഞ്ഞു.!!* കണ്ണുകൾ ഇറുക്കിയടച്ചവൾ..!!* തിരികെ അവനെ പുണരാന്നായ് ഉയർത്തിയ കൈകൾ അവൾ പതിയെ താഴ്ത്തി..!!* ഞെട്ടി കൊണ്ടവൾ അവനെ അവളിൽ നിന്ന് ബലമായ് അടർത്തി മാറ്റി അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി..!!* 


           അവന്റെ കവിളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി..!!*        
       അവളുടെ കൈകൾ കൊണ്ടവന്റെ ഇരുകണ്ണുകളിലെയും കണ്ണുനീർ തുടച്ചു കൊടുക്കാൻ കൈകൾ ഉയർത്തവേ അവനാ കൈകളിൽ പിടുത്തമിട്ടു...!!*


"' കഴിയുന്നില്ലെടി.. എങ്ങനെയാ ഞാൻ നീയില്ലാതെ..!!* വാ..!! നമ്മുക്ക്..!! നമ്മുക്ക് എവിടേക്കെങ്കിലും പോവാം..!!* ഞാൻ വിളിച്ച നീ വരില്ലേ പാറു..!!* '"

         പ്രതീക്ഷയാലുള്ള അവന്റെ ചോദ്യത്തിൽ നിഷേഥാർത്ഥത്തിൽ അവൾ തലയനക്കി..!!* ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ പുറം കൈയാൽ തുടച്ചു നീക്കി അവൾ തിരിഞ്ഞു നിന്നു..!!* മനസ്സിൽ അപ്പോഴും അഭിയുടെ അമ്മയുടെ വാക്കുകൾ മാത്രം നിറഞ്ഞു നിന്നു..!!*


"' അർഹിക്കാത്തത് ആഗ്രഹിക്കരുത് കുട്ടി..!!*ഒടുവിൽ അത് നമ്മുക്ക് വേദന മാത്രമേ സമ്മാനിക്കൂ..!* ജാതിയും മതവും നോക്കുന്ന തറവാടാ ഞങ്ങളുടേത്..!!*ഒരിക്കൽ ഞാൻ എന്റെ മകനു വേണ്ടി അവന്റെ ഇഷ്ടങ്ങൾക്കുവേണ്ടി എന്റെ ഏട്ടന്റെ വാക്കുകൾക്ക് ചെവികൊടുത്തില്ല..!എന്നിട്ടെന്തായി അവൾ അവനെ വേണ്ട വെച്ച് വേറെ ഒരുത്തന്റെ കൂടെ പോയി..!!* ഇനിയും ഞാൻ അതിന് തയ്യാറല്ല..!!*മറന്നേക്ക് നീ..!!*'"


"' പാറു..!!* പറയെടി..!!* നിനക്ക്... നിനക്ക് ഞാനില്ലാതെ പറ്റുമോ..!!* '"

      ചിന്തയിലാർന്ന പാറു ഞെട്ടികൊണ്ട് അഭിയെ നോക്കി..!!* കഴിയില്ല..!!* പ്രാണനാണ്.. ജീവനാണ്.. ആർക്കും വിട്ടുകൊടുക്കാൻ കഴിയുകയില്ല പക്ഷെ അഭിയേട്ടന്റെ അമ്മ പറഞ്ഞത് പോലെ അർഹതയിലാത്തവളല്ലേ താൻ...!!* ജാതിക്കും മതത്തിനും പ്രധാന്യം നൽകുന്ന തറവാട്..!!* പലതും തീരുമാനിച്ചവൾ കണ്ണുകൾ അമർത്തി തുടച്ച് അവനിൽ നോട്ടമിട്ടു..!!* 


"' പറ..!! പാറു.. നിനക്ക് എന്നെ വേണ്ടേ..!! നമ്മക്ക് പോകാം..!! എവിടെയെങ്കിലും പോയി ജീവിക്കാം..!!* പറ.. പാറു..!!* '"

   അവളുടെ ഇരുഷോഡറും പിടിച്ച് കുലുക്കി കൊണ്ടവൻ ചോദിക്കവേ അവന്റെ കണ്ണുകളിൽ തന്നെ നോട്ടമിട്ടവൾ അവന്റെ ഇരു കവിളുകളിലും കൈകൾ ചേർത്ത് അവന്റെ വിരി നെറ്റിയിൽ അമർത്തി മുത്തി..!!* ഇരുവരുടെയും  കവിളിനെ നനയിച്ചു കൊണ്ട് കണ്ണുനീർ ഒഴുകിയിറങ്ങി...!!*


"' ആരെയും വേദനിപ്പിച്ചു കൊണ്ട് നമ്മക്കൊരു ജീവിതം വേണ്ട ഏട്ടാ..!! '"

      ഉള്ളിൽ നിന്നു വരുന്ന തേങ്ങലിനെ കടിച്ചമർത്തി അവൾ പറയുമ്പോൾ ഒരു നിമിഷമവൻ അവളെ തന്നെ ഉറ്റു നോക്കി..!!*

"' എന്തൊക്കെയാ നീ പറയുന്നേ പാറു..!! നിന്റെ സ്ഥാനം അതും മാറ്റിരാൾക്ക്...!! കഴിയില്ല..!! കഴിയില്ല എനിക്ക്..!! '"



"' പാടില്ല..!! ഞാൻ അർഹതയല്ല..! എന്റെ സ്ഥാനം അത് മറ്റൊരാൾക്ക്‌ നൽകിയെ തീരു ഏട്ടാ..! ശ്യാമ.. അവൾ..!! അവൾ നല്ല കുട്ടിയ..!! '"


   നിറഞ്ഞു തൂവുന്ന കണ്ണുകൾ തുടച്ചു മാറ്റി അഭിയെ നോക്കി പുഞ്ചിരിക്കാൻ ശ്രെമിച്ചു അവൾ..!! വേദന നിറഞ്ഞ പുഞ്ചിരി..!!*


"' പാറു ഞാൻ..!! '"

     എന്തോ തന്നോടായ് പറയുവാൻ വന്ന അവനെ കൈകളുയർത്തി തടഞ്ഞവൾ..!!


"' വേണ്ട..!! എന്റെ കലിപ്പൻ കണ്ണാപ്പി സന്തോഷത്തോടെ ഇരിക്കണം..!! കേട്ടല്ലോ..!! വെറുതെ കലിപ്പെടുത്ത് ആ പെണ്ണിനെ പേടിപ്പിച്ചേക്കരുത്..!! കേട്ടല്ലോ.!! ഞാൻ വരും വിവാഹത്തിന് കാണണം എനിക്ക് എന്റെ കലിപ്പൻ വേറെ ഒരാൾക്ക് സ്വന്തം ആവുന്നത് കാണാൻ..!! പറഞ്ഞു പഠിപ്പിക്കണം നിക്ക് ന്റെ മനസ്സിനെ..!!'"

കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടും അതിന്റെ ഇടയിൽ ചെറു പുഞ്ചിരി ചൊടികളിൽ വിരിയിച്ചു കുസൃതിയാൽ പറയുന്നവളെ അവൻ കണ്ണിമവെട്ടാതെ നോക്കിനിന്നു..!!*

   തന്റെ പാറു..!! തന്റെ ജീവൻ..!! അവളിലാതെ എങ്ങനെയാ താൻ..!! പക്ഷെ അമ്മ.!! കുഞ്ഞിലേ അച്ഛൻ മരിച്ച തന്നെ വളർത്തി വലുതാക്കിയ ആൾ..!!മനസ്സിൽ ഒരു പിടിവലി തന്നെ നടക്കുന്നു..!!


"' ഏട്ടാ..! '"

      നിറഞ്ഞ കണ്ണുകളാൽ തന്നെ തന്നെ ഉറ്റുനോക്കുന്നവനെ അവൾ വിളിക്കവേ നിറഞ്ഞ കണ്ണുകൾ തന്റെ ഷർട്ടിന്റെ കോളറിൽ തുടച്ചവൻ ഒരു പുഞ്ചിരിയാൽ അവളെ നോക്കി..!!*

    പതിയെ അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തുയർത്തി..!!

    എന്താണ് നടക്കുന്നതെന്നറിയാതെ അവനെ തന്നെ ഉറ്റു നോക്കിയവൾ..!!*

  തന്റെ ചുണ്ടിൽ തട്ടി തെറിക്കുന്ന ചുടുനിശ്വാസത്തിൽ എന്നത്തേയും പോലെയവൾ ഒന്ന് പൊള്ളി പിടഞ്ഞു..!!

  പതിയെ അവന്റെ അധരങ്ങൾ അവളുടേതിലുമായ് കൊരുത്തു..!! അവളുടെ കൈകൾ അവന്റെ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു..!! നാവുകൾ തമ്മിൽ കൊട്ടിപിടഞ്ഞു..!!

  "' അവസാന ചുംബനം..! '"

    കണ്ണുനീർ കൂടികലർന്ന ചുവ രുചിച്ചിട്ടു പോലും ഇരുവരും അകന്നു മാറിയില്ല..!!

   ഒടുവിൽ ശ്വാസം വിലങ്ങിയപ്പോൾ അവൾ അഭിയെ ശക്തമായ് പുറകിലേക്കുന്തി..!! പൊട്ടി കരഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു..!! അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല..!! നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടവൾ ദൂരെ പൊട്ടു പോലെ അകന്നു മാറുന്ന അവളെ തന്നെ നോക്കി നിന്നു..!!*


°°°




"' കണ്ണാ.!! '"

    
    കണ്ണുകൾക്ക്‌ മീതെ കൈ വെച്ച് കിടക്കുന്ന അവന്റെ അരികിലായ് വന്നിരുന്നവർ അവന്റെ മുടിയിഴകളിൽ വിരൽ പായിച്ചു വിളിക്കവേ കൈകൾ മാറ്റിവൻ അവരെ നോക്കി..!!

    അവന്റെ ചുമന്നു കലങ്ങിയ കണ്ണുകൾ കാണവേ ആ അമ്മ മനസ്സ് നീറി കൊണ്ടിരുന്നു..!!


"' മറന്നേക്ക് കണ്ണാ അവളെ..!! ഒരിക്കൽ നിന്റെ ഇഷ്ടത്തിന് അമ്മ കൂട്ടു നിന്നതാ         എന്നിട്ടെന്തായി..!! '"

  അമ്മയുടെ വാക്കുകൾ കേട്ട അവനിൽ അച്ചുവിന്റെ മുഖം തെളിഞ്ഞു വന്നു..!! ഒരിക്കൽ തന്റെ എല്ലാമായിരുന്നവൾ എന്നാൽ അമ്മേയെ പറഞ്ഞു വിവാഹം സമ്മതിച്ചപ്പോൾ അവൾക്ക് താൻ ആരുമല്ലാതായി.!! വേറെ ഒരാളെ കണ്ടു പിടിച്ചവൾ അവന്റെ പാതിയായി.. എന്നാൽ പാറുവിന്റെ കടന്നു വരവ്.!! അവൾ തന്നിൽ നിന്നും ഒരിക്കലും പിഴുതെറിയാൻ  കഴിയാത്തെ വിധം ആഴ്നിറങ്ങുകയായിരുന്നു..!! തന്റെ ജീവനായ് മാറുകയായിരുന്നു..!! അച്ചുവിന് പോലും അത്രയ്ക്ക് സ്ഥാനം തന്റെ മനസ്സിൽ ഉണ്ടായിരുന്നില്ലാ..!!

   ചിന്തകളിൽ നിന്നുണർന്ന അവൻ തന്റെ അമ്മയെ നോക്കി..!! ഇനിയും തനിക്ക് അമ്മയോട് തർക്കിച്ചു നിൽക്കുവാൻ കഴിയില്ല..!!


"' മോൻ ആലോചിക്ക്..!! '"

    
   അത്രമാത്രം പറഞ്ഞു കൊണ്ടവർ മുറിക്ക് പുറത്തേക്കിറങ്ങി..!! അവന്റെ ഉള്ളിൽ മിഴിവോടെ പാറുവിന്റെ മുഖം തെളിഞ്ഞു നിന്നു..!! അവളെ കണ്ടു മുട്ടിയ നാൾ..!! തങ്ങളുടെ പ്രണയകാലം..!!ഒരു പുഞ്ചിരിയാൽ അവനത് ഓർത്തെടുത്തു..!!



"' എന്താ ഇയാൾക്ക് എന്നെയൊന്ന് നോക്കിയാൽ..!! ഒന്ന് മിണ്ടിയാൽ വായിലെ പല്ല് കൊഴിഞ്ഞു പോകുവോ..!! '"

    

        ഓടി കിതച്ച് ഉള്ളിലേക്ക് കയറിയ പാടെ സോഫയിലായ് ഇരുന്ന് ഫോണിൽ നോക്കുന്ന അഭിയെ നോക്കിയവൾ പുച്ഛിച്ചു പിറുപിറുത്തു..!! എന്നാൽ പാറുവിന്റെ വാക്കുകൾ കേട്ട അഭി ഫോണിൽ നിന്ന് തലയുയർത്തി മുമ്പിലേക്ക് നോക്കവേ തന്നെ തന്നെ നോക്കിയിരിക്കുന്ന പാറുവിൽ അവന്റെ കണ്ണുകൾ തങ്ങി നിന്നു..!!"*








തുടരും..!!*🖤

 

 

 


*നിനക്കായ്‌..!!*🖤 - 3

*നിനക്കായ്‌..!!*🖤 - 3

4.6
12852

"' ഇയാക്കെന്നെ ഒട്ടും ഇഷ്ടവല്ലേ.!! '"     കണ്ണു നിറച്ച്  അവളുടെ ചോദ്യത്തിനവൻ നിഷേഥാർത്ഥത്തിൽ തലയനക്കി..!! "' ഒട്ടും ഇഷ്ടവല്ലേ.!! '"     അവളുടെ ആ ചോദ്യത്തിനവന് ഉത്തരമില്ലായിരുന്നു..!! അവളുടെ നിറഞ്ഞ കണ്ണുകൾ കാൺകേ ഉള്ളിലെവിടെയോ ഒരു നോവ്..!! "' ഒട്ടും ഇഷ്ടവല്ലലെ.!! സാരല്ല..!! '"      ഒരു പുഞ്ചിരിയാൽ തന്റെ വേദനകളെ ഉള്ളിലൊതുക്കി അവൾ അവനു എതിരായ് തിരിഞ്ഞ് ബാൽക്കണി റെയിൽ കൈകൾ ഊന്നി അകലെക്കായ് നോട്ടം പായിച്ചു..!! "' ഞാൻ അങ്ങോട്ട്..!! നാളെ new year അല്ലെ ചെറിയ സെലിബ്രേഷൻ..!! '"      തന്നെ വകവെക്കാതെ നിൽക്കുന്ന അവളോടായ് പറഞ്ഞു കൊണ്ടവൻ അവളെ ഒന്ന് നോക്