Aksharathalukal

മാപ്പുസാക്ഷി...... കഥയിലേക്കു പോകാല്ലേ

ഇത് നിങ്ങൾക് പരിചയം ഉള്ള ലവ് സ്റ്റോറി ആകില്ല. ഇവിടെ ക്ലിഷേ ലവ് at first സൈട് ഇല്ലാ പിന്നെ പ്രേമിക്കുന്നവന് മുന്നിൽ പൊട്ടൻ കളിക്കുന്ന പെണ്ണുങ്ങൾ ഇല്ലാ എന്നു വച്ചു എബോവ് ആവറേജ് ഇന്റലിജിൻസ് ulla സ്ട്രോങ്ങ്‌ characters ഇല്ലാ.
ഇനി ഉള്ളത് സ്വന്തം ജീവിതത്തിൽ alle ഒരു ജനലിന് അപ്പുറം നിങ്ങൾ കണ്ടിട്ട് ulla ജീവിതം.

"അരവിന്ദ്  അർജുൻ.... ഞാൻ നിങ്ങളുടെ പുതിയ ഫർമകോളജി പ്രൊഫസർ ആണ്. ദേവരാം sir ന്റെ പകരം ആകാൻ പറ്റുമോന്നു അറിയില്ല but sir ന്റെ സ്റ്റുഡന്റ് and ബിഗ് ഫാൻ ആരുന്നു. So I try my best to be like him. U can consider me as a friend or guide or brother."

കേട്ടിരിക്കുന്ന കുട്ടികൾ എല്ലാരും തന്നെ അത്ര excited ആരുന്നില്ല കാരണം ദേവരാം എന്ന വ്യക്തി അത്രക്ക് വിദ്യാർത്ഥികളെ സ്വാധീനിച് ഇരുന്നു. കൂട്ടുകാരനോ അച്ഛനോ ഒക്കെ പോലെ എന്തും പറഞ്ഞാലും കൂടെ നിന്ന് നേർവഴി കാട്ടുന്ന മനുഷ്യൻ,  teaching ന്നു നോബൽ പ്രൈസ് ഉണ്ടാരുന്നേൽ കിട്ടിയേനെ എന്ന് സഹപ്രവർത്തകർ പകുതി കളി ആയും പകുതി അസൂയയും കൊണ്ട് പറയുമാരുന്നു. ഒരു ആക്‌സിഡന്റ് ഇൽ sir പോയപ്പോ സ്വന്തം ആയ എന്തോ പോയപോലെ ആണ് എല്ലാർക്കും തോന്നിയെ അതോണ്ട് തന്നെ പുതിയത് ആയി വന്ന അരവിന്ദ് sir ആ സ്ഥാനം നേടാൻ ഒത്തിരി പണി എടുക്കേണ്ടി വരും.

ക്ലാസ്സ്‌, തിരക്ക് ഒക്കെ കഴിഞ്ഞിട്ടും അരവിന്ദ് ക്യാമ്പസ്സിൽ ഒന്ന് കറങ്ങി. താൻ പഠിച്ച കോളേജിൽ പഠിപ്പിക്കാൻ ഇഷ്ടപെട്ടത് sir ഉള്ളത് കൊണ്ട് ആണ്. പഠിക്കാൻ മിടുക്ക് ഉള്ള തന്നെ കുപ്പയിലെ മാണിക്യം പോലെ കണ്ടെടുത്ത ആള്. എപ്പോളും കൂടെ ഉള്ള ചിരി മാത്രം മതിയാരുന്നു ജീവിക്കാൻ പ്രേരിപ്പിക്കുവാൻ. എന്നിട്ടും വരേണ്ടി വന്നത് sir ന്റെ വാക്കാൻസി പോസ്റ്റിൽ. കണ്ണിൽ വെള്ളം നിറഞ്ഞപ്പോൾ ആണ് താൻ എവിടെയാണ് എന്നു അവൻ ഓർത്തത്, ഒപ്പം sir ആകെ പറയാറുള്ള ഒരൊറ്റ നുണയും
" ആണുങ്ങൾ കരയാറില്ലടോ " തോളിൽ തട്ടി sir ഇത് പറയുമ്പോൾ 19-20 വയസ്സ്, ഇന്ന് 30 ആയപ്പോൾ ശരിക് അറിയാം അത് നുണ ആണ് എന്നു.
ആണും കരയും പെണ്ണും കരയും, കരയാത്തത്അല്ല ധൈര്യത്തിന്റെ അളവ്.

Sir ന്റെ favourite spot ആയ ചാമ്പ മരത്തിന്റെ അടുത്ത എത്തിയപ്പോൾ അവിടെ ഫുൾ കുട്ടികൾ അങ്ങിങ് നിക്കുകയാ. ഒരു വന്മരം നൽകിയ തണൽ പോകുമ്പോൾ കിളികൾ വട്ടം ഇട്ടു പറക്കാറില്ലേ അത് പോലെ. Sir നെ അറിയുന്ന എല്ലാർക്കും ആ ചാമ്പ മരം socrates ആണ്. അങ്ങിനെ അവനോട് മൗനം ആയി സംസാരിക്കുമ്പോൾ ആണ് അവൾ അവിടെ എത്തിയത്.

"Hi അരവിന്ദ്, അങ്ങനെ വിളിക്കാമോ അതോ sir ന്നു വിളിക്കണോ "
തിരിഞ്ഞു നോക്കിയപ്പോ ലീന ആണ്. പണ്ടത്തെ കൂട്ടുകാരി!!" എല്ലാ അർത്ഥത്തിലും കൂട്ടുകാരി ആരുന്നു. പ്രണയിനി, കൂടെ പഠിച്ച ആൾ അങ്ങനെ അങ്ങനെ.....
പിന്നെ ജീവിതത്തിന്റെ യാത്രയിൽ ഒന്നിച്ചു ഒരു ദിശയിൽ പറക്കാൻ പറ്റില്ലാന്നു നേരത്തെ അറിഞ്ഞു പുഞ്ചിരിച്ചു ടാറ്റാ പറഞ്ഞു. ഒരു വിങ്ങൽ ആയി കുറെ നാൾ അലഞ്ഞപ്പോളും ഉ ലയാതിരിക്കാൻ വെട്ടം കാട്ടി തിരിച്ചു വിട്ടതും sir ആരുന്

"ലീനമ്മോ, നീ തടിച്ച പുസ്തകം ചുമ്മന്നു ആകെ ലീൻ ആയല്ലോ " തിരിച്ചു മറുപടി പറയാൻ വരാഞ്ഞത് കൊണ്ടല്ല അവളോട് അങ്ങനെ പറഞ്ഞു ശീലിച്ചിട് ഇല്ലാ.

" പോടാ diet, ഫിറ്റ്നസ് ഒക്കെ കഷ്ടപ്പെട്ട് നോക്കീട്ട് ആ. ആ ലിസ്മോൻ alle എന്നെ മൊഴി ചൊല്ലും. പിന്നെ എന്തൊക്കെ ഉണ്ട് പഴയ കാമുകന്റെ വിശേഷങ്ങൾ "

" നിന്റപ്പൻ mathappan എന്നെ കൂമ്പിന് ഇടിച്ച വഴി കിട്ടിയ അസ്തമ ഒഴിച് എല്ലാം ok ആരുന്നു... But ഇപ്പൊ ദേവരാം sir ന്റെ കാര്യം അറിഞ്ഞപ്പോ തൊട്ട് ഒരു.... "

" ഒന്നും പറയണ്ട കോളേജ് ആകെ ഒരു മരവിപ്പ് ആണ്. ആ ശ്യാമയുടെ കാര്യം ആണ് കഷ്ടം... "

ശ്യാമ.... അത് ഏതാ?


ശ്യാമ ഫിലിപ്പ്. കോളേജ് കാന്റീൻ നടത്തുന്ന ജോസ് പാപ്പന്റെ കസിൻ. ഇവിടെ പഠിച്ച കുട്ടിയാണ്. നമ്മുടെ ജൂനിയർ ആരുന്ന് നിന്റെ വലിയ ഫാൻ ആരുന്നു. ഞാൻ അന്ന് നിന്നോട് കുറെ അടി കൂടിയിട്ടുണ്ട്. പക്ഷെ താൻ അവളെ കണ്ടാലും നോക്കിയിട്ട് ഉണ്ടോ എന്നു പോലുമറിയില്ല. വ്യക്തം ആയിട്ട് പറഞ്ഞാൽ ആ പാട്ടൊക്കെ പാടുന്ന കുട്ടി.

ഓർമ്മകൾ പിറകോട്ടു പോയീ....
കാറ്റടി തണലും മഴയും കാറ്റും ഒക്കെ കവിതയായി മാറുന്ന കോളേജ് കാലത്തിൽ.....


NB: മൊത്തം ഫ്ലാഷ് ബാക്ക് ഒന്നും അല്ല kto പേടിക്കണ്ട. ഇങ്ങു കേറ്റി വാടാ മക്കളെ. 








 


മാപ്പു സാക്ഷി.... കളർഫുൾ ക്യാമ്പസ്‌.

മാപ്പു സാക്ഷി.... കളർഫുൾ ക്യാമ്പസ്‌.

5
958

ലീന..... ക്യാമ്പസ്‌ ഇലെ റിച്ച ഗാങ് ന്റെ ലീഡർ. ഒരുമാതിരി ഇംഗ്ലീഷ് പടത്തിലെ പോലെ ഒരു സോരോരിറ്റി ഒക്കെ ഉള്ള ആള് ആണ് കക്ഷി ഇത് ഫ്ലാഷ് ബാക്ക് എപ്പിസോഡ് ആണ് കേട്ടോ ................................. ശ്യാമ.... പാട്ടുകാരി ഊഹിച്ചത് പോലെ നാലുകാശു ഇല്ലാത്ത വീട്ടിലെ ആണ്. ജോസ് പാപ്പന്റെ അനിയത്തീടെ മോൾ ആണ്, വീട്ടിൽ നിവൃത്തി ഇല്ലാണ്ട് വന്നപ്പോ പാപ്പൻ കൂടെ കൂട്ടി. പാപ്പന് helper ആയി. പക്ഷെ കുട്ടീടെ പഠിക്കാൻ ഉള്ള ഇഷ്ടം കണ്ട് പുള്ളി ആ കോളേജിൽ അഡ്മിഷൻ എടുത്ത്, പാർട്ട്‌ ടൈം ആയി കാന്റീൻ ഹെല്പ് ചെയ്യുന്നു. ഇനി ഹീറോ mr. അരവിന്ദ് കൃഷ്ണ, പുള്ളി rich അല്ലാതുകൊണ്ട് rich ഗാങ് ഇൽ ഇല്ലാ. പക്ഷെ ഒരു മാതിരി സർവവ്യാപി, അല