Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-53

*റൂഹിന്റെ ഹൂറി_💖*
Part-53
✍️🦋Hina_rinsha🦋
 
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission
 
                 °°°°°°°°°°°°°°°°°
 
ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടിട്ടാണ് അമൻ രാവിലെ എഴുന്നേറ്റത്....
 
അവൻ നെഞ്ചിൽ കവിൾ ചേർത്ത് കിടക്കുന്നവളെ  ഒന്ന് കൂടെ ചേർത്ത് പിടിച്ചു അവളെ നെറ്റിയിൽ ചുണ്ട് ചേർത്ത് അവളെ മാറ്റി കിടത്തിയ ശേഷം ഫോൺ എടുത്തു.....
 
Unknown number എന്ന് കണ്ടതും സംശയത്തോടെ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു.....
 
അമൻ മോൻ അല്ലെ....
 
എടുത്ത പാടെ തോട്ടപ്പുറത്തു നിന്ന് ഒരു മദ്യവയസ്കയുടെ ശബ്ദം കേട്ടു...
 
അതെ.. ആരാ...
 
ഞാൻ... അനസിന്റെ ഉമ്മയാ.....
 
മറുപടിയിൽ അവൻ ചെറുതായി ഒന്ന് ഞെട്ടിയിരുന്നു... അടുത്ത് കുടക്കുന്നവളെ ഒന്ന് നോക്കിയ ശേഷം അവൻ ഫോണും പിടിച്ചു ബാൽക്കണിയിലേക്ക് നടന്നു...
 
എന്താ ഉമ്മ... എന്തെന്കികും problem ഉണ്ടോ.....
 
അവർ രാത്രിയിലെ സംഭവം വിവരിച്ചു കൊടുത്തു.....
 
ഇന്ന് രാവിലെയാ അവൻ നടന്നത് പറഞ്ഞത്....
അറിയാം എന്റെ മോൻ അത്ര നല്ലവൻ ഒന്നും അല്ല... അവൻ തെറ്റ് ചെയ്തിട്ടുണ്ടാവും... അതിന് നിങ്ങൾ കൊടുത്ത ശിക്ഷയാ ആവനിപ്പോ അനങ്ങാനാവാതെ കിടക്കുന്നത്.... ഇനിയും ഉപദ്രവിക്കരുത് എനിക്ക് അവനെ ഒള്ളൂ....
 
അത്രയും പറഞ്ഞത് പിന്നൊന്നും പറയാതെ അവർ ഫോൺ വെച്ചിരുന്നു... അമൻ ഒന്നും മനസ്സിലാവാതെ നിന്നു.....
 
ആഷി.. 😬
 
എന്തോ ആലോചിച് അവൻ ദേഷ്യത്തോടെ വിളിച്ചു ആശിക്ക്‌ dial ചെയ്തു...
 
Hello... എന്താ അമൻ രാവിലെ തന്നെ... ഞാൻ ഉറങ്ങായിരുന്നു...
 
നാലഞ്ചു റിങ് കഴിഞ്ഞ ശേഷം ഉറക്കച്ചടവോടെ ഒന്ന് മൂരി നിവർന്നു കൊട്ട് വാ ഇട്ട് കൊണ്ട് ആഷി പറഞ്ഞു....
 
നിനക്ക് ക്ഷണം കാണുവല്ലോ... നല്ലോണം കിടന്ന് ഉറങ്ങിക്കോ😬... നീ എന്ത് കരുതി ആഷി.. ആരും ഒന്നും അറിയില്ലന്നോ... അതോ  എല്ലാം ഒറ്റക്ക് ഏറ്റെടുക്കാൻ വേണ്ടിയാണോ.... വല്ല്യ ഹീറോ ആവാൻ നിക്കരുത്....
 
ദേഷ്യത്തോടെ അമൻ ഉറക്കെ വിളിച്ചു പറഞ്ഞതും ആഷി സംശയത്തോടെ സ്ക്രീനിലേക്ക് നോക്കി വീണ്ടും ഫോൺ ചെവിയോട് അടുപ്പിച്ചു....
 
എന്താ അമൻ.. നീ രാവിലെ തന്നെ വന്ന് പിച്ചും പേയും പറയുവാണോ....
 
ദേ ആഷി കളിക്കല്ലേ.... എനിക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ട്.... എല്ലാം ചെയ്ത് വെച്ചിട്ട് അവന്റെ ഒരു ഒന്നുമറിയാത്ത ഭാവം...
 
ഞാൻ എന്ത് ചെയ്തന്നെ നീയീ പറയുന്നേ.  
 
നീയെല്ലടാ ഇന്നലെ night ഹോസ്പിറ്റലിൽ പോയി അനസിനെ കൊല്ലാൻ നോക്കിയേ....
 
What.. അനസിനെ കൊല്ലാൻ നോക്കെ... ഞാനൊന്നും അറിഞ്ഞില്ലാ...
 
ആഷി ഒത്തിരി അഭിനയിക്കണം എന്നില്ല... ഹാദി ക്ക്‌ വേണ്ടി നീ എന്തും ചെയ്യും എന്നെനിക്ക് നന്നായി അറിയാം... അത് കൊണ്ട് തന്നെ.. ഞാനല്ലങ്കിൽ പിന്നെ നീ തന്നെയാവും ഇങ്ങനെ ഒരു കാര്യം ചെയ്യാ....
 
 
കൊല്ലാണെൽ എനിക്ക് അവനെ അന്നേ തീർക്കായിരുന്നു....
 
ആഷി ദേഷ്യത്തോടെ തറപ്പിച്ച പറഞ്ഞതും അമൻ ഒന്നും മിണ്ടാനാവാതെ തറഞ് നിന്നു...
 
അപ്പൊ ആഷി നീയല്ലേ....
 
അല്ല അമൻ... ശരിക്കും എന്താ ഉണ്ടായേ....
 
അമൻ രാവിലെ അനസിന്റെ ഉമ്മ വിളിച്ചു പറഞ്ഞ കാര്യങ്ങൾ ആഷി ക്ക്‌ പറഞ് കൊടുത്തു...
 
നമ്മൾ രണ്ട് പേരും അല്ലങ്കിൽ പിന്നേ ആറായിരിക്കും....
 
അറിയില്ല...  ആരായാലും കണ്ട് പിടിക്കണം....  ആ ഉമ്മ നമ്മൾ ചെയ്തേ എന്ന കരുതിയെക്കുന്നെ....
 
ആഷി ഒന്ന് മൂളി കൊണ്ട് ഫോൺ diconnect ചെയ്തു
 
 
ഞങ്ങൾ രണ്ടുപേരുമല്ലങ്കിൽ പിന്നെ....
 
അവൻ ആലോചനയോടെ ഫോണിലേക്ക് നോക്കി നിന്നു....
 
പെട്ടന്ന് എന്തോ ഓർത്തു ഞെട്ടലോടെ ഫോണിൽ നിന്ന് തല ഉയർത്തി....
 
ഉപ്പാ.....
 
മനസ്സിൽ തെളിഞ്ഞു വന്ന മുഖം അവന്റെ വാക്കുകളിൽ പ്രകടമായി...
 
 
അവൻ കയ്യിൽ നിന്ന് വഴുതി നിലത്തേക്ക് വീഴാൻ പോയ ഫോൺ ഒന്നൂടെ മുറുകെ കയ്യിൽ ഒതുക്കി ആഷി ക്ക്‌ വിളിക്കാൻ ഒരുങ്ങിയതും ആഷി ഇങ്ങോട്ട് വിളിച്ചതും ഒരുമിച്ചായിരുന്നു...
 
അമൻ ഹുസൈൻ ക്ക ആവുമോ....
 
എടുത്ത പാടെ അങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുന്നേ ആഷി വിളിച്ചു പറഞ്ഞു....
 
ഇത് പറയാൻ ഞാൻ അങ്ങോട്ട് വിളിക്കാൻ നിക്കായിരുന്നു.....
 
നമുക്ക് ഹുസൈൻക്കാനെ വിളിച്ചു ചോദിച്ചൂടെ...
 
വേണ്ട അങ്കിൾ എവിടെ കാണും എന്നറിയോ... നമ്മുക്ക് പോയി കാണാം...
 
നാട്ടിൽ ഉണ്ടോന്ന് പോലും അറിയില്ല... ഐഷ ആന്റി മരിച്ച ശേഷം ഇങ്ങനെ ആണ്... എവിടെയെങ്കിലും ആവും... എത്ര തിരക്ക് ആയാലും മാസത്തിൽ ഒരു തവണ ഹാദി യെ കാണാൻ വരും...  ആന്റി ഇല്ലാത്ത ഓരോ നിമിഷവും മരിച്ചു ജീവിക്കുവാ ആ പാവം... അത്രക്ക് ഇഷ്ട്ടായിരുന്നു......
 
 
ഹ്മ്മ്... ഇനി കാണാൻ എന്താ വഴി....
 
നമ്മക്ക് വേണെങ്കിൽ ഒന്ന് വീട്ടിൽ പോയി നോക്കാം... ചിലപ്പോ അവിടെ കണ്ടാലോ....
 
ഹാ.. നീ ഫ്രീ ആണോ....
 
വേണെങ്കിൽ ലീവ് എടുക്കാം.... No problem
 
ഹാ... എന്നാ നമുക്ക് ഇന്ന് തന്നെ പോവാം....
 
അമൻ അതും പറഞ് കാൾ കട്ട്‌ ആക്കി തിരിഞ്ഞതും മുന്നിൽ നിൽക്കുന്നവളെ കണ്ട് ഒരു നിമിഷം പകച്ചു...
 
എവിടാ പോവുന്നെ....
 
ഉറക്കച്ചടവോടെ  അലസമായി കിടന്ന മുടി ഒതുക്കി വച്ചു കൊണ്ടവൾ ചോദിച്ചു....
 
 
ആ.. അത് പിന്നെ... ഒരു ഫ്രണ്ടിനെ കാണാൻ...
ഒരു നിമിഷം ഒന്ന് പരുങ്ങി കളിച് കയ്യിലെ മൊബൈൽ ൽ അമർത്തി പിടിച്ചു കൊണ്ടവൻ അവളെ മൂക്കിലോന്ന് വലിച്ചു കൊണ്ടവൻ റൂമിലേക്ക് നടന്നു....
 
അവൾ ചുണ്ട് കൂർപ്പിച്ച് അവൻ പോയത് നോക്കി നിന്നു....
 
അവൾ തിരികെ റൂമിലേക്ക് വന്നപ്പോ അമൻ ബാത്‌റൂമിൽ കയറിയിരുന്നു....
 
......................
 
എവിടെയാ പോകുന്നേ....
 
കുളി കഴിഞ്ഞ് ഇറങ്ങിയപ്പോ എങ്ങോട്ടോ പോകാൻ റെഡി ആയി നിൽക്കുന്ന അമനെ കണ്ട് ഹാദി ചോദിച്ചു.....
 
ഞാൻ പറഞ്ഞില്ലേ ഒരു ഫ്രണ്ട്നെ കാണാൻ.....
 
ഫുഡ്‌ കഴിക്കണ്ടേ....
 
പോകുന്ന വഴിക്ക് കഴിച്ചോളാം.....
 
അതും പറഞ് അവളുടെ നനുത്ത കവിളിൽ അമർത്തി ഒരുമ്മ വെച് അവൻ ദൃതിയിൽ പടികൾ ഇറങ്ങി താഴേക്ക് പോയി.....
 
അമൻ നേരെ ചെന്നത് ഹാദിയുടെ വീട്ടിലേക്ക് ആണ്..
 
അവനെ കാത്ത് ആഷി പുറത്ത് തന്നെ ഉണ്ടായിരുന്നു....
 
അവനെ കണ്ടതും ആഷി കാറിൽ കയറി ഇരുന്നു....
 
ആഷി പറഞ്ഞ വഴികളിലൂടെ അവന്റെ കാർ മുന്നോട്ട് പാഞ്ഞു....
 
 
മൈലുകൾ താണ്ടി ഒരു ഗ്രാമതിലേക്ക്‌ അവരുടെ കാർ കയറി.....
 
പച്ചപ്പ് നിറഞ്ഞ വയലുകൾക്ക് ഇടയിലൂടെ ചെറു കുന്നിൻ ചെരുവിൽ അമൻ ന്റെ കാർ  എത്തി നിന്നു.....
 
ഇതാണോ വീട്....
 
കാറിൽ നിന്ന് ഇറങ്ങി മുന്നിലെ മുഴുവൻ മരം കൊണ്ടുള്ള വീട് നോക്കി അമൻ ചോദിച്ചു...
 
ഹ്മ്മ്.... ആഷി ചുറ്റും കണ്ണോടിച്ചു....
 
ഇവിടൊന്നും  ഒരു മനുഷ്യകുഞ് പോലും ഇല്ലല്ലോട....
 
അതന്നെയാ മൂപ്പർക്ക് വേണ്ടത്.. ആരുടേയും ശല്യമില്ലാത്ത ശാന്തമായ ഒരു സ്ഥലം...
 
ഇവിടൊന്നും ആരെയും കാണുന്നില്ലല്ലോ....
 
വീടിന് അടുത്തേക്ക് നടന്ന കൊണ്ടവൻ പറഞ്ഞു....
 
പെട്ടന്ന് ഡോർ തുറന്ന് ഹുസൈൻ പുറത്തേക്ക് ഇറങ്ങി.....
 
മുന്നിൽ നിൽക്കുന്നവരെ കണ്ട് അയാൾ ഞെട്ടിയിടുന്നു....
 
നി.. ഞങ്ങളോ.. നിങ്ങളെന്താ ഇവിടെ...
 
മുഖത്തെ ഞെട്ടൽ മാറ്റി പുഞ്ചിരി വരുത്തി കൊണ്ടവയാൾ  പറഞ് കൊണ്ട് അവരെ അകത്തേക്ക് ക്ഷണിച്ചു....
 
അവർ അയാളെ നോക്കി ഒന്ന് ചിരിച് കൊണ്ട് അകത്തേക്ക് കയറി.... 
 
എന്താ.. ഒരു മുന്നവറിയിപ്പും ഇല്ലാതെ....
 
അയാൾ അവരെ സംശയത്തോടെ നോക്കി...
 
ഞങ്ങൾ ഒരു ചോദിക്കാൻ വന്നതാ ഉപ്പ....
 
അമാന്റെ ഉപ്പ വിളിയിൽ ആയാളോന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി.... ഉള്ളിൽ നിറഞ്ഞ സന്തോഷത്തിന്റെ  തെളിവെന്നോണം അയാളുടെ കണ്ണിൽ നനവ് പടർന്നിരുന്നു....
 
അകത്തെ മരം കൊണ്ടുണ്ടാക്കിയ ചെയറിൽ അവർ ഇരുന്നു... തൊട്ടപ്പുറത്ത ആയാളും സ്ഥാനം പിടിച്ചു...
 
അവരുടെ മുഖഭാവത്തിൽ നിന്ന് തന്നെ എന്തോ ഗൗരവം ഉള്ള കാര്യം ആണെന്ന് അയാൾക്ക് മനസ്സിലായിരുന്നു.....
 
ഹുസൈൻക്ക... ഒരിക്കൽ പിടിക്കപ്പെട്ടില്ല എന്ന് കരുതി  എപ്പഴും അങ്ങനെ ആവില്ല....
 
ആഷി പറഞ്ഞത് കേട്ട് ഹുസൈൻ അവനെ സംശയത്തോടെ നോക്കി...
 
എന്താ ആഷി നീ പറയുന്നത്....
 
അഭിനയിക്കണം എന്നില്ല ഉപ്പാ... ഞങ്ങൾക്കറിയാം ...ഉപ്പയല്ലാതെ മറ്റൊരാൾ ഇത് ചെയ്യില്ല....
 
എന്തൊക്കെയോ നിങ്ങൾ ഈ പറയുന്നത്... എനിക്കൊന്നും മനസ്സിലാവുന്നില്ല. 😬
 
ഉപ്പയല്ലേ... അനസിനെ കൊല്ലാൻ നോക്കിയത്.....
 
അയാൾ ഒരു ഞെട്ടലോടെ അവരെ നോക്കി...
 
നി.. നിങ്ങൾ എന്തൊക്കയെ പറയുന്നേ.. ഞാൻ ആരെയും...
 
അയാൾ അത്രയും പറഞ് നിർത്തി...
 
ഇനിയും നുണ പറയണോ... ഉപ്പ.. സമ്മദിച്ചൂടെ ഹാദി ക്ക്‌ വേണ്ടി ഒരു ജീവൻ കൂടി എടുത്തു ന്ന്.....
 
ഞാൻ ആരെയും കൊന്നിട്ടും ഇല്ല... ആരെയും കൊല്ലാൻ നോക്കീട്ടും ഇല്ല.. എനിക്ക് അതിന് കഴിയില്ല....
 
അതൊരു അലർച്ച ആയി അവിടമാകെ പ്രതിദ്വാനിച്ചു.... അവളുടെ മുഖം ചുവന്നിരുന്നു... അവർ ഒരു ഞെട്ടലോടെ അയാളെ നോക്കി....
 
അയാൾ പെട്ടന്ന് എന്തോ ഓർത്ത പോലെ ഞെട്ടലോടെ അവരെ നോക്കി.... അയാൾ വിയർത്തിരുന്നു.....
 
അപ്പൊ അഹമ്മദ്‌..
 
അമൻ ഞെട്ടലോടെ അയാളോട് ചോതിച്ചു...
അയാൾ മറുപടി പറയാനാവാതെ നിന്ന് വിക്കി.....
 
                             🦋🦋🦋🦋
 
കറുത്ത ഹൂടിയുടെ cap അഴിച്ചിട്ടു അവൻ കണ്ണാടിയിലേക്ക് നോട്ടം പായിച്ചു....
 
എത്രയും പെട്ടന്ന് ഹാദി നീയെല്ലാം അറിയണം...  നിന്നെ *റൂഹിന്റെ* കൈകളിലേക്ക് ഏല്പിക്ണം.. അത് വരെ എനിക്ക് വിശ്രമമില്ല... നിന്നെ വേദനിപ്പിച്ച ഓരോരുത്തരും ഇനി എന്റെ കൈ കൊണ്ട് ഇല്ലാതാവും.... ഹാദിയും അമനും അല്ല ഒന്നിക്കേണ്ടത്....
 
ഉറച്ച വാക്കുകളായിരുന്നു അത്.....
 
 
....തുടരും🦋
 
ലേറ്റ് ആയതിൽ സോറി ട്ടോ....
അഭിപ്രായം പറയണെ plzz....

റൂഹിന്റെ ഹൂറി_💖* Part-54

റൂഹിന്റെ ഹൂറി_💖* Part-54

4.6
3538

*റൂഹിന്റെ ഹൂറി_💖* Part-54 ✍️🦋Hina_rinsha🦋 ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior പെർമിഷൻ                  °°°°°°°°°°°°°°°°° *" ഞാൻ ആരെയും കൊന്നിട്ടും ഇല്ല.. കൊല്ലാൻ നോക്കീട്ടും ഇല്ല... എനിക്ക് അതിന് കഴിയില്ല*" പിന്നെയും ആ വാക്കുകൾ അവിടെ പ്രതിദ്വനിച്ചു കേൾക്കും പോലെ തോന്നി അമനും ആഷിക്കും... ഹുസൈൻ അവരെ ഇടം കണ്ണിട്ട് നോക്കി തല താഴ്ത്തി ഇരുന്നു... അയാൾ വിയർത്തിരുന്നു... എന്തോ കണ്ട് പേടിച്ച പോലെ മുഖം വിളറിയിരുന്നു.... അമനും ആശിയും ഞെട്ടലോടെ പരസ്പരം മുഖത്തേക്ക് നോക്കി... അപ്പൊ ഇബ്രാഹിം... അനസി