Aksharathalukal

പ്രണയവർണ്ണങ്ങൾ - 44

Part -44
 
 
"എൻ്റെ കർത്താവേ ഇവൾ ഓവർ ആക്റ്റിങ്ങ് ചെയ്യ്ത് എല്ലാം കുളമാക്കുമോ"
 
 
അടുത്ത നിമിഷം തന്നെ അവളുടേത് അഭിനയം അല്ല എന്ന് അവന് മനസിലായി.അവൻ ചുറ്റുമുള്ളവരെ തട്ടി മാറ്റി അവളുടെ അരികിലേക്ക് ഓടി.
 
 
"ജീവന ... ഇയാളെ പിടിക്ക് ഹോസ്പിറ്റൽ കൊണ്ടു പോകാം" എബി ക്യതിയുടെ അരികിൽ എത്തുന്നതിനു മുൻപേ അത് പറഞ്ഞ് അശോക് അവളെ ചെയറിൽ നിന്നും എഴുന്നേൽപ്പിച്ചു.
 
 
" വേണ്ട സാർ.ഹോസ്പിറ്റൽ പോവണ്ട. എനിക്ക് വീട്ടിൽ പോയാൽ മതി.''
 
 
"ഓക്കെ.വീട്ടിൽ ആക്കാം" അത് പറഞ്ഞ് അശോക് മുന്നിൽ നടന്നു. പിന്നിൽ കൃതിയെ താങ്ങി കൊണ്ട് ജീവനയും .
 
 
ഒരു നിമിഷം എബി എന്ത് ചെയ്യണം എന്നറിയാതെ നിന്നു. അവൾക്ക് എന്താ പറ്റിയത്. ശരിക്കും വയ്യാത്തതാണ്. അവൾ...." എബി ഓരോന്ന് ആലോചിച്ച് അവിടെ തന്നെ നിന്നു.
 
 
"എടാ... നീ എന്ത് നോക്കി നിൽക്കാ.വന്ന് നിൻ്റെ ജോലി ചെയ്യാൻ നോക്ക് " അത് പറഞ്ഞ് ആനന്ദ് അവൻ്റെ ചെയറിലേക്ക് ഇരുന്നു.
 
 
"അവളെ ഒന്ന് വിളിക്കാൻ ഫോൺ പോലും ഇല്ലല്ലോ. ഇനി എന്ത് ചെയ്യും. അയാളുടെ ഒപ്പം പറഞ്ഞയച്ചതാണ് കൂടുതൽ ടെൻഷൻ.ജീവന കൂടെ ഉണ്ടല്ലോ. അവളെ ഒന്ന് വിളിക്കാം"
 
 
 
എബി ജീവനയെ വിളിക്കാനായി ഫോൺ എടുത്തതും അവൾ അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.
 
 
 
" അപ്പോ താൻ പോയില്ലേ ആ കുട്ടിയുടെ കൂടെ "
 
 
" എയ് ഇല്ല അമർ. സാർ എന്നോണ്ട് വരേണ്ട.സാർ കൊണ്ടു പോകാം എന്ന് പറഞ്ഞു "
 
 
" ആ കുട്ടി അപ്പോ ഒറ്റക്ക് ആണോ. എന്താ അവൾക്ക് പറ്റിയത് " എബി വെപ്രളത്തോടെ ചോദിച്ചു.
 
 
" ആ കുട്ടി തൻ്റെ ആരെങ്കിലും ആണോ. അല്ല മുഖത്തെ ടെൻഷൻ കണ്ടിട്ട് ചോദിച്ചതാ"
 
 
" എയ്. ഒന്നും ഇല്ല. ആ കുട്ടിടെ കരച്ചിൽ കേട്ടപ്പോ എന്തോ പാവം തോന്നി അതു കൊണ്ട് ചോദിച്ചതാ"
 
 
"ഇറ്റ്സ് OK. ആ കുട്ടിക്ക് പിരീഡ്സ് ആണ് .അതിൻ്റെ പെയിൻ ആണ്. ഞാൻ ഹോസ്പിറ്റൽ പോവാം എന്ന് പറഞ്ഞതാ. പക്ഷേ ആ കുട്ടി സമ്മതിച്ചില്ല. പക്ഷേ ഇവിടെ ഇതിനേക്കാൾ വലിയ എമർജൻസി കേസുകൾ ഉണ്ടായിട്ടുണ്ട്. അപ്പോൾ ഒന്നും അശോക് സാർ ആരെയും ഇങ്ങനെ കൊണ്ടുപോയിട്ടില്ല. ഈ കുട്ടിയോട് സാർ എന്താ ഇങ്ങനെ എന്നാണ് എനിക്ക് മനസിലാവാത്തത്.സാറിൻ്റെ കാരക്ടർ അത്ര ക്ലീൻ അല്ലാത്തത് കൊണ്ട് ആ കുട്ടിയുടെ കാര്യം ഓർത്ത് ഒരു ചെറിയ ടെൻഷൻ ഇല്ലാതില്ല.
 
 
അയ്യോ. സംസാരിച്ച് നിന്ന് സമയം പോയത് അറിഞ്ഞില്ല. നമ്മുക്ക് പിന്നെ കാണാം അമർ." ജീവന അവളുടെ കാബിനിലേക്ക് പോയി.
 
 
"അമ്മു. ... അവൾക്ക് എന്തെങ്കിലും .ഇല്ല ഞാൻ ജീവിച്ചിരിക്കുമ്പോൾ അങ്ങനെ ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല. എൻ്റെ ഭാഗത്തും തെറ്റ് ഉണ്ട്. അവൾക്ക് രാവിലെ മുതൽ എന്തോ ക്ഷീണം ഉണ്ടായിരുന്നു. പക്ഷേ ഞാൻ അത് ശ്രദ്ധിച്ചില്ല.ഉടൻ തന്നെ ഫ്ളാറ്റിൽ എത്തണം"
 
 
എബി മുന്നോട്ട് പോവാൻ നിന്നതും അശോക് അകത്തേക്ക് വന്നു. അവനെ കണ്ടതും എബി നേരെ തൻ്റെ സീറ്റിലേക്ക് ഇരുന്നു. അവന് പകുതി ആശ്വാസമായി.
 
 
"ജീവനാ... ജീവനാ.... " അശോക് കാബിനു മുന്നിൽ നിന്ന് ഉറക്കെ വിളിച്ചു. വിളി കേട്ടതും അവൾ ഓടി വന്നു.
 
"സാർ"
 
 
"John villas " കമ്പനിയുമായുള്ള മീറ്റിങ്ങ് ഉടൻ സെറ്റ് ചെയ്യൂ."
 
 
"ok സാർ'' അവൾ അത് പറഞ്ഞതും അശോക് കാബിനിൽ കയറാൻ നിന്നതും അവൾ പിന്നിൽ നിന്നും വിളിച്ചു.
 
" what "
 
"സാർ സംസ്ക്യതി "
 
 
"ya ഇപ്പോ ഓക്കെ ആണ് .അവളെ ഞാൻ ഫ്ളാറ്റിൽ ആക്കിയിട്ടുണ്ട് ''
 
 
" OK സാർ"
 
അത് കേട്ടപ്പോൾ തന്നെ എബിക്ക് പാതി സമാധാനം ആയി. അവൻ അശോക് കാബിനിൽ നിന്നും പുറത്തിറങ്ങാൻ കാത്തിരുന്നു.
 
 
കുറച്ച് കഴിഞ്ഞതും അശോക് മീറ്റിങ്ങിനായി കോൺഫറൻസ് ഹാളിലേക്ക് നടന്നു. അവൻ പോയതും എ ബി ആരുടേയും കണ്ണിൽ പെടാതെ അവൻ്റെ കാബിനിൽ കയറി.
 
 
അശോകൻ്റെ ലാപ്പ് ഓൺ ചെയ്യ്ത് താൻ കാമ്പിനിൽ കയറുന്നതിൻ്റെ CCTV ഫൂട്ടേജ് ഇറേസ് ചെയ്തു.. ശേഷം ആരും തന്നെ കണ്ടിട്ടില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം പുറത്തേക്ക് ഇറങ്ങി.
 
 
***
 
"ജീവനാ... എനിക്ക് അത്യവശ്യമായി വീട്ടിൽ പോവണം അർജൻ്റ് ആണ്"
 
 
"സോറി അമർ .സാർ ഇപ്പോ ഒരു ഇംപോട്ടൻ്റ് മീറ്റിങ്ങിൽ ആണ്. സാറിൻ്റെ പെർമിഷൻ ഇല്ലാതെ പോവാൻ കഴിയില്ല "
 
 
" പ്ലീസ്. ജീവന. പ്ലീസ് അണ്ടർസ്റ്റാൻ്റ് മീ. അത്രയും അത്യവശ്യം ആയ കാരണം ആണ് "
 
 
"OK ഞാൻ സാറിനോട് ചോദിക്കട്ടേ. അമർ വെയിറ്റ് ചെയ്യു." അത് പറഞ്ഞ് ജീവന അകത്തേക്ക് പോയി.
 
 
" കുറേ സമയം കണ്ടിട്ടും ജീവനയെ കാണാതെ ഇരുന്നപ്പോൾ എബിക്ക് ദേഷ്യം വരാൻ തുടങ്ങി.
 
 
 
"എടാ ഞാൻ പോവാ. നീ ആ ജീവന വന്നാൽ പറഞ്ഞേക്ക്" എബി വിഷ്ണുവിനോട് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി.
 
 
വിഷ്ണുവിൻ്റെ മറുപടിക്ക് നിൽക്കാതെ ആണ് എബി പുറത്തേക്ക് ഓടിയത്. കിട്ടിയ ടാക്സിയിൽ കയറി അവൻ ഫ്ളാറ്റിൽ എത്തി.
 
 
ലിഫ്റ്റ് ഓപ്പൺ ആവുന്നതിന് വെയിറ്റ് ചെയ്യാതെ എബി സ്റ്റയർ കയറി മുകളിലെ ഫ്ളാറ്റിലേക്ക് ഓടി.
 
 
ബെൽ അടിച്ചിട്ടും വാതിൽ തുറക്കുന്നില്ല എന്ന് കണ്ടതും അവൻ സ്പെയർ കീ ഉപയോഗിച്ച് ഡോർ ഓപൺ ആക്കി.
 
 
വേഗം റൂമിലേക്ക് നടന്നു. കൃതി ബെഡിൽ കമിഴ്ന്നു കിടക്കുകയായിരുന്നു. അവൻ അവളുടെ അരികിൽ വന്ന് ഇരുന്നു.
 
 
"അമ്മു.... വാവേ നിനക്ക് എന്താ പറ്റിയേ " കൃതി വെപ്രാളത്തോടെ തട്ടി വിളിച്ചു. അവൻ്റെ വിളി കേട്ട് കൃതി പതിയെ കണ്ണ് തുറന്ന് ബെഡിൽ എഴുന്നേറ്റ് ഇരുന്നു.
 
 
"ഇച്ചായൻ എന്താ ഈ സമയത്ത്. ഓഫീസ് ഇല്ലേ " അവൾ സംശയത്തോടെ ചോദിച്ചു.
 
 
"എന്താടീ പറ്റിയേ. ഞാൻ രാവിലെ ചോദിച്ചതല്ലേ സുഖം ഇല്ലേ എന്ന്. ഞാൻ അറിഞ്ഞിരുന്നില്ലലോ നിനക്ക്.... " വാക്കുകൾ മുഴുമിപ്പിക്കുന്നതിനു മുൻപേ എബിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
 
 
" അയ്യേ ഇത് എന്താ എൻ്റെ ഐപി എസ്ക്കാരൻ കരയേ. എൻ്റെ ഇച്ചായൻ ഇത്ര ഉള്ളൂ" കൃതി അവളെ മുഖം തന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.
 
 
''സോറി ഡീ... ഞാനും ഇതൊക്കെ ശ്രദ്ധിക്കേണ്ടതായിരുന്നു. എൻ്റെ ഭാഗത്താണ് മിസ്റ്റേക്ക് "
 
 
"ഒന്ന് നിർത്തിക്കെ ഇച്ചായാ. വെറുതെ ഓരോന്ന് ഇങ്ങനെ പറഞ്ഞോളും. എനിക്ക് ഇവിടെ നിന്നും പോവുമ്പോൾ കുഴപ്പം ഉണ്ടായിരുന്നില്ല. പക്ഷേ അവിടെ എത്തിയപ്പോ നല്ല വയറുവേദന എടുത്തു. അതാ...
 
 
" നിൻ്റെ ആ കരച്ചിൽ എനിക്ക് സഹിക്കാൻ പറ്റിയില്ലാ ഡീ. ഞാൻ കാരണം അല്ലേ. നീ രാവിലെ ഓഫീസിൽ വരുന്നില്ല എന്ന് പറഞ്ഞപ്പോ ഞാൻ അല്ലേ നിന്നെ നിർബന്ധിച്ച് കൊണ്ടു പോയത് "
 
 
" ഇതിന് ഇച്ചായൻ എങ്ങനേ യാ കാരണം ആവുക.ഇത് എനിക്ക് എല്ലാ മാസവും ഉണ്ടാവുന്നതല്ലേ " വേദന കടിച്ചു പിടിച്ച് കൊണ്ട് ഒരു പുഞ്ചിരിയോടെ കൃതി പറഞ്ഞു.
 
 
" ഒരുപാട് വേദന ഉണ്ടോ " അവൻ അവളുടെ മുഖം കൈകളിൽ എടുത്ത് കൊണ്ട് ചോദിച്ചു.
 
 
" ഇല്ല ഇച്ചായാ.കുറവ് ഉണ്ട്" അവൾ വെറുതെ പറഞ്ഞതാണ് എന്ന് അവനും മനസിലായിരുന്നു.
 
 
അവൻ ബെഡിൽ നിന്നും എഴുന്നേറ്റ് പോയി ഹോട്ട് ബാഗ് എടുത്തു വന്നു.
 
 
:കിടക്ക് "
 
 
"എന്തിനാ ഇച്ചായാ "
 
 
" നീ ഒന്ന് അവിടെ കിടക്ക് " എബി അവളെ ബെഡിലേക്ക് കടത്തി.
 
 
അവൾ കിടന്നതും അവൻ പതിയെ അവളുടെ ടോപ്പ് ഉയർത്തി.
 
 
"ഇച്ചായൻ ഇത് എന്താ കാണിക്കുന്നേ " അവൾ ടോപ്പിൽ പിടിച്ച് കൊണ്ട് ചോദിച്ചു.
 
 
"കയ്യെടുക്കടി " ടോപ്പിൽ നിന്നുള്ള അവളുടെ കൈ വിടാൻ ശ്രമിച്ചു കൊണ്ട് എബി പറഞ്ഞു.
 
 
"അയ്യേ... വേണ്ട .ഞാൻ ഒറ്റക്ക് ചെയ്യ്തോളാം. ഇച്ചായൻ പൊയ്ക്കോ"
 
 
"അതെന്താ ഞാൻ വച്ചു തന്നാൽ "
 
 
" എയ് അതൊന്നും ശരിയാവില്ല. എനിക്ക് നാണക്കേട് ആണ് "
 
 
" ഉം. നന്നായി. ഇത്രം നാണം ഉള്ള നീ ആണോ 5 കുട്ടികൾ വേണം എന്ന് പറഞ്ഞത്. ഇങ്ങനെ ആയാൽ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും" എബി കള്ള ചിരിയോടെ ചോദിച്ചു.
 
 
"അയ്യേ ഇച്ചയന് ഒരു നാണവും മാനവും ഇല്ല "
 
 
"അതെ .എനിക്ക് ഇച്ചിരി നാണവും മാനവും കുറവാ. നീ കൈ മാറ്റിക്കേ " അത് പറഞ്ഞ് അവൻ കൈ ബലമായി പിടിച്ച് മാറ്റി.
 
 
ശേഷം അവളുടെ  ടോപ്പ് ഉയർത്തി ഹോട്ട് ബാഗ് വയറിൽ വച്ചു കൊടുത്തു. ചൂട് വയറിൽ തട്ടിയപ്പോൾ അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി.
 
 
കുറച്ച് കഴിഞ്ഞതും വേദന ഒന്ന് കുറഞ്ഞു.എബി ഹോട്ട് ബാഗ് എടുത്ത് ടേബിളിനു മുകളിൽ വച്ചു. ശേഷം അവളുടെ വയറിലേക്ക് തൻ്റെ മുഖം ചേർത്തു.
 
 
അവൻ്റെ താടി വയറിൽ ഉരസിയതും കൃതി ഒന്ന് ഞെട്ടി പിടഞ്ഞു. അവൻ അവളുടെ വയറ്റിൽ ഉമ്മ വച്ചു. 
 
 
" ഇപ്പോ വേദന കുറവുണ്ടോ " എബി തല ഉയർത്തി കൊണ്ട് ചോദിച്ചു.
 
 
" ഉം കുറവ് ഉണ്ട്" അവൻ അവളുടെ ടോപ്പ് താഴ്ത്തി എഴുന്നേറ്റ് ഇരുന്നു.
 
 
" നീ വല്ലതും കഴിച്ചോ " എബി അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.
 
 
" ഇല്ല" അത് കേട്ടതും അവൻ നേരെ കിച്ചണിലേക്ക് നടന്നു. പ്ലേറ്റിൽ ഫുഡ് എടുത്ത് വീണ്ടും അവൻ റൂമിലേക്ക് നടന്നു.
 
 
അവൻ ബെഡിൽ അവളെ എഴുന്നേൽപ്പിച്ച് ഇരുത്തി.ശേഷം ഫുഡ് അവൾക്ക് വാരി കൊടുക്കാൻ തുടങ്ങി.
 
 
"ഇച്ചായാ... ഇച്ചായന് ഒരു കാര്യം അറിയോ " അവൾ കുഞ്ഞു കുട്ടിയെ പോലെ നിഷ്കളങ്കതയോടെ ചോദിച്ചു.
 
 
"എന്തേ " ചോറ് അവളുടെ വായിലേക്ക് വച്ച് കൊടുത്ത് കൊണ്ട് എബി ചോദിച്ചു.
 
 
" ഇപ്പോ ഇണ്ടല്ലോ എനിക്ക് എന്നും ഫുഡ് വാരി തരുന്നത് ഇച്ചായൻ ആണല്ലേ. ഒരു അമ്മയെ പോലെ ." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
 
 
'' പിന്നല്ലാതെ .ഞാൻ നിൻ്റെ അമ്മയും, അച്ഛനും ,ചേച്ചിയും, മുത്തശ്ശനും, മുത്തശ്ശിയും ഒക്കെ ആണ് "
 
 
എ ബി പറയുന്നത് കേട്ട് ക്യതി ഫുഡ് വായിലേക്ക് വച്ച അവൻ്റെ വിരലിൽ ഒരു കടി.
 
 
 
" ആഹ്...." എബി വേദനയോടെ നിലവിളിച്ചു.
 
 
ഡീ നിന്നെ ഞാൻ .... വയ്യാ അല്ലെങ്കിൽ നി എൻ്റെ തനി സ്വഭാവം കണ്ടേന. അവൻ പറയുന്നത് കേട്ട്  കൃതി ഒന്നു ഇളിച്ചു കാണിച്ചു.
 
 
***
 
ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് എബി ഫ്രഷാവാനായി ബാത്ത് റൂമിൽ കയറി. കുറച്ച് കഴിഞ്ഞതും ആരോ ബെൽ അടിച്ചു.
 
 
ശബ്ദം കേട്ട് ക്യതി വാതിൽ ചെന്ന് തുറന്നു. മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവൾ ഞെട്ടി.
 
 
" അശോക് സാർ"
 
 
(തുടരും)
 
 
🖤ഇച്ചായന്റെ പ്രണയിനി 🖤
 
 

പ്രണയവർണ്ണങ്ങൾ - 45

പ്രണയവർണ്ണങ്ങൾ - 45

4.7
9049

Part -45   ശബ്ദം കേട്ട് കൃതി വാതിൽ ചെന്ന് തുറന്നു. മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവൾ ഞെട്ടി.     " അശോക് സാർ"     "എന്താടോ പെയിൻ ഒക്കെ OK ആയോ .രാവിലെ ഒരു ഇംപോർട്ടൻ്റ് മീറ്റിങ്ങ് ഉണ്ടായിരുന്നു. അതാ പെട്ടെന്ന് പോയത് "     " Its OK sir ." കൃതി വെപ്രാളത്തോടെ പറഞ്ഞു.   "ഇതെന്താടോ.വീട്ടിൽ വരുന്ന ഒരാളേ പുറത്ത് നിർത്തിയാണോ സംസാരിക്കുന്നത് "     "അയ്യോ ..സോറി സാർ. അകത്തേക്ക് വരു." അവൾ ഡോർ മുഴുവനായി ഓപൺ ചെയ്യ്ത് കൊണ്ട് പറഞ്ഞു.     എൻ്റെ ഈശ്വരാ ഇച്ചായൻ എങ്ങാനും ഇപ്പോ ഇങ്ങോട്ട് വന്നാൽ "കൃതി പേടിയോടെ റൂമിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.   അശ