Part -45
ശബ്ദം കേട്ട് കൃതി വാതിൽ ചെന്ന് തുറന്നു. മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവൾ ഞെട്ടി.
" അശോക് സാർ"
"എന്താടോ പെയിൻ ഒക്കെ OK ആയോ .രാവിലെ ഒരു ഇംപോർട്ടൻ്റ് മീറ്റിങ്ങ് ഉണ്ടായിരുന്നു. അതാ പെട്ടെന്ന് പോയത് "
" Its OK sir ." കൃതി വെപ്രാളത്തോടെ പറഞ്ഞു.
"ഇതെന്താടോ.വീട്ടിൽ വരുന്ന ഒരാളേ പുറത്ത് നിർത്തിയാണോ സംസാരിക്കുന്നത് "
"അയ്യോ ..സോറി സാർ. അകത്തേക്ക് വരു." അവൾ ഡോർ മുഴുവനായി ഓപൺ ചെയ്യ്ത് കൊണ്ട് പറഞ്ഞു.
എൻ്റെ ഈശ്വരാ ഇച്ചായൻ എങ്ങാനും ഇപ്പോ ഇങ്ങോട്ട് വന്നാൽ "കൃതി പേടിയോടെ റൂമിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
അശോക് നേരെ ഹാളിലെ സോഫയിൽ ഇരുന്നു. ശേഷം കൈയ്യിലുള്ള രണ്ട് മൂന്ന് കവർ കൃതിക്ക് നേരെ നീട്ടി.
"കുറച്ച് ഫ്രൂട്ട്സ് ആണ് '' അയാൾ അത് പുഞ്ചിരിയോടെ നീട്ടിയതും കൃതി ഒരു മടിയോടെ അത് വാങ്ങിച്ചു.
"സംസ്കൃതി ഈ ഫ്രാറ്റിൽ ഒറ്റക്ക് ആണോ താമസിക്കുന്നത് "
" അല്ല. എൻ്റെ അങ്കിൾ കൂടി ഉണ്ട്. അങ്കിൾ അത്യവശ്യമായി ഒന്ന് പുറത്ത് പോയിരിക്കുകയാണ് "
"ഓക്കെ. അതിന് താൻ എന്തിനാ ഇങ്ങനെ വെറീഡ് ആവുന്നേ. എന്തെങ്കിലും ടെൻഷൻ ഉണ്ടോ "
" എയ് NO സാർ. സാറിനെ പ്രതീക്ഷിക്കാതെ കണ്ടതു കൊണ്ട് ഒരു ഞെട്ടൽ. അത്ര ഉള്ളൂ.''
"ഓക്കെ .ടൈം ആയി. ഒരു സ്ഥലം വരെ പോവാൻ ഉണ്ട്" അശോക് വാച്ച് നോക്കി പറഞ്ഞു കൊണ്ട് എഴുന്നേറ്റ് മുന്നോട്ട് നടന്നു.
"സംസ്കൃതി " അയാൾ ഡോറിനരികിൽ നിന്ന് തിരിഞ്ഞു നടന്നു വന്നു.
''പെയിൻ ഒക്കെ മാറുന്ന വരെ ലീവ് എടുത്തോളൂ. അതുപോലെ ഇങ്ങനെ സുഖമില്ലാത്ത ദിവസങ്ങളിൽ ജീവനയെ വിളിച്ച് ലീവ് പറഞ്ഞാൽ മതി"
"ഓക്കെ സാർ.താങ്ക് യൂ "കൃതി പുഞ്ചിരിയോടെ പറഞ്ഞു.
" Take care.bye" അവളുടെ കവിളിൽ പുഞ്ചിരിയോടെ തട്ടി കൊണ്ട് അശോക് പറഞ്ഞു .ശേഷം പുറത്തേക്ക് പോയി.
അശോക് പോയതും കൃതി ശ്വാസം വലിച്ച് വിട്ടു. വേഗം ചെന്ന് ഡോർ ക്ലോസ് ചെയ്യ്തു.
കുളി കഴിഞ്ഞ് വന്ന എബി ഹാളിൽ നിന്നും അശോകൻ്റെ ശബ്ദം കേട്ടതും അവൻ റൂമിൽ തന്നെ നിന്നു. അവൻ പറയുന്നതെല്ലാം എബി റൂമിൽ നിന്നു കൊണ്ട് കേൾക്കുന്നുണ്ടായിരുന്നു.
അശോക് പോയി എന്ന് മനസിലായതും എബി മുറിയിൽ നിന്നും പുറത്തിറങ്ങി.
'' അയാൾ എന്തിനാ വന്നത് " എബി ഗൗരവത്തോടെ ചോദിച്ചു.
"എനിക്ക് എങ്ങനെയുണ്ട് എന്നൊക്കെ അറിയാൻ വന്നതാ .ദേ ഫ്രൂട്ട്സ് ഒക്കെ കൊണ്ടു വന്നിട്ടുണ്ട് "
കയ്യിലുള്ള കവർ ഉയർത്തി കാണിച്ചു കൊണ്ട് കൃതി പറഞ്ഞതും എബി അവളുടെ കയ്യിൽ നിന്നും കവർ ബലമായി വാങ്ങി.
ശേഷം അത് കിച്ചണിലെ വേസ്റ്റ് ബാസ്ക്കറ്റിൽ ഇടാൻ നിന്നതും അവൻ പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിഞ്ഞ് നടന്നു.
അവൻ ആ കവറുമായി പുറത്തേക്കിറങ്ങി തൊട്ട് അപ്പുറത്തെ ഫ്രാറ്റിലെ 2 വയസായ ആളുകൾക്ക് കൊണ്ടു കൊടുത്ത ശേഷം ഫ്രാറ്റിലേക്ക് തിരികെ വന്നു.
"അവനും അവൻ്റെ ഒരു ഉണക്ക ഫ്രൂട്ട്സും. ഇങ്ങോട്ട് വന്നേ നീ " എബി ദേഷ്യത്തോടെ പറഞ്ഞ് കൃതിയുടെ കൈപിടിച്ച് റൂമിലേക്ക് നടന്നു.
ശേഷം ബാത്ത് റൂം ഡോർ തുറന്ന് കൃതിയെ ഷവറിനു കീഴേ നിർത്തി ഷവർ ഓൺ ചെയ്യ്തു.
"ഇച്ചായൻ ഇത് എന്തൊക്കെയാ കാണിക്കുന്നേ. ഞാൻ ആകെ നനയും ട്ടോ ' കൃതി പിടഞ്ഞു കൊണ്ട് പറഞ്ഞു.
"Take care പറഞ്ഞ് നിൻ്റെ കവിളിൽ തൊടാൻ ആ #*@?"*# ആരാ " എബി ദേഷ്യത്തോടെ പറഞ്ഞ് അശോക് കൈ വച്ച ഭാഗത്ത് അവൻ വെള്ളം ഒഴിച്ചു.
എബിയുടെ മുഖഭാവം കണ്ട് കൃതിക്ക് ശരിക്കും ചിരി വന്നിരുന്നു.
"എൻ്റെ ഇച്ചായാ... ഇച്ചായന് അസൂയ ഇല്ലാത്ത കാരണം കുഴപ്പം ഇല്ല"കൃതി വാ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.
" നീ ചിരിക്കെടി ... നന്നായി ചിരിക്ക് .ഞാൻ നിനക്ക് അങ്കിൾ ആയല്ലേ. നീ അയാളോട് എന്താ പറഞ്ഞത്. "അത് പറഞ്ഞ് എബി ഹാങ്ങറിൽ ഉള്ള ടവൽ എടുത്ത് അവളുടെ തല തോർത്തി കൊടുത്തു.
" I LOVE YOU ICHAYA..." കൃതി എബിയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
"ഇവൾ ഇപ്പോ എന്നേ കൂടി നനക്കുമല്ലോ " എബി അവളുടെ മുടി മുഖത്തു നിന്നും മാറി ഒതുക്കി കൊണ്ട് പറഞ്ഞു.
"I LOVE YOU TOO " ശേഷം അശേക് കൈ വച്ച കവിളിൽ അവൻ ഉമ്മ വച്ചു.
"എന്തായാലും നനഞ്ഞില്ലേ.ഇനി കുളി കഴിഞ്ഞിട്ട് വന്നാ മതി. ഞാൻ ഡ്രസ്സ് കൊണ്ട് വന്നു തരാം" അത് പറഞ്ഞ് എബി ടവൽ അവളുടെ കൈയ്യിൽ കൊടുത്തുകൊണ്ട് എബി പറഞ്ഞു.
ബാത്ത് റൂമിൽ നിന്നും ഇറങ്ങി അവൻ ഷെൽഫിൽ നിന്നും അവൾക്കുള്ള ഡ്രസ്സും എടുത്ത് ബാത്ത് റൂമിൽ കൊണ്ടുപോയി കൊടുത്തു.
***
വൈകുന്നേരത്തേക്കുള്ള ഭക്ഷണം എബി പുറത്ത് നിന്നും ഓഡർ ചെയ്യ്തു.അശോകിൻ്റെ കമ്പനിയിൽ നിന്നും കൊണ്ടുവന്ന ഫയലുകൾ അവൻ പരിശോധിച്ച ശേഷം ഫയലിലെ ഡാറ്റ സ്കാൻ ചെയ്യ്ത് തൻ്റെ ലാപ് ടോപ്പിൽ സേവ് ചെയ്യ്തു വച്ചു.
ഓഡിറ്റിങ്ങിനു മുന്നേ തന്നെ ഫയൽ തിരിച്ച് അശോകിൻ്റെ കാബിനിൽ തിരിച്ച് വക്കേണ്ടത് ആണ് .മറ്റന്നാൾ ആയിരുന്നു ഓഡിറ്റിങ്ങ്.
പക്ഷേ അന്ന് കമ്പനി foundation day ആയിരുന്നതിനാൽ ഓഡിറ്റിങ്ങ് അടുത്ത ആഴ്ച്ചക്ക് മാറ്റി വച്ചു. എന്ന് ജീവനയിൽ നിന്നും അറിഞ്ഞിരുന്നു.
വർക്ക് ഒക്കെ കഴിഞ്ഞ് എബി ക്യതിക്കുളള ഭക്ഷണവുമായി വന്നു. എന്നത്തെയും പോലെ എബി തന്നെ അവൾക്ക് ഭക്ഷണം വാരി കൊടുത്തു.
"ഇച്ചായാ ഈ ഞായറാഴ്ച്ച നമ്മുടെ മയൂരിയുടെ എൻഗേജ്മെൻ്റ് അല്ലേ. നമ്മുക്ക് നാട്ടിൽ പോവണ്ടേ. ഇനി നാല് ദിവസമല്ലേ ഉള്ളൂ."
" ഉം നമ്മുടെ ഇവിടത്തെ ജോലി കഴിയാറായി. മറ്റന്നാൾ ആ ഫയൽ തിരിച്ച് വച്ചാൽ നമ്മുടെ ജോലി കഴിഞ്ഞു.അതോടെ നാട്ടിലേക്ക് പോവാം "
" അപ്പോ നമ്മൾ നാട്ടിൽ പോവാണോ. ഇനി ഇവിടേക്ക് വരില്ലല്ലേ"കൃതി സങ്കടത്തോടെ ചോദിച്ചു.
"അതെന്താ അത് പറയുമ്പോൾ നിനക്ക് ഒരു സങ്കടം"
"നാട്ടിൽ പോയാ ഇച്ചായൻ ജോലിക്ക് പോവില്ലേ. അപ്പോ രാവിലെ പോയാൽ രാത്രി അല്ലെ വരുള്ളൂ.അത്രം നേരം ഇച്ചായനെ കാണാതെ ഇരിക്കണ്ടേ "
"പിന്നെ അല്ലാതെ എനിക്ക് ജോലിക്ക് പോവണ്ടേ പെണ്ണേ.അതിനെന്താ ഞാൻ രാത്രി വരും ല്ലോ "
"എനിക്ക് എപ്പോഴും ഇച്ചായൻ എൻ്റെ അടുത്ത് തന്നെ ഉണ്ടാവണം. പിന്നെ ഇതെപ്പോലെ ഇച്ചായന് എനിക്ക് ഭക്ഷണം വാരി തരാൻ ഒന്നു പറ്റില്ലലോ "
" അതാണോ നിൻ്റെ സങ്കടം. അതൊക്കെ നമ്മുക്ക് പരിഹരിക്കാംന്നേ " എബി അവളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.
ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് എബി കിച്ചൺ ഒക്കെ ക്ലീൻ ചെയ്ത ശേഷം കൃതിയുടെ അരികിലേക്ക് വന്നു.
അവൾ നല്ല മയക്കത്തിൽ ആയിരുന്നു. അവൻ കൃതിയുടെ നെറുകയിൽ ഒരു ഉമ്മ നൽകി. പുതപ്പ് കൊണ്ട് പുതപ്പിച്ച് തിരിഞ്ഞ് നടക്കാൻ നിന്നതും കൃതി അവൻ്റെ കൈയ്യിൽ പിടിച്ചു .
"ഇച്ചായൻ ഇന്ന് എൻ്റെ കൂടെ കിടക്കുമോ.എന്നെ ഇങ്ങനെ കെട്ടി പിടിച്ച് കിടക്കോ" അവൾ കൈ കൊണ്ട് ആക്ഷൻ കാണിച്ച് നിഷ്കളങ്കമായി ചോദിച്ചു '
അത് കേട്ട് എബി ഒരു പുഞ്ചിരിയോടെ റൂമിലെ ലൈറ്റ് ഓഫ് ചെയ്യ്ത് ബെഡ് ലാമ്പ് ഓൺ ചെയ്യ്ത് കൃതിയുടെ അരികിൽ വന്നു കിടന്ന് അവളെ കെട്ടി പിടിച്ചു.
"ഇങ്ങനെ അല്ല ഇച്ചായാ'' കൃതി വാശി പിടിച്ചു കൊണ്ട് പറഞ്ഞു.
"പിന്നെ " എബി സംശയത്തോടെ ചോദിച്ചു.
അത് കേട്ടതും കൃതി എബിയുടെ ടി ഷർട്ടിനുള്ളിലൂടെ നുഴഞ്ഞു കയറി .
" ഇങ്ങനെ" അവൾ ചിരിയോടെ പറഞ്ഞു.ആ ടി ഷർട്ടിനുള്ളിൽ അവൻ്റെ ചൂടും, ഗന്ധവും നിറത്ത് നിന്നിരുന്നു.
എബി ഒരു ചിരിയോടെ അവളെ ഇറുക്കെ കെട്ടി പിടിച്ചു.ഒപ്പം അവളുടെ ഇരു കവിളിലും ഉമ്മ വച്ചു.
"എൻ്റെ ഇച്ചായൻ ഒരുപാട് മാറിപ്പോയി. പഴയ ഇച്ചായൻ ഒരു മരമാക്രി കാട്ടുമാക്കാൻ ആയിരുന്നു. പക്ഷേ ഇപ്പോ SO .....SO .....Sweet ആണ് "
" അതിനു കാരണം ആരാ. എൻ്റെ ഈ കുഞ്ഞി പെണ്ണ് തന്നെയാണ് " അവളുടെ മൂക്കിൽ പിടിച്ച് കൊണ്ട് എബി പറഞ്ഞു.
പരസ്പരം കെട്ടിപ്പിടിച്ച് അവർ പതിയെ കണ്ണുകൾ അടച്ച് ഉറങ്ങി.
****
" മയു... മയു.... "ആദി മയൂരിയുടെ റൂമിനു സൈഡിലുള്ള സൺ സൈഡിൽ നിന്ന് വിൻന്റോയിൽ തട്ടി വിളിച്ചു.
ജനൽ ഗ്ലാസ്സിൽ ഉള്ള തട്ടൽ കേട്ട് മയൂരി വിൻഡോ ഓപ്പൺ ചെയ്യ്തു.
"ആദി നീ എന്താ ഇവിടെ അതും ഈ സമയത്ത് " ക്ലോക്കിലെ സമയം നോക്കി മയൂരി ചോദിച്ചു. സമയം 12 മണി കഴിഞ്ഞിരുന്നു.
"എനിക്ക് നിന്നോട് അത്യവശ്യമായി, ഇംപോർട്ടൻ്റ് ആയി, അർജൻ്റായി ഒരു കാര്യം പറയാനുണ്ടായിരുന്നു. ഞാൻ എൻ്റെ റൂമിൽ നിന്നും നോക്കിയപ്പോൾ നിൻ്റെ റൂമിലേ ലൈറ്റ് ഓൺ ആയിരുന്നു. അതാ ഇപ്പോ തന്നെ വന്നത്.'' അവൻ കിതച്ച് കൊണ്ട് പറഞ്ഞു.
"എന്താ ആദി .എന്താ കാര്യം" മയൂരി ടെൻഷനോടെ ചോദിച്ചു.
" I LOVE YOU MAYU. എനിക്ക് നീ ഇല്ലാതെ പറ്റില്ലെടി. നീ ആ കോന്തനെ ഒന്നും കെട്ടണ്ട .ഞാൻ നിന്നെ കെട്ടി കൊള്ളാം. പൊന്നു പോലെ നോക്കാം നിന്നെ " അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
"ആദി നീ ഇത് എന്താ പറയുന്നേ എന്ന് വല്ല ബോധവും ഉണ്ടോ .ഈ വരുന്ന ഞായറാഴ്ച്ച എൻ്റെ എൻഗേജ്മെൻ്റ് ആണ്"
"എനിക്ക് നിന്നെ പണ്ടു മുതലെ ഇഷ്ടമാ മയു. നിന്നോട് അത് പറഞ്ഞാൽ നിനക്ക് എന്നോട് ദേഷ്യം ആയാലോ എന്ന് കരുതിയ ഇത്രനാളും പറയാഞ്ഞത് ".
" ഇത്രനാളും പറയാതെ ഇപ്പോ എന്തിനാ എന്നോട് പറഞ്ഞേ. ഇപ്പോ എന്താ എനിക്ക് ദേഷ്യം വരില്ല "
" നീ കുടുതൽ ഒന്നു അഭിനയിക്കണ്ട മയു .എനിക്ക് അറിയാം എന്നേ നിനക്ക് ഇഷ്ടം ആണ് എന്ന് " അത് കേട്ടതും മയൂരിയുടെ മുഖഭാവം മാറി.
''ആദി സമയം ഒരു പാട് വൈകി. ഇനി ഒരു തുറന്നു പറച്ചിലിന് കാര്യം ഇല്ല. മാത്രമല്ല നിൻ്റെയും എൻ്റെയും വീട്ടുക്കാർ ഇങ്ങനെ ഒരു ബന്ധത്തിന്നു സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ."
" എൻ്റെ വീട്ടിൽ സമ്മതിക്കും മയു.പപ്പയും, അമ്മയും എട്ടത്തിയും, എട്ടനും ഒക്കെ സമ്മതിക്കും "
''പക്ഷേ ഇവിടെ ഉള്ളവർ സമ്മതിക്കില്ല ആദി.പ്രത്യേകിച്ച് നിരഞ്ജൻ എട്ടൻ''
"നിനക്ക് എന്നേ വിശ്വാസം ഉണ്ടോ മയു.എൻ്റെ സ്നേഹത്തിൽ വിശ്വാസം ഉണ്ടോ "
" ഉണ്ടെങ്കിൽ " അവൾ ചോദിച്ചു.
" ഉണ്ടെങ്കിൽ നീ ഇപ്പോ എൻ്റെ ഒപ്പം വരണം. നമ്മുക്ക് എങ്ങോട്ടെങ്കിലും പോവാം "
"ആദി നീ ഇത് ആലോചിച്ചിട്ട് ആണോ പറയുന്നേ "
"അതെ മയു. എനിക്ക് നിന്നെ അത്രം ഇഷ്ട്ടാ. നീ ഇല്ലെങ്കിൽ ഞാൻ ചത്ത് കളയും. കർത്താവാണേ സത്യം"
"ആദി നീ ഇങ്ങനെ ഒന്നും പറയല്ലേ പ്ലീസ്" മയൂരി നിറ ക്കണ്ണുകളോടെ പറഞ്ഞു.
" നീ എൻ്റെ ഒപ്പം വരുമോ മയു"ആദി ജനലഴിയിൽ പിടിച്ചിരിക്കുന്ന മയൂരിയുടെ കൈയ്യിൽ പിടിച്ച് കൊണ്ട് ചോദിച്ചു.
" ഉം " ഞാൻ വരാം "മയുരി അത് പറഞ്ഞ് വതിലിൻ്റ ലോക്ക് തുറക്കാൻ നിന്നതും ആദി പിന്നിൽ നിന്നും വിളിച്ചു.
"മയു"
''എന്താടാ "
" നീ താഴേക്ക് വരുമ്പോൾ താഴേ വീണു കിടക്കുന്ന കോണി ഒന്ന് ഇവിടേക്ക് വച്ച് തരണേ"
"അതെന്തിനാ "
" അത് പിന്നെ ഞാൻ എണി വച്ചാണ് ഇങ്ങോട്ട് കയറിയത്. പക്ഷേ കോണി താഴേ വീണു അതാ "ആദി ഇളിച്ചു കൊണ്ട് പറഞ്ഞു.
"എൻ്റെ കൃഷ്ണാ .ഈ പൊട്ടൻ്റ ഒപ്പം പോവുന്ന എന്നേ നീ തന്നെ കാത്തോണേ" അവൾ സ്വയം പറഞ്ഞു.
***
"അമ്മു ഞാൻ ഇറങ്ങാ " എബി ഷർട്ടിൻ്റെ ബട്ടൻ ഇട്ടു കൊണ്ട് പറഞ്ഞു.
"ദാ വരുന്നു ഇച്ചായാ "കൃതി എബിയുടെ ബാഗുമായി ഹാളിൽ അവൻ്റെ അരികിലേക്ക് വന്നു.
"ഇച്ചായന് ഇന്ന് പോവണോ. ഫയൽ ഒക്കെ കിട്ടിയല്ലോ. പിന്നെന്തിനാ പോവുന്നേ "
"പോവണം വാവേ. ഈ ഫയൽ തിരിച്ച് വക്കാൻ നോക്കണം. ഇന്നും നാളേയും മാത്രമേ സമയം ഉള്ളു.ഇത് തിരിച്ച് വച്ച് കഴിഞ്ഞാൽ ഞാൻ വേഗം വരും " എബി അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നോട് ചേർത്ത് കൊണ്ട് പറഞ്ഞു.
" ഉം ശരി" അവൾ തലയാട്ടി.
" എന്നാ ഞാൻ ഇറങ്ങട്ടേ "അവൻ അവളുടെ കവിളിൽ ഉമ്മ വച്ചു കൊണ്ട് ഒന്ന് പതിയെ കടിച്ചു.
" ശ്ശ്..." അവൾ പതിയെ ശബ്ദം ഉണ്ടാക്കി.
"ബൈ " അവൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി .
അവൻ പോയതും കൃതി അടുക്കളയിൽ കിടന്ന പാത്രങ്ങൾ എല്ലാം കഴുകി എടുത്ത് വച്ച് റൂമിലേക്ക് പോവാൻ നിന്നതും പുറത്ത് കോണിങ്ങ് ബെൽ അടിച്ചു.
കൃതി സംശയത്തോടെ വന്ന് വാതിൽ തുറന്നതും പുറത്തു നിൽക്കുന്ന രണ്ടു പേരെ കണ്ട് അവൾ ഞെട്ടി.
(തുടരും)
🖤ഇച്ചായന്റെ പ്രണയിനി 🖤
*********************************************