Aksharathalukal

നിന്നിലേക്ക്💞 - 15

Part 15
 
"ഏട്ടൻ ആരവ് മോനെ കുറിച്ച് എന്താ അഭിപ്രായം "
 
ബെഡിൽ കിടക്കുന്ന ദാസ്സിനെ നോക്കി ഭദ്ര ചോദിച്ചു....
 
"എന്താടോ അങ്ങനെ ചോദിച്ചേ... അവൻ നല്ല പയ്യൻ ആണ്... എനിക്ക് നമ്മുടെ ആദിയുടെപ്പോലെ തന്നെയാ "
 
ദാസ് ഭദ്രയെ നോക്കി...
 
"അത്... നമ്മുടെ ആരുമോൾക്ക് മോനെ ആലോചിച്ചാലോ എന്നൊരു ആഗ്രഹം... മാലിനി പറഞ്ഞപ്പോ എന്തോ എനിക്കും തോന്നി അവർ രണ്ടുപ്പേരും നല്ല ചേർച്ച ആണെന്ന്...."
 
''ഹ്മ്മ്... ചേർച്ചയൊക്കെ തന്നെ ആണ്... പക്ഷെ അവർക്ക് പരസ്പരം ഇഷ്ട്ടം വേണ്ടേ "
 
"വേണം... അല്ലേലും അവരുടെ അഭിപ്രായമില്ലാതെ നമ്മൾ ഒന്നും തീരുമാനിക്കില്ല ല്ലോ... ഞാൻ ഇപ്പൊ പറഞ്ഞെന്നൊള്ളു "
 
ഭദ്ര പറഞ്ഞു.
 
"ആഹ്... അതൊക്കെ നമുക്ക് രണ്ടു വീട്ടുകാർക്കും കൂടെ ഇരുന്ന് ആലോചിക്കാം... ഇപ്പൊ താൻ കിടക്ക് "
 
ദാസ് പറഞ്ഞതും ഭദ്ര തലയാട്ടി....
 
_____________❤️❤️❤️❤️
 
കുടുംബക്കാരെല്ലാം കൂടി തീരുമാനിച്ചിട്ട് പറയാം ആരുവിനോട് എന്ന് പറഞ്ഞത് കൊണ്ട് തന്നെ ഭദ്ര ആരുവിനോട് ഒന്നും പറഞ്ഞില്ല...
 
 
"ഒന്ന് വരുവോ ഏട്ടാ "
 
ചായ കുടിച്ചു കൈ കഴുകുന്നതിന്റെ ഇടയിൽ ആരു ആദിയോട് പറഞ്ഞു...
 
"ഇപ്പൊ വരാടീ... ഹ്മ്മ് നല്ല ടെസ്റ്റ് "
 
പുട്ട് കഴിക്കുന്നതിന്റെ ഇടയിൽ ആദി പറഞ്ഞു... ആരു പല്ല് കടിച്ചുകൊണ്ട് അവനെ നോക്കി... പിന്നെ അവന്റെ പുറത്തൊരു കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞു.
 
"പതിയെ കഴിക്ക്😤പുട്ട് അണ്ണാക്കിൽ കുടുങ്ങി ഇനി ചാവണ്ട "
 
"നീ എന്താ ആരു കഴിക്കാഞ്ഞേ "
 
ആദിക്കുള്ള ചായ ടേബിളിൽ വെച്ചുകൊണ്ട് ഭദ്ര ചോദിച്ചു... അവൾ മുഖം വീർപ്പിച്ചു കൊണ്ട് ഭദ്രയെ നോക്കി.
 
"എനിക്ക് വേണ്ട ഈ ഉണക്ക പുട്ട് "
 
അവൾ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.ഭദ്ര അവളെ നോക്കിയൊന്ന് കണ്ണുരുട്ടിയിട്ട് അടുക്കളയിൽ പോയി.
 
"കണ്ടോ കണ്ടോ... ഒരു സ്നേഹവും ഇല്ല എന്നോട് "
 
ആരു സങ്കടം വാരി വിതറി കൊണ്ട് പറഞ്ഞു.
 
"വല്ലാണ്ട് ഒലിപ്പിക്കാതെ വാ ഡീ "
 
ആദി അവളുടെ തലയ്ക്കൊന്ന് മേടി കൈ കഴുകാൻ പോയി...
 
__________________❤️❤️❤️❤️
 
 
കോളേജിൽ എത്തിയതും ഗേറ്റിന്റെ അടുത്ത് കാത്തുനിൽക്കുന്ന തനുവിനെ കണ്ട് ആദിയുടെ ചൊടിയിൽ ഒരു പുഞ്ചിരി വന്നു.
 
"നോക്കി വെള്ളമിറക്കാതെ പോയെ "
 
ആദിയെ നോക്കി ആരു പറഞ്ഞതും അവനൊന്നു ഇളിച്ചു കൊടുത്തു...
 
ആരു തനുവിന്റെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് കോളേജിലേക്ക് കയറി... അവർ പോവുന്നതും നോക്കി ഒരു ചിരിയോടെ ആദി വണ്ടിയെടുത്തു...
 
       ✨️✨️✨️✨️✨️
 
ഇന്നലത്തെ കുറച്ചു ചമ്മലെങ്കിലും ആരുവിന് ഉണ്ടാവും എന്ന് കരുതിയ ആരവ്  അവന്റെ ക്ലാസ്സിൽ ഇരുന്ന് വെറുതെ കുത്തി കുറിക്കുന്ന ആരുവിനെ നോക്കി നെടുവീർപ്പ് ഇട്ടു...
ക്ലാസ്സ്‌ എടുക്കുമ്പോഴും പലപ്പോയായി അവന്റെ കണ്ണുകൾ അവളിലേക്ക് എത്തിയിരുന്നു...
ഇതെല്ലാം കണ്ട് അലീനയുടെ മുഖം വലിഞ്ഞു മുറുകി.
 
 
"സർ..."
 
ആരുവിനെ നോക്കികൊണ്ടിരുന്ന ആരവ് വരാന്തയിലേക്ക് നോക്കി...അവിടെ നിൽക്കുന്ന കിരണിനെ കണ്ടതും ആരവ് നെറ്റി ചുളിച്ചു.
 
"സർ... ആർദ്രയെ ഒന്ന് വിടുവോ "
 
കിരൺ ചോദിച്ചതും ആരു മുഖം ഉയർത്തി അവനെ നോക്കി.
 
"എന്തിനാ കിരൺ... ഇപ്പൊ ക്ലാസ്സ്‌ ടൈം ആണെന്ന് അറിയില്ലേ "
 
ആരവ് ചോദിച്ചു....
 
"അത് സർ... ഒരു കാര്യം"
 
"ഹ്മ്മ്... വേഗം വരണം "
 
ആരവ് ആർദ്രയെ നോക്കി പറഞ്ഞതും അവൾ അവനെ നോക്കിയൊന്ന് പുച്ഛിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി....
 
 
"എന്റെ കിരണേട്ടാ... എങ്ങനെയെങ്കിലും അവിടെ നിന്ന് ചാടാൻ നിക്കുവായിരുന്നു ഞാൻ..."
 
ആരു പുറത്തേക്ക് ഇറങ്ങിയതും കിരണിനോട് പറഞ്ഞു...കിരൺ ഒന്ന് ചിരിച്ചു കൊണ്ട് അവളെ നോക്കി..
 
"അല്ല എന്തിനാ എന്നോട് വരാൻ പറഞ്ഞെ "
 
ആരു അവനെ നോക്കി.
 
"അടുത്ത വീക്ക്‌ നമ്മുടെ കോളേജ് ഫങ്ക്ഷൻ അല്ലെ... അപ്പൊ തന്നെ കൊണ്ട് ഒരു പാട്ട് പടിക്കാം എന്ന് കരുതി "
 
കിരൺ പറഞ്ഞതും ആരു വായ തുറന്നു കൊണ്ട് അവനെ നോക്കി... പിന്നൊരു പൊട്ടി ചിരിയോടെ അവനോട് പറഞ്ഞു...
 
"ഞാൻ... പാട നടക്കുന്ന വല്ല കാര്യവും പറയുന്നേ... ഫങ്ക്ഷന് കുളവാക്കാൻ ആണേൽ ഓക്കേ ഞാൻ റെഡി ആണ്"
 
"ഞാൻ സീരിയസ് ആയി പറഞ്ഞതാടോ "
 
അവൻ അവളോട് കണ്ണുരുട്ടി പറഞ്ഞു...
 
"പക്ഷെ നല്ല കോമഡി ആയിട്ടുണ്ട്... അന്ന് ഞാൻ ഒരു മൂളിപ്പാട്ട് പാടിയതിനാണോ ഇത്"
 
"അപ്പൊ താൻ പാടില്ല "
 
"ഇല്ല😌"
 
"പ്ലീസ് ആരു..."
 
അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു...
 
"ആർദ്ര"
 
ആരു എന്തോ പറയാൻ വന്നതും ആരവിന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി... ആരവിന്റെ കണ്ണുകൾ കിരൺ പിടിച്ചിരിക്കുന്ന ആർദ്രയുടെ കയ്യിൽ ആയിരുന്നു...
 
"എന്താ??അവിടെ ഓക്കേ ക്ലാസ്സ്‌ ഉള്ളത് അറിയില്ലേ... പൊട്ടി ചിരിക്ക എന്നിട്ട്"
 
ആരവ് ഗൗരവത്തോടെ ചോദിച്ചതും ആരു തല താഴ്ത്തി..
 
"സോറി സർ... അത് ഞാൻ ആർദ്രയോട് പ്രോഗ്രാമിന് പാടുവോ എന്ന് ചോദിക്കുവായിരുന്നു "
 
''ഹ്മ്മ്... കിരൺ പൊക്കോ... ഇനിയും ദിവസമുണ്ടല്ലോ "
 
"Okey സർ "
 
കിരൺ പോയതും ആരവ് ആർദ്രയെ നോക്കി...
 
"നീയൊക്കെ പാട്ട് പാടിയാലുള്ള അവസ്ഥേ"
 
ആരവ് ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞതും ആരു മുഖം ഉയർത്തി അവനെ നോക്കി.
 
"അതെന്താ... ഞാൻ പാടിയാൽ പുളിക്കുവോ ഹും "
 
അവൾ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.
 
''വെറുതെ ഈ കോളേജിന്റെ മാനം കളയരുത്"
 
അവൻ ആക്കികൊണ്ട് പറഞ്ഞതും അവളുടെ മുഖം ഒന്നുകൂടെ വീർത്തു...
 
''കാണിച്ചു തരാടാ ഞാൻ... ഞാൻ പാടും ചെയ്യും എല്ലാരുടെയും പ്രശംസ നേടുകയും ചെയ്യും നോക്കിക്കോ... "
 
അവനെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ ക്ലാസ്സിലേക്ക് നടന്നു... എന്തുകൊണ്ടോ അവളുടെ പോക്ക് കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
 
 
        ✨️✨️✨️✨️✨️✨️
 
"ഡീ നീ എന്താ ആലോചിക്കുന്നേ "
 
"എന്നാലും ആ കിരണേട്ടൻ എന്ത്‌ കണ്ടിട്ടാ നിന്നോട് പാടാൻ പറഞ്ഞെ "
 
ആരു ചോദിച്ചതും കനി പറഞ്ഞു...ആരു പല്ല് കടിച്ചു കൊണ്ട് കനിയെ നോക്കി.
 
"എന്റെ കഴിവ് ഞാൻ പുറത്തിറക്കാത്തത് കൊണ്ടല്ലേ.. ഇല്ലെങ്കിൽ ഞാൻ ഇപ്പൊ ഒരു സിനിമയിലൊക്കെ പാട്ട് പാടി തകർക്കുവാകും..."
 
ആരു വല്ല്യ കാര്യം പ്പോലെ പറഞ്ഞു.
 
"ഹ്മ്മ്... തകർക്കും ഒന്ന് പോടീ "
 
"ഡീ അത് നോക്കിയേ... പെണ്ണ് ഇവിടെ ഒന്നുമല്ല എന്ന് തോനുന്നു."
 
എന്തോ ആലോചിച്ചു ചിരിക്കുന്ന മിയയെ നോക്കി തനു പറഞ്ഞു...
 
"ഹ്മ്മ്... ശെരിയാണല്ലോ എന്താവോ... ഡീ മിയ "
 
ആരു മിയയുടെ കവിളിൽ തട്ടിയൊന്ന് വിളിച്ചതും അവൾ ഞെട്ടികൊണ്ട് ആരുവിനെ നോക്കി... പിന്നൊരു ചിരിയോടെ തല താഴ്ത്തി.
 
"എന്താ ഡീ... നീ ഇവിടെ ഒന്നുമല്ലല്ലോ "(കനി)
 
"അത്... പിന്നെ
 
മിയ പറയാൻ വന്നതും ആരു കൈ കൊണ്ട് നിർത്താൻ പറഞ്ഞു.
 
"ബബ ബബ അടിക്കാതെ കാര്യം പറഞ്ഞോണം ആഹ് "
 
"എടി അത് ആഷിക്ക എന്നെ ഇഷ്ട്ടാന്ന് പറഞ്ഞു "
 
"ആര്???"
 
മിയ പറഞ്ഞതും മൂന്നും ഒരുമിച്ചു ചോദിച്ചു.
 
"ആഷിക്ക"
 
മുഖത്തു വിരിഞ്ഞ പുഞ്ചിരിയോടെ അവൾ പറഞ്ഞു...കൂടെ ആഷി പ്രൊപ്പോസ് ചെയ്തതെല്ലാം... 
 
"ഓഹോ അങ്ങനെ ആണല്ലേ... എന്നിട്ട് നീ എന്ത് പറഞ്ഞു "
 
കനി ആവേശത്തോടെ ചോദിച്ചു.
 
"ഒന്നും പറഞ്ഞില്ല "
 
"ആണോ.. എന്നാ വാ ഇപ്പൊ തന്നെ പറയാം"
 
ആരു അവളുടെ കൈ പിടിച്ചു വലിച്ചു.
 
"ഏയ് വേണ്ട..."
 
"അപ്പൊ നിനക്ക് ഇഷ്ട്ടല്ലേ "
 
കനി ചോദിച്ചതും മിയ തല താഴ്ത്തി കൊണ്ട് പറഞ്ഞു.
 
"ഇഷ്ട്ടൊക്കെ ആണ്..."
 
"എന്നാ പോയി ഇഷ്ട്ടം പറ പെണ്ണെ "
 
തനു ആവേശത്തോടെ പറഞ്ഞു.
 
"ഇപ്പൊ വേണ്ട... പിന്നെ പറയാ"
 
മിയ പറഞ്ഞതും മൂന്നും ആക്കികൊണ്ട് തലയാട്ടി.
 
 
             ✨️✨️✨️✨️
 
 
"കിരൺ ചേട്ടൻ പറഞ്ഞപ്പോലെ ഞാൻ നന്നായി പാട്ട് പാടുവോ.. ശോ എനിക്ക് വയ്യ'
 
കണ്ണാടിയുടെ മുന്നിൽ നിന്ന് കൊണ്ട് ആരു സ്വയം പറഞ്ഞു...
 
'ആ കാലൻ എന്താ എന്നെ എപ്പോഴും കളിയാക്കുന്നെ...എനിക്ക് നന്നായി പാടാൻ അറിയാന്ന് അവനെ അറിയിക്കണം ഹും '
 
_____________❤️❤️❤️
 
വീട്ടിൽ എത്തിയതും ആരവിനോട് മാലിനി ആരുവിനെ കുറിച്ചാണ് ചോദിച്ചത്...
 
"അമ്മയെ അവൾ വളച്ചെടുത്തു ലെ "
 
ആരവ് മാലിനിയെ നോക്കി ചോദിച്ചു.
 
"അതൊരു പാവമാട... അല്ലെ ഏട്ടാ "
 
സെറ്റിയിൽ ഇരിക്കുന്ന റാമിനെ നോക്കി മാലിനി പറഞ്ഞതും അയാളും തലയാട്ടി.
 
"ഹ്മ്മ് പാവം... വാ തുറന്ന തർക്കുത്തരം പറയൂ "
 
ആരവ് പറഞ്ഞതും മാലിനി ചിരിച്ചു.
 
"അത് നീ ആ കുഞ്ഞിനെ വെറുതെ ഉപദ്രവിക്കുന്നത് കൊണ്ട "
 
"ആഹാ ഇപ്പൊ അങ്ങനെ ആയോ... അവളാ എന്നെ തല്ലിയത്... എന്നിട്ട് ഇപ്പൊ കുറ്റം മുഴുവൻ എനിക്കല്ലേ "
 
ആരവ് മാലിനിയെ നോക്കി പറഞ്ഞു കൊണ്ട് മുകളിലേക്ക് പോയി...
 
        ✨️✨️✨️✨️✨️✨️
 
"ആദ്യം നീ അവര് തമ്മിൽ എന്തെങ്കിലും ഉണ്ടോ എന്ന് അറിയണം... അതിന് നീ പറഞ്ഞ ആ കുട്ടിയുമായി അടുക്കണം "
 
അലക്സി പറഞ്ഞതും അലീന തലയാട്ടി.
 
"ഒന്നും വേണ്ട മോളെ....എന്തിനാ വെറുതെ ഓരോരോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നെ"
 
മേരി പറഞ്ഞതും അലീന അവരെ നോക്കിയൊന്ന് പുച്ഛിച്ചു.
 
"എനിക്ക് വേണം ആരവിനെ... ആരാണോ അതിന് എതിരുനിൽക്കുന്നെ... എല്ലാത്തിനെയും ഞാൻ തീർക്കും "
 
അവൾ അത്രയും പറഞ്ഞ് റൂമിലേക്ക് പോയി... എന്ത് പറയണം എന്നറിയാതെ മേരിയും...
 
______________❤️❤️❤️
 
 
ലൈബ്രറിയിൽ നിന്നെടുത്ത ബുക്ക് തിരികെ വെക്കാൻ പോവുമ്പോയാണ് മിയയുടെ കൈ കളിൽ പിടിച്ച് ആരോ വലിച്ചത്....
 
അവൾ ഞെട്ടികൊണ്ട് മുഖം ഉയർത്തി നോക്കി...
മുന്നിൽ നിൽക്കുന്ന ആഷിയെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.
 
 
 
തുടരും...
 
അങ്ങനെ അവരും സെറ്റ്😌എല്ലാവരെയും ഓരോ ഭാഗത്ത്‌ ആക്കിയിട്ട് വേണം ആരുവിന് നല്ലൊരു ചെറുക്കനെ കണ്ടത്തി കെട്ടിക്കാൻ...😌
 
അഭിപ്രായം പറയണേ🥰
 

നിന്നിലേക്ക്💞 - 16

നിന്നിലേക്ക്💞 - 16

4.5
6307

Part 16     ലൈബ്രറിയിൽ നിന്നെടുത്ത ബുക്ക് തിരികെ വെക്കാൻ പോവുമ്പോയാണ് മിയയുടെ കൈ കളിൽ പിടിച്ച് ആരോ വലിച്ചത്....   അവൾ ഞെട്ടികൊണ്ട് മുഖം ഉയർത്തി നോക്കി... മുന്നിൽ നിൽക്കുന്ന ആഷിയെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.   "എങ്ങോട്ടാ പോവുന്നെ "   അവളുടെ താടിതുമ്പ് ഉയർത്തി കൊണ്ടവൻ ചോദിച്ചു..   "ഞാൻ..ലൈബ്രറിയിൽ "   "ഓഹോ വായനയൊക്കെ ഉണ്ടല്ലേ എന്റെ പെണ്ണിന് "   അവൻ കുസൃതിയോടെ ചോദിച്ചതും അവൾ മിഴികൾ താഴ്ത്തി.   "എന്നെ നോക്ക് മിസ്രി"   അവൻ പറഞ്ഞതും അവൾ പതിയെ മുഖം ഉയർത്തി നോക്കി... അവളെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ആഷിയെ