Aksharathalukal

നിന്നിലേക്ക്💞 - 17

Part  17
 
ഓഫീസിലെ കാര്യങ്ങളൊക്കെ ചർച്ച ചെയ്ത് കുറെ കഴിഞ്ഞിട്ടാണ് ഇന്ദ്രനും ഗംഗയും ഇറങ്ങിയത്... ഗംഗ ആരവിനോട് യാത്ര പറഞ്ഞതും അവനും ഒരു ചിരിയോടെ തലയാട്ടി....
 
 
"വെല്ല്യ കാര്യഗൗരവം ഉള്ള കുട്ടിയാണെന്ന് തോനുന്നു..."
 
ഗംഗ പോവുന്നത് നോക്കി മാലിനി പറഞ്ഞു... റാം അതിനൊന്ന് തലയാട്ടി.
 
____________❤️❤️❤️❤️
 
പിറ്റേന്ന്...
 
റാമിനെ എയർപോർട്ടിൽ ആക്കിയിട്ടാണ് ആരവ് കോളേജിലേക്ക് പോയത്....
 
ഫസ്റ്റ് ഹവർ ആരുവിന്റെ ക്ലാസ്സിൽ ആയിരുന്നു...
 
ക്ലാസ്സ്‌ തുടങ്ങിയിട്ടും ആരുവിന്റെ കണ്ണുകൾ ആരുവിന്റെ ബെഞ്ചിൽ ആയിരുന്നു... ഒഴിഞ്ഞു കിടക്കുന്ന ബെഞ്ചു കണ്ടതും അവൻ നെറ്റി ചുളിച്ചു...
 
"ആ ബെഞ്ചിലുള്ളവർ എവിടെ"
 
ആരവ് ചോദിച്ചതും അത്രയും നേരം അവനെ ആരാധനയോടെ നോക്കി ഇരുന്നിരുന്ന അലീനയുടെ മുഖം വലിഞ്ഞു മുറുകി...
 
"അറിയില്ല സർ "
 
ക്ലാസ്സിലെ ആരോ പറഞ്ഞതും ആരവ് മൂളിക്കൊണ്ട് പുറത്തേക്ക് പോയി...
 
 
ആരവ് വരാന്തയിൽ നിന്നുകൊണ്ട് കോളേജ് ഗ്രൗണ്ട് മുഴുവൻ ഒന്ന് കണ്ണോടിച്ചു...
പിന്നെ എന്തോ ഓർത്തുകൊണ്ട് കാന്റീനിലേക്ക് നടന്നു...
 
 
വിചാരിച്ചപ്പോലെ തന്നെ ക്യാന്റീനിൽ ഇരുന്ന് ചായ കുടിക്കുന്ന ആരുവിനെ കണ്ടതും അവന്റെ മുഖത്തു ഗൗരവം വിരിഞ്ഞു...
 
"നിങ്ങൾക്ക് ഈ ഹൗർ ക്ലാസ്സില്ലേ"
 
ആരവ് ചോദിച്ചതും കനിയും മിയയും തനുവും ആരുവിനെ നോക്കി.
 
"അത് സർ... ഈ ആർദ്ര പറഞ്ഞു സാറിന്ന് ലീവ് ആണെന്ന് അതാ ഞങ്ങൾ..."
 
കനി നിഷ്കു ഭാവത്തിൽ പറഞ്ഞതും ആരു അവളെ നോക്കി പല്ല് കടിച്ചു....
 
''ഞാൻ എപ്പോഴാടീ നിന്നോടൊക്കെ വരാൻ പറഞ്ഞെ പുല്ലേ... ഞാൻ തനിയെ വന്നപ്പോ കടിച്ചു തൂങ്ങി വന്നിട്ട്"
 
ആരു കനിയോട് പറഞ്ഞു.
 
"നിനക്ക് ഏതായാലും കിട്ടുവല്ലോ... പിന്നെ എന്തിനാ ഞങ്ങൾക്ക് കൂടെ കിട്ടുന്നെ😌"
 
കനി ഇളിയോടെ പറഞ്ഞതും ആരു അവളുടെ കാലിനിട്ട് ഒന്ന് കൊടുത്തു...
 
"ആർദ്ര... "
 
കനി അലറിയതും ആരവ് വിളിച്ചു..
 
"അഞ്ചു മിനിറ്റ് സമയം തരും അതിന്റെ ഉള്ളിൽ നാലും ക്ലാസ്സിൽ എത്തിയില്ലെങ്കിൽ ഉണ്ടല്ലോ "
 
ആരവ് പറഞ്ഞതും നാലും എണീറ്റു...ആരു ഒഴികെ ബാക്കി മൂന്നും ക്ലാസ്സില്ലേക്ക് ഓടി...
ആരു അവനെ നോക്കിയൊന്ന് പുച്ഛിച്ചു കൊണ്ട് നടക്കാൻ ഒരുങ്ങിയതും ആരവ് അവളുടെ കയ്യിൽ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു...
 
"നീയോ ഇങ്ങനെ... അവരെ കൂടെ വെടക്കാക്കണോ??
 
ആരവ് ഗൗരവത്തോടെ ചോദിച്ചതും അവൾ ചുണ്ട് ചുളുക്കി കൊണ്ട് അവനെ നോക്കി..
 
"ഞാൻ വിളിച്ചതൊന്നും അല്ല അവരെ ഹും... എന്ത് ഉണ്ടേലും എന്റെ മെക്കിട്ട് കയറിക്കോ"
 
അവൾ അവനെ നോക്കി പിറു പിറുത്തു കൊണ്ട് ക്ലാസ്സിലേക്ക് നടന്നു...
 
 
_____________❤️❤️❤️
 
 
"ആർദ്ര"
 
ക്ലാസ്സ്‌ കഴിഞ്ഞ് ആദിയെ വെയിറ്റ് ചെയ്തു നിൽക്കുമ്പോൾ ആണ് ആലീന വിളിച്ചത്.
 
"മം എന്താ "
 
ആരു ചോദിച്ചു.
 
"അത്... എങ്ങനെയാ പോവുന്നെ"
 
അലീന അവളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.
 
"ഏട്ടൻ വരും "
 
"ഓഹ്... ഞാൻ ചോദിക്കുന്നത് കൊണ്ട് ആർദ്രയ്ക്ക് ഒന്നും തോന്നരുത് കേട്ടോ...'"
 
അലീന മുഖവുരയോടെ പറഞ്ഞതും ആരു നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കി.
 
"അത്.... നീയും ആരവ് സാറും തമ്മിൽ എന്തെങ്കിലും ഉണ്ടോ... I mean നിങ്ങൾ ഇഷ്ട്ടത്തിൽ ആണോ "
 
അലീന ചോദിച്ചതും ആരുവിന്റെ അടുത്ത് നിന്ന മിയ ഒന്ന് ആക്കി ചിരിച്ചു... ആരുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
 
"തന്നോട് ആരാ ഇത് പറഞ്ഞെ "
 
ആരു അതെ ചിരിയോടെ ചോദിച്ചു... അവളുടെ മുഖത്തെ ചിരി കണ്ടതും അലീന ദേഷ്യത്തോടെ മുഷ്ട്ടി ചുരുട്ടി പിടിച്ചു.
 
"അത്...ആരൊക്കെയോ പറയുന്നത് കേട്ടു "
 
ദേഷ്യം പുറത്തു കാണിക്കാതെ അലീന പറഞ്ഞു...
 
"ഹ്മ്മ് കൊള്ളാം.... എന്റെ പൊന്നലീന... എനിക്ക് ആ കാലമാടനെ കണ്ണിന്റെ നേരെ കണ്ടൂട... താൻ കാണുന്നതല്ലേ അയാൾ എന്നോട് മാത്രം കുരച്ചു ചാടുന്നത്... അങ്ങനെ ഉള്ള ഒരാളെ ഞാൻ സ്നേഹിക്കും എന്ന് തോന്നുന്നുണ്ടോ തനിക്ക് "
 
പുറകിൽ വരുന്ന ആരവിനെ കണ്ടതും ആരു പറഞ്ഞു... അത് കേട്ടതും അലീനയുടെ മുഖം വിടർന്നു...
 
"ഏട്ടൻ വന്നു... ഞാൻ എന്ന പോട്ടെട്ടോ "
 
അലീനയോട് യാത്ര പറഞ്ഞു ആരു വണ്ടിയിൽ കയറി...
അവൾ പോവുന്നത് നോക്കി സമാധാനത്തോടെ നെഞ്ചിൽ കൈ വെച്ചു...
 
______________❤️❤️❤️
 
രാത്രി ബെഡിൽ കിടന്നു കൊണ്ട് ആരു ഓരോന്ന് ആലോചിച്ചു...
 
'അലീന പറഞ്ഞപ്പോലെ ഇഷ്ട്ടാണോ എനിക്കയാളേ... ഏയ് ആയിരിക്കില്ല '
 
ആരു സ്വയം പറഞ്ഞു...
 
'ഇനി എനിക്ക് ഉണ്ടെങ്കിൽ തന്നെ അയാൾക്ക് എന്നെ ഇഷ്ട്ടായിരിക്കോ... എവിടെ കടിച്ചു കീറാൻ വരുവല്ലേ എപ്പോഴും'
 
അവൾ തലയിണയിൽ മുഖം പൂഴ്ത്തി കൊണ്ട് ഓരോന്ന് പറഞ്ഞു...
 
_________❤️❤️❤️
 
മാലിനി ഫോൺ വിളിച്ചു വെച്ചതും ഭദ്ര ദാസ്സിനെ നോക്കി...
 
"ഏട്ടാ... റാം ചേട്ടനും മാലിനികുമൊക്കെ ഇഷ്ട്ട നമ്മുടെ മോളെ... റാം ചേട്ടൻ ബാംഗ്ലൂരിൽ നിന്ന് വന്നിട്ട് അവർ എല്ലാവരും ഇങ്ങോട്ട് വരാം എന്ന് പറഞ്ഞു."
 
ഭദ്ര സന്തോഷത്തോടെ പറഞ്ഞു.
 
"അതെയോ...ആരവ് മോനോ... അവൻ ഇഷ്ട്ടാണോ മോളെ "
 
"അവനോട് മാലിനി സംസാരിക്കാം എന്ന് പറഞ്ഞിട്ടുണ്ട്...ആരുവിനോടും നമുക്ക് ചോദിക്കാം "
 
ഭദ്ര പറഞ്ഞതും ദാസ് തലയാട്ടി...
 
      ✨️✨️✨️✨️✨️✨️✨️
 
 
"മോനെ വാ ഭക്ഷണം കഴിക്കാം "
 
റൂമിൽ എന്തോ നോക്കി കൊണ്ടിരുന്ന ആരവിനോട് മാലിനി പറഞ്ഞു.. അവൻ താഴേക്ക് ഇറങ്ങി.
 
"പപ്പ വിളിച്ചില്ലേ അമ്മാ "
 
ഭക്ഷണം വിളമ്പുന്ന മാലിനിയോട് ആരവ് ചോദിച്ചു.
 
"ആട... വിളിച്ചിരുന്നു "
 
"മ്മ്മ്..."
 
"അമ്മ മോനോട് ഒരു കാര്യം ചോദിക്കട്ടെ "
 
മാലിനി ആരവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു...
 
"എന്താ അമ്മാ..."
 
അവൻ നെറ്റി ചുളിച്ചു കൊണ്ടവരെ നോക്കി...
 
"അത് മോനെ... നമ്മുടെ ആരുമോളെ കുറിച്ച് എന്താ നിന്റെ അഭിപ്രായം "
 
"ആർദ്ര ദാസ്സിനെ കുറിച്ചോ "
 
ആരവ് മാലിനിയെ നോക്കി... അവർ തലയാട്ടി.
 
"ക്ലാസ്സിലെ ഏറ്റവും മോശം പെണ്ണ്...എന്റെ ക്ലാസ്സിൽ പ്രതേകിച്ച്... പറയുന്നത് ഒന്നും കേൾക്കില്ല... പിന്നെ "
 
"ഡാ... അവൾ ക്ലാസ്സിൽ എങ്ങനെയാ എന്നല്ല എനിക്ക് അറിയണ്ടേ... നിനക്ക് ഇഷ്ട്ടാണോ എന്ന "
 
മാലിനി പറഞ്ഞതും ആരവിന്റെ കണ്ണുകൾ മിഴിഞ്ഞു...
 
"What?? അവളെ എനിക്കിഷ്ട്ടോ... പോ അമ്മ "
 
അവൻ പറഞ്ഞതും മാലിനിയുടെ മുഖം വീർത്തു.
 
"എനിക്കിഷ്ട്ടായി ആ കുഞ്ഞിനെ... നല്ല ഐശ്വര്യം ആണ് അതിന്റെ മുഖത്തിന്... നിനക്ക് നന്നായി ചേരും '"
 
"എന്റെ അമ്മ എനിക്കവളെ ഇഷ്ട്ടല്ല..."
 
"നീ ഒന്നും പറയണ്ട ഞാൻ ഭദ്രയോട് പറഞ്ഞു പപ്പ വന്നിട്ട് നമ്മൾ എല്ലാവരും കൂടെ അങ്ങോട്ട്‌ പോവും "
 
മാലിനി അത്രയും പറഞ്ഞു കൊണ്ട് എണീറ്റ് പോയി... ആരവ് തലയ്ക്കു കൈ കൊടുത്തു കൊണ്ടിരുന്നു... ആരുവിന്റെ മുഖം മനസ്സിലേക്ക് വന്നതും അവനൊന്ന് തലയിളക്കി....
 
         ✨️✨️✨️✨️✨️✨️
 
"അയ്യോ ഇനി എനിക്ക് ചിരിക്കാൻ മേല... ഞാനും അവനും നല്ല ചേർച്ച പോ അമ്മാ"
 
ആരവിന്റെ കാര്യം പറഞ്ഞത് തൊട്ട് തുടങ്ങിയ ചിരിയാണ് ആരു... ദാസും ആദിയും തടിക്ക് കൈ കൊടുത്ത് അവളെ നോക്കിയിരുന്നു... ഭദ്ര നോക്കി പേടിപ്പിക്കുന്നുണ്ട്... അച്ഛമ്മ ആണേൽ ഒന്ന് സമ്മതിക്ക് മോളെ എന്ന രീതിയിൽ അവളെ നോക്കുന്നുണ്ട്...
 
"ചിരി നിർത്തിയിട്ട് കാര്യം പറ ആരു... അവൻ നല്ല പയ്യനാഡീ '"
 
ആദി പറഞ്ഞതും അവൾ അവനെ ഒന്ന് നോക്കി...
 
"എന്റെ ഏട്ടാ... ഞാനും അവനെ നേർക്ക് നേരെ കണ്ടാൽ കടിച്ചു കീറും... എന്നിട്ടല്ലേ ഞങൾ കല്യാണം കഴിക്കുന്നേ "
 
"നീ എന്തൊക്കെ പറഞ്ഞാലും ശെരി അവർ അടുത്ത ആഴ്ച ഇങ്ങോട്ട് വരും "
 
അത്രയും പറഞ്ഞു കൊണ്ട് ഭദ്ര അടുക്കളയിലേക്ക് പോയി... ആരു ദയനീയമായി ദാസ്സിനെ നോക്കി.
 
"അവരൊന്നു വന്ന് പോയിക്കോട്ടെ മോളെ..."
 
അയാൾ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.
 
        ✨️✨️✨️✨️✨️✨️
 
"ഡീ എനിക്കൊരു കഷ്ണം കൂടെ താ... ആദിയേട്ടന്റെ ക്യാഷ് ആയതുകൊണ്ട് ആണെന്ന് തോനുന്നു നല്ല ടെസ്റ്റ്"
 
തനു ഇളിയോടെ ചോക്ലേറ്റ് നുണഞ്ഞു കൊണ്ട് പറഞ്ഞതും ആരു അവളെ ഒന്ന് നോക്കി... പിന്നെ അവളുടെ കയ്യിലെ ചോക്ലേറ്റ് ഒക്കെ തനുവിന്റെ കയ്യിൽ വെച്ചു കൊടുത്തു...
 
"മുണുങ്ങ്"
 
"ഇവൾക്കിത് എന്തുപറ്റി... ഇന്ന് രാവിലെ മുതലേ മൂഡ് ഓഫ്‌ ആണല്ലോ "
 
കനി പറഞ്ഞതും ആരു മുഖം താഴ്ത്തി ഇരുന്നു... പിന്നെ ആരവിന്റെ പ്രൊപോസൽ വന്നതെല്ലാം പറഞ്ഞു... എല്ലാം കേട്ടതും മൂന്നും ഒരൊറ്റ ചിരിയായിരുന്നു...
 
"നല്ല രസായിരിക്കും നിങ്ങളുടെ കല്യാണം കഴിഞ്ഞാൽ "
 
മിയ കളിയോടെ പറഞ്ഞതും ആരു ഒന്ന് പുച്ഛിച്ചു....
 
"പോടീ... അവർ നല്ല പൊരുത്തം അല്ലെ😄"
 
കനി പറഞ്ഞു... ആരു അവരെ നോക്കി ദേഷ്യത്തോടെ എണീറ്റു പുറത്തേക്ക് പോയി...
 
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
 
ആരവിന്റെ ക്ലാസ്സിൽ പതിവിലും വിപരീതമായി ആരു നല്ല കുട്ടിയായി ഇരുന്നു... ആരവിന്റെ കണ്ണുകൾ അവളിലേക്ക് ഇടയ്ക്ക് ഇടയ്ക്ക് വീണുവെങ്കിലും ആരു ബുക്കിൽ തന്നെ നോക്കി ഇരിക്കുവായിരുന്നു...
 
ഉടയ്ക്ക് ഒന്നും ഉണ്ടാകാഞ്ഞത് കൊണ്ട് ആരുവിന് ചെറിയൊരു അസ്വസ്ഥത തോന്നിയെങ്കിലും അവൾ ക്ലാസ്സ്‌ മുഴുവൻ കേട്ടു... ആരവ് അവളെ ഒന്ന് നോക്കി പുറത്തേക്ക് പോയി...
 
 
തുടരും
 
തിരക്കിൽ എഴുതിയതാണ്...എഡിറ്റ്‌ ചെയ്തിട്ടില്ല...അഭിപ്രായം പറയണേ...
പിന്നെ ഇന്നലെ സ്വപ്നത്തിലെ ആളുടെ മുഖം കണ്ടുട്ടോ🙈🙈

നിന്നിലേക്ക്💞 - 18

നിന്നിലേക്ക്💞 - 18

4.6
7020

Part 18     ആരവിന്റെ ക്ലാസ്സിൽ പതിവിലും വിപരീതമായി ആരു നല്ല കുട്ടിയായി ഇരുന്നു... ആരവിന്റെ കണ്ണുകൾ അവളിലേക്ക് ഇടയ്ക്ക് ഇടയ്ക്ക് വീണുവെങ്കിലും ആരു ബുക്കിൽ തന്നെ നോക്കി ഇരിക്കുവായിരുന്നു...   ഉടയ്ക്ക് ഒന്നും ഉണ്ടാകാഞ്ഞത് കൊണ്ട് ആരുവിന് ചെറിയൊരു അസ്വസ്ഥത തോന്നിയെങ്കിലും അവൾ ക്ലാസ്സ്‌ മുഴുവൻ കേട്ടു... ആരവ് അവളെ ഒന്ന് നോക്കി പുറത്തേക്ക് പോയി...   ആരവ് പോയതും ആരു ചുണ്ട് ചുളുക്കി കൊണ്ട് ഡെസ്കിൽ തല വെച്ചു കിടന്നു...   "നീ കണ്ടില്ലേ അലീന ആരവ് സർ ഇടയ്ക്കവളെ നോക്കുന്നെ "   അലീന ആരവ് പോയ വഴി നോക്കിയിരിക്കുമ്പോൾ ആണ് അവളുടെ ഫ്രണ്ട് പറഞ്ഞത്... അലീന അതിന