Aksharathalukal

റൂഹിന്റെ ഹൂറി_💖* Part-54

*റൂഹിന്റെ ഹൂറി_💖*
Part-54
✍️🦋Hina_rinsha🦋

©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior പെർമിഷൻ

                 °°°°°°°°°°°°°°°°°

*" ഞാൻ ആരെയും കൊന്നിട്ടും ഇല്ല.. കൊല്ലാൻ നോക്കീട്ടും ഇല്ല... എനിക്ക് അതിന് കഴിയില്ല*"

പിന്നെയും ആ വാക്കുകൾ അവിടെ പ്രതിദ്വനിച്ചു കേൾക്കും പോലെ തോന്നി അമനും ആഷിക്കും...

ഹുസൈൻ അവരെ ഇടം കണ്ണിട്ട് നോക്കി തല താഴ്ത്തി ഇരുന്നു... അയാൾ വിയർത്തിരുന്നു...

എന്തോ കണ്ട് പേടിച്ച പോലെ മുഖം വിളറിയിരുന്നു....

അമനും ആശിയും ഞെട്ടലോടെ പരസ്പരം മുഖത്തേക്ക് നോക്കി...

അപ്പൊ ഇബ്രാഹിം... അനസിന്റെ ഉപ്പ... ..
അയാളെ ആരാ...

അമൻ വല്ലാത്തൊരു ഞെട്ടലോടെ അയാളെ നോക്കി...

അയാൾ ഒന്നും മിണ്ടിയില്ല.... ഒന്നും പറയാൻ കഴിയാതെ അതെ ഇരുത്തം തുടർന്നു....

അപ്പൊ അനസ് പറഞ്ഞത്....ഹുസൈൻക്ക പറഞ്ഞത്... എല്ലാം കള്ളമായിരുന്നോ....
ആഷി

ആഷി അ.. അത്.. ഞാ...

പറ ഉപ്പ കള്ളമാണോ അല്ലയോ....

അമന്റെ വാക്കുകളിൽ ഗൗരവം നിറഞ്ഞിരുന്നു.. ഇത് വരെ ബഹുമാനത്തോടെ സംസാരിച്ചവന്റെ ശബ്ദം കടുത്തത് അയാൾ എന്തോ പോലെ തോന്നി..

ഹുസൈൻ വല്ലാത്തൊരു ഭവത്തോടെ അമനെ നോക്കി.... മുഖം ചെറുതായി ചുവന്നത് പോലെ തോന്നി അയാൾക്ക്....

കള്ളമായിരുന്നു....

വീണ്ടും തല താഴ്ത്തി അയാൾ പതുക്കെ പറഞ്ഞു.....

ആഷി ഞെട്ടലോടെ അയാളെ നോക്കി.... ഹുസൈൻ ചെന്നിയിൽ നിന്ന് ഒലിച്ചിറങ്ങുന്ന വിയർപ്പ് തുള്ളിയെ മുണ്ടിന്റെ അറ്റം കൊണ്ട് തുടച്ചു....

പിന്നേ... പിന്നെ ആരാ അത് ചെയ്തത്.....
രണ്ട് പേരും പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കി...

ആ.. അറിയില്ല...

What!!!!!

ആഷി വിളിച്ചപ്പോ എന്തോ ഉൾപ്രേരണയിൽ അന്ന് അങ്ങനെ പറഞ്ഞതാണ്.... എന്റെ കുടുംബം തകർത്ത്.. എന്റെ ഐഷുനെ കൊന്ന... എന്റെ ഹാദിയെ ഞങ്ങളിൽ നിന്ന് അകറ്റിയ അയാൾക്ക് പടച്ചോൻ വിധിച്ച ശിക്ഷയാണ് മരണം..... പൊറുക്കില്ല ഒരിക്കലും....

പറഞ് കഴിയുമ്പോ അയാളുടെ കണ്ണ് നിറഞ്ഞിരുന്നു...

ഏയ് ഉപ്പ.. Its ok...

അമൻ അയാളെ അടുത്തേക്ക് നീങ്ങി ഇരുന്ന് അയാളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു..

കൊന്നിട്ടില്ല മക്കളെ ഞാൻ... കൊല്ലാൻ ഉള്ള പകയുണ്ട്.. പക്ഷേ ഒരു ജീവൻ എടുക്കാൻ എന്നെ കൊണ്ട് കഴിയില്ല...... ഒന്നുല്ലങ്കിലും എന്റെ ഉപ്പാടെ ചോരയല്ലേ അവൻ....അപ്പൊ എന്റെ മകന്റെ സ്ഥാനത് അല്ലെ അനസ്...

നിസ്സാഹായമായ ആ ചോദ്യത്തിന് മുന്നിൽ മുന്നിൽ നിന്ന ഇരുവരുടെയും നാക്ക് തളർന്നു പോയിരുന്നു... പരസ്പരം മുഖത്തേക്ക് നോക്കി... ഒന്നും മിണ്ടാതെ അയാളെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം അയാളുടെ ചുമലിൽ തട്ടി കൊണ്ടിരുന്നു....

എന്ന ഞങ്ങൾ ഇറങ്ങുവാ ഉപ്പ...
 അമൻ അയാളെ ഒന്ന് പുണർന്നു കൊണ്ട് പറഞ്ഞു...

അയാൾ തിരികെ അവനെയും.... യാത്ര പറഞ് രണ്ട് പേരും കാറിൽ കയറി.... അയാൾ പുറത്ത് അവരുടെ കാർ മുന്നോട്ട് പായുന്നത് നോക്കി നിന്നു....

*നിന്നിലേക്ക് ഒരിക്കലും ഇവരുടെ കണ്ണുകൾ നീളില്ല... അത് ഞാൻ വാക്ക് തരുന്നു... അനസിന്റെ മുന്നിൽ ഒരു കൊലയാളി ആയി എന്നും ഞാൻ മതി... നിന്നെ ഇതിലേക്ക് വലിച്ചിടില്ല തീർച്ച....*

അയാളുടെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു...

                              🦋🦋🦋🦋

അമൻ ഇനി എങ്ങോട്ട....

ഡ്രൈവ് ചെയ്യുന്നതിനിടെ ആഷി അമനെ നോക്കി...
അവൻ കാര്യമായ എന്തോ ആലോചനയിൽ ആയിരുന്നു... ആഷിന്റെ ശബ്ദം അമൻ അവനിലേക്ക് കണ്ണ് പതിപ്പിച്ചു....

ആഷി... ഇതിനിടയിൽ എന്തോ മിസ്സിംഗ്‌ ഫീൽ ചെയ്തോ നിനക്ക്.... ആരുമറിയാത്ത എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്... ഉപ്പ എന്തോ വല്ലാതെ ഒളിപ്പിക്കാൻ നോക്കും പോലെ... ആ കണ്ണുകൾ അത് വിളിച്ചു പറയുന്നുണ്ട്...

ഹാ... Something fishy.....

ഉപ്പാക്ക് അറിയാം ആരാ അയാളെ കൊന്നത് എന്ന്... ഒരുപക്ഷെ അത് ഉപ്പ തന്നെ ആയിരിക്കാം... അല്ലേൽ മറ്റാരെങ്കിലും... 

ഹുസൈൻക്ക ആവാൻ ചാൻസ് ഇല്ല... ആരെയും കൊന്നിട്ടില്ല എന്ന് പടച്ചോൻ ആണ് ആ വായിൽ നിന്ന് പുറത്ത് ചാടിച്ചത്... അത് പറഞ് കഴിഞ്ഞപ്പോ ആ മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു....

യാ.. ഞാനും അത് ശ്രദ്ധിച്ചിരുന്നു... മറ്റാരെങ്കിലും ഭീഷണി പെടുത്തുന്നുണ്ടാവോ.. 

അമൻ പറഞ് നിർത്തിയതും ആഷി സംശയത്തോടെ അവനെ നോക്കി....

കണ്ട് പിടിക്കണം....

അതിന് പുറകെ നമ്മളിനി പോണോ അമൻ...

വേണം ഡാ... ഭീഷണി ആണങ്കിൽ ഉപ്പ ഒരു ട്രാപ്പിൽ ആണന്നല്ലേ... ഇത്രയും പെട്ടന്ന് നമുക്ക് സത്യം അറിയണം... ആരാണ് ഇതിനൊക്കെ പിന്നിൽ എന്ന്....


ഹ്മ്മ്.... ആഷി ഒന്ന് മൂളിയെ ഒള്ളു...

അതിന് ആദ്യം അയാളുടെ മരണകാരണം കണ്ട് പിടിക്കണം.... ഹോസ്പിറ്റലിൽ നിന്ന് തുടങ്ങണം....
അമൻ പറഞ് നിർത്തിയതും രണ്ട് പേരും എന്താല്ലാമോ മനസ്സിൽ കണക്ക് കൂട്ടിയ പോലെ പരസ്പരം മുഖത്തേക്ക് നോക്കി.....

                            🦋🦋🦋🦋

റൂമിൽ നിന്ന് ഇറങ്ങി താഴേക്ക് പോകാൻ നേരം നാസികയിലേക്ക് തുളച്ചു കയറിയ ലാവണ്ടർ ന്റെ സ്മെല് ഹാദി യെ ഒരടി നടക്കാൻ ആകാതെ അവിടെ നിർത്തിച്ചു...

അവൾ വീണ്ടും അത് മൂക്കിലേക്ക് വലിച്ചു കയറ്റി..... അവളുടെ കണ്ണുകൾ വിടർന്നു കണ്ണിൽ ചെറു നനവ് പടർന്നു.....

*റൂഹ്*
അവളുടെ ചുണ്ടിന്റെ കോണിൽ നിന്ന് ആ നാമം അടർന്നു വീണു... ഞൊടിയിൽ അവൾ ചുറ്റും തിരിഞ്ഞ് നോക്കി... റൂമിൽ നിന്ന് ഇറങ്ങി വരുന്നവനെ കണ്ട് അവൾ അവനടുത്തേക്ക് ഓടി....

ശബ്ദം കേട്ട് തിരിഞ്ഞതും അവൻ മുന്നിൽ കണ്ണ് നിറച്ചു നിൽക്കുന്നവളെ കണ്ട് ഒരു നിമിഷം പകച്ചു....

എന്ത ഹാദി....

റൂഹേ...
അവനെന്തോ പറഞ് കഴിയും മുന്നേ അവൾ അവനെ അവൾ അതും വിളിച്ചു പുണരാൻ നിന്നതും ആച്ചി പകപ്പോടെ അവളിൽ നിന്ന് കുതറി മാറി...


.....തുടരും🦋

Story പോയി പോയി എവിഡയോ പോച്😌😂... എന്തായാലും പോണോടുതോളം പോട്ടെ... മ്മക്ക് കുറച്ചൂടെ സസ്പെൻസ് ഇട്ട് കളിക്കാന്നെ... ബോർ ആവുന്നില്ലല്ലോ... നിങ്ങൾക്ക് ഇൻസ്ട്രസ്റ്റ് പോകുന്നുണ്ടോ.... എന്തായാലും കമന്റ് പറയാൻ മറക്കല്ലേട്ടാ🦋


റൂഹിന്റെ ഹൂറി_💖* Part-55

റൂഹിന്റെ ഹൂറി_💖* Part-55

4.7
3571

*റൂഹിന്റെ ഹൂറി_💖* Part-55 ✍️🦋Hina_rinsha🦋 ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior പെർമിഷൻ                  °°°°°°°°°°°°°°°°° ഹാദി കണ്ണുകൾ വലിച്ചു തുറന്നു... കണ്ട സ്വപ്നത്തിന്റെ ഓർമ്മയിൽ അവൾ കിതപോടെ ചുറ്റും നോക്കി... റൂമിൽ തന്നെയാണ്... ചെന്നിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് തുള്ളിയെ ഷാൾ ന്റെ അറ്റം കൊണ്ട് തുടച് കളഞ്ഞു... Glass wall ലൂടെ അകത്തേക്ക് കടക്കുന്ന സൂര്യരാഷ്മികൾ കണ്ണിലേക്കടിച്ചതും കണ്ണുകൾ മുറുകെ അടച്ചു കൈ കൊണ്ട് മുഖം മറച്ച് പിടിച്ചു.... ലാവണ്ടർ ന്റെ ഗന്ധം ഇപ്പോഴും അവിടെയൊങ്ങോ പരന്ന് കി