Aksharathalukal

കയ്യെത്താദൂരം....... 🥀 part -3

  കയ്യെത്താദൂരം.......... 🥀

 

 

 

 

  Part - 3
   
          "ഓഹ് sorry... ഞാൻ ഇനി റുക്കു എന്നെ വിളിക്കോള്ളു.... പറ നിന്റെ ഫ്രണ്ടിന്റെ സ്വഭാവം...."റസീന വളരെ ആകാംഷയോടെ ചോദിച്ചു.....
 
 
        ഫാസ്സിലും അവളുടെ മറുപടിക്കായി അവളുടെ മുഖത്തേക്ക് നോക്കി.....
 
 
     അവൾ ഒന്ന് അവന്റെ മുഖത്തേക്ക് നോക്കിയിട്ട്.... റസീനയുടെ മുഖത്ത് നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു....
 
 
   "Fazzi.... Fazzi.... നല്ലവനാ.... ആരെയും സ്നേഹിക്കാൻ മാത്രേ അറിയത്തൊള്ളൂ.... പാവമാണ്.... നിന്റെ ഭാഗ്യമാണ്.... ഇവൻ..... എന്ത് എന്ത് പറയാനാ.... ഒറ്റ ഒന്നേ പറയാനൊള്ളൂ.... നിന്റെ ഭാഗ്യമാണ് ഇവൻ.... ആർക്കും വിട്ട് കൊടുക്കാതെ ചേർത്ത് പിടിച്ചോളണം... ചതിക്കത്തില്ലാ... നിന്നെ വഞ്ചിക്കത്തില്ലാ....."
 
       അവൾ ഇത്രയും അവനെ നോക്കിത്തന്നെയായിരുന്നു പറഞ്ഞത്.....
 
 
      അവൾ പറഞ്ഞ് നിർത്തിയതും റസീന അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.....
 
 
 
              റിച്ചു അവർക്ക് രണ്ടാൾക്കുമായി ഒരു പുഞ്ചിരി സമ്മാനിച്ച് അവടെ നിന്നും ഇറങ്ങി പോയി......
            അവളുടെ മനസ്സിലെ നീറുന്ന നോവ് അവൻ..... അവൻ മാത്രം അറിഞ്ഞു..... അവന്റെ ഉള്ളവും അവളെ സ്വന്തമാക്കാൻ കഴിഞ്ഞില്ലാലോ എന്നുള്ള ദുഖത്തിൽ പിടയുകയായിരുന്നു......
 
 
 
            അവൾ സ്റ്റേജിൽ നിന്നും ഇറങ്ങി നേരെ ആ ഓടിറ്റോറിയത്തിന്റെ ആളൊഴിഞ്ഞ ഒരു മൂലയിലേക്കായിരുന്നു പോയത്..... അവളുടെ പുറകെ തന്നെ അവളുടെ കൂടെ വന്ന റിൻഷയും (കൂട്ടുകാരി )പോയി....
 
 
 
          അത്രയും നേരം അവൾ പിടിച്ചു നിർത്തിയ സങ്കടമെല്ലാം അണപൊട്ടിയോഴുകി.... അവൾ റിൻഷയെ ചുറ്റി മുറുകി കെട്ടിപിടിച്ച് കരഞ്ഞു.....
 
 
 
 
"ഡീ പോട്ടെടി....."റിൻഷ
 
"എങ്ങനെയാടി ഞാൻ പോട്ടെ എന്ന് വക്കുക.... ഞാൻ എന്റെ ജീവനിലേറെ സ്നേഹിച്ചതല്ലെടി... എന്റെ ഇക്കയെ.... എന്റെ ഇക്കയുടെ മുന്നിൽ ഞാൻ കരയില്ല എന്ന് തീരുമാനിച്ചത് കൊണ്ട് മാത്രമാണ് ഞാൻ കരയാതെ ചിരിച്ച മുഖവുമായി നിന്നത്.......ന്റെ ഇക്ക മറ്റൊരു പെണ്ണിന്റെ കഴുത്തിൽ മഹർ ചാർത്തിയപ്പോൾ ഞാൻ ഈ ഭൂമി പിളർന്നു അടിയിലേക്ക് താഴ്ന്നു പോയിരുന്നു എങ്കിൽ എന്ന് ചിന്തിച്ചു..... അത്രയേറെ ഞാൻ സ്നേഹിച്ചില്ലെടി.... എന്റെ ഇക്കയെ.... അല്ല ഇപ്പോൾ റസീനയുടെ ഇക്കാ... അങ്ങനെ പറയാനെ കഴിയൊള്ളു.... ഇന്നലെ വരെ ആയിരുന്നു റിച്ചുന്റെ മാത്രം ഇച്ചു.... ഇന്ന്.... ഇന്ന് റസീനയുടെ fazzi ഇക്കാ..... എന്താ... എന്താടി... എനിക്ക് മാത്രം ഇങ്ങനെ ഒരു വിധി....."അവൾ അതെല്ലാം പറഞ്ഞുകൊണ്ട് റിൻഷയെ വരിഞ്ഞു മുറുക്കി കെട്ടിപിടിച്ച്  ഏങ്ങി കരഞ്ഞു.....
 
 
 
         അവളുടെ സങ്കടങ്ങൾ അവൾ അവടെ കരഞ്ഞു തീർത്തു.....
 
 
          റിച്ചുവിന്റെ ഇച്ചൂക്കാ ഇന്ന് മറ്റൊരു പെണ്ണിന്റെ ഭർത്താവായി കഴിഞ്ഞിരിക്കുന്നു......
 
 
          അവൾ പിന്നെ അവടെ നിൽക്കാതെ വീട്ടിലെക്ക് മടങ്ങി പോയി.....
 
 
 
 
        രാത്രി കിടക്കുവാൻ നേരം അവൾ ഇന്നത്തെ സംഭവങ്ങൾ എല്ലാം ഒന്നും കൂടെ ഓർത്തു..... തന്റെ ഇച്ചു.... ഇന്നവൾക്ക് സ്വന്തമല്ലാ.... അവളുടെ കൺകോണുകളിൽ കണ്ണുനീർതുള്ളികൾ ഉരുണ്ടു കൂടി...... അവൾക്ക് ഒന്ന് ഉറങ്ങുവാൻ കൂടി കഴിയാതെ അവരുടെ ആ പഴയ ഓർമകൾ അവളിലേക്ക് കടന്നു വന്നു.....
 
                                       തുടരും.........
 
 
 
        ഒത്തിരി സ്നേഹത്തോടെ,
                                        💞Athu Fazzi💞
 
 
 
വായിക്കുന്നോർ ഒന്ന് അഭിപ്രായം പറയണേ.. പ്ലീസ്സ്... 🙏

      


കയ്യെത്താദൂരം.... 🥀part -4

കയ്യെത്താദൂരം.... 🥀part -4

3.5
1496

കയ്യെത്താദൂരം....... 🥀     Part - 4             അവർ കോളജിൽ പഠിക്കുന്ന കാലം ....        Collage എല്ലാം തുറന്ന് New students വരുന്നൂ ......കൂട്ടകൂട്ടമായി വരുന്ന കുട്ടികൾക്കിടയിൽ ഒരു പെൺകുട്ടി മാത്രം ഒറ്റക്ക് നടന്നു വരുന്നൂ......            സീനിയേഴ്‌സിന്റെ സ്ഥിരം സ്ഥലമായ വാഗമരച്ചുവട് aa കോളേജിലും ഉണ്ടായിരുന്നു.... അങ്ങനെ അവടെ ഇരുന്ന് കൂട്ടുകാരന്മാരോട് ഒപ്പം new students നെ റാഗിംഗ് ചെയ്യാൻ വേണ്ടി ഇരിക്കുകയാർന്നു faziലും ഫ്രണ്ട്സും... അപ്പോഴാണ് ഒറ്റക്ക് നടന്നു വരുന്ന അവളെ fazzil ശ്രദ്ധിച്ചത്.....         *ഉണ്ടക്കണ്ണുകളിൽ സുറുമ നീട്ടിവരച്ചിരുന്നു..... മുന്ന