ആ രാത്രിയിൽ
ഭാഗം : 6
മരണം നടന്നു കഴിഞ്ഞിട്ട് രണ്ടു പകലുകൾ കഴിഞ്ഞിരിക്കുന്നു... അരീക്കലിൽ ഉമ്മറത്ത് കാർണോർ കൂട്ടം സഭകൂടിയിരിക്കുന്നു... കേൾവിക്കാരായി നാട്ടിലേ തന്നെ ഏഷണിക്കൂട്ടങ്ങളുമുണ്ട്...
അവർക്കിടയിലെ സംസാരം മുറുകുകയാണ്..
" എന്നാലും അച്ഛൻ മരിച്ചന്ന് തന്നെ അവൾ കാമുകന്റെ കൂടെ ഇറങ്ങിപോയല്ലോ.... എരണംകേട്ടവൾ... ഒരുകാലത്തും ഗതിപിടിക്കില്ല.... " ഉമ്മറത്തു ചാരുപാടിയിൽ കാലു നീട്ടിയിരുന്നുകൊണ്ടു വായിലെ മുറുക്കാൻ നീട്ടി തുപ്പികൊണ്ടയാൾ പറഞ്ഞു.
" ആർക്കറിയാം വാസു.... അച്ഛനെ കൊന്നിട്ടാണോ ആ നന്ദികെട്ടവൾ പോയതെന്ന്... അവൾക്കെന്ത് നഷ്ടം... നഷ്ടം മുഴുവൻ എന്റെ കുട്ടിക്കല്ലേ.... " സാരി തുമ്പിൽ കണ്ണീരൊപ്പ കൊണ്ട് ആ സ്ത്രീ സഹോദരനോട് പറഞ്ഞു.
കേൾവിക്കാരായി നിന്നവർക്കിടയിലും മുറുമുറുപ്പുകൾ ഉയർന്നു. നല്ലത് പറയാനുള്ള താല്പര്യത്തേക്കാൾ കൂടുതൽ മനുഷ്യനിഷ്ട്ടം ദുഷിച്ച സംസാരങ്ങൾ ആയിരിക്കുമല്ലോ. അതുകൊണ്ട് തന്നെ കേട്ടവർ കേട്ടവർ ആ വാർത്ത ഏറ്റെടുത്തു.... നാളെ സൂര്യോദയത്തോടെ ആ വാർത്ത ആ നാട് മുഴുവൻ പാട്ടാകുമെന്ന് പറഞ്ഞുണ്ടാക്കിയവർക്ക് ഉറപ്പായിരുന്നു.
വാസുദേവൻ സഹോദരിയെ നോക്കി കുടിലതയോടെ ചിരിച്ചു. അവരുടെ ചുണ്ടിലും തൊടുത്ത അസ്ത്രം ലക്ഷ്യം കണ്ടതിന്റെ സന്തോഷം തെളിഞ്ഞു.
അകത്തളത്തിൽ ഇരുന്ന ശോഭയുടെ കണ്ണുകൾ തിളങ്ങി... അത് ഭർത്താവിന്റെ വിയോഗം തീർത്ത കണ്ണുനീർ തുള്ളികളുടെ പ്രതിഭലനം ആയിരുന്നില്ല... സന്തോഷം കൊണ്ടുള്ളതായിരുന്നു...
കൗസിയുടെ പടിയിറക്കം അരീക്കലിൽ ആരെയും സങ്കടപെടുത്തിയില്ല... അവിടുള്ളവർക്ക് അതൊരു ആശ്വാസമായിരുന്നു.... അവർ മറച്ചുപിടിച്ച പല സത്യങ്ങളും മറ്റാരും തിരക്കി വരാൻ പോകുന്നില്ലെന്ന ആശ്വാസം....
പുറത്തുള്ള സഭ പിന്നെയും അൽപനേരം കൂടെ നീണ്ടു....
നാളേക്ക് നാട്ടിൽ എത്തിക്കാൻ ഉള്ള പുതിയ വാർത്തകൾ കിട്ടിയത് കൊണ്ട് ഏഷണിക്കൂട്ടങ്ങളും അവർക്ക് നന്ദി ചൊല്ലി അരീക്കലിന്റെ പടിക്കെട്ടുകൾ ഇറങ്ങി.
" ശോഭേ..... " പുറത്ത് നിന്ന് വാസുദേവൻ വിളിച്ചു.
.
" എന്താ അമ്മാവാ.... " അവർ മറുപടി പറഞ്ഞു.
" കാർത്തിക്ക് എവിടെ.... "
" അവൻ കൂട്ടുകാർക്കൊപ്പം കുളപ്പടവിൽ ഉണ്ട്... അവൻ അച്ഛൻ പോയതിനേക്കാൾ വിഷമം ചേച്ചി പോയതിലാണ്.... " ശോഭ പറഞ്ഞു.
" അതെങ്ങനെ ഓരോന്ന് ഓതിക്കൊടുത്തു മയാക്കിയേക്കുവല്ലേ ആ നശൂലം അവനെ... ചേച്ചിപെണ്ണെന്നു സ്നേഹം ചാലിച്ച വിളിക്കുന്നത്... ഞാനും അവൻ ചേച്ചി തന്നെയാ എന്നിട്ട് എന്നോട് ഈ ബഹുമാനം ഒന്നും ഇന്ന് വരെ കണ്ടിട്ടില്ല... " ശോഭയ്ക്ക് പിന്നിലായിരുന്ന കാർത്തിക മറുപടി പറഞ്ഞു.
" അത് സത്യം തന്നെയാണ്.... ചെക്കൻ മയങ്ങി പോയതാ അവളിൽ.... അല്ലെങ്കിൽ ആരാ അവളെ പോലൊരുത്തിയെ കണ്ടു മയങ്ങാതിരിക്കുക... " വാസുദേവൻ പിറുപിറുത്തു.
" വാസു നീ എന്താ പറയുന്നേ.... " സഹോദരൻ പറയുന്നതെന്തെന്ന് വ്യക്തമാകാത്തത് കൊണ്ട് സുധ അയാളോട് ചോദിച്ചു.
" ഞാൻ ഒന്നും പറഞ്ഞില്ല ചേച്ചി.... ഏതായാലും ഞാൻ കാർത്തിയെ പോയി ഒന്ന് തിരക്കിയെച്ചും വരാം.... " അതും പറഞ്ഞയാൾ പുറത്തേക്കിറങ്ങി.
" ഹ്മ്മ്... " സമ്മതം മൂളികൊണ്ട് മൂന്നു സ്ത്രീജനങ്ങളും അവരുടെ പണികളിലേക്ക് കടന്നു.
💞💞💞💞💞💞💞💞💞💞💞💞
ഹാളിലെ ദിവാനിൽ ചാരികിടന്നു ശ്രീ കണ്ണുകൾ അടച്ചു...
.
ഇടയ്ക്ക് കണ്ണ് തുറന്നു വസുന്ധരയുടെ മുറിയിലേ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് നോക്കും... പിന്നെ കണ്ണുകൾ പായുന്നത് ആ സുന്ദരിയിലേക്കാണ്....
ആദ്യകാഴ്ചയിൽ മനസ്സിൽ കയറി കൂടിയവൾ... പാട്ടുപാവാടയിട്ടു കിലുങ്ങുന്ന പാദസരം അണിഞ്ഞു അമ്പലത്തിൽ നിന്ന് ഓടി പടിക്കെട്ടുകൾ ഇറങ്ങുന്നവൾ.... ഓർമകളിൽ വീണ്ടും ശ്രീ കണ്ണുകൾ ഇറുക്കിയടച്ചു....
കൗസിയുമായുള്ള ആദ്യ കൂടിക്കാഴ്ച.... അവന്റെ മനസ്സ് ആ ദിനത്തിലേക്ക് പാഞ്ഞു.
💞💞💞💞💞💞💞💞💞💞💞💞💞
മുന്നിൽ ഒരു ലക്ഷ്യവുമായിട്ടാണ് അരിയൂർത്തറയിലേക്ക് ശ്രീജിത്ത് എത്തിയത്... അവിടെ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു... ഗ്രാമപ്രദേശത്ത് രാത്രിയിൽ താങ്ങാൻ ഒരിടം ലഭിക്കുക എന്നത് അത്ര എളുപ്പം അല്ലെന്നറിയാവുന്നത് കൊണ്ട് തന്നെ അവൻ അമ്പലത്തിലെ ആൽചുവട്ടിൽ വണ്ടി ഒതുക്കി അതിൽ തന്നെ കിടന്നു മയങ്ങിയത്.
ഫോൺ റിങ് കേട്ടതും അവൻ ഞെട്ടിയുണർന്നു.... ഉറക്കം വിട്ടുമാറിയിട്ടില്ലാത്തത്കൊണ്ട് തന്നെ ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷമാണ് അവൻ താൻ എവിടെയാണുള്ളതെന്ന് തിരിച്ചറിഞ്ഞത്.
കണ്ണൊന്നു തിരുമി നിവന്നിരുന്നു ഫോൺ കയ്യിലെടുത്തപ്പോഴേക്കും അത് കാട്ടായിരുന്നു.
മിസ്സ്ഡ് കാൾ ലിസ്റ്റിൽ അപ്പച്ചിയുടെ പേര് കണ്ടവൻ തിരികെ വിളിക്കാൻ ഒരുങ്ങുമ്പോഴേക്കും വീണ്ടും അതേ നമ്പറിൽ നിന്ന് അവനെ തേടി വീണ്ടും അടുത്ത കാൾ എത്തിയിരുന്നു.
അവൻ ഫോൺ ചെവിയോട് ചേർത്ത് പറഞ്ഞു.
" ഗുഡ് മോർണിംഗ് അപ്പച്ചി.... "
" ശ്രീ... നീ ഇത് എവിടെയാ.... ഞാൻ ഒരു യാത്ര പോകുന്നു.... എന്റെ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും... എന്നെ അനുഗ്രഹിക്കണം.... " തിരിച്ചു ഒരു വിഷ് പോലും നൽകാതെ വസുന്ധര ചോദിച്ചു.
" ആന്നെ... ഞാൻ ഒരു യാത്രയിൽ ആയിരുന്നു.... പക്ഷെ ലക്ഷ്യത്തിൽ എത്തിയിട്ടില്ല... ഉടനെ തന്നെ എത്തും... " അവൻ അവരോടു പറഞ്ഞു.
" എന്താ... ശ്രീ... ഉറങാൻ പോകുംവരെ നിനക്ക് ഇങ്ങനെ ഒരു പ്ലാൻ ഇല്ലായിരുന്നല്ലോ... ഇത് ഒന്നും പറയാതെ പോവുക... ഇവിടെ ഇല്ലെന്ന് അറിയുന്നത് ആ കുറിപ്പ് കണ്ടപ്പോൾ ആണ്...."
" അപ്പച്ചി എന്നെ കാണാതെ പേടിക്കേണ്ട എന്ന് വെച്ചു പോരും മുന്നേ എഴുതിവെച്ചത്... "
" നിനക്ക് ഒന്ന് വിളിച്ചുണർത്തി പറഞ്ഞിട്ട് പോകായിരുന്നില്ലേ കുട്ടി.... "
" അയ്യേ... അതൊന്നും ഒരു ത്രില്ല് ഇല്ലെന്നേ...."
" ഈ കുട്ടിന്റെ കാര്യം...." വസുന്ധര ആരോടെന്നില്ലാതെ പറഞ്ഞു.
അതിന് മറുപടിയായി ശ്രീ ചിരിച്ചു.
" അല്ല ഇപ്പോ എവിടെയാ എന്നിട്ട്.... "
" ആ അതൊക്കെ ഒരിടം ആണ്... "
" പറയൂ.... "
" ഞാൻ... ഇപ്പൊ.... അറിയത്തൂര് ആണ്.... "
" എവിടെ...... " ഒരു ഞെട്ടലോടെ ആയിരുന്നു ആ ചോദ്യം.
" അപ്പച്ചി... "
" വേണ്ട.... ഒന്നും പറയണ്ട.. ഇപ്പൊ ഈ നിമിഷം അവിടുന്ന് മടങ്ങണം.... "
" ഇല്ല അപ്പച്ചി.... ഞാൻ ഉടനെ മടങ്ങി വരാനായിട്ടല്ല ഇങ്ങോട്ടേക്കു വന്നത്... "
" മോനെ... " ദയനീയമായിരുന്നു ആ വിളി.
" അരുതെന്ന് പറയല്ലേ... അപ്പച്ചിയുടെ മനസ്സ് വേദനിക്കുന്ന ഒന്നും ഒന്നും സംഭവിക്കില്ല.... അപ്പച്ചി പറഞ്ഞത് പോലെ ഒരുവട്ടം... ഒരേ ഒരുവട്ടം എങ്കിലും ആ മകളെ അപ്പച്ചിക്കരുകിൽ കൊണ്ടുവരണം... "
" വേണ്ട.... മോനെ... വരില്ല.... ആരും വരില്ല... നീ വെറുതെ.."
" വരില്ലെന്ന് അപ്പച്ചിയുടെ വിശ്വാസം... പക്ഷെ ആ വിശ്വാസം കൊണ്ട് ഒരുവട്ടം എങ്കിലും ഒരു ശ്രമം പോലും നടത്താതെ പോകരുത്.... ഞാൻ ശ്രമിക്കട്ടെ.... "
"...... " മറുപടി മൗനമായിരുന്നു.
" അപ്പച്ചി.... " ശ്രീ അവരെ വിളിച്ചു.
" ഹ്മ്മ്..... "
" ഞാൻ.... തിരികെ പോരണമെന്ന് തന്നെയാണോ.... "
" നീ.... നീ ഒ..... ന്ന് ശ്രമിച്ചു നോക്ക്.... "
" പൂർണമനസോടെ അല്ല ഈ സമ്മതം എന്നെനിക്ക് അറിയാം... എങ്കിലും അപ്പച്ചി തന്നെ പറയും ഈ തീരുമാനം ആയിരുന്നു ശരിയെന്ന്.... ഞാൻ പിന്നെ വിളിക്കാം അപ്പച്ചി... "
" സൂക്ഷിക്കണേ ശ്രീ..... "
" ഞാൻ എല്ലാം ശ്രദ്ധിച്ചോളാം.... അപ്പച്ചി വെറുതെ ടെൻഷൻ ആകേണ്ട.... "
" വിളിക്കണേ..."
" ഹ്മ്മ്...." മറുപടി ഒരു മൂളലിൽ ഒതുക്കി അവൻ ഫോൺ കട്ടാക്കി പുറത്തേക്ക് ശ്രദ്ധ തിരിച്ചു.
കാറിൽ നിന്നു ബോട്ടിൽ എടുത്തു പുറത്തിറങ്ങി മുഖം കഴുകി നിവർന്നപ്പോഴാണ് ആ മുഖം ആദ്യം കണ്ണിൽ പതിയുന്നത്... എന്തിനെന്നു പോലുമറിയാതെ അവളെ നോക്കി നിന്നു.
ഒരു പാട്ടുപ്പാവാട അണിഞ്ഞ സുന്ദരി.... അമ്പലനടകൾ അതിവേഗം ഓടിയിറങ്ങുകയാണ്... ദൃതിയിൽ മടങ്ങുമ്പോഴും മുന്നിൽ കാണുന്ന മുഖങ്ങൾക്ക് ഒക്കെ ഒരു പുഞ്ചിരി നൽകാൻ മറക്കുന്നില്ല....
കുറച്ചു നേരം താനും അവളെ ശ്രദ്ധിച്ചിരുന്നത് കൊണ്ട് തനിക്കരികിലും എത്തിയപ്പോൾ പുഞ്ചിരിക്കാൻ മറന്നില്ല....
അരികിലൂടവൾ നടന്നകലുമ്പോൾ ശ്രീ അറിഞ്ഞതേയില്ല താൻ തേടിവന്നത് അവളെയായിരുന്നുവെന്ന്...
💞💞💞💞💞💞💞💞💞💞💞💞💞💞
" ശ്രീ.... " വിളിക്കുന്നതിനൊപ്പം തലയിൽ മൃദുവായ തലോടൽ അറിഞ്ഞതും ശ്രീജിത്ത് കണ്ണുകൾ തുറന്നു തനിക്ക് അരികിൽ ഇരിക്കുന്ന വസുന്ധരയെ നോക്കി.
നിറഞ്ഞകണ്ണുകൾ അവരിൽ നിന്നും മറയ്ക്കാൻ ശ്രീക്ക് ആയില്ല....
" ഒരുപാട് മോഹിച്ചല്ലേ.... അപ്പച്ചിയും ഒരുപാട് മോഹിപ്പിച്ചല്ലേ കുട്ടിയെ... " അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു.
" ഹേയ്... എന്തൊക്കെ ഈ പറേണത്... ഞാൻ... വേറെന്തോ ആലോചിച്ചു.... ".
.
" കള്ളം പറയേണ്ടാ..... അപ്പ.... അപ്പച്ചിക്ക് ഒന്നും ചെയ്യാൻ കഴിയാതെ പോയല്ലോ.... നിന്റെ.. കാര്യത്തിൽ.... "
.
" ഒന്നുല്ലെന്നേ.... എവിടെ ആയിരുന്നാലും കൗസി സന്തോഷായിരുന്നാൽ മതി.... പിന്നെ എന്നെക്കാളും എന്തുകൊണ്ടും ബെറ്റർ ശിവശങ്കർ തന്നെയാണ്.... നമുക്ക് അറിയാത്തതായി എന്തൊക്കെയോ കൗസിയുടെ ജീവിതത്തിൽ നടന്നിട്ടുണ്ട്.... നമ്മൾ അറിഞ്ഞതിലും കൂടുതൽ അവൾ അനുഭവിച്ചിട്ടുണ്ട്..... " ഏതോ ഓർമയിൽ ശ്രീ പറഞ്ഞു.
" അവളുടെ അമ്മയായിരുന്നിട്ടും എനിക്കു ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ.. " അവരൊന്ന് തേങ്ങി.
" കഴിഞ്ഞു പോയത് പിന്നെയും പറഞ്ഞിട്ട് കാര്യമില്ല... ഇനി എന്ത്... അതാണ്... "
" ശരിയാ.... നാളെ നമുക്ക് പോകണം.... അറിയാത്ത പലതും അറിയണം.... കൂട്ടത്തിൽ ശിവശങ്കറിനെ കൂടെ പറ്റിയാൽ ഒന്ന് കാണാം... "
" അതാണ് നല്ലത്... " ശിവയും അവരുടെ അഭിപ്രായത്തോട് യോജിച്ചു.
💞💞💞💞💞💞💞💞💞💞💞
നീ ഒരു പെണ്ണാണ്.... വല്ലവന്റെയും വീട്ടിൽ പോയി അടുക്കള പണി ചെയ്യേണ്ടവളാ... പെണ്ണെന്നും ആണിന്റെ കാൽക്കീഴിൽ ഉള്ളവളാ...
അവൾ എന്റെ കുഞ്ഞിനെ ഉപദേശിക്കാൻ നടക്കുന്നു... അവനെ ആൺകുട്ടിയാണ്... പുറത്തുപോയി അധ്വാനിച്ചു ജീവിക്കേണ്ടവൻ ആണ്... അവനെ അടുക്കളയിൽ പാത്രം കഴുകിക്കാൻ നോക്കുന്നു.. നശൂലം.... "" കാതുകളിൽ കരുത്താർന്ന സ്ത്രീശബ്ദം പ്രതിധ്വനിച്ചു...
ഓർമകളിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അവൾ കണ്ണുകൾ അമർത്തി തുടച്ചു...
തിരിഞ്ഞു നിന്ന് പാത്രം വൃത്തിയാക്കുന്ന ശിവയിതൊന്നും അറിഞ്ഞതെയില്ല...
ജോലി ഒക്കെ തീർത്തു തിരിഞ്ഞ ശിവ കാണുന്നത് ആലോചനയിൽ മുഴുകി നിൽക്കുന്ന കൗസിയെയാണ്...
" ഈ കൊച്ച്.... ഏതുനേരവും ഒരേ ആലോചനയിൽ ആണല്ലോ... " അതും പറഞ്ഞു ശിവ കയ്യിലേ വെള്ളത്തുള്ളികൾ അവളുടെ നേർക്ക് തെറിപ്പിച്ചു.
മുഖത്ത് നനവ് അറിഞ്ഞതും കൗസി ഞെട്ടി അവനെ നോക്കി...
" എന്താടോ ഇത്ര വല്യ ആലോചന... "
കൗസി മറുപടി പറയാൻ തുടങ്ങും മുന്നേ ശിവ തന്നെ സംസാരിച്ചു.
" ഒന്നുമില്ലെന്നല്ലേ.... വെറുതെ ചോദിച്ചതാണ്... എന്ത് തന്നെയാണെങ്കിലും ഇങ്ങനെ സ്വയം ചിന്തിച്ചു കൂട്ടാതെ ആരോടെങ്കിലും ഒന്ന് തുറന്നു സംസാരിക്ക്.... അതുകൊണ്ട് ഗുണം മാത്രമേ ഉണ്ടാകൂ.... വാ നടക്കു...." അത്രയും പറഞ്ഞു ശിവ മുന്നോട്ടു നടന്നു.
അവളും അവനു പിന്നാലെ നടന്നു... എല്ലാം... എല്ലാം തുറന്നു പറയാൻ തനിക്ക് കഴിയുമോ... അവൾ സ്വയം ചോദിച്ചുകൊണ്ടിരുന്നു.
" കൗസി.... "
" ഹ്മ്മ്മ്..... " അവൾ വെറുതെ ഒന്ന് മൂളി.
" ഉറക്കം വരുന്നോ... "
" മ്മ്ഹ്ഹ്ഹ്.... " ഇല്ലെന്നുള്ള രീതിയിൽ തലചലിപ്പിച്ചു മൂളി.
" തനിക്ക് എന്നെക്കുറിച്ച് എന്തറിയാം.... അല്ല.. എന്നെക്കുറിച്ച് എന്തെങ്കിലും അറിയുമോ... " ചോദ്യം തിരുത്തികൊണ്ടവൻ ചോദിച്ചു.
" ഹ്മ്മ്മ്.... "
" ഇങ്ങനെ മൂളാതെ വാതുറന്നു സംസാരിക്കേടോ... എന്തൊക്കെ അറിയാം എന്നെക്കുറിച്ചു... "
അല്പം ഒന്നാലോചിച്ച ശേഷം കൗസി മറുപടി പറഞ്ഞു
" പേര്.... ശിവശങ്കർ പ്രസാദ്... അറിയപ്പെടുന്ന ഒരു മോഡൽ.... പിന്നെ... വേറൊന്നും അറിയില്ല.... "
" ആഹാ അപ്പൊ എന്റെ പേര് മാത്രമേ അറിയൂ... അത് പോട്ടെ.... എന്താണെകിലും ഉറക്കം വരുന്നില്ല... എങ്കിൽ പിന്നെ ഞാൻ എന്നെക്കുറിച്ച് പറയാം.... കേൾക്കാൻ ബോർ ആയിരിക്കും... സഹിച്ചേക്കണേ... " ചിരിയോടെ ശിവ പറഞ്ഞു.
"ഒക്കെ ടൺ.... " കൗസി ശിവയെക്കുറിച്ചു അവൻ പറയുന്നത് കേൾക്കാൻ കാത്തിരുന്നു.........
തുടരും...
✍️ 🔥 അഗ്നി 🔥
ലെങ്ത് ഉണ്ടെന്നാണ് വിശ്വാസം... ഇഷ്ട്ടായാൽ അഭിപ്രായം പറയണേ.💞💞