Aksharathalukal

ഹൃദയത്തിലേക്ക് 💓💓💓 1

ഹൃദയത്തിലേക്ക് 1



തീർത്തും അലങ്കരിച്ച കല്യാണമണ്ഡപം.. നിറഞ്ഞ സദസ്സ്.. സ്റ്റേജിൽ കല്യാണവേഷത്തിൽ പെൺകുട്ടിയും അവളുടെ വരനും ഇരിക്കുന്നു.. അവരിരുവരുടെയും മുഖത്ത് നിറഞ്ഞ സന്തോഷം.. അടുത്തുനിന്ന് പൂജാരി മന്ത്രവാക്യങ്ങൾ ജപിക്കുന്നു..

കണ്ണാന കണ്ണേ.. കണ്ണാന കണ്ണേ...
എന്റെ മീത് സായവാ...
പുന്നാന നെഞ്ചയ്‌ പൊന്നാന കൈയ്യാ 
പൂ പോലെ നീ വാ.. വാ...


അവൾ എഴുന്നേറ്റിരുന്ന് അലാറം ⏰ ഓഫ് ചെയ്തു,സമയം നോക്കി 6:00 ആയിരുന്നു. അവൾ കണ്ണുതിരുമ്മി ചുറ്റും  നോക്കി..

( മനസ്സിലായില്ലേ,അവളൊരു സ്വപ്നം കണ്ടതാണ്.. കൃത്യസമയത്ത് അലാറമടിച്ചത് കൊണ്ട് ബാക്കി മനസ്സിലായില്ല.. ) ‘ സ്വപ്നമായിരുന്നോ ’ എന്ന് ആത്മിച്ചുകൊണ്ട് ഫ്രഷ് ആവാൻ കയറി..
           
          ഇനി ഇതാരാണ് എന്നല്ലേ.ഇതാണ് നമ്മുടെ കഥാനായിക.. പേര് അളകനന്ദ ശിവദേവ് വർമ്മ.. എല്ലാവരുടെയും അല്ലി.. അച്ഛൻ ശിവദേവ് വർമ്മ.അമ്മ അരുന്ധതി.പിന്നൊരേട്ടൻ ശരത് ശിവദേവ് വർമ്മ.. ബാക്കിയുള്ളത് വഴിയേ മനസ്സിലാക്കാം..

             ഇന്നാണ് കോളേജ് ഫസ്റ്റ് ഡേ.. അവൾ ഡ്രസ്സൊക്കെ ഇട്ട് റെഡിയായി..


അവൾ താഴേക്ക് ചെന്നു. ‘ അമ്മേ ഫുഡ് ’ എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് കൈ കഴുകി ഡൈനിങ് ടേബിളിൽ ചെന്നിരുന്നു. അപ്പൊ തന്നെ അമ്മ ഫുഡുമായി വന്നു.

അമ്മ:ഇന്നെന്റെ മോള് നേരത്തെ              എഴുന്നേറ്റല്ലോ, എന്തേ നന്നാവാൻ തീരുമാനിച്ചോ 🤔?

അല്ലി: ഇന്ന് ഫസ്റ്റ് ഡേ അല്ലേ, അഭിയേട്ടന്റെ കൂടെ പോകാമെന്ന് കരുതി🤠..

അമ്മ: ഓ , അപ്പൊ അതിനാണ് 😏..

അവൾ ഫുഡ് ഒറ്റയടിക്ക് തട്ടി. എന്നിട്ട് വേഗം എഴുന്നേറ്റ് കൈ കഴുകി.

“ അമ്മേ അച്ഛനും ചേട്ടയും പോയോ ”

“ അവർ നേരത്തെ പോയി.. ”

“അമ്മക്ക് പോകാറായോ”

“ഇല്ല , ഞാൻ ഉച്ചയ്ക്കെ പോകുന്നുള്ളൂ”

അവൾ തൊട്ടപ്പുറത്തെ വീട്ടിലേക്ക് പോയി.. അത് ശിവദേവ് വർമ്മയുടെ ഉറ്റ സുഹൃത്ത് കൃഷ്ണപ്രസാദിന്റെയും ലക്ഷ്മിയുടെയും വീടാണ്.. അവർക്കും രണ്ട് മക്കളാണ്.. ഇളയമകൾ അർപ്പണ കൃഷ്ണപ്രസാദ്  എന്ന അപ്പു.. [നമ്മുടെ അല്ലിയുടെ ആത്മാർത്ഥ സുഹൃത്ത്.. ഒരുമണിക്കൂർ വ്യത്യാസത്തിൽ ജനിച്ചവർ.. ഒന്നിച്ച് കളിച്ച് വളർന്നവർ..
ഇപ്പോൾ ഒരേ കോളേജിൽ തന്നെ ഡിഗ്രി ചെയ്യാൻ പോകുന്നു.ഇവരോടൊപ്പം ഒരാൾ കൂടി ഉണ്ട്.. ശ്രീനയന (അവളെ നമുക്ക് പതിയെ പരിചയപ്പെടാം)]..
മൂത്തമകൻ അഭിനവ്.. ഭാര്യ വർഷ.. പിന്നെ മൂന്ന് വയസ്സുള്ള ഒരു മകളും.. പേര് അൻവിത..

ചലോ ടു പ്രസെന്റ്..

‘ലച്ചൂമ്മേ...’
അല്ലി നീട്ടിവിളിച്ചു..

‘അല്ലി മോള് വന്നോ’
ലക്ഷ്മിയമ്മ വിളികേട്ട് കൊണ്ട് ചോതിച്ചു..

‘😁😁😁. അവർ ഒരുങ്ങിയില്ലെ.’

‘മോളെ കാത്തിരിക്കുവാണ്.’

അവിടെ അപ്പു , അവി (അൻവിത) മോളുടെ കൂടെ കളിക്കുന്നുണ്ടായിരുന്നു .

“അവിമോളേ😚..”

“നീ വന്നോ,നിന്നെ കാത്ത് ഇരിക്കുവാരുന്നു.”

‘അഭിയെട്ടനേവിടെ’

‘മുറിയിലുണ്ട്.നീ പോയി വിളിച്ചിട്ട് വാ.’



അവൾ വേഗം മുകളിലേക്ക് ഓടി  മുറിയിലേക്ക് പോയി. വാതിൽക്കലെത്തിയ അല്ലി മുറിയിലെ കാഴ്ച്ച കണ്ട് പകച്ചു പണ്ടാരമടങ്ങി പ്പോയി😱😱😱. അവളുടെ കിളിപോയ നിൽപ്പ് കണ്ട് ‘എന്താടി’ എന്ന് ചോതിച്ച് അവിടെയെത്തിയ അപ്പുവിന്റെ കിളികൾ കരണ്ടടിച്ച്  ചത്ത് പോയി .എന്താണെന്നല്ലേ, ദോ അങ്ങോട്ട് നോക്കൂ 🧐 രണ്ട് ഇണക്കുരുവികളെ കാണ്ടോ അവിടെ നിന്ന് കിസ്സടിക്കുന്നു.അതും നല്ല ഒന്നാന്തരം ഫ്രഞ്ച് 🤯.ആരാണെന്ന് മനസ്സിലായി കാണുമല്ലോ.നമ്മുടെ അഭിയേട്ടനും വർഷേച്ചിയും.പിന്നെ ഈ കൊച്ചുങ്ങൾ എങ്ങനെ ഞെട്ടാതിരിക്കും എന്താല്ലേ...

അഭിയേട്ടാ🙀🙀🙀.....”
ഇടയ്ക്ക് ബോധം വന്ന നമ്മുടെ അല്ലിയും അപ്പുവും കോറസ്.
പെട്ടെന്ന് അവർ ഞെട്ടി മാറി.വർഷ അഭിയുടെ പിന്നിൽ പോയി ഒളിച്ചു.

“നിങ്ങൾ എപ്പൊ വന്നു.”

“ഞങ്ങൾ വന്നിട്ട് പത്ത് പതിനെട്ട് കൊല്ലമായി. ഇതാണോ ചേട്ടന്റെ ഫോൺ🤨” അപ്പു

“😁😁😁..”അഭി

“ഓ എന്താ ഇളി 😬”

“വാതിൽ അടച്ചൂടായിരുന്നോ നിങ്ങൾക്ക്.🙈” അല്ലി

“അത് പിന്നെ,പെട്ടെന്ന് ആയതുകൊണ്ട് മറന്നു പോയി.ഇനി നിങ്ങൾ പൊയ്ക്കോ,ഞാൻ വാതിൽ അടച്ചോളാം 😜."

പ്‌ഫാ.....
പേടിക്കേണ്ട. അല്ലിയും അപ്പുവും കൂടെ ആട്ടിയതാണ്.അവർ മുഖത്തോടുമുഖം നോക്കി.അഭിയേട്ടൻ ഞെട്ടി നോക്കി.

‘ഞങ്ങൾക്ക് ഇന്ന് കോളേജിൽ പോകേണ്ടതാണ് 😡.’ അപ്പു


‘വേഗം വരാൻ നോക്ക്.വന്നില്ലെങ്കിൽ😬...’അല്ലി

‘അറിയാല്ലോ ഞങ്ങളെ🤨’

‘ഉം..’

‘എന്നാ വാ മോളെ അല്ലി’

‘ശരി അപ്പൂ’

അവർ തോളിലൂടെ കയ്യിട്ട് താഴേക്ക് പോയി.അവരുടെ പിന്നാലെ പോകാൻ നിന്ന വർഷയെ അഭി പിടിച്ച് വച്ചു.

‘കൈ വിട്ടെ , ഞാൻ പോട്ടെ😬’

‘ഒന്നുകൂടി തരുമോ 😘’

‘പോയെ പോയെ ’

ചേട്ടായീ.....

‘ഇനി പോയില്ലെങ്കിൽ അവർ ഇങ്ങോട്ട് കയറി വരും, അറിയാല്ലോ അവരെ...’

‘നീ നടക്ക്‌ ഞാൻ വന്നോളാം’

‘ ശരി ’

ഇവർ എന്ത് ചെയ്യുന്നു എന്നറിയേണ്ടേ.ഇവർക്ക് സ്വന്തമായി ഒരു ജ്വല്ലറി ഷോപ്പും ടെക്സ്റ്റൈൽസും ഹോസ്പിറ്റലും കോളേജും ഫാൻസി സ്റ്റോറും ഉണ്ട്. ശരത് ആണ് SK ഗ്രൂപ്പിന്റെ എംഡി. ശിവദേവ് വർമ്മയും കൃഷ്ണപ്രസാദും ജ്വല്ലറി ഷോപ്പും ടെക്സ്റ്റൈൽസും നോക്കുന്നു.അരുന്ധതിയും ലക്ഷ്മിയും ഹോസ്പിറ്റൽ നടത്തുന്നു.ഇരുവരും ഡോക്ടർ ആണ്.അഭിനവ് ആണ് കോളേജിന്റെ എംഡി.വർഷ ഫാൻസി സ്റ്റോർ നടത്തുന്നു.നമ്മുടെ രണ്ട് കുട്ടിക്കുരുപ്പുകൾ സോറി മൂന്ന് കുട്ടിക്കുരുപ്പുകൾ(ശ്രീ മോളെ മറന്നോ) പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ഇവരുടെ കോളേജിൽ തന്നെ ജോയിൻ ചെയ്തു.
എല്ലാം മനസ്സിലായല്ലോ.

അങ്ങനെ അവർ കോളേജിലേക്ക് പുറപ്പെട്ടു.പോകുന്ന വഴി ശ്രീയുടെ വീട്ടിൽ കയറി അവളെയും പൊക്കി.



അങ്ങനെ അരമണിക്കൂറത്തെ യാത്രക്ക് ശേഷം അവർ യുദ്ധക്കളത്തിൽ എത്തി മക്കളെ.വണ്ടി പാർക്കിങ്ങിൽ വെച്ച് അവർ നടന്നു.

“അല്ല, എവിടെയാണ് ഞങ്ങളുടെ പോർക്കളം. ഐ മീൻ ക്ലാസ്സ് റൂം.”

“ഒാ, നിങ്ങടെ ക്ലാസ്സ് റൂം ദോ ആ കാണുന്ന ബിൽഡിങ്ങിന്റെ എൻട്രൻസിലൂടെ നടന്ന്‌ ടേൺ ലെഫ്റ്റ്.അവിടെയൊരു സ്റ്റെയർ കാണും അതിലൂടെ കയറുക. ഫസ്റ്റ് ഫ്ലോറിലെ റൈറ്റ് സൈഡിലെ രണ്ടാമത്തെ ക്ലാസ്സ് റൂം😁.”

“😲😲😲...”അല്ലി...അപ്പു...

“എന്താ ഇങ്ങനെ നൊക്കുന്നെ😳...” അഭി...

“എന്താ ഇപ്പോ പറഞ്ഞേ🤔...?”അല്ലി,അപ്പു കോറസ്...

“ഒന്നും മനസ്സിലായില്ലേ😐...”അഭി

“ഇല്ല😁...”വീണ്ടും കോറസ്.

“🤦🏻‍♂️🤦‍♂️🤦🏻‍♂️...”അഭി

“🤦🏻‍♀️🤦‍♀️🤦🏻‍♀️... എനിക്ക് മനസ്സിലായി, ചേട്ടായി പൊയ്ക്കോ. വാ അപ്പൂ,വാ അല്ലി...”ശ്രീ

“ചെല്ല്.”അഭി

അവർ മൂന്നും ആ ബിൽഡിംഗ് ലക്ഷ്യമാക്കി നടന്നു.അവരെ ഒന്ന് നോക്കിക്കൊണ്ട് തന്റെ ക്യാബിനിലേക്ക് അഭിയും.


തുടരും...❤️


ആദ്യമായി ഇവിടെ തുടർക്കഥ എഴുതുന്നത്.. തെറ്റൊക്കെ ക്ഷമിക്കണേ.. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.. ❤️

 

 

 

പൂമ്പാറ്റ 🦋🦋🦋

ഹൃദയത്തിലേക്ക് 💓💓💓 2

ഹൃദയത്തിലേക്ക് 💓💓💓 2

4.8
2575

ഹൃദയത്തിലേക്ക് 2 അവർ മൂന്നും ആ ബിൽഡിംഗ് ലക്ഷ്യമാക്കി നടന്നു.അവരെ ഒന്ന് നോക്കിക്കൊണ്ട് തന്റെ ക്യാബിനിലേക്ക് അഭിയും. 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀 അങ്ങനെ അവർ മൂന്നും ക്ലാസ്സ് റൂമിൽ എത്തി.. അത്യാവശ്യം നല്ല വലിപ്പമുള്ള ക്ലാസ്സ് റൂം.ക്ലാസ്സിൽ സാധാരണ ഉള്ളപോലെയുള്ള ബെഞ്ചും ഡസ്ക്കും ഒന്നും ഇല്ല.. 3 rare ആയി എല്ലാവർക്കും സെപ്പറൈറ്റ് ചെയർ , നോട്‌സ്‌ ഒക്കെ വച്ചു എഴുതാൻ വേണ്ടി അതിൽ തന്നെ പിടിപ്പിച്ച ഒരു സ്റ്റാൻഡ്.. 7 row ഉണ്ട്.ക്ലാസ്സ് ഒക്കെ നല്ല വൃത്തി ഉണ്ട് , വൈറ്റ് ബോർഡ്, ലെക്ചർ നിൽക്കുന്ന ഭാഗം സ്റ്റേജ് പോലെ കുറച്ചു ഉയർത്തി , അതിൽ ഒരു ടേബിൾ & 2 ചെയർ.. ക്ലാസ്സിൽ CCTV ക്യാമ