Aksharathalukal

നിലാവ് 🖤 - 1

ഭാഗം_ഒന്ന്

✍️രചന:Dinu
★★★★★★★★★★★★★★★★★★ 



 

"എന്തിനാ അച്ഛേ... ദേ ഇത് പോലെ ഉള്ള കള്ള് കുടിയന്മാരെ ഇവിടെ കിടക്കാൻ സമ്മതിക്കുന്നേ...." തിണ്ണയിൽ മലർന്നു കിടന്നു പിറുപിറുക്കുന്ന അരവിന്ദ് ചൂണ്ടി ഗംഗ കെറുവോടെ ചോദിച്ചു...
 
"എന്താ മോളേ... നിൻ്റെ അമ്മേടെ പ്രായമുണ്ട് അവന്... അവനെ നീ ഇങ്ങനെ ഒക്കെ പറയവോ..  " കെറുവോടെ അരവിന്ദിനെ നോക്കി നിൽക്കുന്ന തൻ്റെ മകളോടായി കൃഷ്ണ ചോദിച്ചു... അതിന് മറുപടി എന്നോണം അവൾ തിണ്ണയിൽ കിടക്കുന്ന അരവിന്ദനെ അനിഷ്ടത്തോടെ ഒന്ന് നോക്കി...
 
 
"ഇയാൾ അമ്മയുടെ പ്രായം ഉണ്ടെന്ന്  അച്ഛനും എനിക്കും അറിയല്ലോ... പക്ഷേ ഇയാൾക്ക് മാത്രം അതറിയില്ല... കണ്ടില്ലേ കിടക്കുന്നേ... ദേ അമ്മ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഇങ്ങരെ ഇവിടെ ഇങ്ങനെ കിടത്തോ???" ഭിത്തിയിൽ തൂക്കിയിട്ട തൻ്റെ അമ്മയുടെ ഫോട്ടോയെ ചൂണ്ടി കാണിച്ചു കൊണ്ട്  അവൾ ചോദിച്ചു... അതിന് മറുപടി എന്നോണം അയാളിൽ നിന്ന് കിട്ടിയത് വിഷാദത്തോടെ ഉള്ള ഒരു ചിരി മാത്രം ആയിരുന്നു.....
 
 
പതിയെ അയാൾ അടുത്ത് ഉള്ള ചാരുകസേരയിലേക്ക് ഇരുന്നു... അയാളുടെ കണ്ണുകൾ ചുവരിൽ തൂക്കിയ തന്റെ ഭാര്യയുടെ ഫോട്ടോയിലേക്ക് തിരിഞ്ഞു.. ശേഷം സ്വബോധം നഷ്ടപ്പെട്ട് കിടക്കുന്ന അരവിന്ദനിന് നേരെയും...
 
 
" ശെരിയാ... നിൻ്റെ അമ്മ നമ്മുടെ കൂടെ ഉണ്ടെങ്കിൽ ഇന്നിവൻ ഇങ്ങനെ കിടക്കില്ല..." അയാൾ തൻ്റെ മകളെ നോക്കി നിർവികാരതയോടെ പറഞ്ഞു
 
 
 "അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ അച്ഛേ.... അതിനും മാത്രം ഇയാളും അമ്മയും തമ്മിൽ എന്താ ബന്ധം... " എന്ന അവളുടെ ചോദ്യത്തിന് അയാളിൽ ചെറുനോവോടെ ഉള്ള ഒരു പുഞ്ചിരി വിടർന്നു...
 
അയാളുടെ ഓർമ്മകൾ വർഷങ്ങൾക്ക് മുമ്പുള്ള ആ മനോഹരമായ ഓർമ്മകളിലേക്ക് ചേക്കേറി.....
 
 
 
🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘
 
 
 
വിവാഹം കഴിഞ്ഞ് അഞ്ച് വർഷം ആയിട്ടും കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ വീട്ടിൽ പ്രശ്നം രൂക്ഷമായത്തിനെ തുടർന്ന് വീട് വിട്ട് ഇറങ്ങി വന്ന കാലം... അന്ന് താൻ ഒരു സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്ന സമയമാണ്.... 
 
 
അന്ന് തങ്ങൾക്ക്  അവൻ്റെ വീടിന്റെ അടുത്തുള്ള ഒരു വാടക വീട് എടുത്ത് തന്നത് ഒക്കെ അവനായിരുന്നു *അരവിന്ദ്* എന്ന രവി.... കല്യാണത്തിന് ശേഷം രാധിക എന്ന  രാധുവിൽ (ഗംഗയുടെ അമ്മ) നിന്ന് കേട്ടറിവ് മാത്രമുള്ള അവനെ അന്നാണ് താൻ ആദ്യമായി കാണുന്നത്... ഞങ്ങളുടെ വിവാഹം നടന്ന അന്നൊക്കെ ആള് ഇവിടെ ഇല്ലായിരുന്നു.... അത് കൊണ്ട് തന്നെ അപ്പോഴാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്....
 
 
അന്നത്തെ വീട്ടിലെ പ്രശ്നങ്ങൾ മൂലം തകർന്ന രാധുവിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ രവി ഒരുപാട് സഹായിച്ചു... അതിൽ നിന്നും തന്നെ മനസ്സിലാക്കാം രാധുവിന് അവൻ എത്ര പ്രിയപ്പെട്ടത് ആയിരുന്നെന്ന്....
 
 
രാധുവിൻ്റെ വല്ല്യച്ഛൻ്റെ മകനാണ് രവി... അന്നത്തെ കാലത്ത് കൂട്ട് കുടുംബമായത് കൊണ്ട് തന്നെ രണ്ട് പേരും വളർന്നതും പഠിച്ചതും എല്ലാം ഒരുമിച്ച് ആയിരുന്നു.... അവർക്ക് പതിനഞ്ച് വയസ്സ് ഉള്ളപ്പോഴാണ് എന്തൊക്കെയോ പ്രശ്നം മൂലം രവിയുടെ കുടുംബം അവിടെ നിന്നും മാറി... അതിൽ പിന്നെ അവർ പരസ്പരം കണ്ടിട്ട് ഇല്ലായിരുന്നു... അന്നാണ് വീണ്ടും അവർ കണ്ട് മുട്ടിയത്... എങ്കിലും അവർക്ക് ഇടയിലെ കൂട്ട് നല്ല രീതിയിൽ തന്നെ നിലനിന്നു....
 
 
രവി ഇവിടെ ഒരു സ്റ്റുഡിയോയിൽ വർക്ക് ചെയ്യുകയായിരുന്നു... രവിയുടെ അമ്മ അവൻ്റെ ചെറുപ്പത്തിലേ മരിച്ചതാണ്.... അവൻ്റെ അച്ഛൻ ആണെങ്കിൽ സുഖമില്ലാതെ കിടപ്പാണ്... രാധുവിന് ആണെങ്കിൽ വല്ല്യച്ഛനെ(രവിയുടെ അച്ഛൻ) വലിയ കാര്യമാണ്... അത് കൊണ്ട് തന്നെ  രവിയും ഞാനും ജോലിക്ക് പോയാൽ രാധു വല്ല്യച്ഛൻ്റെ അടുത്ത് തന്നെ ആയിരുന്നു.... രവി ആണെങ്കിൽ എനിക്ക് ഒരു അനിയനെ പോലെയായിരുന്നു.... അവനും ഞങ്ങളെ വലിയ കാര്യമായിരുന്നു... ഇതിനിടയിൽ എന്റെ അച്ഛനും ചേട്ടന്മാരും വന്ന് എന്നോട് രാധുവിനെ ഉപേക്ഷിച്ചു വീട്ടിൽ വരാൻ ഒക്കെ ഒരുപാട് നിർബന്ധിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞെങ്കിലും എനിക്ക് അവളെ വിട്ട് പോരാൻ കഴില്ലായിരുന്നു..... കാരണം എന്നെ വിശ്വസിച്ച് കൂടെ വന്ന അവളെ ഞാൻ കൈവിടാൻ ഒരുക്കമല്ലായിരുന്നു... അതിൻ്റെ പേരിൽ ഞങ്ങൾ രണ്ടുപേരും ചെറിയ വഴക്ക് ഉണ്ടായിരുന്നെങ്കിലും രവി ഇടപ്പെട്ട് പ്രശ്നം സോൾവ് ആക്കി....
 
 
 
അങ്ങനെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമായി ഞങ്ങളുടെ ജീവിതത്തിൽ മുന്നോട്ട് പോകുന്നതിന് ഇടയിലാണ് അത് സംഭവിച്ചത്... അതിൽ ജീവിതം ഇരുട്ടിലേക്ക് മറവിലേക്ക് മാഞ്ഞ് പോകുകയായിരുന്നു....
 
 
🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘
 
 
ഓർമ്മകൾ അയാളിൽ നോവ് ഉണർത്തി... അയാളുടെ കണ്ണുകൾ നിറഞ്ഞു.... അതെല്ലാം കേട്ടിരുന്ന ഗംഗയുടെ കണ്ണുകൾ അൽഭുതം നിറഞ്ഞു.... അവൾ അത്ഭുതത്തോടെ തിണ്ണയിൽ കിടക്കുന്ന അരവിന്ദനെ നോക്കി....
 
 
പെട്ടെന്ന് എന്തോന്ന് ഓർത്ത പോലെ അവളിൽ കുറ്റബോധം ഉടലെടുത്തു.... തൻ്റെ അങ്കിളിനെയാണല്ലോ ഇത്രയും കാലം ഇതൊക്കെ പറഞ്ഞത്.... അവൾ കുറ്റബോധത്തോടെ അരവിന്ദനെ നോക്കി..... അവളുടെ അവസ്ഥ മനസ്സിലാക്കി എന്നോണം അയാൾ തൻ്റെ മകളുടെ തലയിൽ തലോടി....
 
 
"ചിലത് അങ്ങനെയാണ് മോളേ... നമ്മള് പറയുന്ന ചില വാക്കുകൾ ഒരിക്കലും തിരിച്ച് എടുക്കാൻ കഴിയില്ല.... നമ്മൾ ഒരിക്കലും പുറമേയുള്ള സൗന്ദര്യമോ സ്വഭാവമോ കണ്ടവരെ വിലയിരുത്തത്... " അയാളുടെ വാക്കുകൾ അവളിൽ താൻ ചെയ്ത തെറ്റ് എത്ര വലുതാണെന്ന് അവൾ മനസ്സിലാക്കി കൊടുത്തിരുന്നു.... 
 
 
"സാരമില്ല മോളേ... ഇവിടെ നീ നിന്റെ തെറ്റ് മനസ്സിലാക്കിയല്ലോ... അത് തന്നെ വലിയ കാര്യമാണ് മോളേ...." അതും പറഞ്ഞ് അയാൾ അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊടുത്തു....
 
 
"അങ്ങനെ എന്തേ അച്ഛേ *രവി അങ്കിൾ* ൻ്റെ ജീവിതം ഇത്രയും വലിയ മാറ്റം വരുത്തിയത്..." അവൾ ആകാംക്ഷയോടെ തൻ്റെ അച്ഛനെ നോക്കി....
 
 
അയാളുടെ ഓർമ്മകൾ അന്നത്തെ ആ ദിവസങ്ങളിലേക്ക് പോയി......
 
 
🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘
 
 
അങ്ങനെ സന്തോഷത്തോടെയും സമാധാനത്തോടെയും ഞങ്ങളുടെ ജീവിതം കടന്ന് പോകുമ്പോഴാണ്... ഒരു ദിവസം ഞങ്ങൾ ജോലിക്ക് പോയ സമയത്ത്.... രാധുവിൻ്റെ കൂടെ തൊടിയിലൂടെ നടക്കാൻ ഇറങ്ങിയ വല്ല്യച്ഛന് നെഞ്ച് വേദന വന്നത്...  പെട്ടെന്ന് രാധിക അടുത്തുള്ള ആളുകളെ കൂട്ടി ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് രക്ഷപ്പെട്ടു.... പക്ഷേ ഇനിയും ഇങ്ങനെ സംഭവിച്ചാൽ ജീവൻ രക്ഷിക്കാൻ കഴിയില്ല എന്ന് ഡോക്ടർ വിധി എഴുതി... അതിൽ പിന്നെ ഞങ്ങൾ രണ്ടും പേരും രവിയുടെ വീട്ടിലേക്ക് താമസം മാറി.... ഈ കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ എനിക്ക് വല്ല്യച്ഛൻ അച്ഛൻ്റെ സ്ഥാനത്ത് ആയിരുന്നു....
 
 
ഈ സംഭവത്തിൽ ശേഷം ഞങ്ങളിൽ ആരെങ്കിലും എപ്പോഴും വല്ല്യച്ഛൻ്റെ കൂടെ തന്നെ ഉണ്ടായിരുന്നു..... അങ്ങനെ ഇരിക്കുമ്പോഴാണ് വല്ല്യച്ഛൻ തൻ്റെ ഉള്ളിലെ വലിയൊരു ആഗ്രഹം തുറന്നു പറയുന്നത്....
 
 
*രവിയുടെ വിവാഹം.....*
 
 
*to be continued 😄............................*
 
 
മനസ്സിൽ തോന്നിയ ഒരു കുഞ്ഞു ആശയമാണ്... ഒരുപാട് തെറ്റുകൾ കണ്ടെന്ന് വരാം.... ഒന്നോ രണ്ടോ പാർട്ടിൽ അവസാനിക്കുന്ന ഒരു കുഞ്ഞു കഥ....അപ്പോ വായിച്ചു നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ......
 
 
 

നിലാവ് 🖤_2

നിലാവ് 🖤_2

4.7
2812

ഭാഗം_രണ്ട്..   ✍️രചന:Dinu ★★★★★★★★★★★★★★★★★★       *രവിയുടെ വിവാഹം* അതായിരുന്നു വല്ല്യച്ഛൻ്റെ ആഗ്രഹം....    ആദ്യം ഒക്കെ എനിക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. കാരണം അന്ന് രവിക്ക് ഇരുപത്തിയഞ്ച് വയസ്സായിട്ട് ഉള്ളൂ.... അതിന് പുറമെ അവൻ ഒരു സ്ഥിരം ജോലി ശെരിയായിട്ട് ഇല്ലായിരുന്നു.... അത് കൊണ്ട് തന്നെ എനിക്ക് ഇതിൽ നല്ല എതിർപ്പ് ഉണ്ടായിരുന്നു...     പക്ഷേ വല്ല്യച്ഛൻ്റെ ആ ആഗ്രഹം രവിക്ക് നടത്തി കൊടുക്കണമായിരുന്നു.... അവൻ തന്നെ വന്ന് എൻ്റെയും രാധുവിൻ്റെയും പൂർണ സമ്മതവും വേണ്ടിച്ചു ഇതിന് സമ്മതം അറിച്ചത്... അങ്ങനെ രവിക്ക് വേണ്ടി കല്യാണ ആലോചനകൾ തുടങ്ങി...