' കണ്ടിട്ട് 2 ദിവസം കൊണ്ട് പ്രണയം ഉണ്ടാകുമോ ? എങ്കിലും.......നിങ്ങൾ എനിക്ക് ആരൊക്കെയോ ആണ് വൈഷ്ണവെട്ടാ.....ആരൊക്കെയോ.....'
##########################
' ദേവീ.....ഇപ്പൊ പ്രാർത്ഥിക്കാൻ ഒന്ന് മാത്രേ ഉള്ളൂ.....എനിക്ക് വൈഷ്ണവ് ഏട്ടനോട് എന്താ തോന്നുന്നത് എന്ന് മനസ്സിലാക്കി തരണേ.....അഥവാ അത് പ്രണയം ആണെങ്കിൽ ഒരു തടസ്സവും ഇല്ലാതെ ഏട്ടനെ ഇങ്ങ് തന്നേക്കണേ....'
മനസ്സുരുകി പ്രാർത്ഥിച്ച് കൊണ്ട് വൈദേഹി അമ്പലനടയിൽ നിന്നിറങ്ങി , വീട്ടിലേക്ക് നടന്നു.
"ആഹാ....പിറന്നാൾകാരി വന്നോ....ചേച്ചി...കോളേജിൽ കൊടുക്കാനുള്ള ചോക്ലേറ്റ് അച്ഛൻ മേശപ്പുറത്ത് വച്ചിട്ടുണ്ട്.....നാളെ അച്ഛൻ വന്നിട്ട് ആഘോഷിക്കാന്ന്.....ഞാൻ ദേ റെഡി ആയി....ഇനിപ്പോ വേഷം മാറാൻ സമയം ഇല്ല."
വൈഷു പോവാനുള്ള തിരക്കിലാണ്.....
"എന്തായാലും ജന്മദിനം അല്ലെ ......ഇന്ന് കോളേജിലേക്ക് ഈ വേഷത്തിൽ പോയാ മതി മോളെ..."
അമ്മ കൂടി പറഞ്ഞപ്പോൾ വൈദേഹിയും സമ്മതിച്ചു.
അങ്ങനെ കസവ് ബോർഡറും കറുത്ത പാവാടയും അടങ്ങുന്ന ഹാഫ് സാരിയിൽ അവൾ കോളേജിലേക്ക് പോവുകയാണ്......
അവളുടെ മുക്കുത്തിക്ക് ഇന്ന് കൂടുതൽ ഭംഗി ഉണ്ടായിരുന്നു.മുടി അലസമായി കുളിപ്പിന്നൽ പിന്നി അഴിച്ചിട്ടു. കാതിൽ കുഞ്ഞ് ജിമിക്കി.
"എന്റെ ചേച്ചി.....ഇന്ന് കാണാൻ ചുന്ദരിക്കുട്ടി ആയിട്ടുണ്ടെടീ.....😘😘"
"ഹാ....മതി പൊക്കിയത്. ബാക്കി ചോക്ലേറ്റ് അല്ലേലും നിനക്കല്ലേ തരുന്നേ.....🤭ബസ് വന്നു....വാ "
############################
"ഡാ.....അവൾ വന്നിട്ടില്ലല്ലോ.....ഇനി വരാതിരിക്കുവോ.....🙄"
"എന്റെ വൈഷ്ണവേ.... നീ വല്ലാണ്ട് മാറി....ഇന്നലെ വരെ പെണ്ണ് എന്ന് കേട്ടാൽ ചവിട്ടി മെതിച്ച് പോകുന്ന പാർട്ടിയാ. ഇന്ന് എൻ്റെ കുട്ടി വല്ലാണ്ട് മാറി...വല്ലാണ്ട്...."
"എന്റെ ഹർഷു....പിന്നെ ഡയലോഗ് അടിക്കാം. ആദ്യം അവൾ വരുവോ ഇല്ലയോന്ന് ഒന്ന് കൺഫേം ചെയ്യ്. "
"അവൾ വരൂന്നാ നീതു പറഞ്ഞത്....."
"അല്ലാ.....ഞാനും എല്ലാം കാണുന്നുണ്ട് കേട്ടോ.....എന്റെ പേരും പറഞ്ഞ് അങ്ങോട്ട് മോൻ പോകുന്നത് നീതുവിനെ കാണാനല്ലേ.....🤨" വൈഷ്ണവ് ആണ് ഗോൾ അടിച്ചത്.
"😬😬😬😬😬😬😬😬😬"
"മതി ഇളിച്ചത്....എൻ്റെ കൊച്ച് വന്നോന്ന് നോക്കട്ടെ....😏."
############################
അവൾ ക്ലാസ്സിലേക്ക് കയറി.....
"വാനമ്പാടി......എത്തിയോ.....ഇന്ന് ചുന്ദരിക്കുട്ടി ആയിട്ടുണ്ടല്ലോ" എന്ന ചോദ്യത്തിന് തന്റെ കയ്യിലുള്ള മിഠായി കൊടുത്തുകൊണ്ട് അവൾ സീറ്റിലേക്ക് പോയി.
എല്ലാവരുടെയും ആശംസകൾ അവളെ സന്തോഷിപ്പിച്ചു. അപ്പോഴാണ് തന്റെ ബെഞ്ചിൽ മുഖവും വീർപ്പിച്ച് ഇരിക്കുന്ന രണ്ട് പേരെ അവൾ കണ്ടത്. തന്റെ ജന്മദിനം മറച്ച് വച്ച പരിഭവമാണെന്ന് അവൾക്ക് അപ്പൊഴേ മനസ്സിലായി.
"അതേ.....എല്ലാം അങ്ങ് പറഞ്ഞാ ഒരു പഞ്ച് ഇല്ലെന്നേ.....ഇപ്പൊ തന്നെ എല്ലാവർക്കും ഒരു സർപ്രൈസ് കൊടുത്തപ്പൊ എന്ത് ഹാപ്പി ആണ്.....അത്കൊണ്ടാടേയ് നിങ്ങളോട് പോലും പറയാഞ്ഞെ......സോറി....."
അവർ അവളെ കെട്ടിപ്പിടിച്ചു വിഷ് ചെയ്തു. പിന്നെ ചോക്ലേറ്റ് കിട്ടാനുള്ള അടിപിടിയായിരുന്നു.
"വൈദേഹി......."
അവൾ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു.....തന്നെ നോക്കി കിളി പോയപോലെ നിക്കുന്ന വൈഷ്ണവിനെ. അവൾ അടുത്തേക്ക് ചെന്നു. കയ്യിലിരുന്ന ചോക്ലേറ്റ് നീട്ടി. അപ്പോഴും അവൻ മിഴിചിമ്മാതെ അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
"ചേട്ടാ...." എന്ന അവളുടെ വിളിയിലാണ് സ്വബോധം തിരിച്ച് വന്നത്.....
"ഡോ.....പിറന്നാൾ ആണോ....."
"മ്....."
"ഹാപ്പി ജന്മദിനം....."
അവളുടെ കയ്യിൽ നിന്നും 2 ചോക്ലേറ്റ് അവൻ എടുത്ത ശേഷം അവളോട് വാകമരത്തിനു അരികിൽ വരാൻ പറഞ്ഞു.
അവൾ തിരികെ ബെഞ്ചിൽ ചെന്നപ്പോഴേക്കും കണ്ണും തള്ളി നിക്കുന്ന ലവൾമാരെ കണ്ടിട്ട് അവളൊന്ന് ചിരിച്ച ശേഷം കാര്യം പറഞ്ഞിട്ട് അവൾ പുറത്തേക്ക് പോയി.
വാകച്ചോട്ടിൽ തന്നെയും കാത്തിരിക്കുന്ന വൈഷ്ണവിനെ കണ്ടതും അവൾ പുഞ്ചിരിച്ചു.
"ഡോ.....താൻ പിറന്നാൾ ആണെന്ന് പറഞ്ഞില്ലല്ലോ..."
"ആരോടും പറഞ്ഞില്ല ഏട്ടാ...."
"എന്താ വിളിച്ചേ ? "
"അത്.....ചേട്ടാ എന്ന് വിളിക്കാൻ വന്നപ്പോ അറിയാതെ.....ഇനി വിളിക്കില്ല.....സോറി..."
"ഇനി അങ്ങനെ വിളിച്ചില്ലെങ്കിൽ ചവിട്ടികൂട്ടും ഞാൻ കേട്ടല്ലോ....😠"
"🙄🙄അതെന്താ ചേട്ടാ...അല്ല .... ഏട്ടാ അങ്ങനെ "
"അതൊക്കെ അങ്ങനെയാ....വഴിയേ മനസ്സിലാവും "
"മ്....എന്നാ ഞാൻ പൊക്കോട്ടെ...."
അവൾ എഴുന്നേറ്റ് തിരികെ നടന്നതും അവളുടെ കയ്യിൽ അവന്റെ പിടി വീണു. പ്രതീക്ഷിക്കാഞ്ഞത് കൊണ്ട് അവൾ പേടിച്ച് വിറക്കാൻ തുടങ്ങി.
" പേടിക്കന്ണ്ടെടോ .... കൊല്ലാൻ ഒന്നും പോണില്ല." എന്നും പറഞ്ഞ് അവന്റെ പോക്കറ്റിൽ നിന്നും ചെറിയ ഒരു പെട്ടി കയ്യിൽ എടുത്ത് അവൾക്ക് കൊടുത്തു. തുറന്ന് നോക്കാനും ആവശ്യപെട്ടു. അവൾ നോക്കിയപ്പോൾ കണ്ടു....ചുവന്ന കല്ല് വച്ച കുഞ്ഞു മുക്കുത്തി. അവളുടെ കണ്ണ് നനഞ്ഞു. കൂട്ടത്തിൽ ചുണ്ടിൽ പുഞ്ചിരിയും. അവനെ നോക്കിയപ്പോൾ തന്നെ നോക്കി കയ്യും കെട്ടി ചിരിച്ചുകൊണ്ട് നിൽക്കുന്ന വൈഷ്ണവിനെയാണ് അവൾ കണ്ടത്.
"ഇഷ്ടായോ.....മ് ?"
അവൾ തലയാട്ടി.....
"ക്ലാസ്സിലേക്ക് പൊക്കോ....."
അവൾ തിരികെ നടന്നു. എന്തോ ചിന്തിച്ച് അവൾ തിരിഞ്ഞു നോക്കി. എന്നിട്ട് വിളിച്ച് പറഞ്ഞു.....
"ഇഷ്ടാണ്.....ഒത്തിരി......"
" എന്തോ....കേട്ടില്ല ......"
അപ്പോഴാണ് താൻ ഇതെന്താ പറഞ്ഞതെന്ന് അവൾ ഓർത്തത്......ചമ്മി നാറിയ മുഖവുമായി അവൾ പറഞ്ഞു....
"അല്ല.....മുക്കുത്തിയേ....ഇഷ്ടായെന്നു പറഞ്ഞതാ.....😬"
അവൾ തിരിഞ്ഞു നടന്നു. ഇത്തവണ ബാൻഡ് സംഘം പ്രാക്ടീസ് നടത്തിയത് വൈഷ്ണവിന്റെ ഹൃദയത്തിലാണ്......👻
##########################
ക്ലാസ്സിൽ വന്ന് നടന്നതെല്ലാം പറഞ്ഞപ്പൊ ശെരിക്കും ഞെട്ടിയത് ലവൾമാരാണ്. നീതുവിന്റെയും സുമുവിന്റെയും കിളികൾ തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.
" ഇത് ധത് തന്നെടേയ്.....ഉറപ്പിച്ച്....🤩" സുമുവിന്റെ അഭിപ്രായത്തോട് നീതുവും യോജിച്ചു.
വൈദേഹിക്ക് തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല. സത്യം പറഞ്ഞാൽ അവൾ ഇവിടെങ്ങുമില്ല........സ്വപ്നലോകത്ത് twinkle twinkle little star പാടുകയായിരുന്നു അവളുടെ കിളികൾ.....
അങ്ങനെ സമയം പെട്ടന്ന് കടന്ന് പോയി.
കോളേജ് വിട്ടു. തന്റെ പുറകെ വന്ന് "പച്ചക്കിളീ " എന്ന വിളി അവൾ പ്രതീക്ഷിച്ചു. പക്ഷെ അവനെ അവിടെങ്ങും കണ്ടില്ല. അവൾ ചുറ്റും നോക്കി നടന്നു.
"ഏടീ.....നോക്കണ്ട....അവരുടെ ബാചിൽ ഉള്ള ആരെയും കാണുന്നില്ല. " സുമുവിന്റെ മരുപടിയിൽ ഒന്ന് ഇളിച്ച് കാണിച്ച് അവർ ബസ് സ്റ്റോപിലേക്ക് പോയി.....പതിവ് പോലെ എല്ലാവരും ടാറ്റാ പറഞ്ഞു പിരിഞ്ഞു.
############################
" അപ്പൊ ചേട്ടായി ആണോ വൈഷ്ണവ്......ഹോ....എന്റെ ചേട്ടായീ.....ഞാൻ ഒന്ന് കാണണം എന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു. എനിക്കറിയാം ചേട്ടന് എന്റെ ചേച്ചി പെണ്ണിനെ ഇഷ്ട്ടാന്ന്.....🤭"
" ആര് പറഞ്ഞു ? അവളോ...."
" അവൾ എന്നോട് എല്ലാം പറയും. അവൾ പറഞ്ഞത് വച്ച് ഒന്ന് കൂട്ടിയും കുറച്ചും ഒക്കെ നോക്കിയപ്പോ......ഞാൻ അങ്ങ് ഉറപ്പിച്ചെന്നേ....🤪 ഇന്ന് extra class ഇല്ലായിരുന്നെങ്കിൽ ചേട്ടായിയെ കാണില്ലായിരുന്നു. അല്ല....ചേട്ടായി അപ്പൊ അനുവിന്റെ കസിൻ ആണല്ലേ..."
"ഹാ....അവൾ കാരണം എന്റെ ഭാവി അനിയത്തിയെ കാണാൻ പറ്റിയല്ലോ.....😇 പിന്നേ..... ചേച്ചിക്ക്....."
"ചേച്ചിക്ക് ചേട്ടനെ ഇഷ്ടമാ......പറയാൻ പേടിച്ചിട്ടാ....😆"
" 🙈🙈 പോ അവിടുന്ന്......നാണം വരുന്നു.🤪 അവളോട് നമ്മൾ കണ്ടെന്ന് പറയണ്ടാട്ടൊ😉"
"മ്....ഓക്കേ....ദേ ബസ് വന്നു .... ഞാൻ പൊന്നേ.....👋👋"
"👋👋"
##########################
ഒന്നും അറിയാത്ത മട്ടിൽ വൈഷു വീട്ടിൽ വന്നു. ചായ ഒക്കെ കുടിച്ച് ഫ്രഷ് ആയി വന്ന അവൾ കണ്ടത് കണ്ണാടിയുടെ മുന്നിൽ മുക്കുത്തി മാറ്റിയിടുന്ന വൈദേഹിയെ ആണ്. 🤪
" ഹോയ്......ഇതെന്താ മുക്കുത്തി മാറ്റുന്നെ....ഹേ.....ചുവന്ന കല്ലോ.....അടിപൊളി....ആരു തന്നതാടീ....😉"
' പറയണോ.....അതോ വേണ്ടേ.....🤔'
( വൈദേഹിയുടെ ആത്മ )
"അതോ....എടീ....പറഞ്ഞാ കളിയാക്കല്ലേ....അതെ....ഏട്ടൻ തന്നതാ....."
" ആണോ.....ഞാൻ പറഞ്ഞില്ലേ....നീ ചെന്ന് ചേട്ടായിയോട് ഇഷ്ടം പറയെടി.....അല്ലേൽ അങ്ങേരെ ആരേലും കൊത്തിക്കൊണ്ട് പോവും.....അല്ല....മോളെന്തുവാ വിളിച്ചേ....ഏട്ടനോ....🤭"
"അത്.....😬😬"
"ഹ....ഇനി വിക്ക് തുടങ്ങണ്ട.....😆മര്യാദക്ക് നാളെ ഇഷ്ടം പറഞ്ഞോണം....കേട്ടല്ലോ...."
" ഞാൻ പറയും ...പറഞ്ഞിരിക്കും...ഇനി ഒന്നും മറച്ച് വക്കില്ല.....നോക്കിക്കോ....."
✌️✌️✌️✌️✌️✌️✌️✌️
( തുടരും )