Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-59

*റൂഹിന്റെ ഹൂറി_💖*
Part-59
 
✍️🦋Hina_rinsha🦋
 
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission 
 
                         °°°°°°°°°°°°°°°°°
 
അംന പേടിയോടെ ആശിയെ നോക്കി... അവളുടെ കൈ വിറക്കുന്നുണ്ട് എന്ന് തോന്നി അവൻ..... രണ്ട് പേരൂടെയും ഹൃദയം high സ്പീഡിൽ ഉയർന്നിരുന്നു...
 
ഹാജറ നടന്നു അടുത്തെത്തിയതും അവളുടെ  ചുണ്ടുകൾ വിതുമ്പിയിരുന്നു.. ഒരക്ഷരം പറയാൻ ആവാതെ നിന്നു അവൾ...
 
ഹാജറടെ ശബദം കേട്ട് താഴെ നിന്ന് റിഫ മുകളിൽ എത്തിയിരുന്നു...
അമനും ഹാദിയും റൂമിൽ നിന്ന് ഇറങ്ങി വന്നു...
 
 അംന ന്റെ തല താഴ്ന്നു പോയി... അതിവേഗം അവന്റെ മുഖത്ത് ഹാജറ ടെ കൈ പതിഞ്ഞിരുന്നു.. അംന പകപ്പോടെ അവരുടെ മുഖത്തേക്ക് നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... ആഷിയും വല്ലാത്ത ഞെട്ടലിൽ ആയിരുന്നു.. Enth പറയണമെന്നോ ചെയ്യണമെന്നോ അവൻ അറിയില്ല..
 
എന്താ ഉമ്മി...
 
അമൻ ഓടി വന്ന അവരെ പിടിച്ചു... അവർ ഒന്നും മിണ്ടാതെ ആശിയെ ഒന്ന് തുറിച്ചു നോക്കി താഴേക്ക് ഇറങ്ങി പോയി...അവർക്ക് പിന്നാലെ റിഫയും പോയിരുന്നു...
 
അമൻ അവരുടെ അടുത്തേക്ക് വന്നതും അംന അവനെ കെട്ടിപിപിടിച്ചു.... അവന്റെ നെഞ്ചിൽ കവിൾ ചേർത്തവൾ കരഞ്ഞു...
 
ഹാദി ഒന്നും മനസ്സിലാവാതെ ആശിയെ നോക്കി... അവൻ ഒന്നും പറയാനാകാതെ അംനയെ നോക്കി നിൽക്കായിരുന്നു...ഷർട്ട്‌ നനഞു തുടങ്ങിയതും അമൻ അവളെ അടർത്തി മാറ്റി...
 
എന്താടാ.. കാര്യം പറ...
അവളുടെ കവിളിൽ തട്ടി കൊണ്ടവൻ ശാന്തമായ്‌ ചോദിച്ചു..... ആഷി നടന്നത് എല്ലാം പറഞ്ഞു അമനെ ദയനീയമായി നോക്കി തല താഴ്ത്തി...
 
അയ്യേ ഇതിനാണോടി നീയിങ്ങനെ കരയുന്നെ... നമ്മുടെ ഉമ്മിയല്ലേ... പെട്ടന്ന് കണ്ടത് കൊണ്ടാവും അങ്ങനെ പ്രതികരിച്ചത്... നിന്റെ ഇഷ്ടമല്ലേ ഉമ്മി ടെയും......
 
അമൻ അവളെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു...
 
ഉമ്മ എന്ത് കരുതി കാണും ഛെ... ആഷി  ചുവരിൽ കുത്തി കൊണ്ട് പറഞ്ഞു....
 
നിങ്ങൾ ഇങ്ങനെ ടെൻഷൻ ആകണ്ട... ഉമ്മിയോട്‌ ഞാൻ സംസാരിച്ചോളാം...
 
അമൻ അത്രയും പറഞ് താഴേക്ക് ഇറങ്ങി...
 
ഹാദി ആശിയെ തുറിച്ചു നോക്കി...
 
നീയെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ...
 
കാക്കൂ ന് എന്തിന്റെ കേടായിരുന്നു അവളെ പിടിക്കണ്ടേ....
 
അതിന് അവൻ ഒന്ന് ഇളിച്ചു....
 
ബാബി... അംന ദയനീയമായി ഹാദി യെ നോക്കി...
 
അവളെ മുഖം കണ്ട് ഹാദി ക്ക്‌ പാവം തോന്നി...
 
പോട്ടെ.. ഉമ്മി ഒന്നും പറയില്ല...
ഹാദി അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു....
 
കുറെ സമയം കഴിഞ്ഞിട്ടും അമൻ തിരിച്ചു വരുന്നത് കാണാഞ്ഞിട്ട് ആഷി അമന്റെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു......
 
പെട്ടന്ന് ഡോർ തുറന്ന് അമൻ അകത്തേക്ക് വന്നതും എല്ലാരും അവനെ ഫോക്കസ് ചെയ്ത് നിന്നു...
 
ഉമ്മി എന്ത് പറഞ്ഞു അമീക്കാ...
 
ഒന്നും മിണ്ടാതെ നിൽക്കുന്നവനെ നോക്കി ഹാദി ചോദിച്ചു...
 
അവൻ ഒന്നും മിണ്ടാതെ അവരെ ഒന്ന് തറപ്പിച്ചു നോക്കി....
 
എന്താ കാക്കു... ഉമ്മി ദേഷ്യപ്പെട്ടോ...
 
വീണ്ടും കണ്ണ് നിറച്ചോണ്ട് അംന അവനെ നോക്കി.. 
 
നിങ്ങടെ വീട്ടുകാർക്ക് സമ്മദം ആണെൽ റിഫ ന്റയും റയാൻ ന്റെയും മാരേജിന്റെ അന്ന് അവരെ എൻഗേജ്മെന്റ് നടത്താൻ...
 
What!!!
 
അവൻ പറഞ് നിർത്തിയതും ആഷി ഞെട്ടലോടെ പറഞ്ഞു...
 
എന്താ വേണ്ടേ...
അമൻ പുരികമുയർത്തി...
 
ഏ... യ്‌.. അതല്ല.. ഇവൾ പടിക്കല്ലേ... First year അല്ലെ ആയുള്ളൂ...
 
അതിനെന്താ ..
 
പെട്ടന്ന് അംന ചോദിച്ചതും എല്ലാരും അവളെ വല്ലാത്തൊരു ഭാവത്തോടെ നോക്കി..
 
അല്ല... അങ്ങനെല്ല... അത് കഴിഞ്ഞാലും പടിക്കലോ...
അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു...
 
ഇതെന്തിന്റെ കുഞ്ഞാണോ എന്തോ...
അമൻ അവളെ നോക്കി
 
നിന്റെ അല്ലെ ബാക്കി   
 
ആഷി അവന്റെ തോളിൽ കയ്യിട്ട് പറഞ്ഞതും  അമൻ അവനെ നോക്കി പല്ല് കടിച്ചു.....
 
ഉമ്മിക്ക് എന്നോട് ദേഷ്യം ഉണ്ടോ കക്കു...
 
അത് എനിക്കറിയില്ല... നീ ചെന്ന് ചോദിച്ചോ...
 
അംന ചുണ്ട് ചുള്ക്കി അവനെ നോക്കി...
 
ചെന്ന് സംസാരിക്കടി.....
 
അത്.. പിന്നെ....
 
ഒരു പിന്നെയുമില്ല... പോ....
അമൻ കടുപ്പിച്ചു പറഞ്ഞതും  അവൾ വേണോ വേണ്ടേ എന്ന പോലെ എല്ലാരേയും ഒന്ന് നോക്കി നടന്നു...
 
നീയും ചെല്ല്...
അമൻ ആഷി യെ നോക്കി പറഞ്ഞു...
 
അത് വേണോ അളിയാ....
 
വേണല്ലോ അളിയാ.....
അമനും അതെ തലത്തിൽ കടുപ്പിച്ചു പറഞ്ഞതും ആഷിയും അവൾക്ക് പിന്നാലെ താഴേക്ക് നടന്നു...
 
ഹാദി അവർ പോകുന്നത് നോക്കി നിന്നു....
 
അമന്റെ സാനിദ്യം അടുത്തറിഞ്ഞതും അവൾ ഞെട്ടി തിരിഞ്ഞ് നോക്കി... തൊട്ട് പുറകിൽ നിൽക്കുന്നവനെ കണ്ട് അവളുടെ ഹൃദയം നിലച്ച പോലെ തോന്നി...
 
ഏ.. എന്താ..
 
അവൾ വിക്കലോടെ ചോദിച്ചു....
 
നീയെന്തിനാ ഇങ്ങനെ വിയർക്കുന്നെ...
 
അവളുടെ മുഖത്ത് തന്നെ നോക്കി അവൻ ചോദിച്ചു...
അവൾ കൈ വെച് മുഖം തുടച് അവനെ നോക്കി...
അവൻ ഞൊടിയിലെ അവളെ ഇടുപ്പി ലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു...
 
അവൾ വേഗത്തിൽ ശ്വാസം വലിച്ചു അവനെ നോക്കി ഉമിനീരിറക്കി...
അവൻ അവളുടെ മൂക്കിൽ മൂക്ക് മുട്ടിച്ചതും അവൾ കണ്ണ് ഇറുക്കെ അടച്ചു...
 
അവൻ ചിരി വന്നിരുന്നു...
 
അവളുടെ മുഖം ചുവന്നു....
 
*Little pumkin*
 
കവിളിലേ നുണക്കുഴിയിൽ കുത്തികൊണ്ടവൻ  കുസൃതിയോടെ പറഞ്ഞു....
 
                          🦋🦋🦋🦋
 
ഉമ്മി...
 
അംന പതിയെ വിളിച്ചതും സോഫയിൽ കണ്ണടച്ചു കിടന്നിരുന്ന ഹാജറ കണ്ണ് തുറന്നു നോക്കി...
 
മുന്നിൽ നിൽക്കുവരെ കണ്ട് അവർ ഒന്ന് ചിരിച്ചെന്ന് വരുത്തി...
 
അംന അവർക്കടുത്ത് ഇരുന്നു....
 
Sorry... അവൾ പതിയെ പറഞ് അവരെ കെട്ടിപിടിച്ചു...
 
അവർ ചിരി യോടെ ചേർത്തു പിടിച്ചു...
 
സാരല്ല്യടി കാന്താരി... നിങ്ങടെ ഇഷ്ട്ടല്ലേ ഉമ്മിടെയും ....
 
അംന ടെ കണ്ണ് നിറഞ്ഞു പോയിരുന്നു... അവൾ ഹാജറയെ കെട്ടിപിടിച് ഉമ്മ കൊടുത്തു..
 
Lub uhh😘
 
മതി പെണ്ണെ സോപ്പിട്ടത്... 
അവർ കള്ള ഗൗരവത്തോടെ അവളെ കയ്യിൽ അടിച്ചു...
 
ആഷി ചിരിയോടെ അവരെ നോക്കി നിന്നെ ഒള്ളു... അവനും എന്തന്നില്ലാത്ത സന്തോഷം തോന്നി..... ഉമ്മാനെ കെട്ടിപിടിച്ചിരിക്കുന്നളെ നോക്കി നിന്നു അവൻ...
 
കൊച്ചുകൊഞ്ഞെന്ന പോലെ അവളോടുള്ള എല്ലാരുടെയും കരുതലും സ്‌നേഹവും അവൻ അസൂയ തോന്നി...
വയസ്സ് 19 ആയെങ്കിലും ഐഷു ന്റെ ബുദ്ധിയെ ഒള്ളു...
ആഷി ചെറുചിരിയോടെ ഓർത്തു.. 
 
അവൻ അവളോട് വാത്സല്യം തോന്നി... അതിലുപരി പ്രണയവും...
 
 ഒരുമാത്ര അവന്റെ കണ്ണിൽ ചുറ്റുമുള്ളതെല്ലാം അന്യമായി.. അവൾ മാത്രം തെളിഞ്ഞു നിന്നു... ഹൃദയം വല്ലാതെ മിടിച്ചു... ഭൂമിയിൽ ഏറ്റവും ഭംഗിയുള്ളത് അവൾക്കാണെന്ന് തോന്നി പോയി...
 
വീട്ടിൽ ഞാൻ സംസാരിക്കണോ മോനെ...
 
ഹാജറ ന്റെ ചോദ്യമാണ് അവനെ സ്വബോധത്തിൽ എത്തിച്ചത്... അവൻ അവളിൽ നിന്ന് കണ്ണുകൾ വലിച്ചു മാറ്റി...
 
വേണ്ട ഉമ്മാ... ഞാൻ പറഞ്ഞോളാം..
 
അവർ ഒന്ന് മൂളുക മാത്രം ചെയ്തു...
 
ഇപ്പൊ ഇങ്ങൾ ഒന്നായ.. 
 
പടി ഇറങ്ങി വരുന്നതിനിടെ അമൻ ചോദിച്ചു..
 
അല്ലേലും ഞനും ഉമ്മിയും ഒറ്റ കേട്ടാ...
അംന കുറുമ്പോടെ പറഞ്ഞു...
 
ഉവ്വുവ്വേ... അമൻ അവളെ ആക്കി കൊണ്ട് മൂളിയതും അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി...
അമൻ ഹാജറ ക്ക്‌ അപ്പുറം വന്നിരുന്നു.. തൊട്ടപ്പുറത്തു ഹാദി യും....
 
അപ്പോ ഞാനില്ലേ...
 
റൂമിൽ നിന്ന് ഇറങ്ങി വന്ന റിഫയും കൂടി അതിൽ കൂടി...
 
ആഷി ചിരിയോടെ നോക്കി നിന്നു.....
 
എന്ന ഞാൻ ഇറങ്ങുവാ....
 
 പോവാണോ...
 
ഹാ....
 
ആഷി എല്ലാരോടും യാത്ര പറഞ്ഞു.. ഇറങ്ങാൻ നേരം തിരിഞ്ഞ് അംന യെ നോക്കി.... കൂടെയുള്ളവരെ ഒന്നും വകവെക്കാതെ അവൾ അവൾ ചുണ്ട് കൊട്ടി അവൻ കിസ്സ് കൊടുത്തു...
 
അവൻ വല്ലാത്തൊരു പകപ്പോടെ അവളെ നോക്കി തലക്കുടഞ് അവിടെന്ന് ഇറങ്ങി...
 
പോകുമ്പോഴെല്ലാം അവന്റെ ചുണ്ടിൽ നിറഞ്ഞ ചിരിയുണ്ടായിരുന്നു.....   പ്രണയം അവനെ മറ്റൊരു ലോക്കത്തേക്ക് കൊണ്ട് പോയിരുന്നു... ഹൃദയം സംസാരിക്കുന്ന ആ അനുഭൂധിയിൽ ആയിരുന്നു അവൻ...
 
                            🦋🦋🦋🦋
 
കാളിങ് ബെൽ കേട്ടതും ആച്ചി ആയിരുന്നു ഡോർ തുറന്നത്... മുന്നിൽ നിൽക്കുന്നവരെ കണ്ട് അവൻ ഒരു നിമിഷം പകച്ചു...
 
അബ്ബാ.. അമ്മാ...
 
എന്താടാ നീ ഞങ്ങളെ ആദ്യമായിട്ട് കാണാണോ....
 
അവരിൽ ഒരാൾ അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു....
 
ആരാ ആച്ചിക്കാ...
 
അതും ചോദിച്ചു അങ്ങോട്ട് വന്ന റിഫ മുന്നിൽ നിൽക്കുന്ന നാൽ പേരയും കണ്ട് സ്റ്റക്ക് ആയി നിന്നു...
 
നിങ്ങൾ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ...
റിഫ അവരെ നോക്കി പരിഭ്രാമത്തോടെ ചോദിച്ചു...
 
നിന്നോട് പറഞ്ഞിട്ട് വേണല്ലോ എനിക്ക് എന്റെ പെങ്ങളെ വീട്ടിൽ വരാൻ...
 
അവളെ ഉപ്പ അതും പറഞ് അവളെ തലക്ക് ഒരു കൊട്ട് കൊടുത്ത് അകത്തേക്ക് കയറി...
 
നിങ്ങൾ വന്നൊ.... ഞാൻ പറഞ്ഞതല്ലേ വരുമ്പോ പറയണം അമനെ എയർപോർട്ടിൽ  വിടാം ന്ന്....
 
ഹാജറ അതും പറഞ് അങ്ങോട്ട് വന്നു... പിന്നാലെ ഹാദിയും...
 
അപ്പോഴേക്കും മേലെ നിന്ന് റയാനും അമനും ഇറങ്ങി വന്നിരുന്നു....
 
റയാന്റെയും റിഫന്റെയും  ഉമ്മയും ഉപ്പയും ആച്ചിന്റെ ഉമ്മയും ഉപ്പയും ആയിരുന്നു വന്നത്...
അവർ ചിരിയോടെ അകത്തേക്ക് 
 
ഹാദി യെ പരിചയപെടൽ ഒക്കെ കഴിഞ്ഞ് അവർക്ക് യാത്ര ക്ഷീണം ഉള്ളത് കൊണ്ട് അന്ന് എല്ലാരും നേരത്തെ ഫുഡ്‌ കഴിച്ചു കിടന്നു.....
 
ആ ദിവസം അങ്ങനെ കഴിഞ്ഞു പോയി....
 
                           🦋🦋🦋🦋
 
കയ്യിൽ നിന്ന് തെന്നി താഴെ വീണ പേപ്പറിലേക്ക് ഹാദി സംശയത്തോടെ അത് കയ്യിലെടുത്തവൾ അതിലേക്ക് ഉറ്റു നോക്കി..
 
അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.. ഹൃദയം പൊടിഞ്ഞു പോകുന്ന പോലെ തോന്നി അവൾക്ക്... കണ്ണുകൾ വാശിയോട് തുടച്ചവൾ കയ്യിൽ നിന്ന് ഊർന്ന് വീഴാൻ നിന്ന് പേപ്പറിൽ പിടി മുറുക്കി
 
എല്ലാം അറിഞ്ഞിട്ടായിരുന്നോ അമീക്ക എന്നെ...
അവൾ നടുക്കത്തോടെ ഓർത്തു...
 
മരിച്ചു പോകും പോലെ തോന്നി അവൾക്ക്... ഹൃദയം ആർത്തു കരയും പോലെ...
 
ചതിക്കായിരുന്നോ...
 
കണ്ണുകൾ വീണ്ടും നിറഞ്ഞു തൂവി... അവൾ ആച്ചിന്റെ റൂമിലേക്ക് ഓടി.. ഡോർ വലിച്ചു തുറന്ന് അകത്തേക്ക് കയറിയവളെ കണ്ട് അവൻ പകപ്പൊടെ നോക്കി... ചുവന്ന വീർത്ത മുഖം കാണെ സംശയത്തോടെ നോക്കി...
 
കയ്യിലെ papper അവൾ അവൻ നേരെ വലിച്ചെറിഞ്ഞു....
 
അത് കണ്ട് അവന്റെ ചുണ്ടിന്റെ കോണിൽ പുച്ഛത്തോടെ ഒരു ചിരി വിടർന്നു.......
 
"ഭ്രാന്താണോ നിനക്ക്."
ദേഷ്യത്തോടെ അവന്റെ കോളറിൽ പിടിച് കുലുക്കുന്നവളെ  കാണെ അവൻ വല്ലാത്തൊരു ചോദിച്ചു......
 
 
....തുടരും🦋
 
Inshllh... Nxt പാർട്ടോടു കൂടി റൂഹ്... നമ്മടെ real ഹീറോ ലാൻഡ് ആവും... അപ്പൊ അറിയാ റൂഹ് മാനസ മൈന പാടോ അമൻ പാടോന്ന്😌...ആച്ചി ശത്രു ആണോ മിത്രം ആണോ എന്നൊക്കെ😌
 
ബോർ ആയോ അറിയില്ല പെട്ടന്ന് തട്ടി കൂട്ടിയത് ആൺട്ടോ👀...
 
അപ്പൊ സെച്ചി അങ്ങട്ട്🚶🏻‍♀️🚶🏻‍♀️🚶🏻‍♀️

റൂഹിന്റെ ഹൂറി_💖*Part-60

റൂഹിന്റെ ഹൂറി_💖*Part-60

4.8
3776

*റൂഹിന്റെ ഹൂറി_💖*   Part-60     ✍️🦋Hina_rinsha🦋   ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                             °°°°°°°°°°°°°°°°°   ഭ്രാന്ത എനിക്ക്.... എല്ലാരും ചേർന്ന് അങ്ങനെ ആക്കിയല്ലോ... എല്ലാർക്കും എല്ലാം അറിയാം... ഇതിനിടയിൽ ഞാൻ വെറും പൊട്ടത്തി.....   ഒഴുകി ഇറങ്ങുന്ന കണ്ണീരിനെ പോലും വക വെക്കാതെ അവൻ നേരെ അലറി.....   അവളെ ഭാവം കാണെ അവനിലും പേടിയും സങ്കടവും നിറഞ്ഞിരുന്നു.... എന്തിനാ കുറിച്ച അവൾ പറയുന്നത് എന്ന് പോലും അവൻ മനസ്സിലായില്ല...   അമീക്കക്കും അറിയാല്ലോ...