ആരാ ചേട്ടാ ഇത് അയാൾ എന്തിനാ ഇപ്പൊ ഇങ്ങനെയൊക്കെ കാണിച്ചത്...
ചായ കുടിക്കാൻ വന്ന ഒരാൾ ചോദിച്ചു...
അവനാണ് സാം ജോസഫ്...
കുരിശിങ്കൽ ജോസഫിന്റെയും അന്നമ്മയുടെയും ഏകപുത്രൻ...
സാം ജോസഫ്.....
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കടയിലെ തിരക്ക് കാരണം ഉച്ച ആയപ്പോഴാണ് നീതുവിനെ ഒന്ന് കണ്ടത്...
എടീ അയാൾ ഇന്ന് വന്നു...
ആര് രഘുവോ..
അതെ അയാൾ തന്നെ..
എന്നിട്ട് അയാൾ നിന്നെ ഉപദ്രവിച്ചോ..
അശ്വതി ഉണ്ടായ സംഭവങ്ങൾ ഒക്കെ നീതുവിനോട് പറഞ്ഞു..
അതു നന്നായി ഉള്ളൂ ആദ്യമേ പ്രതികരിച്ചു എങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാവില്ലായിരുന്നു...
നമ്മൾ പ്രതികരിക്കാതെ ഇരിക്കും തോറും ആണ് അവർ നമ്മുടെ അടുത്തേക്ക് പിന്നെയും വരുന്നത്...
നിനക്ക് അങ്ങനെ പറയാം...
ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയില്ല..
അയാൾ ചവിട്ടേറ്റ പാമ്പാണ്..
തക്കം പാർത്തിരിക്കുന്നു ണ്ടാവും എന്നെ കുടുക്കാൻ ആയിട്ട്...
അച്ചു നിനക്ക് സാമി നോട് പറഞ്ഞുകൂടെ...
വേണ്ട നീതു... ഞാൻ അത് മറക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ്... വെറുതെ ഒരാളെ എന്റെ ജീവിതത്തിലേക്ക് ഇനിയും വലിച്ചിഴക്കേണ്ട...
എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാകും...
നീതു അച്ചുവിന്റെ താടി പിടിച്ചുയർത്തി...
നിനക്ക് എന്റെ മുഖത്ത് നോക്കി പറയാമോ സാമിനെ നീ മറക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന്...
നീ അവനെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കറിയാം... നീ സ്നേഹിക്കുന്നതിന്റെ ഒരായിരം മടങ്ങു അവൻ നിന്നെ സ്നേഹിക്കുന്നുണ്ട്...
പിന്നെ എന്തിനാണ് ഈ ഒളിച്ചുകളി
നീതു വിന്റെ ചോദ്യത്തിനു മറുപടി കൊടുക്കാതെ അവളെണീറ്റു പോയി...
..........
ഇതേസമയം മറ്റൊരിടത്ത്....
തല്ലുകൊണ്ട് അവശനായി കിടക്കുന്ന രഘുവിന്റെ അടുത്ത് സാം ഇരുന്നു ...
വെള്ളം വെള്ളം...
രഘു കരഞ്ഞുകൊണ്ട് അവനോട് വെള്ളം ചോദിച്ചു...
അവിടെ കുപ്പിയിൽ ഉണ്ടായിരുന്നു വെള്ളമെടുത്ത് രഘുവിന്റെ മുഖത്തെക്കൊഴിച്ചു...
മുഖത്തു വീണ വെള്ളത്തുള്ളികൾ ആർത്തിയോടെ നോക്കുന്ന രഘുവിനെ നോക്കി അവൻ പൊട്ടിച്ചിരിച്ചു അവസാനം അത് ഒരു അട്ടഹാസ ത്തിൽ എത്തി...
ക്രൂരമായ മുഖത്തോടെ സാം രഘുവിന്റെ അടുത്തേക്ക് ചെന്നു...
മേലാൽ...... മേലാൽ നീ ഏതെങ്കിലും ഒരു പെണ്ണിനെ നേരെ കൈ പൊക്കി എന്ന് ഞാൻ അറിഞ്ഞാൽ..... മോനേ അന്ന് ഞാനൊരു വരവും കൂടി വരും....
ഇന്ന് കവലയിൽ വെച്ച് ഒരു ഷോ ഇറക്കി ഇല്ലേ...
അവൾ ആരാണെന്ന് നിനക്കറിയാമോ...
എന്റെ പെണ്ണ്....
സാം ജോസഫിന്റെ പെണ്ണ്....
നിന്റെ ദുഷിച്ച കാമ കണ്ണുകൾ ഇനി അവൾ പോകുന്ന ഏതെങ്കിലും വഴിക്ക് ഉണ്ടെന്ന് ഞാൻ അറിഞ്ഞാൽ നാട്ടുകാർക്ക് അവസാനമായിട്ട് കാണാൻ പോലും വെച്ചേക്കില്ല.... ഓർത്തോ...
അതും പറഞ്ഞു സാം അവിടെ നിന്നും പോകുമ്പോ ഒന്ന് എണീക്കാൻ പോലും പറ്റാതെ രഖു അവിടെ തന്നെ കിടന്നു...
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
രാവിലത്തെ സംഭവങ്ങൾ ഓർത്തു തിരിച്ചു വീട്ടിലെത്തുന്നത് വരെ ആകെ ടെൻഷൻ ആയിരുന്നു....
വീടിനടുത്ത് എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്...
സാധാരണ പോലെ പണികൾ ഒക്കെ കഴിഞ്ഞു കിടക്കാൻ പോകുമ്പോഴാണ് ആരോ വാതിലിൽ വന്നു മുട്ടിയത്
നോക്കിയപ്പോൾ അമ്മ...
നിന്നെ അങ്ങോട്ട് വിളിക്കുന്നുണ്ട് വേഗം വരാൻ പറഞ്ഞു.....
അമ്മയുടെ പുറകെ ഹാളിലേക്ക് ചെല്ലുമ്പോൾ എല്ലാവരും അവിടെയുണ്ട്...
അച്ഛനെയും ചേട്ടനെയും മുഖം കണ്ടാലറിയാം എന്തോ പ്രശ്നമുണ്ട്....
എന്താണെന്ന് ചോദിക്കുന്നതിനു മുന്നേ ചേട്ടൻ എണീറ്റ് വന്ന് മുഖമടച്ച് ഒരടി തന്നു....
ഇത് എന്തിനാണെന്ന് അറിയാമോ...
കവലയിലെ ഇന്ന് കാണിച്ച ഷോയ്ക്കുള്ള മറുപടിയാണ്....
ഞാൻ എന്ത് കാണിച്ചു എന്നാ ചേട്ടൻ പറയുന്നത്...
ഇനി അത് അവനെക്കൊണ്ട് പറിച്ചാല് നിനക്ക് സമാധാനം ആകുവൊള്ളൂ...
ചേട്ടനെ സപ്പോർട്ട് ചെയ്ത് അച്ഛനും വന്നു....
തല്ല് തരുമ്പോൾ മിനിമം ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് എങ്കിലും അറിയണ്ടേ.....
കാര്യമെന്താണെന്ന് പറ..... അമ്മ അച്ഛന്റെയും ചേട്ടന്റെയും ഇടയ്ക്കിടയ്ക്ക് വന്നു പറഞ്ഞു...
നിന്റെ മോള് ഇന്ന് ഒരുത്തനെ തല്ലി...
നാട്ടിലെ പേരുകേട്ട ഗുണ്ടേ....
അമ്മ എന്റെ മുഖത്തേക്ക് നോക്കി...
പിന്നെ ഞാൻ എന്തു ചെയ്യണം ആയിരുന്നു എന്റെ സാരി വലിച്ചു പറ്റിക്കാൻ നോക്കിയവനെ പൂവിട്ട് പൂജിക്കണം ആയിരുന്നോ....
നീ മിണ്ടരുത്...
അടങ്ങിയൊതുങ്ങി പോകാൻ പറ്റില്ലെങ്കിൽ വീട്ടിൽ ഇരുന്നോണം...
നാട്ടിൽ വേറെ എന്തോരം പെണ്ണുങ്ങൾ ഉണ്ട് അവരുടെ ആരെയും പുറകെ ആരും പോകുന്നില്ലല്ലോ...
കയ്യിലിരിപ്പ് നന്നാവണം....
ചേട്ടൻ എന്താ പറഞ്ഞു വരുന്നത് ഞാൻ അവന്റെ പുറകെ പോയി എന്നാണോ....
എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കണ്ട ഇനി എന്തൊക്കെ നടക്കും എന്ന് ആർക്കറിയാം...
എങ്ങനെയെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കാൻ നോക്കൂവാ മനുഷ്യൻ അതിനിടയ്ക്കാണ് അവളുടെ ഓരോ കാണിച്ചു കൂട്ടലുകൾ...
ഞാനെന്ത് കാണിച്ചു എന്നാണ് ചേട്ടൻ പറയുന്നത് ....
ഞാൻ അതിനി വിസ്തരിക്കണോ...
തന്നെ കാട്ടിലും പ്രായത്തിന് ഇളയ ഒരു ചെക്കനും ആയിട്ട് അവളുടെ ഒരു പ്രണയം....അന്ന് പോയ ആണ് മനുഷ്യന്റെ സമാധാനം
നാട്ടുകാരൊക്കെ അത് മറന്നു തുടങ്ങിയിട്ടേയുള്ളൂ ഇനി അടുത്ത പ്രശ്നം ഉണ്ടാക്കരുത് മനുഷ്യന് തലയുയർത്തിപ്പിടിച്ച് നടക്കാനുള്ളത് ആണ്...
പിന്നെ ആരും ഒന്നും മിണ്ടിയില്ല എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി...
എന്താണ് സംഭവിച്ചതെന്ന് അമ്മപോലും ഒന്നും ചോദിച്ചില്ല...
റൂമിലേക്ക് വന്നു കിടന്നു....
ഉറക്കം വരുന്നില്ല....
അല്ലങ്കിൽ തന്നെ ഉറക്കം ഒക്കെ പോയിട്ട് എത്രയോ നാളുകൾ ആയിരിക്കുന്നു....
കണ്ണടച്ചാലും മുന്നിലേക്ക് വരുന്നത് സാമിന്റെ മുഖമാണ് മറക്കാൻ ആഗ്രഹിക്കുന്ന തോറും ആ മുഖം ആഴത്തിൽ മനസ്സിൽ വേരുറപ്പിക്കുന്നു....
എന്തിനായിരുന്നു സാം... ഞാൻ ഒഴിഞ്ഞു മാറിയത് അല്ലേ... പിന്നെയും എന്തിനാണ് എന്റെ ജീവിതത്തിലേക്ക് വന്നു കയറിയത്...
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കൊച്ചേ... എന്നാടാ ഇന്ന് ഉണ്ടായത്...
അമ്മച്ചിയുടെ ഫോട്ടോയ്ക്ക് അരികിൽ നിൽക്കുമ്പോഴാണ് ചാച്ചൻ വന്നത്..
ഒന്നുമില്ല ചാച്ചാ... അവളെ ഒരുത്തൻ കയറി പിടിക്കാൻ നോക്കി അവൾ തന്നെ അതിന് മറുപടിയും കൊടുത്തു... പക്ഷേ എനിക്ക് അങ്ങനെ വെറുതെ ഇരിക്കാൻ പറ്റുമോ...
അവനെ ഒന്ന് നന്നായിട്ട് പെരുമാറിയിട്ടുണ്ട്...
അമ്മച്ചിയോട് അതൊക്കെ പറയുകയായിരുന്നു....
ചാച്ചൻ അവനെ തന്നോട് ചേർത്തുനിർത്തി
നീ വിളിച്ചാൽ അവൾ വരത്തില്ല അല്ലിയോടാ.....
ഇനി ഞാനായിട്ട് അവിടെ ചെന്ന് വിളിക്കത്തില്ല ചാച്ചാ...
അന്ന് അത്രയും ആളുകളുടെ മുന്നിൽ വെച്ച് എന്നെ പറഞ്ഞപ്പോൾ ഒക്കെ അവൾ മിണ്ടാതെ എന്ന് കേട്ടത് അല്ലേ ഉള്ളൂ....
ഇനി അവൾ ആയിട്ട് വരട്ടെ....
അതുവരെ എന്റെ നെഞ്ചിൽ തന്നെ ഉണ്ടാവും...
നിന്റെ ഈ വിഷമം കണ്ടിട്ട് ചാച്ചന് സഹിക്കാൻ പറ്റുന്നില്ലെടാ കൊച്ചേ....
എനിക്ക് വിഷമം പറയാൻ ചാച്ചൻ എങ്കിലും ഉണ്ട് അവൾക്കോ ആരുമില്ല...
ഞാൻ ഇവിടെ കിടന്നു നെഞ്ചു നീറ്റുന്നതിന്റെ നൂറിരട്ടി അവൾ അവിടെ കിടന്ന് അനുഭവിക്കുന്നു ഉണ്ട് ...
സാം ചാച്ചനെ നോക്കി ചിരിച്ചു കാണിച്ചിട്ട് മുകളിലേക്ക് പോയി...
എന്നാത്തിനാ ഡി അന്നമ്മോ ഞങ്ങളെയൊക്കെ വിട്ടേച്ചു ഇങ്ങനെ പോയത്...
നമ്മുടെ കൊച്ച് ചങ്ക് നീറി ഓരോ ദിവസവും ജീവിക്കുന്നത് നീ കാണുന്നില്ലേ...
നീയന്ന് പോയപ്പോൾ ഫാദർ പറഞ്ഞായിരുന്നു കർത്താവ് ഏറ്റവും പ്രിയപ്പെട്ടവരെയാണ് ആദ്യം വിളിക്കുന്നതെന്ന്...
എന്റെ അന്നമ്മ കർത്താവിന് അത്രയും പ്രിയപ്പെട്ടവളായതുകൊണ്ടാവും നിന്നെ അങ്ങ് കൊണ്ടു പോയത്...
നീ കർത്താവ് തമ്പുരാനോട് പറയണം നമ്മുടെ കൊച്ചിനെ എങ്ങനെ വിഷമിപ്പിക്കല്ലേ എന്ന്..
ഇതൊന്നും കണ്ട് ഒറ്റയ്ക്ക് സഹിക്കാൻ പറ്റുന്നില്ലടി...
ഒന്ന് ചായാൻ നീ കൂടെ വേണമായിരുന്നു..
അയാൾ ഫോട്ടോയിൽ തഴുകി കൊണ്ട് പറഞ്ഞു....
തുടരും......
എല്ലാവർക്കും കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം...
പിന്നെ ഇതൊരു പ്രണയ കഥയാണെങ്കിലും എന്നിൽ നിന്നും അധികം റൊമാൻസ് ഒന്നും ആരും പ്രതീക്ഷിക്കരുത്...എന്റെ കഥകൾ വായിച്ചിട്ടുള്ള നിങ്ങൾക്ക് അത് അറിയാം എന്ന് എനിക്ക് അറിയാം എന്നാലും ഒന്ന് പറഞ്ഞു ന്നെ ഒള്ളൂ...😁😁