Aksharathalukal

പ്രണയ വർണ്ണങ്ങൾ

Part - 47
 
ബാൽക്കണിയിലേക്ക് വീശിയടിക്കുന്ന കാറ്റിൽ കൃതി ഒന്ന് വിറച്ചു.എബി അവളെ ഇരു  കൈകൾ കൊണ്ട് പൊതിഞ്ഞ് തൻ്റെ നെഞ്ചിലേക്ക് ചേർത്തു.
 
***
 
രാവിലെ മുഖത്ത്  സൂര്യരശ്മികൾ   തട്ടിയതും കൃതി പതിയെ കണ്ണു തുറന്നു. ഒന്ന് ചിണുങ്ങി കൊണ്ട് അവൾ എബിയുടെ നെഞ്ചിലേക്ക് കിടന്നു.
 
 
ആദിയും മയൂരിയും അവിടെ നിൽക്കുന്നത് എബി അറിഞ്ഞിരുന്നില്ല.
 
 
"ഇ.. ച്ചാ... യാ "കൃതി ഒരു പതർച്ചയോടെ വിളിച്ചു. കൃതിയുടെ വിളി കേട്ട്  കണ്ണ് തുറന്ന എബി മുന്നിൽ നിൽക്കുന്നവരെ കണ്ട് വേഗം താഴേ നിന്നും എഴുന്നേറ്റു.
 
 
"നിങ്ങൾ എന്താ ഇവിടെ " മുഖത്തെ ചളിപ്പ് മറച്ചുവച്ചു കൊണ്ട് എബി ഗൗരവത്തോടെ ചോദിച്ചു.
 
" അതു തന്നെയാണ് ഞങ്ങൾക്കും ചോദിക്കാനുള്ളത്.ഞങ്ങളെ വേറെ മുറിയിൽ ആക്കിയിട്ട് നിങ്ങൾ ഇവിടെ ഒരുമിച്ച് വന്ന് കിടക്കാ"
 
" ഞാൻ പോയി ചായ വക്കട്ടെ" അവരുടെ മുൻപിൽ നിന്നും ഒഴിഞ്ഞ് മാറി കൊണ്ട് കൃതി വേഗം അടുക്കളയിലേക്ക് നടന്നു.
 
"പപ്പയും എല്ലാവരും രാവിലെ എത്തും വേഗം കുളിച്ച് റെഡിയായിക്കോ" എബി ഗൗരവത്തോടെ പറഞ്ഞതും മയൂരി മുറിയിലേക്ക് പോയി.
 
 
" നീ എന്താ പോവുന്നില്ലേ." തന്നെ നോക്കി നിൽക്കുന്ന ആദിയോടായി എബി ചോദിച്ചു.
 
 
" ഉം. ഞാൻ കൂടി പോയിട്ട് വേണം നിങ്ങൾക്ക് റെമാൻസിക്കാൻ ...അല്ലേ. ഉം.. നമ്മൾ സ്വർഗ്ഗത്തിലെ കട്ടുറുമ്പാവുന്നില്ലേ." അത് പറഞ്ഞ് ഒന്ന് ആക്കി ചിരിച്ച് കൊണ്ട് ആദി അകത്തേക്ക് നടന്നു.
 
 
 
Kadhal Sadugudugudu Kanne Thodu Thodu
 
Kadhal Sadugudugudu Kanne Thodu Thodu
 
Alaiye Sitralaiye Karai Vanthu Vanthu Pogum Alaiye
 
എബിയെ നോക്കി പാടി കൊണ്ട് ആദി റൂമിൽ കയറി വാതിൽ അടച്ചു.അത് കണ്ട് എബി അബദ്ധം പറ്റിയ പോലെ നെറ്റി ഉഴിഞ്ഞു.ശേഷം കിച്ചണിലേക്ക് നടന്നു.
 
കൃതി ചായ വക്കുകയാണ്. എബി അവൾ നിൽക്കുന്നതിനടുത്ത് കൗണ്ടർ ടോപ്പിൽ കയറി ഇരുന്നു.
 
 
" ഈ ഇച്ചയൻ കാരണം ഞാൻ ആകെ നാണം കേട്ട് നാറി അവരുടെ മുന്നിൽ. ഇനി മയൂരിക്ക് കളിയാക്കി നടക്കാൻ ഇത് മതി ."കൃതി പരിഭവത്തോടെ പറഞ്ഞു.
 
"അവർ കളിയാക്കട്ടടി. നമ്മുക്ക് ഇങ്ങനെ പ്രണയിക്കാന്നേ." എബി കൃതിയെ അവനോട് ചേർത്തു കൊണ്ട് പറഞ്ഞു.
 
 
"ഒന്ന് വിട്ടേ ഇച്ചായാ. മനുഷ്യന് ഇനിയും നാണം കേടാൻ വയ്യാ "കൃതി അത് പറഞ്ഞ് അവനിൽ നിന്നും അകന്ന് മാറി.
 
 
അപ്പോഴേക്കും മയൂരി കുളി കഴിഞ്ഞ് വന്നു. കൃതി എല്ലാവർക്കും ഉള്ള ചായ എടുത്ത് ഡെയ്നിങ്ങ് റൂമിലേക്ക് നടന്നു.
 
 
ആദി കൂടി വന്നതും അവർ എല്ലാവരും ചായ കുടിക്കാൻ ഇരുന്നു. അപ്പോഴേക്കും എബി വേഗം പോയി കുളിച്ച് വന്നു.
 
 
ചായ കുടിച്ച് ഇരിക്കുമ്പോഴാണ് ആരോ കോണിങ്ങ് ബെൽ അടിച്ചത്. കൃതി എഴുന്നേൽക്കാൻ നിന്നതും ആദി ഡോർ തുറക്കാം എന്ന് പറഞ്ഞു ഡോർ തുറക്കാൻ പോയി.
 
 
ഡോർ സൈഡിൽ നിന്നും എന്തോ ശബ്ദം കേട്ടാണ് എല്ലാവരും അങ്ങോട്ട് നോക്കിയത്. കവിളിൽ കൈ വച്ച് നിൽക്കുന്ന ആദിയും അവനെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന പപ്പയും.
 
 
"ഞാൻ എന്താ ചെണ്ടയോ വരുന്നവരും പോകുന്നവരും ഒക്കെ ഇങ്ങനെ തല്ലാൻ."
 
 
 ആദി കവിളിൽ തലോടി കൊണ്ട് പരാതിയോടെ എബിയുടെ അടുത്ത് വന്നിരുന്നു.
 
 
"നിന്നെതല്ലുയെല്ല കൊല്ലുകയാ വേണ്ടത്. അവനും അവൻ്റെ ഒരു ഒളിച്ചോട്ടവും"
 
 
അപ്പോഴേക്കും കൃതി പപ്പക്കുള്ള ചായയുമായി എത്തി.
 
 
"ഇച്ചായാ ഞാൻ വേഗം പോയി കുളിച്ചിട്ട് വരാം " കൃതി എബിയോടായി പതിയെ പറഞ്ഞു.
 
 
" ഞാനും വരണോ ഒരു കമ്പനിക്ക് " എബി ഒറ്റക്കണ്ണിറുക്കി കൃതിയുടെ കാതിൽ ചോദിച്ചു.
 
 
 
മറുപടിയായി കൃതി അവനെ ദേഷ്യത്തോടെ നോക്കി റൂമിലേക്ക് നടന്നു. കൃതി പോകുന്നത് തന്നെ നോക്കി എബി പുഞ്ചിരിയോടെ തിരിഞ്ഞതും തന്നെ ദേഷ്യത്തോടെ നോക്കുന്ന ആദിയേ ആണ് കണ്ടത്.
 
 
''ഇവിടെ മനുഷ്യൻ അടി കൊണ്ട് ചാവാറായി ഇരിക്കുമ്പോൾ ആണ് അയാളുടെ ഒരു ഒണക്ക റൊമാൻസ് " .ആദി എബിയെ നോക്കി പറഞ്ഞതും അവൻ ഒരു വളിച്ച ചിരി ചിരിച്ചു.
 
 
കൃതി കുളി കഴിഞ്ഞ് വന്നതും ദേഷ്യത്തോടെ നിന്നിരുന്ന പപ്പ ചിരിയോടെ ആദിയുടെ അടുത്ത് സംസാരിക്കുന്നത് ആണ് കണ്ടത്.
 
 
അവൾ വരുമ്പോഴേക്കും മയൂരി അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. ക്യതി അവളുടെ ഒപ്പം ഭക്ഷണം റെഡിയാക്കാൻ തുടങ്ങി.
 
ഭക്ഷണം എല്ലാം ഉണ്ടാക്കി എല്ലാവരും കൂടി ഇരുന്ന് ഭക്ഷണം കഴിച്ചു.
 
ഹാളിൽ എല്ലാവരും ഇരുന്ന് സംസാരിക്കുമ്പോൾ ആണ് വീണ്ടും ആരോ കോണിങ്ങ് ബെൽ അടച്ചത്.
 
ഒരു തവണ ഡോർ ചെന്നു തുറന്നതിൻ്റെ ക്ഷീണം മാറാത്തത് കൊണ്ട് ആദി ഇരുന്നിടത്തു നിന്നും ഒന്ന് അനങ്ങുക പോലും ചെയ്യ്തില്ല
 
 
മയൂരിയാണ് ഡോർ തുറന്നത്. മുന്നിൽ നിൽക്കുന്നവരെ കണ്ട് മയൂരിയുടെ കണ്ണുകൾ നിറഞ്ഞു.
 
 
" എട്ടൻ" അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. അച്ഛനും നിരഞ്ജൻ്റ കൂടെ ഉണ്ടായിരുന്നു. ഡോർ മുഴുവനായി തുറന്ന് മയൂരി ഒരു സൈഡിലേക്ക് നീങ്ങി നിന്നു.
 
 
നിരഞ്ജനും, അച്ഛനും അകത്തേക്ക് കയറി. 
 
 
''നീ ഒരു ഒരു തെറ്റ് ചെയ്യ്തു. അത് ഞങ്ങൾ ക്ഷമിച്ചു. നിന്നെ തിരിച്ച് കൊണ്ടുപോവാനാണ് ഞങ്ങൾ വന്നത്.നീ ഞങ്ങളുടെ കൂടെ വരണം " അത് പറഞ്ഞ് നിരഞ്ജൻ മയൂരിയുടെ കൈയ്യിൽ പിടിച്ചു.
 
 
അത് കണ്ടതും ആദി നേരെ അവർക്കരികിലേക്ക് വന്നു.
 
 
"ഇവളെ നിങ്ങൾക്ക് കൊണ്ടുപോകാമായിരുന്നു. പക്ഷേ അത് പണ്ട്. ഇപ്പോൾ ഇവൾ എൻ്റെ ഭാര്യയാണ്. മയൂരി .മയൂരി ആദിനാഥ് എബ്രഹാം "
 
 
നിരഞ്ജനെ നോക്കി പറഞ്ഞു കൊണ്ട് മയൂരിയുടെ കൈയ്യിലെ പിടി അവൻ വിടുവിപ്പിച്ചു.
 
 
അപ്പോൾ ആണ് നിരഞ്ജൻ മയൂരിയുടെ കഴുത്തിലെ താലിയും നെറുകയിലേ കുങ്കുമവും ശ്രദ്ധിച്ചത്.
 
 
"എടാ നീ... അത് പറഞ്ഞ് നിരജൻ ആദിയുടെ ഷർട്ടിൻ്റെ കോളർ പിടിച്ചു.
 
 
"എത്ര ധൈര്യം ഉണ്ടായിട്ടാടാ നീ എൻ്റെ കുടുംബത്തിൽ കയറി കളിച്ചത് i" നിരഞ്ജൻ ആദിയെ പുറകിലേക്ക് ഉന്തി കൊണ്ട് പറഞ്ഞു.
 
 
''വാടീ... " അത് പറഞ്ഞ് നിരഞ്ജൻ മയൂരി കൈ പിടിച്ച് വന്നതും ആദി അത് തടഞ്ഞു.
 
 
"ടാ... നിന്നെ ഞാൻ നിരഞ്ജൻ തല്ലാനായി കൈ ഉയർത്തിയതും എബി അത് തടഞ്ഞു.
 
 
" നീ ഇത്ര നേരം പറഞ്ഞതൊക്കെ കേട്ട് ഞാൻ മിണ്ടാതെ നിന്നത് ഇവർ ചെയ്തത് തെറ്റാണ് എന്ന ബോധ്യം ഉള്ളതു  കൊണ്ടാണ്. എന്ന് വച്ച് ഇവൻ്റെ മേൽ കൈ വച്ചാൽ അത് കണ്ട് നിൽക്കാൻ എന്നേ കൊണ്ടാവില്ല."
 
 
എബി അത് പറഞ്ഞതും നിരഞ്ജൻ്റ മുഖഭാവം മാറിയിരുന്നു.
 
 
****
 
ഉച്ചയാവുമ്പോഴേക്കും പ്രശ്നങ്ങൾ ഒരു വിധം ഒതുങ്ങി. എബി ഒതുക്കി തീർത്തു എന്ന് പറയുന്നതാവും ശരി.
 
അതോടെ മയൂരിയെ  നിരഞ്ജൻ്റയും അച്ഛൻ്റെയും കൂടെ പറഞ്ഞയച്ചു.
 
ആദിയെ പപ്പയുടെ കൂടെ അയച്ചു. അടുത്തുള്ള നല്ല മുഹൂർത്തത്തിൽ ഒരിക്കൽ കൂടി കുടുംബക്ഷേത്രത്തിൽ വച്ച് ആദിയുടേയും മയൂരിയുടേയും കല്യാണം നടത്താൻ രണ്ട് വീട്ടുക്കാരും തിരുമാനം എടുത്തു.
 
***
 
 
"അങ്ങനെ അവരുടെ കാര്യം സെറ്റ് ആയിലേ ഇച്ചായാ "ബാൽക്കണിയിൽ നിൽക്കുമ്പോൾ ക്യതി എബിയുടെ തോളിലേക്ക് ചാരി കൊണ്ട് പറഞ്ഞു.
 
" ഉം. അതെ''
 
 
"ഇവിടത്തെ കാര്യങ്ങൾ എല്ലാം കഴിഞ്ഞില്ലേ .പിന്നെന്താ നമ്മൾ പപ്പ ക്ക് ഒപ്പം പോവാഞ്ഞത് " കൃതി സംശയത്തോടെ ചോദിച്ചു.
 
'' ഉടൻ പോവാം. പക്ഷേ ഇവിടെ കുറച്ചു കൂടി പണികൾ ബാക്കി ഉണ്ട്" അപ്പോഴേക്കും വീണ്ടും ആരോ കോണിങ്ങ് ബെൽ അടിച്ചു
 
 
" നീ പോയി വാതിൽ തുറക്ക് " എബി അത് പറഞ്ഞതും കൃതി പോയി ഡോർ തുറന്നു.
 
 
ഒരു ഡെലിവറി ബോയ് ആയിരുന്നു അത്. അവൾ അയാൾ കൊണ്ടു വന്ന കവർ വാങ്ങി സംശയത്തോടെ എബിയുടെ അരികിലേക്ക് വന്നു.
 
 
" ഇത് എന്താ ഇച്ചായാ.ഇത് ആരാ ഓഡർ ചെയ്യ്തേ"
 
 
" ആവോ.എനിക്ക് എങ്ങനെ അറിയാനാ. നീ അത് തുറന്ന് നോക്ക് " എബി അത് പറഞ്ഞതും കൃതി ആകാംഷയോടെ കവർ ഓപൺ ചെയ്യ്തു.
 
ഒരു ഡ്രസ്സ് ആയിരുന്നു അത്. അത് കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി.റോഡ് കളർ സാരിയിൽ ഗോർഡൻ കളർ എംബ്രായിഡറി  ചെയ്തിരുന്ന ഒരു പാർട്ടി വെയർ ആയിരുന്നു അത്.
 
" ഇത് എനിക്കാണോ ഇച്ചായാ " വിടർന്ന മിഴികളോടെ എബിയെ നോക്കി അവൾ ചോദിച്ചു.
 
(തുടരും)
 
 
★APARNA ARAVIND★
 

പ്രണയ വർണ്ണങ്ങൾ - 48

പ്രണയ വർണ്ണങ്ങൾ - 48

4.7
8749

Part -48   " ആവോ.എനിക്ക് എങ്ങനെ അറിയാനാ. നീ അത് തുറന്ന് നോക്ക് " എബി അത് പറഞ്ഞതും കൃതി ആകാംഷയോടെ കവർ ഓപ്പൺ ചെയ്യ്തു.   ഒരു ഡ്രസ്സ് ആയിരുന്നു അത്. അത് കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി.റോഡ് കളർ സാരിയിൽ ഗോർഡൻ കളർ എംബ്രായിഡറി  ചെയ്തിരുന്ന ഒരു പാർട്ടി വെയർ ആയിരുന്നു അത്.   " ഇത് എനിക്കാണോ ഇച്ചായാ " വിടർന്ന മിഴികളോടെ എബിയെ നോക്കി അവൾ ചോദിച്ചു.   "പിന്നെ അല്ലാതെ വേറെ വല്ലവർക്കും ആണോ. എങ്ങനെ ഉണ്ട് നിനക്ക് ഇഷ്ടം ആയോ " എബി ചോദിച്ചു.   " ആ ... ഇച്ചായാ .ഒരുപാട് ഇഷ്ടം ആയി. " അവൻ്റെ തോളിലൂടെ കെയ്യിട്ട് കെട്ടിപിടിച്ച് കൊണ്ട് കൃതി പറഞ്ഞു.   മറുപടിയായി എബി ഒ