Part -49
"ഈ ഇച്ചായൻ ഇത് എന്താ വരാത്തത്: കൃതി ടെൻഷനോടെ പറഞ്ഞതും എവിടെ നിന്നോ ഒരു ഷൂവിൻ്റെ ശബ്ദം ഉയർന്നു വരാൻ തുടങ്ങി.
കൃതി ആകെ വെട്ടി വിയർക്കാൻ തുടങ്ങി.അവൾ ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിന്നു. അടുത്ത നിമിഷം അവൾ ക്യാമ്പിനടുത്തേക്ക് തിരിഞ്ഞ് നടന്നതും ആരോ അവളുടെ തോളിൽ കൈ വച്ചു.
കൃതി ഒരു ഞെട്ടലോടെ തിരിഞ്ഞ് നോക്കി.
" അശോക് സാർ" പേടി കൊണ്ട് അവളുടെ കൈകാലുകൾ വിറക്കാൻ തുടങ്ങി.
"സംസ്കൃതി... താൻ എന്താ ഇവിടെ ചെയ്യുന്നേ " അയാൾ സംശയത്തോടെ ചോദിച്ചു.
" അത്.'... അത് സാർ... ഞാൻ ... അത് പിന്നെ വാഷ്റൂമിൽ "അവൾ വിറയലോടെ പറഞ്ഞു.
" എന്നിട്ട് താൻ പോയോ"
" അത് പിന്നെ.. അത് ഞാൻ... പോയി സാർ"
"ok എന്നാ വാ " അത് പറഞ്ഞ് അശോക് അധികാരത്തോടെ അവളുടെ കൈ പിടിച്ച് മുന്നോട്ട് നടന്നു.
ക്യബിനിൽ നിന്നും പെൻ ഡ്രെയ്‌വ് എടുത്ത് ഫയൽ തിരിച്ച് വച്ച് പുറത്തേക്ക് വന്ന എബി കാണുന്നത് ക്യതിയുടെ കൈ പിടിച്ച് പോകുന്ന അശോകിനെ ആണ്.
മുന്നോട്ട് നടന്ന് പോകുന്ന കൃതി തിരിഞ്ഞ് നോക്കിയതും ഡോറിനു മുന്നിൽ നിന്ന് തന്നെ ദേഷ്യത്തോടെ നോക്കുന്ന എബിയെ ആണ് കണ്ടത്. അവൻ്റെ മുഖഭാവത്തിൽ നിന്നു മനസിലായിരുന്നും അവൻ്റെ ദേഷ്യം.
അവനും ക്യമ്പിൻ പൂട്ടി അവർക്ക് പിന്നാലെ നടന്നു.
കൃതിയേയും കൊണ്ട് ഫങ്ങ്ഷൻ ഹാളിലേക്ക് അശോക് കയറി
"Really beautiful "
"എന്താ " അശോക് പറഞ്ഞത് മനസിലാവാതെ കൃതി അവൻ്റെ മുഖത്ത് നോക്കി.
" തന്നെ ഈ സാരിയിൽ കാണാൻ നല്ല ഭംഗിയുണ്ട്. സുന്ദരിയായിട്ടുണ്ട് എന്ന് " അശോക് പറയുന്നത് കേട്ട് കൃതി തെളിച്ചമില്ലാത്ത പുഞ്ചിരി നൽകി.
അയാളോട് വലിയ ബിസിനസ് മാൻ എന്ന് തോന്നിക്കുന്നവരൊക്കെ വന്ന് സംസാരിക്കാൻ തുടങ്ങി. കൃതി പതിയെ അവൻ്റെ കൈ തൻ്റെ കൈയ്യിൽ നിന്നും വേർപ്പെടുത്താൻ നോക്കിയതും അശോക് ഒന്നുകൂടി പിടിമുറുക്കി കൃതിയെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു.
ആ ചിരിയുടെ അർത്ഥം എന്താ എന്ന് കൃതിക്കും മനസിലായിരുന്നില്ല.അവൾ ആ ഹാൾ മുഴുവൻ എബിയെ കണ്ണുകൾ കൊണ്ട് തിരയാൻ തുടങ്ങി.
ഹാളിലേക്ക് വന്ന എബി കാണുന്നത് കൃതിയുടെ കൈ പിടിച്ച് നിന്ന് ആരോടോ സംസാരിക്കുന്ന അശോകിനെ ആണ്.
അതു കൂടെ കണ്ടതും എബിയുടെ മുഖം ദേഷ്യത്താൽ ചുവന്നു.
"ജീവനാ..." ഇത് താഴേ നിന്ന് കിട്ടിയതാണ്'' എബി കീ അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.
"Sorry ഞാൻ അറിഞ്ഞിരുന്നില്ല. കീ മിസ്സ് ആയത്.anyway thanks" അവൾ കീ വാങ്ങിച്ചു.
***
''സാർ വൺ മിനിറ്റ് "കൃതി അത് പറഞ്ഞ് വേഗം അയാളുടെ കൈ വിടുവിച്ച് എബിയുടെ അരികിലേക്ക് വന്നു.
നേത്ര എന്തൊക്കെയോ കൃതിയോട് ചോദിക്കുന്നുണ്ട്. കൃതി അതിനൊക്കെ മറുപടി പറയുന്നുണ്ടെങ്കിലും കണ്ണ് മൊത്തം എബിയിൽ ആയിരുന്നു.
എബി ഒരിക്കൽ പോലും അവളെ ശ്രദ്ധിക്കുന്നില്ല. അത് കണ്ടതും ക്യതിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി.അവൾ അത് ആരും കാണാതെ തുടച്ചു '
കൃതിയും, എബിയും, നേത്രയും, വിഷ്ണുവും, ആനന്ദും കൂടി ഒരു ഭാഗത്ത് ഒതുങ്ങി നിൽക്കുകയാണ്.എബി കൃതിയോട് ഒഴിച്ച് ബാക്കി എല്ലാവരോടും സംസാരിക്കുന്നുണ്ട്.
"സാർ ഡ്രിംഗ്സ് " ഒരു ബോയ് ട്രൈയിൽ കൊണ്ടുവന്നതും നേത്ര ചാടി കയറി ഒരു ഗ്ലാസ് എടുത്തു.
" നേത്ര നീ ഇതൊക്കെ കഴിക്കുമോ" വിഷ്ണു ചോദിച്ചു.
" ജ്യൂസ് കുടിക്കാത്ത ആൾക്കാർ ഉണ്ടോ "നേത്ര പറയുന്നത് കേട്ട് എബിയും, വിഷ്ണുവും, ആനന്ദും പൊട്ടി ചിരിക്കാൻ തുടങ്ങി.
" കുഞ്ഞേ .ഇത് ജ്യൂസ് ആണ്. പക്ഷേ ആൽക്കഹോൾ മിക്സഡ് ജ്യൂസ് ആണെന്ന് മാത്രം " ആനന്ദ് അത് പറഞ്ഞതും നേത്ര വേഗം ഗ്ലാസ് ട്രെയിലേക്ക് തന്നെ തിരിച്ച് വച്ചു.
ആനന്ദും, വിഷ്ണുവും ,എബിയും അതിൽ നിന്ന് ഓരോ ഗ്ലാസ് എടുത്തു.
"നിങ്ങൾക്ക് ഞാൻ സാധാ ജ്യൂസ് കൊണ്ടു വരാം.എബി ഇതൊന്ന് പിടിച്ചേ "വിഷ്ണു കൈയ്യിലേ ഗ്ലാസ്സ് എബിയുടെ കൈയ്യിൽ കൊടുത്ത് കൊണ്ട് അവർക്കുള്ള ജ്യൂസ് എടുക്കാനായി പോയി.
" നീ അപ്പോ ഇതൊക്കെ കുടിക്കോ" നേത്ര ആനന്ദിനെ നോക്കി ചോദിച്ചു.
"പിന്നെ അല്ലാതെ. പക്ഷേ വല്ലപ്പോഴും മാത്രം "
" എബിയോ "
"ഉം ഞാനും ഇടക്ക് ." എബി അത് പറഞ്ഞതും കൃതി അവനെ ദേഷ്യത്തോടെ നോക്കി. പക്ഷേ എബി അത് കാര്യമാക്കിയില്ല.
അപ്പോഴേക്കും വിഷ്ണു അവർക്കുള്ള ജ്യൂസുമായി വന്നു. എല്ലാവരും കുടിക്കാൻ തുടങ്ങി. അപ്പോഴേക്കും അശോക് വീണ്ടും കൃതിയുടെ അരികിലേക്ക് വന്നു.
"സംസ്കൃതി വൺ മിനിറ്റ് " അത് കേട്ടതും കൃതി എബിയുടെ മുഖത്തേക്ക് നോക്കി. അപ്പോഴേക്കും അശോക് അവളെ പിടിച്ച് ഒരു കൂട്ടം ആളുകളുടെ ഇടയിലേക്ക് പോയിരുന്നു.
"എവിടേയോ.. എന്തൊക്കെയോ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് "ആനന്ദ് അവർ പോകുന്നത് നോക്കി പറഞ്ഞു.
"സാറിൻ്റെ പരിപ്പ് ആ കലത്തിൽ വേവില്ല.സംസ്ക്യതി ഓൾ റെഡി എൻഗേജ്ഡ് ആണ്. അതും ഒരു ips ക്കാരൻ" വിഷ്ണു ചിരിയോടെ പറഞ്ഞു.
" പക്ഷേ മാസ ശമ്പളം വാങ്ങുന്ന ഒരു ips ക്കാരനേക്കാൾ ദിവസം ലക്ഷങ്ങൾ സമ്പാദിക്കുന്ന ബിസിനസ് ക്കാരൻ അല്ലേ more better" ആനന്ദ് പറഞ്ഞു.
അത് കേട്ടതും എബിയുടെ മുഖം ആകെ മാറി. കൈയ്യിലിരുന്ന ഗ്ലാസിലെ ജ്യൂസ് മുഴുവൻ ഒറ്റടിക്ക് കുടിച്ച് എബി ദേഷ്യത്തോടെ ഹാളിൽ നിന്നും പുറത്തിറങ്ങി.
"സാർ എനിക്ക് വീട്ടിൽ പോവണം സാർ. പ്ലീസ്" അശോകിൻ്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് കൃതി പറഞ്ഞു.
"കുറച്ച് കഴിഞ്ഞ് പോവാം " അയാൾ അധികാരത്തോടെ പറഞ്ഞു.
" പറ്റില്ല സാർ. എനിക്ക് പോയേ പറ്റു" അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. സ്വരം ഇടറിയിരുന്നു.
"ok വരു.ഞാൻ വീട്ടിൽ ഡ്രൊപ്പ് ചെയ്യാം "
" വേണ്ട സാർ .എനിക്ക് ഒറ്റക്ക് പോവാൻ അറിയാം" അത് പറയുമ്പോൾ അവളുടെ സ്വരം കടുത്തിരുന്നു.
"Are you sure"
"അതെ "കൃതി അത് പറഞ്ഞതും അശോക് അവളുടെ കൈയ്യിലെ പിടി വിട്ടു. അവൾ വേഗത്തിൽ ഹാളിനു പുറത്തിറങ്ങി.
എബിയെ അവിടെ എങ്ങും കാണാൻ ഇല്ല. അപ്പോൾ ആണ് വിൻഡോ വഴി പുറത്തേക്ക് നോക്കിയപ്പോൾ ഓഫീസ് ഗാർഡനിൽ നിൽക്കുന്ന എബിയെ അവൾ കണ്ടത്.
അവൾ നേരെ സ്റ്റയറുകൾ ഓടി ഇറങ്ങി. നിറഞ്ഞു വന്ന കണ്ണീര് കാഴ്ച്ചയേ പോലും മറച്ചിരുന്നു.
അവൾ വേഗം തന്നെ എബിയുടെ അരികിൽ എത്തി.
"ഇച്ചായാ "കൃതി കിതച്ചു കൊണ്ട് വിളിച്ചു.
എബി അത് കേൾക്കാത്ത പോലെ മുന്നോട്ട് നടന്ന് ഓഫീസ് ഗെയിറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങി.
കൃതി അവൻ്റെ പിന്നാലെ നടന്ന് അവൻ്റെ അടുത്ത് എത്തി.
"ഇച്ചായാ.. " അവൾ എബിയുടെ കയ്യിൽ പിടിച്ചു.
നടന്നുകൊണ്ടിരുന്ന എബി പെട്ടെന്ന് നിന്നു. ശേഷം അവൾ പിടിച്ച തൻ്റെ കയ്യിലേക്കും അവളുടെ മുഖത്തേക്കും അവൻ ദേഷ്യത്തോടെ മാറി മാറി നോക്കി.
അത് കണ്ടതും കൃതി കൈ പതിയെ തിരിച്ചെടുത്തു. എബി വീണ്ടും മുന്നോട്ട് നടന്നു. അവൻ പതിയെ ആയിരുന്നു മുന്നോട്ട് നടന്നത്. അവനു പിന്നാലെ കുറച്ച് പിന്നിലായി കൃതിയും.
കുറച്ചു നേരം അവർക്കിടയിൽ നിശബ്ദത തങ്ങി നിന്നു. നിറഞ്ഞു വന്ന കണ്ണീര് കാഴ്ച്ചയെ മറച്ചതും സാരി തലപ്പ് തട്ടി കൃതി മുന്നോട്ട് വീഴാൻ പോയതും ഒരുമിച്ചായിരുന്നു.
പക്ഷേ താഴെ വീഴുന്നതിനു മുൻപേ രണ്ടു കൈകൾ അവളെ താങ്ങിയിരുന്നു.
"ഇച്ചായാ ഞാൻ... എനിക്ക്... അവൾ വാക്കുകൾ മുഴുവനാക്കാതെ അവനെ കെട്ടിപിടിച്ചു കൊണ്ട് കരയാൻ തുടങ്ങി.
അവളെ ആശ്വസിപ്പിക്കാനായി എബി കൈകൾ ഉയർത്തി എങ്കിലും അവൻ കൈ പിന്നൊട്ട് തന്നെ വലിച്ചു.
ഓരോ നിമിഷം കഴിയുന്തോറും കൃതിയിയുടെ കരച്ചിൽ ഉയർന്നു വന്നു .അവളുടെ കണ്ണീര് കൊണ്ട് എബിയുടെ ഷർട്ട് നന്നഞ്ഞ് കുതിർന്നു .
അതോടെ എബിക്ക് പിടിച്ച് നിർക്കാൻ കഴിയാതെ യായി. അവൻ ഇരു കൈകൾ കൊണ്ടും അവളെ ചേർത്ത് പിടിച്ചു .
" അയാള് .. അയാളാണ് ഇച്ചായാ എൻ്റെ കൈ പിടിച്ചത്. ഞാൻ ഒന്നും ചെയ്യ്തിട്ടില്ല ഇച്ചായാ. എന്നേ വിശ്വാസിക്ക് ഇച്ചായാ. ദേഷ്യപ്പെടല്ലേ ഇങ്ങനെ. എനിക്ക് സഹിക്കാൻ പറ്റുന്നില്ല." അവൾ പദം പറഞ്ഞ് വീണ്ടും പൊട്ടി ക്കരയാൻ തുടങ്ങി.
"അമ്മു " എബി അവളെ തൻ്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി.ശേഷം അവളുടെ മുഖം കൈകളിൽ എടുത്തു
"എനിക്ക് അറിയാം .നീ ഒന്നും ചെയ്യ്തിട്ടില്ല എന്ന്. പക്ഷേ തെറ്റ് നിൻ്റെ ഭാഗത്താണ് " എബി തള്ളവിരൽ കൊണ്ട് അവളുടെ കണ്ണീര് തുടച്ചു കൊണ്ട് പറഞ്ഞു.
" ഞാനോ "
"വെറെ ഒരു പുരുഷൻ നിൻ്റെ മേൽ കൈ വച്ചാൽ ഇങ്ങനെ പേടിച്ച് നിൽക്കുകയല്ല വേണ്ടത്. തിരിച്ച് പ്രതികരിക്കണമായിരുന്നു."
" അത് ... അത് ഇച്ചായാ എനിക്ക് പേടിയാ"
"അമ്മു നീ വെറുതെ എന്നേ ദേഷ്യം പിടിപ്പിക്കണ്ട. നീ എന്തിനാ പേടിക്കുന്നേ. ആരെയാ പേടിക്കുന്നേ. "
" അപ്പോ ഇച്ചായൻ എൻ്റെ കൂടെ ഉണ്ടായിട്ടും എന്താ പ്രതികരിക്കാഞ്ഞത് "
" ഞാൻ എപ്പോഴും നിൻ്റെ കൂടെ ഉണ്ടാകണം എന്ന് ഉണ്ടോ. ജീവിതത്തിൽ ചില കാര്യങ്ങൾ ഒറ്റക്ക് തന്നെ ഫേസ് ചെയ്യണം. നിൻ്റെ മേൽ ആരെങ്കിലും കൈ വച്ചാൽ നീ തന്നെ പ്രതികരിക്കണം." എബി ദേഷ്യത്തോടെ പറഞ്ഞതും ക്യതി മൂളി കൊണ്ട് കേട്ടൂ .
" അയാള് നിൻ്റെ കൈയ്യിൽ കയറി പിടിച്ചിട്ടും നീ ഒന്നും മിണ്ടാതെ നിന്നപ്പോൾ എനിക്ക് ആകെ ദേഷ്യം വന്നു. സോറി " എബി അവളുടെ നെറുകയിൽ ഉമ്മ വച്ച് കൊണ്ട് പറഞ്ഞു.
" ഇങ്ങനെ ഇനി ഉണ്ടായാൽ ഞാൻ പ്രതിക്കരിക്കാം ഇച്ചായാ..."
"പ്രതികരിക്കാം എന്ന് അല്ല പ്രതികരിക്കണം. എൻ്റെ ശരിക്ക് ഉള്ള സ്വാഭാവം വച്ച് അവൻ ഇപ്പോ രണ്ട് കാലിൽ എഴുന്നേറ്റ് നിൽക്കില്ലായിരുന്നു. നാളെ അവളെ കസ്റ്റഡിയിൽ എടുക്കുമ്പോൾ അത് ഒരു പ്രോബ്ലം ആവും. അതു കൊണ്ട്.അതുകൊണ്ട് മാത്രമാണ് അവൻ രക്ഷപ്പെട്ടത്. അല്ലെങ്കിൽ എൻ്റെ പെണ്ണിൻ്റെ മേൽ കൈവച്ച ആ *#@*& മോനേ ഞാൻ ...." എബിക്ക് അപ്പോഴും ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല .
"വാ പോകാം" അത് പറഞ്ഞ് എബി അവളുടെ കൈ പിടിച്ച് പതിയെ മുന്നോട്ട് നടന്നു.
"അവർ കുറച്ച് മുന്നോട്ട് എത്തിയതും റോഡിൻ്റെ ഇരുവശത്തും ആയി ചെറിയ ചെറിയ പെട്ടി കടകൾ തുറന്നിരുന്നു.
"ഇച്ചായാ ഐസ് ക്രീം " കൃതി സൈഡിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു.
ഒരു ഐസ് ക്രീം വാങ്ങിച്ച് എബി കൃതിക്ക് നേരെ നീട്ടി.
" അപ്പോ ഇച്ചായനോ "
"എനിക്ക് വേണ്ട .നീ കഴിച്ചോ " എബി പുഞ്ചിരിയോടെ പറഞ്ഞു. അത്ര വശ്യം തിരക്കുള്ള ഒരു സ്ട്രീറ്റ് ആയിരുന്നു അത്.
ഓരോരുത്തരും അവരുടെ കാര്യങ്ങളിൽ മുഴുകി ഇരിക്കുകയാണ്. എബി ക്യതിയേയും കൊണ്ട് അധികം തിരിക്കില്ലാത്ത ഒരു സ്ഥലത്തെ സിമിൻ്റ് ബെഞ്ചിൽ ഇരുന്നു.
കൃതി ഐസ് ക്രീം സ്പൂൺ കൊണ്ട് കഴിക്കാൻ തുടങ്ങി.
"ഇച്ചായാ " അവൾ ഒരു സ്പൂൺ ഐസ്ക്രീം അവന് നേരെ നീട്ടി.
"വേണ്ട ടീ." എബി പറഞ്ഞതും കൃതി മുഖം വീർപ്പിച്ചു.
"ഒരു സ്പൂൺ പ്ലീസ്" അവൾ വീണ്ടും നീട്ടി കൊണ്ട് പറഞ്ഞതും എബി വാ തുറന്നു അത് കഴിച്ചു..
അപ്പോഴാണ് അപ്പുറത്തെ സിമിൻ്റ് ബെഞ്ചിൽ ഇരിക്കുന്ന ഫാമിലിയെ കൃതി ശ്രദ്ധിച്ചത്. എബി ഫോണിൽ തന്നെ നോക്കി ഇരിക്കുകയാണ്.
ക്യതി എബിയുടെ തോളിൽ ചാരി ഐസ് ക്രീം കഴിച്ച് കൊണ്ട് ആ ഫാമിലിയെ നോക്കുകയായിരുന്നു.
ഒരു ഭാര്യയും ഭർത്താവും. അതിൽ ആ പെൺകുട്ടിയുടെ കയ്യിൽ ഒരു ഒന്ന് രണ്ട് വയസ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞു വാവ .കാണുമ്പോൾ തന്നെ അറിയാം ഒരു കുറുമ്പി പെണ്ണ് ആണെന്ന് .കൃതി ആ കുഞ്ഞിൻ്റെ കളിച്ചിരിയിൽ ലയിച്ച് ഇരിക്കുകയാണ്.
"അമ്മു പോവാം " എബിയുടെ വിളിയാണ് അവളെ സ്വബോധത്തിലേക്ക് വന്നത്. അവൾ ഒരിക്കൽ കൂടി ആ വാവയെ നോക്കിയ ശേഷം എഴുന്നേറ്റ് എബിക്ക് ഒപ്പം നടന്നു.
ചുറ്റും ഉള്ള കാഴ്ച്ചകൾ കണ്ട് അവർ നടന്നു. കാണുന്ന കടകളിൽ നിന്നെല്ലാം എബി അവൾക്ക് ഓരോന്ന് കഴിക്കാനും വാങ്ങിച്ചു കൊടുത്തു.
"അയ്യോ എൻ്റെ ഇച്ചായാ എനിക്ക് വയ്യാ. ഇനി ഒരടി നടക്കാൻ വയ്യാ " അവൾ നടുറോഡിൽ ഇടുപ്പിൽ കയ്യൂന്നി കൊണ്ട് പറഞ്ഞു.
"ദാ എത്തി. കുറച്ചു ദൂരം കൂടി നടന്നാൽ ഫ്ളാറ്റ് എത്തി. വേഗം വാ മഴ വരുന്നുണ്ട്. " എബി തിരക്കിട്ട് പറഞ്ഞു.
"എനിക്ക് നടക്കാൻ വയ്യാ ഇച്ചായാ. വേണെങ്കിൽ ഇച്ചായൻ എന്നേ എടുത്തോ " അവൾ കൈ നീട്ടി കൊണ്ട് വെറുതെ പറഞ്ഞു. പക്ഷേ അപ്പോഴേക്കും എബി ഇരു കൈകൾ കൊണ്ടും പൊക്കി അവളെ എടുത്തിരുന്നു.
"ഇച്ചായാ.. എന്നേ താഴേ ഇറക്ക് ഞാൻ വെറുതെ പറഞ്ഞതാ "കൃതി അലറി കൊണ്ട് പറഞ്ഞു.
" ആണോ. പക്ഷേ ഞാൻ ശരിക്കും ആണ്. നി അല്ലേ പറഞ്ഞേ ഒരടി പോലും നടക്കാൻ വയ്യാ എന്ന് " എബി അവളെ എടുത്ത് മുന്നോട്ട് നടക്കാൻ തുടങ്ങി.
"അയ്യോ ഇച്ചായാ ദാ മഴ പെയ്യാൻ തുടങ്ങി .എന്നേ താഴേ ഇറക്ക്. അല്ലെങ്കിൽ ഇപ്പോൾ നന്നയും നമ്മൾ " എന്നാൽ എബി അതൊന്നും കേൾക്കാതെ അവളെയും കൊണ്ട് വേഗത്തിൽ മുന്നോട്ട് കയറി.
ലിഫ്റ്റിൽ കയറാതെ അവൻ ആ സ്റ്റയറുകൾ അവളെയും എടുത്ത് കയറി. ഫ്ളാറ്റിൽ എത്തിയപ്പോഴേക്കും അവൻ നന്നായി കിതക്കുന്നുണ്ടായിരുന്നു.
"
അവൻ അവളെ താഴെ ഇറക്കി നേരെ വാതിൽ തുറന്ന് അകത്ത് കയറി.
" ഈ ഇച്ചായൻ ഇത് എന്ത് പണിയാ കാണിച്ചേ. നോക്കിയേ ഞാൻ ആകെ നന്നഞ്ഞു " മുടിയിലെ വെള്ളം കുടഞ്ഞു കൊണ്ട് കൃതി പറഞ്ഞു.
എബി റൂമിൽ പോയി ഒരു ടവലുമായി അവളുടെ അടുത്തേക്ക് വന്നു. ശേഷം അവളെ തനിക്ക് അഭിമുഖം ആയി നിർത്തി കൊണ്ട് തല തോർത്തി കൊടുക്കാൻ തുടങ്ങി.
"ഓഹ്... ഒന്ന് പതിയെ ഇച്ചായാ. ഇങ്ങനെ തോർത്തിയാൽ എൻ്റെ തലയിങ്ങ് പോരും "കൃതി വിക്കി വിക്കി പറഞ്ഞു.
" ശരിക്ക് തോർത്തിയില്ലെങ്കിൽ നെറുകയിലെ വെള്ളം പോവില്ലാ അതാ " എബി അത് പറഞ്ഞ് അവളുടെ തലയിൽ നിന്നു. തോർത്ത് എടുത്തു.
തല തോർത്തി കഴിഞ്ഞതും കൃതിയുടെ ഹെയർ സ്റ്റയിൽ കണ്ട് എബിക്ക് ചിരി നിർത്താനായില്ല.
''ഇച്ചായാ..." മുഖത്തെ മുടി രണ്ട് ഭാഗത്തേക്കും മാടി ഒതുക്കി കൃതി ദേഷ്യത്തോടെ വിളിച്ചു. അത് കേട്ടതും എബി സ്വിച്ച് ഇട്ട പോലെ ചിരി നിർത്തി.
കൃതി എബിയുടെ കയ്യിലുള്ള ടവൽ വാങ്ങി അവൻ്റെ തല തോർത്താൻ നോക്കി. പക്ഷേ കൃതിക്ക് അവൻ്റെ തലയിലേക്ക് കൈ പോലും എത്തിയിരുന്നില്ല.
" ഇങ്ങനെ പന പോലെ നിക്കാതെ കുനിഞ് നിൽക്ക് മനുഷ്യാ. അല്ലെങ്കിൽ ഞാൻ എണി വച്ച് കയറി തല തോർത്തേണ്ടി വരും.
അത് കേട്ടതും എബി ചിരിയോടെ തറയിൽ മുട്ട് കുത്തി നിന്നു. ഇപ്പോൾ കൃതിയുടെ അരയോളമേ എബി ഉള്ളൂ.
"ഹെറ്റ് ഇല്ലാത്തതിനെ ഒക്കെ കെട്ടിയാൽ ഇങ്ങനെയിരിക്കും" അത് കേട്ടതും കൃതി ഒന്നു കൂടെ ശക്തിയിൽ തല തോർത്താൻ തുടങ്ങി.
അപ്പോഴാണ് അവളുടെ മുന്നിലേക്കിട്ട മുടിയിൽ നിന്നു കഴുത്തിലൂടെ ഒഴുകി ഇറങ്ങുന്ന വെള്ളം എബിയുടെ കണ്ണിൽ പെട്ടത്.
കൃതി എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും എബി അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. മഴയിൽ നനഞ്ഞ സാരി അവളുടെ ശരീരത്തിൽ ഒട്ടിയാണ് കിടന്നിരുന്നത്.
തല തോർത്തി കഴിഞ്ഞിട്ടും തന്നെ തന്നെ നോക്കി നിൽക്കുന്ന എബിയെ അവൾ തട്ടി വിളിച്ചു.
തറയിൽ നിന്നും എഴുന്നേറ്റ എബി വലതു കൈ കൊണ്ട് അവളുടെ അരയിലൂടെ കൈയ്യിട്ട് തന്നോട് ചേർത്തു.
ഒട്ടും പ്രതിക്ഷിക്കാതെയുള്ള എബിയുടെ ഭാഗത്തു നിന്നുള്ള പ്രവൃത്തിയിൽ കൃതി അമ്പരുന്നു.
"ഇ... ച്ചാ... യാ '' അവൾ നേർത്ത ശബ്ദത്തിൽ വിളിച്ചു.
ആ നേരത്തെ അവൻ്റെ കണ്ണിലെ ഭാവം എന്താണെന്ന് പോലും അവൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.
* പ്രണയം* അതായിരുന്നോ അവൻ്റെ കണ്ണുകളിൽ കൃതി സ്വയം ഒന്ന് ചോദിച്ചു.
ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു. ഒപ്പം അവൻ്റെ വലതു കൈ അവളുടെ ഇടുപ്പിൽ ഒന്നു മുറുകി വയറിലേക്ക് സഞ്ചരിച്ചു.
എബി തൻ്റെ ഇടതു കൈ കൊണ്ട് അവളുടെ മുഖത്തേക്ക് ഒലിച്ചിറങ്ങിയ വെള്ള തുള്ളികൾ തുടച്ചെടുത്തു.
ശേഷം അവൻ്റെ കണ്ണുകൾ ചെന്നു നിന്നത് അവളുടെ വിറക്കുന്ന ചുണ്ടുകളിലാണ്. അത് മനസിലാക്കിയ കൃതി അവനിൽ നിന്നും അകന്ന് മാറാൻ നോക്കിയെങ്കിലും എബി അവളെ ചുമരിലേക്ക് ചേർത്ത് നിർത്തി ഇരു കൈകൾ കൊണ്ടും ലോക്ക് ചെയ്യ്തിരുന്നു.
എബി തൻ്റെ മുഖത്തെ വെള്ളം ഷർട്ടിലെ കൈ കൊണ്ട് തുടച്ച് മാറ്റി. അവൻ പതിയെ അവളുടെ മുഖത്തേക്ക് തൻ്റെ മുഖം ചേർത്തു.
അവൻ്റെ ചുടു നിശ്വാശം തൻ്റെ മുഖത്ത് തട്ടിയതും കൃതിയുടെ മിഴികൾ പതിയെ അടഞ്ഞു. എബി ആദ്യം അവളുടെ നെറുകയിൽ മുത്തമിട്ടു.
ശേഷം അത് കണ്ണിലേക്കും അവിടെ നിന്നും അവളുടെ ചുണ്ടിലേക്കും. അവൻ്റെ സ്പർശം അറിഞ്ഞതും ക്യതി ഒന്ന് ഉയർന്നു പൊങ്ങി.
എബി പതിയെ അവളുടെ ചുണ്ടുകളെ സ്വന്തമാക്കി. കൃതിയുടെ കൈ എബിയുടെ മുടിയിൽ കോർത്തു വലിച്ചു.
ഇടക്ക് എപ്പോഴോ നാവിൽ രക്തത്തിൻ്റെ രുചി അറിഞ്ഞതും ക്യതിയുടെ അടഞ്ഞ മിഴികൾ തുറന്നു.
കൃതിയുടെ വിരലുകൾ ശക്തിയായി അവൻ്റ മുടിയിഴകളെ കോർത്ത് വലിച്ചതും, അവളുടെ ഉയർന്ന ഹൃദയമിടിപ്പും അവൾക്ക് ശ്വാസം എടുക്കാൻ പറ്റുന്നില്ല എന്ന് അവന് മനസിലായി.
എബി പതിയെ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു.
കൃതി അപ്പോഴും തന്നിലുണ്ടായ മാറ്റങ്ങളെ മനസിലാക്കാൻ കഴിയാതെ മിഴിച്ചു നിൽക്കുകയാണ്.അത് മനസിലാക്കിയ എബി അവളുടെ ഇരു കണ്ണുകളിലും മുത്തം നൽകി ശേഷം അവളുടെ കഴുത്തിലേക്ക് തൻ്റെ മുഖം ചേർത്തു.
'
ഒപ്പം അവൻ്റെ കൈ അവളുടെ ഇടുപ്പിലൂടെ ഓടി നടക്കുകയായിരുന്നു.
കൃതിക്ക് ആകെ തൊണ്ട വരളുന്ന പോലെ. കൈകാലുകൾ വിറക്കുന്ന പോലെ .ഉയർന്ന ഹൃദയമിടിപ്പ് ശാന്തമാക്കാൻ പോലും കഴിയാത്ത അവസ്ഥ.
എബിയുടെ ചുണ്ടുകൾ കഴുത്തിൽ നിന്നും താഴെക്ക് സഞ്ചരിക്കാൻ തുടങ്ങിയതും ക്യതിയുടെ ഹൃദയമിടിപ്പ് ഒന്നു കൂടി വർദ്ധിച്ചിരുന്നു.
"ഇച്ചാ... യാ ... വെ... വെള്ളം വേണം" കൃതിയുടെ ആ വിളിയാണ് എബിയെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.
അവൻ പെട്ടെന്ന് തന്നെ കൃതിയിൽ നിന്നും അകന്ന് മാറി.ശേഷം ഡെയ്നിങ്ങ് ടേബിളിലെ ജഗ്ഗിൽ നിന്നും വെള്ളം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് അതുമായി കൃതിയുടെ അരികിലേക്ക് വന്നു.
എബി ഗ്ലസ്സിലെ വെള്ളം നീട്ടിയതും കൃതി അത് പെട്ടെന്ന് വാങ്ങി ഒറ്റയടിക്ക് വെള്ളം മുഴുവൻ കുടിച്ചു തീർത്തു.
അത് കണ്ട് എബിക്ക് ചിരി വന്നെങ്കിലും അവൻ അത് പുറത്ത് കാണിച്ചില്ല.
" ഇനി വേണോ " തന്നെ നോക്കി നിൽക്കുന്ന ക്യതിയോടായി അവൻ ചോദിച്ചു.
"എന്ത്.." കൃതി ഞെട്ടലോടെ ചോദിച്ചു. ഒപ്പം അവൾ രണ്ടടി പിന്നോട്ട് വച്ചിരുന്നു.
"വെള്ളം. അല്ലാതെ എന്താ...'' എബി ഒരു കള്ള ചിരിയോടെ പറഞ്ഞതും ക്യതി യുടെ മുഖം ആകെ വിളറി വെളുത്തു.
" പോയി ഡ്രസ്സ് ഒക്കെ മാറി വാ " എബി അത് പറഞ്ഞതും ക്യതി റൂമിലേക്ക് വേഗം പോയി.
***
എബിയും റൂമിൽ പോയി ഡ്രസ്സ് എല്ലാം മാറി വന്നു. ഫ്രിഡ്ജിൽ ഉള്ള ഫുഡ് എല്ലാം എടുത്ത് ചൂടാക്കി എബി ഡെയ്നിങ്ങ് ടേബിളിൽ കൃതിയെ വെയിറ്റ് ചെയ്ത് ഇരുന്നു.
നേരം കുറേ ആയിട്ടും കൃതിയെ കാണാതായപ്പോൾ എബി അവളുടെ റൂമിലേക്ക് നടന്നു.
ഡോർ ലോക്ക് അല്ല. അവൻ വാതിൽ തുറന്ന് അകത്ത് കയറി നോക്കുമ്പോൾ ജനലരികിൽ അകലേക്ക് നോക്കി നിൽക്കുന്ന കൃതിയെ ആണ് കണ്ടത്.
അവൻ പതിയെ അവളുടെ അരികിൽ പോയിന്നു ' തുറന്നിട്ട ജനൽ പാളിയിലൂടെ ഒഴുകി എത്തുന്ന കാറ്റ് അവളുടെ മുടിയിഴകളെ തഴുകി പോയി.
എബി ജനലഴികളിൽ പിടിച്ച് നിൽക്കുന്ന കൃതിയുടെ കൈയ്യുടെ മേലെ തൻ്റെ കയ്യ് വച്ചു.അവളുടെ തോളിൽ താടി കുത്തി അവനും പുറത്തേക്ക് നിന്നു.
കുറച്ച് നേരം ഒന്നും മിണ്ടാതെ അവർ അങ്ങനെ തന്നെ നിന്നു.
"എന്താടോ പറ്റിയേ " എബി അവളുടെ കാതിൽ പതിയെ ചേദിച്ചു.
" ഒന്നൂല്ല ഇച്ചായാ " അവൾ അകലേക്ക് നോക്കി പറഞ്ഞു.
" പറ അമ്മു. ഇച്ചായനല്ലേ ചോദിക്കുന്നേ "
"ഒന്നൂല്ല"
"ഡീ... നീ വെറുതെ മനുഷ്യനേ ദേഷ്യം പിടിപ്പിക്കാതെ കാര്യം പറയടി" എബിയുടെ സ്വരം കടുത്തു.എബി അവളെ തനിക്ക് നേരെ തിരിച്ച് നിർത്തി.
തല താഴ്ത്തി നിൽക്കുന്ന അവളുടെ താടിയിൽ പിടിച്ച് ഉയർത്തി.
"എന്താടാ ..." അവളുടെ കണ്ണിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
"സോറി ഇച്ചായാ... ഞാൻ പേടിച്ചിട്ടാ അങ്ങനെ"
അവൾ തല താഴ്ത്തി കൊണ്ട് പറഞ്ഞു.
" എങ്ങനെ.. " എബി മനസിലാവാതെ ചോദിച്ചു.
"കുറച്ച് മുൻപ് ഇച്ചായൻ.. അപ്പോ ഞാൻ ... വെള്ളം..." കൃതി എന്തൊക്കെയോ പറഞ്ഞു. അവൾ പറയുന്നത് കേട്ട് എബി കൈ കെട്ടി നോക്കി നിന്നു.
" നീ വാ " എബി അവളേയും കൊണ്ട് ഡെയ്നിങ്ങ് എരിയയിലേക്ക് നടന്നു. ഒരു ചെയർ വലിച്ചിട്ട് അതിൽ എബി ഇരുന്നു.
തൊട്ടടുത്തുള്ള ചെയറിൽ കൃതിയെ ഇരുത്തിയതിനു ശേഷം അവൻ ഒരു പ്ലേറ്റിൽ ഭക്ഷണം എടുത്ത് .എബി കൃതിക്ക് ഭക്ഷണം വാരി കൊടുത്തു. കൃതി മടിച്ച് മടിച്ച് ഭക്ഷണം കഴിച്ചു.
പെട്ടെന്ന് അവളുടെ നെറുകയിൽ കയറിയതും അവൾ ചുമക്കാൻ തുടങ്ങി .എബി വേഗം ഗ്ലാസ്സിൽ വെള്ളം എടുത്ത് അവൾക്ക് നൽകിയതും അവൾ അത് വാങ്ങി കുടിച്ചു
"മതി ഇച്ചായാ" കൃതി പറഞ്ഞു. അത് കേട്ടതും എബിയും ഭക്ഷണം കഴിക്കൽ നിർത്തി.
പ്ലേറ്റ് എല്ലാം കഴുകി എടുത്തു വച്ചു. എബി ഓരോന്ന് ചെയ്യുന്നത് നോക്കി കൃതി ചെയറിൽ തന്നെ ഇരുന്നു.
അതെല്ലാം കഴിഞ്ഞതും എബി നേരെ ബാൽക്കണിയിലേക്ക് നടന്നു. പോവുന്ന വഴി എബി ക്യതിയെ വിളിച്ചു. അവളും മടിച്ച് മടിച്ച് ബാൽക്കണിയിലേക്ക് നടന്നു.
എബി ബാൽക്കണിയിലെ കൗച്ചിൽ ഇരുന്നു. തൻ്റെ അടുത്ത് നിൽക്കുന്ന കൃതിയെ പിടിച്ച് തൻ്റെ മടിയിൽ ഇരുന്നു. അവൾ അവൻ്റെ നെഞ്ചിൽ ചാരി കിടന്നു. എബി അവളുടെ നെറുകയിൽ പതിയെ തലോടി കൊണ്ടിരുന്നു.
"ഇച്ചായാ..."
"മ്മ്..."
"എന്താ ഒന്നും മിണ്ടാത്തെ .ഇച്ചായന് എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ "
" ദേഷ്യമോ.. എന്തിന് "
" ഞാൻ അത് പിന്നെ"
"എന്തിനാ അമ്മു നീ ഇങ്ങനെ വെറീഡ് ആവുന്നേ. ഞാൻ അപ്പോ എന്തോ ഒരു മൂഡിൽ അങ്ങനെ... ശരിക്കും നീ അപ്പോ വെള്ളം ചോദിച്ചില്ലായിരുന്നെങ്കിൽ ശരിക്ക് എൻ്റെ കൺട്രോൾ പോയേനേ " എബി ചിരിയോടെ പറഞ്ഞതും കൃതി അവനെ കണ്ണിരുട്ടി നോക്കി.
" നീ ഇങ്ങനെ നോക്കാതെ പെണ്ണേ " എബി കണ്ണടച്ച് എബി ഒരു പ്രത്യേക ഈണത്തിൽ പറഞ്ഞു.
അത് കേട്ടതും കൃതി അവൻ്റെ നെഞ്ചിൽ ഇടിച്ചു കൊണ്ട് കൃതി എബിയെ ഇറുക്കി പുണർന്നു.
എബിയും അവളെ കെട്ടിപിടിച്ച് അവളുടെ നെറുകയിൽ ഉമ്മ വച്ചു. അവർ അങ്ങനെ കുറേ നേരം അവിടെ തന്നെ ഇരുന്നു.
"ഇച്ചാ... ഇച്ച കുടിക്കുമോ"
" കുടിക്കേ ... ഞാ ... ഞാനോ.എയ് ഇ... ഇല്ല " എബി വിക്കി വിക്കി പറഞ്ഞു.
" ഉം " എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ
"അവിടെ ഫങ്ങ്ഷനിൽ വച്ചു ഞാൻ കണ്ടു ലോ ഇച്ച കുടിച്ചത് "
"ഇച്ചയോ .. ഈ വിളി കേൾക്കാൻ ഒരു രസം ഒക്കെ ഉണ്ട്" എബി വിഷയം മാറ്റാനായി പറഞ്ഞു.
" ആണോ.? ഇച്ചായൻ്റെ ഷോട്ട് ഫോം ആണ് ഇച്ച "
പെട്ടെന്ന് എബിയുടെ ഫോൺ റിങ്ങ് ചെയ്യ്തു. എബി എഴുന്നേൽക്കാൻ നിന്നതും കൃതി എഴുന്നേറ്റ് പോയി ഫോൺ എടുത്ത് കൊണ്ട വന്നു.
" ആദി ആണ് ഇച്ചായാ "
" ആണോ എന്നാ സ്പീക്കറിൽ ഇട്" അത് കേട്ടതും കൃതി കോൾ അറ്റൻ്റ് ചെയ്യ്ത് സ്പീക്കറിൽ ഇട്ട ശേഷം എബിയുടെ മടിയിലേക്ക് ഇരുന്നു.
"ഹലോ ബ്രോ എന്താ പരിപാടി ഫങ്ങ്ഷൻ ഒക്കെ എങ്ങനെയുണ്ടായിരുന്നു "
"നന്നായിരുന്നു ടാ ആദി "
"ഓഫീസ് ഫങ്ങ്ഷൻ അല്ലേ അപ്പോ നല്ല ഗ്രൻ്റ് ആയിരിക്കും അല്ലോ. എത്ര കുപ്പി കമിഴ്ത്തി " ആദിയുടെ ആ ചോദ്യം കേട്ടതും എബി ഒന്ന് ഞെട്ടി.കാർത്താവേ പെട്ടെല്ലോ. എത് നേരത്താ സ്പീക്കറിൽ ഇടാൻ തോന്നിയത്.
" ഹലോ എട്ടാ കേൾക്കുന്നില്ലേ " എബിയുടെ മറുപടി കിട്ടാത്തതു കൊണ്ട് ആദി ചോദിച്ചു.
" ആ .ആദി കേൾക്കുന്നുണ്ട് "
" പറ എട്ടാ എത്ര പെഗ്ഗ് കഴിച്ചു. എട്ടൻ്റെ കപ്പാസിറ്റി വച്ച് നോക്കുമ്പോൾ ഒരു കുപ്പിയിൽ പോലും നിൽക്കില്ല" ആദി പറയുന്നത് കേട്ട് എബി കൃതിയെ ഒന്ന് പാളി നോക്കി.
അവളുടെ മുഖ ഭാവം കണ്ട് എബിയുടെ മനസിൽ അപായ മണി മുഴങ്ങി.