Part -50
ഓഫീസ് ഫങ്ങ്ഷൻ അല്ലേ അപ്പോ നല്ല ഗ്രൻ്റ് ആയിരിക്കും അല്ലോ. എത്ര കുപ്പി കമിഴ്ത്തി " ആദിയുടെ ആ ചോദ്യം കേട്ടതും എബി ഒന്ന് ഞെട്ടി.കാർത്താവേ പെട്ടെല്ലോ. എത് നേരത്താ സ്പീക്കറിൽ ഇടാൻ തോന്നിയത്.
" ഹലോ എട്ടാ കേൾക്കുന്നില്ലേ " എബിയുടെ മറുപടി കിട്ടാത്തതു കൊണ്ട് ആദി ചോദിച്ചു.
" ആ .ആദി കേൾക്കുന്നുണ്ട് "
" പറ എട്ടാ എത്ര പെഗ്ഗ് കഴിച്ചു. എട്ടൻ്റെ കപ്പാസിറ്റി വച്ച് നോക്കുമ്പോൾ ഒരു കുപ്പിയിൽ പോലും നിൽക്കില്ല" ആദി പറയുന്നത് കേട്ട് എബി കൃതിയെ ഒന്ന് പാളി നോക്കി.
അവളുടെ മുഖ ഭാവം കണ്ട് എബിയുടെ മനസിൽ അപായ മണി മുഴങ്ങി.
"ആദി"കൃതി വിളിച്ചതും മറുഭാഗത്തുള്ള ആദിയും ഞെട്ടി.
''എ... എട്ടത്തിയോ.. അപ്പോ എട്ടൻ എ... എവിടെ "അവൻ ചോദിച്ചു.
"ഇച്ചായൻ ദാ ഇവിടെ തന്നെ ഉണ്ട്. ഫോൺ സ്പീക്കറിൽ ആണ് ഇട്ടിരിക്കുന്നേ " അത് കേട്ടതും ആദി ഒന്ന് ഉമിനീർ ഇറക്കി.
" അപ്പോ ഞാൻ പറഞ്ഞത് മുഴുവൻ എട്ടത്തി കേട്ടോ "
" ഉം .. കേട്ടു .കോൾ അറ്റൻ്റ് ചെയ്യ്തത് തന്നെ ഞാൻ ആയിരുന്നു.''
"അയ്യേ... ഞങ്ങൾ എട്ടത്തിയെ പറ്റിച്ചേ. എട്ടത്തിക്ക് ഏട്ടനെ വിശ്വാസം ഉണ്ടോ എന്ന് അറിയാൻ ആയി ഞാൻ പറഞ്ഞതാ അങ്ങനെയൊക്കെ. എനിക്ക് അറിയാമായിരുന്നു ഫോൺ സ്പിക്കറിൽ ആണ് എന്ന് "ആദി ചിരി വരുത്തി കൊണ്ട് പറഞ്ഞു.
" ശരി. നീ ഇപ്പോ പറഞ്ഞത് ഞാൻ വിശ്വസിച്ചു. ഇനി സത്യം പറയ്"
"എന്ത് സത്യം എട്ടത്തി"
"ആദി... നീ വെറുതെ വീണിടത്ത് കടന്ന് ഉരുളാൻ നോക്കണ്ട. സത്യം പറ. അല്ലെങ്കിൽ നാളെ കഴിഞ്ഞാൽ ഞാൻ അങ്ങോട്ട് എത്തും ബാക്കി പറയണോ ഞാൻ..." കൃതി അവനെ ഭീഷണിപ്പെടുത്താൻ തുടങ്ങി.
" ഞാൻ പറയാം എട്ടത്തി. സോറി എട്ടാ .എൻ്റെയും മയൂൻ്റെയും കാര്യത്തിൽ ഞങ്ങളെ സപ്പോർട്ട് ചെയ്യ്തത് എൻ്റെ എട്ടത്തി മാത്രമാണ്. അതോണ്ട് എനിക്ക് പറയാതിരിക്കാൻ കഴിയില്ല "
അത് കേട്ടതും എബിയുടെ മുഖഭാവം ആകെ മാറി. കൃതി ഉള്ളതു കൊണ്ട് അവന് ഒന്നും പറയാനും കഴിഞ്ഞില്ല.
" എട്ടത്തി.... എൻ്റെ എട്ടൻ ഉണ്ടല്ലോ ഇപ്പോ കാണുന്ന ഏട്ടനെ ആയിരുന്നില്ല പണ്ട്. പരമ നാറിത്തരങ്ങളും കൈയ്യിൽ ഉണ്ടായിരുന്നു. പിന്നെ ആകെ ഒരു ഗുണം എന്നത് നന്നായി പഠിക്കും എന്ന് മാത്രമാണ്.
എട്ടൻ്റെ 3 കൊല്ലത്തെ ഡിഗ്രി കഴിഞ്ഞിറങ്ങുമ്പോഴേക്കും നമ്മുടെ പപ്പ ഒരു 300 തവണ എങ്കിലും പ്രിൻസിപ്പാളിൻ്റെ റൂമിൽ കയറി ഇറങ്ങിയിട്ടുണ്ടാവും.
എന്നും കോളേജിൽ തല്ലും വഴക്കും ആയിരുന്നു. അമർ എന്ന് കേട്ടാൽ തന്നെ എല്ലാവരും പേടിക്കുമായിരുന്നു.
എട്ടൻ പഠിക്കും എന്നുള്ളത് കൊണ്ടും ,കോളേജിന് എട്ടൻ കാരണം ഒരു റാങ്ക് കിട്ടും എന്നുള്ളത് കൊണ്ട് മാത്രമാണ് ഡിസ്മിസ് കിട്ടാഞ്ഞത്. എന്നിട്ടും അഞ്ചാറ് തവണ സസ്പെൻഷൻ കിട്ടിയിട്ടുണ്ട്.
അതിൽ ആറിൽ മൂന്നെണ്ണവും കുടിച്ച് കോളേജിൽ അലമ്പ് ഉണ്ടാക്കിയതിനാണ്. അന്ന് പപ്പയും കൊച്ചഛനും മാനേജ് മെൻ്റിൻ്റെ കൈയ്യും കാലും പിടിച്ചാണ് സസ്പെൻഷനിൽ ഒതുക്കിയത്.
എട്ടന് നല്ല കപ്പാസിറ്റി ആണ്. ഒറ്റടിക്ക് ഒരു കുപ്പി ഫുൾ തീർക്കും. പപ്പയേയും അപ്പാപ്പ നേയും വരെ എട്ടൻ കടത്തി വെട്ടും.
പക്ഷേ എന്തൊക്കെ പറഞ്ഞാലും എൻ്റെ ചേട്ടൻ പൊളിയാണ്. എങ്ങനെയൊക്കെ നടന്നാലും അവസാനം റിസൾട്ട് വന്നാൽ എട്ടന് റാങ്ക് ഉണ്ടാകും.
കോളേജ് ഹീറോ ആയിരുന്നു. എത്ര പെൺപിള്ളേർ ആയിരുന്നു എട്ടൻ്റെ പുറകെ എന്ന്. പക്ഷേ എട്ടന് എന്നും മനസിൽ ആൻവി ചേച്ചി മാത്രമായിരുന്നു. അത്ര കട്ട പ്രേമം ആയിരുന്നു രണ്ടും. പിന്നാലെ വരുന്നവൾമാരെ ഒക്കെ എട്ടൻ കണ്ടം വഴി ഓടിക്കുമായിരുന്നു. അവരുടെ ഇഷ്ടം അത്രക്ക് ആയിരുന്നു "
പറഞ്ഞ് കഴിഞ്ഞതിന് ശേഷമാണ് ആദിക്ക് താൻ എന്താ പറഞ്ഞത് എന്ന് ഓർത്തത്.
"അയ്യോ സോറി എട്ടത്തി ഞാൻ " ആദി പറഞ്ഞു.
" വച്ചിട്ട് പോടാ പുല്ലേ " എബി ഫോൺ വാങ്ങി പറഞ്ഞു കൊണ്ട് കോൾ കട്ട് ചെയ്യ്തു.
കോൾ കട്ട് ചെയ്യ്തതും കൃതി എബിയുടെ മടിയിൽ നിന്നും എഴുന്നേറ്റ് ഹാളിലേക്ക് നടന്നു.
എബിക്ക് എന്തോ മനസിന് വല്ലാത്ത ഒരു ഭാരം തോന്നി.
"അമ്മു.. "എബി അവളുടെ അരികിലേക്ക് നടന്നു.
"എന്താ ഇച്ചായാ "
''നിനക്ക് സങ്കടം ആയോ " അവളുടെ മുഖം കൈകളിൽ എടുത്ത് അവളുടെ കണ്ണിൽ നോക്കി കൊണ്ട് ചോദിച്ചു.
"എന്തിനാ ഇച്ചായാ എനിക്ക് സങ്കടം"
"ആദി പറയുന്നത് കേട്ട് "
" ഇല്ല .ഇച്ചായാ .എനിക്ക് കിച്ചണിൽ കുറച്ച് ജോലി ഉണ്ട്.ഞാൻ അത് ചെയ്യട്ടേ "
" ഉം.. എന്നിട്ട് വേഗം മുറിയിലേക്ക് വാ" അത് പറഞ്ഞ് എബി റൂമിലേക്ക് പോയി.
കിച്ചൺ വൃത്തിയാക്കുന്നതിനിടയിലും കൃതിയുടെ കണ്ണുകൾ നിറഞ്ഞെഴുകി. ആദി പറഞ്ഞ വാക്കുകൾ എന്തോ മനസിൽ നിന്നും മായുന്നില്ല.
" ആരൊക്കെ എന്തോക്കെ പറഞ്ഞാലും ഇച്ചായൻ എൻ്റെ മാത്രം ആണ്.ഈ കൃതിയുടെ മാത്രം. " മനസിലെ സങ്കടം മാറാൻ അവൾ സ്വയം പറഞ്ഞു.
പണികൾ എല്ലാം കഴിഞ്ഞ് കൃതി നേരെ റൂമിലേക്ക് നടന്നു. റൂമിൽ എബി ഉണ്ടായിരുന്നു. അവൻ ബെഡിൽ കിടന്ന് എന്തോ ആലോചിക്കുകയായിരുന്നു.
കൃതി പതിയെ വന്ന് ബെഡിൻ്റെ മറുവശത്ത് ആയി ഇരുന്നു. അവളെ കണ്ടതും എബി കൈകൾ നീട്ടി കൊണ്ട് അവളെ വിളിച്ചു.
കൃതി അവളുടെ നെഞ്ചിലേക്ക് തല വച്ച് കിടന്നു.എബി പതിയെ അവളുടെ തലയിൽ തലോടി കൊണ്ട് കിടന്നു.
"നിനക്ക് നല്ല സങ്കടം ആയി എന്ന് എനിക്ക് അറിയാം അമ്മു "
" ഇല്ല എന്ന് പറഞ്ഞാ കള്ളം ആയിപ്പോവും .എനിക്ക് ചെറിയ ഒരു സങ്കടം ഒക്കെ ആയി "
"എന്തിനാടി നിനക്ക് സങ്കടം .ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെ ആണ്. ആ സ്ഥാനം വേറെ ഒരാൾക്കും ഉണ്ടാകില്ല." എബി അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.
അത് കേട്ടതും കൃതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
"അല്ല ഇച്ചായാ ... അങ്ങനെ ആയിരുന്ന ഇച്ചായൻ പിന്നെ എങ്ങനെ പോലീസ് ആയി " നഖം കടിച്ചു കൊണ്ട് കൃതി പറഞ്ഞു.
"ഡിഗ്രി അടിയും, വഴക്കും ഒക്കെ ആയി അങ്ങനെ കംപ്ലിറ്റ് ചെയ്തു. പിന്നെ ഞാൻ നാട്ടിൽ നിന്നാൽ വഴക്കാളിയായി നടക്കും എന്ന് കരുതി എന്നേ നേരെ അപ്പാപ്പൻ്റെ ,അതായത് പപ്പയുടെ പപ്പടെ തറവാട്ടിലേക്ക് എന്നെ പാക്ക് ചെയ്യ്തു.
അപ്പാപ്പൻ കുറച്ച് ട്ടെറർ ആയിരുന്നു. പണ്ട് പട്ടാളത്തിൽ ആയിരുന്നു. അതിൻ്റെ എല്ലാ ചിട്ടകളും അപ്പാപ്പന് ഉണ്ടായിരുന്നു.
അവിടെ തറവാടിന് അടുത്തുള്ള സിവിൽ സർവ്വീസ് കോച്ചിങ്ങ് സെൻ്ററിൽ കൊണ്ടുപോയി ചേർത്തു. പിന്നെ അവിടം ഒരു ജയിൽ ആയിരുന്നു.
വീട് വീട്ടാൽ കോച്ചിങ്ങ് സെൻ്റർ, സെൻ്റർ വിട്ടാൽ വീട്. അതിനിടയിൽ തരി കിട പരിപ്പാടികൾ ഒന്നും നടന്നില്ല
എങ്കിലും ഞാൻ അപ്പാപ്പൻ അറിയാതെ അപ്പപ്പൻ്റെ മിൽട്ടറി കോട്ട എടുത്ത് അടിക്കുമായിരുന്നു. പക്ഷേ ഒരു ദിവസം അപ്പാപ്പൻ അത് കയ്യോടെ പൊക്കി.
അങ്ങനെ അപ്പാപ്പൻ്റെ കൈയ്യിൽ നിന്നും രക്ഷപ്പെടാൻ നന്നായി പഠിച്ച് സിവിൽ സർവ്വീസ് എഴുതി പാസായി. പിന്നെ അങ്ങനെ ട്രൈയിനിങ്ങ് ആയി ജോലി ആയി. പിന്നെ ഇന്നേ വരെ ഞാൻ തറവാട്ടിലേക്ക് പോയിട്ടില്ല.
അപ്പാപ്പൻ ഇടക്ക് വീട്ടിലേക്ക് വരും അപ്പോ കാണും. പക്ഷേ അപ്പാപ്പനും, പപ്പക്കും, ആദിക്കും അല്ലാതെ ഞാൻ കുടിക്കും എന്ന് വേറെ ആർക്കും അറിയില്ല."
" പക്ഷേ എനിക്ക് അറിയാമായിരുന്നു ഇച്ചായൻ കുടിക്കും എന്ന്. അന്ന് രാത്രി ഇച്ചായൻ കുടിച്ച് വന്നത് ഞാൻ കണ്ടിരുന്നല്ലേ. പക്ഷേ നന്നായി കുടിക്കും എന്ന് ഇപ്പോൾ ആണ് അറിഞ്ഞേ "
" ഉം... ആൻവിയുടെ കല്യാണ തലേന്ന് "
" അന്ന് ഇച്ചായൻ ഒരു പാട് സങ്കടപ്പെട്ടു അല്ലേ " അത് പറയുമ്പോൾ കൃതിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ഒഴുകി ഇറങ്ങി.
" നീ എന്തിനാടി പെണ്ണേ ഇങ്ങനെ കരയുന്നേ. വേറെ എന്തും ഞാൻ സഹിക്കും പക്ഷേ ഇത്. " തൻ്റെ നെഞ്ചിൽ നിന്നും അവളെ ബെഡിലേക്ക് കടത്തി അവളുടെ കണ്ണീർ തുടച്ച് കൊണ്ട് എബി പറഞ്ഞു.
"ഇച്ചായാ എനിക്ക് ഒരു ഉമ്മ തരുമോ " കൃതി അവൻ്റെ കണ്ണിൽ നോക്കി ചോദിച്ചു.
എബി അവളുടെ നെറുകയിൽ ആയി ഒരു ഉമ്മ കൊടുത്തു.
"അവിടെ അല്ല ഇച്ചായാ " അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.
" പിന്നേ "
"ഇവിടെ " എബിയുടെ ചുണ്ടിൽ ചൂണ്ടുവിരൽ കൊണ്ട് തൊട്ട് കൊണ്ട് കൃതി പറഞ്ഞു .
" നീ എൻ്റെ കൺട്രോളിഫിക്കേഷൻ മുഴുവൻ കളയാനുള്ള പരിപാടി ആണോ" എബി അത് പറഞ്ഞ് അവളുടെ മുഖത്തേക്ക് തൻ്റെ മുഖം ചേർക്കാൻ നിന്നതും ഫോൺ റിങ്ങ് ചെയ്യ്തു.
"നാശം..." എബി പിറുപിറുത്ത് കൊണ്ട് എഴുന്നേറ്റിരുന്ന് ടേബിളിനു മുകളിലെ ഫോൺ കൈ എത്തിച്ചു കൊണ്ട് എടുത്തു.
ആദി ആയിരുന്നു വിളിച്ചിരുന്നത്. അമ്മക്ക് എന്തോ സംസാരിക്കണം എന്ന് പറഞ്ഞാണ് വിളിച്ചത്.അവർ വരുന്ന കാര്യം ചോദിക്കാനാണ് അമ്മ വിളിച്ചത്.
കുറച്ച് നേരം സംസാരിച്ച ശേഷം എബി ഫോൺ കൃതിയുടെ കൈയ്യിലേക്ക് കൊടുത്തു.
കൃതി ഫോൺ വാങ്ങി സംസാരിക്കാൻ തുടങ്ങിയതും എബി അവളുടെ അരയിലൂടെ കൈയ്യിട്ട് തന്നിലേക്ക് ചേർത്തു
കൃതി കണ്ണുരുട്ടി പേടിപ്പിച്ചു എങ്കിലും എ ബി അത് കാര്യമാക്കാതെ ഇരുന്നു. എബി പതിയെ അവളുടെ പിൻകഴുത്തിൽ മുഖം പൂഴ്ത്തി. അവൻ്റെ മുഖം അവളുടെ പിൻകഴുത്തിലൂടെ ഒഴുകി നടന്നു.
കൃതി എന്തൊക്കെയോ പറഞ്ഞ് വേഗം കോൾ അവസാനിപ്പിച്ചു.
"എന്താ ഇച്ചായാ ഈ കാണിക്കുന്നേ ഫോണിൽ സംസാരിക്കുമ്പോൾ ആ ...'"ക്യതി മുഴുവൻ പറയുന്നതിനു മുൻപേ എബി ചൂണ്ടുവിരൽ കൊണ്ട് തടഞ്ഞു.
ശേഷം ഫോൺ വാങ്ങി ടേബിളിൽ വച്ച് എബി അവളെ ബെഡിലേക്ക കിടത്തി. എബി പതിയെ ഇരു കൈകളും കുത്തി അവൾക്ക് മുകളിൽ കിടന്നു.
ഇപ്പോൾ കൃതിയുടെ മേൽ ആണ് എബി കിടക്കുന്നത്.
" തരട്ടേ..... " എബി ഒരു പ്രത്യേക ഈണത്തിൽ ചോദിച്ചതും കൃതിയുടെ മുഖം നാണത്താൽ ചുവന്നു.
എബി പതിയെ തൻ്റെ മുഖം അവളുടെ മുഖത്തിൽ ചേർത്തു. അവൻ്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി.പെട്ടെന്ന് തന്നെ അവളുടെ ചുണ്ടുകളെ സ്വന്തമാക്കി.
"മതിയോ " എബി ഒരു കള്ള ചിരിയോടെ ചോദിച്ചു.
"ഒന്നു പോ ഇച്ചായാ " അവൾ മുഖം തിരിച്ച് കൊണ്ട് പറഞ്ഞു.
എബി പതിയെ അവളുടെ ശരീരത്തിൽ നിന്നും താഴേക്ക് ഇറങ്ങി.ശേഷം അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു.
അവൻ്റെ മീശ കഴുത്തിൽ ഇക്കിളി കൂട്ടിയതും കൃതി കിണുങ്ങി ചിരിച്ചു. പതിയെ അവർ ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണു.
***
രാവിലെ കണ്ണു തുറന്ന കൃതി പോലീസ് യൂണിഫോമിൽ നിൽക്കുന്ന എബിയെ ആണ്. കണ്ണാടിയിൽ നോക്കി മുടി ചീകുകയായിരുന്നു അവൻ.
കണ്ണിൽ കണ്ടത് സ്വപ്നം ആണോ എന്ന് അറിയാതെ കൃതി ഒന്നു കൂടി കണ്ണു തിരുമ്മി നോക്കി.
സ്വപ്നം അല്ല .
"ഇച്ചാ... ഇത് എങ്ങോട്ടാ " അവൾ ബെഡ് റെസ്റ്റിൽ ചാരി ഇരുന്ന് കൊണ്ട് ചോദിച്ചു.
"ഇവിടത്തെ പോലീസ് സ്റ്റേഷനിൽ ഒന്ന് പോവണം.അശോകിനെ ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്യ്തു. അവനെ ഒന്ന് നേരിൽ കാണണം."
എബി അത് പറഞ്ഞ് ടേബിളിലെ തൊപ്പി എടുത്ത് തലയിൽ വച്ചു
"ഇച്ചായാ." കൃതി കൈ നീട്ടി കൊണ്ട് അരികിലേക്ക് വിളിച്ചു. അവൻ ചിരിയോടെ ബെഡിൽ വന്ന് ഇരുന്നു.
"ഇച്ച വേഗം വരുമേ. എനിക്ക് ഇവിടെ ഒറ്റക്ക് ഇരിക്കാൻ വയ്യാ "
"വേഗം വരാം ടാ. ഒരു മൂന്ന് മണിക്കൂറ് കാര്യമേ ഉള്ളു. ഇച്ചായൻ വേഗം വരാം " അവളുടെ ചുണ്ടിൽ തൻ്റെ ചുണ്ട് ചേർത്തു കൊണ്ട് എബി പറഞ്ഞു.
"വേഗം വരണം ട്ടോ " അവൻ്റെ മീശ പിരിച്ച് വച്ചു കൊണ്ട് കൃതി പറഞ്ഞു.
" ഉം.. നീ പോയി കുളിച്ച് ഭക്ഷണം കഴിക്കാൻ നോക്ക്. അതോ ഞാൻ എടുത്ത് തരണോ "
" വേണ്ട ഇച്ചായാ.ഇച്ചായൻ പോയി വാ. ലെറ്റ് ആവണ്ട ഇനി. "
" ഉം." എബി അവളുടെ കവിളിൽ തട്ടികൊണ്ട് പറഞ്ഞ് എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
"ഇച്ചായാ ഒരു കാര്യം " അവൾ പിന്നിൽ നിന്നും വിളിച്ചു.
"എന്താടാ "
" വരുമ്പോഴേക്കും 2 കുപ്പി റെഡിയാക്കി വക്കട്ടേ " കൃതി ചിരിയോടെ പറഞ്ഞു.
"ഡീ " എബി തിരിഞ്ഞ് നോക്കി പറഞ്ഞു.
"പോടാ " കൃതി അത് പറഞ്ഞ് ബാത്ത് റൂമിലേക്ക് ഓടി കയറി.
"ഡി നിനക്ക് ഉള്ളത് ഞാൻ വന്നിട്ട് തരാമേടി "
" ഞാൻ കാത്തിരിക്കാം " കൃതി ബാത്ത് റൂമിൽ നിന്നും ഉറക്കെ വിളിച്ച് പറഞ്ഞു.
എബി ഒരു ചിരിയോടെ മുറിയിൽ നിന്നും പുറത്തിറങ്ങി
(തുടരും)