Aksharathalukal

പ്രണയ വർണ്ണങ്ങൾ - 51

Part -51
 
"പോടാ " കൃതി അത് പറഞ്ഞ് ബാത്ത് റൂമിലേക്ക് ഓടി കയറി.
 
 
"ഡി നിനക്ക് ഉള്ളത് ഞാൻ വന്നിട്ട് തരാമേടി "
 
 
" ഞാൻ കാത്തിരിക്കാം  " കൃതി ബാത്ത് റൂമിൽ നിന്നും ഉറക്കെ വിളിച്ച് പറഞ്ഞു.
 
 
എബി ഒരു ചിരിയോടെ മുറിയിൽ നിന്നും പുറത്തിറങ്ങി.
 
***
 
എബി നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു. അതിനോടകം തന്നെ ഫെയ്മസ് ബിസിനസ് മാൻ അശോക് വർമ്മ അറസ്റ്റിലായ കാര്യം മീഡിയകൾ പുറത്ത് വിട്ടിരുന്നു.
 
 
അശോകിനെ അറസ്റ്റ് ചെയ്യാൻ സഹായിച്ച അമർനാഥ് എബ്രഹം IPS ആയിരുന്നു ന്യൂസ് പേപ്പറുകളിലും, വാർത്തകളിലും നിറഞ്ഞ് നിന്നിരുന്നത്.
 
 
എബി സ്റ്റേഷനിൽ എത്തിയപ്പോൾ അശോകിനെ കർണ്ണാടക പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. എത്രയൊക്കെ ചോദ്യം ചെയ്യ്തിട്ടും അശോക് സത്യങ്ങൾ മുഴുവനായി തുറന്ന് പറഞ്ഞിരുന്നില്ല .
 
 
ചുറ്റും ഉള്ള പോലീസുക്കാർ പലതും ചോദിക്കുന്നുണ്ടെങ്കിലും അശോക് ഒന്നും മിണ്ടാതെ തല കുനിച്ച് പുഛ ഭാവത്തിൽ ഇരിക്കുകയാണ്.
 
 
പെട്ടെന്ന് ആരോ റൂം തുറന്ന് അകത്തു വന്നതും പുറത്തു നിന്നുള്ള വെളിച്ചം മുഖത്തേക്ക് അടിച്ചതും അശോക് വലതു കൈ മുട്ട് കൊണ്ട് മുഖം മറച്ചു
 
 
പതിയെ തൻ്റെ അടുത്തേക്ക് നടന്നു വരുന്ന പോലീസ് യൂണിഫോം ഇട്ട ആളെ അശോക് നോക്കി. പക്ഷേ മുഖം വ്യക്തമാകുന്നില്ല.
 
 
അയാൾ അടുത്തേക്ക് നടന്ന് വരും തോറും അയാളുടെ മുഖം പതിയെ വ്യക്തമാകാൻ തുടങ്ങി. അവസാനം അയാളെ കണ്ടതും അശോകൻ്റെ മുഖം അത്ഭുതത്താൽ വിടർന്നു.
 
 
" അമർ .നീ ... ഇവിടെ... അതും പോലീസ് " അശോക് ഒന്നും മനസിലാവാതെ ചോദിച്ചു.
 
 
" അതെ. അമർനാഥ് എബ്രഹാം IPS " അവൻ അശോകിനെ നോക്കി പറഞ്ഞ് അവന് മുൻപിൽ ചെയർ വലിച്ചിട്ടു.
 
 
" Look Mr .ashok നിങ്ങളുടെ എല്ലാ ഡ്രഗ്ഗ് ഡീൽസിനെ കുറിച്ചും ഉള്ള തെളിവുകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇനി ഒരു കാര്യം മാത്രമേ ഞങ്ങൾക്ക് അറിയേണ്ടതുള്ളു.who is naran singh and where is he
 
 
അശോക് ഞങ്ങളും ആയി കോർപ്പറേറ്റ് ചെയ്യ്താൽ  അധികം പരിക്കുകൾ ഇല്ലാതെ കോർട്ടിൽ എത്താം. ഐ മീൻ ഒരു തരത്തിലുള്ള ദേഹോപദ്രവും ഉണ്ടാവില്ല. ഇനി അതല്ല .... " അത് പറഞ്ഞ് കൈ ചുരുട്ടി എബി ചെയറിൽ നിന്നും എണീറ്റു
 
 
" With in half an hour . എല്ലാ സത്യങ്ങളും പറഞ്ഞിരിക്കണം. അല്ലെങ്കിൽ ഒരിക്കൽ കൂടി നമ്മൾ തമ്മിൽ കാണേണ്ടി വരും." അത് പറഞ്ഞ് എബി ആ മുറിയിൽ നിന്നും ഇറങ്ങി പോയി.
 
***
 
വൈകുന്നേരം നാട്ടിലേക്ക് തിരികെ പോകേണ്ടതിനാൽ കൃതി ഡ്രസ്സുകളും മറ്റും പാക്ക് ചെയ്യുകയാണ്. തൻ്റെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്യ്ത ശേഷം കൃതി എബിയുടെയും പാക്ക് ചെയ്യാൻ തുടങ്ങി.
 
അപ്പോഴാണ് ഡ്രസ്സുകൾക്കിടയിൽ എടുത്തു വച്ചിരിക്കുന്ന ഒരു ഫയൽ അവൾ കണ്ടത്. അവൾ ആ ഫയലും എടുത്ത് ബെഡിൽ വന്ന് ഇരുന്നു.
 
എബിയുടെ സർട്ടിഫിക്കറ്റ്സ് അടങ്ങിയ ഫയൽ ആയിരുന്നു. അത് അവൾ അത് ഓരോന്നായി എടുത്ത് നോക്കാൻ തുടങ്ങി.
 
ആദ്യം കണ്ടത് എബിയുടെ sslc സർട്ടിഫിക്കറ്റ് ആണ്. അതിലെ എബിയുടെ ഫോട്ടോ കണ്ട് കൃതി കുറേ ഇരുന്ന് ചിരിച്ചു. പക്ഷേ അതിലെ മാർക്ക് കണ്ട് അവൾ ശരിക്കും ഞെട്ടി.
 
9 A+ ,1 A .അത് കണ്ടതും അവളുടെ കിളികൾ പറന്നു. എൻ്റെ ഇച്ചായൻ ഇത്രയും വലിയ പഠിപ്പിസ്റ്റ് ആയിരുന്നു. ശേഷം +2 സർട്ടിഫിക്കറ്റ് നോക്കി.5 A+ ,1B+ അതും സയൻസ്.
 
ഡിഗ്രിയുടെ കാര്യം പിന്നെ പറയണ്ട കാര്യം ഇല്ല. മൂന്നു കൊല്ലത്തെ ഓവർ റോൾ ഗ്രേഡ് A .
 
 
മാർക്കുകൾ ഒക്കെ അരിച്ചു പെറുക്കി നോക്കുന്നതിനിടയിൽ ആണ് അവൾ എബിയുടെ ഡേറ്റ് ഓഫ് ബർത്ത് കണ്ടത്. 
 
 
11- July .
 
" അപ്പോ ഇന്ന് ഇച്ചായൻ്റെ ബർത്തി ഡേ ആണോ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ". അവൾ മനസിൽ ഓരോന്ന് കണക്ക് കൂട്ടി ഫയലുകൾ എല്ലാം കിട്ടിയ സ്ഥലത്ത് തന്നെ വച്ചു.
 
 
***
 
 
"We tried our best, sir. But he is not cooperating with us." എബിയോട് ഒരു കോൺസ്ട്രബിൾ വന്നു പറഞ്ഞു.
 
 
''That's okay. I know how to tell the truth with him "
 
 
 
എബി അത് പറഞ്ഞ് അകത്തേക്ക് നടന്നു. വാതിൽ തുറന്ന് വന്ന എബിയെ കണ്ടതും അശോക് ഒരു പുഛ ചിരി ചിരിച്ചു.
 
 
" അപ്പോ നീ സത്യം പറയില്ല അല്ലേ " അത് പറഞ്ഞ് എബി അവൻ്റെ ഷർട്ടിൻ്റെ കോളർ പിടിച്ച് ഉയർത്തി. ശേഷം ഭിത്തിയിലേക്ക് ചേർത്ത് നിർത്തി ഇരു കവിളിലേക്കും മാറി മാറി അടിച്ചു.
 
 
അടിയുടെ ആഘാതത്തിൽ അശോക് താഴെക്ക് വീണു .എബി തൻ്റെ കാലു കൊണ്ട് അശോകിനെ ആഞ്ഞ് ചവിട്ടി .വീണ്ടും ചവിട്ടാൻ ആഞ്ഞതും അശോക്  അവൻ്റെ കാലിൽ പിടിച്ചു
 
 
" വേണ്ട. ഞാൻ സത്യങ്ങൾ പറയാം" അശോക് അത് പറഞ്ഞതും എബി അവനെ വലിച്ച് കൊണ്ട് വന്ന് ചെയറിൽ ഇരുത്തി.
 
 
ശേഷം അവനോട് ഓരോ ചോദ്യങ്ങളായി ചോദിക്കാൻ തുടങ്ങി.അശോക് എല്ലാ ചോദ്യങ്ങൾക്കും അനുസരണയോടെ ഉത്തരം പറഞ്ഞു.
 
 
അര മണിക്കൂറിനുള്ളിൽ എബി എല്ലാ തെളിവുകളും ശേഖരിച്ചു.
 
 
"അപ്പോ ഓഫിഷ്യൽ കാര്യങ്ങൾ എല്ലാം കഴിഞ്ഞു. ഇനി ചില പേഴ്സണൽ കാര്യം" എബി തലയിലെ തൊപ്പി ടേബിളിൽ അഴിച്ച് വച്ചു കൊണ്ട് പറഞ്ഞു.
 
 
അശോക് മനസിലാവാതെ അവനെ തന്നെ നോക്കി നിന്നു.
 
 
അപ്പോഴേക്കും എബിയുടെ കൈ അശോകിൻ്റെ കവിളിൽ പതിഞ്ഞിരുന്നു.
 
 
" ഇത് എന്തിനാണ് എന്ന് വച്ചാൽ നീ കാരണം ഒരു പാട് പെൺകുട്ടികളുടെ ജീവിതം ഇല്ലാതെ ആയതിന്"
 
 
അത് പറഞ്ഞ് എബി അശോകൻ്റെ മറു കവിളിൽ ഒന്നു കൂടി തല്ലി.
 
 
" ഇത് നിൻ്റെ ഈ കഴുകൻ കണ്ണുകൾ കൊണ്ട് എൻ്റെ പെണ്ണിനെ നോക്കിയതിന്"
 
 
എബി അവൻ്റെ വലത് കൈ പിടിച്ച് തിരിച്ചതും അശോക് വേദന കൊണ്ട് അലറി.
 
 
" ഇത് ഈ കൈ കൊണ്ട് എൻ്റെ പെണ്ണിനെ തൊട്ടതിന് "
 
 
"ആരേയാ നീ ഈ പറയുന്നേ " വേദനിക്കുന്ന കൈ പിടിച്ച് കരഞ്ഞ് കൊണ്ട് അശോക് ചോദിച്ചു.
 
 
"സംസ്കൃതി . She is my wife." അത് പറഞ്ഞതും അശോകിൻ്റെ മുഖം അത്ഭുതം കൊണ്ട് നിറഞ്ഞു.
 
 
"Oh my god .I can't believe this. അപ്പോ ഭാര്യയും ഭർത്താവും കൂടി എൻ്റെ ഓഫീസിൽ നാടകം കളിക്കുകയായിരുന്നോ
 
 
എന്തൊക്കെയാണെങ്കിലും എൻ്റെ ഒരു കണ്ണ് അവൾക്ക് മേൽ ഉണ്ടായിരുന്നു. സ്വന്തം ആക്കണം എന്നും ആഗ്രഹിച്ചതാണ്. ഈ അശോക് എന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയിരിക്കും " അയാൾ ഒരു പ്രത്യേക ഭാവത്തിൽ പറഞ്ഞു.
 
 
" അതിന് നീ ഇവിടെ നിന്നും ഇറങ്ങിയിട്ട് വേണ്ടേ അശോക് .നിനക്ക് പുറം ലോകം ഇനി കാണാൻ പറ്റില്ല .അതിനുള്ള ചങ്ങലെ വച്ചാണ് നിന്നെ പൂട്ടിയിരിക്കുന്നത്. അത്രയും സ്ട്രോങ്ങ് എവിടൻസ് ആണ് ഞാൻ  flR - ൽ ചേർത്തിരിക്കുന്നത്.
 
മറുപടിയായി അശോക് ഒന്ന് അട്ടഹസിച്ചു.
 
 
 " നി എത്ര ചങ്ങല ഇട്ട് പൂട്ടിയാലും അതെല്ലാം തകർത്തെറിഞ്ഞ് ഈ അശോക് വന്നിരിക്കും "
 
 
മാത്രമല്ല നിൻ്റെ കുടുംബത്തെ ഞാൻ വേരോടെ ഇല്ലാതെ ആക്കിയിരിക്കും. എന്നിട്ട് നിൻ്റെ കൺമുന്നിൽ ഇട്ട് നീ ഇപ്പോ പറഞ്ഞ നിൻ്റെ പെണ്ണിനെ ഞാൻ സ്വന്തമാക്കിയിരിക്കും.
 
 
അത് കണ്ട് ഒന്ന് പ്രതികരിക്കാൻ പോലും കഴിയാതെ നീ നീറി നീറി അലറണം. സങ്കടം സഹിക്കാൻ വയ്യാതെ നീ നരകിച്ച് ചാവണം. അതിനാണ് ആ ദിവസത്തിനാണ് ഈ അശോകിൻ്റെ ഇനിയുള്ള ലക്ഷ്യം.
 
 
അതിനായുള്ള കാത്തിരിപ്പിലാണ് ഞാൻ ഇന്ന് മുതൽ " അത് കേട്ടതും എബി താൻ ഇരുന്നിരുന്ന ചെയർ എടുത്ത് അവൻ്റെ തലക്കടിച്ചു.
 
 
" ഇനി എൻ്റെ പെണ്ണിനെ കുറിച്ച് ഒരക്ഷരം നീ പറഞ്ഞാൽ അത് നിൻ്റെ അന്ത്യത്തിനായിരിക്കും *£#@*+ മോനേ." എബി ദേഷ്യം തീരാതെ അവൻ്റെ വയറിനും നെഞ്ചിനും ഇട്ട് ഇടിച്ചു.
 
 
ഇടിയുടെ ആഘാതത്തിൽ അശോകിൻ്റെ വായിൽ നിന്നും ചോര പുറത്തേക്ക് വന്നു. ദേഷ്യത്തോടെ പുറത്തേക്ക് പോകുന്ന എബിയെ നോക്കി അശോക് ക്രൂരമായ ചിരി ചിരിച്ചു.
 
 
****
 
സ്റ്റേഷനിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ എബിക്ക് തൻ്റെ ദേഷ്യം നിയന്ത്രിക്കാൻ ആയില്ല അവൻ ദേഷ്യം മൊത്തം ഡ്രെയ് വിങ്ങിൽ തീർത്തു.
 
 
എബിയുടെ സ്പീഡ് കണ്ട് കൂടെ ഉണ്ടായിരുന്ന കോൺസ്റ്റബിൾ ശരിക്കും പേടിച്ചു വിറച്ചിരുന്നു. അവൻ ഫ്ലാറ്റിനു മുന്നിൽ എത്തിയതും വണ്ടിയുടെ താക്കോൽ കോൺസ്റ്റബിളെ എൽപ്പിച്ച് ലിഫ്റ്റിൽ കയറി.
 
 
ദേഷ്യം കുറയാൻ ആയി അവൻ കണ്ണടച്ച് ശ്വാസം ഉള്ളിലേക്കും പുറത്തേക്കും വലിച്ചു.
 
 
വേഗം വരാം എന്ന് പറഞ്ഞിരുന്നതിനാൽ ക്യതി തന്നെ കാത്തിരിക്കുന്നുണ്ടാകും എന്ന് എബിക്ക് അറിയാമായിരുന്നു.
 
 
അവൻ മുഖത്ത് ഒരു പുഞ്ചിരി വരുത്തി ഡോർ തുറന്ന് അകത്തേക്ക് വന്നു. ഹാളിൽ മുഴുവൻ ഇരുട്ടാണ്. കർട്ടനും മറ്റും മറച്ച് ആ ഹാൾ മുഴുവൻ ഇരുട്ടാണ്.
 
 
"അമ്മു... അമ്മൂ" എബി അവളെ വിളിച്ച് അകത്തേക്ക്  നടന്നു. ലൈറ്റിൻ്റെ സ്വിച്ച് ഓൺ ചെയ്യ്തെങ്കിലും ലൈറ്റ് ഓൺ ആകുന്നില്ല.
 
അവൻ ഫോണിലെ ലൈറ്റ് ഓൺ ചെയ്യ്ത് ഹാളിലും കിച്ചണിലും അവളെ തിരഞ്ഞു പക്ഷേ കാണാൻ ഇല്ല.
 
 
"അമ്മു... നീ വെറുതെ കളിക്കാൻ നിൽക്കല്ലേ. ഒളിച്ച് നിൽക്കാതെ പുറത്തേക്ക് വാ', പക്ഷേ കൃതിയുടെ ഒരു അനക്കവും കേൾക്കുന്നില്ല
 
 
എബി നേരെ തൻ്റെ റൂമിലേക്ക് നടന്നു.ഡോറിൻ്റെ ഹാൻ്റിൽ പിടിച്ച് തിരിച്ച് അകത്തേക്ക് കടന്നതും അവൻ്റെ കണ്ണുകൾ വിടർന്നു.
 
 
മെഴുകുതിരികൾ കൊണ്ട് നിറഞ്ഞ മുറി. ബെഡിൽ റോസാ പൂ കൊണ്ട് ഹാപ്പി ബേർത്ത് ഡേ ഇച്ചായാ എന്നും അതിന് താഴേയായി വലിയ ഒരു ഹാർട്ട്.
 
 
ബെഡിനു ചേർന്ന് തന്നെ ഒരു ടേബിൾ സെറ്റ് ചെയ്യ്തിട്ടുണ്ട്. അതിന് മുകളിലായി ഒരു കേക്ക്.
 
 
ഇരുട്ട് നിറഞ്ഞ ആ മുറിയിൽ മെഴുകു തിരികളുടെ അരണ്ട വെളിച്ചം മാത്രം.
 
 
എബി ആ മുറി മുഴുവൻ മൊത്തത്തിൽ നോക്കി രണ്ടടി മുന്നോട്ട് വച്ചിട്ടും പിന്നിൽ നിന്നും ആരോ വട്ടം പിടിച്ചു.
 
 
"Happy birthday my dear ichayaaa" കൃതി പിന്നിൽ നിന്നും കെട്ടി പിടിച്ച് കൊണ്ട് പറഞ്ഞു.
 
എബി അവളുടെ കൈ പിടിച്ച് തൻ്റെ മുന്നിലേക്ക് നിർത്തി.
 
 
" ഇന്ന് എൻ്റെ ബർത്ത് ഡേ ആണ് എന്ന് നീ എങ്ങനേയാ അറിഞ്ഞേ "
 
 
"അതൊക്കെ ഞാൻ അറിഞ്ഞു. എങ്ങനെ ഉണ്ട് എൻ്റെ ഡെക്കറേഷൻ."
 
 
" ഉം.. കൊള്ളം.മൊത്തത്തിൽ കണ്ടാൽ ഒരു ഫസ്റ്റ് നൈറ്റ് സെറ്റ് അപ്പ് പോലെ ഉണ്ട്." എബി ചിരിയോടെ പറഞ്ഞു.
 
 
അത് കേട്ടതും ക്യതി യുടെ മുഖം മങ്ങി. അത് മനസിലാക്കിയ എബി അവളുടെ മുഖം തൻ്റെ ചുണ്ടുവിരൽ കൊണ്ട് ഉയർത്തി.
 
 
" ഞാൻ വെറുതെ പറഞ്ഞതല്ലേ എൻ്റെ ഭാര്യേ'. സൂപ്പർ ആയിട്ടുണ്ട്" അത് പറഞ്ഞതും കൃതിയുടെ മുഖം വിടർന്നു.
 
 
" എന്നാ വാ ഇച്ചാ .കേക്ക് കട്ട് ചെയ്യാം " എബി കേക്ക് കട്ട് ചെയ്യ്ത് ആദ്യത്തെ പീസ് കൃതിക്ക് നൽകി. അവൾ അത് വാങ്ങി കഴിച്ച് മറ്റൊരു കഷ്ണം അവളുടെ വായിലേക്ക് വച്ചു കൊടുത്തു.
 
 
കേക്ക് കട്ട് ചെയ്ത് കഴിഞ്ഞതും കൃതി കമ്പോഡിൽ നിന്നും ഒരു കവർ എടുത്ത് എബിക്ക് നീട്ടി.
 
 
എബി അത് വാങ്ങി തുറന്ന് നോക്കി. അത് ഒരു ഷർട്ടും, മുണ്ടും ആയിരുന്നു.
 
 
"ഇച്ചായൻ പോയി ഈ യൂണിഫോം മാറ്റിയിട്ട് ഇത് ഇട്ടിട്ട് വാ "കൃതി അത് പറഞ്ഞതും എബി പോയി ഡ്രസ്സ് മാറി വന്നു.
 
 
അത് ഒരു ബ്ലുകളർ ഫുൾ സ്ലീവ് ഷർട്ടും, വൈറ്റ് കളർ മുണ്ടും ആയിരുന്നു.
 
 
"സൂപ്പർ ആയിട്ടുണ്ട് ഇച്ചായാ " എബി യുടെ തോളിൽ തൂങ്ങി കൊണ്ട് ക്യതി പറഞ്ഞു. അത് കേട്ട് എബി മുഖത്ത് ഒരു ചിരി വരുത്താൻ ശ്രമിച്ചു.
 
 
പക്ഷേ അത് കൃതിക്ക് മനസിലായി. അവൻ്റെ മനസിന് എന്തോ പറ്റിയിട്ടുണ്ട് എന്ന് കൃതിക്ക് മനസിലായി.
 
 
"എന്താ ഇച്ചാ... സ്റ്റേഷനിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ "
 
 
" നീ കുറച്ച് നേരം എൻ്റെ ഒപ്പം കിടക്കുമോ.i am very stressed" അത് പറഞ്ഞ് കൊണ്ട് എബി അവളെ പൊക്കി എടുത്ത് ബെഡിലേക്ക് കടത്തി.
 
ശേഷം അവനും ബെഡിലേക്ക് കിടന്ന് കൃതിയുടെ കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ട് കിടന്നു
 
 
ക്യതി അവൻ്റെ മുടിയിൽ പതിയെ തഴുകി കൊണ്ട് കിടന്നു.
 
 
" I need you ammu.but time ആയിട്ടില്ല നമ്മൾ ഒന്നാകാൻ " അവൻ അവളെ തൻ്റെ നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് പറഞ്ഞു.
 
 
അപ്പോഴും അശോകൻ്റെ വാക്കുകൾ അവൻ്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു.അത് ഓർമയിൽ വരുന്തോറും അവൻ്റെ മനസിൽ ദേഷ്യം തുരഞ്ഞു പൊങ്ങി.
 
 
പക്ഷേ കൃതിയുടെ സാമിപ്യം അതെല്ലാം അലിയിച്ചു കളയുന്ന ഒന്നായിരുന്നു. അവൻ കഴിഞ്ഞതെല്ലാം മറന്ന് അവളുടെ നെഞ്ചിലേക്ക് തല ചായ്ച്ച് വച്ചു.
 
കൃതി അവനെ ഒരു കുഞ്ഞിനെ പോലെ തൻ്റെ മാറോട് ചേർത്ത് പിടിച്ചു കിടന്നു. ഒരിക്കലും വിട്ടു പോവില്ല എന്ന് പറയാതെ പറയുന്ന പോലെ.
 
 
അവളുടെ നെഞ്ചിൻ്റെ ചൂടിൽ എബി പതിയെ മിഴികൾ അടച്ച് ഉറക്കത്തിലേക്ക് പോയി.
 
 
 
(തുടരും)
 

പ്രണയ വർണ്ണങ്ങൾ - 52

പ്രണയ വർണ്ണങ്ങൾ - 52

4.7
8664

Part -52   " I need you ammu.but time ആയിട്ടില്ല നമ്മൾ ഒന്നാകാൻ " അവൻ അവളെ തൻ്റെ നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് പറഞ്ഞു.   അപ്പോഴും അശോകൻ്റെ വാക്കുകൾ അവൻ്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു.അത് ഓർമയിൽ വരുന്തോറും അവൻ്റെ മനസിൽ ദേഷ്യം തുരഞ്ഞു പൊങ്ങി.     പക്ഷേ കൃതിയുടെ സാമിപ്യം അതെല്ലാം അലിയിച്ചു കളയുന്ന ഒന്നായിരുന്നു. അവൻ കഴിഞ്ഞതെല്ലാം മറന്ന് അവളുടെ നെഞ്ചിലേക്ക് തല ചായ്ച്ച് വച്ചു.   കൃതി അവനെ ഒരു കുഞ്ഞിനെ പോലെ തൻ്റെ മാറോട് ചേർത്ത് പിടിച്ചു കിടന്നു. ഒരിക്കലും വിട്ടു പോവില്ല എന്ന് പറയാതെ പറയുന്ന പോലെ.     അവളുടെ നെഞ്ചിൻ്റെ ചൂടിൽ എബി പതിയെ മിഴികൾ അടച്ച് ഉറക്കത