Aksharathalukal

അമ്മ

 
"നിനക്ക് എണീക്കാൻ ഭാവം ഒന്നുല്ലേ...
സമയം എത്ര ആയിന്ന വിചാരം... മര്യാദക്ക്
എഴുന്നേറ്റില്ലെങ്കി തലേൽ വെള്ളം കോരി
ഒഴിക്കും ഞാൻ."
 
"രാവിലെ ആയ ഇതിലിരുന്ന് തോണ്ടാൻ
തുടങ്ങും...നിനക്ക് കുളിക്കാൻ
മനസ്സൊന്നുല്ലേ..."
 
"ഇത്ര കുറച്ച് കഴിക്കാൻ നീ വല്ല
ഉറുമ്പാണോ...അല്ലെങ്കിലേ കോല്
പോലെയാ ശരീരം...കഴിക്കണ്ട ഉണങ്ങി
ചുങ്ങി ഇരുന്നോ..."
 
"നിനക്ക് ഇതൊക്കെ ഒന്ന്
അടുക്കിപെറുക്കി വെച്ചൂടെ...റൂമിന്റെ
കോലം കണ്ടാ മതി.."
 
"നിനക്ക് വേറെ നല്ല തുണിയൊന്നുമില്ലേ..
കെട്ടിക്കാൻ പ്രായം ആയി...
കൊച്ചുകുട്ടിയാന്ന വിചാരം."
 
"നിനക്ക് ഈ പാത്രങ്ങളൊക്കെ ഒന്ന്
കഴുകി വെച്ചൂടെ...കേറി ചെല്ലുന്ന വീട്ടിൽ
ഒറ്റക്കാവുമ്പോ മനസിലാവും.."
 
"നിനക്കാ മുടിയൊന്ന് ഒതുക്കി വെച്ചൂടെ...
കോലം കണ്ടാലും മതി"
 
"നിനക്ക് നാലക്ഷരം ഇരുന്ന് വായിച്ചൂടെ"
 
"പോവുന്നതൊക്കെ കൊള്ളാം
സമയത്തിന് വീട്ടിൽ വന്നില്ലെങ്കിൽ
കാണിച്ചുതരാം"
 
ഈ പറച്ചിലുകളിലൊക്കെയും
ദേഷ്യപ്പെടലിനപ്പുറം സ്നേഹത്തിന്റെയും
കരുതലിന്റെയും  ഒരംശമുണ്ട്...
അത് അനുഭവപ്പെടണമെങ്കിൽ..അത്
പറയുന്നത് അമ്മ തന്നെ ആയിരിക്കണം...