Aksharathalukal

റൂഹിന്റെ ഹൂറി_💖*Part-60

*റൂഹിന്റെ ഹൂറി_💖*
 
Part-60
 
 
✍️🦋Hina_rinsha🦋
 
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission 
 
                         °°°°°°°°°°°°°°°°°
 
ഭ്രാന്ത എനിക്ക്.... എല്ലാരും ചേർന്ന് അങ്ങനെ ആക്കിയല്ലോ... എല്ലാർക്കും എല്ലാം അറിയാം... ഇതിനിടയിൽ ഞാൻ വെറും പൊട്ടത്തി.....
 
ഒഴുകി ഇറങ്ങുന്ന കണ്ണീരിനെ പോലും വക വെക്കാതെ അവൻ നേരെ അലറി.....
 
അവളെ ഭാവം കാണെ അവനിലും പേടിയും സങ്കടവും നിറഞ്ഞിരുന്നു.... എന്തിനാ കുറിച്ച അവൾ പറയുന്നത് എന്ന് പോലും അവൻ മനസ്സിലായില്ല...
 
അമീക്കക്കും അറിയാല്ലോ... ഒരിക്കൽ എങ്കിലും എന്നോട് പറയാർന്നു... എല്ലാം അറിയാന്ന്... ഓരോ നിമിഷവും നീറി നീറി അല്ലെ ഞാൻ മുന്നിൽ നിന്നെ എന്നിട്ടും എല്ലാരും.... എല്ലാരും ചതിക്ക എന്നെ...
 
അവൾ നിലത്തേക്ക് ഉർന്നിരുന്നു കൊണ്ട് പതം പറയും പോലെ അത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു...
 
ഹാദി നീ എന്തൊക്കെയാ പറയുന്നേ... അമൻ.. അവൻ നിന്നെ ചതിച്ചെന്നോ....
 
ആച്ചി ഒന്നും മനസ്സില്ലവാതെ അവളോടായി ചോദിച്ചു...
 
അവൾ ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി... ശേഷം നേരത്തെ അറിഞ്ഞ പേപ്പർ തുണ്ടിലേക്കും... അവനും സംശയത്തോടെ  അതിലേക്ക് നോക്കി അത് കയ്യിലെടുത്തു.....
 
...........................
 
അമൻ ഉച്ചക്ക് ഓഫീസിൽ ന്ന് വന്ന് ഏതോ ഫയൽ കാണാനില്ല പറഞ് റൂം മുഴുവൻ വലിച്ചിട്ടതാണ്... തിരഞ്ഞ സാധനം കിട്ടിയതും അതും എടുത്തോണ്ട് ദൃതിയിൽ പോയി.... റൂം വൃത്തിയാക്കുന്നതിന് ഇടയിലാണ് ഡ്രോയറിൽ നിന്ന് അന്ന് വായിച്ചു പകുതിയാക്കിയ പുസ്തകം കയ്യിൽ കിട്ടിയത്... ആവേശത്തോടെ അത് കയ്യിലെടുത്തു... പണികൾ പെട്ടന്ന് തീർത്ത് അത് വായിച്ചു തുടങ്ങി....
 
ഒത്തിരി തവണ വായിച്ചതാണ്.. എങ്കിലും ആ പ്രണയം ഇന്നും മനോഹരമാണ്... *ലൈലയും മജ്നുവും* ലോകം കണ്ടതിൽ വേച്ചു മനോഹരങ്ങളിൽ ഏറെ മനോഹരമായ പ്രണയം... ഹൃദയം കൊണ്ട് പ്രണയിച്ചവർ...
 
വായനക്കിടയിൽ ബുക്കിൽ നിന്ന് ഊർന്ന് താഴേക്ക് വീണ പേപ്പറിലേക്കവൾ നെറ്റി ചുളിച്ചു നോക്കി.....
 
അത് കയ്യിലെടുത്തു ഓരോ വരികളും വായിച്ചതും അവൾക്ക് ഹൃദയം നിലക്കുന്നത് പോലെ തോന്നി... 
 
First year ലാസ്റ്റ് താൻ എഴുതിയ വരികൾ
 
കണ്ണുകൾ ചലിക്കാനാവാതെ അതിൽ തറഞ്ഞു നിന്നു...
 
................................
 
ആച്ചി പേപ്പറിലെ വരികളിൽ കണ്ണോടിച്ചു....
 
*എന്നിൽ നിന്ന് നിന്നിലേക്കൊരു യാത്ര തിരിച്ചു ഞാൻ,
ഒടുവിൽ നിന്റിടങ്ങളിൽ എന്നെ മറന്നു വെച്ച് തിരികെ മടങ്ങി..
 
കാലങ്ങളുടെ ഓളങ്ങളിൽ ഒഴുകി ഒരിക്കൽ ഞാൻ നിന്നിലേക്കെത്തും... ഒരു സായാഹ്നത്തെ സാക്ഷിയാക്കി നിന്നിൽ അലിഞ്ഞു ചേരും... 💙*
 
വരികൾ ഓരോന്നും വായിച്ചു കഴിഞ്ഞതും അവൻ ദയനീയ അവളെ നോക്കി...  താഴേക്ക് നോക്കി ഇരിക്കുവാണ്... കണ്ണിൽ നിന്ന് കണ്ണീർ തുള്ളികൾ താഴേക്ക് വീഴുന്നുണ്ട്...
 
ഹാദി..
അവൻ പതിയെ വിളിച്ചു അവൽക്കരികിൽ ചെന്നിരുന്നു...
 
അവൾ കണ്ണുകൾ ഉയർത്തി അവനെ നോക്കി... ചുവന്ന കണ്ണുകൾ കണ്ടവനിൽ  ഒരു പേടി തോന്നി...
 
ഇനി പറ അമീക്ക എന്നെ ചതിക്കാല്ലാന്ന്... ഞാൻ എഴുതിയത് അല്ലെ ഇത്.... റൂഹിന്.. ആച്ചിക്ക കൊടുക്കാതെ ഒരിക്കലും അമീക്കാ ഇതൊന്നും അറിയില്ല.... കുറ്റബോധം കാരണം നീറി നീറിയ ഞാൻ കഴിഞ്ഞരിന്നേ.... റൂഹി നെ കുറിച് അറിയാമെങ്കിൽ എന്നോട് പറയാർന്നു... എതിർക്ക പോലും ഇല്ലായിരുന്നു ഞാൻ....
 
അവന്റെ കോളറിൽ പിടിച്ചു കുലുക്കി അവൾ...
 
അവൻ എന്ത് പറയണം എന്ന് മനസ്സിലായില്ല... അവളുടെ ഭാവം അവൻ കാണെ അവൻ പാവം തോന്നി പോയി...
 
അമൻ നിന്നെ ഒരിക്കലും ചതിച്ചിട്ടില്ല... അവൻ ഒന്നും അറിയുകയും ഇല്ല... ഇത്.. ഇതവന്റെ പ്രണയമായിരുന്നു....
 
കയ്യിലെ കടലാസ് കാണിചവൻ പറഞ് നിർത്തിയതും ഹാദി ഞെട്ടിലോടെ അവന്റെ കോളേറിൽ നിന്ന് പിടി വിട്ടു. ..
 
കണ്ണുകൾ കുറുകി വന്നു അവളുടെ...കേട്ടത് എന്താ എന്ന് പോലും മനസ്സിലാകാതെ 
തകർന്ന പോലെ അവൾ ചുവരിലേക്ക് ചാരി ഇരുന്നു... അവളെ ഇരുത്തം കാണെ അവനിലും എന്തവന്നില്ലാത്ത വേദന പടർന്നു...
 
ഹാദി.....
 
അവൻ വീണ്ടുമവളെ വിളിച്ചു..... അവൾ തല ഉയർത്തിയില്ല... ഒന്ന് മൂളി .... അത് മാത്രമായിരുന്നു പ്രതികരണം.....
അവൻ അവൾക്കടുത്ത് വന്നിരുന്നു... 
 
നീ സ്നേഹിച്ചതും... നിന്നെ സ്നേഹിച്ചതും എല്ലാം അമൻ ആയിരുന്നു... നിന്റെ റൂഹ്... അത് അമൻ മാത്രമാണ്... അതിനിടയിലേക്ക് വലിഞ്ഞു കയറിയതാണ് എന്റെ ആച്ചി...
 
അത്രയും പറഞ്ഞവൻ അവളുടെ മുഖത്തേക്ക് നോക്കി... ഞെട്ടലോടെ അവനെ നോക്കുവാണ് അവൾ...
 
അമൻ എഴുതിയ വരികൾ ആണ് നീ വായിച്ചത്... അത് തിരികെ എടുക്കാൻ വന്ന അവൻ കിട്ടിയത് നിന്റെ വരികളും.. അവിടുന്ന് അങ്ങോട്ട് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാല്ലോ....നീ Bcom first year പഠിക്കുമ്പോ അമൻ അവിടെ Mcom ഫൈനൽ year ആയിരുന്നു...  ലാസ്റ്റ് exam കഴിഞ്ഞ ഉടനെ പെട്ടന്നായിരുന്നു അവർക്ക് ബാംഗ്ലൂർ പോകേണ്ട ആവശ്യം വന്നത്... പോകും മുന്നേ അവന്റെ കോൺടാക്ട് നമ്പർ അടക്കം നിന്നെ ഏൽപ്പിക്കാൻ അതെ സ്ഥാനത് വെക്കാൻ അവൻ ഞങ്ങളെ ഏൽപ്പിച്ചിരുന്നു... അതിനിടയിൽ എന്റെ ആച്ചിക്ക് തോന്നിയ ഒരു തമാശ ആയിരുന്നു എല്ലാം.... നിങ്ങൾ പാർസപരം കാണാത്തത് കൊണ്ട് അമന്റെ സ്ഥാനത് നിന്റെ റൂഹയി പ്രത്യക്ഷപെടാൻ അവൻ അധികം പണി ഉണ്ടായിരുന്നില്ല... ഒരു വർഷം കൂടി കഴിഞ്ഞ് ഞങ്ങളെ exam കഴിഞ്ഞതും ഞങ്ങളും ബാംഗ്ലൂർ പോവായിരുന്നു... അന്നാണ് അവസാനമായി അവൻ നിന്നെ കണ്ടത്....
 
അത്രയും പറഞ് നിരത്തിയവൻ അവളെ മുഖത്തേക്ക് നോക്കി...
 
ഒരു പ്രതിമ കണക്കെ... ഇരിക്കുവാണ്... കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു എന്നല്ലാതെ ശരീരം അനങ്ങുന്നു പോലും ഇല്ല...
 
അവൻ വേദന തോന്നി അവളെ കാണെ....
താൻ കൂടി കാരണക്കാരൻ ആണ്... അന്ന് ആച്ചിക്ക് കൂട്ട് നിൽക്കണ്ടാർന്നു എന്ന് തോന്നി അവൻ...
 
അവൾ അവന്റെ മുഖത്തേക്ക് നോക്കി....
മുഖത്ത് ദയനീയത നിറഞ്ഞു നിന്നു.... ആ നോട്ടം അവന്റെ നെഞ്ചിൽ പതിക്കും പോലെ...
 
ഞാൻ.. അമീക്കാനേ സ്നേഹിക്കുണ്ട്... മറ്റാരേക്കാളും... അതിന് വേണ്ടിയാണ് ഇത്രയും വലിയ നുണ എങ്കിൽ plz ഇനിയും എന്നെ പറ്റിക്കരുത്... ഒരിക്കൽ തകർന്നതാ.. ഇനിയും വയ്യ... ഇവിടം കീറി മുറിക്കുന്ന വേദനയാണ്.....
 
നെഞ്ചിൽ കൈ വെച്ചവൾ പറഞ്ഞു... അവൻ പാവം തോന്നി....
 
ഒരു സത്യവും... എന്നും മറച്ചു വെക്കാൻ കഴിയില്ല... എന്നെങ്കിലും എല്ലാം മറനീക്കി പുറത്ത് വരും... നിന്നോട് നുണ പറഞ്ഞിട്ട് എനിക്കൊന്നും നേടിയെടുക്കാൻ ഇല്ല... സത്യം ഇനിയെങ്കിലും നീ അറിയണം...
 
അവൻ പറഞ്ഞത് കെട്ടവൾ തലക്ക് കൈ വെച്ചിരുന്നു... അവൾക്ക് കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി... കണ്ണുകൾ കുറുകി... അടയാൻ പോകുന്ന പോലെ.... തല നാലുപാടും ചുറ്റും പോലെ... ഞരമ്പുകൾ വലിക്കും പോലെ...
 
അതറിഞ്ഞെന്ന വണ്ണം ആച്ചി ഓടി അവന്റെ ബെഡിന് അരികെ ഉള്ള ടേബിൾ ൽ നിന്ന് ജഗ്ഗ്‌ എടുത്ത് അവൾക്ക് നേരെ നീട്ടി...
 
അവൾ കണ്ണുകൾ വലിച്ചു തുറന്ന്... വെള്ളം വായിലേക്ക് ഒഴിച്ച്....
 
 
 
ഇല്ലങ്കിലും പടച്ചോൻ എന്ത് വലിയവൻ ആണല്ലേ...  പരസ്പരം അറിയാതെ രണ്ട് ഹൃദയങ്ങൾ തമ്മിൽ പ്രണയിതിലാകുന്നു...
അതിനിടയിൽ ഇത്രയൊക്കെ സംഭവിച്ചിട്ടും വർഷങ്ങൾക്ക് ഇപ്പുറം അവർ പോലുമറിയാതെ വിവാഹം കഴിക്കുന്നു....അല്പം വൈകിയാണെങ്കിലും സത്യങ്ങൾ തിരിച്ചറിയുന്നു......എത്ര മനോകരമയാണ് വിധിയെ അവൻ എഴുതി വെച്ചിരിക്കുന്നത്...
 
ആച്ചി എങ്ങോ നോക്കി പറഞ് കൊണ്ടിരുന്നു.... ഹാദി അതൊന്നും കേള്ക്കുന്നെ ഇല്ലായിരുന്നു.... അവളുടെ മനസ്സ് ശൂന്യമായിരുന്നു.... സങ്കടമാണോ... സന്തോഷമാണോ... ഏതോ ഒരു വികാരം അവളെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു....
 
അവളുടെ കണ്ണുകൾ കഴുത്തിൽ പിണഞ്ഞു കിടക്കുന്ന മഹറിൽ തങ്ങി നിന്നു... മാറിൽ ചേർന്നു കിടക്കുന്ന സ്വർണത്തിൽ കൊത്തിയ അമൻ എന്ന പേര് കൂടുതൽ    തിളങ്ങുന്നത് പോലെ തോന്നി അവൾക്ക്...
 
എന്റെ പ്രണയം.... എന്റെ റൂഹ്....
 
അവളുടെ ഉള്ളിൽ അത് നിറഞ്ഞു നിന്നു....എങ്കിലും ആച്ചിയുടെ മുഖം മനസ്സിൽ തെളിയുമ്പോൾ പേരറിയാത്ത ഒരു നോവ് ഉള്ളിൽ പടർന്നു കയറി....
 
എനിക്ക്... എനിക്ക് അമീക്കനെ കാണണം...
 
അവൾ നിലത്ത് നിന്ന് പിടഞ്ഞു എഴുന്നേറ്റ്‌....
 
ഹാദി...
 
പോകാൻ തുനിഞ്ഞവളെ അവൻ ഒന്നൂടെ വിളിച്ചു.... അവൾ അവിടെ നിന്നു... തിരിഞ്ഞ് നോക്കിയില്ല...
 
എന്റെ ആച്ചിയെ വെറുക്കരുത്... അങ്ങനെ പറയാൻ ഉള്ള യോഗ്യത ഉണ്ടോ എന്ന് പോലും അറിയില്ല... എങ്കിലും പറയുവാ... അവൻ നിന്നെ ഒത്തിരി ഇഷ്ട്ടായിരുന്നു... Bangloor ചെന്ന ശേഷമാ.. അമന്റെ മനസ്സിൽ അപ്പോഴും നീ ഉണ്ട് എന്നറിഞ്ഞത്... അതിൽ പിന്നെയാ അവൻ നിന്നെ കോൺടാക്ട് ചെയ്യാഞ്ഞത്.. സിം വരെ change ആക്കി.. പലതവണ അമനോട് സത്യം തുറന്ന് പറയാൻ നിന്നതാണ് പക്ഷേ അവനെ കൊണ്ട് കഴിയുന്നില്ലായിരുന്നു... അവസാനം എന്തായാലും വേണ്ടിയില്ല നിന്നോട് എല്ലാം തുറന്ന് പറയണം  സത്യം അറിഞ്ഞ ശേഷം നീ അവൻ മാപ്പ് കൊടുക്കണേൽ മാത്രം അവന്റെ നിഴൽ വെട്ടം പോലും നിന്നിൽ പതിയു എന്നൊക്കെ പറഞ്ഞിട്ട അന്നവൻ ഇറങ്ങിയത്.... പക്ഷേ അവിടെയും വിധി അവനെ തോൽപ്പിച്ചു...
 
അത് പറയുമ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.....
 
ഹാദി ഒന്നും മിണ്ടാതെ നടന്നു....
 
സമയം 5 മണി...
 
അമൻ വരുന്നത് രാത്രി ആവും... പക്ഷേ അത്രയും സമയം തന്നെകൊണ്ട് ആവില്ല... അവൾ ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് കയറി....
 
                                 🦋🦋🦋🦋
 
നീയെന്താ ഹാദി ഇവിടെ...
 
കേബിനിലേക്ക് ഇടിച്ചു കയറി വന്നവളെ കണ്ട് അവൻ പകപ്പോടെ സീറ്റിൽ നിന്ന് എഴുന്നേറ്റു... അവൾ ഓടി വന്ന് അവനെ കെട്ടിപിടിച്ചു...
 
എന്താടാ... എന്താ പറ്റിയെ...
 
Hug me plz.. അവൾ തല ഉയർത്താതെ തന്നെ പറഞ്ഞു
 
എന്താ..
അവൻ വല്ലാത്തൊരു ഭാവത്തോടെ ചോദിച്ചു...
 
Pls...
അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞതും...
 
അവൻ ഒന്നും മിണ്ടാതെ അവളെ ഇറുകെ പുണർന്നു.... അവന്റെ നെഞ്ചിൽ കവിൾ ചേർത്തവൾ നിന്നു.... എന്തോ വേദനകൾ അളിഞ്ഞില്ലാതാകുന്ന പോലെ തോന്നി അവൾക്ക്........
 
അവൻ അവളുടെ തലയിൽ തലോടി... പതിയെ അവിടം ചുണ്ടുകൾ ചേർത്തു...
 
എന്താടാ പറ്റിയേ....
അവന്റെ ശബ്ദം നേർത്തതായിരുന്നു...
 
എനിക്ക... എനിക്കൊന്ന് സംസാരിക്കണം... നമുക്ക് പുറത്ത് പോവാം അമീക്കാ...
 
അവന്റെ മുഖത്തേക്ക് ഉറ്റുനോക്കിവൾ പറഞ്ഞു......
 
അവൻ കണ്ണടച്ചു ഒന്ന് മൂളി... അവളെ ചേര്ത്ത് പിടിച് ഓഫീസിൽ നിന്ന് ഇറങ്ങി...
 
അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു... അവളുടെ ഉയർന്ന ഹൃദയമിടിപ്പ് അവിടം ഉയർന്നു കേട്ടൂ...  മൗനം വാചാലമായി തീർന്നു....
 
ഹാദി ക്ക്‌ പിടിച്ചു നിൽക്കാൻ കഴിയാത്ത പോലെ തോന്നി....
 
*റൂ... റൂഹേ*
 
ഡ്രൈവ് ചെയ്യുന്നവനേ നോക്കി അവൾ പതിയെ വിളിച്ചു.... ഞൊടിയിടയിൽ അവൻ സഡൻ ബ്രേക്ക്‌ ഇട്ടു....
 
അവൻ ഹൃദയം നിലച്ച പോലെ തോന്നി... 
സങ്കടമോ.. സന്തോഷമോ... എന്തൊക്കെയോ തികട്ടി കയറി വന്നു..
 
എ.. എന്താ.. നീ വിളിച്ചേ...
 
റൂഹെ....
 
വീണ്ടുമവൾ വിതുമ്പുന്ന ചുണ്ടുകൾ കൊണ്ട് പറഞ്ഞൊപ്പിച്ചു....
 
അവനിൽ വല്ലാത്തൊരു ഞെട്ടൽ ഉണ്ടായി... തന്റെ ആദ്യപ്രണയം അത്... അവൻ ഒന്നും മനസ്സിലായില്ല..
 
അവൻ കാർ ഒരിടത്തേക്ക് പാർക്ക്‌ ചെയ്തു..
 
ആരാ നിന്നോട് ഇതെല്ലാം പറഞ്ഞേ...
 
അവൻ അവളെ മുഖത്തേക്ക് നോക്കി...
അവൾക്ക് എന്ത് പറയണം എന്ന് അറിയുന്നുണ്ടായിരുന്നില്ല.....
 
അവൾ വിതുമ്പി പോയി....
 
പറ ഹാദി എങ്ങനെയാ നീ അറിഞ്ഞത്...
 
അവന്റെ ശബദം കടുത്തതും അവൾ വിങ്ങി പൊട്ടി...
 
അവൻ അവളുടെ മുഖം കയ്യിൽ കോരിയെടുത്തു...
 
പറ പെണ്ണെ... ആരാ നിന്നോട്...
അവന്റെ ശബ്ദം അത്രയും നേർത്തതായിരുന്നു... കണ്ണുകളിൽ നനവ് പടർന്നിരുന്നു....
 
തന്റെ ഭാഗവും ആചി പറഞ്ഞതും ആയ ഓരോന്നും അവന്റെ മുന്നിൽ അവൾ വരച് കാട്ടുമ്പോ അവൻ ശ്വാസം എടുക്കാൻ പോലും മറന്നു പോയിരുന്നു.... ഒരു സ്വപനം പോലെയവൻ കേട്ടിരുന്നു...
 
 
എല്ലാം പറഞ് കഴിഞതും രണ്ട് പേർക്കുമിടയിൽ വീണ്ടും മൗനം തങ്ങി നിന്നു....എന്ത് പറയണമെന്ന് രണ്ട് പേർക്കും അറിയില്ലായിരുന്നു...
 
അമന്റെ കൈ സ്റ്റിയറിങ്ങിൽ പിടി മുറുകി... അവന്റെ കാർ മുന്നോട്ട് പാഞ്ഞു....
 
                             🦋🦋🦋🦋
 
തിരയും തീരവും ഒന്നാകുന്ന ആ മണൽ പറപ്പിൽ അവർ അമർന്നിരുന്നു.... അവന്റെ കൈകൾ അവളെ ചേർത്തു പിടിച്ചിരുന്നു... അവൾ അവന്റെ നെഞ്ചിൽ തല മുട്ടിച്ചിരുന്നു......
 
 ഹൃദയങ്ങൾ ഒന്നിച്ചു മിടിച്ചു...... ആകാശത്തു അസ്‌തമസൂര്യന്റെ ചുവപ്പ് പടർന്നിരുന്നു....
 
അവൻ കരയെ ചുംബിച്ചു മടങ്ങുന്ന തീരത്തെ നോക്കി.....
 
 
സൂര്യൻ പകുതിയോളം കടലിൽ താഴ്ന്നു പോയിരുന്നു....
 
അവൻ അവൾ അവസാനമായി തനിക്കേഴുതിയ വരികൾ ഓർമ വന്നു....
 
*കാലങ്ങളുടെ ഓളങ്ങളിൽ ഒഴുകി ഒരിക്കൽ ഞാൻ നിന്നിലേക്കെത്തും... ഒരു സായാഹ്നത്തെ സാക്ഷിയാക്കി നിന്നിൽ അലിഞ്ഞു ചേരും... 💙*
 
അവന്റെ ചുണ്ടിന്റെ കോണിൽ ചെറിതായി ഒരു ചെറു ചിരി മോട്ടിട്ടു....
 
ആ സായാഹ്നത്തെ സാക്ഷിയാക്കി അവന്റ ചുണ്ടുകൾ നേര്മമായി അവളുടെ തലയിൽ പതിഞ്ഞു അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു... ഇരു വശത്ത് കൂടെയും ഒരു തുള്ളി കണ്ണീർ പുറത്തേക്ക് ഒഴുകി...
 
അവൻ കടലിലേക്ക് നോട്ടം പായിച്ചു... വീണ്ടും വീണ്ടും കരയെ പുല്കുന്ന തിരകൾ...
അതവരാണെന്ന് തോന്നി പോയി അവൻ....
 
 എത്രമാത്രം അകന്ന് പോയിട്ടും... വീണ്ടും അതിലും മനോഹരമായി കൂട്ടിയോജിക്കപ്പെട്ട അവർ......
 
അവൻ അവളെ ഒന്ന് കൂടെ തന്നിലേക്ക് അണച്ചു പിടിച്ചു....
വിധിക്ക്‌ പോലും ഒരിക്കൽ കൂടി വിട്ട് കൊടുക്കില്ല എന്ന് നൂറാവർത്തി പറയാതെ പറയും പോലെ.... അവളും കണ്ണടച്ചു അവനോട് ചേർന്നിരുന്നു... അവളുടെ ഉള്ളം അപ്പോഴും ശൂന്യമായിരുന്നു.......
 
 
......തുടരും🦋
ഞാൻ അപ്പഴേ പറഞ്ഞില്ലേ ആര് എന്തൊക്കെ പറഞ്ഞാലും ഹാദി റൂഹിൻ ഉള്ളതാണ്... അതിന് ഒരു മാറ്റവും ഇല്ല.... ഇനി പറ റൂഹ് വരണമായിരുന്നോ അതോ വേണ്ടേ... ഇപ്പൊ മനസ്സിലായില്ലേ ഞാൻ പാവാന്ന്😌😌😌😌😌😌
 
അവരെ സെറ്റ് ആക്കിയ സന്തോഷത്തിൽ എല്ലാരും ഇൻക്ക് വല്ല്യ കമന്റ് തരണേ plz🥲... അല്ലേൽ അടുത്ത പാർട്ടിൽ രണ്ട് വഴിക്ക് ആക്കും😏😼😼
 
(ഇന്നലെ ഇങ്ങളെക്കാൾ sed ആയിരുന്നു ഞാൻ.. രാവിലെ മുതൽ കുത്തി ഇരുന്ന് എഴുതിയത് മുഴുവൻ ഒറ്റ ക്ലിക്കിൽ പോയി... ഓർക്കുമ്പോ ഇപ്പഴും കരച്ചിൽ വരുന്നു 😭😭.. ഇങ്ങനൊന്നും ആയിരുന്നില്ല... അതിൽ എന്തൊക്കെ കുറവ് ണ്ട്... Dlt ആയപ്പോ തന്നെ mind full ബ്ലാങ്ക് ആയി... എഴുതിയത് എല്ലാം മറന്ന് പോച്... പിന്നേ ഇത് തട്ടി കൂട്ടി ഇങ്ങനെ ആക്കി എടുത്ത്🥺🥺)
 
ഇതരത്തിൽ ആണ് cmnts എങ്കിൽ ഞാൻ nxt part ഇടില്ല.... ഭീഷണി അല്ല ജാട ആയിട്ടും അല്ല... ഒന്നുല്ലങ്കിലും ഞാൻ എത്ര കഷ്ടപ്പെട്ടാണ് ഓരോ ലൈനും എഴുതുന്നത് അതെങ്കിലും നിങ്ങൾ ഓർക്കണം... Story വേണമെങ്കിൽ അഭിപ്രായം പറയ്യാ അത്രയേ പറയുന്നൊള്ളു🥲🥲🥲🥲
 
ന്നാ പാവം സെച്ചി അങ്ങറ്റ്🚶🏻‍♀️🚶🏻‍♀️

റൂഹിന്റെ ഹൂറി_💖Part-61

റൂഹിന്റെ ഹൂറി_💖Part-61

4.8
3907

*റൂഹിന്റെ ഹൂറി_💖* Part-61     ✍️🦋Hina_rinsha🦋   ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                             °°°°°°°°°°°°°°°°°   വീണ്ടുമവർക്കിടയിൽ മൗനം തളം കെട്ടി നിന്നു... അവന്റെ നെഞ്ചിലേക്ക് ചേർന്നിരുന്ന് അവളും തന്നിലേക്ക് ചേർന്നിരിക്കുന്നവളെ ഒരു കയ്യാൽ ഒതുക്കി പിടിച്ചു അവനും... മുന്നിൽ അവർക്കട്ത്തേക്ക് കുതിച്ചു ചാടുന്ന തിരകളും.... സമയമെറെ വീണ്ടും കടന്നു പോയി...അവന്റെ നെഞ്ചിടം നനഞ്ഞിരുന്നു...   ആകാശം ഇരുട്ട് മൂടി... സൂര്യനെ കടൽ മുഴുവനായി വിഴുങ്ങി കഴിഞ്ഞിരുന്