Part -53
" ഇത് എന്താ ഇച്ചായ ഇങ്ങനെ വിയർത്തിരിക്കുന്നേ. കല്യാണത്തിനാണോ അതോ പാടത്ത് പണിക്കാണോ വന്നിരിക്കുന്നേ " അവൾ കയ്യിലെ ടവൽ കൊണ്ട് അവൻ്റെ നെറ്റിയിലെ വിയർപ്പ് തുറച്ചു.
"സുന്ദരിയായിട്ടുണ്ട് " അവളുടെ കാതിൽ എബി പതിയെ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
പ്രർത്ഥനക്ക് ശേഷം പള്ളിലച്ചൻ മയൂരിയുടെ കഴുത്തിലേക്ക് വച്ച മിന്ന് പിന്നിൽ നിന്നും ആദി കെട്ടി കൊടുത്തു.
മിന്ന് കെട്ടി കഴിഞ്ഞതും എല്ലാവരും പള്ളിയിൽ നിന്ന് ഇറങ്ങി. കൃതി എബിയുടെ കയ്യും പിടിച്ച് നടന്നിറങ്ങി.
ബന്ധുക്കൾ ഒന്നും വലിയ രസത്തിൽ അല്ല.പാലാ തറവാട്ടിലെ രണ്ട് ആൺ തരികളും അന്യ മതത്തിലുള്ള പെൺകുട്ടികളെ കല്യാണം കഴിച്ചതിൽ അവർക്ക് ചെറിയ പരാതി ഇല്ലാതില്ല.
" നീ എങ്ങോട്ടാ " കാറിനടുത്തേക്ക് പോകുന്ന ക്യതിയെ നോക്കി അവൻ ചോദിച്ചു.
"കാറിൽ കയറാൻ .വീട്ടിൽ പോവണ്ടേ "
" കാറിൽ പോവണ്ട"
"പിന്നെ " കൃതി സംശയത്തോടെ ചോദിച്ചതും എബി പള്ളി മുറ്റത്തിരിക്കുന്ന ബുള്ളറ്റിലേക്ക് നോക്കി.
കല്യാണ വണ്ടി പോയതും എബിയും കൃതിയും ബുള്ളറ്റിനരികിലേക്ക് നടന്നു. എബി വണ്ടിയിൽ കയറി കിക്കർ അടിച്ച് വണ്ടി സ്റ്റാർട്ട് ചെയ്യ്ത് കൃതിയെ നോക്കി.
കൃതി നേരെ വണ്ടിയിൽ കയറി. പക്ഷേ എബി മുന്നോട്ടെടുക്കാതെ മിററിലൂടെ അവളെ തന്നെ നോക്കി നിൽക്കുകയാണ്.
കൃതി വണ്ടിയിൽ പിടിച്ചിരുന്ന തൻ്റെ കൈ എടുത്ത് എബിയുടെ തോളിലേക്ക് വച്ചു.എന്നിട്ടും എബി മുന്നോട്ട് എടുക്കുന്നില്ല.
അവൾ തൻ്റെ മറ്റെ കൈ കൂടി അവളുടെ അരയിലുടെ ചേർത്ത് അവൻ്റെ തോളിൽ തല ചായ്ച്ചു വച്ചു.
എ ബി ഒരു ചിരിയോടെ വണ്ടി മുന്നോട്ട് എടുത്തു. അപ്പോഴാണ് കൃതി അവൻ്റെ ഡ്രസ്സ് ശ്രദ്ധിച്ചത്.
തൻ്റെ സാരിയുടെ അതെ കളർ ഷർട്ടും വെള്ളമുണ്ടുമാണ് അവൻ്റെ വേഷം. അവൻ്റെ പുറത്ത് തല ചായ്ച്ച് വക്കുമ്പോൾ അവൻ്റെ പെർഫ്യൂമിൻ്റെ മണം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി.
അവൾ ഒന്നു കൂടി ആ ഗന്ധം ഉള്ളിലേക്ക് വലിച്ചെടുത്തു.
"ഇച്ചായാ ... ഇച്ചായൻ്റെ പെർഫ്യൂമിനു എന്താ ഒരു പ്രത്യേക സ്മെൽ.ഈ സ്പ്രെ തന്നെ അല്ലേ ഞാനും യൂസ് ചെയ്യുന്നേ പക്ഷേ ഈ മണം ഇല്ലാലോ "
" ഇത് ഇത്തിരി കോസ്റ്റിലി പെർഫ്യൂം ആണ്.ഇത് നമ്മുടെ വിയർപ്പുമായി മിക്സ് ആയി ഒരു ഡിഫ്റൻ്റ് സ്മെൽ ആയിരിക്കും. അതോണ്ട് ഇത് യൂസ് ചെയ്യുമ്പോൾ ഓരോരുത്തർക്കും ഓരോ സ്മെൽ ആയിരിക്കും.
അവർ കുറച്ച് കഴിഞ്ഞതും വീട്ടിൽ എത്തി. ആദിയേയും, മയൂരിയേയും അമ്മ കുരിശു വരച്ച് അകത്ത് കയറ്റി.
അവൻ ഇരുവരും മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി. അവർക്കായി ഒരു ഓഡിറ്റോറിയത്തിൽ ഫങ്ങ്ഷൻ അറേജ് ചെയ്തിട്ടുണ്ടായിരുന്നു
എബി വേഗം മുറിയിൽ പോയി ഡ്രസ്സ് മാറ്റി ഓഡിറ്റോറിയത്തിലേക്ക് ഓടി.
മയൂരിയെ ഒരുക്കാനായി ബ്യൂട്ടീഷൻ വന്നിരുന്നു.
റോസ് കളർ ലഹങ്ക ആയിരുന്നു മയൂരിയുടെ വേഷം. അതെ കളറിൽ ഉള്ള സ്യൂട്ട് ആദിക്കും. അതുപോലെ മയൂരിയുടെ ലഹങ്കയുടെ അതേ മോഡലിൽ സ്കൈ ബ്ലൂ കളർ ലഹങ്കയായിരുന്നു കൃതിക്ക് .ആ കളറിൽ ഉള്ള കുർത്ത എബിക്കും.
മയൂരിയുടെ മേക്കപ്പ് എല്ലാം കഴിഞ്ഞതും അവർ ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങി.
ബലൂണുകളും പൂക്കളും കൊണ്ട് ആ ഓഡിറ്റോറിയം അലങ്കരിച്ചിരുന്നു. കൃതി കാറിൽ വന്ന് ഇറങ്ങിയതും എബി വേഗം അവളുടെ അരികിലേക്ക് നടന്ന് വന്നു.
മുൻപിൽ ആദിയും മയൂരിയും ഓഡിറ്റോറിയത്തിലേക്ക് നടന്നു. അവർക്ക് കുറച്ച് പിന്നിലായി ക്യതിയും എബിയും.
ക്യതിയുടെ ഒപ്പം വർക്ക് ചെയ്യുന്നവരും ആദിയുടെ കൂട്ടുക്കാരും പപ്പയുടെ ബിസിനസ് ഫ്രണ്ട്സും അവിടെ ഉണ്ടായിരുന്നു.
എബി അവരുടെ അടുത്തെല്ലാം സംസാരിക്കുന്നുണ്ട്. അപ്പോഴും അവൻ്റെ ഇടതു കൈയ്യിൽ ക്യതിയുടെ കൈകൾ ഭദ്രമായിരുന്നു.
കുറച്ചു കഴിഞ്ഞതും ഹാളിലെ ലൈറ്റുകൾ അണഞ്ഞു .പകരം റോസ് കളർ ലൈറ്റ് പരന്നു.
എബി ക്യതിയുടെ കൈ പിടിച്ച് സ്റ്റേജിലേക്ക് നടന്നു. സ്റ്റേക്കിൽ രണ്ടു പേരുടേയും കുടുബക്കാർ ഉണ്ടായിരുന്നു.
നിരഞ്ജൻ ഒരു കേക്ക് കൊണ്ടുവന്നു ടേബിളിൽ വച്ചു. അത് മയൂരിയും ആദിയും കൂടി കട്ട് ചെയ്യ്തു .ശേഷം ഒരു ബാക്ക് ഗ്രവുണ്ട് മ്യൂസിക് അവിടം നിറഞ്ഞു.
സ്റ്റേജിൽ ഉള്ളവരെല്ലാം താഴേ ചെയറിൽ വന്നിരുന്നു. സ്റ്റേജിൽ ഇപ്പോൾ മയൂരി യും ,ആദിയും ,നിരഞ്ജനും മാത്രമേ ഉള്ളു.
നിരഞ്ജൻ മൈക്കുമായി കുറച്ച് മുന്നിലേക്ക് വന്ന ശേഷം കല്യാണപ്പെണ്ണിനേയും, ചെക്കനേയും വിഷ് ചെയ്യ്തു. ശേഷം അവർക്ക് ഡെഡിക്കേറ്റ് ചെയ്യ്ത് പാട്ട് പാടാൻ തുടങ്ങി.
രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ
ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം താനേ
പൊലിഞ്ഞോ...
നാം തുഴഞ്ഞ നീർകൊതുമ്പിൻ ഓമൽ
പടിയിൽ
നീ പറഞ്ഞ തേൻകഥകൾ പാടേ മറന്നോ...
വിളി കേൾക്കുമെങ്കിൽ...പൊന്നേ...
ഇനിയെത് ദ്വീപിൻ..കോണിൽ...
ഒരുപോലെ നമ്മൾ ചേർന്നു പാടും... ആ.....
എബി പതിയെ തൻ്റെ കൈെകൾ കോർത്തു.
" Love you dii" അവളുടെ കാതിൽ പതിയെ പറഞ്ഞു. അത് കേട്ട് അവളുടെ മുഖത്ത് നാണം കലർന്ന പുഞ്ചിരി നിറഞ്ഞു.
വാനം ചായും തീരം താരാട്ടും
കാലം മൂളും താരം കാതോർക്കും
അലപോലവൾ എന്നിൽ... വല നെയ്തൊരു സ്വപ്നം
മിഴിമൂടുമീ നേരം... ഇരുൾ വീശുമീ നേരം...
മായുമോ...മാറുമോ... കാനൽ കാർമേഘം...
പാട്ട് കഴിഞ്ഞതും എല്ലാവരും ഫുഡ് സെക്ഷനിലേക്ക് നടന്നു. എബിയും കൃതിയും ഇപ്പോഴും ചെയറിൽ ഇരിക്കുകയാണ്
എബി ഒരു കൈ കൊണ്ട് അവളുടെ കൈയ്യിൽ പിടിച്ചിട്ടുണ്ട്.
" ഇനി എന്താ പരിപാടി " എബി അവളോട് ചോദിച്ചു.
" ഇനിയെന്താ " അവൾ മനസിലാവാതെ ഒരു പുഞ്ചിരിയോടെ ചോദിച്ചു. പക്ഷേ തനിക്ക് നേരെ നടന്ന് വരുന്ന ആളെ കണ്ടതും അവളുടെ ചുണ്ടിലെ ചിരി പതിയെ മങ്ങി.
ഒപ്പം എബിയുടെ കയ്യിലെ പിടി മുറുകി.
(തുടരും)
★ APARNA ARAVIND★