Aksharathalukal

പ്രണയവർണ്ണങ്ങൾ - 55

Part -55
 
"What ... " എന്താ ഏട്ടൻ പറയുന്നേ.i can't believe this" എബി പറഞ്ഞത് കേട്ട് ആദി അത്ഭുതത്തോടെ ചോദിച്ചു.
 
"It's true" എബി പറഞ്ഞു.
 
 
" എൻ്റെ കർത്താവേ ഞാൻ ഇത് എന്താ കേൾക്കുന്നേ. നിങ്ങൾക്ക് ശേഷം കല്യാണം കഴിഞ്ഞ ആൻവി ചേച്ചി ഇപ്പോ പ്രെഗ്നൻ്റ് ആണ്".
 
 
"നിനക്ക് അറിയാലോ ആദി ഞങ്ങളുടെ കല്യാണം നടന്ന സാഹജര്യം. ആദ്യം ഒക്കെ എനിക്ക് അവളോട്‌ ദേഷ്യം മാത്രം ആയിരുന്നു. പക്ഷേ പിന്നെ എപ്പോഴോ സ്നേഹിച്ചു പോയി. പിന്നെ അവൾ ചെറിയ കുട്ടി അല്ലേ.പിന്നെ പഠിത്തവും കഴിഞ്ഞിട്ടില്ല. അതൊക്കെ കഴിയട്ടെ എന്ന് ഞാനും കരുതി "
 
" എന്നാലും " എബി സംശയത്തോടെ താടി ഉഴിഞ്ഞ് കൊണ്ട് പറഞ്ഞു.
 
 
"ഞങ്ങൾ പ്രണയിക്കുകയല്ലേ ടാ ഇപ്പോ .പരസ്പരം ഒന്ന് മനസിലാക്കട്ടെ. അതൊക്കെ കഴിഞ്ഞ് മതി ഫസ്റ്റ് നൈറ്റ് ഒക്കെ. " എബി പറയുന്നത് കേട്ട് ആദി എന്തോ കാര്യമായ ചിന്തയിൽ ആണ്.
 
 
"വാ ആദി വീട്ടിലേക്ക് പോകാം. മഞ്ഞ് പെയ്യാൻ തുടങ്ങി. ഇനി പനി വരാൻ നിൽക്കണ്ട " എബി പറഞ്ഞതും അവർ ഇരുവരും അകത്തേക്ക് നടന്നു.
 
***
 
" എങ്ങോട്ടാ മയൂ നീ. ഒന്ന് പതുക്കെ പോ ..." കൃതി തൻ്റെ കൈ പിടിച്ച് വലിച്ച് കൊണ്ടു പോകുന്ന മയൂരിയോടായി പറഞ്ഞു.
 
 
" ചേച്ചി ഒന്ന് ശബ്ദം ഉണ്ടാക്കാതെ വന്നേ. ഒരു കാര്യം ഉണ്ട്" മയൂരി അത് പറഞ്ഞ് കൃതിയെ കൊണ്ടു പോയത് സ്റ്റോർ റൂമിലേക്കാണ്.
 
 
"എന്തിനാ ഇവിടേക്ക് വന്നേ " സ്റ്റോർ റൂമിലേ അലമാറ തുറക്കുന്ന മയൂരിയോട് ചോദിച്ചു.
 
 
" ഇത് നോക്ക് ചേച്ചി" ഷെൽഫിലേക്ക് നോക്കി മയൂരി പറഞ്ഞു.
 
 
"ഇതെന്താ മൂന്ന് ബോട്ടിൽ .ഇതിൽ എന്താ" 
 
 
"വൈൻ"
 
 
"ഇതെങ്ങനെ നീ കണ്ടു പിടിച്ചു "
 
 
"ആദി എബി ചേട്ടായിയോട് പറയുന്നത് കേട്ടു.നല്ല സൂപ്പർ വൈൻ ആണ്. നല്ല പഴക്കം ഉള്ളത് ആണ്. കല്യാണം ഒക്കെ കഴിഞ്ഞ് എടുക്കാൻ വച്ചിരിക്കുന്നതാ"
 
 
"അതൊക്കെ ശരി. അതിനു നമ്മൾ എന്തിനാ ഇവിടേക്ക് വന്നേ " കൃതി സംശയത്തോടെ ചോദിച്ചു.
 
 
" നമ്മുക്ക് ഇത് എടുക്കാം. ഒരു ബോട്ടിൽ ചേച്ചിക്ക്. ഒരു ബോട്ടിൽ എനിക്ക് " മയൂരി പറഞ്ഞു.
 
 
"അയ്യോ എനിക്ക് ഇതൊന്നും വേണ്ട. " അത് പറഞ്ഞ് പേടിച്ച് കൃതി തിരിഞ്ഞതും അവിടേക്ക് ആദി വന്നതും ഒരുമിച്ച് ആയിരുന്നു.
 
 
"നിങ്ങൾ എന്താ ഇവിടെ " ആദി അവരെ കണ്ടതും ഒരു പതർച്ചയോടെ ചോദിച്ചു.
 
 
" നീ എന്താ ഇവിടെ " മയൂരി തിരിച്ച് ചോദിച്ചു.
 
 
" ഞാൻ...  വെറുതെ ...'ഇതു വഴി... വന്നപ്പോൾ "ആദി പറഞ്ഞൊപ്പിച്ചു.
 
 
"മോനേ നീ കിടന്ന് ഉരുളണ്ട. എനിക്ക് നിന്നേ അറിഞ്ഞൂടേ. ഞാൻ നിന്നെ ഇന്നോ ഇന്നലേ യോ കാണാൻ തുടങ്ങീതല്ല " മയൂരി അരയിൽ കൈ കെട്ടി കൊണ്ട് പറഞ്ഞു.
 
 
" ഞാൻ ഒരു സാധനം എടുക്കാൻ വന്നതാ. എട്ടൻ പറഞ്ഞിട്ട് "
 
 
"എന്ത് സാധനം " അത് ചോദിച്ചത് ക്യതി ആയിരുന്നു.
 
 
" അത് '... അത് പിന്നെ "
 
 
"ഇതാണോ ആ സാധനം" മയൂ ഷെൽഫിലേക്ക് ചൂണ്ടി പറഞ്ഞതും ആദി ഞെട്ടി.
 
 
''എൻ്റെ മയൂ നീ ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു. അല്ലെങ്കിലും എൻ്റെ മയൂന് ഒടുക്കത്തെ ബുദ്ധി അല്ലേ."
 
 
" പുകഴ്ത്തിയത് ഒക്കെ മതി. അപ്പോ എങ്ങനാ ഡീൽ " മയു കൃതിയുടെ തോളിൽ കൈ ഇട്ട് ആദിയോട് ചോദിച്ചു.
 
 
"എന്ത് ഡീൽ "
 
 
" ഈ കാര്യം ഞങ്ങൾ പപ്പയോടും അമ്മയോടും പറയാതിരിക്കണം എങ്കിൽ ഞങ്ങൾക്ക് എന്ത് തരും"
 
 
"അയ്യോ... നിങ്ങൾ എന്ത് ചോദിച്ചാലും ഞാൻ തരാം. ഇത് ദയവ് ചെയ്യ്ത് പപ്പയോടും, അമ്മയോടും പറയല്ലേ."
 
 
"അങ്ങനെ എൻ്റെ ആദി മോൻ വഴിക്ക് വാ. ഇതിൽ നിന്നും കുറച്ച് ഞങ്ങൾക്കും വേണം"
 
"എന്ത്...." ആദി മനസിലാവാതെ ചോദിച്ചു.
 
 
****
 
 
"ഇവൻ ഇത് എവിടെ പോയി കിടക്കാ. സമയം എത്രയായി ഒരു കുപ്പി എടുക്കാൻ പോയിട്ട്.''എബി ഗ്ലാസ് ഒക്കെ സെറ്റ് ചെയ്യ്ത് വച്ചു കൊണ്ട് പറഞ്ഞു.
 
 
അപ്പോഴേക്കും ആദി അവിടേക്ക് വന്നു.
 
" നീ ഇത് എവിടെ പോയി കിടക്കായിരുന്നു. കുപ്പി എടുക്കാൻ പോയതോ. അതോ ഉണ്ടാക്കാൻ പോയതോ അമ്മു വരുമ്പോഴേക്കും റൂമിൽ കയറി ഉറങ്ങണം. അല്ലെങ്കിൽ ചിലപ്പോ അവൾ കൈയ്യോടെ പിടിക്കും" ആദ്ദിയുടെ കൈയ്യിലെ കുപ്പി വാങ്ങി കൊണ്ട് എബി പറഞ്ഞു.
 
" ഇത് എന്താടാ വൈൻ. ഞാൻ പറഞ്ഞത് നിന്നോട് ആ വോഡ്കാ ബോട്ടിൽ എടു.. " അപ്പോഴേക്കും ടറസിലേക്ക് കയറി വരുന്ന കൃതിയേയും മയുവിനേയും ആദി കണ്ണു കൊണ്ട് കാണിച്ച് കൊടുത്തു.
 
 
" കാര്യം ഇല്ല എട്ടാ .മയു കൈയ്യോടെ പൊക്കി " എബി ബോട്ടിൽ ഒളിപ്പിച്ച് വക്കാൻ നിന്നതും ആദി പറഞ്ഞു.
 
 
''ഞാൻ ഇല്ല മയു.. എനിക്ക് പേടിയാ" തൻ്റെ കൈ പിടിച്ച് കോണി പടികൾ കയറുന്ന മയൂരിയോട് കൃതി പറഞ്ഞു.
 
 
" ചേച്ചി എന്തിനാ പേടിക്കുന്നേ. ഞാൻ ഇല്ല കൂടെ. ചേച്ചിക്കും ആഗ്രഹം ഇല്ലേ അതൊന്ന് ടേസ്റ്റ് ചെയ്യാൻ "
 
" ഉം... ഉണ്ട്"
 
" എന്നാ വാ." അവർ ആദിയുടെയും എബിയുടേയും അരികിലേക്ക് എത്തി. അപ്പോഴേക്കും കാര്യങ്ങൾ ഒക്കെ ആദ്ദി എബിയോട് പറഞ്ഞിരുന്നു.
 
 
'' അതിന് നീ എന്തിനാ അവരെ വിളിച്ചേ "
 
 
"പിന്നെ വിളിക്കാതെ. അവർ എങ്ങാനും പപ്പയോട് പറഞ്ഞാൽ റാക്കിനു മുകളിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന മുഴുവൻ കുപ്പികളും കയ്യോടെ പിടിക്കും. ഇതിപ്പോ ഇവർ വിചാരിച്ചിരിക്കുന്നത് നമ്മൾ വൈൻ ആണ് കഴിക്കുന്നത് എന്നാണ് " ആദി പതിയെ പറഞ്ഞു.
 
 
 മയൂരി ആദിയുടെ അടുത്തും കൃതി എബിയുടെ അടുത്തും ഇരുന്നു.
 
 
"നിങ്ങൾക്ക് ഞാൻ റൂമിൽ എത്തുന്നതിനു മുൻപേ വന്ന് കടന്ന് ഉറങ്ങണം അല്ലേ.ഞാൻ കാണിച്ച് തരാം. നിങ്ങൾ താഴോട്ട് വാ '' കൃതി പതിയെ എബിയുടെ കാതിൽ പറഞ്ഞു.
 
 
" അത് ... അത് പിന്നെ ഞാൻ വെറുതെ " എബി  വളിച്ച ചിരിയോടെ പറഞ്ഞു.
 
 
" സെറ്റപ്പ് റെഡി. "ആദി നാല് ഗ്ലാസ്സ് നിരത്തി അതിലേക്ക് വൈൻ' ഒഴിച്ചു. നാല് പേരും ഓരോ ഗ്ലാസ്സുകൾ എടുത്തു.
 
 
മയൂരിയും, ആദിയും എബിയും കുടിക്കാൻ തുടങ്ങി.ക്യതി ഗ്ലാസിലേക്കും എബിയേയും മാറി മാറി നോക്കിയതും എബി അവളെ നോക്കി പുഞ്ചിരിച്ചു.
 
അവൾ ഒരു സിപ്പ് എടുത്തതും എന്തോ വല്ലാത്ത ചവർപ്പ് തോന്നി. പക്ഷേ എന്തോ ഒരു രസം ഉണ്ട് കുടിക്കുമ്പോൾ. കൃതി ഒറ്റയടിക്ക് മുഴുവൻ കുടിച്ചു.
 
 
''എട്ടത്തിക്ക് നല്ല സ്പീഡ് ആണല്ലോ "ആദി ഒരു ഗ്ലാസ്സുകൂടി അവൾക്ക് ഒഴിച്ച് കൊടുത്തു.
 
 
"ആദി.. എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്. " മൂന്ന് ഗ്ലാസ് കഴിഞ്ഞതും മയു നാവ് കുഴഞ്ഞ്  കൊണ്ട് പറഞ്ഞു.
 
 
"എന്താ മയു" 
 
 
"I....I Love ....I love you adhi.... " അവൻ്റെ കവിളിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു. ആദി അത് കണ്ട് എബിയേയും കൃതിയേയും മാറി മാറി നോക്കി.
 
 
" എന്നാ എനിക്ക് ഇച്ചായനോട് ഒരു കാര്യം പറയാനുണ്ട് '' കുഴഞ്ഞ നാക്കോടേ കൃതി പറയാൻ തുടങ്ങിയതും എബിക്ക് അപായമണി മുഴുങ്ങി.
 
 
" അന്ന്... അന്ന് ബാഗ്ലൂർ വച്ച് മഴ കൊണ്ട്... വന്നപ്പോൾ ഇച്ചായൻ എന്നേ " കൃതി മുഴുവൻ പറയുന്നതിനു മുൻപേ എബി അവളുടെ വായ പൊത്തി.
 
 
" ചേച്ചി.. പറയട്ടെ ...ചേട്ടായി " മയൂരി കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
 
 
" ഇത് എന്താ എട്ടാ ഇവർ ഇങ്ങനെ .കുറച്ച് വൈൻ കഴിച്ചതിനാണോ ഇങ്ങനെ" ആദി അത്ഭുതത്തോടെ ചോദിച്ചു.
 
"നമ്മളെ പോലെ അല്ല ലോ ഇവർ‌ .ആൽക്കഹോൾ എന്താ എന്ന് പോലും അറിയില്ലലോ അതാ ഇങ്ങനെ .ഞങ്ങൾ റൂമിലേക്ക് പോവാ.ഇനിയും ഇവിടെ നിന്നാൽ എൻ്റെ നാണവും മാനവും കപ്പല് കയറും "
 
 
എബി കൃതിയേയും താങ്ങി താഴെ റൂമിലേക്ക് നടന്നു.
 
 
''എനിക്ക് ഇത് എന്തിൻ്റെ കേട് ആയിരുന്നു. ഫസ്റ്റ് നൈറ്റ് ആഘോഷിക്കേണ്ട ഞാൻ ഇപ്പോ " മയൂരി യെ താങ്ങി പിടിച്ച് ആദിയും താഴേക്ക് നടന്നു.
 
***
 
എബി കൃതിയെ ബെഡിൽ കൊണ്ടു വന്ന് ഇരുത്തി. അവൾ ഇരു കാലും ബെഡിൽ കയറ്റി വച്ച് എബിയെ നോക്കി ഇരുന്നു.
 
"എന്താ " എബി അവളുടെ നോട്ടം കണ്ട് ചോദിച്ചതും കൃതി അലറി പൊളിച്ച് കരയാൻ തുടങ്ങി.
 
 
അത് കേട്ടതും എബി അവളുടെ വാ പൊത്തി.
 
"എന്താ അമ്മു.. എന്തിനാ കരയുന്നേ "
 
 
 
 
(തുടരും)
 

പ്രണയ വർണ്ണങ്ങൾ - 56

പ്രണയ വർണ്ണങ്ങൾ - 56

4.7
9391

Part -56   എബി കൃതിയെ ബെഡിൽ കൊണ്ടു വന്ന് ഇരുത്തി. അവൾ ഇരു കാലും ബെഡിൽ കയറ്റി വച്ച് എബിയെ നോക്കി ഇരുന്നു.   "എന്താ " എബി അവളുടെ നോട്ടം കണ്ട് ചോദിച്ചതും കൃതി അലറി പൊളിച്ച് കരയാൻ തുടങ്ങി.     അത് കേട്ടതും എബി അവളുടെ വാ പൊത്തി.     "എന്താ അമ്മു.. എന്തിനാ കരയുന്നേ "     " ഞാൻ ദുഷ്ടയാ ഇച്ചായാ. ഞാൻ എൻ്റെ ഇച്ചായനെ ചതിച്ചു ഇച്ചായാ "       "എന്ത്...'എബി ബെഡിൽ നിന്നും ചാടി എണീറ്റ് കൃതിയുടെ തോളിൽ കുലുക്കി കൊണ്ട് പറഞ്ഞു.     " അന്ന് ... അന്ന് ഇച്ഛായൻ്റ ബെർത്ത്ഡേ .... അന്ന് ആൻവി ചേച്ചി വിളിച്ച് വിഷ് ചെയ്തില്ലേ. അപ്പോ എനിക്ക് ദേഷ്യം വന്നു. അപ്പോ