Aksharathalukal

HAMAARI AJBOORI KAHAANI 11

HAMAARI AJBOORI KAHAANI 

പാർട്ട്‌ 11

നിന്റെ തലയെന്താ നിഹാ താനിരിക്കുന്നെ.....
എന്നുമുതലാ നീ എന്റെ മുന്നിൽ തല കുനിച്ചു തുടങ്ങിയെ അത്രക്കും അന്യനായിപ്പോയോ നിഹാ നിനക്ക് ഞാൻ......

അവളുടെ മുഖം പിടിച്ചുയർത്തിക്കൊണ്ടായിരുന്നു ആളുടെ ചോദ്യം. എന്നാൽ അയാളെ നോക്കാൻ കഴിയാതെ വീണ്ടുമാ മിഴികൾ താന്നുപോയി. അതിൽ നിറഞ്ഞുനിന്ന വേദന അവളെ തന്നെ ഉറ്റുനോക്കിനിന്നവരിലും നോവുണർത്തി.

നീയൂടെ എന്നെ തോൽപ്പിക്കല്ലേ മോളെ... ഈ കണ്ണോരിക്കലും നിറഞ്ഞുകാണരുതെന്നാഗ്രഹിക്കുന്നവനാ ഞാൻ..... എന്നിട്ടാ ഞാൻ കാരണം നിന്റെ കണ്ണ് നിറഞ്ഞാൽ സഹിക്കില്ല മോളെ എനിക്ക്.... നെഞ്ചുപൊട്ടിപ്പോവൂടി എന്റെ.....

ഓരോ വാക്കും പറയുമ്പോഴും അതിൽ നിറഞ്ഞുനിന്ന വേദനയും ദയനീയതയും സ്നേഹവും വാത്സല്യവും എടുത്തുകാട്ടിയിരുന്നു.

പിന്നൊരുനിമിഷം നോക്കാതെ നിഹാ അയാളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞിരുന്നു. ആ ചേർത്തുപിടിക്കലിൽ നിറഞ്ഞിരുന്നതൊരു സഹോദരന്റെ സ്നേഹമായിരുന്നു അച്ഛന്റെ വാത്സല്യമായിരുന്നു കരുതലായിരുന്നു. ആ കരവലയത്തിലൊതുങ്ങി കണ്ണീർ പൊഴിക്കുമ്പോൾ ഉള്ളിൽ ആരുമറിയാതെ അടക്കിവെച്ച സങ്കടമെല്ലാം അതിൽ പ്രതിധ്വനിച്ചിരുന്നു. അവളുടെ നിസ്സഹായതയും വേദനയും സങ്കർഷവും അമർഷവുമെല്ലാം തെളിഞ്ഞിരുന്നു. അവളൊന്നടങ്ങുന്നവരെ തലയിൽ തലോടി അവളെ സമാധാനിപ്പിച്ചു.
ഇത് കണ്ടുനിന്ന അപ്പുവിന്റെ കണ്ണുകളും നിറഞ്ഞുവന്നു. ഏട്ടന്റെ ഒരു വിളിയിൽ തന്നെ അവർക്കിടയിലേക്ക് ചെന്ന് ആ ഏട്ടന്റെ കരവലയത്തിൽ ആ . സംരക്ഷണത്തിൽ ഒതുങ്ങിനിന്നു.

പ... പറ്റാനിട്ട ഏട്ടാ..... ആ...മു.. മുഖത്ത് നോക്കാൻ പോലും പറ്റണുണ്ടായിരുന്നില്ല.... ഇ... ഇതുപോലെ പൊട്ടിക്കരയ്യൊന്നു പേടിയായിരുന്നു. ഓ.. ഓരോ തവണ ഏട്ടനെ കാ.. കാണുമ്പോളും ഞാ... ഞാനുംകൂടേ കാരണാണെല്ലോ എല്ലാന്നോർത്തപ്പോ സ.. സഹിക്കണുണ്ടായിരുന്നില്ല.....
 
മുറിഞ്ഞു പോവുന്ന വാക്കുകളെ കൂട്ടിച്ചേർത്തു നുള്ളിപെറുക്കി അവൾ പറഞ്ഞു.

അപ്പുവിനും തന്റെ സങ്കടം അടക്കാനാകുമായിരുന്നില്ല. തിരിഞ്ഞുനിന്ന് അവളും പൊട്ടികരഞ്ഞുപോയി. തന്റെ അനിയത്തികുട്ടീടെ അവസ്ഥ കണ്ടു ആ ഏട്ടന്റേം കണ്ണുകൾ നിറഞ്ഞുവന്നു. അപ്പോഴും അണയാത്ത ഒരു കനൽ ഉള്ളിലെരിഞ്ഞുകൊണ്ടിരുന്നു. എന്തോ ഒരോർമ്മയിൽ കണ്ണിലെ ജലപ്രവാഹത്തിന്റെ ശക്തി വർദ്ധിച്ചുവന്നു.
വേഗം അതു തുടച്ചുമാറ്റി നിഹായെ സമാധാനിപ്പിക്കാൻ തുടങ്ങി.

എന്റെ നിച്ചൂട്ടി എന്നാത്തിനാ കരയണേ.... നീയെന്റെ വാവാച്ചിയല്ലേ.... ഏട്ടായിടെ പെങ്ങളൂട്ടി... ഏട്ടന്റെ കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ... നീയെനിക്കെന്റെ സ്വന്തം പെങ്ങളൂട്ടിയല്ലേ... എനിക്കൊരു കുഞ്ഞനിയത്തിയില്ലാതെന്റെ സങ്കടം മാറുന്നെ നിന്നെ കൂട്ടിട്ടാ... കുറച്ചു നാളായി എന്നെ കാണുമ്പോ നീ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോ ഞാനെന്തുമാത്രം വിഷമിച്ചെന്നറിയ്യോ.... ഹൃദയത്തിലെന്തോ കത്തി കുത്തിക്കേറ്റിയപോലെയാ തോന്നുന്നേ...എന്നോട് പിണങ്ങി നടക്കല്ലേ നിച്ചൂട്ടി......

നിഹെടെ കണ്ണീർ തുടച്ചു സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞതാണെങ്കിലും അവസാനമായപ്പോഴേക്കും ആ സ്വരമിടറിയിരുന്നു.

ഇനിയും താൻ ഇടപെട്ടില്ലേൽ അവർ അവിടൊരു കണ്ണീർപ്പുഴയൊഴുക്കുന്നു തോന്നിയപ്പോ അപ്പു ഇടക്ക് കയറി.

അതെ കരച്ചിലും പിരിച്ചിലുമൊക്കെ കഴിഞ്ഞെങ്കിൽ ഈ പാവത്തിനെക്കൂടൊന്നു പരിഗണിച്ചാലും.... സ്വസ്ഥമായി കളക്ഷനെടുത്തോണ്ടിരുന്ന എന്നെ പിടിച്ചുവലിച്ചിവിടെക്കൊണ്ടിരുത്തി കരഞ്ഞു മൂക്കുപിരിഞ്ഞിരിപ്പാണ് എങ്കിൽ സത്യായിട്ടും ഞാനലമ്പക്കും...

ചുണ്ടുകോട്ടി പുച്ഛിച്ചോണ്ട് അപ്പു പറഞ്ഞു.

അതു കണ്ടതും രണ്ടുപേർക്കും ചിരിവന്നിരുന്നു.

ഇവക്കൊരു മാറ്റൊമില്ലല്ലോടി.... എന്തോന്നാടി ഒന്ന് നന്നായിക്കൂടെ.....

പിന്നെ അങ്ങനിപ്പോ ഞാൻ നന്നാവുന്നതുകണ്ടു നിങ്ങളാരും സന്തോഷിക്കണ്ട.... ഞാനും നന്നാവുല്ല.. ഇവളേം നന്നാക്കൂല്ല......

എന്തോ വലിയ കാര്യംപോലെ അപ്പു പറഞ്ഞു.

ഇതൊക്കെ എങ്ങനെ സാധിക്കുന്നടേയ് എന്ന ഭാവത്തിൽ രണ്ടാളും അവളെ നോക്കി.
അതിനവളൊന്നു ഇളിച്ചുകാണിച്ചു.

അതു ശെരിയാ... നീയൊന്നും ഈ ജന്മം നന്നാവുല്ലെന്ന് ഇങ്ങോട്ട് വന്നപ്പോഴേ എനിക്കും ബാക്കിയവന്മാർക്കും നല്ല വെടിപ്പായിട്ട് മനസ്സിലായി....

ആ പറഞ്ഞതിൽ ഒരാക്കലില്ലേ..... എന്ന ഭാവത്തിൽ നിഹായും അപ്പുവും പരസ്പരം നോക്കി. എന്നിട്ട് രണ്ടുപേരും ഒരുപോലെ അജുവിനെ നോക്കി ഇളിച്ചു.

അയ്യാ എന്താവൊരിളി.. രണ്ടെണ്ണംകുടെന്താ അവിടെ കാണിച്ചുകൂട്ടിയെന്നറിയോ... കൂട്ടികളിയല്പം കൂടുന്നുണ്ട് രണ്ടിനും.....

രണ്ടുപേരേം നോക്കി അജുവേട്ടൻ കണ്ണുരുട്ടി.

അതെന്നെയിവള് ചൊറിഞ്ഞു ചൊറിഞ്ഞു ദേഷ്യം പിടിപ്പിച്ചിട്ടല്ലേ.....

അപ്പുവിനെ നോക്കി ചുണ്ടുചുളുക്കി മുഖംവീർപ്പിച്ചു നിന്നു നിഹാ പറഞ്ഞു.

അതിനു അപ്പു ഒരു കയ്യബദ്ധം നാറ്റിക്കരുത് എന്ന ഭാവത്തിൽ നിഹായെ നോക്കി. നിഹാ അതു കണ്ടെങ്കിലും കാണാത്തഭാവത്തിൽനിന്നു.

അതെന്താ നിച്ചൂട്ടി വിക്രമാദിത്യനും വേദാളവുമടിയിട്ടോ..

സംശയത്തോടെ അജുവേട്ടൻ ചോയിച്ചു.

എല്ലാത്തിനും കാരണം നിങ്ങളാ മനുഷ്യാ...

അജുവേട്ടനെ നോക്കി നിഹാ പറഞ്ഞപ്പോൾ ഞാനോ എപ്പോ എങ്ങനെ എന്ന ഭാവത്തിൽ അജുവേട്ടൻ അവരെ നോക്കി.

അതൊന്നുവില്ല അജുവേട്ട ഞങ്ങള് ചുമ്മാ തമാശക്ക് ഇങ്ങനെ ഓരോന്നും....

അപ്പു ചാടിക്കേറി പറഞ്ഞു.

സ്വഭാവമെന്തോ ഉഡായിപ്പാണെന്ന് മനസ്സിലായതും അജു ഒന്ന് കൊടഞ്ഞപ്പോൾ രണ്ടും തത്ത പറയുന്നപോലെ മൊത്തോം പറഞ്ഞു.

ഇതെല്ലാം കണ്ണുതള്ളി നിപ്പാണ് അജു. നിഹായും അപ്പുവും ഞങ്ങളൊന്നും ചെയ്തിട്ടേയില്ലെന്ന ഭാവത്തിൽ നിഷ്കു ആയി നിപ്പുണ്ട്. രണ്ടുപേരെയുമൊന്നു നോക്കി അമർത്തിമൂളി അജു അവരേം വിളിച്ചോണ്ട് അവിടുന്ന് നടന്നു. അപ്പോഴേക്കും സമരം വൻവിജയമാക്കി അവർ മാറ്റിയിരുന്നു. അപ്പുവിനേം നിഹായേം കൊണ്ട് അജുവേട്ടൻ നേരെ പോയത് അടുത്തുള്ള ബേക്കറിയിലേക്കാണ്. പോകുന്നവഴി മേരിടീച്ചറിനെ കയറി കണ്ടു അനുവാദവും വാങ്ങിയിരുന്നു. അവിടെ ചെന്ന് ഐസ് ക്രീമും ഓർഡർ ചെയ്തു കത്തിയടിച്ചിരിപ്പാണ് മൂന്നുപേരും. കത്തിയടിയിൽ മൂന്നാളും പിന്നിലല്ലാത്തൊണ്ടു കട്ടക്ക് പിടിച്ചു നിപ്പുണ്ട് എല്ലാം. ആ ചുരുങ്ങിയ സമയംകൊണ്ട് പരാതിയും പരിഭവങ്ങളുമെല്ലാമവർ പങ്കുവെച്ചിരുന്നു.



കലാപരിപാടിയെല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും എല്ലാരും നന്നേ ക്ഷീണിച്ചിരുന്നു. രാവിലെ തുടങ്ങി മറ്റു സ്കൂളുകളെല്ലാം കഴിഞ്ഞാണ് ഇവിടെ വന്നിരുന്നത്. അതുകൊണ്ട് എല്ലാരും നേരെ അടുത്തുള്ള ബേക്കറിയിലേക്കാണ് വച്ചുപിടിച്ചത്. അവിടെ ചെന്നതും ആദ്യമേ കാണുന്നത് ഇടയ്ക്കു മുങ്ങിയ നമ്മുടെ അജുവേട്ടനെയാണ്. പിന്നൊന്നും നോക്കിയില്ല പടകളെല്ലാം നേരെ അങ്ങോട്ട്‌ വച്ചുപിടിച്ചു. ഏട്ടന്റെ കൂടെയിരിക്കുന്നവരെ കണ്ടപ്പോൾ ചിലരിൽ ആശ്ചര്യവും സംശയവുമായിരുന്നെങ്കിൽ മറ്റുചിലരിൽ അതു നിറഞ്ഞ ചിരിയായിരുന്നു വിടർത്തിയത്.
അജുവിന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്നു ഋഷിയും ആൽവിയും. ഒപ്പം തന്നെ അവന്റെ മറ്റു ചില കൂട്ടുകാർക്കും അവരെ അറിയാമായിരുന്നു. ഋഷിയും ആൽവിയും അജുവും കൂടെ ആദ്യമേ രണ്ട് പെങ്ങമ്മാർക്കും സംരക്ഷണകവമൊരുക്കിയിരുന്നു. ചിലരിൽ അതു നിരാശയും മറ്റു ചിലരിൽ അതിശയവും നിറച്ചു.

ആൽവിയേം ഋഷിയേം കണ്ടതും അപ്പുവും നിഹായും തങ്ങളുടെ സ്ഥിരം കലാപരിപാടിയായ ഇളിയങ് തുടങ്ങി. രണ്ടിന്റേം തലക്കിട്ടൊരു കൊട്ടുംകൊടുത്തു അവർ അടുത്ത് ചെന്നിരുന്നു. 

ആൽവിച്ചാ റിച്ചേട്ടാ എന്നാ ഒണ്ട് വിശേഷം.....

അപ്പു വല്യ കാര്യത്തിൽ ചോദിച്ചെങ്കിലും കൂർപ്പിച്ചുള്ള നോട്ടമായിരുന്നു അവരുടെ മറുപടി. അതോടെ അവളൊന്നടങ്ങി. നിഹാ താനിത് നേരത്തെ പ്രതീക്ഷിച്ചതാ എന്ന ഭാവത്തിൽ അപ്പുവിനെ നോക്കി. നിനക്കൊരു വാക്കെന്നോട് പറയായിരുന്നു എന്ന ഭാവത്തിൽ അപ്പുവും.
ഇവരുടെ കളികളെല്ലാംകണ്ടു ഒന്നും മനസ്സിലാകാതെ ഇരിപ്പാണ് ബാക്കിയുള്ളവർ.

മറ്റുള്ളവരെ എല്ലാംകൂടെ കണ്ടതും നിഹായും അപ്പുവും ഒന്ന് സ്റ്റക്ക് ആയെങ്കിലും പെട്ടെന്ന് തന്നെ എല്ലാരേം നോക്കിയൊന്നു ചിരിച്ചു. രാവിലത്തെ സംഭവം ഓർത്തു ആദ്യമൊരു ചളിപ്പ് തോന്നിയെങ്കിലും കുറച്ചു നേരം സംസാരിച്ചപ്പോഴേ അതെല്ലാം മാറിയിരുന്നു. ചേട്ടന്മാർക്കും ആദ്യം തന്നെ രാവിലെ ഇവരെ കണ്ടെന്റെ ഒരു ഞെട്ടലുണ്ടായെങ്കിലും പിന്നെ അതെല്ലാം മാറിയിരുന്നു. അങ്ങനെ കൂൾഡ്രിങ്ക്സ് വാങ്ങി കുടിച്ചു എല്ലാരും പോവാനിറങ്ങി. അജുവേട്ടനും ആൽവിച്ചനും റിച്ചേട്ടനും മാത്രം പോയിരുന്നില്ല.

മറ്റുള്ളവരിരുന്നപ്പോൾ സാധാരണ പോലെ പെരുമാറിയിരുന്നെങ്കിലും അവർ പോയതോടെ ആൽവിച്ചനും റിച്ചേട്ടനും മുഖോം വീർപ്പിച്ചു മാറിയിരുന്നു. അജുവേട്ടൻ ഇതെല്ലാംകണ്ടു ഒരു ചിരിയോടെ നോക്കിനിന്നതേയുള്ളു. ഇനിയെന്തു ചെയ്യുമെന്ന ഭാവത്തിൽ നിഹായും അപ്പുവും അജുവിനെ നോക്കിയെങ്കിലും തനിക്കി രക്തത്തിൽ പങ്കില്ല എന്ന മട്ടിൽ അജുവേട്ടൻ കയ്യൊഴിഞ്ഞു. ഇനിയും സ്വയം ഇടപെട്ടെ മതിയാകു എന്ന് മനസ്സിലാക്കിയതും നിഹായും അപ്പുവും ആൽവിച്ചനേം റിച്ചേട്ടനേം തോണ്ടാൻ തുടങ്ങി. ആദ്യമൊന്നും മൈൻഡ് ചെയ്തില്ലേലും കുറച്ചു കഴിഞ്ഞതോടെ ഇടങ്കണ്ണിട്ടു നോക്കാൻ തുടങ്ങി. അതു കണ്ടതോടെ രണ്ടുപേരും നിഷ്കു ഭാവമണിഞ്ഞു അവരെ നോക്കി. പിന്നെ അടിയായി ഇടിയായി പിച്ചായി മാന്തായി ചൊറിയായി ആകെ മൊത്തം ജകപൊകയായി ആ പിണക്കമവിടെ മാറ്റിയിരുന്നു.

അല്ല മക്കളെ ഇന്നിപ്പോ എന്താ പരിപാടി...... ആൽവിച്ചൻ

എന്ത് പരിപാടി നേരെ വീട്ടിലോട്ടു പോവുന്നു ഇന്ന് വൈകിട്ട് ട്യൂഷൻസെന്റർ വരെ പോണം.....

നിഹയായിരുന്നു മറുപടി പറഞ്ഞത്.

എന്നാൽ അപ്പുവിന്റെ മുഖത്ത് ഒരു കള്ളലക്ഷണം തെളിഞ്ഞു കാണുന്നുണ്ട്. ഇത് ബാക്കി എല്ലാരും കാണുകേം ചെയ്തു. പുരികം പൊക്കി എന്തെന്ന ഭാവത്തിൽ അവളെ നോക്കിയതും അവളൊന്നു ഇളിച്ചു.



അതുണ്ടല്ലോ... അതുപിന്നെ ഞാൻ നിഹായേംകൊണ്ട് ഒന്ന് ചുറ്റിയടിച്ചാലോന്നു.... അമ്മിടെ കയ്യിന്നു പെർമിഷനൊക്കെ വാങ്ങിട്ടുണ്ട്...

എല്ലാരേംനോക്കി അപ്പു മെല്ലെ പറഞ്ഞു.

ആരെങ്കിലുമെന്തെങ്കിലുമൊന്നു പ്രതികരിക്കുന്നതിനു മുന്നേ നിഹാ അതു എതിർത്തിരുന്നു. അപ്പു എല്ലാരേം ദയനീയമായി നോക്കി. മൂന്നേട്ടന്മാരും അപ്പുവും മാറി മാറി നിർബന്ധിച്ചപ്പോൾ നിഹാക്ക് സമ്മതം മൂളാതിരിക്കാനായില്ല. അപ്പോഴും അച്ഛന്റെ പ്രതികരണമൊരുത്തുള്ള ഭയമായിരുന്നു അവളിൽ നിറഞ്ഞത്. ഇതെങ്ങാനം ചെന്ന് ചോയിച്ചാൽ തല്ലു എപ്പോ വീണെന്ന് ചോയിച്ചാൽ മതി. എന്തെങ്കിലും കാര്യത്തിൽ നിഹയുടെ ഒരു കുറ്റം കിട്ടാൻ കാത്തിരിക്കുവാണ് ശ്രീധരൻ ശിക്ഷ നൽകാൻ. അജുവേട്ടനോടുള്ള അച്ഛന്റെ വിരോധവുമാകുമ്പോൾ അതിന്റെ ആഘാതം അവൾക്കു ഊഹിക്കാവുന്നതായിരുന്നു. എന്നാൽ മനസ്സുകൊണ്ട് നിഹായും അവരോടൊപ്പം കുറച്ചു സമയം ചിലവരിക്കാൻ അതിയായി ആഗ്രഹിച്ചിരുന്നു. ഈ ചെറിയ ചെറിയ നിമിഷങ്ങൾ മാത്രമായിരുന്നു അവളുടെ ജീവിതത്തിനു നിറം പകരുന്നത്.
സന്തോഷം പകരുന്ന ഓർമ്മകൾ മാത്രമാണ് അവളെ ഓരോ നിമിഷവും പുണർന്നിരുന്നത്. അതു നഷ്ടമാക്കാൻ അവളും ആഗ്രഹിച്ചിരുന്നില്ല. അപ്പുവും ആഗ്രഹിച്ചത് നിഹയുടെ ഇപ്പോഴത്തെ അവസ്ഥക്കൊരു ആശ്വാസമായിരുന്നു. ഈ ദിവസങ്ങളിൽ അവൾ എത്രമാത്രം മാനസിക പിരിമുറുക്കമാണ് നേരിടുന്നതെന്നു അപ്പു നല്ലോണം മനസ്സിലാക്കിയിരുന്നു.


അവർ ഒന്നുകൂടെ ചെന്ന് മേരിടീച്ചർടെ അനുവാദം വാങ്ങി ശ്രീധരൻ മാഷിനെ തിരഞ്ഞെങ്കിലും കാണാനില്ലായിരുന്നു. അതോണ്ട് ബാഗുമെടുത്തു നേരെ അവിടുന്നിറങ്ങി.

എങ്ങനെ പോവുമെന്നായിരുന്നു അടുത്ത ചോദ്യം. നിഹാക്കും അപ്പുവിനും മൂന്നുപേരും സ്വന്തം സഹോദരന് തുല്യമാണ്... അവർക്കും അതുപോലെയായിരുന്നുവെങ്കിലും എന്തിനേം വളച്ചൊടിക്കുന്ന നാട്ടുകാരുള്ളപ്പോൾ അതിനെവിടെ പ്രസക്തി...!!

അതുകൊണ്ട് അവരോടൊപ്പമൊരു യാത്ര അസാധ്യമായിരുന്നു. അങ്ങനെ നടന്നാൽ അതേറ്റവുംകൂടുതൽ ബാധിക്കുക നിഹായെയായിരുന്നു. ശ്രീധരന്റെ ചെവിയിലെത്തിയാലും തറവാട്ടിലാരുടേലും ചെവിയിലെത്തിയാലും അതിന്റെ ഭവിഷ്യത് വളരെ വലുതാകും. ഇനിയിപ്പോ എന്ത് ചെയ്യുമെന്നാലോചിക്കുമ്പോളാണ് അപ്പു അതു പറഞ്ഞത്.

അതെ നിങ്ങളാരും കൂടുതൽ തലപുകക്കുവൊന്നും വേണ്ട അതിനുള്ള വഴിയൊക്കെ ഞാനാദ്യമേ കണ്ടുവെച്ചതാ......

അതെന്തു വഴി എന്ന ഭാവത്തിൽ നാലുപേരും പരസ്പരം നോക്കി.

അപ്പു അവരെയും കൂട്ടിക്കൊണ്ട് കുട്ടികളുടെ സൈക്കിളുകൾ വച്ചിരുന്ന ഗ്രൗണ്ടിലേക്കാണ് പോയത്.

നീയെന്താ അപ്പു പറയുന്നേ ഇവിടിരിക്കുന്ന പിള്ളേരുടെ സൈക്കിൾ മോഷ്ടിക്കാനോ അതിനൊന്നും ഞങ്ങളെകിട്ടുന്നു പ്രതീക്ഷിക്കണ്ട.....

റിച്ചേട്ടൻ ചാടിക്കേറി പറഞ്ഞു. അതെ ഭാവം തന്നെയായിരുന്നു ബാക്കിയുള്ളവരിൽ.

അതിനു എല്ലാരേമോന്നു പുച്ഛിച്ചുനോക്കിട്ട് അപ്പു നേരെ സൈക്കിളിരിക്കുന്നടുത്തേക്ക് പോയി. സൈഡിലൊതുക്കി വച്ചിരുന്ന സൈക്കിളിൽ ഒരുമിച്ചു വച്ചിരിക്കുന്ന രണ്ടെണ്ണത്തിന്റെ അടുത്തുപോയി നിന്നു. ഭയങ്കര സംഭവമായി അവരെനോക്കി ബാഗിനകത്തുനിന്ന് ഒരു കുഞ്ഞു പെയർസ് എടുത്തു രണ്ടു ചാവിയെടുത്തു അവളെ തന്നെ നോക്കിനിക്കുന്നവരെനോക്കി ഒന്നുടെ പുച്ഛിച്ചു ഇല്ലാത്ത കോളറും പൊക്കി ഇപ്പൊ എങ്ങനിണ്ടെന്നു കണ്ണുകൊണ്ടു ചോയിച്ചു. അവളെ നോക്കിനിന്ന എല്ലാരും വായ പൊളിച്ചു നിൽപ്പാണ്. കൂട്ടത്തിൽ നിഹാ ഏതാണ്ടൊക്കെയോ കത്തി എന്ന മട്ടിലാണ് നിൽപ്പ്.

അപ്പു നേരെ കുനിഞ്ഞിരുന്നു ചാവി ഉപയോഗച്ചു സൈക്കിൾ ലോക്ക് തുറക്കാൻ തുടങ്ങി. ആദ്യം വളരെ ആവേശത്തിൽ തുടങ്ങിയ പണി കൊറേ നേരമായിട്ടും ഒരു പുരോഗമനവുമില്ലായെന്നു മനസ്സിലായതും നേരെ തന്നെ നോക്കിനിക്കുന്നവരെ ദയനീയമായി നോക്കി. ഇതെല്ലാം കണ്ടു പൊട്ടിവന്ന ചിരി കടിച്ചുപിടിച്ചു നിപ്പാണ് അവർ. അവരെ നോക്കി മുഖം കോട്ടി അപ്പു വീണ്ടും പണി തുടർന്നു. കൊറേ നേരം കഴിഞ്ഞിട്ടും ഒരു മാറ്റോമില്ലെന്നു കണ്ടതും ഏട്ടായിമാർ പോയി അപ്പുവിനെ തൂക്കിയെടുത്തു സൈഡിലേക്ക് നിർത്തി ചാവിയെടുത്തു ഒന്ന് തിരിച്ചതും ലോക്ക് തുറന്നു വന്നു.

എടാ ഭയങ്കരന്മാരെ എന്ന ഭാവത്തിൽ അപ്പു നോക്കിയതും നേരത്തെ അവൾ കൊടുത്ത കൊട്ടക്കണക്കിന് പുച്ഛം തിരിച്ചു കൊടുത്തു അടുത്ത സൈക്കിളും ലോക്ക് മാറ്റി.

അപ്പുവാണേൽ എനിക്കെന്തിന്റെ കേടായിരുന്നു എന്ന ഭാവത്തിലാണ് നിൽപ്പ്.

സൈക്കിളുമെടുത്തു അപ്പുവിന്റെ മുന്നിൽ കൊണ്ട് വെച്ചു സംശയത്തോടെ അവളെ നോക്കി നിൽപ്പാണ് അവർ.
അതു മനസ്സിലാക്കിയതുപോലെ പിന്നെ അധികം ജാടയിടാതെ കുട്ടി കാര്യമങ്ങ് പറഞ്ഞു.

സ്കൂളിൽ വന്നപ്പോഴേ അറിഞ്ഞിരുന്നു സ്ട്രൈക്ക് ആണെന്ന്.... അന്നരെ പ്ലാൻ ചെയ്തതാ ഒന്ന് കറങ്ങാന്നു... അതോണ്ടപ്പൊത്തന്നെ അമ്മിയോട് പറഞ്ഞു അടുത്ത വീട്ടിലെ പിള്ളേരെക്കൊണ്ട് സാധാനമങ്ങു പൊക്കി.....ഇതിലൊരു സൈക്കിൽ എന്റേം ഒന്നിവളുടെം തന്നാ.....

കൂട്ടായ നാൾമുതലുള്ള ശീലമാണ് അപ്പുവിനെന്തു സാധനം വാങ്ങിയാലും അതുപോലെ ഒരെണ്ണം നിഹാക്കും വാങ്ങും. ആദ്യമൊക്കെ നിഹെടെ കയ്യിൽ കൊടുക്കുമായിരുന്നു അവളതിനെത്ര എതിർത്താലും പിന്നേം ഇത് തന്നെ. എന്നാൽ നിഹെടെ വീട്ടിൽ കൊണ്ടുപോയാൽ ശ്രീധരന്റെ വക അടിയും വഴക്കും കിട്ടുന്നത് പോരാഞ്ഞിട്ട് അതു നേരെ ചെന്നെത്തുന്നത് നയയുടെ കയ്യിലാണ്. ഇത് മനസ്സിലാക്കിയതിൽപ്പിന്നെ വാങ്ങുന്ന സാധനങ്ങളിൽ നിഹാക്കുള്ള പങ്കു അവളുടെ കയ്യിൽത്തന്നെ വച്ചു ആവശ്യത്തിന് അവൾ തന്നെയാകും രണ്ടുപേർക്കുമുള്ളത് എടുക്കുക. ആദ്യമൊക്കെ നിഹാ എന്തോ തെറ്റ് ചെയ്യുന്നപോലെയായിരുന്നു അവൾക്കനുഭവപ്പെട്ടതെങ്കിലും പോകെ പോകെ നിഹാക്ക് അപ്പുവിനുമിടയിലുള്ള സൗഹൃദം സൗഹൃദത്തിൽനിന്നും സാഹോദര്യത്തിന് തുല്യമായിരുന്നു.
അപ്പുവിന്റെ കൂട്ടുകാരി എന്നതിനുപരി അവൾ അവർക്കൊരു മകളായി മാറിയിരുന്നു. അപ്പുവിന് നൽകുന്ന സ്നേഹം തുല്യമായി നിഹാക്കും ലഭിക്കാൻ തുടങ്ങി. അപ്പുവിന് തന്റെ അപ്പേം അമ്മിയും അവളോളം മാറ്റാരേം സ്നേഹിക്കുന്നത് ഇഷ്ട്ടമല്ലായിരുന്നെങ്കിലും നിഹായെ മകളെപ്പോലെ കാണുന്നതിൽ ഏറ്റവും സന്തോഷം അവൾക്കായിരുന്നു. അപ്പുവിന് പുതുതായി എന്തേലും പഠിപ്പിച്ചാലോ പുസ്തകം വാങ്ങിയാലോ അതും ഒട്ടും കുറക്കാതെ നിഹായിലേക്ക് പകർന്നിരുന്നു. പാട്ടും ഡാൻസുമൊക്കെ നിഹക്കു വഴങ്ങുമെങ്കിലും അതിൽ കൂടുതൽ പഠിക്കുന്നതും ഇതുപോലെയാണ്.

അധികം സംസാരിച്ചുനിന്നു നേരം കളയാതെ ഒരെണ്ണം അപ്പുവും ഒരെണ്ണം നിഹാക്കും കൊടുത്തു അവർ യാത്ര തിരിച്ചു.

പൊടിപിടിച്ചുതുടങ്ങിയ സുന്ദര നിമിഷങ്ങൾ കൂടുതൽ വർണ്ണപകിട്ടാർന്നതാക്കാനും ഓർക്കുവാൻ അപ്രിയമായ ഓർമ്മകളെ അകറ്റി നിർത്താനുമായുള്ള ഒരു കുഞ്ഞു യാത്ര. തങ്ങൾ ഏറ്റവും സുരക്ഷിതമാകും എന്നുറപ്പുള്ള മൂന്നു പേരോടൊപ്പം..........

നിഹയുടെ ചെറിയച്ഛനോടനുവാദം വാങ്ങി വീട്ടിൽ വന്നു അമ്മയോട് പറഞ്ഞു അമ്മക്കുവേണ്ടതെല്ലാം ചെയ്തുവച്ചിട്ടാണവൾ പോയത്.

അജുവേട്ടനെക്കണ്ട അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അജുവേട്ടന്റെ കണ്ണിലും കണ്ണീർ നിറഞ്ഞിരുന്നു. ഒന്നും മിണ്ടാതെ പോയി ഒന്ന് ചേർത്തുപിടിച്ചു ഏട്ടൻ പിറത്തേക്കിറങ്ങി. ആ ചേർത്തുപിടിയിലുണ്ടായിരുന്നു എല്ലാം. ഒരു വാടിയ പുഞ്ചിരി നൽകി ആൽവിച്ചനും റിച്ചേട്ടനും അജുവേട്ടന്റെ പിന്നാലെ പോയി.

നിഹാക്കും അപ്പുവിനും പരസ്പരമൊന്നും മിണ്ടാനാവുമായിരുന്നില്ല. അപ്പോൾ അവർക്കും തുണയായെത്തിയത് മൗനമായിരുന്നു.


തുടരും  


വായിച്ചു ഇഷ്ടപ്പെടുന്നവർ അഭിപ്രായം പറയണേ 😍😍😍
 


HAMAARI AJBOORI KAHAANI   12

HAMAARI AJBOORI KAHAANI 12

4.9
1936

HAMAARI AJBOORI KAHAANI  പാർട്ട്‌ 12 അർജിത്ത് അലോഷ്യ എന്ന അജുവേട്ടൻ. അപ്രതീക്ഷിതമായി നിഹയുടെ ജീവിതത്തിൽ ഇടിച്ചുകയറിവന്നു പ്രിയങ്കരനായവൻ.  പ്ലസ് ടു വരെയുള്ള പഠനം ബാംഗ്ലൂരിൽ പൂർത്തിയാക്കി.... പെട്ടെന്നൊരുദിവസം നാട്ടിലേക്ക് വരേണ്ടിവന്നവനാണ് അജു. ആദ്യമൊന്നും ഇവിടുത്തെ രീതികളുമായി അജുവിന് പൊരുത്തപ്പെടാൻ പറ്റിയില്ലായെങ്കിലും ഋഷിയുടെയും ആൽവിന്റെയും സൗഹൃദം അവനെ മാറ്റി. ഇവിടെ വന്നതിനുശേഷം അജുവിന് കിട്ടിയ കൂട്ടാണ് ഇവർ. ആൽവിനും ഋഷിയും ചെറുപ്പം മുതലുള്ള കൂട്ടാണ്. അതിനിടയിലേക്ക് അജുവുംകൂടെ വന്നതും ആ ബന്ധം കൂടുതൽ ദൃഢമായി. മൂവരും കോളേജിലെ എല്ലാ പരിപാടിക്കും പങ്