Judges (ന്യായാധിപന്മാർ)
Part-1
4000 വർഷങ്ങൾക്ക് മുമ്പ് യിസ്രായേൽ രാജ്യം....
അനേകം വിഭാഗം ആൾക്കാർ ജീവിച്ചിരുന്നു അതിൽ യിസ്രയേല്യർ, പേരുസ്യർ, ഹിത്യർ, അമലേക്യർ, ഫെലിസ്ത്യർ. പോകെ പോകെ ഫെലിസ്ത്യർ
മറ്റുള്ളവരെ ഭരിക്കാൻ ആരംഭിച്ചു ഫെലിസ്ത്യരുടെ പീഡനങ്ങൾ ഏറെ ആയി യിസ്രയേല്യരേ അടിമയാക്കി കഷ്ടപ്പെടുത്തി
ജനം ദൈവത്തോട് നിലവിളിച്ചു 40വര്ഷങ്ങളോളം അവർ നിലവിളിച്ചു ഒടുവിൽ ദൈവം അവരുടെ നിലവിളി കേട്ടു യിസ്രായേൽജനത്തിന് നീതി നേടിക്കൊടുക്കാനായി, അവർക്ക് വേണ്ടി ഫെലിസ്ത്യരോട് പ്രതികാരം ചെയ്യാനായി ദൈവം ന്യായാധിപന്മാർക്ക് ജന്മം കൊടുക്കാം എന്ന് അരുളിചെയ്തുഎന്നാൽ യിസ്രായേൽ ജനം അവനായി കത്തിരുന്നു..... ഫെലിസ്ത്യരുടെ പീഡകളും കൂടി വന്നു.....
4വര്ഷത്തിന് ശേഷം....
ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേർ; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.
ആ സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞതു: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും.
ആകയാൽ നീ സൂക്ഷിച്ചു കൊൾക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു.
നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലൻ ഗർഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും.
സ്ത്രീ ചെന്നു ഭർത്താവിനോടു പറഞ്ഞതു: ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നെന്നു ഞാൻ അവനോടു ചോദിച്ചില്ല; തന്റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല.
അവൻ എന്നോടു നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു.
മാനോഹ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.
ദൈവം മാനോഹയുടെ പ്രാർത്ഥന കേട്ടു; ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അവൾ വയലിൽ ഇരിക്കയായിരുന്നു; അവളുടെ ഭർത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല.
ഉടനെ സ്ത്രീ ഓടിച്ചെന്നു ഭർത്താവിനെ അറിയിച്ചു; അന്നു എന്റെ അടുക്കൽ വന്ന ആൾ ഇതാ, എനിക്കു പ്രത്യക്ഷനായിവന്നിരിക്കുന്നു എന്നു അവനോടു പറഞ്ഞു.
തുടരും..........
ഒത്തിരി സ്നേഹത്തോടെ,
💞Athu Fazzi💞