Aksharathalukal

എവിടെയാണ് നീ.....

ഇന്നും   ഞാൻ   ജീവിക്കുന്നു......
നിൻ  പ്രണയത്തിൻ 
 
 അവശേഷിപ്പുകളിൽ.........
 
നിൻ  ഓർമ്മകളിൽ....
 
ചിതറിതെറിച്ച   എൻ   വളപ്പൊട്ടുകൾ....
 
അഴിഞ്ഞുലഞ്ഞു   നാഗമായി   മാറിയ  വാർമുടി...........
 
അശ്രുകണങ്ങളാൽ   തിളങ്ങി   നിൽക്കുന്ന    വൈരക്കൽ   മൂക്കുത്തി....
 
ഒരിക്കൽ   നിൻ  രാഗത്തിൻ   ആഴിയിൽ
മുങ്ങിനിവർന്നവൾ................
 
ഇന്നും   വിരഹത്തിൽ  ആഴിയിൽ
മുങ്ങിതാഴുകയാണു..................
 
എവിടെയാണു   പ്രിയാ   നീ  💔💔💔?
അരികിൽ   ഉണ്ടായിരുന്നു...
 
ഒരിക്കലും  പിരിയില്ല  എന്ന 
 വിശ്വാസത്താൽ................
 
വിരഹാഗ്നി       തൻ     താപത്തിൽ....
 
എരിയുകയാണീ       പാർവതി.........
 
എവിടെക്കാണു   നീ   മാഞ്ഞുപോയതും?
നിശാഗന്ധി   തൻ   
സൗരഭ്യമൊഴുകിയ   യാമത്തിൽ........
 
നിന്നിലേക്കു    മാത്രമായി   അലിഞ്ഞുചേർന്ന .........
 
എന്നെ....... വിട്ടുപോകരുതേ........
   
                 
                   എന്നു 
                        നിന്റെ
                                  മാത്രം 
                                          .............