Aksharathalukal

പട്ടാളക്കാരന്റെ പെണ്ണ് part 3

തന്റെ പ്രണാനുവേണ്ടി അവൾ കാത്തിരുന്നു അവന്റെ വരവിനായി

വിവി അടുത്ത ആഴ്ച വരുമെന്നറിഞ്ഞതിനാൽ വിവാഹ തിയതി കുറിപ്പിച്ചു ഇരു വീട്ടുകാരും കുടി.
വിവിയുടെ വീട്ടുകാർ അല്ലിയെ കൂട്ടി പോയി വിവാഹ വസ്ത്രവും മറ്റും എടുത്തു. താലി മാല  വിവി നേരത്തെ പണിയിച്ചു വെച്ചിരുന്നു. അതു ഇതുവരെയും അവൻ ആരെയും കാണിച്ചട്ടില്ല ഏതിനു അല്ലി പോലും അത് കണ്ടട്ടില്ല.
ദിവസംങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു.

ഇന്നാണ് വിവി വരുന്ന ദിവസം. അല്ലിയുടെയും വിവിയുടെയും വിവാഹ ദിനം .
ഉറക്കത്തിൽ എന്തോ കണ്ട് പേടിച്ചു അല്ലി ഞെട്ടി ഉണർന്നു.. അവൾ ആകെ വിയർത്തു കുളിച്ചിരുന്നു. എന്ത് സ്വാപനമാണ് കണ്ടടതെന്നു ഓർമ്മവരുന്നില്ല. അവൾക്ക് ചുറ്റും എന്തോ കറങ്ങുന്ന പോലെ തോന്നി...
വല്ലാത്ത ഒരു ഭയം അവളെ ചുറ്റി വരിഞ്ഞു...
കതകിൽ ആരോ മുട്ടുന്ന കേട്ടു അവൾ ഞെട്ടി തരിച്ചു പോയി...
അവൾ വാതിൽ തുറന്നു
എന്താ മോളെ മുഖമം വല്ലാതെ ഇരിക്കുന്നെ രാത്രി നന്നായി ഉറങ്ങിയില്ലേ.....
ഒന്നുല്ല അമ്മേ.....
അഹ്..... എന്നാ മോള് കുളിച്ചു വേഗം അമ്പലത്തിൽ പോയി തൊഴുതു വായോ
ശരി അമ്മേ.....
അമ്പലത്തിൽ പോകും നേരം വിവി അവൾക്ക് സമ്മാനിച്ച ബ്ലാക്ക് കളർ സെറ്റും മുഡും ആണ് അവൾ ധരിച്ചത്. വിവി ഒത്തിരി ഇഷ്ട്ടത്തോടെ വാങ്ങിയതായിരുന്നു അത്.....
ക്ഷേത്ര നടയ്ക്കൽ അവൾ മനമുരുകി പ്രാർത്ഥിച്ചു. തന്റെ പ്രണാണ് ഒരാപത്തും സംഭവിക്കല്ലേ എന്ന് ദേവിയോട്  അവൾ കേണപേക്ഷിച്ചു.

തൊഴുതു ഇറങ്ങവേ അവൾ കണ്ട് ദൂരെ അവളെയും കാത്തു നിൽക്കുന്ന മനുവിനെ ( മനു വിവിയുടെ ഉറ്റ ചങ്ങായി ആണുട്ടോ അവർ ഒരുമിച്ചാണ് വർക്ക് ചെയ്യുന്നേ )
മനുവിനെ കണ്ടടപാടെ ഉള്ളിലെ ഭയം പാതി മാഞ്ഞു.. അവൾ അവന്റെ അടുത്തേക്ക് ഓടി..
എവിടെ വിവി എവിടെ
അവൾ ചുറ്റും നോക്കി ചോദിച്ചു.
ദേ വിവി ചുമ്മാ എന്നെ പറ്റിക്കല്ലേ....
അല്ലി പിണങ്ങുട്ടോ.... കുറുമ്പോട് പറയുന്നവളെ മനു നോക്കി നിന്നു...
അവന്റെ ഹൃദയം എന്തെന്നില്ലാതെ ഇടിച്ചു.അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി അത് അല്ലി കാണാതെ അവൻ ഒളിപ്പിച്ചു....
അല്ലി.....മനു വിളിച്ചു...
മനുവേട്ടാ വിവി എവിടെ
അവൻ.....അവൻ  മനുവിന്റെ വാക്കുകൾ ഇടറി....
നീ വാ അല്ലു... നമുക്ക് അവന്റെ അടുത്തിക്ക് പോകാം...
ഞാൻ എങ്ങോട്ടും വരുന്നില്ല എനിക്ക് കാണണ്ടടാ.....  നിറഞ്ഞു വന്ന കണ്ണ് നീർ വാശിയോട് തുടച്ചു മാറ്റി അവൾ പറഞ്ഞു.
പിണങ്ങല്ലേ അല്ലി.....
നിന്നെ ഞാൻ കൊണ്ട് പോകാം
അവന്റെ നിർബന്ധത്താൽ അവൾ അവന്റെ ഒപ്പം ചെന്നു.....
മനുവിന്റെ കാർ ചെന്നു നിന്നത് ശ്രീ വിലാസം എന്നാ വിവിയുടെ വീടിനു മുന്നിലാണ്......
ഡോർ തുറന്നു അല്ലി ഇറങ്ങി...
അവൾ മനുവിനെ നോക്കി...
നീ വാ അല്ലി...... മനു വിളിച്ചു....
അവൾ മെല്ലെ അകത്തേക്ക് പ്രേവേശിച്ചു.....
ആരുടെയൊക്കെ കരച്ചിലുകൾ അവളുടെ കാതുകളിൽ തുളഞ്ഞു കയറി.... അവൾ പേടിയോടെ മനുവിന്റെ കൈയിൽ മുറുകെ പിടിച്ചു....

വിവാഹത്തിനായി അലങ്കരിച്ച മടപത്തിന് നടുവിൽ പനിനീർ പൂക്കൾക്കു ചുറ്റും അവൾ കണ്ടുടു തന്റെ പ്രാണന്റെ ജീവനത്ത  ശരീരം....



( തുടരും )
ഗുയ്സ്‌ ഒത്തിരി ലെങ്ത്തിൽ തന്നെ പോസ്റ്റിയട്ടുണ്ടഡ്. അത് കൊണ്ട് തന്നെ കമന്റ്‌ ലെങ്ത്തിൽ പോന്നോട്ടേട്ട 😄😄😄😄

പട്ടാളക്കാരന്റെ പെണ്ണ് last part

പട്ടാളക്കാരന്റെ പെണ്ണ് last part

4.6
3329

തന്റെ പ്രാണനെ അവൾ കൺഡ്ഡു. അവളുടെ കണ്ണിൽനിന്നും കണ്ണുനീർ ഉതിർന്നു വീണു. ഹൃദയം നിലയ്ക്കുന്നപോലെ തോന്നി അവൾക്ക്. കൈകലുകൾക്ക് ബലം നഷ്ട്ടപെട്ടു അവൾ തളർന്നു  ഭൂമിയിലേക്ക് നിലം പതിച്ചു. പ്രകൃതി വരെ അവളുടെ ഭീകരാവസ്ഥയിൽ ഭാവം മാറി. ഉറക്കെ ആർത്തു കരയാൻ അവൾ വെമ്പി. ഇല്ല വരുന്നില്ല ശബ്ദം തൊണ്ടയിൽ കുരുങ്ങി നിന്നു. അവളുടെ നിൽപ്പുകണ്ട് ആ മാതൃ ഹൃദയം നെഞ്ച് പൊട്ടി കരഞ്ഞു അച്ഛൻ അവളെ ചേർത്ത് പിടിച്ചു. അവന്റെ സൈനിക വേഷം അവളുടെ കൈകളിൽ ഏൽപ്പിച്ചപ്പോൾ മാറോട് അടക്കിപിടിച്ചവൾ അലമുറ ഇട്ടു കരഞ്ഞു. കണ്ട് നിന്ന എല്ലാവരും പൊട്ടി കരഞ്ഞു പോയി വിവിയെ കാണണം എന്നാ വാശിയാൽ അവന്റെ