Part 22
ഇന്നാണ് ആരവിന്റെ വീട്ടിൽ നിന്ന് വരുന്നത്.... രാവിലെ തന്നെ ഇന്ദ്രനും കുടുംബവും മറ്റു ബന്ധുക്കൾ എല്ലാം വന്നിട്ടുണ്ട്... പക്ഷെ ആരു ഇത് വരെ എണീറ്റിട്ടില്ല....
"ഡീ ആരു... എണീറ്റെ "
ആദി പുതച്ചു മൂടി സുഖത്തിൽ ഉറങ്ങുന്ന ആരുവിനെ തട്ടി വിളിച്ചു... ആരു ഒന്ന് കുറുകി കൊണ്ട് തിരിഞ്ഞു കിടന്നു...
"ആരു എണീക്ക് മോളെ... അവരൊക്കെ പത്തു മണി ആവുമ്പോയേക്കും എത്തും ഇപ്പൊ തന്നെ ഒമ്പത് ആയി "
ആദി ക്ലോക്കിൽ നോക്കി കൊണ്ട് അവളെ വിളിച്ചു...
"അവരോട് നാളെ വരാൻ പറ "
ആരു ഉറക്ക ചടവോടെ പറഞ്ഞു... ആദി അവളുടെ മുഖത്തു നിന്ന് പുതപ്പ് വലിച്ചു...
"ഞാൻ അമ്മയെ വിളിക്കണോ... താഴെ ചട്ടുകവും പിടിച്ചു നിക്കുന്നുണ്ട് "
''അയ്യോ വേണ്ട "
ആരു വേഗം എണീറ്റിരുന്നു... പിന്നെ ബെഡിൽ ഇരിക്കുന്ന അവന്റെ ചുമലിലേക്ക് ചാഞ്ഞു...
"എനിക്ക് പറ്റില്ല ഏട്ടാ ഇതിന്...അവൻ എന്നെ ഒട്ടും ഇഷ്ടമില്ല "
"അതൊക്കെ ശെരിയാവും ആരു...ഞാനും തനുവിനെ ആദ്യമൊന്നും മൈൻഡ് ചെയ്തില്ലായിരുന്നല്ലോ... എന്നിട്ട് ഇപ്പൊ കണ്ടില്ലേ നീ "
അവൻ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു...
"ഹ്മ്മ് ഞാൻ കാണുന്നുണ്ട് "
അവന്റെ ചുണ്ടിലേക്ക് ഒന്ന് നോക്കി പറഞ്ഞു കൊണ്ട് ആരു ബാത്‌റൂമിലേക്ക് പോയി... ഒരു ഇളിയോടെ ആദി പുറത്തേക്കും...
ആരു ഫ്രഷ് ആയി ഇറങ്ങിയതും ബെഡിൽ ഇരിക്കുന്ന തനുവിനെയും കനിയേയും മിയയെയും ആണ് കണ്ടത്...
അവൾ അവരെ നോക്കി ബെഡിൽ ഇരുന്നു....
"ഹായ് വന്നല്ലോ... ബാ മോളെ നമുക്ക് ഒരുങ്ങാം "
കനി ആരുവിന്റെ തോളിലൂടെ കൈ ഇട്ടുകൊണ്ട് പറഞ്ഞു.
"ഞാൻ എങ്ങും ഇല്ല..."
ആരു അവളുടെ കൈ തട്ടി മാറ്റികൊണ്ട് മുഖം വീർപ്പിച്ചു...
'"നോക്ക് ആരു താഴെ ആന്റി ഭയങ്കര കലിപ്പിൽ ആണ്... നിന്റെ കസിൻസ് എല്ലാം വന്നിട്ടുണ്ട് ഡീ "
തനു പറഞ്ഞു...
"നിനക്കെന്താ ഇത്ര തൊര എന്നെനിക്ക് അറിയാം... എന്റെ കഴിഞ്ഞിട്ട് വേണ്ടേ നിങ്ങളുടെ സെറ്റ് ആക്കാൻ"
ആരു പുച്ഛത്തോടെ പറഞ്ഞു... തനു ഇളിയോടെ അവളെ നോക്കി....
"മനസ്സാ വാജ ഞാൻ അങ്ങനെയൊന്നും കരുതിയില്ല ഡീ "
തനു അതെ ഇളിയോടെ പറഞ്ഞു....
'"ഹ്മ്മ്മ് ആരു ഒന്ന് മൂളിക്കൊണ്ട് ഷെൽഫ് തുറന്നു അവൾക്കിടാനുള്ള ഡ്രസ്സ് എടുത്തു....
"ഇതുവരെ റെഡി ആയില്ലേ പെണ്ണെ "
അപ്പോഴാണ് അങ്ങോട്ട് ഗംഗ വന്നത്...
"ഗംഗേച്ചി..."
ആരു അവളെ പോയി കെട്ടിപിടിച്ചു....
"എന്താ ചേച്ചിടെ മുഖം വല്ലാണ്ട് വയ്യേ "
ആരു അവളുടെ കലങ്ങിയ കണ്ണുകൾ നോക്കി കൊണ്ട് ചോദിച്ചു...
"ഒന്നുല്ല ഡാ... ചെറിയൊരു തല വേദന നീ റെഡിയാവ് "
തലേ ദിവസം കുറേ കരഞ്ഞു കൊണ്ട് തന്നെ ഗംഗയുടെ മുഖം ആകെ വീർത്തു കെട്ടിയിരുന്നു... അവളുടെ ഉള്ളിലെ സങ്കടം പുറത്തു കാണിക്കാതെ അവൾ ഒരു പുഞ്ചിരിയോടെ ആരുവിനെ ഒരുക്കി....
___________❤️
"ഓഹ് പൊളി മോനെ "
ജീവ ആരവിനെ മൊത്തത്തിൽ ഒന്ന് നോക്കികൊണ്ട് പറഞ്ഞു...ആരവ് ഒന്ന് ചിരിച്ചെന്ന് വരുത്തി താഴേക്ക് പോയി...
റാമിന്റെയും മാലിനിയുടെയും അടുത്ത ബന്ധുക്കളും... ജീവയുടെ ഫാമിലിയും മാത്രമേ ഉണ്ടായിരുന്നുള്ളു....
ആരവിനെ കണ്ടതും മാലിനി സ്നേഹത്തോടെ അവന്റെ തലയിൽ തലോടി...റാം അവനെ ചേർത്തു പിടിച്ചു...
"സമയം ആയി എന്നാ നമുക്ക് ഇറങ്ങുവല്ലേ "
ഏതോ ഒരു അമ്മാവൻ പറഞ്ഞതും എല്ലാവരും ഇറങ്ങി...
ഡ്രൈവിങ് സീറ്റിൽ ജീവയും കോ ഡ്രൈവ് സീറ്റിൽ ആരവും ആയിരുന്നു...
"എന്താണ് മോനെ ഒരു കള്ളചിരി "
എന്തോ ഓർത്തു ചിരിക്കുന്ന ആരവിനെ നോക്കി ജീവ ചോദിച്ചു...അവൻ ജീവയെ ഒന്ന് നോക്കി പുറത്തേക്ക് കണ്ണും നട്ടിരുന്നു....
_________❤️❤️❤️
വൈറ്റ് നെറ്റിന്റെ ലഹങ്കയും അതിന് ചേർന്ന ഒരു നെക്ലസും രണ്ടു കടുക വളയും ആയിരുന്നു ആരുവിന്റെ വേഷം....എല്ലാം ഒരുക്കി കൊടുത്തത് ഗംഗയും തനുവുമൊക്കെ ആയിരുന്നു... ആരു അതൊന്നും ശ്രദ്ധിക്കാതെ എന്തോ ആലോചനയിൽ ആണ്....
"റെഡിയായില്ലേ മോളെ... അവരിപ്പോ എത്തും "
അങ്ങോട്ട് വന്ന ഭദ്ര പറഞ്ഞു... ആരു ഒന്ന് മൂളിക്കൊണ്ട് പുറത്തേക്ക് പോയി...
സ്റ്റയർ ഇറങ്ങി വരുന്ന ആരുവിനെ കണ്ടതും ദാസും ആദിയും ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു...അവളെ രണ്ടു സൈഡിൽ നിന്നും ചേർത്തു പിടിച്ചു... ആരു അവരെ മൈൻഡ് ചെയ്യാതെ മുഖം കയറ്റി വെച്ചു...
"ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കല്ലേ ആരു "
ഭദ്ര അവളെ നോക്കി ശാസനയോടെ പറഞ്ഞു...
"ഓഹ് "
ആരു തിരിഞ്ഞു നിന്നു...
"ദേ... ഫോട്ടോ എടുക്കാനൊക്കെ ആളു വന്നിട്ടുണ്ട് കേട്ടോ... നീ ഇങ്ങനെ നിന്നാൽ മോശമാണെ "
ആരുവിന്റെ തോളിലൂടെ കൈ ഇട്ട് ഒരു ചിരിയോടെ ഗംഗ പറഞ്ഞു... നെഞ്ച് നുറുങ്ങുന്ന വേദനയോടെ...!!!
കുറച്ചു കഴിഞ്ഞതും അവരെല്ലാം വന്നു...
ആദി ആരവിനെ കൈ പിടിച്ചു അകത്തേക്ക് കയറ്റി...
"ഓഹ് പെങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന ആങ്ങള '"
മുകളിൽ നിന്ന് ഇത് കണ്ട ആരു പിറുപിറുത്തു...
മാലിനിയും കുറച്ചു അമ്മായി മാരും ആരുവിന്റെ അടുത്തേക്ക് വന്നു.... അവരെ കണ്ടതും ആരു ഒരു പുഞ്ചിരിയോടെ നിന്നു...
"സുന്ദരിയായിട്ടുണ്ട് എന്റെ മോൾ..."
ആരുവിന്റെ തലയിൽ തലോടി കൊണ്ട് മാലിനി പറഞ്ഞു.
"Thank u ആന്റി"
"ആന്റിയോ... അമ്മ അത് മതി ഇനിമുതൽ കേട്ടോ "
മാലിനി സ്നേഹത്തോടെ പറഞ്ഞു... ആരു തലയാട്ടി...
ഈ മാസം അവസാനം ആണ്
തിയതി കുറിച്ചത്.. അത് കൊണ്ട് നേരെ റിങ് എസ്റ്റേഞ്ച് ആയിക്കോട്ടെ എന്ന് പറഞ്ഞു...
"മോളെ വാ അവർ വിളിക്കുന്നുണ്ട് "
ഭദ്ര അങ്ങോട്ട് വന്നുകൊണ്ട് പറഞ്ഞു....
ആരുവിന്റെ മുഖം മാറി... അവൾ ചുണ്ട് ചുളുക്കി...
"നടക്ക് ആരു "
തനു അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു...
ആരു അവരുടെ കൂടെ താഴേക്ക് ഇറങ്ങി....
എന്തുകൊണ്ടോ ആരുവിന്റെ ഹൃദയം അതിവേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു...അവൾ തല താഴ്ത്തി കൊണ്ട് നടന്നു...
ജീവയോട് സംസാരിച്ചു നിന്ന ആരവ് മുൻപിൽ ആരുവിനെ കണ്ടതും അവളെ തന്നെ നോക്കിയിരുന്നു പോയി...
"റിങ് ഇടളിയാ... പിന്നെ നോക്കാം അവളെ "
ആദി കളിയോടെ പറഞ്ഞതും ആരവ് അവളിൽ നിന്ന് നോട്ടം മാറ്റി... പിന്നെ അവളുടെ അടുത്തേക്ക് ഒന്ന് കൂടെ നീങ്ങി നിന്നു....ആരു തല താഴ്ത്തികൊണ്ട് തന്നെയായിരുന്നു നിന്നത്... എന്തുകൊണ്ടോ അവനെ നോക്കാൻ അവൾക്കായില്ല...
അവൻ അവളുടെ നീളമുള്ള മോതിരവിരലിൽ പിടിച്ചു കൊണ്ട് മാലിനി നൽകിയ മോതിരം അണിയിച്ചു...
ആരു കണ്ണുകൾ ഇറുക്കി അടച്ചു....
"ഇനി മോളിട് "
റാം പറഞ്ഞു... ആരു ഭദ്രയുടെ കയ്യിലെ റിങ് വാങ്ങി ആരവിന് നേരെ നീട്ടി...അപ്പോഴും മുഖം ഉയർത്താത്ത അവളെ തന്നെ നോക്കുവായിരുന്നു ആരവ്....!!
പിന്നീട് അങ്ങോട്ട് ഫോട്ടോ ഷൂട്ട്‌ന്റെ മേളം ആയിരുന്നു....
"മോൻ മോളുടെ തോളിലൂടെ കൈ ഇട്ട് നിന്നെ '"
ക്യാമറ മേനോൻ പറഞ്ഞതും ആരവും ആരുവും മുഖത്തോട് മുഖം നോക്കി..
ആരവ് അവളുടെ അടുത്തേക്ക് ഒന്ന് ഒട്ടി നിന്നതും ആരു പുറകിലേക്ക് മാറി...
"അയ്യടാ ബോഡി ടച്ചിങ് ഒന്നും വേണ്ട "
ആരു മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.
"അല്ലേലും ആര് വരുന്നു നിന്നെ ടച്ചാൻ "
ആരവ് പുച്ഛത്തോടെ പറഞ്ഞു.
"ഒ😏പക്ഷെ എനിക്ക് തന്നെ തീരെ വിശ്വാസം ഇല്ലടാ കാല "
ആരു പതിയെ പറഞ്ഞു.
ആരവ് കണ്ണുരുട്ടികൊണ്ട് അവളെ നോക്കി...
"മക്കളെ ഒന്ന് ചിരിച്ചേ "
ക്യാമറ മേനോൻ പറഞ്ഞതും ആരു അയാളെ നോക്കി പല്ലിളിച്ചു കാണിച്ചു....
_______________❤️❤️❤️
ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ജീവയുടെ ഷർട്ടിൽ കുറച്ചു കറി ആയത്...അവൻ അത് കഴുകാനായി എണീറ്റു. ആദിയുടെ അടുത്തേക്ക് നടന്നു...
"കനി... ഇങ്ങോട്ട് വന്നേ... ജീവയ്ക്ക് വാഷ്റൂം ഒന്ന് കാണിച്ചു കൊടുത്തേ "
ഭക്ഷണം വിളമ്പി കൊണ്ടിരുന്ന ആദി ആരെയോ നോക്കി നിൽക്കുന്ന കനിയോട് പറഞ്ഞു...
കനിയൊന്ന് മൂളിക്കൊണ്ട് മുന്നിൽ നടന്നു...
"തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് "
മുൻപിൽ നടക്കുന്ന കനിയോട് ജീവ ചോദിച്ചു.
"അമ്മ,അച്ഛൻ ഒരനിയൻ... സാറിന്റെ വീട്ടിലോ "
കനി അവനെ നോക്കി...
"പേരെന്റ്സ് പിന്നെ ഒരു ഏട്ടൻ "
"ഏട്ടൻ മാരീഡ് ആണോ😁"
കനി ചിരിയോടെ ചോദിച്ചു...
"ഹഹ... അതെ ഒരു കുഞ്ഞും ഉണ്ട് "
ജീവയും അതെ ചിരിയോടെ പറഞ്ഞു.
"ഓഹ്... ദേ അതാ വാഷ്റൂം "
കനി പറഞ്ഞതും ജീവ തലയാട്ടി താങ്ക്സ് പറഞ്ഞു പോയി...
ഫോട്ടോ എടുപ്പും ഫുഡ് കഴിപ്പും എല്ലാം കഴിഞ്ഞ് അവർ പോവാൻ ഇറങ്ങി... ആരവ് എല്ലാവരോടും യാത്ര പറഞ്ഞു... ആരുവിനെയൊന്ന് നോക്കി അവൾ അവനെ തന്നെ നോക്കി നിന്നതിനാൽ അവൻ നോക്കിയതും വേഗം കണ്ണ് വെട്ടിച്ചു...അവനൊന്നു നിശ്വസിച്ചു കൊണ്ട് കാറിലേക്ക് കയറി....
________❤️❤️
ആാാാാ....
അവളുടെ അലർച്ച ആ വീടിനെ ആകെ കുലുക്കി... മേരി പേടിയോടെ വാതിൽക്കെ നിന്ന് കൊണ്ട് അവളുടെ റൂമിലേക്ക് നോക്കി...
അലക്സി ആരവിന്റെ എൻഗേജ്‌മെന്റ് കഴിഞ്ഞത് പറഞ്ഞത് തൊട്ട് തുടങ്ങിയതാണ് അവൾ.... റൂമിലെ സകല സാധനങ്ങളും അവൾ തട്ടി തെറുപ്പിച്ചു...
"മോളെ "
മേരി പേടിയോടെ അവളെ വിളിച്ചു...
അലീന അതൊന്നും കേൾക്കാതെ മുടിയിൽ കൊരുത്തി പിടിച്ചു...അലറി കൊണ്ടിരുന്നു... ഇത് കേട്ട് വന്ന മെൽവിൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെ ചേർത്തു പിടിച്ചു...
"എനിക്ക് വേണം ഏട്ടാ അവനെ...!"
"നിനക്കുള്ളത് തന്നെയാ ആരവ് മോളെ..."
അവൾ പുലമ്പി കൊണ്ടിരുന്നു... മേരി ഒന്നും പറയാൻ കഴിയാതെ പുറത്തേക്ക് പോയി...
അവർ ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു...
"ഹ മോനെ... മമ്മയാ"
അപ്പുറത്ത് ഫോൺ കണെക്ട് ആയതും മേരി പറഞ്ഞു...
"ആണോ... നീ നീ വരുന്നുണ്ടോ...."
മേരി നിറഞ്ഞ കണ്ണുകൾ തുടച്ചു...
"ഇല്ലടാ... അവൾ അവൾ എന്തൊക്കെയോ പറയുന്നു... എന്നോട് ഒന്നും പറഞ്ഞില്ല... മെൽവിന്റെ അടുത്താണ് "
മറുവശത്തു നിന്ന് എന്തോ ചോദിച്ചതും മേരി പറഞ്ഞു....
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആരവെല്ലാം പോയതും ആരു ഡ്രെസ്സും പൊക്കി പിടിച്ചു കൊണ്ട് അവളുടെ റൂമിലേക്ക് പോയി...ഷെൽഫിൽ നിന്ന് ഒരു പലാസയും ടോപ്പും എടുത്ത് വാഷ്റൂമിലേക്ക് കയറി....
ഡ്രസ്സ് ഊരുമ്പോയാണ് ആരവ് *എന്നെഴുതിയ റിങ് അവളുടെ കണ്ണുകളിൽ ഉടക്കിയത്... അവൾ അതിലൂടെ ഒന്ന് വിരലോടിച്ചു.....പിന്നെയൊന്ന് നിശ്വസിച്ചു കൊണ്ട് ഫ്രഷ് ആയി ഇറങ്ങി....
________❤️❤️
വീട്ടിലേക്ക് പോകുവാണെന്ന് ആരുവിനോട് പറയാൻ വന്നതായിരുന്നു തനു... അവൾ ആരുവിനോട് പോകുവാണെന്ന് പറഞ്ഞു തിരിഞ്ഞു നടന്നു... ആദിയുടെ റൂമിന്റെ മുന്നിൽ എത്തിയതും അവൾ വാതിൽ പതിയെ തുറന്നു..ഷർട്ട് അഴിച്ചു ബെഡിൽ ഇട്ട് ആദിയൊന്ന് മൂരി നിവർന്നു.... അവൾ അവനെ തന്നെ നോക്കി വാതിൽ ചാരി നിന്നു... പിന്നെ ശബ്ദം ഉണ്ടാകാതെ അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ നഗ്നമായ പുറത്തിലൂടെ കൈ ഇട്ട് അമർത്തി...ആദി ഒന്ന് ഞെട്ടിയെങ്കിലും പിന്നെയൊരു ചിരിയോടെ അവളുടെ കൈകളിൽ പിടിച്ചു ചുംബിച്ചു...
"എന്നാ നമ്മളും ഇതുപോലെ "
തനു അവനിലേക്ക് ഒന്നുകൂടെ അമർന്നുകൊണ്ട് ചോദിച്ചു...
"പെട്ടന്ന് ഉണ്ടാവും പെണ്ണെ... എനിക്ക് *നിന്നിലേക്ക്*ചേരാൻ കൊതിയായി "
അവൻ അവളെ മുൻപിലേക്ക് വലിച്ചു കൊണ്ട് പറഞ്ഞു...
"എനിക്കും "
അവൾ ഒരു ചിരിയോടെ അവനെ പുണർന്നു കൊണ്ട് പറഞ്ഞു...
✨️✨️✨️✨️✨️
ഗംഗ ഒരു റൂമിൽ കയറി വാതിലിൽ ചാരി നിന്ന് വായപൊത്തി കരഞ്ഞു.... ആരവ് ആരുവിന്റെ വിരലിൽ മോതിരം അണിയിക്കുന്നത് ഓർക്കും തോറും അവൾക്ക് നെഞ്ച് പിടഞ്ഞു കൊണ്ടിരുന്നു..തന്റെ അനിയത്തിയുടെതാണ് ആരവ് ഇനിമുതൽ അവനെ കുറിച്ച് വേണ്ടാത്തെയൊന്നും ചിന്തിക്കരുതെന്ന് മനസിനെ പറഞ്ഞു പാകപ്പെടുത്തി...
__________❤️❤️❤️
പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ കണ്ടു എല്ലാവരും ആരുവിനെ എന്തോ അത്ഭുതത്തോടെ നോക്കുന്നു...
ആരു ആണേൽ എന്താപ്പോ ഇത് എന്ന ചിന്തയോടെ ക്ലാസ്സിലേക്ക് കയറി...
"ഡീ ആരു നോക്കിയേ എല്ലാവരും നിന്നെ അസൂയയോടെ നോക്കുന്നു '"
തനു ആരുവിന്റെ ചെവിയിൽ പറഞ്ഞു...ആരു പക്ഷെ അത് മൈൻഡ് ചെയ്യാതെ ബെഞ്ചിൽ പോയി ഇരുന്നു...
"ഓഹ് എന്നാലും ആരവ് സാറും നീയും ഇങ്ങനെയൊരു ബന്ധം ഉള്ളത് ഞങ്ങൾ ആരും അറിഞ്ഞില്ലല്ലോ ഡീ "
ഏതോ ഒരു പെണ്ണ് സങ്കടത്തോടെ പറഞ്ഞു....
"ഞാൻ അന്നേ പറഞ്ഞതാ ആ അലീനയോട് ഇവർ തമ്മിൽ ഇഷ്ട്ടത്തിൽ ആണെന്ന് "
"മം... അവൾ എന്താ വാരാഞ്ഞേ..."
ആവോ "
അലീനയുടെ ഫ്രണ്ട് ആരുവിനെ തിരിഞ്ഞു നോക്കികൊണ്ട് തന്നെ പറഞ്ഞു...
എല്ലാവരുടെയും നോട്ടം സഹിക്കാൻ വയ്യാതെ ആരു സീറ്റിൽ നിന്ന് എണീറ്റു.
"എങ്ങനെയാ ഇവരൊക്കെ ഇത് അറിഞ്ഞേ ''
ആരു അവരെ നോക്കി ചോദിച്ചു.
"അതിപ്പോ സ്റ്റാറ്റസ് ആയിട്ടും ഇൻസ്റ്റ സ്റ്റോറിയായിട്ടുമൊക്കെ കാണില്ലേ... അല്ല നീ എവിടെ പോകുവാ "
മിയ പറഞ്ഞു.
"എനിക്ക് വയ്യ... ഞാൻ പോകുവാ "
''എന്റെ ആരു ഇതൊക്കെയൊരു ഭാഗ്യം അല്ലെ...ആരവ് സാറിനെ പോലൊരു ആളെ uff "
കനി ഇളിയോടെ പറഞ്ഞതും ആരു അവൾക്കിട്ട് ഒന്ന് കൊടുത്തുകൊണ്ട് പുറത്തേക്ക് പോയി...
തുടരും....
ഗംഗ പാവം ആണ്😒വെറുതെ അവളെ ഓരോന്ന് പറയരുത് പ്ലീസ്😌അഭിപ്രായം പറയൂ🥰