Judges (ന്യായാധിപന്മാർ)
Part -2
ഉടനെ സ്ത്രീ ഓടിച്ചെന്നു ഭർത്താവിനെ അറിയിച്ചു; അന്നു എന്റെ അടുക്കൽ വന്ന ആൾ ഇതാ, എനിക്കു പ്രത്യക്ഷനായിവന്നിരിക്കുന്നു എന്നു അവനോടു പറഞ്ഞു.
മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്നു ആ പുരുഷന്റെ അടുക്കൽ എത്തി; എന്റെ ഭാര്യ സേറയോട് സംസാരിച്ച ആൾ നീയോ എന്നു അവനോടു ചോദിച്ചു; ഞാൻ തന്നേ എന്നു അവൻ പറഞ്ഞു.
മാനോഹ അവനോടു: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ബാലന്റെ കാര്യത്തിൽ ഞങ്ങൾ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ചു എന്തു ചെയ്യേണം എന്നു ചോദിച്ചു.
യഹോവയുടെ ദൂതൻ മാനോഹയോടു: ഞാൻ സേറയോട് പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ.
മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാൻ അവളോടു കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം എന്നു പറഞ്ഞു.
മാനോഹ യഹോവയുടെ ദൂതനോടു: ഞങ്ങൾ ഒരു കോലാട്ടിൻ കുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു.
യഹോവയുടെ ദൂതൻ മാനോഹയോടു: നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവെക്കു കഴിച്ചുകൊൾക എന്നു പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞിരുന്നില്ല.
മാനോഹ യഹോവയുടെ ദൂതനോടു: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്റെ പേരെന്തു എന്നു ചോദിച്ചു.
യഹോവയുടെ ദൂതൻ അവനോടു: എന്റെ പേർ ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു എന്നു പറഞ്ഞു.
അങ്ങനെ മാനോഹ ഒരു കോലാട്ടിൻ കുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേൽ യഹോവെക്കു യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവൻ ഒരു അതിശയം പ്രവർത്തിച്ചു.
അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും സേറയും കണ്ടു സാഷ്ടാംഗം വീണു.
യഹോവയുടെ ദൂതൻ മാനോഹക്കും സേറക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു.
ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മനോഹ ഭാര്യയോടു പറഞ്ഞു.
ഭാര്യ അവനോടു: നമ്മെ കൊല്ലുവാൻ യഹോവെക്കു ഇഷ്ടമായിരുന്നു എങ്കിൽ അവൻ നമ്മുടെ കയ്യിൽനിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.അവളുടെ ഗർഭകാലം അതി കഠിനം ആയിരുന്നു കാരണം അവളുടെ ഉദരത്തിൽ ഉള്ളത് ഒരു സാദാരണ മനുഷ്യൻ അല്ലായിരുന്നു , യിസ്രായേലിന്റെ ആദ്യത്തെ ന്യായാധിപൻ ആയിരുന്നു.
എട്ടാം മാസം അർദ്ധരാത്രി അവൾക്ക് നോവ് തുടങ്ങി......
എല്ലുകൾ നുറുങ്ങുന്ന വേദനയോടെ സേറ ഒരു മകനെ പ്രസവിച്ചു.
മനോഹ തന്റെ കുഞ്ഞിനെ കൈകളിൽ എടുത്തു അവനെ കാണെ മനോഹ ആദിശയിച്ചു കാരണം ആ കുഞ്ഞിന്റെ കണ്ണുകൾ ഇന്ത്രനീല നിറമുള്ളതായിരുന്നു ഈ കുഞ്ഞിന് എന്തോ പ്രത്യകത ഉണ്ടെന്ന് അവന്നു തോന്നി ആ നിമിഷം അന്ന് ആ ദൂതൻ തോന്നോട് പറഞ്ഞത് മനോഹ ഓർത്തു....
പതിയെ മനോഹ തന്റെ ചുണ്ടുകൾ ആ കുഞ്ഞിന്റെ ചെവിയോട് അടിപ്പിച്ചു അവനെ ശിംശോൻ എന്നു വിളിച്ചു.
തങ്ങൾക്ക് ഒരു കുഞ്ഞ് ജനിച്ചെന്നല്ലാതേ അവനെ കുറിച്ചോ അവന്റെ ജന്മലക്ഷ്യത്തെകുറിച്ചോ സേറയോ മനോഹയോ ആരോടും ഒന്നും പറഞ്ഞില്ല ആരെങ്കിലും സത്യം തിരിച്ചറിഞ്ഞാൽ തങ്ങളുടെ കുഞ്ഞിനെ കൊന്നുകളയും എന്നവർ ഭയപ്പെട്ടു.
കാലങ്ങൾ ശരവേഗതത്തിൽ കൊഴിഞ്ഞു ബാലൻ വളർന്നു ദൈവത്തിന്റെ ആത്മാവ് അവനോട്കൂടെ തന്നെ ഉണ്ടായിരുന്നു.....
BC 876 ആം വർഷം 14ആം തീയതി അർദ്ധരാത്രി.......
ഇപ്പോൾ ശിംശോന് 23 വയസ്സ് അവൻ ആരുടെയോ പ്രേരണയാൽ ഉറക്കം ഉണർന്നു അശോർ താഴ്‌വരയുടെ അടിവാരത്തിൽ ചെന്നു
അവിടെ കണ്ട കാഴ്ച്ച അവനെ അക്ഷരാർദ്ധത്തിൽ ഞെട്ടിച്ചു ഒരു ഇസ്രായേൽസ്ത്രീയെ മൂന്ന് ഫെലിസ്ത്യ പുരുഷന്മാർ ചേർന്ന് ഉപദ്രവിക്കുന്നു ആ സ്ത്രീ ഇതിനോടകം ജീവൻ വെടിഞ്ഞിരുന്നു.അവിടെ ശിംശോനെ കണ്ട ഫെലിസ്ത്യർ അത്യധികം കോപ്പിച്ചു.
"അശോർ താഴ്‌വരയിൽ യിസ്രയേല്യർക്ക് പ്രേവേശനം
ഇല്ലന്ന് നിനക്ക് അറിയത്തില്ലേ" ഒരു ഫെലിസ്ത്യൻ ശിംശോന് നേരെ ആക്രോശിച്ചു.
ഞ.. ഞാ.. ൻ അറി.. യാതെ ഞാൻ അറിയാതെ വന്നതാ ശിംശോൻ ഭയന്ന് വിറച്ച് പറഞ്ഞു ഭയം കാരണം അവന്റെ വാക്കുകളിൽ വിക്കുണ്ടായിരുന്നു .
ഇത് കെട്ട് ഒരു ഫെലിസ്ത്യൻ പൊട്ടിച്ചിരിച്ചു.
നീ അറിയാതെ വന്നത് മരണത്തിന്റെ വായിൽ ആയിരുന്നു അതും പറഞ്ഞ് മറ്റൊരു ഫെലിസ്ത്യൻ ഓടി വന്ന് ശിംശോന്റെ നെഞ്ചിൽ ചവുട്ടി അവൻ പുറകിലേക്ക് വീണു.അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു അവന്റെ ശരീരത്തിൽ ബലം നിറയുന്നത് അവൻ അറിഞ്ഞു ഈ സമയം ശിംശോനെ ചവിട്ടിയവൻ അരയിലെ തന്റെ വാൾ പുറത്തെടുത്തു അവന്റെ നേരെ വീശി.....
പക്ഷെ വാൾ ശിംശോൻ സ്വന്തകയ്യാൽ പിടിച്ചു പതിയെ ശിംശോൻ തന്റെ കണ്ണുകൾ തുറന്നു ആ സമയം അവന്റെ കണ്ണുകൾ വെട്ടിത്തിളങ്ങുക ആയിരുന്നു.
ഒരു തികഞ്ഞ പോരാളിയെ പോലെ അവൻ ചാടി എഴുന്നേറ്റു ആ സമയം അവന്റെത് സൗമ്യത ഉള്ള മുഖമാല്ലായിരുന്നു ഒരുതരം ഇരയെ മുമ്പിൽ കിട്ടിയ വേട്ടക്കാരന്റെ മുഖം ആയിരുന്നു.ശിംശോൻ തന്നെ ചവിട്ടിയവന്റെ മുഖത്ത് ആഞ്ഞടിച്ചു അവന്റെ ഒരടിയിൽ തന്നെ ആ ഫെലിസ്ത്യൻ മരിച്ചു മരിച്ചവന്റെ വാൾ അവൻ എടുത്തു. ഈ സമയം മറ്റ് രണ്ടുപേർ പകച്ച്പ്പോയി കാരണം ചെക്കന്റെ ഒരടിയിൽ മരിച്ചത് ആറടിപൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരുവൻ ആയിരുന്നു.ശിംശോൻ ഉടൻ തന്നെ മറ്റ് രണ്ട് പേരുടെയും അടുത്ത്ചെന്നവരെ വെട്ടികൊന്നു.അവരുടെ ശവങ്ങളെ അശോർ താഴ്‌വരയുടെ കുഴികളിൽ ഇട്ടു ആ സ്ത്രീയെ അവിടന്ന് അൽപ്പം മാറി കുഴിച്ചിട്ടു ആ സ്ഥലത്തിന് ഇന്ന് വരെയും ശവോർ എന്ന് പേർ....
അശോർ താഴ്‌വരയുടെ അടിവാരത്തിൽ വച്ച് ഫെലിസ്ത്യർക്ക് എതിരെ ഉള്ള യിസ്രായേൽ ന്യായാധിപന്റെ ആദ്യ ചുവടുവയ്പ്പ്..
തുടരും........
ഒത്തിരി സ്നേഹത്തോടെ,
💞Athu Fazzi💞
എല്ലാരും രണ്ട് വരി കുറിച്ചിട്ട് പോണേ..... Plz🤗