Aksharathalukal

2. നിശാഗന്ധി പൂക്കുന്ന യാമങ്ങളിൽ ..

ശിവപുരം  ഗ്രാമം.... വടക്ക്  മഞ്ചാടികുന്നിനാലും..... തെക്കും  വാർത്താളി  ദേശത്താലും..... കിഴക്ക്  ശ്രീകണ്ഠപുരം   ദേശത്താലും..... പടിഞ്ഞാറു  നിളാനദിയാലും..... ചുറ്റപ്പെട്ട  അതിമനോഹരമായ  ഒരു  ഗ്രാമം. പ്രധാനമായും  കൃഷിയാണ്‌  ഇവിടുത്തെ  ജനങ്ങളുടെ  ജീവിതമാർഗം. നെൽവയലുകളാലും   തേങ്ങിൻതോപ്പുകളാലും  പ്രകൃതി   അതിന്റെ  സൗന്ദര്യം  വിളിച്ചോതുന്ന  അതിമനോഹരമായ  ഒരു  കൊച്ചുഗ്രാമപ്രദേശo. ആചാര  അനുഷ്ഠാനങ്ങൾക്കു  പേരുകേട്ട   നാടാണ്   ശിവപുരം. ശിവപുരം  ദേശത്തിന്റെ  ഐശ്വര്യം  ശിവപുരത്തപ്പനാണ്. കുടുംബസമേതം , ശാന്തനായി  വാണരുളുന്ന  ദേവാന്മാരുടെ  ദേവൻ  മഹാദേവൻ.
                 
               നീണ്ടുനിവർന്നു  കിടക്കുന്ന  ചെമ്മൺപാത... അതിനു  ഇരുവശവും  പച്ചപ്പ്   വിരിച്ചു  കിടക്കുന്ന  വയലേലകൾ.... പ്രഭാതസൂര്യന്റെ   കിരണങ്ങളേറ്റു   നെൽകതിരുകളിൽ  പറ്റിച്ചേർന്നു  നിൽക്കുന്ന  മഞ്ഞുതുള്ളികൾ  വജ്രശോഭ  കണക്കെ  തിളങ്ങുന്ന  കാഴ്ച്ച  മിഴികൾക്കും  മനസിനും   കുളിർമ  നൽകുന്ന  ദൃശ്യം  ആണു.
 
          ചെമ്മൺ  പാത  അവസാനിക്കുന്നത്   ഒരു  വലിയ  അരയാൽ  തറയുടെ  മുന്നിൽ  ആണു.... ശിവപുരത്തപ്പന്   കാവലായി.... അനേകം ജീവജാലങ്ങൾക്കു  അഭയം  നൽകി..... ഏതു  കൊടും വേനലിലും  തണലായി  പെയ്തിറങ്ങി ..... മണ്ണിന്റെയും  മനുഷ്യന്റെയും  മനം  നിറയ്ക്കുന്ന..... വായുവിന്റെ  ഇളം താളത്തിനൊപ്പം  നൃത്തം  ചെയ്യുന്ന   ആലിലകളാൽ   സമൃദ്ധമായ  അരയാൽ  വൃക്ഷo....... ശിവപുരത്തപ്പനെ   വണങ്ങുന്നതിനു  മുൻമ്പ്   ഏവരും  ഈ  അരയാലിനെ   വണങ്ങിയാണ്‌   അമ്പലത്തിലേക്കു  പ്രവേശിക്കുന്നതു....
 
    അവിടെ  നിന്നും   കുറച്ചു  മാറി  അമ്പലത്തിന്റെ  വടക്ക് കിഴക്കു  ദിശയിൽ  നിറയെ  താമരപൂക്കളാൽ   നിറഞ്ഞ   അമ്പലകുളം... പിന്നീട്  നോക്കിയാൽ  കാണാൻ  കഴിയുന്നത്  തെക്കുവശത്തായി ... ഇളംകാറ്റിൽ  ചെമ്പകസുഗന്ധവും   പേറി  വരുന്ന  ഒരു  വലിയ  ചെമ്പകമരമാണു.... കാറ്റിൽ  പാറി  വീഴുന്ന  ചെമ്പക പൂക്കൾ   ക്ഷേത്രത്തിലേക്കുള്ള   കല്പടവുകളിൽ  വീണു... ഓരോ  ഭക്തനെയും   ശിവപുരത്തപ്പന്റെ   സന്നിധിയിലേക്കു   സ്വാഗതം   ചെയ്യുന്നു.....
 
     സ്വർണ്ണപാദസരങ്ങൾ  ഇട്ട  ചിത്രയുടെ  കാൽപാദങ്ങൾ   ക്ഷേത്രത്തിലേക്കുള്ള  ആദ്യ കല്പടവിൽ  വെച്ചതു, അവളുടെ  കാതിലേക്കു  ആ  മനോഹരമായ  സോപാന സംഗീതം  ഒഴുകിയെത്തി... ക്ഷേത്രവും  പരിസരവും  ആ  ശബ്ദ മാധുര്യത്തിൽ  മതിമറന്നു  നിൽക്കുകയാണു.......
 
"ഭക്തർക്കൊപ്പം      ഗമിക്കും
ശൈലജാകാന്തനാകും..........
ഭക്തന്മാർ   വാഴ്ത്തിടുന്നു  ശങ്കാരാദിശാ 
രൂപം.........................
ഭക്ത്യ   ജപിച്ചീടാം  ഞാൻ  പഞ്ചാക്ഷരീ
മന്ത്രവും.................
ഭദ്രേശാ  ശൈലമൂർത്തേ..... ശ്രീ  മഹാദേവാ   ശംഭോ......................
ശംഭോ..... ശംഭോ..... ശംഭോ... ശംഭോ......
 
തുംഗപിഗ   ജടാകലാവവും  ഇന്ദുഗംഗ
ഭുജംഗവും.........
നിടിലതടസ്പുടചടുലശിഖിഗണ   ജാലവും
സുഗപോലവും.....................
ചന്ദ്രമൗലേ......... ശo ഭോ.........
കുണ്ഡലീശ്വര    കുണ്ഡലങ്ങളും  
അണ്ഡജാവലീഹാരവും........
ഗണ്ഡപരശുതുരഗശൂല    കപാല ചാരു
ഭുജംഗവും......................
ചന്ദ്രമൗലേ........... ശംഭോ....... ശംഭോ.......
 
വ്യാക്രചർമ്മ  ബുജംഗകാഞ്ചി
കലാപമായ   കടിതടo......
തരളഭണി മണിരണിത നൂപുര ചരണയുഗള  വിലാസവും......
ചന്ദ്രമൗലേ.... ശംഭോ......... ശംഭോ........
 
അദ്രിരാജകുമാരിയും   ഗണനാഥനും
ഗണയൂഥവും........
താരകാരിയും  അമരമുനികളും
അഖിലമിഹ  അവലോകയേ.......
ചന്ദ്രമൗലേ......... ശംഭോ....... ശംഭോ.......
 
ഹേമാദ്രം   കല്പമൂലേ.......... മരതക  രജിതേം.............
കുട്ടിമേം   സന്നിവിഷ്‌ടാ......
ദേവൈരാസ്യമാനാം.........
കുവലയനയനാ......... ഹാരമാലഭിരാമ.......
വിബ്രാണാ   ശാരികാരീദന  കണിശകരാ
സേതുചൂടാ     കിരീടാ........
ദേവീസാ     പാദുനിത്യo........
ഹിമഗിരിതനയാ......
കുങ്കുമാലംകൃതാവാ............
ഹിമഗിരിതനയാ...... കുങ്കുമാലംകൃതാവാ.................. "
 
ചിത്രയും    ആ   സ്വരമാധുര്യത്തിൽ  ലയിച്ചു  കൊണ്ടു  ഓരോ  കാല്പടവുകളും  കയറികൊണ്ടിരുന്നു..... ഓറഞ്ചും  പച്ചയും  കലർന്ന  ദാവണിയായിരുന്നു  അവളുടെ  വേഷം. ആരെയും  ആകർഷിക്കുന്ന  ഇളം  കടുംകാപ്പി നിറം  കലർന്ന  കുഞ്ഞു  കണ്ണുകൾ... നെറ്റിയിൽ  ഒരു  ചെറിയ  കറുത്ത  വട്ടപ്പൊട്ട്... കാതിലെ  ചെറിയ  ജിമ്മിക്കി  കമ്മൽ... അരയ്ക്കൊപ്പം  ഇടതൂർന്നു  കിടക്കുന്ന  ചുരുൾമുടി.... ഇവയൊക്കെ  ആയിരുന്നു  ചിത്രയുടെ  സൗന്ദര്യത്തിനു  മാറ്റു  കൂട്ടിയിരുന്നത്.
  
  അവസാന  കല്പടവും  കടന്നു  ചിത്ര  ശിവപുരത്തപ്പന്റെ   കൊടിമരച്ചുവട്ടിൽ   എത്തി... അവിടെ  നിന്നാൽ  ശ്രീകോവിലിൽ  വാണരുളുന്ന  ഭഗവാനെ  കാണാം... പക്ഷെ  ഇന്നു  അവധിദിനം  ആയതുകൊണ്ടു  തിരക്കു  വളരെ കൂടുതൽ ആയിരുന്നു... അതുകൊണ്ട്  ചിത്രയ്ക്കു  അവിടെ  നിന്നാൽ  ഒന്നും തന്നെ  കാണാൻ   സാധിക്കുമായിരുന്നില്ല.... അവൾ  തന്നാൽ  ആവും  വിധം  പൊങ്ങിയും  ചെരിഞ്ഞു  ഒക്കെ  നോക്കി ... പക്ഷെ  നിരാശ  ആയിരുന്നു  ഫലം. തേവരെ  കാണുക  മാത്രം  ആയിരുന്നില്ല  ചിത്രയുടെ  ഉദ്ദേശ്യo.... ആ  സോപാന  സംഗീതം   ആലപിച്ച..... ദിവസങ്ങൾ  ആയി  അവൾ  കാണാൻ  കൊതിച്ച  ആളെ  ഒരു  നോക്കു  കാണുക  കൂടി  ആയിരുന്നു    അവളുടെ   ലക്ഷ്യം.
 
മണിനാദങ്ങളാലും   മന്ത്രജപങ്ങളാലും മുഖരിതമായ   ആ  അന്തരീക്ഷത്തിനു കൂടുതൽ  ഭക്തി  നൽകാൻ  ശിവപുരത്തപ്പന്റെ   ശ്രീകോവിൽ  തുറന്നു ..... ദീപപ്രഭയിൽ  മുങ്ങി  നിൽക്കുന്ന  ഭഗവാന്റെ  രൂപത്തിനു  മുന്നിൽ  ഏവരും  ഭക്തിയോടെ  തൊഴുതു..... ശേഷം  എല്ലാവരും പ്രസാദം  വാങ്ങാനായി   നീങ്ങി  തുടങ്ങി.
 
  ചിത്ര  ഒരുവിധം  ശ്രീകോവിലിനു  മുന്നിൽ  എത്തി..... ഭഗവാനെ  വണങ്ങി... ശേഷം  പ്രസാദം   വാങ്ങാനായി  തിരുമേനിയുടെ   അരുകിലേക്ക്  ചെന്നു.
" എന്താ   കുട്ടിയേ... ഇന്നു  താമസിച്ചു  പോയോ... "
പ്രസാദം  നീട്ടികൊണ്ടു  തിരുമേനി  ചിത്രയോടു  ചോദിച്ചു.
 
" ആ   തിരുമേനി... ഇന്നു  അല്പം  താമസിച്ചു  പോയി... "
   പിന്നീട്  അവൾ  പ്രദക്ഷണം  വെയ്ക്കാനായി  തിരിഞ്ഞു  പോയി... പ്രദക്ഷണ വഴികളിൽ  അവൾ  ആ  മുഖം  ഒരു നോക്കു കാണുവാൻ  വേണ്ടി  തിരഞ്ഞുകൊണ്ടേയിരുന്നു... പക്ഷെ  അവിടെയും  നിരാശ  ആയിരുന്നു  ഫലം.
അവസാനം  അവൾ   ദേവനെയും  ഉപദേവന്മാരെയും  വണങ്ങി   തിരികെ  പോകാനായി ഇറങ്ങി.... ചെമ്മൺ പാതയിൽ  എത്തിയപ്പോൾ  ആ  പരിചിതമായ.... സംഗീതം  നിറഞ്ഞു  നിൽക്കുന്ന  ശബ്ദം  കാതിൽ  വന്നു  പതിച്ചു....
" പാറു........ "
അതെ  എല്ലാവർക്കും  അവൾ  ചിത്ര  ആണെങ്കിൽ  ഒരാൾക്ക്  മാത്രം  അവൾ  പാറു  ആണു....
 
പതിയെ   ചിത്ര  തിരിഞ്ഞു  നോക്കി   കല്പപടവുകൾ  ഓരോന്നായി  ഓടിയിറങ്ങി  വരുന്ന  ആളെ  കണ്ടതും  ചിത്രയുടെ  ചുണ്ടിൽ  പുഞ്ചിരി  വിടർന്നു... ആ  നെഞ്ചിലെ   രോമക്കാടിനുള്ളിൽ   പറ്റിച്ചേർന്നു   കിടക്കുന്ന  സ്വർണ്ണം  കെട്ടിയ   രുദ്രാക്ഷ  മാലയും .... നെറ്റിയിലെ  ഹരിചന്ദന കുറിയും  കാൺകേ   അവളിൽ  പ്രണയത്തിൻ  മുകുളങ്ങൾ  തളിരിട്ടു...
ആ  രുദ്രാക്ഷമാല  കണക്കെ  അവന്റെ നെഞ്ചിൽ  പറ്റിച്ചേർന്നു   കിടന്ന  നിമിഷം  മനസ്സിൽ  കൂടി  കടന്നു പോകെ... അവളുടെ  കവിളുകൾ  ചുവപ്പുരാശിയിൽ  മുങ്ങി.... ചിത്രയുടെ  ചുണ്ടുകൾ  പതിയെ  മൊഴിഞ്ഞു...
 
" അഗ്നിയേട്ടൻ❤️❤️❤️....... "
 
( സോപാന  സംഗീതം  Skip  ചെയ്യരുതേ... Pls...)
 

3. നിശാഗന്ധി  പൂക്കുന്ന  യാമങ്ങളിൽ...

3. നിശാഗന്ധി പൂക്കുന്ന യാമങ്ങളിൽ...

4.2
3663

പക്ഷേ   അവൻ   മുന്നിൽ  എത്തിയപ്പോൾ   ചിത്ര    മുഖം   വീർപ്പിച്ചുകൊണ്ടു   തിരിഞ്ഞു   നിന്നു....   "എന്താ   പാറു   ഇങ്ങനെ  മുഖം   വീർപ്പിച്ചു    വെച്ചിരിക്കുന്നെ.... ഒരുപാടു   ദിവസങ്ങൾക്കു   ശേഷം   അല്ലേ   നമ്മൾ  തമ്മിൽ   കാണുന്നെ... അപ്പോൾ  നീ  ഇങ്ങനെ  നിന്നാൽ   എങ്ങനെയാ   ശരിയാവുക......"   "ഞാൻ  ഇനി  ഒരിക്കലും  അഗ്നിയേട്ടനോടും   മിണ്ടില്ല..."   "എന്നിട്ടും  നീ   തന്നെ  അല്ലേ   എന്നോടു ഇപ്പോൾ   സംസാരിക്കുന്നെ..."   "ഇതേ... അഗ്നിയേട്ടാ   തമാശകളാ... എനിക്കു   ദേഷ്യം   വരു