✍️AYISHA NIDHA NM
kathayude_maniyara_
Part 1
🎼ടു ട്ടു ടു ടു റ്റു ഡോറ
ടു ട്ടു ടു ടു റ്റു ഡോറ
ഡോറ ... ഡോറ... ഡോറ ...🎼
ഡോറായുടെ പ്രയാണം തുടരുന്നു.
ഔച്ച്.... ന്റ റബ്ബേ ഈ പെണ്ണ് ഉറങ്ങുമ്പോ പോലും ഡോറനെം സ്വപ്നം കണ്ടാ ഉറങ്ങുന്നേ.
ഈ സാധനത്തിന്റെ സ്വഭാവം കണ്ടാ ആരേലും പറയോ.. പത്തിരുപത്തിയഞ്ച് വയസ്സായിക്ക്ന്ന്.
LkG കുട്ടിയെളെക്കാൾ കഷ്ടാ..
"ടീ... പട്ടി കുട്ടി എഴുന്നേൽക്കടി"
എന്നും പറഞ്ഞ് ഓളെ ബാക്കിനിട്ടൊരു ചവിട്ട് കൊട്ത്ത്.
കുറുന്നരി മോഷ്ടിക്കരുത് കുറുന്നരി മോഷ്ടിക്കരുത്
കുറുന്നരി മോഷ്ടിക്കെ ചെയ്യരുത്.
എന്റെ പോന്നെ ഇതിനെ ഞാനെന്താ.. ചെയ്യണ്ടത്.
"ടീ.. തെണ്ടി എഴുന്നേൽക്ക്"
ഹേയ് നമ്മൾ ജയിച്ചു... ജയിച്ചു.... ജയിച്ചു....
പറയൂ ബാഗ്ബാഗ് നമ്മൾ ജയിച്ചു.
യാഹൂ നമ്മൾ ജയിച്ചു.
ഇനി ഇതിനെ വിളിച്ചിട്ട് കാര്യല്ല. ഞാൻ പോയി ഒരു ബക്കറ്റ് വെള്ളം കൊണ്ടന്ന് പാർന്നു.
ഉമ്മാഹ് സുനാമി വന്നേ...
"സുനാമി അല്ല കൊനാമി മിണ്ടാതിരിയടി പട്ടി."
പട്ടി നിന്റെ ആാാാ......
ബാക്കി പറയാൻ സമ്മതിക്കാതെ ഓളെ കവിളിൽ മ്മടെ പല്ല് പതിപ്പിച്ചു. അതിനാ തെണ്ടി കൂവുന്നേ.
ഞാൻ വേഗം ആ വായ പൊത്തി വെച്ച്. അല്ലെ നാട്ടുകാര് മുഴുവൻ ഇവിടെണ്ടാവും.
ഹാ.. വിടടി തെണ്ടി
ഹ... ഹ... ഹ...
ഈ തെണ്ടി ന്തിനാ കിണിക്കുന്നേ.
"നല്ല മര്യാദയോട് കൂടി വിളിച്ചപ്പോ.. ഞ്ഞി എഴുന്നേറ്റില്ല ന്നിട്ട് നമ്മൾ എഴുന്നേൽപ്പിച്ചപ്പോ ന്നേ തെറി വിളിക്കുന്നോടി."
ഹ...ഹ...ഹ...
ടി ക്ഷമിക്കുന്നതിനു അതിരുണ്ട് ഇങ്ങന കിണിക്കാൻ മാത്രം ഞാൻ ഉടുതുണി ഇല്ലാതെ അല്ലല്ലോ നിക്കുന്നേ.
എന്ന് ഓൾ ചോദിച്ചപ്പോ.. ഞമ്മൾ ഞെട്ടി ഇവളല്ലെ ചിരിച്ചത്. അപ്പോ ആരാ ചിരിക്കുന്നത്. ഏത് പട്ടി കുട്ടിയാ.. ന്നേ ഡയലോഗ് അടിക്കാൻ സമ്മയിക്കാത്തെ. എന്നും വിജാരിച്ചു ഞാൻ റൂം ഒന്ന് വീക്ഷിച്ചപ്പോൾ ദേ ബൂജി മ്മളെ കളി കണ്ട് ചിരിക്കാ തെണ്ടി. അതും ഒടുക്കത്തെ ചിരിയും.
ഞാൻ മെല്ല ഡോറനെ നോക്കിയപ്പോ നല്ല കട്ട കലിപ്പിൽ ബൂജിയെ നോക്കാ ഓൾ. ബൂജിടെ കാര്യം കട്ട പോഹ.
ദേ പോണ്.... യങ്ങട്ട് ..അതെന്ന ബൂജിടെ മേലെക്ക്.
ഇനി ബൂജിയെ ജീവനോടെ കിട്ടുമോ... എന്തോ..
രണ്ടും പൊരിഞ്ഞ അടിയിലാ ....
"ഹലോ.. ബേബീസ് പോണില്ലെ രണ്ടും . ട്രൈൻ ഇങ്ങള കാത്ക്കുല ട്ടോ..."
ഞാൻ അത് പറഞ്ഞതേ ഓർമ ഉള്ളൂ രണ്ടും പുറത്തെത്തിക്ക്.
ടി അന്നേ പോലെ സ്നേഹല്ലാത്ത തെണ്ടിന ഞാനീ ലോകത്തെ കണ്ടില്ല. എന്ത് നല്ല സുഗത്തിൽ ഉറങ്ങേണ്ട ഞാനാ ഇപ്പോ ഈ അവസ്ഥേൽ നിക്കുന്നത്. (ഡോറ)
ഏത് അവസ്ഥാണ് മോൾ ഉദ്ദേശിച്ചേ.
ഇപ്പോ വീട്ടിൽ നല്ല സുഗത്തിൽ ഉറങ്ങണ്ടേ ഞാനാ.. ഇവിടെ നിനക്ക് വേണ്ടി കഷ്ടപ്പെടുന്നത്. (ഡോറ)
"എന്ത് കഷ്ടപാട് "
ഉറങ്ങാതിരിക്കുന്നത് തന്നെ (ബൂജി)
"ഹോ.. പിന്നേ ...
ട്രൈനിൽ കേറിട്ട് ഉറങ്ങിക്കോളി."
പോടി ബദ്രകാളി അൻക്ക് സഹായം ചെയ്ത് തന്നിട്ട് ഞ്ഞി ഡോറനേ എന്താ ചെയ്തെ. (ബൂജി)
എന്നേയോ ... എന്നേ എന്താ ചെയ്തേ. (ഡോറ)
"ഉണ്ട"
ഹോ.. തോക്കിന്റെ ഉണ്ട ആണോ ബീരങ്കിന്റെ ഉണ്ട ആണോ. വേറെ വല്ലതിനും ഉണ്ട ഉണ്ടോന്ന് മ്മക്ക് അറീല. ഏത് ഉണ്ടയാ.. മോൾ ഉദ്ദേശിച്ചേ. (ഡോറ)
"അന്റെ അമ്മായി പോയി ഡ്രസ്സ് മാറ്റി വാടി."
അന്നേര ഓൾ ഓളെ തന്നെ നോക്കുന്നത് ന്നിട്ട് ന്നേ നോക്കി ഇളിച്ചിട്ട് അകത്ത് കയറി പോയി.
കുറച്ച് കഴിഞ്ഞ് ഇറങ്ങി വന്നു.
ഹൗ എന്താ മൊഞ്ചാന്നറിയോ ആ തെണ്ടിയള കാണാൻ.
ടി എങ്ങനണ്ട് ന്നേ കാണാൻ. (ഡോറ)
ത്പ്പു ... ചാണകത്തിൽ മോന്ത കുത്തി വീണ ലുക്കുണ്ട്. (ബൂജി)
പ്പാ... പോടി പുല്ലെ (ഡോറ)
ഞ്ഞി പോടി പട്ടി (ബൂജി)
ഞ്ഞി പോ.. (ഡോറ)
"നിർത്ത് രണ്ടും. രണ്ടിനേം കാണാൻ അണ്ണാച്ചി ലുക്കുണ്ട്. ഇനി ഒരക്ഷരം മിണ്ടിയാൽ തൂക്കിയെടുത്തെറിയും ഞാൻ."
ഒന്ന് പോടി ഊളെ തൂക്കിയെടുത്തെറിയാൻ നിന്ന് തന്നാലല്ലെ ഞങ്ങൾ പോയി വാടി.. മുത്തെ.
അതും പറഞ്ഞ് ഓര് പോയി.
ഇപ്പോ ഞാൻ ആരായി
ഹാ.. അതെന്ന സസീടെ കുഞ്ഞമ്മ.
ഓര് പോയിപ്പോ ഞാൻ
ന്റെ വീട്ടിലേക്ക് പോവാൻ ഇറങ്ങി.
ഹാ.. അങ്ങനെ ഓട്ടോ വിളിച്ച് വീട്ടിലെക്ക് യാത്ര തുടങ്ങി.
അല്ല ചെങ്ങായിമാരെ ഇങ്ങക്ക് ഇവിടെന്താ നടക്കുന്നേ എന്ന് മനസ്സിലായോ.. ഇല്ലാലെ ഞാൻ പറഞ്ഞ് തരാം.
അതിനു മുമ്പ് എന്നേ പരിജയപ്പെടണ്ടേ.
അതല്ലെ അതിന്റെയോരു രീതി. ഇനി ഏതല്ലെ എന്ന് ചോദിക്കണ്ട അത് മ്മക്ക് അറില.
ന്റെ പേര് *LANU*
മുഴുവൻ പേര് ചോദിക്കണ്ട പറഞ് തരൂല. ഞ... ഞ... ഞ... ചെ മര്യദക്ക് കൊഞണം കുത്താൻ കഴിയണില്ല. എന്ത് പറ്റി ആവോ...
എന്തിരുന്നാലും ഞമ്മളോട് ആര് പേര് ചോദിച്ചാലും ലനു എന്ന് മാത്രമേ പറയൂ.
എന്തായാലും ഇങ്ങൾ ന്നേ ലനൂന്ന് വിളിച്ചോളി. അതാ മ്മക്ക് ഇഷ്ടം. ഇക്ക് അറിയാ.. ഇങ്ങൾ അങ്ങനെ വിളിക്കൂന്ന്. കാരണം ഇങ്ങക്ക് മ്മടെ മുഴുവൻ പേര് അറീല.
ഞാൻ പിന്ന പറഞ്ഞ് തരാവേ മുഴുവൻ പേര്.
പിന്ന ഇവിട ഇപ്പം എന്താ സംഭവിച്ചേ എന്ന് ചോയിച്ചാൽ ഞാൻ രണ്ട് മാസത്തിന് ശേഷം ഇന്നാണ് ഇങ്ങോട്ട് വരുന്നത്. ഇവിടെ വരെ ബോറടിച്ചു വരണ്ടി വരും എന്ന് വിചാരിച്ച് കൂടെ കൂട്ടിയതാ തെണ്ടിയള.
ഇവിടെ വന്ന് ഉറങ്ങി എഴുന്നേറ്റ് വീണ്ടും തിരിച്ച് പോയി. അതാണ് സംഭവിച്ചേ.
ഇനി ഓരേ പരിജയപ്പെടണ്ടേ.
*FAIZA* എന്ന ഡോറ മോൾ
*FARZA* എന്ന ബൂജി മോൾ
നോക്കണ്ട പഠിപ്പി ബൂജി അല്ല ഡോറ ബൂജി ആണ്.
രണ്ടിനും ഡോറ ബൂജി ഇഷ്ടാ അതോണ്ട് ഞാൻ രണ്ടിനും പേരിട്ട് ഡോറ & ബൂജി.
ഞമ്മക്ക് ഇഷ്ടം ചോകോബാറിനോടാ. അതോണ്ട് ഞാൻ ചോകോബാർ ആയി മാറി.
ഡോറ & ബൂജി & ചോകോബാർ ചെറുപ്പം മുതലെ ഉള്ള ചങ്ക്സ് ആണ് ഞങ്ങൾ.
ഡോറയും ബുജിയും ഇരട്ടകളാ..
രണ്ടിന്റം സ്വഭാവം പെറ്റ തള്ള സഹിക്കൂല
മോളെ സ്ഥലത്തി (റിക്ഷക്കാരൻ)
"ആഹ്"
അയാൾക്ക് പൈസ കൊടുത്തു ഞാൻ വീട്ടിലേക്ക് കയറി.
അവിടെയൊന്നും ഒരു പൂച്ചക്കുട്ടി പോലുമില്ല.
ഞാൻ നേരെ റൂമിൽ പോയി ഡോർ ലോക്ക് ചെയ്തു തിരിഞ്ഞതും.
റൂമിന്റെ കോലം കണ്ട് ഞെട്ടി പണ്ടാരടങ്ങി.
ആദ്യായിട്ട റൂം ഈ കോലത്തിൽ കാണുന്നേ.
അത്രക് വൃത്തി എന്ന് പറയ്ണ സാധനം ഉണ്ട് റൂമിൽ.
ഞാൻ രണ്ട് മാസം വീട്ടിൽ ഇല്ല എന്നതിന്റെ തെളിവ് ആണ് ഈ വൃത്തി.
ഞാൻ റൂം മൊത്തം ഒന്നങ് വീക്ഷിച്ചു.
അപ്പോള ഞാൻ ആ സത്യം മനസ്സിലാക്കിയത്.
ഈ റൂം ആരോ യൂസ് ചെയ്ത്ക്ക്.
ഏത് പരട്ട കിളവനാ എന്റെ റൂം യൂസ് ചെയ്തെ.
ഇനി താഴെ ചെന്നിട്ട് അനേഷിക്കാം.
കിടന്ന ആളെ പിടിച്ച് രണ്ട് പൊട്ടിക്കേം വേണം. ഇനി എന്റെ റൂമിൽ കിടക്കാൻ മാത്രം ധൈര്യം ഉണ്ടാവാൻ പാടില്ല. ഹും.
ഹാ.. അങ്ങന ഓരോന്ന് ആലോചിച്ച് ഫ്രഷായി വന്ന്.
റൂം ഇങ്ങന കണ്ടിട്ട് ഒരു ഭംഗിയുമില്ല. അതോണ്ട് ഞാൻ എല്ലാം വാരി വലിച്ചിട്ട് റൂമിന് ഭംഗി വരുത്തി.
പണ്ട് മുതലേ റൂം ഇങ്ങന വൃത്തിയിൽ കൊണ്ട് നടക്കാന ഞമ്മക്ക് ഇഷ്ടം.
എന്തയ്യാന ഇഷ്ടങ്ങൾ അത്ര പെട്ടന്ന് മാറില്ലല്ലോ.
ഞാൻ വന്നത് പോലും ഇവിടുള്ളവർക്ക് അറീല. എല്ലാത്തിനേം പോയി കണ്ടേച്ച് വരാം. സർപ്രയ്സ് ആയിക്കോട്ടേ.
താഴെ ചെന്നപ്പോ ദേ മ്മടെ ഫുൾ ഫാമിലി സോഫേൽ ഹാജറായിട്ടുണ്ട്.
പക്ഷെ ആരോ ഒരാൾ മിസ്സിങ് ആണ്.
യാരപ്പാ മിസ്സിങ് എന്ന് ചിന്തിച്ച് എല്ലാരേം ഒന്ന് സുക്ഷിച്ച് നോക്കി.
ഞമ്മളെ സ്വന്തം ഫറൂക്കനെ ആണ് മിസ്സിങ്.
ഈ തെണ്ടി ഇതെവിടെ പോയി കിടക്കാ..
ന്നു ചിന്തിച്ചു
എല്ലാരേം നോക്കി ഒന്നിളിച്ച് കൊട്ത്ത്.
എന്നേ കണ്ടിട്ട് എല്ലാരും ഞെട്ടിക്ക്.
ഹ... ഞെട്ടണല്ലോ.. അതാണല്ലോ.. നമ്മൾ വിചാരിച്ചതും.
പക്ഷെ തെണ്ടിയൾ ഞമ്മളെ ഞെട്ടിച്ച്.
ഒറ്റോന്നും ന്നേ മൈൻഡ് ചെയ്യണില്ല. ഞമ്മൾ വെറുതെ ഇരിക്കോ.. ഇല്ല.
അതോണ്ട് തന്നെ സിയൂന്റം സിനൂന്റം നടൂൽ കേറി ഇരുന്ന്.
ന്നിട്ടോ യെവ്ടെ മൈൻഡ്.
ഓര് ന്നേ തിരിഞ്ഞ് നോക്കുന്ന് പോലുല്ല.
അത് എന്നിൽ ചെറു നോവ് ഉണർത്തി. എങ്കിലും അത് മനസ്സിന്റ ഉള്ളിൽ ഒതുക്കി ഇരുന്നു.
ആരു പറഞ്ഞു വാക്ക്
ഞാനാ നിങ്ങടെ മുത്ത്😍
എന്നോടൊപ്പം കൂടാൻ ആർക്കാണാർക്കാണിഷ്ടം...
ആർക്കാണാർക്കാണിഷ്ടം...
എന്ന് പാടിട്ടും ആരും മൈൻഡ് ചെയ്തില്ല.
അതോണ്ട് തന്നെ കണ്ണ് ചെറുതായി നിറഞ്ഞു.
ആരും കാണാതെ തുടച്ചു കളഞ്ഞ്.
പിന്ന ഇവിടെ ഇനിയും ഇരുന്നാ ഞാൻ കരഞ്ഞ് പോവും എന്നാറിയാവുന്നത് കൊണ്ട് വേഗം എഴുന്നേറ്റ് പോവാൻ നോക്കിയപ്പോ.. സിനുവും സിയുവും സഫുവും പിടിച്ച് വെച്ച്.
അയ്യേ ഇത്രേ ഉള്ളൂ മ്മടെ കാന്താരി (സഫു)
ഹാന്ന് അയ്യേ ന്താണ് മുത്തേ (സിനു)
ന്നാലും ഞങ്ങൾ മിണ്ടാഞ്ഞിട്ട് അന്റ കണ്ണ് നിറഞ്ഞല്ലോ... അപ്പോ സ്നേഹണ്ട്ലേ (സിയു)
ഹൗ തെണ്ടികൾ ന്റേ കണ്ണ് നിറച്ചതും പോര ന്നിട്ട് പറിയിണത് കണ്ടിലേ. ബ്ലടി ഗ്രാമവാസി.😏
"ഹാ.. ആര് പറഞ്ഞ് ന്റേ കണ്ണ് നിറഞ്ഞന്ന്"
ആരും പറയണ്ട ആവശ്യം ഇല്ല ഞങ്ങൾ കണ്ട്ക്ക്. (സിയു)
"ന്നാ പൊടി പോയതായിരിക്കും അല്ലാണ്ട് ഞാൻ കരഞ്ഞിട്ടോന്നുല്ല"
ആണോ..അച്ചോട സാരല്ലട്ടോഹ് (സിനു)
അല്ല മോൾ എവിടാർന്നു.
അൻക്ക് പറഞ്ഞിട്ട് പോയാ പോരേ.
നിന്റെ ഫോണിനു എന്താ പ്രശ്നം. (സഫു)
യാ.. റബ്ബി പറഞ്ഞ പോലെ ആരോടും പറയാണ്ട് ആണ് ലേ ഞാൻ പോയത്.
ശ്ട... ഗുലുമാൽ ഞാൻ ഇപ്പം ന്താ.. പറയാ..
"അത്... അത് ഫ്രണ്ടിന്റെ വീട്ടിലാർന്നു.
ഇങ്ങളോട് പറഞ്ഞ പോവാൻ സമ്മതിക്കൂലാന്ന് വിചാരിച്ച പറയാതിരുന്നേ.
ഫോ.. ഫോൺ ഞാൻ കൊണ്ടോയില്ലായ്നും."
ന്റ റബ്ബേ എങ്ങനയോ.. പറഞ്ഞ് ഒപ്പിച്ച്.
ഹാ.. മതി നിർത്തിക്കാ എല്ലാം. ഇവൾ ന്താ.. വല്ല കുറ്റ വാളിയും ആണോ ഇങ്ങന ചോദ്യം ചെയ്യാൻ (ഉപ്പുപ്പ)
"ഹാന്ന് ഉപ്പുപ്പ പറഞ്ഞത് പോയന്റ ആണ്."
ഹാ.. ന്നാ.. ഈ സന്തോഷ നിമിഷം മധുരിതമാക്കാൻ ഞാൻ എന്റെതായാ ഒരു പാട്ട് പാടാം.(സിയു)
വേണ്ടാ... (എല്ലാരും)
അയ്ഷ് മൂഡ് പോയി. നല്ല ഒരു പാട്ട് പാടാൻ വരുവാർന്നു. (സിയു)
അന്റെ കൈത രാഗം കേൾക്കാൻ തീരെ താൽപര്യം ഇല്ല മോനേ. അതോണ്ട പൊന്നു മോൻ പാടല്ലെട്ടോഹ് (സഫു)
നീ പോട കൊരങ്ങ (സിയു)
"ഹാ.. നിർത്ത് രണ്ടും. സിയൂ... നീ പാട് മോനേ "
ഹൈ ഞ്ഞി ന്റേ മുത്താണ്.
ന്നാ ഞാൻ പാടട്ടെ മുത്തെ.(സിയു)
"ഹാ.. പാട് മോനേ "
ടി വെറുതെ പണി ചോദിച്ചു മേടിക്കല്ലെ. (സിനു)
"അതൊന്നുല്ല ഞ്ഞി പാട് സിയൂ..."
ഒക്കെ (സിയു)
"1, 2, 3 സറ്റാർട്ട് "
സിയു പാടിയാ.. പാട്ട് കേട്ട് എവിടുന്നോ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
💕💕💕
തുടരും......
ജാഡ കാട്ടാതെ വായിച്ചിട്ട് അഭിപ്രായം പറയണേ .