Aksharathalukal

അജുന്റെ കുറുമ്പി💞

Part 4
 
✒️ AYISHA NIDHA NM
kathayude_maniyara_
 
 
ആ  കാഴ്ച കണ്ട് ഞാൻ ആകെ തളർന്നു പോയി.
 
 
സിനൂന്റേം എന്റേം പിക്.
 
അതും ഇന്നല കപ്പിൾ ഡാൻസ് കളിച്ചോണ്ടിരുന്നപ്പോ എടുത്തതാണ്.
 
കൂടെ ഒരെഴുത്തും ഞാൻ സിനുനേ പ്രപ്പോസ് ചെയ്യുന്നതായി.
 
സങ്കടം തോന്നിയെങ്കിലും കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീര് പൊടിഞ്ഞിട്ടില്ല.
 
കൂടി നിക്കുന്നവർ എന്തോക്കയോ.. പിറുപിറുക്കുന്നുണ്ട്.
 
പക്ഷെ ഒന്നും തന്നെ എന്റെ ചെവിക്കകത്തേക്ക് എത്തി നോക്കുന്നില്ല.
 
ആകെ കൂടെ ഒരു എംറ്റിനെസ്റ്റ് ഫീൽ ചെയ്യുന്നു.
 
ആരേയും ശ്രദ്ധിക്കാതെ ഞാൻ തലയും താഴ്ത്തി തിരിഞ്ഞു നടന്നു.
 
പെട്ടന്ന് ആരെയോ ജസ്റ്റ് ഒന്ന്  തട്ടി  പോയി.
 
ആരാന്ന് നോക്കിയതും കണ്ണിൽ നനവ് പടർന്നു.
 
കവിൾ തടങ്ങളിലൂടെ കണ്ണീര് ഒലിച്ചിറങ്ങി.
 
ചുണ്ടുകൾ ആ പേര് മന്ത്രിച്ചു.
 
"സി... നു .. ക്കാ.."
 
ദേഷ്യത്താൽ കണ്ണുകൾ ചുവന്ന് പകയോടെ എല്ലാരേം നോക്കി കൊണ്ടിരിക്കാണ് സിനു.
  
 
വിളിക്ക് ഉത്തരമെന്നോണം എന്റെ കയ്യിൽ  പിടിച്ച് എന്റെ ക്ലാസിൽ കയറ്റി ഒന്നും മിണ്ടാതെ തിരിച്ചു പോയി.
 
സങ്കടം ഉള്ളിലൊതുക്കാൻ കഴിയാതെ കണ്ണിരായ് പുറത്തേക്ക് ചാടി.
 
ഫ്രണ്ട്സ് വന്ന് കുറെ സമാധാനിപ്പിക്കുന്നുണ്ട്.
 
പക്ഷെ അതൊന്നും എവിടെയും കൊള്ളുന്നില്ല.
 
പെട്ടന്ന് ആരോ.. എന്റെ കയ്യിൽ കയറി പിടിച്ചു.
 
ആരാന്ന് നോക്കിയതും വിങ്ങി പൊട്ടുന്ന മനസ്സിനു ഒരു ശാന്തത കിട്ടി.
 
സിയുവായിരുന്നു അത് അവൻ എന്നേയും കൂട്ടി ഒരു റൂമിൽ കേറി ഡോറടച്ചു.
 
അവിടെ മൊത്താകെ കണ്ണോടിച്ചപ്പോ മനസ്സിലായി അത് ഒഴിഞ്ഞ് കിടക്കുന്ന ക്ലാസ് റൂം ആണ്.
 
ആരോ ഡോർ തുറക്കുന്ന സൗണ്ട് കേട്ട് അങ്ങോട്ട് നോക്കിയപ്പോ.. സഫുക്കയും സിനുക്കയുമാണ്.
 
അവനേ കണ്ടപ്പോ കണ്ണ് നിറയാൻ തുടങി.
 
അവര് എന്റെ അടുത്ത് വന്ന് നിന്നിട്ട്.
 
മൂന്നാളും  കൂടി ന്നേ തന്നെ നോക്കി എന്റെ ചുറ്റിനും നടക്കാൻ തുടങ്ങി.
 
ഞമ്മക്കാണേ ഒന്നും മനസ്സിലാവുന്നില്ല എല്ലാരേം മാറി മാറി നോക്കി പെട്ടന്ന് മൂന്നും പൊട്ടി ചിരിക്കാൻ തുടങ്ങി.
 
ഓരേ ചിരി കണ്ടപ്പോ ഞമ്മക്കും ചിരി വന്നു.
 
ഓരേ കൂടെ ഞാനും ചിരിക്കാൻ തുടങ്ങി.
 
പിന്ന ഓര് ചിരി നിർത്തി അപ്പോ ഞാനും ചിരി നിർത്തി.
 
പിന്ന ഓര് ചിരിക്കും അപ്പോ ഞാനും ചിരിക്കും.
 
അങ്ങനെ കുറെ നേരം ചിരിച്ച് കളിച്ച്.
 
 
അല്ല ഞ്ഞി ന്തിനാ ചിരിച്ചേ (സിയു)
 
"ഇങ്ങൾ ന്തിനാ.. ചിരിച്ചേ അതാ.. ഞാൻ ചിരിച്ചേ "
 
ഞങ്ങൾ ചിരിച്ചത് അന്റെ മോന്ത കണ്ടിട്ടാ.. (സിനു)
 
"അതിന് ന്റേ മോത്ത് എന്താ.."
 
എന്നും പറഞ്ഞ് ഞാൻ മുഖം ഒന്ന് തുടച്ചു.
 
ടി.. വെറുതെ മുഖം തൊടച്ച് മൈക്കപ്പ് പോക്കണ്ട (സിയു)
 
"പോട പട്ടി ആരാടാ .. മൈക്കപ്പ് യൂസ് ചെയ്യാറുള്ളത് "
 
എന്റെ പൊന്നേ ഞാൻ വെറുതെ പറഞ്ഞതാ.. (സിയു) 
 
"ആഹ്"
 
പിന്ന ഓര് ഓര് ഞമ്മളെ
എന്തക്കയോ.. പറഞ്ഞ് സമാധാന പെടുത്തി ക്ലാസിൽക്ക് പറഞ്ഞയച്ച്.
 
ഇന്ന് പ്രത്യഗിച്ച് ഒന്നു  സംഭവിച്ചിട്ടില്ലാ എന്ന മട്ടിൽ ക്ലാസിൽ ഇരുന്നു.
 
ക്ലാസ് കഴിഞ്ഞ് വീട്ടിൽ പോയി അന്ന് എന്തോ.. വേഗം ഉറങ്ങി.
 
പിറ്റന്ന് പൊന്നുമ്മ വന്ന് വിളിച്ചപ്പോ എഴുന്നേറ്റ് ഫ്രഷായി താഴെ വന്നപ്പോ വണ്ടി ഇല്ല.
 
"പൊന്നുമ്മ വണ്ടി ഇല്ല അതോണ്ട് കോളേജ് കാൻസൽ കരോ.."
 
സന്തോഷം കൊണ്ട് പൊന്നുമ്മാക്ക് ഒരു മുത്തം കൊടുത്ത് കോളേജ് കാൻസൽന്ന് പറഞ്ഞ് നാക്ക് ഉള്ളിലേക്ക് ഇട്ടീലാ..
 
അതിന്റട്ക്ക് വന്ന് കേറി  മ്മടെ കാലൻ സിനു.
 
 
മോളെ സന്തോഷിച്ചത് മതി വാ... വന്ന് കേറ്.
ഇപ്പോ തന്നെ നേരം വൈകീക്ക് (സിനു)
 
"പോട പട്ടി "
 
അങ്ങനെ സന്തോഷം എല്ലാം കെട്ടി പൂട്ടി. ഓനേ  പുച്ചിച്ച് ബൈക്കിൽ കേറി.
 
ഓൻ ഗൂളിംഗ്ലാസ് എടുത്ത് വെച്ചപ്പോ അത് തട്ടി പറച്ച് ഞമ്മൾ വെച്ചു.
 
എന്നോടാ.. ഓന്റെ കളി.
 
കോളേജിൽ എത്താൻ നേരത്ത് സഫു വിളിച്ചപ്പോ ഓൻ  വണ്ടി സൈടാക്കി
ഫോൺ എടുത്തു സംസാരിച്ചു.
 
പിന്ന ഫോൺ ഞമ്മൾ വാങ്ങി സെർച്ചിങ് തുടങ്ങി.
 
കോളേജിൽ എത്തിയപ്പോ..  ഞാൻ ചുറ്റും ഒന്ന് നോക്കി.
 
ആളി കത്തുന്ന കണ്ണുകളോടെ എന്നേയും സിനുനേം നോക്കുന്ന രണ്ട് കണ്ണിനേ ഞാൻ കണ്ടു.
 
പെട്ടന്ന് ആ കണ്ണുകൾ അവിടെ നിന്ന് മാഞ്ഞ് പോയി.
 
ഏതാ... ഈ രണ്ട് കണ്ണുകൾ എന്ന് ഇങ്ങൾ വിചാരിക്ക്ണ്ടാവൂലെ അത് ഞമ്മടെ സ്വന്തം അജൂന്റെ കണ്ണാ..
 
അല്ല സ്വന്തം അല്ലാട്ടോ...
 
നിങ്ങൾ തെറ്റി ദെരിക്കണ്ട.
 
ഞാൻ സിനുനേ പോലും നോക്കാതെ വണ്ടീന്ന് ചാടിയിറങ്ങി വേഗം ക്ലാസിൽക്ക് ഓടി.
 
അല്ലെ ആ കാലമാടൻ ക്ലാസിൽ  ണ്ടാവും.
 
 
പക്ഷെ ഞമ്മൾ ചടച്ചു.
 
വെറുതെ ഓടി വന്ന് ആ കണവൻ അജു ക്ലാസിലെത്തീക്ക്.
 
ഞാൻ മെല്ല തൊണ്ട അനക്കി അപ്പോ എല്ലാരും ഞമ്മള തന്നെ നോക്കി.
 
ഞാനോന്ന് ഇളിച്ച് പെർമിഷൻ ചോദിച്ചയ്ൻ അജു എന്തക്കയോ .. വിളിച്ച് പറഞ്ഞ്ക്ക്.
 
നേരത്തേ സിനുന്റെ കൂടെ കണ്ട ദേഷ്യം തീർക്കാ.. പട്ടി.
 
ലാസ്റ്റ് ഓൻ ചോദിച്ചത് കേട്ട് ഞാൻ എന്നേ തന്നെ ഒന്ന് നോക്കി അപ്പോഴ ഞമ്മക്ക് ആ കാര്യം മനസ്സിലായത് നല്ല സ്റ്റൈലിൽ ഗൂളിംഗ്ലാസും വെച്ച് കൈയ്യിൽ ഫോണും പിടിച്ച ഞാൻ നിക്കുന്നത്.
 
 
എന്തായാലും ഒരു ഫാഷൻ  ഷോക്ക് വരുന്ന അത്ര ലുക്ക് ല്ലാ.. 
 
പക്ഷെ പൊട്ടൻ ചോയ്ച്ചത് ഫാഷൻ ഷോക്ക്  വന്നാണോ എന്നാണ്.
 
 
ലാസ്റ്റ് ഒരു വാണിംഗും ഇനി മേലിൽ നേരം വൈകി വന്നാ ടി. സി. തരും എന്ന്.
 
ഇന്ന് ഒരു പിരീടും ക്ലാസിൽ കയറരുത് എന്ന് പറഞ് ഓൻ ക്ലാസിൽ കേറി പോയി.
 
 
 
ഞാൻ പിന്ന എന്തിനു വന്ന്ക്കാ..
 
ആകെ ചടച്ച് എന്ന് പറഞ്ഞ മതി.
 
പെട്ടന്ന് ഫോൺ അടിഞ്ഞപ്പോ ആരാന്ന് നോക്കി.
 
സഫു എന്ന് കണ്ടതും ഞാൻ ഫോൺ അറ്റന്റ ചെയ്ത്. ഓൻ സിനുന് ഫോൺ കൊട്ക്ക് എന്ന് പറഞ്ഞപ്പോ ഞാൻ നേര ഓനേ തിരഞ്ഞു പോയി.
 
ലാസ്റ്റ്  ക്ലാസിൽക്ക് പോണ ഓനേ പിടിച്ചു വലിച്ചു ഗ്രൗണ്ടിൽ ഗാലറിയിൽ പോയി ഇരുന്നു.
 
ഓൻ ഫോൺ കൊട്ത്ത്.
സഫു വിളിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോ
  ഓൻ കുറച്ച് മാറി നിന്ന് ഫോണിൽ സംസാരിച്ചു. 
 
 
ഞാൻ ഇങ്ങനെ കോളേജ് മൊത്താകെ നിരീക്ഷിക്കുമ്പോൾ
 കുറച്ചപ്പുറത്ത് നിന്ന് രണ്ടാൾക്കാർ നമ്മള വിളിച്ചു.
 
 
ഞാൻ ഓരേ അടുത്ത് പോയപ്പോ..
 
ഓര് നമ്മളെ നോക്കി ചിരിച്ചു.
 
ഞാൻ പിന്ന ചിരിയിൽ ഫസ്റ്റ് റാങ്ക് വാങ്ങുന്നവൾ ആയോണ്ട് ഒരസ്സൽ ഇളി അങ്ങട്ടും കൊട്ത്ത്.
 
"അതെ നീയല്ലെ ഇന്നല സിനാനെ പ്രപ്പോസ് ചെയ്തെ"
 
എന്ന് ഒരുത്തി ചോദിച്ചപ്പോ... എനിക്ക് അങ്ങോട്ട് ദേഷ്യം അടി മുടി കയറി വരുന്നുണ്ട്.
 
എങ്ങനെയോ.. സഹിച്ച് ഒന്ന് ചിരിച്ച് ആണ് എന്ന് പറഞ്ഞു.
 
"ആഹ് "
 
ഹാ.. അതോണ്ട് ഇത് നീ സിനാന് ഒന്ന് കൊടുക്കോ..
 
എന്ന് ചോദിച്ച് ഒരുത്തി ഒരു കവർ എന്റെ നേര നീട്ടി.
 
ഞാൻ സംശയത്തോടെ ഓളെയും ആ കവറിലേക്കും മാറി മാറി നോക്കി.
 
 
ഇങ്ങന നോക്കണ്ട ഇതിൽ എന്താന്ന് ഞങ്ങൾക്ക് അറീല. ഒരു ഇത്ത കൊണ്ട തന്നതാ.. സിനാനു കൊടുക്കാൻ പറഞ്ഞ്.
 
ഒരുത്തി അങ്ങന പറഞ്ഞപ്പോ... നമ്മക്ക് എന്തോ.. വശ പിശക് പോലെ.
 
"അതിന് ഇതിൽ എന്താന്ന് ഞാൻ ചോദിച്ചില്ലല്ലോ.."
 
അല്ല നിന്റെ നോട്ടം കണ്ടിട്ട് പറഞ്ഞതാ...( ഓൾ)
 
"ഓഹ്... ഞാൻ നോക്കിയത് ഇതിൽ എന്താന്ന് അറിയാനല്ല. ഇത് എന്തിനാ എന്നേ ഏൽപ്പിക്കുന്നത് എന്നറിയാൻ വേണ്ടിയാ"
 
 
അത് ഇന്നല നീ ഓനേ പ്രപ്പോസ് ചെയ്തില്ലെ
 
"അതിന്"
 
 അപ്പോ സ്വാഭാവികമായും 
അവന്റെ സന്തോഷവും സങ്കടവും നിന്റെയും കൂടി  അല്ലെ.
അതാ.. നിന്നേ ഏൽപ്പിക്കാന്ന് കരുതിയത്.
 
ബുദ്ധി മുട്ടായെങ്കിൽ ഞങ്ങൾ തന്നേ കൊടുത്തോളം ഇങ് തന്നേര്.
 
എന്തോ.. ഒരു വശ പിശക് ഉണ്ട് രണ്ടിനും. ഇതിന് പിന്നിൽ എന്തായാലും നമുക്ക് നോക്കാലോ..
 
എന്ന് വിചാരിച്ച് ഞാൻ പറഞ്ഞ്
 
"വേണ്ട ബുദ്ധിമുട്ടൊന്നുമില്ല ഞാൻ കൊടുത്തൊളാം."
 
ഹാ .. താങ്ക്സ് വേഗം കൊടുക്കണേ.
 
"ആഹ് "
 
അതും പറഞ്ഞ് ഞാൻ തിരിച്ചു ഗാലറിയിലേക്ക് നടന്നു.
 
സിനു പൊട്ടൻ അവിടന്ന് തിരിഞ്ഞു കളിക്കുന്നുണ്ട്.
 
അത് ഞമ്മളെ കാണാത്തോണ്ടാണ് എന്ന് മനസ്സിലായോണ്ട് വേഗം ഓന്റെ പിറകി പോയി നിന്ന്.
 
"ട്ടോഹ്......"
 
ഞാൻ ഒന്ന് പേടിപ്പിച്ചതാ...
 
ഓൻ തിരിഞ്ഞ് നോക്കി.
 
 ന്നേ കണ്ടതും   ഓൻ നെഞ്ചത്ത് കൈ വെച്ച് ശ്വാസം ഒന്ന് വലിച്ച്  വിട്ട്ക്ക്.
 
അതിനർത്ഥം പേടിച്ചു എന്ന്. ഹി ഹി ഹി
 
ടി പട്ടി മനുഷ്യന പേടിപ്പിച്ച് കൊല്ലാൻ നോക്കുന്നോ.. (സിനു) 
 
"പേടിക്കോന്ന് ടെസ്റ്റ് ചെയ്തല്ലേ "
 
എന്നിട്ട് എന്ത് കിട്ടി. (സിനു)
 
"പേടിക്കുംന്ന് മനസ്സിലായി "
 
ആണല്ലേ എങ്കി ഞാൻ ഒന്നൂടെ മനസ്സിലാക്കി തരാം (സിനു)
 
"വേണ്ട പൊന്നേ "
 
അപ്പോള ഓൻ എന്റെ കയ്യിലേക്ക് ശ്രദ്ധിക്കുന്നത്.
 
ഇത് എന്താടി (സിനു)
 
"ആ... ൻങ്കി അറീല അനക്ക് തരാൻ  പറഞ്ഞതാ... 
 
എന്തായാലും സൂക്ഷിച്ചോ എന്തോ ... പണി ആണെന്ന് തോന്നുന്നു.
രണ്ടിന്റേം മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു."
 
 
മ്മം... (സിനു)
 
ആ കവർ സിനു വാങ്ങി തുറന്ന് നോക്കി.
 
അതിൽ നല്ല ഭംഗിയിൽ പൊതിഞ്ഞ ഒരു പെട്ടി.
 
അത് നല്ല പോലെ ശ്രദ്ധിച്ചപ്പോ.. ഞാൻ അന്തം വിട്ട് നിന്ന് പോയി.
 
എന്താന്നറിയോ... ആ  പെട്ടിന്റ മുഖളിൽ ബൈ ലനു എന്ന് എഴുതി വെച്ച്ക്ക.
 
ഞാൻ എപ്പള ഇവൻ ഗിഫ്റ്റ്
വാങ്ങിയേ എന്തായാലും ആരോ.. ഞമ്മക്ക് കാര്യായിട്ട് പണി തരുന്നുണ്ട്. 
 
അത് ഇനി ആ രണ്ടെണ്ണം തന്നേ ആണോ ഓരേ ഒന്ന് വിശദമായി പരിജയപ്പെടണം.
 
ന്നാ.... പെട്ടി തുറക്കല്ലേ
 
എന്ന് സിനു ചോദിച്ചപ്പോ.. ആഹ് എന്ന് മറുപടിയും നൽകി ശ്രദ്ധ മുഴുവൻ പെട്ടിയിലേക്ക് കൊട്ത്ത്.
 
പെട്ടി തുറന്നതും അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു.
 
Wow.....
 
 
💕💕💕
 
 
(തുടരും)
 
 

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.8
3018

Part 5   ✒️ AYISHA NIDHA NM kathayude_maniyara_     സിനു  പെട്ടി തുറന്നതും ഞാൻ പോലും അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു.     Wow.....   ഒരു അടി പൊളി കുഞ്ഞ് ടെഡി ബിയർ.   ഞമ്മക്ക്  ടെഡി ബിയർനോട്  ഈ രണ്ട് വർഷം മുമ്പ് തുടങ്ങിയതാ ... പ്രണയം.     ഒന്നേൽ ടെഡി ബിയർ അല്ലേ തലയണ അല്ലങ്കിൽ നമ്മക്ക് വേണ്ടപെട്ട ആരേലും നെഞ്ചിൽ തല ചായിച്ച് ഉറങ്ങാ... ഈ മൂന്നെണ്ണം ഉണ്ടേൽ  നമുക്ക് സുഖായി ഉറങ്ങാം.   നിങ്ങക്ക് പറ്റോന്ന് ഞമ്മക്ക് അറീല.   ബട്ട് ഞമ്മക്ക് പറ്റും.   പണ്ട് മുതലേ ഉപ്പന്റം ഉമ്മന്റം നടൂലാ കിടക്കാർ ഉള്ളത് അവരേ കെട്ടി പിടിച്ച് ഉറങ്ങാൻ ഒരു പ്രത്യേക സുഗാ..     അവരെ