Aksharathalukal

THE HAUGHTY GIRL - 5

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍✍️JUNAAF

Part - 5

 

"കുഴപ്പം ഒന്നും ഇല്ലല്ലോ...."

 

 

പെട്ടന്ന് അവൻ ചോദിച്ചപ്പോ ആണ് എനിക്ക് ബോധം വന്നത്.... ഞാൻ കൊഴപ്പം ഇല്ലന്ന് പറഞ്ഞു.... അപ്പൊ അവൻ ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോയി.... ഞാൻ അപ്പോഴും ഈ കണ്ണുകൾ എവിടെയോ കണ്ട് പരിജയം ഉണ്ടെല്ലോ എന്ന ചിന്തയിൽ ആയിരുന്നു....


 

മ്മൾ പിന്നെ അത് വിട്ട് നേരെ വീട്ടിലേക്കു വിട്ടു... എന്നിട്ട് മ്മളെ ചങ്ക്‌സിനെ വിളിച്ചു ഇന്ന് എന്നെ രക്ഷിച്ച ആളെ കുറിച്ച് പറഞ്ഞു.... പിന്നെ എന്റെ സംശയവും... അവർകും ഒന്നും മനസിലായില്ല....

 

പിന്നെ ഞാൻ ഫോൺ വെച്ച് താഴേക്കു പോയി... രാത്രി ആയിട്ടുണ്ടായിരുന്നു... അത് കൊണ്ട് ഞാൻ ഫുഡ് കഴിച്ചു എന്റെ റൂമിലേക്കു പോകുന്ന സമയത്ത് ഹിതുന്റെ റൂമിൽ നിന്ന് ഒരു തേങ്ങൽ കേട്ടത്.... മ്മൾ അവിടെ ഒന്ന് നിന്ന്... എന്നിട്ട് പതിയെ അവളെ റൂമിന്റെ ഡോർ തുറന്ന് നോക്കി....

 

അപ്പൊ അവിടെ കണ്ടത് ഹിതു ഇരുന്ന് കരയുന്നത് ആണ്.... എനിക്ക് ഒന്നും മനസിലായില്ല.... ഞാൻ അപ്പൊ തന്നെ അവളെ അടുത്തേക് പോയി.... എന്നിട്ട് അവളെ തോളിൽ കൈ വെച്ചു.... അപ്പൊ തന്നെ അവൾ ഞെട്ടി കൊണ്ട് എന്നെ നോക്കി.... എന്നിട്ട് വേഗം കണ്ണ് തുടച്ചു....

 

"ഹിതു...."

 

"ആ കാക്കു.... കാക്കു എന്താ ഇവിടെ... ഒറങ്ങാൻ ആയില്ലേ...."(ഹിതു)

 

"നീ എന്തിനാ കരഞ്ഞത്...."

 

എന്ന് ഞാൻ ചോദിച്ചപ്പോ അവൾ ഒന്ന് ഞെട്ടി...

 

"അ... അത് കാക്കു..."

 

എന്നും പറഞ്ഞു അവൾ വാക്കുകൾക്ക് വേണ്ടി പരത്തി....

 

"നീ വെറുതെ ഓരോ കള്ളങ്ങൾ കണ്ട് പിടിക്കാൻ നിൽക്കണ്ട... സത്യം പറ...."

 

അപ്പൊ അവൾ പൊട്ടി കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക് വീണു... എനിക്ക് എന്തോ പോലെ ആയി....

 

"ഹിതു.... നീ... നീ എന്തിനാ കരയുന്നത്...."

 

അപ്പൊ അവൾ കരഞ്ഞു കൊണ്ട് എന്നിൽ നിന്ന് വിട്ട് നിന്ന്... എന്നിട്ട് അവിടെ ഉള്ള ചെയറിൽ പോയി ഇരുന്നു... ഞാൻ അതിന്റെ ഓപ്പോസിറ്റ് ഉള്ള ചെയറിൽ ഇരുന്നു...

 

"ഇനി പറ ഹിതു... എന്താ കാര്യം... എന്തിനാ നീ കരഞ്ഞത്..."

 

അപ്പൊ അവൾ കണ്ണ് തുടച്ചു കൊണ്ട് പറയാൻ തുടങ്ങി...

 

" ഞാൻ എന്റെ ഫ്രണ്ടിനെ ഓർത്തു പോയതാ കാക്കു...."

 

" ഫ്രണ്ടോ ഏത്...."

 

"എനിക്കൊരു ഫ്രണ്ട് ഉണ്ടായിരുന്നു...... അവൾ എവിടെയാണെന്നോ എന്താണെന്നോ ഒന്നും എനിക്കറിയില്ല... അവളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.... രണ്ടു വർഷമായി കണ്ടിട്ട്.... എന്റെ എല്ലാ പ്രോബ്ലെംസ് എന്തൊക്കെയായാലും അവൾ സോൾവ് ചെയ്തു തരും.... അവളെ ഓർത്തപ്പോൾ കരഞ്ഞു പോയതാ...."

 

എന്നും പറഞ്ഞു അവൾ വീണ്ടും കരയാൻ തുടങ്ങി...ഞാൻ അവളെ സമാധാനിപ്പിച്ചു.... അവസാനം അവളെ ഉറക്കി കിടത്തി ഞാൻ ആ റൂമിൽ നിന്ന് ഇറങ്ങി.... ഇവൾക്ക് ഇത്രയും സങ്കടങ്ങൾ ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു...പിന്നീട് ഞാൻ അതൊക്കെ ആലോചിച്ചു എപ്പോഴോ ഉറങ്ങി പോയി...

___________________________________

 

പിറ്റേന്നു ഞാൻ എണീറ്റു ജോഗിങ്ങിന് പോയി...പിന്നെ വന്നിട്ട് ചായ കുടിക്കുമ്പോ ആണ് ഹിതു വന്നത്.... ഇന്നലെ നടന്നതിന്റെ ഒരു ബാവവ്യത്യാസവും അവൾക് ഇല്ല.... പഴയത് പോലെ ചിരിച്ചു നിൽക്കുന്നു....

 

ഞാൻ ചായ കുടിച്ചു ഫ്രഷ് ആയി എന്റെ ഫ്രണ്ട്സിന്റെ അടുത്തേക് പോയി.... എന്നിട്ട് ഇന്നലെ എന്നെ വണ്ടി ഇടിക്കാൻ വന്ന സ്ഥലത്ത് പോയി.... എന്നിട്ട് അവിടെ പലരോടും ചോദിച്ചു ഇന്നലെ എന്നെ രക്ഷിച്ച ആളെ.... പക്ഷെ അവിടെ ആർക്കും അവനെ അറിയില്ല....

 

അങ്ങനെ നിരാശയോടെ ഞങ്ങൾ വീട്ടിലേക്കു മടങ്ങി....

 

വീട്ടിൽ എത്തി ഞാൻ ആകെ ശോക ബാവത്തിൽ ഇരിക്കുവായിരുന്നു.... അപ്പോഴാ...

 

"കാക്കു...."

 

എന്ന് വിളിച്ചു ഹിതു വന്നത്..... മ്മൾ അവളെ നോക്കി....

 

"എന്ത് പറ്റി.... ആകെ ശോക ഭാവം ആണല്ലോ....."(ഹിതു)

 

"ഇതിൽ കൂടുതൽ എന്ത് പറ്റാൻ...."

 

"ങേ...."(ഹിതു)

 

അപ്പൊ അവൾക് ഞാൻ ഉണ്ടായത് ഒക്കെ പറഞ്ഞു കൊടുത്തു....

 

"ഇതിനാണോ നീ ഇങ്ങനെ ഇരിക്കുന്നത്...."(ഹിതു)

 

അപ്പൊ ഞാൻ അവളെ നോക്കി....

 

"കാക്കു ഒന്ന് ആലോചിച്ചു നോകിയെ..... എവിടെങ്കിലും ആ കണ്ണുകൾ കണ്ടിട്ടുണ്ടോ എന്ന്...."(ഹിതു)

 

"ഹിതു ഞാൻ ഒരുപാട് ആലോചിച്ചതാ.... പക്ഷെ എനിക്ക് അത് ഓർമ വരുന്നില്ല...."

 

"അല്ല കാക്കു... കാക്കുവിന് അയാളുടെ മുഖം ഓർമ ഇല്ല.... കണ്ണുകൾ മാത്രം എങ്ങനെ ആണ് ഓർമ വരുന്നത്...."(ഹിതു)

 

"അതാണ് എനിക്കും മനസിലാവാത്തത്..... അവനെ എനിക്ക് അറിയില്ല.... പക്ഷെ ആ കണ്ണുകൾ എനിക്ക് അറിയാ..."

 

"കാക്കു അതും ആലോചിച്ചു ഇരുന്നോ ഞാൻ പോട്ടെ...."(ഹിതു)

 

എന്നും പറഞ്ഞു അവൾ പോയി... ഞാൻ അത് വീണ്ടും ആലോചിക്കാൻ തുടങ്ങി.... അപ്പൊ എന്റെ ചങ്ക്‌സിനെ വിളിച്ചു വീണ്ടും ഈ കാര്യം പറഞ്ഞപ്പൊ അവന്മാരെ വായിൽ നിന്ന് കേൾക്കാൻ തുടങ്ങി..... അപ്പൊ ഞാൻ ഫോൺ വെച്ചു....

 

പിന്നെ അന്നത്തെ ദിവസം ഇതും ആലോചിച്ചു സമയം കളഞ്ഞു....

___________________________________

 

[ദിവസങ്ങൾക് ശേഷം]

 

ഓണം സെലിബ്രേഷന്റെ വോക്കേഷൻ കഴിഞ്ഞു എല്ലാവരും കോളേജിലെക് വന്നു....

 

ഞാൻ എന്റെ ഫ്രണ്ട്സിന്റെ അടുത്ത് പോയി ഇരുന്നു....അങ്ങനെ അവരെറ്റ് കത്തിയടിച്ചു സമയം കളഞ്ഞു.... പിന്നെ ഞങ്ങൾ ക്ലാസ്സിലേക് വിട്ടു.... അവന്മാർ ഭയങ്കര സ്പീഡിൽ പോകുവാണ്... ഞാൻ ഓരോന്നു ആലോചിച്ചു പതിയെ നടന്നു....

 

അപ്പോഴാ ആരോ ആയിട്ട് കൂട്ടി മുട്ടിയത്.... ഞങ്ങൾ താഴെ വീണു... വീണ സ്പോട്ടിൽ എന്റെ ആധരം അവളെ ആധരമായി കോർത്തു.... മ്മൾ ആരാന്ന് നോക്കിയപ്പോ ഞെട്ടി പോയി... മ്മളെ അവളെ കണ്ണിലും നോക്കി നിന്നു....

 

പെട്ടന്ന് അവൾ എന്നെ തട്ടി മാറ്റി... അപ്പോഴാ എനിക്ക് ബോധം വന്നത്... പടച്ചോനെ ഈ അഹങ്കാരി എന്നെ മിക്യവാറും കൊല്ലും.... മ്മൾ അവളെ നോക്കി നൈസ് ആയിട്ട് ഇളിച്ചു കൊടുത്തു... അവൾ മ്മളെ കൂർപ്പിച്ചു നോക്കി എഴുനെറ്റു... ഞാനും എഴുനെറ്റു....

 

"അത് പിന്നെ അറിയാതെ...."

 

"മിണ്ടി പോവരുത്... അവന്റെ ഒരു അറിയാതെ...."(അഹങ്കാരി)

 

എന്ന് അവൾ പറഞ്ഞപ്പോ തന്നെ അവളെ ഷാൾ സ്ഥാനം മാറി... അപ്പൊ അവളെ മാല എന്റെ കണ്ണിൽ പെട്ടു.... അതിൽ എന്തോ പേര് എഴുതീട്ട് ഉണ്ട്... ഞാൻ അത് വായിക്കാൻ ശ്രമിച്ചു.... അവസാനം ഞാൻ ആ പേര് വായിച്ചപ്പോ ഞെട്ടി പോയി....

 

"Arsal......."




 

(തുടരും..)


THE HAUGHTY GIRL - 6

THE HAUGHTY GIRL - 6

4.8
1731

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍✍️JUNAAF Part - 6   "മിണ്ടി പോവരുത്... അവന്റെ ഒരു അറിയാതെ...."(അഹങ്കാരി)   എന്ന് അവൾ പറഞ്ഞപ്പോ തന്നെ അവളെ ഷാൾ സ്ഥാനം മാറി... അപ്പൊ അവളെ മാല എന്റെ കണ്ണിൽ പെട്ടു.... അതിൽ എന്തോ പേര് എഴുതീട്ട് ഉണ്ട്... ഞാൻ അത് വായിക്കാൻ ശ്രമിച്ചു.... അവസാനം ഞാൻ ആ പേര് വായിച്ചപ്പോ ഞെട്ടി പോയി....   "Arsal......."   ഒരു ചെറിയ കുഞ്ഞു മാല ആണ് അത്... കഴുത്തിനോട് അടക്കി പിടിച്ച മാല... ഈ മാലയിൽ എന്തിനാ അർസൽ എന്ന് എഴുതീക്കുന്നത്..... ആരാണ് ഈ അർസൽ.... ഇനി അർസൽ കാസിം എങ്ങാനും ആവോ... ഏയ്‌ അർസൽ കാസിമിന്റെ പേര് എന്തിനാ അവൾ മാലയിൽ എഴുതിരിക്കുന്നത്....