Aksharathalukal

judges (ന്യായാധിപന്മാർ )part -3

Judges(ന്യായാധിപന്മാർ)
Part -3



         അശോർ താഴ്‌വരയുടെ അടിവാരത്തിൽ വച്ച് ഫെലിസ്ത്യർക്ക് എതിരെ ഉള്ളു യിസ്രായേൽ ന്യായാധിപന്റെ ആദ്യ ചുവടുവയ്പ്പ്......


           മൂന്ന് ഫെലിസ്ത്യരെ വധിച്ചതിന് ശേഷം  ശിംശോൻ 
സോരേദിൽ നിന്ന് യിസ്രയേലിലെ തന്നെ വാണിജ്യ കേന്ദ്രമായ തിമ്ന എന്ന നഗരത്തിലേക്ക് ചെന്നു.
അവിടെ അവനൊരു ഫെലിസ്ത്യ കന്യകയെ കണ്ടു അവൾക്ക് ബന്യാ എന്ന് പേർ......

          ശിംശോൻ കച്ചവടത്തിന് വച്ചിരുന്ന ഓട്ടുരുളിയിൽ നോക്കുന്നവ്യാജേന ബെന്യായെ നിരീക്ഷിച്ചു ഒരു ആഡംബര വസ്ത്രമായിരുന്നു അവളുടെ വേഷം, അലസമായിട്ട മുടി, കുഞ്ഞി കണ്ണുകൾ, ആരെയും മയക്കാനുള്ള ശക്തി അവളുടെ കണ്ണുകൾക്കുണ്ടെന്ന്   ശിംശോന് തോന്നി. ചുറ്റുമുള്ളതെല്ലാം മറന്ന്  അവൻ അവളെ തന്നെ നോക്കിനിന്നു.......


  രൂത്ത് ബന്യായോട് :ഡീ ബന്യാ

    ബന്യാ തന്റെ കയ്യിലിരുന്ന പാത്രം താഴെവച്ച് രൂത്തിനോട് എന്താ എന്ന് ചോദിച്ചതിന് 
  
ദേ അവിടെ ഒരു ചെക്കൻ അവനെ കാണാൻ ഒരു ഗന്ധർവ്വനെ പോലെ ഇല്ലേ എന്താ ഒരു ഐശ്വര്യം   ശിംശോനെ ചൂണ്ടികാണിച്ചുകൊണ്ട് രൂത്ത് ബന്യായോട് പറഞ്ഞു.......

       ബന്യാ ശിംശോനെ അൽപ്പനേരം നോക്കി എന്നിട്ട് തിരിഞ്ഞ് രൂത്തിനെയും വിളിച്ച് അവിടെനിന്നും മടങ്ങി.വീട്ടിലേക്കുള്ള 
യാത്രയിലുടനീളം ബന്യായുടെ  
മനസ്സിൽ   ശിംശോനായിരുന്നു.......


        ഞരമ്പുകൾ കവചമായ ഉറച്ച ശരീരം, കഴുത്തോളം വളർത്തിയ മുടി, ഐശ്വര്യമുള്ള മുഖത്തിന് ശോഭകൂട്ടാൻ എന്നപോലെ ഇന്ദ്രനീല കണ്ണുകൾ.......
      അതെ രൂത്ത് പറഞ്ഞത് ശെരിയാണ് അയ്യാൾക്ക് ഗന്ധർവ്വരൂപമാണ് ആരെയും മയക്കാൻ കഴിവുള്ള ഗന്ധർവ്വരൂപം.അങ്ങനെ പല ചിന്തകളാൽ  വീട്ടിലെത്തിയ 
ബന്യാ അപ്പനായ ബാരാനോട്‌ പറഞ്ഞത് :ഇന്ന് ഞാൻ ഒരു ചെറുപ്പക്കാരെനെ കണ്ടു എനിക്ക് അവനെ ഇഷ്ടായി എനിക്ക് അവനെ വേണം......
ബന്യായുടെ സംസാരത്തിനുള്ള 
ബാരാന്റെ മറുപടി ഒരു മൂളൽ മാത്രമായിരുന്നു.....

    "സ്വന്ത മരണത്തിന് കാരണക്കാരൻ ആകാൻ പോകുന്നവനാണ് ശിംശോൻ എന്ന് ബന്യാ അറിഞ്ഞിരുന്നില്ല "
      
  
           
        *********************************
      
           തിമ്നയിൽ നിന്നുള്ള മടക്കയാത്രയിൽ മുഴുവൻ ബന്യാ ആയിരുന്നു ശിംശോന്റെ മനസ്സിൽ.......അവളോടുള്ള പ്രണമായിരുന്നില്ല മറിച്ച് കുതന്ത്രങ്ങൾ ആയിരുന്നു ബെന്യായിലൂടെ ഫെലിസ്ത്യരിലേക്ക് എത്താനുള്ള കുതന്ത്രങ്ങൾ. ഇരുട്ട്മൂടിയവഴിയിലൂടെ ആയിരുന്നു ശിംശോന്റെ യാത്ര.
പെട്ടെന്ന് എന്തോ വന്ന് തലയിൽ ശക്തിയായ് അടിച്ചു കണ്ണുകളിൽ ഇരുട്ട് കയറി. തന്റെ അരയിലെ പണത്തിന്റെ കിഴി ആരെക്കെയോ ചേർന്ന് എടുക്കുന്നത് ബോധം മറയുന്ന സമയത്തും ശിംശോൻ അറിഞ്ഞു..

         >>>>>>>>>>>>>>>>>>>>>>>>>>

        അവനെ ഉണർത്താനെന്ന പോലെ മഴ ഭൂമിയിൽ പതിച്ചു ശിംശോൻ പതിയെ തന്റെ ഇന്ത്രനീല കണ്ണുകൾ തുറന്നു
അവന്റെ കണ്ണുകൾക്ക് പതിവിലും തിളക്കമുണ്ടായിരുന്നു.......



        അവന്റെമുഖത്തിന്‌ ഭാവഭേതം ഇല്ലായിരുന്നു.ശിംശോൻ യാത്ര തുടങ്ങി അത് അവന്റെ വീട്ടിലേക്കല്ലായിരുന്നു ആരുടയോ പ്രേരണയാൽ മറ്റെങ്ങോട്ടോ ആയിരുന്നു അവന്റെ യാത്ര...

            ശിംശോൻ അവസാനം ചെന്ന് നിന്നത് അധികമാരും കടന്ന് ചെല്ലാൻ സാധ്യത ഇല്ലാത്ത കാട്ടിലായിരുന്നു.....കാലത്തിന്റെ കടന്നുപോക്കിൽ ഇടിഞ്ഞുതുടങ്ങിയ വലിയ കൊട്ടാരം അവിടെ ശിംശോൻ കണ്ടു...
അവൻ തന്റെ കാതുകളെ കൂർപ്പിച്ചു ശ്രവിച്ചു
അതിനകത്ത് നിന്ന് ആരുടെയൊക്കയോ സംസാരം  കേട്ടു.
പതിയെ അതിനകത്ത് കടന്ന ശിംശോൻ ഒരു നിമിഷം ഞെട്ടി കാരണം പുറത്ത് നിന്ന് നോക്കുമ്പോലെ ആല്ലായിരുന്നു അതിനകത്ത്....
        അവിടെ അൽപ്പോ ഉയർന്ന തിട്ടയിൽ നിന്ന് അല്പവസ്ത്രധാരികളായ മൂന്ന് സുന്ദരികൾ മനോഹരമായ്‌ നൃത്തം ചെയ്യുന്നുണ്ട് . അതിന് ചുറ്റുമായ്   പതിമൂനോളംപേർ മദ്യംനുകർന്ന് നിൽപ്പുണ്ട് ശിംശോൻ അവിടെ ചുറ്റും കണ്ണോടിച്ചു ഒരു വശത്തത് ശവപ്പെട്ടികളിൽ വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങൾ വജ്രവൈടൂര്യങ്ങൾ വിശേഷവസ്ത്രങ്ങൾ മറ്റൊരു വശത്ത് ചങ്ങലയിൽ നാലോളം വേട്ടപട്ടികളെ കെട്ടിയിട്ടിട്ടുണ്ട്.

' കുട്ടികാലത്തിൽ അമ്മ പറഞ്ഞ് തന്ന കഥ ശിംശോൻ ഓർത്തു '

ഇവരേതാണെന്ന് മനസിലാക്കാൻ ശിംശോന് അധികസമയം വണ്ടി വന്നില്ല......


         വേട്ടപ്പട്ടികളെവിട്ട് ആക്രമിച്ചും വിചനപ്രേദേശത്തു കൂടി നടക്കുന്നവരെ അടിച്ച് വീഴ്ത്തിയും വിശേഷവസ്ത്രങ്ങളും ആഭരണങ്ങളും കവരും
അങ്ങനെ കിട്ടുന്നതിനെ ശവപ്പെട്ടികളിൽ സൂക്ഷിച്ചുവെക്കുന്നതാണ് ഇവരുടെ വിനോദം
   കാലം പോകെ ഇവരെ ഇവരെ പോതുവെ  'കുറവാസംഘം' എന്ന് വിളിച്ചു..........



           അവരുടെ രഹസ്യ സങ്കേതം കണ്ടുപിടിക്കുന്നവരെല്ലാം കുറുവാ സംഘത്തിന്റെ വേട്ടനായ്ക്കളുടെ ആഹാരമാണ്.......
       »»»»»»»»»»»»»»»»»»»»»»»»»»»»»»»

           ശിംശോൻ തന്റെ ചിന്തകളിൽ നിന്നുമുണർന്ന് ഉച്ചത്തിൽ കയ്യ് കൊട്ടി  അവിടെയായിരുന്ന എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചു.........


           ഒരു നിമിഷം എല്ലാവരും ഞെട്ടി ശിംശോനെ നോക്കി അടുത്ത നിമിഷം അവർക്ക് മനസ്സിലായി ഇത് കുറച്ച് സമയങ്ങൾക്ക് മുമ്പ് തട്ടിയെടുത്ത നാണയങ്ങളടങ്ങിയ കിഴിയുടെ അവകാശി. എല്ലാവരും ശിംശോനെ നോക്കി പൊട്ടിച്ചിരിച്ചു.....മൂന്ന് സുന്ദരികളും ശിംശോന്റെ നീല കണ്ണുകളെ വശ്യതയോടെ നോക്കിയപ്പോൾ നായ്ക്കൾ എല്ലാം കൊതിയോടെ അവനെ നോക്കി നാക്ക് നുണച്ചു കാരണം അവക്കറിയാം കുറവാസംഘത്തിന്റെ താവളം കണ്ട് പിടിക്കുന്നവർ തങ്ങളുടെ ആഹാരമാണ്. 

       അവരിൽ ഒരാൾ പെട്ടന്ന്  ചങ്ങലകളിൽ നിന്ന് ഒരു നായയെ മുക്തനാക്കി ആ നായ ഇരയെ മുമ്പിൽ കിട്ടിയ സന്തോഷത്തിൽ തല ഒന്നുക്കുടഞ്ഞ് ശിംശോന് നേരെ ചാടി അവന്റെ തോളിൽ പല്ലുകൾ ആഴ്ത്തി.......
  

                                         തുടരും.....
        
ഒത്തിരി സ്നേഹത്തോടെ,
                                     💞Athu Fazzi💞



    തെറ്റുകൾ ഉണ്ടേൽ എല്ലാരും തിരുത്തി വായിക്കുമല്ലോ അല്ലെ.....🤗എന്തെകിലും രണ്ട് വരി കുറിച്ചിട്ട് പോണേ.... പ്ലീസ്.....🤗