Aksharathalukal

Part-34

❤️പ്രണയശ്രാവണാസുരം❤️
 
Part-34
 
അമീന 📝
 
🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋
 
"ഡെവി......."
 
ന്ന് ഉച്ചതിലുള്ള ശബ്ദം അവിടമാകെ ഉയർന്നത് കേട്ട് മിഴികൾ അതിന്റെ ഉൽഭവസ്ഥാനത്തേക്ക് ചലിച്ചു.....
 
അവിടെ ഹാളിലായി വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന ഡെവിയുടെ അപ്പച്ചനെ കണ്ട് കാര്യമറിയാതെ അവിടെ നിന്നവരുടെയെല്ലാം മിഴികൾ ആളിലേക്കായി വന്ന് ചേർന്നു.......
 
ആള് നടന്ന് ഡെവിക്കരികിലേക്കായി വന്ന് അവനെ രൂക്ഷമായി നോക്കി കൊണ്ട്....
 
ഡെവി..... ഒരു കാര്യം പറയാം എന്നിട്ട് നി അകത്തൊട്ട് കയറിയെച്ചാൽ മതി....."
 
"എ.... എന്നതാ അപ്പച്ചാ..... "
 
ന്ന് സംശയത്തോടെ ചോദിച്ചതും അപ്പച്ചൻ ശിവയെ നോക്കി കൊണ്ട്......
 
"ദേ ഈ കൊച്ചിന്റെ കാര്യമാണ്.....ഇവക്കടെ കണ്ണ് ഈ വീട്ടിൽ വെച്ചോ നിന്റെ അടുത്ത് നിന്നൊ നിറയാൻ ഇടയായാൽ..... അറിയാലോ ന്നെ.......അന്ന് അമ്മച്ചി പറയുന്നതിനിടയിൽ ഞാൻ ഒന്നും പറഞ്ഞില്ലന്നെ ഒള്ളൂ.....
 
ഇപ്പൊ അവളായിട്ട് ഇങ്ങോട്ട് വന്നതല്ല....നിന്റെ പ്രവർത്തി കൊണ്ട് വേദനിച്ചു ഇറങ്ങി പോയതാ..... എന്നിട്ടും അമ്മച്ചിയെ ഓർത്ത് മാത്രവ ആ കൊച് ഇവിടെ വന്നേക്കുന്നെ..... അതുകൊണ്ട് അതിനെ വേദനിപ്പിക്കുന്നതൊന്നും ഇവിടെനിന്നുണ്ടാകാൻ പാടില്ല......"
 
ന്ന് ഗൗരവത്തോടെ പറഞ്ഞതും..... ഡെവി തിരിഞ്ഞു ശിവയെ നോക്കി മനസ്സിൽ....
 
ഇടക്ക് ഒന്ന് പൊട്ടിക്കുവേലും.....അതിലുമധികമായി ഇനി അങ്ങോട്ട് സ്നേഹിച്ചോളാം അപ്പച്ചാ....ആ നിക്കുന്നത് ന്റെ പ്രാണനായി പോയില്ലേ.......
 
ന്ന് പറഞ്ഞു കൊണ്ട് ശിവയെ നോക്കിയതും....
 
"എന്നതാടാ നി ആ കൊച്ചിനെ നോക്കി പേടിപ്പിക്കുന്നെ.... ഞാൻ പറഞ്ഞത് വല്ലതും നി കേട്ടോ......"
 
"ആ അപ്പച്ചാ......"
 
"മ്മ് ന്നാൽ ഇനി അകത്തോട്ടു കേറി പോകാന് നോക്ക്......"
 
"അല്ല അപ്പച്ചാ.... ഇങ്ങള് അല്ലേ അമ്മച്ചിക്ക് വയന്നൊക്കെ പറഞ്ഞെ..... എന്നിട്ട് കണ്ടിട്ട് അങ്ങനെയൊന്നും തോന്നുന്നില്ല....."
 
ന്ന് ശിവ‌യെ ചേർത്ത് പിടിച്ചു നിക്കുന്ന വല്യമ്മച്ചിയെ അടിമുടി നോക്കി കൊണ്ട് ചോദിച്ചു......
 
"ഓഹ്.... അതിന്റെ കാര്യം ഒന്നും പറയണ്ട..... ഇന്നലെ രാത്രി ഒന്ന് ബിപി ലോ ആയതാ.... ടാബ്ലറ്റ് കഴിക്കാൻ വിട്ടു...... തളർന്നു....ട്രീസയും റോസ്‌ലിയും മാത്രവേ ഉണ്ടായുള്ളൂ..... അവർ വിളിച്ചു പറഞ്ഞത് കൊണ്ട് ഡോക്ടറെ കൊണ്ട് വന്ന് ഒന്ന് ട്രിപ്പ്‌ ഇട്ടിട്ടാ ഇപ്പൊ എണീറ്റെ......"
 
ന്ന് പറഞ്ഞു അപ്പച്ചന് വല്യമ്ച്ചിയെ രൂക്ഷമായി നോക്കി...
 
"നി എന്നാത്തിനാ അതിന് ന്നെ നോക്കുന്നെ...... നിയല്ല എന്റെ അമ്മച്ചി ഞാന് നിന്റെ അമ്മച്ചിയാ......
 
ഹാ.... ഞാൻ മറന്നു ...അതിനെന്ന....വയസായില്ലേ...... മറവി ഒക്കെ ണ്ടാകും....അതിന് കണ്ടില്ലേ..... നോക്കി പേടിപ്പിക്കുന്നു.....😏....
 
നി വാ കൊച്ചെ......."
 
ന്ന് പറഞ്ഞു ശിവയേം വിളിച്ചു അവിടെ നിന്ന് എസ്‌കേപ്പ് അടിച്ചു ....
 
അവര് പോകുന്നതും നോക്കി നിന്ന ഡെവി അപ്പച്ചനോടായി ചോദിച്ചു...
 
"എന്നതാ അപ്പച്ചാ ഇന്നലെയുണ്ടായത് അവന്മാരിവിടെ വന്ന് എന്നാ ചെയ്തു....."
 
"അതൊന്നും ഇല്ലെടാ ഉവ്വേ അവന്മാരിവിടെ വന്ന് ഭീഷണിപ്പെടുത്താൻ നോക്കി...... ബാംഗ്ലൂരിൽ വച്ച് നീ നേടിയെടുത്ത ഡീൽ കൊണ്ടുള്ള കണ്ണുകടിയാ......
 
പിന്നെ നിനക്കറിയാമല്ലോ എന്നോ പണ്ട് എന്നതോ നടന്നെന്നും പറഞാണല്ലോ അവനിപ്പോഴും നമുക്കെതിരെ കളിക്കുന്നത്..... എല്ലാം ക്ഷമിക്കുന്നത് റോസിലിയെ ഓർത്ത് മാത്രവാ......."
 
 
ന്ന് അപ്പച്ചൻ പറയുന്നത് കേട്ട് ശ്വാസം വലിച്ചു വിട്ട് ഡെവി......
 
"അവന്റെ വീട്ടിൽ കയറി തല്ലാൻ വയ്യാഞ്ഞിട്ട് അല്ല......ദേ ആ ഇരുന്നു അപ്പവും മുട്ടക്കറിയും കുത്തിക്കയറ്റുന്നവനെ ഓർത്തിട്ട ക്ഷമിക്കുന്നെ...... അല്ലേലും അവന്റെ അമ്മച്ചിയുടെ വീട് അല്ലേ അത്‌....."
 
ന്ന് പറഞ്ഞതും ടേബിളിൽ ഇരുന്നു ഭക്ഷണം വെട്ടിവിഴുങ്ങുന്ന എബി പൊടുന്നനെ തലയുയർത്തി നോക്കി കൊണ്ട്......
 
പത്രവും കയ്യിലായെടുത്ത് അപ്പം വായിലേക്ക് കുത്തിക്കയറ്റി.....
 
"ആ.... പരിഫണന.... അഫർക്ക് കൊസു..... "
 
ന്ന് പറഞ്ഞു നടന്ന് വന്നതും..... ഇവനിത് എന്നാ തേങ്ങയാണ് പറയുന്നെന്നു കണക്ക് ഡെവിയും അപ്പച്ചനും പരസ്പരം നോക്കി... അപ്പൊ തന്നെ എബി വായിലുള്ള അപ്പം ചവച്ചിറക്കി..... അവർക്ക് മുന്നിലായി വന്ന് കൊണ്ട്.....
 
"ആ ഒരു പരിഗണന അവർക്ക് ഇനി കൊടുക്കണ്ട ഡെവിയെ..... അവരത് അർഹിക്കുന്നില്ല......
 
പിന്നെ  വല്ല്യമ്മച്ചിയും ലീനമ്മയും... അവര്  പാവവാ......അവരപ്പനും മോനും ചെയ്യുന്നതിന് അവരെന്ന പിഴച്ചു......
 
ഇനിയും നമുക്ക് ഇന്നത്തെ പോലെ ഇടക്കിടക്ക് അവിടെ പോയി സാമ്പത്തിക നഷ്ടം ഉണ്ടാക്കണം...... എന്നെക്കൊണ്ട് ഇടിച്ചിടാൻ കഴിയില്ലെങ്കിലും അങ്ങനെയൊക്കെ പകരം വീട്ടാൻ കഴിയും......കുത്ത് പാളയെടുക്കണം ബ്ലഡി ഫുൾസ്......"😁😏
 
അത് കേട്ട് അപ്പച്ചൻ ദേവിക്ക് നേരെ തിരിഞ്ഞു കൊണ്ട്.....
 
"നീ ഇന്ന് അവിടെ പോയായിരുന്നോ....."
 
 ന്ന് ചോദിച്ചത് കേട്ട് എബി തിരിഞ്ഞു ഓടി ടേബിളിൽ ഉള്ള ജ്യൂസ് എടുത്തോണ്ട് വന്ന് ഒരു സിപ് കുടിച് അവർക്കടുത്തേക്ക് തിരികെ വന്ന് കൊണ്ട്.....
 
"അതിന്റെ കാര്യം ഒന്നും പറയേണ്ട വല്യപ്പ.....ഒരുഗ്രൻ എൻട്രി അല്ലാരുന്നോ.....
 
യൂ കൊന്വ......ഞങ്ങൾ അങ്ങോട്ട് നേരിട്ടു പോകുന്നു...... ഗേറ്റ് ചവിട്ടിത്തുറന്ന് ഒരു മാസ്സ് എൻട്രി......😎
 
പുറത്ത് ആരെയും കണ്ടില്ല.....അല്ലേൽ അവിടെ വെച് ഒരു ഫൈറ്റ് ഒക്കെ നടത്തി എന്റെ കൈകരുത്ത് അവിടുത്തെ ജോലിക്കാർ അറിഞ്ഞേനെ.... അതിനുള്ള ഭാഗ്യം അവന്മാർക്കുണ്ടായില്ല.... ഒറ്റ പട്ടി കുഞ് പോലും ഉണ്ടായില്ല........അതിന്റെ വിസമത്തിൽ....ഞങ്ങൾ അകത്തേക്ക് കടന്ന്.....വാതിൽ ചവിട്ടി തുറ....."
 
ന്ന് പറഞ്ഞു ഇതൊക്കെ എന്ത് ന്നുള്ള രീതിയിൽ മുഖം ചെരിച്ചതും തൊട്ടടുത്ത് നിന്ന ഡെവിയുടെ നോട്ടത്തിൽ ഒന്ന് ചൂളി പോയി...... പെട്ടന്ന്.....
 
"ആ അത്‌ പിന്നെ ചവിട്ടി തുറക്കുന്നതിന് മുന്നേ ബെൽ അമർത്തിയത് കൊണ്ട് വാതിൽ തുറന്ന്.......😁.....
 
ഏതായാലും തുറന്ന് പിന്നെ ഒന്നും നോക്കീല്ല.....ഞങ്ങൾ നേരെ അവന്റെ റൂം ലക്ഷ്യമിട്ടു നടന്നു....... പെട്ടന്ന് ആണ് അത്‌ കണ്ടത്....... "😲
 
"എന്ത്......"😲
 
 ന്ന് അപ്പച്ചൻ അവന്റെ കണ്ണും തള്ളുയുള്ള എക്സ്പ്രെഷൻ കണ്ട് ആകാംക്ഷയോടെ കൂടെ ചോദിച്ചതും......
 
 "അവിടെ ടേബിളിലായി ഒരു ബൌൾ നിറയെ ചിപ്സ്...... ന്റെ സാറേ.... പിന്നെ ചുറ്റുള്ളതൊന്നും ഞാൻ കണ്ടില്ല....... ഒൺലി ഓൺ ചിപ്സ് പത്രം ആൻഡ് ലോട്സ് ഓഫ് ചിപ്സ്......"😋.....
 
ന്ന് അവൻ വായും തുറന്ന് നിന്നതും.... അത്‌ കേട്ട് അപ്പച്ചൻ പല്ല് കടിച്ചോണ്ട്......
 
"അപ്പോ അവന്റെ അടുത്ത് പോയില്ലേ......."
 
"അത്‌ പോയി..... ഞാനല്ല അവൻ....... ഞാനവിടെ പോയി ചിപ്സ് പത്രവുമെടുത്ത് അവിടെയിരുന്നു....... ന്റെ ലക്ഷ്യം അടിയിടി അല്ലാർന്നു....... യു നോ.....ഞാൻ കോൺസെൻട്രറ്റ് ഒൺലി ഓൺ സാമ്പത്തിക നഷ്ടം......
 
ഇതൊക്കെ പറഞ്ഞു വന്നത് എന്തിനാണെന്ന് അറിയോ...... അറിയോ ഡെവി...... അറിയോ..... അറിയോ..... "
 
ന്ന് പറഞ്ഞു ഡെവിക്ക് നേരെ തിരിഞ്ഞതും അവൻ അതാ ഫോണും തോണ്ടി സോഫയിലിരിക്കുന്നു...... തിരിഞ്ഞു അപ്പച്ചനെ നോക്കിയപ്പോൾ.....
 
സ്വയം തനിക്കിതന്തിന്റെ കേടായിരുന്നുന്നെയുള്ള എക്സ്പ്രെഷൻ ഇട്ട് ദയനീയമായി എബിയെ നോക്കി നിന്നു......
 
അത്‌ കണ്ടിട്ട് പോലും കുലുക്കമില്ലാതിരുന്ന എബി......
 
"പറഞ്ഞു വന്നത് നമുക്ക് അതുപോലൊരു ചിപ്സ് പക് ഇവിടെ വരുത്തണം....  എന്നാ ടെസ്റ്റ് ആയിരുന്നുന്ന് അറിയോ......
 
 ഇവിടുത്തെ കലവറ കൊണ്ടൊരു ഉപയോഗല്ല.....യൂ നോ വല്യപ്പ..... എന്റെ സോ കോൾഡ് അമ്മച്ചിയോട് ഞാൻ പറഞ്ഞു...... ഒരു ഉണ്ണിയപ്പം ഉണ്ടാക്കി തരാൻ...... ഹേ ഹേ...... കോളെസ്ട്രോൾ വരും പോലും......"😏😏
 
ന്നുള്ള എബിയുടെ സംസാരം കേട്ട് സഹികെട്ട അപ്പച്ചൻ....
 
"കൊടുങ്കാറ്റിൽ ആന പാറിയത് പറയുമ്പോ അവന്റെ ഒരു കോണകം പാറിയ കഥ......."
 
ന്നും പറഞ്ഞു അവനെ രൂക്ഷമായി നോക്കി പുറത്തോട്ടു പോയി......
 
അവരുടെ സംസാരം മുന്നോട്ടു പോകുന്നതിനിടയിൽ ഡെവി പതിയെ മുകളിലോട്ട് വെച് പിടിച്ചു.....
 
"ഓഹോ..... നമുക്ക് ഒരു വിലയും ഇല്ലെ..... അമ്മച്ചി..... രണ്ടു അപ്പോം കൂടെ എടുത്തേക്ക്...... "
 
ന്ന് അലറി കൂവി ഡൈനിങ് ടേബിളിൽ പോയി ഇരുന്ന്..... വെട്ടി വിഴുങ്ങി......
 
 
നേരത്തെ വല്യമ്മച്ചിയുടെ കൂടെ പോയ ശിവ ഏറെനേരം അവരോട് സംസാരിച്ചിരുന്നു.....വല്യമ്മച്ചിയുടെ കയ്യിലായി കൈ ചേർത്ത്  പതിയെ.......
 
"വല്യമ്മച്ചി ട്രീസമ്മ എവിടെ ഇതുവരെയായി ഇങ്ങോട്ട് കണ്ടില്ലല്ലോ....."
 
 "അതു മോളെ അവിടെ ചെറിയൊരു പിണക്കത്തിലാ....... റോസിയും കൂടെയുണ്ട് ശ്രാവൺ ആയിട്ടല്ലേ അവർക്ക് അറിയൂ....."
 
"കൃഷ്ണ പ്രശ്നമാണോ വല്യമ്മച്ചി.... ന്നോട് ദേഷ്യമാകും അല്ലേ......"
 
"അതൊന്നും ഇല്ല കൊച്ചെ.....  നീ പോയെന്ന് സംസാരിച്ചാൽ മാറാവുന്നെള്ളൂ...... അധികം പിണങ്ങിയിരിക്കാനൊന്നും എന്റെ മരുമക്കൾക്ക് അറിയത്തില്ല..... ഒരു പരിഭവം അത്രയുള്ളൂ...... എന്റെ കൊച്ചെ നിന്നോട് പിണങ്ങാനൊന്നും ആർക്കും കഴിയുവേല....."
 
"എന്നാൽ പോയൊന്ന് സംസാരിക്കാം അല്ലേ..... ദേഷ്യം കാണും ശ്രാവൺ ആയിട്ട് മനപ്പൂർവ്വം അല്ലെങ്കിലും സാഹചര്യം കൊണ്ട് നിക്ക് അവരെയൊക്കെ പറ്റിക്കേണ്ടി വന്നതാ......."
 
"അത്‌ വിട് കൊച്ചെ...... ന്നാലും പറയാതെ വയ്യ കേട്ടോ നീ ശ്രാവണി ആയിരിക്കുന്നത് തന്നെയാ നല്ലത്.....പാന്റും ഷർട്ടുമിട്ട്... ആ കോലത്തിൽ അല്ലേ ഞാൻ കണ്ടിട്ടുള്ളൂ.... ഈ വേഷത്തിൽ കൊച് അതിലും സുന്ദരിയാ.....ഇനി അതൊന്നും ഓർത്ത് വിഷമം വരുത്താതെ ചെല്ല് അവര് അടുക്കളയിൽ കാണും......"
 
 ന്ന് പറഞ്ഞതിന് അവൾ അവരോട് സമ്മതം ചോദിച് അവിടെ നിന്നും നേരെ അടുക്കളയിലേക്ക് വിട്ടു......
 
അവിടെ ചെന്ന് നോക്കുമ്പോൾ രണ്ടുപേരും ഓരോ പണിയിലായിരുന്നു.....
 
അത്‌ കണ്ട് എങ്ങനെ സംസാരിച് തുടങ്ങുമെന്ന് കരുതി ടെൻഷൻ അടിച്ചു ഒരുവിധം പരുങ്ങി നിന്ന ശിവ പതിയെ......
 
"ട്രെസമ്മേ........"
 
ന്ന് വിളിച്ചെങ്കിലും നോ മെയിന്റ്.......
 
"റോസിലിയാന്റി......"
 
എവിടെ അവരും ഒന്നും കേൾക്കുന്നില്ല......
 
ന്റെ കൃഷ്ണ എങ്ങിനെയെങ്കിലും ഇവരെ വളച്ചു കുപ്പിയിലാക്കിയേ പറ്റൂ......
 
ഏതായാലും ഇവിടെ എത്തി..... ഇനിയങ്ങോട്ട് ഇവരുടെ മുഖം കറുപ്പിച്ചു കൊണ്ടുള്ള പെരുമാറ്റത്തിൽ എങ്ങനെയിവിടെ നിൽക്കും..... അതുകൊണ്ട് ഒരു സന്ധിസംഭാഷണത്തിൽ എത്തേണ്ടി വരും......
 
ന്നൊക്കെ മനസ്സിൽ കണക്ക് കൂട്ടി പെട്ടെന്ന് അവരുടെ അടുത്തേക്ക് നടന്നു ചെന്ന് ട്രീസാ അമ്മയുടെ കയ്യിൽ പിടിച്ചു.....
 
 തിരിഞ്ഞു നിന്ന അവരുടെ മുഖം ഗൗരവപൂർണ്ണമായത് കണ്ട് ആ കൈ രണ്ടും കൂട്ടി പിടിച്ചുകൊണ്ട്....
 
"ട്രീസമേ ന്നോട് ദേഷ്യം ഉണ്ടാകും ന്നറിയാം...... ഒന്നും മനപൂർവ്വം അല്ല..... ആ ഒരവസ്ഥയിൽ നിക്ക് മറ്റു മാർഗമല്ലാതെ  ഉണ്ടായിരുന്നില്ല......ന്നോട്.... ന്നോട് ക്ഷമിക്കില്ലേ....."
 
ന്നു പറഞ്ഞതും.... ആ കൈകൾ തന്റെ കയ്യിൽ നിന്നും വേർപെടുത്തി തിരിഞ്ഞുനിന്നു..... അതോടെ മനസിൽ ചെറു നോവിനാൽ കണ്ണുകൾ നിറഞ്ഞു വന്നു.......
 
എന്തോ അവരുടെ അവഗണന അവൾക്ക് മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടതുo പൊടുന്നനെ അവൾ അവരുടെ കാൽക്കലായി ഇരുന്നു....ആ കാലിൽ ആയി  തന്റെ വിരലുകൾ സ്പർശിച്ചു....
 
"ട്രീസാമ്മേ ഞാൻ......"
 
ന്ന് പറഞ്ഞു മുഴുവനാകും മുന്നേ....
 
"ന്നതാ കുട്ടി ചെയ്യുന്നേ......"
 
ന്നു പറഞ്ഞ് പെട്ടന്ന് ഞെട്ടി പിടഞ്ഞു തിരിഞ്ഞു ഇരു ഷോൾഡറിലുമായി പിടിച്ചു എണീപ്പിച്ചു.....
 
 അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിന്നിരുന്നു.....
 
"ന്നോട് ക്ഷമ......"
 
ന്ന് പറഞ്ഞു മുഴുവനാക്കും മുന്നേ ശിവ ട്രീസമ്മയുടെ മാറിലേക്ക് വീണു കണ്ണു നിറച്ചിരുന്നു.....
 
 എന്തോ പെട്ടെന്ന് അവൾ അങ്ങനെ ചെയ്തപ്പോൾ ട്രീസ ഒന്നമ്പരന്നു വെങ്കിലും..... പതിയെ ആ മുഖത്ത് വാത്സല്യത്തോടെ ചെറു പുഞ്ചിരി വിരിഞ്ഞു......
 
" എനിക്ക് ദേഷ്യം ഒന്നുമില്ല കൊച്ചെ...... ചെറിയൊരു പിണക്കം.....ഇപ്പോ ദേ അതുo മാറി.... ഇനിയും കണ്ണു നിറയിക്കാതെ......
 
എന്നാലും ആൺ വേഷത്തേക്കാൾ നല്ലത് ഇതുതന്നെയായിരുന്നു ട്ടോ......അല്ലേ ഡി റോസ്‌ലി......"
 
ന്ന് അവർ റോസ്‌ലി ആന്റിയോട് ചോദിച്ചതും......
 
 ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞിതോടൊപ്പം അവർ തന്റെ കൈകൊണ്ട് ശിവയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു......
 
" ഞങ്ങൾക്ക് പിണക്കം ഒന്നുമില്ല മോളെ...... ഇങ്ങനെയൊരു മോളാണ് ഇവിടെ ഇത്രയും ദിവസം നിന്നതന്ന് ഞങ്ങൾക്കറിയില്ലായിരുന്നല്ലോ...... എങ്ങനെ വിഷമിച് നീ കണ്ണ് നിറക്കണ്ട...... എന്തോ നിന്റെ കണ്ണുനീർ എനിക്ക് കാണാൻ കഴിയുന്നില്ലട്ടൊ......."
 
ന്ന് പറഞ്ഞ് ശിവയുടെ കണ്ണുകളിലേക്ക് റോസി ആൻഡ് ഉറ്റു നോക്കിക്കൊണ്ടിരുന്നു.......
 
അതിനിടയിൽ ട്രീസയുടെ സംസാരത്തിൽ റോസ്‌ലി പൊടുന്നനേ നോട്ടം അവളിൽ നിന്നും മാറ്റി മറുഭാഗത്തേക്കായി തിരിഞ്ഞു നിന്നു......
 
അപ്പോഴും ആ കണ്ണുകൾ തന്നെ എന്തൊക്കെയോ ഓർമിപ്പിച്ചതിലൂടെ റോസിലിയുടെ മനസ്സിൽ എന്തെന്നില്ലാത്ത  വേദന നിറഞ്ഞു വന്നു.......പെട്ടന്ന് ഇരുകണ്ണുകളും അടച്ച് ശ്വാസം വലിച്ചു വിട്ട്..... മനസ്സിൽ ഉയർന്ന് വന്ന വേദനയെ അടക്കി ചെറു ചിരിയോടെ അവരോടൊപ്പം സംസാരത്തിലേർപ്പെട്ടു........
 
അവർക്ക് രണ്ടുപേർക്കും ശിവയോട് എന്തെന്നില്ലാത്ത അടുപ്പം തോന്നി..... അവരുടെ സംസാരവും പെരുമാറ്റവും അവർക്ക് അവളെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണവുമായി....ഓരോ ജോലിയിൽ അവരെയും സഹായിച്ചുകൊണ്ട് അവൾ അവിടെ കൂടി......അതിനിടയിൽ ട്രീസാമ്മ....
 
"ശിവ മോളെ.... നി ആദ്യം ഉപയോഗിച്ച ആ റൂം തന്നെ എടുത്തേക്ക്.......നിന്റെ ബാഗ് അവിടെ കൊണ്ട് വച്ചേക്.... അല്ല നിന്റെ ബാഗ് എവിടെ......"
 
"അത്‌... ഞാൻ..... ആ.... വണ്ടിയിൽ നിന്നെടുത്തില്ല.....ന്നാൽ ഞാൻ പോയി എടുത്തിട്ട് വരാം......"
 
"ന്നാൽ മോൾ പോയി അത്‌ റൂമിൽ കൊണ്ട് വെച് ഫ്രഷ് ആയി വന്നേക്ക്.......ന്നിട്ട് ടേബിളിൽ ഫുടൊക്കെയെടുത്ത് വെക്കാം   "
 
ന്ന് പറഞ്ഞതും..... അവൾ നേരെ പുറത് പോയി വണ്ടിയിൽ നിന്ന് തന്റെ ബാഗുമെടുത്തു നേരെ റൂമിലേക്ക് വിട്ടു.......
 
അവിടെ എത്തി ബാഗ് ഷെൽഫിൽ വെച് കയ്യും മുഖവും കഴുകി നേരെ താഴേക്ക് വിട്ടു....
 
അവിടെ എത്തിയതും ടേബിളിലായി എല്ലാവരും എത്തിയിരുന്നു.....
 
ഡെവി ആണേൽ ഫോണിൽ തോണ്ടിയാണ് ഇരുപ്പ്.......
 
അവൾ വന്നതും..... വല്യമ്മച്ചി.....
 
"ആ ശിവ മോളെ വന്നിരിക്ക്....ഭക്ഷണം കഴിക്കാം....."
 
ന്ന് പറഞ്ഞതിന് അവളൊന്നു പരുങ്ങി നിന്നു എന്നിട്ട് പറഞ്ഞു....
 
"അത്‌.....വേണ്ട വല്യമ്മച്ചി..... ഞാൻ.... ഞാൻ അടുക്കളയിൽ നിന്ന് കഴിച്ചോളാം.....
 
ഇവിടെ ഇരുന്ന് കഴിക്കാൻ നിക്ക് കഴിയില്ല...... ഞാൻ ഇവിടെ ജോലിക്ക് വന്നതല്ലേ....... ഇവിടുത്തെ ജോലിക്കാരിയാ..... അത്‌ ഞാൻ മറക്കാൻ പാടില്ലല്ലോ....."
 
ന്ന് പറഞ്ഞതും..... അതുവരെ ഫോണിൽ തോണ്ടി ഇരുന്ന ഡെവി മുഖമുയർത്തി ശിവയെ രൂക്ഷമായി നോക്കിയതും...... അവൾ അവന്റെ നോട്ടം കണ്ട് മുഖം തിരിച്ചു അവരോടെല്ലാം പുഞ്ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി.....
 
അവിടെ വെച്ച കറി പത്രമെടുത്ത് ടേബിളിൽ കൊണ്ട് വെച് തിരിഞ്ഞു നടക്കവേ......
 
"ശിവ മോളെ....മോൾ ഇവിടെ ജോലിക്ക് വന്നതാവാം.... പക്ഷെ മോൾ ഞങ്ങളുടെ കൂടെ ഇരുന്നു കഴിക്കുന്നതാ എല്ലാവർക്കും ഇഷ്ട്ടം......"
 
ന്ന് ഡെവിയുടെ അപ്പച്ചൻ പറഞ്ഞതും......
 
"അത്‌ വേണ്ട സർ.... ഞാൻ... അത്‌ ശരിയല്ല..... ന്നെ നിർബന്ധിക്കരുത്........"
 
ന്ന് പറഞ്ഞതും..... വല്യമ്മച്ചി.....
 
"ഇന്ന് ഇരുന്നില്ല.... അത്‌ ഓക്കേ.... ഇനി അങ്ങോട്ട് അത്‌ പാടില്ല..... നി ഇവിടെ ജോലികൾ വന്നതാണെന്നല്ലേ പറഞ്ഞത്..... അപ്പൊ ഞങ്ങൾ പറയുന്നത് അനുസരിക്കണ്ടേ.... ഹേ......"
 
ന്ന് ചോദിച്ചതിന് അവൾ തലയാട്ടിയുതും..... വല്യമ്മച്ചി....
 
"അപ്പൊ ഇനിമുതൽ ഭക്ഷണം കഴിക്കുമ്പോൾ നീയും ഇവിടെ ഉണ്ടാകണം..... ഇതു ന്റെ ഓർഡർ ആണ്....അനുസരിച്ചേ പറ്റൂ......."
 
ന്ന് പറഞ്ഞതും അവൾ വല്യമ്മച്ചിയെ ദയനീയമായി നോക്കി..... എവിടെ ആള് മൈൻഡ് പോലും ചെയ്തില്ല.....
 
വല്യമച്ചിയുടെ ഓർഡറിൽ ഡെവിയുടെ മുഖത്തു പൂനിലാവ് ഉദിച്ചു.....
 
അവൻ അവളെ നോക്കി പിരികം പൊക്കിയതും...... അവൾ അവനെ ചെറഞ്ഞു നോക്കി... വെട്ടിത്തിരിഞ്ഞു പോകാൻ നിക്കവേ.... ഡെവി......
 
"ഹലോ.... ആ കറി ഒന്ന് വിളമ്പി താ.... ജോലിക്ക് വന്നതല്ലേ......."
 
ന്ന് ലാസ്റ്റ് ഒന്ന് ഊന്നി പറഞ്ഞതും.... അവൾ അവനെ പല്ല് കടിച്ചു നോക്കി അവർക്കൊക്കെ ചിരിച്ചു കൊടുത്ത്.... അവന്റെ അടുത് പോയി കറി എടുത്തു അവന്റെ പാത്രത്തിലേക്ക് വിളമ്പി......
 
"വല്യമ്മച്ചി എബിയെ കണ്ടില്ല...... ഭക്ഷണം വേണ്ടേ ആൾക്ക്......."
 
"അവൻ കോളേജിലൊന്ന് പോയി....... ഇനി വൈകീട്ടെ വരുള്ളൂ......ഭക്ഷണം അവിടെന്ന് കഴിച്ചോളും......."
 
ന്ന് റോസ്‌ലി ആന്റി പറഞ്ഞതും..... അവൾ ചിരിച്ചു അവിടെ നിന്ന് പോകാന് നിന്നതും..... ഡെവി....
 
"ആ വെള്ളമെടുക്ക്........"
 
ന്ന് പറഞ്ഞതും..... അവൾ അങ്ങേരെ മനസ്സിൽ പ്രാകി ടേബിളിന് നടുക്കുള്ള ജഗ് ഏന്തി വലിഞ്ഞടുക്കവേ....
 
ഡെവി അവളുടെ വയറിൽ പിച്ചിയതും...അവൾ പിടഞ്ഞു കൊണ്ട്.....
 
"അമ്മ....."
 
ന്ന് പറഞ്ഞു അവളുടെ കയ്യീന്ന് ജഗ് കൈ വിട്ടു പോകും മുന്നേ അത്‌ ബാലൻസ് പിടിച്ചു നിന്നു.... പെട്ടന്ന് അതുമെടുത്ത് നേരെ നിന്ന്....
 
"അത്‌ പെട്ടന്ന് ക... കയ്യീന്ന്.... ഞാൻ......"
 
ന്ന് പറഞ്ഞു പെട്ടന്ന് ഗ്ലാസ്സിലേക്ക് വെള്ളം പകർന്നു...... ഡെവിയെ രൂക്ഷമായി നോക്കി....
 
"പട്ടി........"
 
ന്ന് പതിയെ പറഞ്ഞു അവന്റെ കാലിൽ അമർത്തി ചവിട്ടി ഞെരിച് അവിടെ നിന്ന് അടുക്കളയിലേക്ക് പോയി.....
 
അവളുടെ പോക്ക് കണ്ട്.....ഡെവി മനസ്സിൽ.....
 
സല്ഫ്യുരിക് ആസിഡ് മോളെ....നിന്റെ വിര്യം ഒന്ന് കുറക്കുന്നുണ്ട് ഇച്ചായൻ....... എന്നതാ ന്നെ വിളിച്ചെ......അതിനുള്ള പണിഷ്മെന്റ് കയ്യോടെ മേടിക്കാൻ ഒരുങ്ങിയിരുന്നോ.......
 
ന്ന് മനസ്സിൽ പറഞ്ഞു ചിരിച് ഭക്ഷണം കഴിചോണ്ടിരുന്നു....
 
അടുക്കളയിൽ എത്തിയ ശിവ അവന്റെ ആ പ്രവർത്തിയിൽ കലി കയറി.... അങ്ങേരെയും പ്രാകി കൊണ്ടിരുന്നു....
 
അവരുടെ ഭക്ഷണം കഴിക്കൽ കഴിഞ്ഞു പാത്രo എടുത്തു കൊണ്ട് പോയി.....അവളും കഴിച്ചു യെല്ലാം വൃത്തിയാക്കി നേരെ റൂമിലേക്ക് വിട്ടു......
 
അവിടെ എത്തി കതക് തുറന്ന് അകത്തേക്ക്  കയറി ഷാൾ അഴിച്ചു സ്റ്റാൻഡിൽ ഇട്ട് മുടി മുഴുവൻ വാരി കെട്ടി നേരെ വാഷ്‌റൂമിൽ കയറി.......
 
കയ്യും കാലും മുഖവും കഴുകി....വെളിയിലേക്കിറങ്ങി ടവലെടുക്കാൻ തിരിഞ്ഞതും....
 
തന്റെ ബെഡിലായി തല താങ്ങി ചെരിഞ്ഞു കിടക്കുന്ന ഡെവിയെ കണ്ട് തറഞ്ഞു നിന്നു പോയി ശിവ........
 
അവനെ അവിടെ കണ്ട ഞെട്ടലിൽ അവൾ പെട്ടന്ന് കതകിലേക്ക് നോക്കിയതും...... അത്‌ ലോക്ക് ആണെന്ന് മനസിലാക്കിയ ശിവ....
 
പെട്ടന്ന് അത്‌ തുറക്കാനായി ഓടിയതും..... പോടുന്നനെ ഡെവി ബെഡിൽ നിന്നെണീറ്റ് തന്റെ മുന്നിലൂടെ ഓടിയ ശിവയെ പിടിച്ചു വലിചു......
 
വലിയുടെ അഘാദത്തിൽ വേച്ചു പോയ ശിവ ബാലൻസ് തെറ്റി ഡെവിയുടെ മേലേക്ക് വീണതും..... വീഴ്ചയുടെ ഫലമായി ശിവയുടെ അധരം ഡെവിയുടെ കഴുത്തിലായി അമർന്നു.......
 
തുടരും.......
 
ഇന്ന് ഇനി വേണേൽ അഭിപ്രായം പോരട്ടെ..... ❤️❤️
 
💘ആമി💘

 ❤️പ്രണയശ്രാവണാസുരം❤️ - 35

❤️പ്രണയശ്രാവണാസുരം❤️ - 35

4.7
5325

❤️പ്രണയശ്രാവണാസുരം❤️ Part-35 അമീന 📝 🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋 വലിയുടെ അഘാദത്തിൽ വേച്ചു പോയ ശിവ ബാലൻസ് തെറ്റി ഡെവിയുടെ മേലേക്ക് വീണതും..... വീഴ്ചയുടെ ഫലമായി ശിവയുടെ അധരം ഡെവിയുടെ കഴുത്തിലായി അമർന്നു....... അറിയാതയാണെങ്കിലും ആ അധരത്തിന്റെ ചൂടിൽ ഡെവിയുടെ മിഴികൾ വിടർന്നു..... ന്നാൽ ആ ഒരു സംഭവത്തിൽ ശിവയുടെ കണ്ണുകൾ തള്ളി സ്തംഭിച് കൊണ്ട് പതിയെ തന്റെ മുഖം അവന്റെ കഴുത്തിൽ നിന്ന് ഉയർത്തിയതും....... ഡെവിയതാ അവളെ തന്നെ നോക്കി കൊണ്ട് കിടക്കുന്നു....... അവന്റെ സ്വയo മറന്ന നോട്ടത്തിൽ അവളുടെ ഹൃദയതാളമുയർന്നതും..... കണ്ണുകൾ പിടഞ്ഞു മാറ്റി...... അവനിൽ നിന്ന് വിട്ട് മാറാൻ നിന്നതും..... ഉയർത