Aksharathalukal

ഒരു Nss പ്രണയഗാഥ 💞

    Copyright ©

This work is protected in accordance with section 45 of the copyright act 1957(14 of1957)and should not  
Used in full or part without the creator's prior permission.



മനസ്സ് നന്നാവട്ടെ.....


മതമേതെങ്കിലും ആകട്ടെ....


മാനവ ഹൃത്തിൻ 


ചില്ലയിലെല്ലാം...


മാൺ പുകൾ വിടരട്ടെ...(2)


മനസ്സ് നന്നാവട്ടെ..(3)


സൗഹൃദ സിദ്ധികൾ പൂത്താൽ സൗവര്ണാഭ പരന്നാൽ (2)


സുരഭില ജീവിത മാധുരി വിശ്വം


സമസ്തമാരുളുകയല്ലോ......

മനസ്സുനന്നാവട്ടെ (2)


സത്യം ലക്ഷ്യമാതാകട്ടെ...

ധർമം പാത അതാകട്ടെ... (2)


ഹൈന്ദവ ക്രൈസ്തവ ഇസ്ലാമികളുടെ....

കൈകൾ ഇണങ്ങിടട്ടെ....

മനസ്സ് നന്നാവട്ടെ.. മതമേതെങ്കിലും ആകട്ടെ ... (2)


മനസ്സ് നന്നാവട്ടെ.....
      Nss തീം  ഗാനം എല്ലാ കർണ പടങ്ങളെയും       കുളിരണിയിച്ചു.....

എത്ര തവണ കേട്ടാലും മനസ്സിനെ കോരിത്തരിപ്പിക്കുന്ന  ഒരു മാസ്മരികത ഈ ഗാനത്തിന് ഉണ്ട്.....

ഈ കോളേജിൽ ഗാനം ആലപിച്ചത് കോളേജിന്റെ ആസ്ഥാന ഗായകരാണ്....
അവരുടെ ഒരു ബാൻഡ്... ഗേൾസ് &ബോയ്സ്  ഒരുപോലെ പങ്കാളിത്തമുള്ള  ഒരു ബാൻഡ്....
കോളേജിലെ എല്ലാ പരിപാടിക്കും ഇവരുടെ ഒരു സോങ് നിർബന്ധമാണ്..

.....തബല..... അതാണ് ബാൻഡ് നെയിം...
 തീം  സോങ് പാടിയപ്പോൾ  എല്ലാവരും കൈകൾ 

കോർത്തു പിടിചാണ്  പാടിയത്....

ഈ ഗാനത്തിന് അനുസരിച് അവളുടെ ചിന്തകൾ ഏഴ്  വർഷം പിറകോട്ടു സഞ്ചരിക്കുകയായിരുന്നു.....

NSS  എന്നതിന്റെ ഫുൾ ഫോം പോലും അറിയാതെ അതിന്റെ വോളടീർസ് ആകാൻ കച്ച കെട്ടി പുറപ്പെട്ട  പുറപ്പെട്ട പതിനേഴു വയസ്സിന്റെ പൊട്ടത്തരങ്ങളും..... അതിന് മാറ്റേകാൻ  പോന്ന സൗഹൃദങ്ങളും....

ഒരു ക്ലാസ്സിലെ മുഴുവൻ കുട്ടികളും ഗ്രേസ് മാർക്കിന്നായി Nss എന്ന National service scheme മിൽ വരിക എന്തൊരു വിരോധാഭാസം അല്ലെ..... പക്ഷെ അവർക്കത്  പ്രായത്തിന്റെ ചാപല്യമായിരുന്നു..

Nss സ്കീമിൽ അംഗത്വം കിട്ടാൻ ഫോം ഫിൽ ചെയ്യണം എന്നും.. അതിനായി ഇന്റർവ്യൂ ഉണ്ടെന്നും അറിഞ്ഞപ്പോൾ തന്നെ ഒരുവിധം എല്ലാ എണ്ണവും പിന്മാറി ... പിന്നെയുള്ള 14 എണ്ണം വച്ച കാല് പിന്നോട്ട്  വച്ചില്ല...

പോകാൻ തന്നെ തീരുമാനിച്ചു....

അതിനായി ഉള്ള ഇന്ററാക്റ്റീവ്  സെഷൻ വച്ചു നമ്മുടെ പതിനാല്  എണ്ണവും പിന്നെ മറ്റു ഡിപ്പാർട്മെന്റുകളിലെ കുറെ എണ്ണവും.... താല്പര്യമുള്ള  എല്ലാവർക്കും പങ്കെടുക്കാം... ഇതിൽ ഇന്റർവ്യൂ ചെയ്ത് എടുക്കുന്ന കുറച്ചു പേരിൽ നിന്ന്  സെലക്ട്‌ ചെയ്യുന്നവരെ ക്യാമ്പിന് അയക്കും...

ആ പ്രാവശ്യം ക്യാമ്പ്  MNCഎന്ന സ്ഥാപനത്തിൽ ആയിരുന്നു.

അതൊരു അനാഥമന്ദിരം +അഗധി മന്ദിരം ആയിരുന്നു....

------------------------------------

ഞങ്ങൾ ബി. എ ഇക്കണോമിക്സ് ആദ്യ വർഷ വിദ്യാർഥിനികൾ....

  വന്നപ്പോൾ തന്നെ  ടീച്ചേഴ്സിന്റെ കണ്ണിൽ കരടും സർവോപരി  4ആൺകുട്ടികൾ മാത്രമേ ക്ലാസ്സിൽ ഉള്ളൂ എന്നതും... ക്ലാസ് ഞങ്ങളുടെ കുത്തക ആക്കി....മാറ്റി...

ഇക്കണോമിക്സിൽ മറ്റു ആർട്സ് ഡിപ്പാർട്മെന്റ് പോലെ ആൺകുട്ടികൾ ഉണ്ടാവാറില്ല...

തൊഴിൽ സാധ്യത ഇല്ലത്രെ.....

ഇത്തരത്തിൽ മിസ്സുമാർക് ഞങ്ങൾ തലവേദന ആയ ടൈമിൽ  ആണ് ക്യാമ്പ് അന്നൗൺസ്‌മെന്റ്  പ്രിൻസി സുമലത മാം... പുറപ്പെടുവിക്കുന്നത്.....

ഞങ്ങൾ വളരെ ഹാപ്പി ആയിരുന്നു... പക്ഷെ ഡേറ്റ് ഡിക്ലയർ  ചെയ്‌യുന്നത് വരെ മാത്രമേ അതിന് ആയുസ്സ് ഉണ്ടായിരുന്നുള്ളു....

ഓണം വെക്കേഷൻ ടൈമിൽ....

എല്ലാരും പുതിയ സിനിമ കണ്ടും  യാത്ര പോയും ആഘോഷിക്കുമ്പോൾ ഞങ്ങൾ മാത്രം.. അവിടെ പറമ്പ് ക്‌ളീൻ ചെയ്യുന്നു....

എന്തൊരവസ്ഥ.....

മുന്പേ ഒഴിവായ ബാക്കിയുള്ളവർ ഞങ്ങളെ  കളിയാക്കുന്നു....

അതെ നിമിഷം തന്നെ നാലഞ്ചു തലകൾ വാതിലിന് പുറത്ത് വെളിവായി...

വന്ന് ഉടനെ തന്നെ കൂട്ടത്തിലെ സുമുഖനും സുന്ദരനുമായ ചേട്ടൻ സംസാരിച്ചു തുടങ്ങി

"Dear friends...

 Our college was coducting a seven day camp programme for NSS volunteers . Seddam sir is our co ordinater. Those who selected for that they  should report the exact date. Otherwise they will punished."

ചേട്ടൻ പറഞ്ഞു  നിർത്തി...

"എന്റെ പേര്  നിഹാൽ മുഹമ്മദ്‌..

ഞാൻ ബി. എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആണ് സെക്കന്റ്‌ ഇയർ. നിങ്ങൾക് കാര്യങ്ങൾ പറഞ്ഞു തരാൻ സെക്കന്റ്‌ ഇയറിലെ ഞാനും കുറച്ചു പേരും കൂടെ കാണും ക്യാമ്പിൽ....

അപ്പൊ ശെരി നിങ്ങളുടെ ചർച്ച തുടരട്ടെ..."

അവർ പോയപ്പോൾ ദാഹിച്ചു വലഞ്ഞ ഞങ്ങള്ക് മിൽക്ക് ഷേക്ക്‌ കിട്ടിയ പ്രതീതി ആയിരുന്നു....


ഞങ്ങൾ ഓരോരുത്തരായി അഭിപ്രായം പറഞ്ഞു തുടങ്ങി...

"ഇവർ ഒക്കെ ഉള്ളപ്പോൾ നേരംപോക്ക് ഉണ്ടാകും "

"വേറെ ഡിപ്പാർട്മെന്റിലെ ബോയ്സും ഉണ്ടെന്ന് "

"ബോയ്സ് ആണ് ക്യാമ്പിൽ കൂടുതൽ "

"നമ്മളും പിന്നെ മറ്റു ഡിപ്പാർട്മെന്റിലെ 8 പെൺകുട്ടികളും അങ്ങനെ ആകെ 22 പെൺകുട്ടികളും നമുക്കായി 2 മിസ്സുമ്മാരും ആണ് ഉണ്ടാവുക "

"അപ്പൊ ഇനി  MNC യിൽ....."

"ഏതൊക്കെ സർ ആണാവോ? "

"ഒരാൾ സെദ്ധം  സാർ ആണ്.. ഒരാൾ കൂടെ കാണും..."

ഞങ്ങളുടെ ചർച്ച പുരോഗമിക്കേ അന്നൗൺസ്‌മെന്റ് വന്നു....

"സ്റ്റുഡന്റസ്...

      എല്ലാ NSS വോളന്റീർസും സെമിനാർ ഹാളിൽ   വരുക.."

അവിടെ ചെന്ന് കണ്ടിടത് ഇരുന്നു...

ക്യാമ്പ് അറ്റന്റ് ചെയ്യേണ്ടവരുടെ  പേര് വിളിക്കുക ആണ്....

50 പേര് ആണ്..

അതിൽ 22 ഗേൾസ്...

ഇതിൽ എല്ലാരുടേം പേര്  എങ്ങനെ ഓർക്കും...... പതിയെ പരിചപ്പെടാം....

❤️❤️❤️❤️❤️❤️❤️❤️💞💞❤️❤️❤️❤️

ഇത് ഏതായാലും അവന്റെയും  എന്റെയും കഥയാണ്  ... ഞങ്ങളുടെ പ്രണയം നേടിത്തന്ന ക്യാമ്പിന്റ കഥ 
നിശബ്ദ പ്രണയങ്ങൾ കോളേജ് ക്യാമ്പസിൽ പതിവ്  കാഴ്ചയാണ്... അതുപോലെ  ഇണ പ്രാവുകളെ പോലെ കൊക്കൂരുമ്മുന്ന പ്രണയ ജോടികളും....

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അങ്ങനെ ക്യാമ്പിന് സ്റ്റെ ചെയ്യേണ്ടവരുടെ നെയിംസ്  ആബിത മിസ്സ്‌ വായിച്ചു...

അങ്ങനെ അവസാനം എന്റെ പേരും Aiyra. M. Issac

ഞാൻ  കയ്യ് ഉയർത്തി കൂടെ ഒന്ന് പൊങ്ങുകയും ചെയ്തു. ഇനി എന്നെ കണ്ടില്ലെങ്കിലോ....?

പിന്നെ ഇരിക്കാൻ തുനിഞ്ഞപ്പോഴാണ് ശ്രെധിച്ചേ ഒട്ടുമിക്ക പിള്ളേരും എന്നെ തന്നെ നോക്കി കളിയാക്കുന്നു..

"ഞാൻ എന്താ തുണി ഇല്ലാതെ നിക്കുന്നോ..?"

ചോദിക്കാൻ  നാവ് തരിച്ചു..

പിന്നെ സ്വയം അടക്കി..കുറെ ചേട്ടൻ മാർ ഉള്ളതാണല്ലോ..!

'So first impression is the best impression...'

കൂതറ ആണെന്ന് നമ്മൾ അറിഞ്ഞാപ്പോരേ മറ്റുള്ളോരെ അറിയിക്കണ്ടല്ലോ...

അങ്ങനെ അതും കഴിഞ്ഞ് വർ തന്ന റിഫ്രഷ്മെന്റ് ഡ്രിങ്ക് കുടിച്ചോണ്ടിരുന്നപ്പോൾ....

കാലിൽ ആരോ തോണ്ടുന്നു.തല തിരിച്ചു നോക്കി. സുറുമി ആണ്

ഐറ എനിക്ക് ദാഹം മാറിയില്ല ഒരു കുപ്പികൂടെ എടുത്താലോ?

എനിക്ക് വേണ്ടെടി... നീ എടുത്തോ..!

ഞാൻ ഒഴിവാവാൻ നോക്കി... വേറൊന്നും അല്ല' impression' നോക്കണമല്ലോ.. ഇതിപ്പോ ചെറിയ 7up കുപ്പിയാണ്. എന്റെ റേഞ്ച് വച്ചു ഞാൻ മൂന്നോ നാലോ എടുക്കും...

നാണക്കേടല്ലേ....

Plz  ടി.... മുത്തല്ലേ.. ഒന്ന് കൂടെ വന്ന മതി ഞാൻ എടുത്തോളാം....

അവളുടെ കെഞ്ചൽ സഹിക്കവയ്യാതെ ഞാനും കൂടെ പോയി...

കൂടെ ഉള്ള കുരുപ്പുകളെ വിളിച്ചപ്പോൾ  അവർ...

വേണ്ട... വേണ്ടാതോണ്ട... ആ എക്സ്പ്രഷൻ ഇട്ട് നില്കുന്നു.

പോട്ടെ പുല്ലെന്ന് പറഞ്ഞു...ഞങ്ങൾ ഡ്രിങ്ക് വച്ചിരിക്കുന്ന സ്ഥലത്ത് പോയി.. അതിൽ ഒരെണ്ണം എടുക്കാൻ ആഞ്ഞതും ഒരുത്തൻ വന്ന് തട്ടി പറിച് വാങ്ങി...

എന്റെ സ്വഭാവത്തിന് ഞാൻ ഒന്ന് കൊടുക്കും എന്ന് തോന്നിയപ്പോൾ സുറുമി കയ്യിൽ പിടിച്ചു  വച്ചു...

"വേണ്ടെടി നമുക്ക് വേറെ എടുക്കാം "

അപ്പോഴത്തെ ദേഷ്യത്തിന് പോടാ തെണ്ടി എന്ന് അവനെ വിളിച്ചു നോക്കിയത് സെദ്ദം സാറിന്റെ മുഖത്ത്...

What's ur name

Aiyra

Full name

Aiyra. M. Issac

Department

B. A economics

ഓ..തല്ലുകൊള്ളികൾ  തുനിഞ് ഇറങ്ങിയതാണ്!

സോറി സാർ.. ഞാൻ അവനെ പറഞ്ഞതാണ്

എസ്ക്യൂസ്‌ me ഇത് നഴ്സറി ക്ലാസ് അല്ല കുട്ടി... This is a reputed college and service scheme also...

Never ever repeat this...

Sorry sir.. പറഞ്ഞു സുറുമിയുടെ കയ് പിടിച്ചു വലിച്ചു പ്ലേസിൽ വന്നിരുന്നു...

എല്ലാരും എന്റെ മുഖം  കണ്ട്  സുറുമിയോട് കാര്യം തിരക്കുന്നുണ്ട്...

അവൾ  കാര്യമായി കയ്യെടുത്തും തലകുലുക്കിയും വിശദീകരിക്കുന്നുമുണ്ട്...

എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു....

Will u stop these..

എല്ലാരും ഞെട്ടി എന്നെ നോക്കി...

എനിക്ക് അവനെ കയ്യിൽ കിട്ടിയാൽ കൊല്ലാനുള്ള ദേഷ്യം തോന്നിയിരുന്നു...

എപ്പോഴും ചിൽ ആയിരുന്നു.. എല്ലാരേം ചിരിപ്പിക്കുന്ന ഞാൻ ഈ നിസ്സാര കാര്യത്തിന്  ഓവർ റിയാക്ട്  ചെയ്യല്ലെന്ന് എല്ലാരും പറഞ്ഞപ്പോൾ  ....

ശ്വാസം വലിച്ചു വിട്ട്  എല്ലാരേം നോക്കി പുഞ്ചിരിച്ചു...

അപ്പൊ മക്കൾസ് എങ്ങനെ... ഇനി നേരെ ക്ലാസ്സോ കാന്റീനോ....

റിയ ചോദിച്ചു എഴുന്നേറ്റതും...

ഡിം... ദാ... കിടക്കുന്നു താഴെ ചപ്പൽ സ്ലിപ് ആയി....

എല്ലാരും ചിരിച്ചു..

ആ മുറുകിയ അന്തരീക്ഷം പെട്ടെന്ന് അയഞ്ഞു....

അനീസ അവളെ പിടിച്ചു എഴുനേൽപ്പിച്ചു ...

മീറ്റിംഗ് കഴിഞ്ഞിട്ടും പോകാതെ ഞങ്ങളെ പോലെ അവിടെ വെറുറച്ചു നിന്ന കുറച്ചു ഐറ്റംസ് അവിടെ ഉണ്ടായിരുന്നു..

അവർ ഞങ്ങളെ നോക്കി പുച്ഛിക്കുന്നത് കണ്ടതും അൻസിക്ക് സഹിച്ചില്ല...

എന്തോന്നാ ഇവിടെ കെട്ട് കാഴ്ച  വല്ലതും ഉണ്ടോ ക്ലാസ്സിൽ പോടി...

അവർ പരസ്പരം എന്തോപറഞ്ഞു ചിരിച് വീണ്ടും ഞങ്ങളെ നോക്കി ചിരിച് പുറത്തേക്ക് പോയി..


  ഞങ്ങൾ പൊടിയും തട്ടി എഴുനേറ്റു...

"ഞാൻ കാന്റീനിലേക് ഇല്ലടി "അനു ആണ് 

പിന്നെ ക്ലാസ്സിൽ പോയി മാറിയാമ്മക് ഒറ്റി കൊടുക്കാൻ പോകുന്നോ...?റിയക്ക്  ദേഷ്യം വന്നു..

ഞാൻ നിങ്ങൾ വരുന്നവരെ ലൈബ്രറിയിൽ ഇരുന്നോളാം..വരുമ്പോ വിളിച്ചാൽ മതി.... അനു പേടിച് പറഞ്ഞു 

അയിന് ആരു വിളിക്കാൻ വരും നിന്നെ..എല്ലാരും വീട്ടിലേക്ക് പോകും!

ഇപ്പൊ tym നോക്കെടി പൊട്ടിക്കാളി..3.18ആയി 3.45ന്

കോളേജ് ടൈം കഴിയും....

ഇങ്ങനൊരു പൊട്ടി....

  അപ്പൊ അതിന് തീരുമാനമായി...

എനിക്ക് ചീത്ത കേട്ട വിഷമം തീർക്കാനായി ഇന്നത്തെ ചിലവ് എന്റെ വക  .... ഞാൻ പറഞ്ഞു തീർന്നതും സുറുമി വന്ന് എന്നെ കെട്ടിപിടിച് ഉമ്മവച്ചു...

ഛെ! നീ ഇത്തരക്കാരി ആണോടി... ഞാൻ അവളെ തള്ളിമാറ്റി ചിരിച്ചോണ്ട് പറഞ്ഞു....

ടി തെണ്ടി ചിലവ് നിന്റെ ആയത് കൊണ്ട് സന്തോഷം പ്രകടിപ്പിച്ചതാടി....

ശേ.... പറയണ്ടേ മുത്തേ ഞാൻ തെറ്റിധരിച്ചു....

ഞങ്ങളുടെ കളികണ്ട്  എല്ലാരും ചിരിച്ആഘോഷമായി കാന്റീനിലേക് വിട്ടു...

ഞങ്ങളുടെ കളി തമാശകൾ കണ്ട് ഒരുപാട് ചിരിച്ച കുറച്ചു പേർ കൂടെ ആ സെമിനാർ ഹാളിൽ ഉണ്ടായിരുന്നു....

അത് ഞങ്ങളറിഞ്ഞത്  ക്യാമ്പിന് എത്തിയപ്പോൾ ആയിരുന്നു....

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അന്നത്തെ ദിവസത്തെ കാര്യം ഞങ്ങൾ വിട്ടെങ്കിലും സെദ്ദം സാർ ഞങ്ങളെ കാണുബോഴൊക്കെ അത് പറഞ്ഞു കൊട്ടി കൊണ്ടിരുന്നു....

എന്നൊക്കെ അങ്ങേരെ കാണുന്നോ അന്നൊക്കെ എന്റെ കണ്ണുകൾ അവനെ തേടി കൊണ്ടിരുന്നു...

ഞാനും സുറുമിയും അല്ലാതെ മറ്റാരും അവനെ കാണാത്തത് കൊണ്ട്... അവനൊരു മറുപണി കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല..

ഏതായാലും ക്യാമ്പിന് അവന് ഉണ്ട് തീർച്ച..

അറ്റന്റ് ചെയ്യേണ്ടവരുടെ പേർ വിളിച്ചപ്പോൾ അവനെയും ഒരു മിന്നായം പോലെ ഞാൻ കണ്ടിരുന്നു...

ഓണാഘോഷം എല്ലാം അടിപൊളി ആയി കഴിഞ്ഞു..

ഡ്രസ്സ്‌ പാക്ക് ചെയ്ത് കോളേജിൽ അടുത്ത ദിവസം ഞങ്ങള്ക് എത്തണം..

ടെസ്റ്റിനേഷനിലേക് ഇവിടെ നിന്നും കോളേജ് ബസ്സിൽ ആക്കും....

 അങ്ങനെ ക്യാമ്പിന്റെ ആദ്യ ദിവസം കറക്റ്റ് ടൈമിൽ ഓടിപിടിച്ചു  കോളേജിൽ എത്തി..

നമ്മുടെ പടകൾ നേരത്തെ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്...

ഞാനും സുറുമിയും നടന്നാണോ വന്നത് അത് കൊണ്ട് സ്വല്പം വൈകി.

സെദ്ദം സർ കലിപ്പിച്ചു നോക്കി.. പേരിന് നേരെ ടിക് മാർക്ക്‌ ചെയ്ത് ബസ്സിലേക്ക് വിരൽ ചൂണ്ടി... 2 ബസ്സ് ഉണ്ടായിരുന്നു.. ഒന്ന് ബോയ്സ് ഗാങ് നെക്സ്റ്റ് വൺ ഗേൾസ്...

അത് കൊണ്ട് എനിക്ക് അവനെ കാണാൻ സാധിച്ചില്ല.. ഞങ്ങൾ വന്നപ്പോൾ ഒരുവിധം എല്ലാവരും ബസ്സിൽ കയറിയിരുന്നു...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അങ്ങനെ 15 മിനിറ്റ് യാത്രക്ക് ശേഷം MNC gate ഞങ്ങള്ക് മുന്നിൽ വെളിവായി...

ശാന്തമായ സ്ഥലം 3 ഏക്കർ വരുന്ന സ്ഥലത്ത് buds സ്കൂളും അനാഥ മന്ദിരവും, അഗതി മന്ദിരവും സ്ഥിതി ചെയ്യുന്നു...ഓണം വെക്കേഷന് പ്രമാണിച്ചു സ്കൂളിന് അവധി ആണ്. പിന്നെ അവിടുത്തെ അന്തേവാസികൾ അവിടെ കാണും.അവരുടെ കൂടെ തന്നെയാണ് ഞങ്ങൾക്കും താമസം ഏർപ്പെടുത്തിയത്...

ഞാൻ ഇറങ്ങി ചുറ്റും നോക്കിയപ്പോഴാണ് എനിക്ക് ആ തുണിയുടുക്കാത്ത സത്യം മനസ്സിലായത്.. ഇത് എന്റെ വീടിന്റെ ഏരിയ തന്നെ ആണ്... മറുപുറം  എന്ന് പറയും പോലെ... സുറുമിയും ഞാനും മുഖത്തോട് മുഖം നോക്കി.....

യതീംഖാന.....

 ഞങ്ങൾ ഒരുമിച്ച് പറഞ്ഞു....

എല്ലാരും ഞങ്ങളെ  നോക്കി...

സാറും... "അത് പിന്നെ ഇവിടെ അടുത്താണ് ഞങ്ങളുടെ  വീട്" ഞങ്ങൾ  പറഞ്ഞു...

അതിന്..നിങ്ങൾക് തിരികെ പോകണോ...?

സാറിന് നമ്മളോട് എന്താടി ഇത്ര ദേഷ്യം? സുറുമി എന്റെ ചെവിയിൽ അടക്കം പറഞ്ഞു

അത്  ആ സമരത്തിന്റെ  ബാക്കി ആണെടി...

മൈൻഡ് ആകണ്ട.. റിയ  അവളെ സമദാനിപ്പിച്ചു....

ഇതിനിടയിൽ  രണ്ടാമത്തെ ബസ്സ് വന്നു ബോയ്സിന്റെ....

ഞാൻ അവനെ തിരഞ്ഞു നിന്നതും...

സെദ്ദം സർ ഒരു പേപ്പർ കാണിച് ഗേൾസിനോട് സൈൻ ചെയ്യാൻ പറഞ്ഞു....

ഞാൻ അത് സൈൻ  ചെയ്യാൻ മുഖം താഴ്ത്തിയ നിമിഷം അവൻ ആ ബസ്സിൽ നിന്ന് ഇറങ്ങി....

ഒരു മങ്ങിയ കാഴ്ച പോലെ ഞാൻ അത് കണ്ടിരുന്നു....

നോക്കാൻ മുഖം ഉയർത്തിയതും ഒരുപാട് പേർ കൂടി കാഴ്ച മറച്ചു...

ഞാൻ ദേഷ്യത്തിൽ കൈകൾ കൂട്ടിതിരുമ്മി പല്ല് കടിച്ചു....

അനു വന്ന് ചുമലിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു...

ഇവിടെ 50 പേരെ ഉള്ളൂ അവനെ നിനക്ക് എളുപ്പം കണ്ട് പിടിക്കാം...

ഇപ്പൊ വാ....

ഞാൻ എന്നിട്ടും നിന്നിടത് നിന്ന് അനങ്ങിയില്ല...

അവൾ പതിയെ പിൻവാങ്ങി... എന്റെ വാശി കുറച്ചു മാസങ്ങൾ കൊണ്ട് അവൾക്ക് അറിയാം ആയിരുന്നു...

അങ്ങനെ നിൽപ് തുടരെ ബോയ്സിന്റെ ഒരു ഗാങ് എന്നെ കടന്ന് പോയി....

ഒപ്പം ഒരു ശബ്ദം എന്റെ ചെവിക്ക് തൊട്ട് അടുത്തായി  രഹസ്യം പോലെ പറഞ്ഞു...

"ഞാനും ഉണ്ടെടി ഭൂലംദേവി  നീ  ഇവിടെ സ്റ്റിക്ക് ആവാതെ അകത്തേക്കു കയറ്.."

ആ നിമിഷം ഞാൻ തിരിഞ്ഞു നോക്കിയെങ്കിലും അവർ എന്നെ കടന്ന് പോയിരുന്നു...

പുറകെ ഓടാൻ കാൽ തരിച്ചെങ്കിലും കയ്യിൽഇരുന്ന ലാഗ്ഗേജ് അനുവദിച്ചില്ല...

സത്യത്തിൽ എന്തിനാണ് ഞാൻ അവനെ ഇത്ര ആകാംഷയിൽ തേടുന്നത്....???????


               (തുടരും )

✍️❤️ഹഷാര❤️©️

   ഐറ ❤️വിഥുൻ...


കമന്റ്സ് പറയണേ.... 😍

 


ഒരു Nss പ്രണയഗാഥ 💞 2

ഒരു Nss പ്രണയഗാഥ 💞 2

4.6
2243

  എന്തിനാണ് ഇത്ര ആകാംഷയിൽ ഞാൻ അവനെ തിരയുന്നത്... കുറച്ചു പേരുടെ മുന്നിൽ നാണം കെടുത്തിയതിനോ??? സത്യം പറഞ്ഞാൽ അല്ല.... എനിക്ക് അവനെ ഒന്ന് അടുത്ത് കാണണം അത്ര മാത്രം.... ഞാൻ കോളേജിൽ കാൽകുത്തി  ശിങ്കരിമേളത്തിന് കാൽകൊണ്ട് താളം പിടിച്ചപ്പോൾ മുതൽ എന്നെ തന്നെ നോക്കുന്ന രണ്ട്  മിഴികൾ ഞാൻ കണ്ടിട്ടുണ്ട്.... തിളക്കമേറിയ രണ്ട് കണ്ണുകൾ.... അത് ഇവൻ ആണോ എന്ന് അറിയാൻ ഉള്ള ഒരു ത്വര ആയിരുന്നു മനസ്സിൽ..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഐറ  ........ താൻ ഇവിടെ നില്കുവാനോ.... പ്രകൃതി ഭംഗി ആസ്വദിക്കാൻ എഴുദിവസം നമുക്ക് മുന്നിൽ നീണ്ട് നിവർന്നു കിടക്കുന്നുണ്ട്... ഇപ്പൊ പരിചയപ്പെടൽ സെഷൻ