Aksharathalukal

നിന്നിലേക്ക്💞 - 24

Part 24
 
 
 
"ആരവ് നീ എന്നാ ആരുവിനെ ഒന്ന് വീട് വരെ ഡ്രോപ്പ് ചെയ്യുവോ "
 
ആദി ആരുവിനെ നോക്കി ചോദിച്ചു....ആരവ് എന്തൊക്കെയോ പിറുപിറുക്കുന്ന ആരുവിനെ നോക്കി...
 
'"നാണമില്ലേ ഏട്ടാ ഒരു അന്യ പുരുഷന്റെ കൂടെ എന്നെ പറഞ്ഞു വിടാൻ "
 
ആരു അത് കേട്ടതും ബെഞ്ചിൽ നിന്ന് ചാടിഎഴുന്നേറ്റു...
 
"അന്യ പുരുഷനോ...രണ്ടുമൂന്നു ആഴ്ച കഴിഞ്ഞാൽ നിന്റെ മാത്രം അല്ലെ ആരവ് സർ "
 
ആദിയുടെ കൂടെ ഇരിക്കാൻ തനു പറഞ്ഞു...
 
"നിനക്ക് ഏട്ടനെ കെട്ടിപിടിച്ചു ഇരിക്കണേൽ അത് ചെയ്യടി പുല്ലേ... ഞാൻ വല്ല ബസിനും പൊക്കോളാം "
 
തനുവിനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ആരു ബാഗും എടുത്ത് നടന്നു...
 
"ഇനി അങ്ങോട്ട് രാത്രിയെ ബസ് ഒള്ളു "
 
ചവിട്ടി തുള്ളി പോവുന്ന ആരുവിനെ നോക്കി ആരവ് പറഞ്ഞു... അവളൊന്ന് നിന്നുകൊണ്ട് അവനെ നോക്കി...
 
"ഏട്ടന്റെ കുഞ്ഞല്ലേ ഒന്ന് പോടാ... നല്ല കുഞ്ഞല്ലേ പ്ലീസ് "
 
ആദി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് കെഞ്ചി... ആരു അവന്റെ വയറ്റിന്നിട്ട് ഒന്ന് കൊട്ടി പിന്നെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ആരവിനെ പിടിക്കാതെ ബൈക്കിൽ കയറി....
 
ആദിയും തനുവും മനഃപൂർവം പറഞ്ഞു വിട്ടതായിരുന്നു അവരെ... എന്തെങ്കിലും പറഞ്ഞു തീർത്തോട്ടെ എന്ന് കരുതി....
 
_________❤️❤️❤️
 
റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ് മെൽവിൻ... അവന്റെ അടുത്ത് തന്നെ അലീനയും ഉണ്ട്...
 
"ഡേവിച്ചായന്റെ വീട് കൂടെ അല്ലെ ഇത്... നമ്മൾ പോവാൻ പറഞ്ഞാൽ പോകുവോ ഇച്ചായൻ..."
 
അലീന മെൽവിനെ നോക്കി ചോദിച്ചു...
 
"നിനക്ക് അറിയില്ലേ അലീന...ഇച്ചായൻ ഉണ്ടെങ്കിൽ നമ്മുടെ പ്ലാൻ ഒന്നും നടക്കില്ല... അവൻ ഇങ്ങനെ ശാന്തമായിരിക്കുന്നത് നോക്കണ്ട.... അവൻ ഇനി അങ്ങോട്ട്‌ പോവുന്നില്ല എന്നതിൽ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നുണ്ട് "
 
മെൽവിൻ തെല്ലൊരു ഭയത്തോടെ പറഞ്ഞു...
 
"എനിക്കറിയാം.... ആ മമ്മ വിളിച്ചിട്ടാണ് ഇച്ചായൻ ഇത്രയും വേഗം ഇങ്ങോട്ട് പോന്നത് എന്ന്... അവരെ ഞാൻ..."
 
അലീന അരിശത്തോടെ പറഞ്ഞു കൊണ്ട് താഴേക്ക് ഇറങ്ങി...
 
"മമ്മ..."
 
കടുപ്പത്തോടെയുള്ള അലീനയുടെ ശബ്ദം കേട്ടതും മേരി ഞെട്ടികൊണ്ട് അവളെ നോക്കി...
 
"എന്താ മോളെ "
 
"നിങ്ങൾ പറഞ്ഞിട്ടല്ലേ ഇച്ചായൻ ഇങ്ങോട്ട് വന്നത്... ഇനി പോവുന്നില്ല എന്ന് പറഞ്ഞത് ""
 
അലീന മേരി ദേഷ്യത്തോടെ നോക്കി...
 
"അത് പിന്നെ മോളെ മമ്മ... എന്റെ കുഞ്ഞല്ലേ അതും... അവനിങ്ങനെ ഒരു അന്യ നാട്ടിൽ ഒറ്റയ്ക്ക്... അതാ മമ്മ ''
 
മേരി സങ്കടത്തോടെ പറഞ്ഞു...
 
"കൊള്ളാം... ഞാനും രണ്ടു കൊല്ലം അന്യ നാട്ടിൽ ഒറ്റയ്ക്ക് ആയിരുന്നു... അപ്പോയൊന്നും കണ്ടില്ലല്ലോ തള്ളേ ഈ സങ്കടം "
 
മെൽവിൻ അടുക്കളയിലേക്ക് കയറി കൊണ്ട് പുച്ഛത്തോടെ പറഞ്ഞു... മേരി ഒന്നും മിണ്ടാതെ തല താഴ്ത്തി...
 
"അതിന് എങ്ങനെയാ ഇച്ചായ...ഡേവിച്ചായൻ ഇവരുടെ എല്ലാം തികഞ്ഞ മകൻ അല്ലെ..നമ്മൾ വെറും ചവർ "
 
അലീന ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു...
 
"എനിക്ക് നിങ്ങൾ മൂന്ന് പേരും ഒരുപോലെ ആണ്... പിന്നെ എന്റെ കുഞ്ഞ് ഈ ജന്മത്തിൽ ഒരുപാട് യാധനകൾ സഹിച്ചിട്ടുണ്ട്... അതാ ഞാൻ "
 
മേരി കലങ്ങിയ കണ്ണോടെ പറഞ്ഞു...
 
"സങ്കടങ്ങൾ ഓക്കേ വരുത്തി വെച്ചതല്ലേ... തെരുവിൽ കിടക്കുന്ന ഏതോ ഒരുത്തിയെ ഏറ്റെടുക്കാൻ ആര് പറഞ്ഞു... എന്നിട്ട്  യാഥനകൾ സഹിച്ചത്രേ "
 
മെൽവിൻ പറഞ്ഞു കൊണ്ട് തിരിഞ്ഞതും കണ്ടു കലങ്ങിയ കണ്ണുകളോടെ അവരെ നോക്കി നിൽക്കുന്ന ഡേവിയെ...
 
"എന്റെ  ഇസയെ കുറിച്ച് പറയാൻ നിനക്ക് ഒരു യോഗ്യതയും ഇല്ല മെൽവിൻ... ഇനി ഒരിക്കൽ കൂടെ നിന്റെ നാവിൽ നിന്ന് അവളെ കുറിച്ച് വല്ലതും വന്നാൽ..."
 
ഒരു ഭീക്ഷണി സ്വരത്തിൽ പറഞ്ഞു കൊണ്ട് ഡേവി മുകളിലേക്ക് പോയി....
 
    ✨️✨️✨️✨️✨️✨️
 
"എങ്ങോട്ട് ആടോ കാല എന്നെ കൊണ്ടുപോവുന്നെ നിർത്തിക്കെ "
 
വീട്ടിലേക്ക് ഉള്ള വഴി അല്ലെന്ന് കണ്ടതും ആരു ആരവിന്റെ തോളിൽ തല്ലികൊണ്ട് പറഞ്ഞു...
ആരവ് അത് മൈൻഡ് ബുള്ളറ്റ് ബീച്ച് റോഡിലേക്ക് തിരിച്ചു...
 
ബീച്ച്ലേക്ക് ആണെന്ന് കണ്ടതും ആരു നല്ല കുട്ടിയായി ഇരുന്നു...
 
"ഇറങ്"
 
ആരവ് പുറത്തേക്ക് തല തിരിച്ചു കൊണ്ട് പറഞ്ഞു... ആരു ബുള്ളറ്റിൽ നിന്ന് ചാടി... അറ്റമില്ലാതെ കിടക്കുന്ന കടൽ നോക്കി പാഞ്ഞു... ആരവ് അവളെ നോക്കികൊണ്ട് അവളുടെ പുറകെ നടന്നു....
 
"ആർദ്ര..."
 
അവളുടെ അടുത്ത് ചെന്ന് കൈകെട്ടി കൊണ്ട് ആരവ് വിളിച്ചു... ഒരു ചിരിയോടെ കടൽ നോക്കിനിന്ന ആരു അവനെ ആ ചിരിയോടെ തന്നെ നോക്കി....
 
"കല്യാണത്തിന് ഇനി അതികം ദിവസമില്ല "
 
ആരവ് പറഞ്ഞതും ആരുവിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു... അവൾ ചുണ്ട് ചുളുക്കി കൊണ്ട് അവനെ നോക്കി...
 
"എന്ത് ചെയ്യും നമ്മൾ... എനിക്ക് തന്റെ കൂടെ ജീവിക്കാൻ കഴിയില്ല "
 
അവൾ പറഞ്ഞതും ആരവ് ഒന്ന് നിശ്വസിച്ചു....
 
"എനിക്കും പറ്റില്ല.."
 
"അതെന്താ🤨"
 
ആരു പുരികം ഉയർത്തി കൊണ്ടവനെ നോക്കി...
 
"നിനക്ക് എന്തുകൊണ്ടാണോ പറ്റാത്തെ അതുകൊണ്ട് തന്നെ..."
 
ആരവ് അതെ പോലെ പറഞ്ഞു...
 
"ഓഹ് ആരു ചുണ്ടോന്ന് കോട്ടികൊണ്ട് തിരിഞ്ഞു നിന്നു....
 
ആരവ് ഒന്ന് നിശ്വസിച്ചു കൊണ്ട് കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു... ആരു വെള്ളത്തിൽ കാലിട്ട് കൊണ്ട് ഒരു ചിരിയോടെ വിദൂരത്തേക്ക് നോക്കി നിന്നു...തിരകൾ അവളെ തഴുകി തലോടി കടന്നുപ്പോയി.... ആരവിനോട് എന്തൊക്കെയോ ചോദിക്കണം എന്ന് കരുതിയെങ്കിലും അവൾ മൗനത്തെ കൂട്ടുപിടിച്ചു.... ആരവും അതുപോലെ വെള്ളത്തിൽ കളിക്കുന്നവളെ നോക്കി നിന്നു....എന്താണ് തങ്ങളുടെ പ്രശ്നം എന്നറിയാതെ രണ്ടുപേരും രണ്ടു ദിശയിൽ നിന്നു....
 
കുറച്ചു സമയം കഴിഞ്ഞതും വെള്ളത്തിൽ നിന്ന് കൊണ്ട് തന്നെ ആരു അവനെയൊന്ന് തിരിഞ്ഞു നോക്കി... പിന്നെ അവന്റെ അടുത്തേക്ക് ചെന്നു....
 
"അതേയ്..."
 
അവനെയൊന്ന് തോണ്ടി അവൾ...
 
"മ്മ്?"
 
അവനൊരു മൂളലോടെ അവനെ നോക്കി...
 
"എനിക്ക് അത് വാങ്ങി തരുവോ "
 
അടുക്കടുക്കായി ഓരോ ചില്ല് കുപ്പിയിൽ വെച്ചിരിക്കുന്ന ഉപ്പിലിട്ട മാങ്ങ നോക്കിയവൾ പറഞ്ഞു..
 
കൊതിയോടെ പറയുന്ന അവളെ നോക്കിയവൻ നിന്നു....അവളുടെ വെള്ളം ഇറക്കുന്ന തൊണ്ട കുഴിയിൽ ആയിരുന്നു അവന്റെ നോട്ടം... അവൾ നോക്കുന്നുണ്ടെന്ന് കണ്ടതും അവൻ വേഗം മുഖം വെട്ടിച്ചു.... പിന്നെ കടയിലേക്ക് നടന്നു....
 
"ഹ്മ്മ് വാങ്ങിക്കോ "
 
ആരവ് അവളെ നോക്കി പറഞ്ഞതും ആരു ചിരിയോടെ കടക്കാരനോട് മാങ്ങയും പൈനാപ്പിളും എല്ലാം എടുക്കാൻ പറഞ്ഞു...
 
ആരവ് അവൾ വാങ്ങി കഴിക്കുന്നത് നോക്കി നിന്നു....
 
✨️✨️✨️✨️✨️✨️
 
ഡേവിഡ് റൂമിൽ എത്തിയതും ബെഡിലേക്ക് വീണു... മെൽവിൻ പറഞ്ഞത് ഓർത്തതും അവൻ ദേഷ്യം വന്നു... കൈ മുഷ്ട്ടി ചുരുട്ടി കൊണ്ട് ബെഡിൽ ഇടിച്ചു കൊണ്ടിരുന്നു....
 
'ഇസ... എന്തിനാ ഡീ എന്നെ വിട്ടു പോയത് നീ... നീയില്ലാതെ ഞാൻ ഇല്ലെന്ന് അറിയില്ലേ നിനക്ക്...'
 
അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു....
 
'എന്നിൽ നിന്ന് നിന്നെ അകറ്റിയവരോട് എല്ലാം കണക്ക് പറഞ്ഞിട്ടേ നിന്റെ ഇച്ചായൻ ഇനി മടക്കം ഒള്ളു മോളെ... അതിന് വേണ്ടിയാ ഞാൻ ഇവിടെ തന്നെ ജോലി നോക്കിയത് പോലും...'
 
അവൻ അവളുടെ ഫോട്ടോ മാറത്തേക്ക് ചേർത്തുകൊണ്ട് പറഞ്ഞു...
 
___________❤️
 
"ഒന്ന് വേണോ എന്നെങ്കിലും ചോദിച്ചു കൂടെ നിനക്ക് "
 
അവസാനത്തെ കഷ്ണം മാങ്ങകൂടി വായിലേക്ക് ഇട്ടതും ആരവ് ചോദിച്ചു... ആരു അവനെ നോക്കിയൊന്ന് ചിരിച്ചു...
 
"വേണേൽ ഒറ്റയ്ക്ക് വാങ്ങി കഴിക്കെടോ... നാണം ഇല്ലേ എന്നോട് ചോദിക്കാൻ "
 
ആരു അവനെ കളിയോടെ നോക്കി...
 
"നിനക്ക് ഓക്കേ വാങ്ങി തന്ന എന്നോട് പറഞ്ഞാൽ മതിയല്ലോ.... മാറി നിൽക്ക് അങ്ങോട്ട് "
 
അവളെ ഒന്ന് തള്ളി കൊണ്ടവൻ കടക്കാരൻ പൈസ കൊടുത്തു... എന്നിട്ട് അവളെ നോക്കാതെ ബൈക്കിന്റെ അടുത്തേക്ക് നടന്നു...
 
'ഓ ഒന്ന് നല്ല രീതിയിൽ സംസാരിക്കാ എന്ന് വെച്ചാൽ അതിനും വഴങ്ങില്ല കാലൻ '
 
ആരു പിറുപിറുത്തു കൊണ്ട് അവന്റെ പുറകെ നടന്നു....
 
തിരിച്ചവർ മടങ്ങിയപ്പോയെക്കും സന്ധ്യ ആയിരുന്നു... പോരാത്തതിന് നല്ല മഴക്കാറും....ആരു അവനെ തട്ടാതെ വിട്ടാണ് ഇരിക്കുന്നത്....ആരവ് മഴ വരുമ്പോയേക്കും വീട്ടിൽ എത്തണം എന്ന ലക്ഷ്യത്തോടെ ബുള്ളറ്റ് വേഗം പറപ്പിച്ചു...
 
"ഒന്ന് പതിയെ പോവോ "
 
ആരവ് കേൾക്കാൻ പാകത്തിന് ആരു പറഞ്ഞു...
 
"എന്നിട്ട് ഈ മഴ മുഴുവൻ നീ കൊള്ളുവോ "
 
ആരവ് കണ്ണാടിയിലൂടെ അവളെ നോക്കി ചോദിച്ചു...
ആരു ഒന്ന് ചുണ്ട് കോട്ടികൊണ്ട് ഇരുന്നു....
 
പെട്ടന്നാണ് ബുള്ളറ്റിന്റെ മുന്നിലേക്ക് ഒരു കാർ ചാടിയത്... ആരവ് വേഗം ബുള്ളറ്റ്  ഒടിച്ചു ബ്രേക്ക്‌ പിടിച്ചു... ആരു പേടിയോടെ അവനിലേക്ക് ചേർന്നു.... അവളുടെ ചുണ്ടുകൾ അവന്റെ പിൻ കഴുത്തിൽ തട്ടി... ആരവ് ഒന്ന് ശ്വാസം എടുത്തു കൊണ്ട് അവളെ തിരിഞ്ഞു നോക്കി...ആരു പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ചു നിൽക്കുവായിരുന്നു.... അത് കണ്ടതും അവൻ കുറുകെ ചാടിയ വണ്ടിക്കാരോട് ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു...തെറ്റ് ഭാഗത്തു ആയതുകൊണ്ട് തന്നെ അവർ സോറിയൊക്കെ പറഞ്ഞു പോയി...
 
"അങ്ങോട്ട് മാറി നിൽക്കെടി പുല്ലേ "
 
അവനിലേക്ക് ചേർന്നു നിൽക്കുന്നവളെ നോക്കി അവൻ ദേഷ്യത്തോടെ പറഞ്ഞു... അവൾ വേഗം അവനിൽ നിന്ന് അകന്നു നിന്നു...
 
"ഏത് നേരത്താണാവോ ഇതിനെയൊക്കെ കൊണ്ടുവരാൻ തോന്നിയെ...'
 
ആരവ് പിറുപിറുത്തു കൊണ്ട് വണ്ടി സ്റ്റാർട്ട്‌ ആക്കി...
 
"അതിന് ഞാൻ അല്ലല്ലോ ഇയാളല്ലേ..."
 
ആരു ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി...അവന്റെ വലിഞ്ഞ മുഖം കണ്ടതും അവൾ പറയാൻ ഉള്ളത് പാതിയിൽ നിർത്തി... ഇല്ലെങ്കിൽ ചെക്കൻ എടുത്തു എറിയും എന്ന പേടിയുണ്ട്🤭
 
 
ആരുവിന്റെ വീടിന്റെ മുന്നിൽ എത്തിയതും ആരു വേഗം ചാടി ഇറങ്ങി... അവനെയൊന്ന് നോക്കാതെ അകത്തേക്ക് കയറിപ്പോയി...
 
അവൾ പോവുന്നതും നോക്കി ആരവ് അവന്റെ കയ്യ് പിൻ കഴുത്തിൽ തലോടി.... ഒരിളം ചിരി അവനിൽ പ്രതിക്ഷപ്പെട്ടു... ആ ചിരിയോടെ തന്നെ അവൻ വണ്ടി തിരിച്ചു പോയി....
 
_________❤️❤️❤️
 
'"നീ ആരവ് മോന്റെ കൂടെയല്ലേ വന്നേ "
 
അകത്തേക്ക് കയറിയതും ഭദ്ര ചോദിച്ചു...
 
"മ്മ് അവളൊന്ന് മൂളി...
 
"എന്നിട്ട് അവൻ എവിടെ "
 
"പോയി "
 
"നീ ഇങ്ങോട്ട് ക്ഷണിച്ചില്ലേ "
 
"ഓഹ് പിന്നെ എനിക്ക് അതല്ലേ പണി... വഴിയിലൂടെ പോകുന്നവരെയൊക്കെ വിളിച്ചു കൂട്ടാൻ "
 
ആരു മുഖം കഴറ്റി പിടിച്ചു കൊണ്ട് പറഞ്ഞു....
 
"വഴിയിലൂടെ പോകുന്നവനോ..അവൻ നിന്നിൽ അവകാശം ഉള്ളവനാ.... രണ്ടാഴ്ച കൂടെ കഴിഞ്ഞാൽ നിന്റെ പാതി... എന്നിട്ട് പെണ്ണ് പറയുന്നത് കേട്ടില്ലേ "
 
ഭദ്ര കണ്ണുരുട്ടി പറഞ്ഞു... ആരു ഒന്നും പറയാതെ റൂമിലേക്ക് പോയി....ബെഡിലേക്ക് വീണു...
 
'എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ...അല്ലേലും ശ്രദ്ധ റോഡിൽ ഒന്നും അല്ലായിരുന്നല്ലോ... എന്നിട്ട് എന്നെയും കുറ്റപെടുത്തി... ഹും '
 
ആരു ഓരോന്ന് ഓർത്തു....അവൻ എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ എന്ന ചിന്തയായിരുന്നു അവളിൽ...അതൊക്കെ ഓർക്കുമ്പോൾ തന്നെ അവളുടെ നെഞ്ചിലൂടെ ഒരു നീറ്റൽ വന്നു...എന്തോ ഓർത്തുകൊണ്ട് ആരു അവളുടെ ചുണ്ടുകളിൽ തഴുകി... അവന്റെ മത്ത് പിടിപ്പിക്കുന്ന മണം അവളിൽ ആകെ പടർന്നു... ഒരു ചിരിയോടെ അവൾ കണ്ണുകൾ അടച്ചു....
 
_______✨️✨️✨️
 
'അവളുടെ ചുണ്ട് തന്നിൽ പടർന്നപ്പോൾ ഉണ്ടായ മാറ്റത്തെ കുറിച്ച് ഓർക്കുകയായിരുന്നു ആരവ്... അത് മാറ്റാൻ വേണ്ടിയാണ് അവളോട് അങ്ങനെ പറഞ്ഞത്....അവൾ അടുത്തുണ്ടാവുമ്പോൾ വേഗത്തിൽ മിടിക്കുന്ന അവന്റെ ഹൃദയത്തിൽ അവനൊന്നു തഴുകി....
 
'ഇനിയെങ്ങാനും അവളോട് എനിക്ക് പ്രേമം ആണോ '
 
ആരവ് സ്വയം ചോദിച്ചു...
 
'പിന്നെ കോപ്പാണ്..'
 
അവൻ തന്നെ ഉത്തരവും കണ്ടത്തി...🤭
 
_____________❤️❤️❤️
 
ഇന്നാണ് ഗംഗയ്ക്ക് ജോയിൻ ചെയ്യേണ്ട ദിവസം....
 
 
 
തുടരും....
 
 
നാളെ കുറച്ചു പരിപാടി ഉണ്ട്.... അതാട്ടോ ഇന്ന് പോസ്റ്റിയെ...പിന്നെ നിങ്ങൾ ഈ 3,4മിനിറ്റ് കൊണ്ട് വായിക്കുന്ന സ്റ്റോറി എത്ര hr എടുത്താണ് എഴുതുന്നത് എന്നറിയോ😒😒മനുഷ്യന്റെ തലയൊക്കെ ഇളക്കാൻ തുടങ്ങി😒🙄
ദയവു ചെയ്ത് വായിക്കുന്നവർ അഭിപ്രായം പറയണം പ്ലീസ്🥰
 
നാളെ കൂടെ കഴിഞ്ഞാൽ കുറച്ചു ദിവസത്തിന് സ്ഥിരം തരാൻ നോക്കാം🥰
എഡിറ്റ്‌ ചെയ്തിട്ടില്ല...

നിന്നിലേക്ക്💞 - 25

നിന്നിലേക്ക്💞 - 25

4.7
6560

        Part 25     ഇന്നാണ് ഗംഗയ്ക്ക് ജോയിൻ ചെയ്യേണ്ട ദിവസം....   ഒരു നെവി ബ്ലൂ ടോപ്പും അതിന് യോജിച്ച പാന്റ്സും ദുപ്പട്ടയും എടുത്ത് അവൾ ഫ്രഷ് ആയിയിറങ്ങി...   എല്ലാ ഫയൽസും എടുത്തിട്ടുണ്ടെന്ന് ഒരിക്കൽ കൂടെ ഉറപ്പുവരുത്തിയവൾ താഴേക്ക് ഇറങ്ങി....   അമ്മയോടും അച്ഛനോട്‌ (ഇന്ദ്രൻ)യാത്ര പറഞ്ഞു ഇറങ്ങി...     ഒരു വലിയ ഓഫീസിന്റെ മുന്നിൽ എത്തിയതും അവൾ സ്കൂട്ടി പാർക്ക്‌ ചെയ്ത് ദൈവത്തെ വിളിച്ചു കൊണ്ട് അകത്തേക്ക് കയറി... പുതിയ അപ്പോയ്ന്റ്മെന്റ് ആയതുകൊണ്ട് തന്നെ അവൾ അവിടെ ഉള്ള ഒരാളോട് എംഡിയുടെ ഓഫീസ് റൂം ചോദിച്ചു...   "എംഡി ഇതുവരെ എത്തിയിട്ടില്ല... കുറച്ചു സമയം വെയി