പെയ്തിറങ്ങിയ നിലാവിന്റെ ഭംഗി ആസ്വദിച്ചു നിൽക്കുകയാണ് ഞാൻ. നിലാവിനെ കാത്തിരിക്കുന്ന ആമ്പലിനെപ്പോലെ ഞാൻ എന്നും രാവിന്റെ അതിഥി ചന്ദ്രനെ കാത്തു നിൽക്കും. ഒരുപക്ഷെ പകലിന്റെ ഭംഗിയും തിരക്കുകളും ഇതുവരെ എന്നെ ഇത്രയും ആകർഷിച്ചിട്ടില്ല. രാത്രിയുടെ നിശബ്ദതയിൽ നിലാവിന്റെ ഭംഗി ആസ്വദിക്കുന്ന അത്ര സുഖം മറ്റൊന്നിലും എനിക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് തന്നെ പറയാം. രാത്രിയെ പ്രണയിക്കുന്ന പാരിജാത പൂക്കളും രാത്രിയ്ക്കായി കാത്തിരിക്കുന്ന നിശാഗന്ധി പൂവും രാത്രിയുടെ സ്നേഹിത മുല്ലപ്പൂവും എല്ലാം അതുകൊണ്ട് തന്നെ എന്റെയും പ്രിയപ്പെട്ടവ ആയിരുന്നു.
അങ്ങനെ ഓരോന്ന് ആലോചിച്ചു നിലാവും നോക്കി നിൽക്കെ ആണ് അമ്മയുടെ വിളി കേട്ടത്.
" ചാരു വന്നു കിടക്കുന്നുണ്ടോ നീ ? നാളെ രാവിലെ നേരത്തെഎഴുന്നേൽക്കേണ്ടത് അല്ലേ. "
ഞാൻ തിരിഞ്ഞു നോക്കുമ്പോഴുണ്ട് അമ്മ വാതിൽക്കൽ വന്നു നിൽപ്പാണ്.
" അമ്മ കിടന്നോ. ഞാൻ ദാ വരുന്നു. "
എന്റെ ആ മറുപടി കേട്ടതും പോരാളി ദേഷ്യത്തോടെ എന്തൊക്കെയോ പിറുപിറുത്ത് അകത്തേക്ക് പോയി.
ഞാൻ പിന്നെയും പൂർണ്ണചന്ദ്രനെ നോക്കി നിന്നു." വരുന്നു ഞാൻ എന്റെ പ്രണയത്തെ തേടി. ഇനിയും ഇങ്ങനെ ഒളിഞ്ഞു എത്ര നാള് നടക്കും. എനിക്ക് അറിയാം നിന്റെ ഓരോ ശ്വാസത്തിലും ഞാൻ ഉണ്ടെന്നു. പിന്നെ എന്തിനാ ഈ ഒളിച്ചു കളി. പേര് പോലും അറിയില്ല. ആകെ ഓർമയുള്ളത് ആ പത്തൊൻപതുക്കാരന്റെ കള്ളച്ചിരിയുള്ള മുഖമാണ്. കൃഷ്ണാ! ഭഗവാനെ എനിക്ക് കാണിച്ചു തരണേ എന്റെ ആ കള്ളചെറുക്കനെ."ആ അല്ല എന്താ സംഭവം എന്നാണോ നോക്കുന്നെ. സംശയം ഒക്കെ ഞാൻ തീർത്തു തരാം. ആദ്യം ഞാൻ ആരാണെന്ന് അറിയണ്ടെ?
ഞാൻ ചാരുത. ചാരു എന്ന് എല്ലാരും വിളിക്കും. MBA കഴിഞ്ഞു. ക്യാമ്പസ് സെലക്ഷനിൽ ജോലിയും കിട്ടി. നാളെ പോകണം ജോയിൻ ചെയ്യാൻ. എറണാകുളത്ത് ആണ് ഓഫിസ്. വീട്ടിൽ നിന്നും കുറച്ചു ദൂരം ഉണ്ട്. ഒരു 2 മണിക്കൂർ യാത്ര കാണും. അതിനാൽ ഹോസ്റ്റലിൽ നിൽക്കാൻ ആണ് തീരുമാനം. പാകിംങ് ഒക്കെ കഴിഞ്ഞു. എത്രയും പെട്ടെന്ന് എറണാകുളത്ത് എത്തണം എന്ന ആഗ്രഹമേ ഉള്ളൂ. എന്താണന്നല്ലേ... അതൊക്കെ ഉണ്ട് വഴിയേ പറയാം.
ഇനിയും അമ്മക്കുട്ടി വരുന്നതിനു മുൻപ് പോയി കിടന്ന് ഉറങ്ങട്ടെ. വിശദമായി നാളെ പരിചയപ്പെടാം.
***************************
ഹായ് ഫ്രണ്ട്‌സ്.. ഇത് എന്റെ ആദ്യത്തെ പരിശ്രമം ആണ്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. ചെറിയ ഒരു stry ആണ്. എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു