നിലാവിന്റെ പ്രണയിനി
പാർട്ട് - 2.
രാവിലെ 5 മണിക്ക് എഴുന്നേറ്റു. സത്യം പറഞ്ഞാൽ ഇന്നലെ ഉറങ്ങിയിട്ടില്ലെന്ന് തന്നെ പറയാം. അത്രയ്ക്ക് ആകാംക്ഷയോടെ ആണ് ഓരോ നിമിഷവും കഴിച്ചു കൂട്ടുന്നത്. ഹൃദയ താളം മുറുകുന്നത് ഞാൻ അറിയുന്നുണ്ട്. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം ഫീൽ ആണ്.
ഫ്രഷായി തലേദിവസം തേച്ചു എടുത്ത് വച്ച ലൈറ്റ് ഗ്രീൻ കളർ ചുരിദാർ എടുത്തിട്ടു. അതിനു ചേർന്ന ഒരു ചെറിയ കമ്മലും കഴുത്തിൽ ചെറിയ ഒരു സിംപിൾ ഗോൾഡ് ചെയിനും. ഇടത്തെ കൈയിൽ ഒരു ഗോൾഡ് സിംപിൾ ബ്രേസ്ലെറ്റ് വലത്തെ കൈയിൽ വാച്ച്. കണ്ണെഴുതി പൊട്ട് തൊട്ട് മുടി കെട്ടി ഞാൻ റെഡി.
6 മണി ആയപ്പോഴേക്കും ഞാൻ താഴേക്ക് ചെന്നു. പാകിങ് ഒക്കെ നേരത്തെ കഴിഞ്ഞതിനാൽ ബാഗെല്ലാം നേരത്തെ കാറിൽ എടുത്ത് വച്ചിരുന്നു. അതുകൊണ്ട് ഹാൻഡ്‌ബാഗ് മാത്രേ കൈയിൽ ഉള്ളു.
താഴെ അമ്മ അടുക്കളയിൽ നല്ല തിരക്കിൽ ആണ്. അയ്യോടാ ഒരു കാര്യം മറന്നു. ഞാൻ നിങ്ങൾക്ക് എന്റെ ഫാമിലിയെ പരിചയപ്പെടുത്തി തന്നില്ല.
അമ്മയുടെ കാര്യം അല്ലേ ഇപ്പോൾ പറഞ്ഞത്. അതുകൊണ്ട് നമുക്ക് അമ്മയെ തന്നെ ആദ്യം പരിചയപ്പെടാം. അമ്മയുടെ പേര് ശ്രീദേവി. ആള് നല്ല അടിപൊളി കുക്ക് ആണ് കേട്ടോ. പിന്നെ പ്രതേകിച്ചു പരുപാടി ഒന്നും ഇല്ല. സ്വൊസ്തം ഗൃഹഭരണം. ടീച്ചർ ആയിരുന്നു. ഞാൻ ജനിച്ചതിൽ പിന്നെ അമ്മ ജോലി വേണ്ടെന്ന് വച്ചു. ഒരുപക്ഷെ അമ്മയ്ക്ക് അന്നേ മനസ്സിലായിട്ടുണ്ടാവും അത്രയും കുട്ടികളെ നോക്കുന്നതിലും പണിയാണ് എന്നെ നോക്കാൻ എന്ന്. ആ അമ്മയ്ക്ക് നല്ല ദീർഘവീക്ഷണം ആണ്😁😁😁😁.
പിന്നെ അച്ഛൻ ബാലചന്ദ്രൻ. ബാങ്ക് മാനേജർ ആണ്. ഒരു പാവം ആണെട്ടോ.
പിന്നെ ഒരു മൊതല് കൂടി ഉണ്ട് മക്കളേ...🤯🤯🤯🤯 ജിതിൻ. എന്റെ അനുജൻ😱😱😱. അതിലും നല്ലത് എന്റെ പാര എന്ന് പറയുന്നത് ആകും. പണി ഏത് വഴി പോയാലും ഏണി വച്ചു കയറി അത് കറക്ട് ആയി എന്റെ തലയിൽ ഇടാൻ ഇത്ര മിടുക്ക് അവന് എവിടെ നിന്ന് കിട്ടി എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും ഇത് വരെ പിടികിട്ടിയിട്ടില്ല 🤔🤔🤔🤔. പുള്ളിക്കാരൻ B.Tech 1സ്റ്റ് ഇയർ ആണ്. അപ്പോ വിചാരിക്കും വല്ല്യ പുള്ളി ആണെന്ന്. എവിടെ ചുമ്മാ ജാഡ ആണെന്നെ. ഇപ്പോൾ മനസിലായില്ലേ ഞങ്ങൾ അത്ര രസത്തിൽ അല്ല.
അമ്മ ശ്രീദേവി 'മൂദേവി' ആകുന്നത് അവൻ ഒറ്റ ഒരുത്തൻ കാരണം ആണ്😭😭😭. അമ്മയുടെ മുന്നിലുള്ള അവന്റെ നിഷ്കളങ്ക ഭാവം ഒന്ന് കാണേണ്ടത് തന്നെ ആണ്. അലവലാതി😏😏😏.
അവൻ അമ്മേടെ വാൽ ആണ്. അതുകൊണ്ട് തന്നെ അമ്മയ്ക്ക് അവനോട് കുറച്ചു ഇഷ്ട്ടം കൂടുതൽ ഉണ്ടോ എന്ന് എനിക്ക് ഒരു ഡൌട്ട് ഇല്ലാതില്ലാതില്ലാ....
പക്ഷെ അച്ഛൻ അങ്ങനെ അല്ലാട്ടോ. ഞാനും അച്ഛനും വലിയ കൂട്ട് ആണ്. അച്ഛൻ എന്നെ സപ്പോർട്ട് ചെയ്യുമ്പോഴേക്കും ശ്രീദേവി അമ്മ മൂദേവി രൂപം കൈകൊള്ളും.
ഈൗൗൗൗ.... നമ്മടെ കൈയിൽ ഇരിപ്പും അങ്ങെനെയാണേ. അമ്മേടെ ഭാഷയിൽ പറഞ്ഞാൽ. "കുരുത്തക്കേടിനു കൈയും കാലും വച്ച ഇനം". എന്താല്ലേ.....
അപ്പോ കാര്യങ്ങൾ ഒക്കെ ഏകദേശം മനസ്സില്ലായി കാണുമല്ലോ? അപ്പോ നിങ്ങൾ ഇനി കാണാൻ പോകുന്നത് എന്റെ കഥയാണ്. അതായത് ഈ ചാരുത ബാലചന്ദ്രന്റെ കഥ.....
(തുടരും).
**************************
ഗയ്സ് സപ്പോട് ചെയ്യണേ.... എനിക്കായി 2 വരി കുറിക്കണേ....