മഴയുടെ നാദമായ്....💓
PART 2
അവനെ കണ്ടതും അവള് തെല്ലൊന്നു ഭയന്ന്...പുറകോട്ട് വച്ച് പോയി...
അവൻ അവൻ്റെ കയ്യിൽ ഉള്ള മിട്ടായി അവൾക് നേരെ നീട്ടി...
അത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു....
കേശവച്ചൻ്റെ പുറകിൽ ഒളിച്ചു നിന്ന അവള് പയ്യെ മുൻപോട്ട് വന്നു...
അവള് കൈകൾ അവനു നേരെ നീട്ടി...
അപ്പൊൾ അവൻ ആ മിട്ടായി പുറകിലേക്ക് മാറ്റി പിടിച്ച്...
അവള് ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി...
അവളുടെ കുറുമ്പ് നിറഞ്ഞ നോട്ടം കണ്ട് അവനു ചിരി വന്നു...
പിന്നെ അവൻ ആ മിട്ടായി അവൾക് നൽകി...അവള് അതും വാങ്ങി കൈ കോട്ടി ചിരിച്ചു കൊണ്ട് അകത്തേക്ക് ഓടി...
അവളുടെ ഓട്ടം കണ്ട് അവൻ്റെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നു....
അവൻ്റെ അച്ഛനും അമ്മക്കും അവൻ അവളോട് മിണ്ടിയത്തിൽ ഒക്കെ സന്തോഷം തോന്നി....
അവർ മൂവരും അകത്തേക്ക് കേറി...
അവിടെ ചോക്ലേറ്റ് തിന്നു മുഖത്ത് ആകെ തേച്ച് വച്ചിട്ടുണ്ടയിരുന്ന് അവള്...
അവരെ കണ്ടതും അവള് പല്ല് കാണിച്ച് ചിരിച്ചു...
എന്നിട്ട് മിട്ടായി അവർക്ക് നേരെ നീട്ടി...
മേണോ... ഇന്നാ സവു അമ്മെ ...
അവൾ ഒരു കഷ്ണം അവർക്ക് നീട്ടി
അവളെ തന്നെ നോക്കി നിൽക്കുക ആണ് ഹരി...
വേണ്ടാ മോള് കഴിച്ചോ....
അതിനവൾ തലയാട്ടി സമ്മതിച്ചു ....
അപ്പൊൾ ആണ് ശ്രീദേവി അങ്ങോട്ടേക്ക് വന്നത്...
ആഹാ... ഇതാരൊക്കെയാണ്...
ഇതാണ് അല്ലേ ഹരി മോൻ...
ശ്രീദേവി ഹരിയെ നോക്കി പറഞ്ഞു...
അവൻ അവർക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്ത്...
ഞങ്ങൾ ഒരു കാര്യം പറയാൻ ആണ് വന്നത്...
ഹരിയുടെ അച്ഛൻ ആണ് പറഞ്ഞെ..
എന്താണ്...ഒരു മുഖവര പറഞ്ഞോളൂ...
അത് ..പിന്നെ ചിന്നുട്ടിയെ ഞങ്ങളുടെ മകൻ്റെ ഭാര്യ ആയി എല്ലാ ഞങ്ങളുടെ മകൾ ആയി ഞങ്ങൾക്ക് തന്നുടെ...
അവർ പറഞ്ഞത് കേട്ട് ഞെട്ടി നിക്കുക ആണ് ശ്രീദേവിയും ഹരിയും ....
രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതു പാല്... ഹരി മനസ്സിൽ ഓർത്തു...അവനു ഒരുപാട് സന്തോഷം തോന്നി...
സവിത്രിയെചി...ഒരു സഹതാപത്തോടെ എൻ്റെ മകളെ കെട്ടാൻ ആണെങ്കിൽ വേണ്ട...
എല്ലാ...ശ്രീദേവി....
ഞങ്ങൾ...
വാ അമ്മെ പോകാം
സാവിത്രി എന്തോ പറയാൻ തുടങ്ങും മുമ്പേ ഹരി പറഞ്ഞു അവിടെ നിന്നും ഇറങ്ങി...
അവനോട് ചോധികതെ അങ്ങനെ ചെയ്യരുതായിരുന്നു എന്ന് അവർക്കും തോന്നി...
ശ്രീദേവിയോട് ചോദിച്ച് അവർ അവിടെ നിന്നും ഇറങ്ങി...
പോകുന്നതിന് ഇടക് ഹരി ചിന്നുവിനെ നോക്കി എങ്കിലും അവളെ അവിടെങ്ങും കണ്ടില്ല...
മകൻ ആകെ ദേഷ്യത്തിൽ ആകും എന്ന് കരുതി ആ മാതാപിതാക്കൾക്ക് വല്ലാതെ ആയി...
അവർ ചെയ്തത് തെറ്റായി പോയി എന്ന് അവർക്ക് തോന്നി....
വീട്ടിൽ ചെന്ന് കേരിയപ്പോൾ ഹരിയുടെ മുഖം ആകെ ഗൗരവത്തിൽ ആയിരുന്നു...
ആരോട് ചോദിച്ച നിങൾ അവിടെ ചെന്ന് പെണ്ണു ചോദിച്ച്...
അത് മോനെ ഞങൾ😔😔😔 ചോദിച്ചു എന്നു ഉള്ളു നിനക്ക് .....
ഹ ഹ ഹ....
എൻ്റെ അമ്മ കൊച്ചെ ഞാൻ നിങ്ങളോട് പറയാൻ ഇരിക്കുക ആയിരുന്നു...
എന്തായാലും എനിക്ക് പെരുത്ത് സന്തോഷം...
അപ്പൊൾ നമ്മൾ നാളെ അവിടെ പോകുന്നു ശ്രീദേവി അമ്മയോട് എല്ലാം പറയുന്നു...അടുത്ത മുഹൂർത്തത്തിൽ തന്നെ അവളെ കെട്ടുന്നു...എന്താ അമ്മേ അചെ...ഒരു കണ്ണ് ഇറുക്കി കൊണ്ട് അവരോട് അവൻ പറഞ്ഞു😉
ഡാ...കള്ള ചെക്ക...
വേഗം നടത്താം..എന്നിട്ട് വേണം എൻ്റെ കൊച്ചിൻ്റെ അസുഖം ഒക്കെ മാറ്റാൻ...നിനക്ക് കഴിയും മോനെ നിൻ്റെ സ്നേഹത്തിനും കരുതലിനും അവള് മാറും ...
ആ അമ്മ അവൻ്റെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു...
അച്ഛൻ്റെയും അമ്മയുടെയും മനസ്സ് നിറഞ്ഞു....
രാത്രി കിടന്നിട്ട് ഹരിക്ക് ഉറക്കം വരുന്നുടയിരുന്നില്ല...
മഴയില് നനയുന്ന അവളെ ഓർക്കും തോറും അവനിൽ പ്രണയം വന്നു നിറഞ്ഞു...
എന്നാല് ഇന്ന് അവളുടെ സംസാരവും പെരുമാറ്റവും ഒക്കെ ഓർത്തപ്പോൾ അവളോട് വല്ലാത്ത വാത്സല്യവും അവനു അനുഭവപെട്ടു...
ഇനി അവളും ആയി എങ്ങനെ കൂടുതൽ അടുക്കും എന്നും ചിന്തിച്ചു കൊണ്ട് അവൻ പയ്യെ നിദ്രയെ പുൽകി...
പിറ്റേന്ന് രാവിലെ തന്നെ സാവിത്രിയു കേശവനും ശ്രീദേവിയുടെ അടുത്ത് പോയി എല്ലാം പറഞ്ഞു...
കേട്ടത് വിശ്വസിക്കാൻ പറ്റാതെ അവരും നിന്നു..
പയ്യെ അവർക്കും അത് ഒരുപാട് സന്തോഷം ഉണ്ടാകി...
ഇന്ന് മോളുടെ പിറന്നാൽ അല്ലേ...
ഇത് ഞങ്ങളുടെ വകയ... എവിടെ അവള്...
ഞാൻ ഇവിടുണ്ട് സാവു അമ്മെ...
ഓ..സാവു അമ്മേയെ മാത്രേ വേണ്ടുള്ളോ...കേശവൻ കള്ള പരിഭവതോടെ പറഞ്ഞു...
എല്ലാലോ...കേശുചന്നെയും വേണം... പഷേ ഇപ്പൊ എന്നെ ..സാവു അമ്മ അല്ലേ ചോയിച്ചുള്ളു അതോണ്ട...അവള് കുസൃതിയോടെ പറഞ്ഞു...
ശെരി...മോൾക്ക് ഇത് ഇഷ്ടയോ നോക്കിയേ...
അവള് ആ നീല നിറത്തിൽ ഉള്ള ദാവണി നോക്കി...അവളുടെ കണ്ണുകൾ വിടർന്നു...
ഹൈസ് നല്ല ചേല് ഉണ്ടല്ലോ....നിച്ച് ഒത്തിരി ഇഷ്ടായി...
ഉമ്മ😘 അവള് ഓടി ചെന്ന് ആ അച്ഛനും അമ്മക്കും ഉമ്മ കൊടുത്ത്...
അവർ അവളെ വാത്സല്യത്തോടെ തലോടി...
പെട്ടന്ന് ആയിരുന്നു അവിടേക്ക് അവൻ കയറി വന്നെ...
അവനെ കണ്ടതും ചിന്നു ഒന്ന് പുറകിലേക്ക് ഒളിച്ചു...
ആഹാ.. ഇന്നലെ എൻ്റെൽ നിന്നും മിട്ടായി വാങ്ങി തിന്ന ആൾ ആണോ ഇപ്പൊ ഇങ്ങനെ ഒളിക്കുന്നെ...
ഞാൻ വാങ്ങി ഒന്നില്ല...മീശക്കാരൻ കള്ളം പറയുവാ...ചുണ്ട് കൂർപ്പിച്ച് കൊണ്ട് അവള് പറഞ്ഞു...
എടി കള്ളി... അവൻ മൂക്കത്ത് വിരൽ വെച്ചു .... എന്തായാലും പോട്ടെ അപ്പോ ഈ പാവ കുട്ടിയെ അപ്പുറത്തെ വീട്ടിലെ കൊച്ചിന് കൊടുക്കാം...
അവൾക് നേരെ പാവ നീട്ടി ഒളികണ്ണ് ഇട്ട് കൊണ്ട് അവൻ അവളെ നോക്കി പറഞ്ഞു...
പാവ കുട്ടിയെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു....
ഹൈഷ്...താ... ചിന്നുന് താ... പാവ...
അവൻ ഇല്ലെന്ന് പറഞ്ഞതും അവള് ചുണ്ട് വിതുമ്പി കരയാൻ തുടങ്ങി...
അയ്യോ... ചിന്നുട്ടി കരയുവാ...നല്ല കുട്ടി കരയുല്ലല്ലോ...
നിച്ച് പാവ തരുല്ല എന്ന് പറഞ്ഞില്ലേ...നോക്കിക്കോ ചിന്നു മീശക്കാരൻ ആയി കൂട്ട് വെട്ടി...
ആഹാ...അതിന് നമ്മൾ കുട്ടായോ...
ചിന്നുട്ടിക്ക് പാവ തന്നാൽ ചിന്നു കൂടെ കൂട്ടാം...
അങ്ങനെ ആണേ ഞാൻ തരാമേ..
എന്ന വേഗം താ...
ഹൈഷ്...നല്ല മീശക്കാരൻ...ഇനി ചിന്നുട്ടിയുടെ കൂടാ കളിക്കാൻ കൂട്ടാമേ...
ഓ ശെരിയെ ....എല്ലാ.. ഏതൊക്കെ കളിയ കളിക്കാർ...
കണ്ണ് പൊത്തി കളിക്കും, ചോർ വച്ച് കളിക്കും... പിന്നെ കൈ താടിക്ക് വച്ച് അവൾ ഓർത്തു... പിന്നേം കൊറേ കളി കളിക്കും ...
കൈകൾ വിടർത്തി കൊണ്ടവൾ പറഞ്ഞു
ആരൊക്കെയാണ് ചിന്നുൻ്റെ കൂടെ കളികാർ...
ചിലപ്പോ ഒക്കെ അമ്മയും സാവു അമ്മയും വരും അല്ലോ...അല്ലെങ്കിൽ ചിന്നു അവരുടെ കൂടെ കളിക്കും...
അവിടെ വച്ചിരിക്കുന്ന പാവകളെ ചൂണ്ടി അവള് പറഞ്ഞു...
എന്ന ഇനി ചിന്നുവിൻ്റെ കൂടെ ഞാനും കളിക്കാൻ ഉണ്ട് കേട്ടോ...
ശെരിക്കും...മീശക്കാരൻ വരുവോ...
ആന്നെ...മീശക്കാരൻ വരും...
അവരുടെ സംസാരം ഒക്കെ കേട്ട് അച്ഛൻ അമ്മമാർക്ക് വല്ലാത്ത സന്തോഷം തോന്നി...
പെട്ടന്ന് തന്നെ ചിന്നുവിന് സുഖം ആകനെ എന്ന് അവർ പ്രാർത്ഥിച്ചു...
തുടരും ....
പ്രണയമഴ✍️