Aksharathalukal

will you marry me ❤️ 6

"""""നീയല്ലാതാരുണ്ടെന്നുടെ
പ്രണയപ്പുഴയിൽ ചിറ കെട്ടാൻ...
നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരു നാൾ കുടി വയ്ക്കാൻ
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാൻ....
നീയല്ലാതാരുണ്ടെന്നും നീലി പെണ്ണോട് കഥപറയാൻ..... 

ഞാൻ വളർത്തിയ കൽബിലെ മോഹം പോത്ത് പോലെ വളർന്നല്ലോ
ഞാൻ കാത്ത് കാത്ത് കുഴഞ്ഞല്ലോ....""'' 

ഫോണിലെ റിങ് ടോൺ കെട്ടാണ് കണ്ണ് തുറന്നത് കയ്യെത്തിച്ച് എടുത്തപ്പോഴേക്കും കോപ്പ് കട്ട്‌ ആയി.... 

കസ്റ്റമർ കെയർകാരുടെ അപ്പനും അമ്മയ്ക്കും മുത്തിടെ മുത്തിക്കും കൂടെ പറഞ്ഞു സമാധാനപ്പെട്ട് കഴിഞ്ഞപ്പോഴാണ് കണ്ണ് നമ്പറിലേക്ക് പോയത്.... 

നന്ദുസ് എന്ന് സേവ് ചെയ്തിരിക്കുന്നു കള്ളക്കോഴി.... 

പറഞ്ഞു തീരും മുന്നേ പിന്നേയും കോഴി കൂവി... 

സമ്മച് നഹി ആയി.... 

അരെ  പ്യൂപ്പിൾ  കാൾ വന്നു എന്ന്...
ഒന്നും അറിയില്ല പാവങ്ങൾ.... 

ഇത്തവണ നീയല്ലാതാരുണ്ട്  എന്ന് കേട്ടപ്പോഴേ ഞാൻ ആൻസർ ബട്ടൺ അമർത്തിയിരുന്നു.... 

''നീ ഇത് വരെ എഴുന്നേറ്റില്ലെടി പോത്തേ.....
സമയം എന്തായി എന്നറിയോ????
നീയാരാ കുംഭകർണിയാണോ???""" 

എടുത്തതും ഒരലർച്ച...... 

അപ്പോഴാണ് ഒരു ബഡാ കാര്യം ഞാൻ തിങ്കിയത് ഇവനാര് എന്റെ അപ്പനോ ???? 

ഇരുപത് കൊല്ലം അങ്ങേര് പറഞ്ഞിട്ട് ഞാൻ അനുസരിക്കുന്നില്ല പിന്നെയാ ഇന്നലെ കണ്ട ഇവൻ....


ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ട് നന്ദുസ് അങ്ങ് കത്തി കയറുകയാണ്...
ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല  നുളയിലെ മുള്ളണം...... അയ്ഷ് ഛെ...
ഇതാണ് നാക്ക് വടിക്കാതിരുന്നാൽ ഉള്ള കുഴപ്പം... 

അതായത് നമ്മൾ പറഞ്ഞു വന്നത് ഉത്തമാ.....
അല്ല പിള്ളേരെ..... ഇവൻ എന്റെ
ഹസ് ആണോ???
മിനിമം ആങ്ങളയാണോ??? 

അല്ല അയല്പക്കത്തെ ചേട്ടൻ ആണോ???
അല്ല....!!!! 

എന്നിട്ട് അവന്റെ ഒരു ശോ...... 

"""അലോ.... അലോ.... ഒന്ന് നിർത്തിക്കെ സേട്ടാ............
ഇതൊക്കെ പറയാൻ തന്നാരാറാണാവോ........ 

ഛെ പുല്ല്.... 

താനാരാണാവോ......????? 

ഞങ്ങൾ വാടക കൊടുക്കുന്ന വീട് എന്റെ മുറി എന്റെ കട്ടിൽ.....
ഞാൻ തോന്നുമ്പോ കിടക്കും ഉറങ്ങും വേണെങ്കി ഡിസ്കോയും കളിക്കും..... 

താൻ എന്തോ ചെയ്യും???? 

ഹലോ വച്ചിട്ട് പോയോ..... 

മറുപടി പറയടോ.????? 

തന്റെ വായിൽ എന്താ പൂച്ച ഡെലിവറി കഴിഞ്ഞ് കിടക്കുന്നോ???
ഇത്ര നേരം തള്ളി മറിക്കുവാരുന്നല്ലോ???? 

കള്ളക്കോഴി.....!!!!! 

ഡിസ്കോ നിന്റെ വകയാണെങ്കിൽ കാഴ്ചക്കാരനായി ഞാൻ മാത്രം മതി കേട്ടോ???? 

അതോടെ എന്റെ വോയിസ്‌ താന്നു... 

എന്താന്ന്???? 

അല്ല.... നേരത്തെ പറഞ്ഞത് പോലെ ഡിസ്കോ കളിക്കും എന്നുണ്ടെങ്കിൽ എന്റെ മുന്നിൽ മതിയെന്ന്... 

അവനോടുള്ള ദേഷ്യത്തിന്  ബെഡിൽ എഴുനെറ്റിയിരുന്ന് കൈ കൊണ്ട് ബെഡിൽ അടിച്ചാണ് എന്റെ പ്രകടനം.... 

അതോടെ ഞാൻ ആ പരിപാടി നിർത്തി.... 

അതേ ഇനിയെന്തേലും പറയാൻ ഉണ്ടെങ്കിൽ പുറത്തേക്ക് വാ കേട്ടോ ഞാൻ പുറത്തുണ്ട് അമ്മയ്‌ക്കൊപ്പം ആന്റിയെ കാണാൻ വന്നതാ..... 

നിന്നെ കാണാതായപ്പോ വിളിച്ചതാ..... 

നന്ദുസിന്റെ   പറച്ചിൽ കേട്ടതും പെട്ടെന്ന് എന്റെ മുന്നിൽ അവന്റെ മദർ വന്ന് നിന്നത് പോലെ ഞാൻ അടക്കോം ഒതുക്കോം ഉള്ള കുട്ടിയായി.... 

ലവന്റെ തള്ള ഞാനീ കാറിയത് മുഴുവൻ കേട്ട് കാണോ എന്തോ????? 

അടുത്ത സെക്കന്റ്‌ എന്റെ മൈൻഡ് വോയിസ്‌ എന്നെ സമാദാനിപ്പിച്ചു.... 

എന്റെ മേരികൊച്ചേ നീ എന്തിന് വിഷമിക്കണം....
അവനെകൊണ്ട് നിന്നെ കെട്ടിക്കാൻ ഒന്നും വന്നതല്ല അവര്....
ഗൗരി ആന്റിയെ ജസ്റ്റ്‌ കാണാൻ വന്നതാണ്.... 

സൊ..... ഒന്നും സംഭവിക്കാത്തത് പോലെ മുറിക്ക് പുറത്തിറങ്ങുക അവരെ നോക്കി ഒന്നിളിക്കുക.....
സിമ്പിൾ...... 

എന്നാലും വല്ലതും കേട്ടെങ്കിൽ അപ്പയെ കുറ്റം പറയില്ലേ???? 

ഒന്ന് പോ മേരി അങ്ങനെ ആണെങ്കിൽ ലവന്റെ നാവീന്ന് മുന്നേ കേട്ട സരസ്വതി  വന്നത് അവരുടെ വളർത്ത് ദോഷം കൊണ്ട് ആകില്ലേ......


യ യ..... അതേല്ലേ അപ്പൊ.... സെറ്റ്......
മുടിയൊന്ന് അഴിച്ചിട്ടേയ്ക്കാം......
ഇനി ലവന്റെ സംശയം പോലെ തള്ളക്കും വന്നാലോ????? 

അങ്ങനെ ഞാൻ പുറത്തിറങ്ങും മുൻപ് തന്നെ അപ്പ വന്ന് വാതിലിൽ തട്ടി...... 

എന്നെ കണ്ടാൽ കിണ്ണം കട്ടു എന്ന് തോന്നുവോ എന്ന രീതിയിൽ ആയിരുന്നു...
എന്റെ നിൽപ്......
അപ്പന്റെ നോട്ടത്തിൽ സ്പെല്ലിങ് മിസ്റ്റേക്ക് ഒന്നും തോന്നാത്തത് കൊണ്ട്  നേരെ കിച്ചണിലേക്ക് വിട്ടു....... 

അവിടെ   നന്ദുസിന്റെ അതേ ചായകാച്ചൽ ഉള്ള ഒരു  പെണ്ണുമ്പിള്ള ഉണ്ടായിരുന്നു..... 

എന്നെ പറ്റിയാണ് സംസാരം ഗൗരി ആന്റി ഉത്സാഹത്തിൽ തള്ളി മറിക്കുന്നും ഉണ്ട്...... 

നേരത്തെ എന്റെ ലൈവ് പ്രോഗ്രാം ശ്രെവിച്ചതാണ് ഇവര് എങ്കിൽ ഈ ഒരു എക്സ്പ്രഷൻ അല്ലല്ലോ വേണ്ടത്...... 

അങ്ങനെ തള്ളി തള്ളി......
ലോകത്തിൽ വച്ച് ഏറ്റവും നല്ല പെൺകുട്ടിയായി എന്നെ പൌഡർ ഇടീച്ച് കുട്ടപ്പിയായി ആന്റി അവർക്ക് മുന്നിൽ പറഞ്ഞു നിർത്തി.... 

അപ്പോഴാണ് എന്നെ ആന്റി കണ്ടതെന്ന് തോന്നുന്നു.... 

മഹി വാ... ഇതാണ് എപ്പോഴും നീ ചോദിക്കുന്ന സാവിയാന്റി.....
എന്ന് പറഞ്ഞു കൊണ്ട് അവർക്കടുത്തേക്ക് വലിച്ചു..... 

ഒന്ന് ഇളിച്ച് കാട്ടി ആന്റിയുടെ ഓരം ചേർന്ന് ഞാനും നിന്നു..... 

ഇതിനിടയിൽ ഞാൻ ചോദിക്കുന്ന എന്ന് ആന്റി പറഞ്ഞത് നിങ്ങൾ ആരെങ്കിലും ശ്രെധിച്ചുവോ???? 

അത്..... അതാണ് ഞാൻ പറയാൻ പോകുന്നത്.....
ഗൗരികുട്ടിയുടെ ബാല്യകാല ചങ്കും കരളും ലിവറും ഒക്കെയാണ് സാവി എന്ന് പറയുന്ന സവിത ആന്റി......
എന്റെ അപ്പന് സ്ഥലം മാറ്റം കിട്ടി കൂടും കുടുക്കയും എടുത്ത് ഞങ്ങൾ പോരുമ്പോൾ ആന്റിയും കൂടെ പോരുമല്ലോ....... 

അങ്ങനെ എന്നോ നഷ്ടമായ...
ഈ പുള്ളിക്കാരിയെ എവിടെയോ വച്ച് കിട്ടി..... 

എറണാകുളത്ത് ഇപ്പൊ  രണ്ട് വർഷമായി ഞങ്ങൾ വന്നിട്ട്.....
അത്രേം നാളും ഗൗരിയാന്റിക്ക്   മോറൽ സപ്പോർട്ട് ഈ ആന്റിയാണ്.. 

ഇപ്പൊ എവിടുന്നാ ആന്റി കേറി വന്നത് എന്ന് ചോദിക്കരുത്...... 

ലവന്റെ മമ്മി ജി ആണ് സാവി ആന്റി എന്ന് അപ്പയാണെ നിക്കറിയില്ലായിരുന്നു..... 

സാവിയാന്റിയുടെ ഉണ്ണിയപ്പം ഒരു രെക്ഷ  ഇല്ല പിള്ളേരെ......എന്റെ വായിലൂടെ പോയി വയറിൽ ഇടം പിടിച്ച അടാർ ഐറ്റം ആണ്.....
സാവി....!!! 

പുള്ളിക്കാരിക്ക് ഒരു മോൻ ഒരു മോള്.....
അങ്കിൾ ആർമിമാൻ ആണ്...
മോള് പത്തിലെങ്ങോ ആണ്...
മ്യോൻ ആണ് നമ്മുടെ നന്ദുസ്.........
ഇതൊക്കെ ഗൗരി ആന്റി വഴിയുള്ള വിവരങ്ങൾ ആണേ....

ആ അത് പറഞ്ഞപ്പോഴാ അന്നത്തെ ഇൻസിഡന്റിൽ നിന്ന് കരഞ്ഞ പെങ്കൊച്ച് ആണ്  മോള്.....

പറഞ്ഞു പറഞ്ഞു ഞാൻ ഫോറെസ്റ്റ് കയറി..   

സാവിയാന്റി വന്ന് തലയിലും കയ്യിലും ഒക്കെ തലോടി നോക്കുന്നുണ്ട്......

ബട്ട്‌  വൈ.....??....

ആഹ് എന്തോ ആകട്ട്...... 

അങ്ങനെ ആലോചിച്ച് നിൽക്കേ...

മോനെ നന്ദു കാറിലിരിക്കുന്ന ആ പൊതി ഇങ്ങ് എടുത്തേ എന്ന് ആന്റി ഉത്തരവിട്ടത് ........


എവിടെ.... ആ മഹാൻ എവിടെ????
അവനെയാണ് ഞാൻ തേടിക്കൊണ്ടിരുന്നത്.....

പറഞ്ഞു നിമിഷങ്ങൾക്കകം ആള് ഒരു പൊതിയുമായി അടുക്കളയിൽ രംഗപ്രവേശനം ചെയ്തു....

വിത്ത്‌ ദാറ്റ് പാൽപുഞ്ചിരി.......

ആന്റി അത് വാങ്ങി എനിക്ക് തന്നു....

ഉണ്ണിയപ്പം ആണ്..... കൊതിച്ചിപാറൂന് വേണ്ടി ദൃതിയിൽ ഉണ്ടാക്കിയതാ......
അതാ ഇന്ന് സന്ധ്യക്ക് തന്നെ വന്നത്....

ഞാൻ നോക്കുമ്പോ ഒക്കെ കണ്ട് ചിരിയോടെ നില്കുന്നുണ്ട് അപ്പ ഹാളിൽ.....

ഇത്ര നാൾ ഞങ്ങൾ മാത്രം ഉണ്ടായിരുന്നിടത്ത് ....
ഞങളുടെ ശബ്ദം മാത്രം നിറഞ്ഞു നിന്നിരുന്നിടത്ത് ഇന്ന്  മറ്റു ചിലർ കൂടെ.....
അവരുടെ സ്നേഹം ലാളന............
എന്തോ ഞാൻ കുറച്ച് സമയം ആകാശത്ത് ആയിരുന്നു......

ഇതിനിടയിലും നന്ദുസിനോട് ഞാൻ പോര് വിളിക്കുന്നുണ്ടായിരുന്നു എന്നത് ഒരു തുണിയുടുക്കാത്ത സത്യം.....

ഞങളുടെ കണ്ണ് കൊണ്ടുള്ള കളി കണ്ടിട്ട് ആകണം സാവിആന്റി നന്ദു ഒക്കെ പറഞ്ഞു എന്ന്....

എന്ത് പറഞ്ഞ്..... ഈ അലവലാതി എന്തൊക്കെയാണോ പറഞ്ഞു വച്ചത്....

ഞാൻ തിങ്കി വന്നപ്പോഴേക്കും ആന്റി പറഞ്ഞ് കഴിഞ്ഞു ബസ്സിലെ കാര്യം എന്ന്.....

ഒടുക്കം എന്നെ തീറ്റിക്കൽ ഒക്കെ കഴിഞ്ഞ് അവര് ഇറങ്ങാറായി.... 

നന്ദുസ് മുന്നോട്ട് പോകുന്നത് കണ്ടതും ഞാനും പിറകെ വിട്ടു എന്റെ റൂമിന്റെ വാതിൽക്കൽ എത്തിയതും ചെറിയൊരു തട്ട്... 

ലവൻ അത് പ്രതീക്ഷിക്കാത്തത്   കൊണ്ട് കറക്റ്റ് ആയി താഴെ പേസ്റ്റ് ആയി...... 

സാവി ആന്റി ഒരു അഞ്ചു തവണത്തെ യാത്ര എങ്കിലും ആന്റിയോട് പറയുന്നുണ്ട് അത് കഴിയുമ്പോ പിന്നേയും എന്തേലും വിഷയം എടുത്തിടും....
അത് ചർച്ചിക്കും..... 

നിലത്ത് വീണ മുതലിന്റെ അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട്  ലൈറ്റ് ഇട്ടു.... 

ലവൻ ആ കിടപ്പ് തന്നെ നിലത്ത്.....
വെളിച്ചം വീണതും കണ്ണ് ചിമ്മി കൈ നീട്ടി......


വീഴ്ത്തിയത് ഞാൻ ആയത് കൊണ്ടും അവന്റെ മുഖത്ത് ഒരു പാവത്തം ആയത് കൊണ്ടും കൈ കൊടുത്തു... 

കൊടുത്തതെ ഓർമ്മയുള്ളൂ....... 

തെണ്ടി   വലിച്ച് താഴെ ഇട്ടു..... 

എന്റെ എൻജിൻ ഔട്ട്‌ കംപ്ലീറ്റ്ലി കുറച്ച് ദിവസമായി എന്റെ സ്പാർട്ടയിൽ ആണ് പണി മുഴുവൻ കിട്ടുന്നത്...... 

എന്റെ സ്പാർട്ട മല  ദൈവങ്ങളെ എന്നെ കാത്തോളണേ...... 

തള്ളി ഇട്ടതും പോരാ കിണിക്കുന്നോ ബ്ലഡി ഫൂൾ.....
അങ്ങനെ നീ ചിരിക്കണ്ട......
എനിക്ക് ചുറ്റും നടന്ന് കിണിച്ചവന്റെ കാലിൽ എന്റെ കാല് കൊണ്ട് ഒരു തട്ട് യുരെക്കാ....... 

ആള് ദാ കിടക്കുന്നു വിത്ത്‌ മുരളൽ...... 

കർത്താവേ ഈ സാധനം കടിക്കോ???? 

ഇല്ലെടി കുരുപ്പേ മാന്തും കാണണോ????
ഡി നിനക്ക് കാണാണോന്ന്???? 

കോഴിടെ മറുപടി വന്നപ്പോ മനസ്സിലായി സംഗതി ആള് കേട്ടു എന്ന്...... 

അടുത്തത് പറയാൻ വാ തുറന്നതും സാവി ആന്റി വിളിച്ചു പുറകെ ആള് റൂമിൽ എത്തുവേം ചെയ്തു....
അങ്ങനെ അവന്റെ വായീന്ന് ജസ്റ്റ്‌ മിസ്സ്‌.... 

ഡാ ചെക്കാ നീ  മോളുമായി വഴക്ക് ഉണ്ടാക്കിയോ???
ദേ ഗൗരി നോക്കിക്കെ രണ്ടും താഴെ വീണ് കിടക്കുന്നു.....
വന്നപ്പോ തുടങ്ങിയതാ ഇവൻ ഇളക്കാൻ....
ചുമ്മാ ഫോണിൽ വിളിച്ച് അതും ഇതും പറഞ്ഞു ആദ്യം ഇപ്പൊ കയ്യാം കളി വരെ ആയി.... 

ആദ്യം ഞാൻ കരുതിയെ പുള്ളിക്കാരി വെറുതെ പറയുവാണെന്നാ കരുതിയെ....
കണ്ണ് നിറഞ്ഞപ്പോഴാണ് കാര്യമായിട്ട് ആണെന്ന് തോന്നിയത്.... 

ഞാൻ ഏറ് കണ്ണിട്ട് അവനെ നോക്കിയപ്പോൾ അവൻ അമ്മയെ നോക്കി കണ്ണുരുട്ടുന്നു.... 

ഗൗരി ആന്റികൂടെ വന്നതോടെ കോളം തികഞ്ഞു...


കേട്ടോ ഗൗരി ഏതോ പെണ്ണിനെ ഇഷ്ടമാണെന്ന് പറഞ്ഞു കൊറേ നാൾ ഇവൻ നടന്നു....
പഠിക്കുന്ന ടൈമിൽ.... 

പിന്നെ അവള് തേച്ചെന്നോ വാർത്തെന്നോ പറഞ്ഞു വീട്ടിൽ കേറാതെ കുറെ നാൾ...
പിന്നെ ഏത് പെങ്കൊച്ചിനെ കണ്ടാലും ദേഷ്യം.... 

അവളെ പോലെ നീണ്ട മുടിയാണെന്ന് പറഞ്ഞു പെങ്ങള് കൊച്ചിന്റെ മുടി മുറിച്ചെന്നെ ഇവൻ....... 

അമ്പട കള്ള നന്ദു കുട്ടാ......
ഒരു വെടിക്കുള്ള മരുന്നൊക്കെ കയ്യിൽ ഉണ്ടല്ലേ....... 

അപ്പൊ എന്റെ സംശയം ശെരി തന്നെ അപ്പുറത്തെ വീട്ടിലെ മൊതല് ആണ് ഇവന്റെ എക്സ്..... 

അതൂടെ കേട്ടതും എന്റെ അടുത്ത് ഇരുന്നവൻ കാറ്റ് പോലെ  പുറത്തേക്ക് പാഞ്ഞു..... 

അവിടെ ചെന്ന് നിന്ന തീരോ???
ഹോണടിയോടടി......
ആന്റി ചെവിട് പൊത്തി പുറത്തേക്ക് നടന്നു...... 

പക്ഷെ അവന്റെ എക്സിന്റെ കാര്യമോർത്തപ്പോഴാണ് ആ ചെകുത്താന്റെ മുഖം വീണ്ടും ഓർമ്മയിൽ തിങ്ങി വന്നത്...... 

എങ്ങനെ ഓടി ഒളിച്ചാലും തേടി വരും കാലൻ...... 

നന്ദുസ് വിളിച്ച് സംസാരിച്ചപ്പോൾ ദേഷ്യം വന്നെങ്കിലും അവന്റെ വരവോടെ ആ തെണ്ടിയുടെ ഓർമ്മയെ എന്റടുക്കെ ഇല്ലായിരുന്നു.... 

ഇതിപ്പോ  വീണ്ടും തള്ളിക്കേറി വന്നു.... 

നിങ്ങൾ കഥയറിയാതെ ആട്ടം കാണുകയാണല്ലോ അല്ലെ.....പറയാം... 

ഇപ്പൊ ഞാൻ ഏതായാലും സാവി ആന്റിക്ക് ടാറ്റാ കൊടുത്ത് വിടട്ടെ.... 

പുറത്തേക്ക് ചെന്നപ്പോൾ ഹോണടി ഒക്കെ നിന്നിരുന്നു....
ഏതായാലും ആന്റിയുടെ ആ ഡയലോഗിൽ നന്ദുസ് ഒന്നോതുങ്ങിയിട്ടുണ്ട്......
കാറിൽ ഇരുന്ന് എന്തൊക്കെയോ പിറുപിറുക്കുന്നു..... 

ആന്റി എന്നെ ചേർത്ത് പിടിച്ച് ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു.... 

അതൊക്കെ ഡബിൾ ഓക്കെ അല്ലെ....
ഫുഡ്ഡ് എവിടെയുണ്ടോ അവിടെ നമ്മൾ ഉണ്ട്...!!! 

അമ്മ വരണുണ്ടോ അല്ലെ അവിടെ കിടന്നോ...!! 

ആന്റിയുടെ യാത്ര പറച്ചിൽ തീരുന്നില്ല എന്ന് കണ്ടതും സൈഡ് ഗ്ലാസ്‌ താഴ്ത്തി   നന്ദുസ് അലറി..... 

അതോടെ ആന്റി എന്റെ മേലുള്ള പിടി വിട്ട് കാറിൽ പോയി കയറി.
.. 

അവന്റെ ഊതി വീർത്ത മുഖം കണ്ടതും എനിക്കൊരു കുസൃതി തോന്നി..... 

നന്ദുവിന്റെ എക്സിന്റെ പേര് എന്താ ആന്റി????

ആന്റി അത് ഇത് എന്നൊക്കെ പറഞ്ഞു ഒരുപാട് നേരം ആലോചിച്ചു.....

അവസാനം നന്ദുസിന് നേരെ തിരിഞ്ഞിരുന്ന്.....(ഹിറ്റ്ലർ സിനിമയിൽ മമ്മൂക്കയോട്  ഹിറ്റ്ലർ മാധവൻ കുട്ടിയുടെ പേര് ചോദിക്കുന്ന സെയിം എക്സ്പ്രസ്ഷനിൽ )

എന്തായിരുന്നു നന്ദു ആ പെണ്ണിന്റെ പേര്???
ഏതോ ന്ദു ആയിരുന്നല്ലോ...????

ന്ദു അല്ല കുന്തം.....!!!
നന്ദു വിറളി പൂണ്ട് എന്നെ നോക്കി അതോടെ എനിക്ക് രസം കയറി....

ഇന്ദു എന്നോ മറ്റോ ആണോ ആന്റി......???

ഞാനത് ചോദിച്ചതും നന്ദുസ് കാട്ടുപോത്ത് വെട്ടാൻ നില്കും പോലെ ഒരു നോട്ടം കയ്യകലത്തിൽ ആയിരുന്നു എങ്കിൽ എന്നെ നിലത്തൂന്ന് വടിച്ച് എടുക്കാം ആയിരുന്നു.....

ആ അത് തന്നെ മോളെ..... കിന്ദു ഒരു സാമദ്രോഹി......!!!

അതോടെ സിറ്റ്ഔട്ടിലിരുന്ന് ഈ സീനൊക്കെ ചിരിയോടെ കണ്ടോണ്ടിരുന്ന അച്ഛനോട്  ലവന്റെ വക ഒരു ചോദ്യം....

അങ്കിൾ ഈ ഹിന്ദി സോങ്സ് ഒന്നും കാണാറില്ലേ എന്ന്....

ഇതേതാ സീനിലില്ലാത്ത ഡയലോഗ് എന്ന ഭാവത്തിൽ അപ്പ...

എന്തെ മോനെ??.?

ആ ഇടക്ക് കാണണം അങ്കിൾ നല്ലതല്ലേ....

എന്റെ നേരെ നോക്കി ചുണ്ട് തലോടി കൊണ്ടാണ് പറച്ചിൽ.....

പട്ടി.... അവന്റെ പട്ടി ഷോ......

അതോടെ ഞാൻ അടങ്ങി സമാധാനത്തിന്റെ വെള്ളരിപ്രാവ് ആയി രൂപാന്തരം പ്രാപിച്ചു.....

ആന്റി അവന്റെ കയ്യിൽ തട്ടി വണ്ടിയെടുക്കാൻ പറഞ്ഞതും എന്നെ നോക്കി കണ്ണൊന്നു ചിമ്മി കൊണ്ട് കാർ മുന്നോട്ട് പാഞ്ഞു....

അവർക്ക് നേരെ കൈ വീശി ചിരിച്ച് തിരിഞ്ഞതും...
അപ്പുറത്ത് നന്ദുവിന്റെ എക്സ് വിത്ത്‌ ഒരു കുട്ട മുഖം....

ഹാ കുട്ടിയെ കുറ്റം പറയാൻ പറ്റില്ല....
നഷ്ടപ്പെടുത്തിയത് വല്ലവരുടെയും കയ്യിൽ ഇരിക്കുന്നത് കാണുമ്പോൾ ചിലർക്ക് വല്ലാത്ത ചൊറിച്ചിൽ ആയിരിക്കും...

അവര് പോയതും അപ്പയും ആന്റിയും അകത്തേക്ക് പോയി...

ഞാൻ ചുമ്മാ ഫോണെടുത്ത് ചെവിയിൽ വച്ചിട്ട് ആ നന്ദു നൈറ്റ്‌ വിളിക്കണേ.....

ഞാൻ കാത്തിരിക്കും എന്ന് ഇന്ദു പിശാശിന് കേൾക്കാൻ വിധത്തിൽ പറഞ്ഞു....

ബെർതെ ഒന്നൂടെ ചൊറിച്ചിൽ കൂടട്ടെന്ന്...
ജസ്റ്റ്‌ ഫോർ എ  രസം......!!!

അതോടെ അവള് ചവിട്ടി കുലുക്കി അകത്തേക്ക് വിട്ടു...
പിന്നാലെ വന്ന കാലൻ എന്താന്നൊക്കെ ചോദിക്കുന്നുണ്ട്.....
ഒന്നും പറയാതെ അവനെ തട്ടി മാറ്റി അവള് അകത്തേക്ക് നടന്നു..
അവനെ കാണാതെ അകത്തേക്ക് കയറാൻ തുനിഞ്ഞത് ആണ് ഞാൻ
പക്ഷെ എത്ര നാൾ ......
ഞാൻ തെറ്റ് ചെയ്തിട്ടില്ലല്ലോ ഭയക്കേണ്ട കാര്യവും ഇല്ലാ....
സ്വയം മോട്ടിവേറ്റ് ചെയ്തു അവിടെ തന്നെ നിന്നു....

അവൻ എന്നെ കണ്ടു എന്നുറപ്പായതും ഞാനൊന്ന് നീട്ടി തുപ്പി അകത്തേക്ക് നടന്നു....

അകത്തേക്ക് കയറി വാതിൽ വലിച്ചടച്ചു.....

ഒരു മനസ്സുഖം....


പക്ഷെ തിരിഞ്ഞ് നിന്ന് നോക്കിയത് അപ്പയുടെ മുഖത്തേക്ക്....

ഉച്ചക്ക് മുതൽ ഈ വാതിൽ വല്ലാതെ അടയുന്നു അല്ലെ ബാലേ.....

ഞാനും ശ്രെദ്ധിച്ചു  മനു....

ദേ വീണ്ടും ബാല..... ഞാൻ ചുമ്മാ പിറകിലേക്ക് നോക്കി...
അതോടെ ആന്റിയും അപ്പയും പ്ലിങ്ങി....


എന്റെ മാറ്റർ വിട്ടു എന്ന് ഉറപ്പായതും ഞാൻ സെറ്റിയിൽ പോയി ഇരുന്ന് കാലിൽ കാല് കയറ്റി വച്ചു.....

പറഞ്ഞോ പറഞ്ഞോ വള്ളി പുള്ളി തെറ്റാതെ രണ്ടും കാര്യം പറഞ്ഞോ????

ഉച്ചക്ക് മുതൽ കേൾക്കുന്നതാ ഒരു ബാല.... 

ഞാൻ വല്യ സീരിയസ് മുഖഭാവത്തിൽ ഇരുന്നു....

(തുടരും.....)

✍️❤️ഹഷാര❤️

ചിരിപ്പിക്കുവോന്ന് അറിയില്ല....
കമന്റ്സ് പറയണേ..... 😍

 

 

 

 

 

 

 


will you marry me ❤️ 7

will you marry me ❤️ 7

4.6
2682

(യെച്ചൂസ് മി ഇതൊന്ന് വായിക്കണേ.... നേരത്തെ പോസ്റ്റ്‌ ചെയ്തത് പാതി മൊയ്‌ലു മുക്കിയിട്ടാണ് പ്രസിദ്ധീകരിച്ചത്..,. ഇത് കുറച്ചൂടെ ലെങ്ത്തിൽ പിന്നേം ഇടുന്നതാ..... വായിച്ചതാന്ന് പറഞ്ഞിട്ട് ഇട്ടിട്ട് പോകല്ലേ.... എന്ന് സ്വന്തം ഞാൻ 😁) എന്റെ ഇരുപ്പൊക്കെ കണ്ട് ഒന്ന് ഞെട്ടി ഉള്ളത് ഇപ്പൊ തുറന്ന് പറയും എന്ന് കരുതി ഞാൻ വെയിറ്റ് ചെയ്തു.....  ആന്റി മുക്കിയും മൂളിയും അടുത്തേക്ക് വരുന്നുണ്ട്......  ആ വാ വാ.... എന്നോടാ കളി  ബാലാ ഹിഹി.....  """മഹി നന്ദുവിനെ എന്താ പറഞ്ഞെ????"" അപ്പയാണ്....  അല്ല... ഈ ഡയലോഗ് ഇവിടെ വേണ്ടല്ലോ???  ഒരു അപേക്ഷസ്വരം അല്ലെ വേണ്ടേ... ഗ്യാമുകിയെ രക്ഷ