Aksharathalukal

എന്റെ പെണ്ണ് 12

 
 
 
 
അശ്വതി അവിടെ നിന്നും വിളിച്ചു പറഞ്ഞു...
 
 അവന്റെ അടുത്തേക്ക് കൂടി പോകാൻ തുടങ്ങിയ അവളെ അനിയനും ചേട്ടനും കൂടി തടഞ്ഞു....
 
 അവരുടെ കൈ തട്ടിമാറ്റി ഓടാൻ നോക്കിയ അവളുടെ കവിളത്ത് തലങ്ങും വിലങ്ങും തല്ലി....
 
 നീ അവന്റെ ഒപ്പം പോകുന്നത് ഒന്ന് കാണട്ടെ എന്നും പറഞ്ഞു പിന്നെയും തല്ലാൻ തുടങ്ങിയപ്പോഴേക്കും സാം അവൾക്ക് മുന്നിലേക്ക് കയറി നിന്നു.
 
     ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
 
 ചങ്കൂറ്റം കാണിക്കുന്നത് പെണ്ണിനെ തല്ലിയിട്ട് അല്ലടാ...
 
 ധൈര്യമുണ്ടെങ്കിൽ നീ എന്റെ നേരെ കൈപൊക്ക്...
 ഇത്രയും നേരം ഒരുത്തൻ ഇവിടെ ഉണ്ടായിരുന്നല്ലോ നിന്റെ പെങ്ങളെ അവൻ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്നൊക്കെ പറഞ്ഞില്ലേ.. എന്നിട്ടെന്ത് അവന്റെ നേരെ നിന്റെ കൈ പൊങ്ങിയില്ല.. നിന്റെ ഈ ശൂരത്വം ഒക്കെ എവിടെ പോയി...
 
 തിരിച്ചു തല്ലില്ല എന്നുള്ളവരുടെ നേരെ കൈ പോകാൻ അധികം സാമർത്ഥ്യം ഒന്നും ആർക്കും വേണ്ട.. നട്ടെല്ലില്ലാത്ത ഏതൊരുത്തനും അത് പറ്റും...
 
 പക്ഷേ ഇങ്ങനെ നേർക്ക് നേരെ വന്ന് നിന്ന് നിന്റെ കണ്ണിൽ ഒന്ന് സൂക്ഷിച്ചു നോക്കി ഏതെങ്കിലുമൊരു ആണ് നിന്നെ വെല്ലുവിളിച്ചാൽ അപ്പോൾ നിന്റെ മുട്ടു വിറയ്ക്കും,.
 
 പോയി ചത്തൂടെ... നാണമില്ലാത്തവൻ.
 
 നീയൊക്കെ ആണ് എന്നുള്ള വർഗ്ഗത്തിന് മോശമാണ്...
 
 ഇവിടെ എന്റെ കൂടെ വരാൻ തയ്യാറായി......ഞാൻ അവളെ കൊണ്ടുപോകും...
 
 തടയാൻ ധൈര്യമുള്ളവർ ഇപ്പൊ പറഞ്ഞോ....
 
 സാം അശ്വതിയുടെ കയ്യിൽ പിടിച്ചു  ...
 
വാടി...
 
 പക്ഷേ അപ്പോഴേക്കും തടസ്സമായി അച്ഛൻ മുന്നിൽ വന്നു നിന്നു....
 
 ഇവനൊപ്പം ഇറങ്ങി പോവാനാണ് നിന്റെ തീരുമാനമെങ്കിൽ നിന്റെ അച്ഛനും അമ്മയും ജീവനൊടുക്കും ഇത് സത്യം....
 
 അത് കേട്ട് സാം പൊട്ടിച്ചിരിച്ചു...
 
കഷ്ടം തന്നെ നിന്റെ അച്ഛന്റെ കാര്യം...
 
 ഈ പരിപ്പ് ഇവിടെ വേവില്ല എന്ന് പറയടി...
 
 അശ്വതി അച്ഛന്റെ അടുത്തേക്ക് നീങ്ങി നിന്നു...
 
 പണ്ട് എന്നെ ഇതുപോലെ ഭീഷണിപ്പെടുത്തി  പിടിച്ചുവച്ചു ഇനി അത് നടക്കില്ല അച്ഛാ....
 
 ഇവിടുന്ന് ഇപ്പോ കൊണ്ടു പോയില്ലേ അവനെക്കൊണ്ട് എന്ന നിങ്ങളെന്നെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചോ... അന്ന് നിങ്ങളെല്ലാവരും എന്റെ ഉള്ളിൽ മരിച്ചു കഴിഞ്ഞു....
 
 ഇനി ഇതുപോലെയുള്ള നാടകങ്ങൾക്ക് മുന്നിൽ കളയാനുള്ളതല്ല എന്റെ ജീവിതം...
 
 സാമിന്റെ കയ്യും പിടിച്ച് അവന്റെ ഒപ്പം നടന്നു അശ്വതി..
 
പെട്ടന്ന് എന്തോ ഓർത്തു അവൻ അവിടെ നിന്നു
 
 എന്താ ഇച്ചായാ...
 
 നീ വാ...
 
 അവൻ അവളുടെ കയ്യും പിടിച്ച് അമ്പലത്തിന് മുൻപിലേക്ക് നടന്നു ....
 
 ക്ഷേത്രത്തിന് മുൻപിൽ കൊണ്ട് അവളെ നിർത്തിയിട്ട് തന്റെ കഴുത്തിൽ കിടന്ന സാം എന്ന് എഴുതിയ മാല അവളുടെ കഴുത്തിലേക്ക് അണിയിച്ചു....
 
 അപ്പോഴേക്കും നീതു അവിടെ ഓടിയെത്തി......
 
നിക്ക് പോവല്ലേ എന്നും പറഞ്ഞു അവൾ അമ്പലത്തിന് ഉള്ളിലേക്ക് കയറി....
 
 തിരിച്ചു വന്നത് കയ്യിൽ പ്രസാദവും   ആയിട്ടാണ്....
 
 നീതു അത് സാമിന്റെ നേരെ നീട്ടി...
 
 അതിനുള്ളിൽ കുങ്കുമം ഉണ്ടായിരുന്നു ദേവിയുടെ പ്രസാദം....
 
 സാം അത് അവളുടെ നെറുകയിൽ ചാർത്തിക്കൊടുത്തു....
 
 അശ്വതി കണ്ണുകളടച്ച് ദേവിയോടു പ്രാർത്ഥിച്ചു...
 
 എന്റെ അവസാനശ്വാസം വരെയും ഇതിങ്ങനെ നെറുകയിലണിയാൻ ഭാഗ്യം തരണമേ അമ്മേ....
 
 എല്ലാവരുടെയും മുൻപിൽ കൂടെ സാമിന്റെ കൈയുംപിടിച്ച് അശ്വതി നടന്നു...
 
അവർക്കൊപ്പം നീതുവും....
 
        ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
 
 കുരിശിങ്കൽ എന്ന് എഴുതിയ വലിയ ഗേറ്റിനു മുന്നിൽ സാമിന്റെ വണ്ടി നിന്നു...
 
 ഹോണടിച്ച് അപ്പോഴേക്കും ഗേറ്റ് തുറന്നു...
 
 ആദ്യമായിട്ടാണ് ഈ വീട്ടിലേക്ക് വരുന്നത്... ഇനി ഈ ജന്മം ഇങ്ങനെ ഒരു വരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല....
 
 കാർ പോർച്ചിൽ നിർത്തി...
 
 സാം അവിടെ കൈപിടിച്ച് ഇറക്കി....
 
 ഉമ്മറത്തേക്ക് ചെന്നപ്പോഴേക്കും അവിടെ ചാച്ചനും മറിയടിത്തിയും സേവ്യറും അദ്ദേഹത്തിന്റെ ഭാര്യയും എല്ലാരും ഉണ്ടായിരുന്നു...
 
എൽസ പ്രാർത്ഥന ചൊല്ലി അശ്വതി അവിടേക്ക് സ്വീകരിച്ചു...
 
 മെഴുകുതിരി കത്തിച്ച് കർത്താവിന്റെ യും അമ്മച്ചിയുടെ രൂപത്തിന് മുന്നിൽ നിന്ന് എല്ലാവരും പ്രാർത്ഥിച്ചു...
 പിന്നെ എല്ലാവരുടെയും അനുഗ്രഹം മേടിച്ചു....
 
 അപ്പോഴേക്കും മാറിയേടത്തി എല്ലാവർക്കും കുടിക്കാൻ കൊണ്ട് വന്നു...
 
 എൽസമ്മയും മറിയേടത്തിയും നീതു കൂടെ ചെറിയൊരു സദ്യ പെട്ടെന്ന് ഉണ്ടാക്കി...
 
സന്തോഷത്തോടെ എല്ലാവരും ഒരുമിച്ചിരുന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു....
 
 കുറച്ചുകഴിഞ്ഞ് നീതു എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി....
 
 എൽസ അശ്വതിയും കൊണ്ട് സാമിന്റെ മുറിയിൽ പോയി...
 
 മോൾക്ക് അത്യാവശ്യം മാറാൻ ഉള്ള ഒരു ചുരിദാർ ഞാൻ കൊണ്ടുവന്നിട്ടുണ്ട്... ബാക്കി സാധനങ്ങളൊക്കെ ഉച്ചകഴിഞ്ഞ് നിങ്ങൾ രണ്ടാളും കൂടി പോയി മേടിച്ചാൽ മതി...
 
 എൽസ അലമാരിയിൽനിന്നും ഒരു കവർ എടുത്ത് അശ്വതിക്ക് കൊടുത്തു...
 
 മോളേ ഇതൊക്കെ മാറിയിട്ട് താഴേക്ക് വാ..
 
 എൽസ പോയിക്കഴിഞ്ഞ് അശ്വതി വാതിലടച്ചു...
 
വലിയ മുറി ആണ്...
 
ഇളം പിങ്കും വെള്ളയും ആണ് മുറി നിറയെ...
 
 കാണുമ്പോൾ തന്നെ മനസ്സിന് ഒരു പോസിറ്റീവ് തോന്നുന്ന അന്തരീക്ഷം...
 
ഭിത്തിയിൽ ഇച്ചായനും ചാച്ചനും അമ്മച്ചിയും കൂടെയുള്ള ഒരു ഫോട്ടോ...
 
 പിന്നെ ഒരു ടേബിൾ അതിൽ അമ്മച്ചിയും പിന്നെ  കർത്താവും ഇരിക്കുന്ന ഫോട്ടോ ...
 
 കബോർഡ് നിറയെ ഇച്ചായന്റെ ഡ്രസ്സ് ആണ്...
 
 കർട്ടനും ബെഡ്ഷീറ്റ് എല്ലാം പിങ്ക് നിറം...
 
 വീട്ടിൽ നിന്നും തന്ന സാരിയും ആഭരണങ്ങളും എല്ലാം ഊരി വെച്ചു ....
 
 കുളിച്ച് ആന്റി തന്ന ഡ്രസ്സ് എടുത്തിട്ടു...
 
അപ്പോഴേക്കും വാതിലിൽ മുട്ടു കേൾക്കാം...
 
 തുറന്നപ്പോൾ ഇച്ചായൻ...
 
 കുളി കഴിഞ്ഞോ നിന്റെ.. എന്നാൽ താഴേക്ക് ചെല്ല് കുഞ്ഞാഞ്ഞയും ആന്റിയും പോകാൻ നിൽക്കുവാ...
 
 ഞാൻ ഒന്ന് കുളിച്ചു വരാം...
 
       🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
 
അശ്വതി ചെല്ലുമ്പോൾ അവർ രണ്ടാളും പോകാൻ നിൽക്കുകയാണ്....
 
എൽസ അശ്വതിയുടെ അടുത്തേക്ക് ചെന്നു...
 
 മോള് ഒന്നുകൊണ്ടും വിഷമിക്കേണ്ട...
 ഇവിടെ എല്ലാവരും ഉണ്ട് മോൾക്ക്...
 
 എന്താവശ്യമുണ്ടെങ്കിലും പറയണം..
 
 അവനോട് പുറത്തുപോയി അത്യാവശ്യം സാധനങ്ങളൊക്കെ മേടിക്കണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്...
 
 ഞങ്ങൾ ഇടയ്ക്ക് വരാം...
 
 ലില്ലി വരും രണ്ടുദിവസം കഴിഞ്ഞ് അപ്പൊ നമുക്ക് ചെറിയൊരു പാർട്ടി ഒക്കെ നടത്താം അല്ലേ ചേട്ടായി...
 
 എൽസ ചോദിച്ചു...
 
 പിന്നെ മറിയേടെതിയുടെ അടുത്തേക്ക് ചെന്നു...
 
 കൊച്ചിനെ പൊന്നുപോലെ നോക്കും എന്ന് എനിക്കറിയാം...
 
 എന്നാലും ഒന്നൂടെ പറയുക...
 
 അശ്വതിയുടെ നേർക്ക് തിരിഞ്ഞ്...
 
 ഞങ്ങൾ ഇറങ്ങുവാ...
 
          🌹🌹🌹🌹🌹🌹🌹🌹🌹🌹
 
ചാച്ചൻ കിടക്കണം എന്ന് പറഞ്ഞു പോയി.. മാറിയേടത്തിയും കിടക്കാൻ പോയി..
 
അശ്വതി മുകളിൽ ചെല്ലുമ്പോൾ സാം കുളി ഒക്കെ കഴിഞ്ഞു ഡ്രസ്സ്‌ മാറി നിൽക്കുവാണ്...
 
അശ്വതി നേരെ കട്ടിലിൽ ചെന്നു ഇരുന്നു...
 
സാം നോക്കുമ്പോൾ അവൾ എന്തോ ആലോചനയിൽ ആണ്...
 
മടിയിൽ എന്തോ തോന്നിയപ്പോൾ ആണ് അശ്വതി നോക്കിയത്...
 
ഇച്ചായൻ മടിയിൽ തല വച്ചു കിടക്കുന്നു...
 
അവൾ ഒന്നും മിണ്ടാതെ അവന്റെ മുടിയിൽ പതിയെ തലോടി കൊടുത്തു....
 
സാം അവളുടെ ഒരു കൈ എടുത്തു അവന്റെ മുഖതേക്ക് ചേർത്തു വച്ചു....
 
എന്നാ കൊച്ചേ വല്യ ആലോചന....
 
ഒന്നുല്ല.....
 
സാം എണീറ്റ് അവൾക്കൊപ്പം ഇരുന്നു.
 
ദേ ഇങ്ങോട്ട് നോക്കിക്കേ...
 
എന്റെ കണ്ണിലേക്കു നോക്ക് എന്നിട്ട് പറ.. ഒന്നും ഇല്ല എന്ന്...
 
എന്തിനാണ് ഇച്ചായ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്... അതിനും വേണ്ടിട്ട് എന്താ എനിക്ക് യോഗ്യത..
 
അതും പറഞ്ഞു അവൾ അവനെ കെട്ടി പിടിച്ചു കരഞ്ഞു....
 
കൊച്ചേ.... യോഗ്യത.... അത്‌ ഓരോതർക്കും ഓരോന്ന് ആണ്...
 
ഞാൻ നിന്നെ എന്റെ പ്രാണൻ ആയി കാണുന്നു അതാണ് നിന്റെ യോഗ്യത....
 
ഇങ്ങനെ കരയരുത് അത്‌ മാത്രം എനിക്ക് സഹിക്കില്ല....
 
സാം അവളുടെ കണ്ണ് തുടച്ചു കൊടുത്തു...
 
എനിക്ക് ഈ കണ്ണിൽ കാണേണ്ടത് എന്നോട് ഉള്ള പ്രണയം ആണ്, പരിഭവം ആണ്.. അല്ലാണ്ട് കണ്ണുനീർ അല്ല...
 
കഴിഞ്ഞത് ഒക്കെ കഴിഞ്ഞു.. എന്റെ ഭാഗത്തു തെറ്റ് ഉണ്ടായിരുന്നു.. ഇല്ല എന്ന് ഞാൻ പറയുന്നില്ല...
 
ഞാൻ അത്രേമേൽ നിന്നെ സ്നേഹിച്ചു പോയി.. നമ്മൾ രണ്ടാളും ഒന്നായി കഴിഞ്ഞു സാവകാശം നിന്നോട് പറയാം എന്നാണ് വിചാരിച്ചത്... പക്ഷെ അന്ന് എല്ലാം തകർന്നു...
 
നീ എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ ആയപ്പോൾ ഞാൻ ആകെ തകർന്ന് പോയി. പിന്നീട് ഉള്ള നിന്റെ പെരുമാറ്റവും അങ്ങനെ ആയിരുന്നല്ലോ...
 
എന്നലും നീ തിരിച്ചു വരും എന്ന് എനിക്ക് അറിയാരുന്നു....
 
ഏടത്തിടെ വായിൽ നിന്നും അത്‌ കേട്ടപ്പോൾ സത്യത്തിൽ ഞാൻ ആകെ എന്തോപോലെ ആയി... എന്നോട് പറയാരുന്നു ഒരു വാക്ക്. ആദ്യം ഞാൻ വഴക്ക് ഒക്കെ കൂടിയാലും പിന്നേ അതൊക്ക മാറിയേനെ....
 
കാണരുത് മിണ്ടരുത് എന്നൊക്കെ പറയുമ്പോ നെഞ്ച് പൊട്ടുന്ന പോലെ ആയിരുന്നു....
 
മതി അതൊക്ക കഴിഞ്ഞു... ഇനി നമ്മൾ നമ്മൾ സ്വപ്നം കണ്ട ആ ജീവിതം തുടങ്ങാൻ പോവുക ആണ്
.
ഇവിടെ കണ്ണീർ ഇല്ല, പ്രണയം മാത്രം...
 
ഇച്ചയാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ... അയാൾ രഖു വിന്റെ ആൾ ആണ് എന്ന് എങ്ങനെ തിരിച്ചു അറിഞ്ഞു... നേരത്തെ കണ്ടിട്ടുണ്ടോ അയാളെ...
 
സാം അന്ന് രഖുവിനെ തല്ലിയതും ഹോസ്പിറ്റൽ പോയതും ഒക്കെ പറഞ്ഞു....
 
അയാളെ പിന്നേ കാണാതെ ആയപ്പോൾ എനിക്ക് സംശയം തോന്നിയിരുന്നു....
 
അല്ല ഇപ്പൊ അയാളുടെ അവസ്ഥ എന്താ....
 
സാം അവളെ നോക്കി കണ്ണിറുക്കി കാണിച്ചു....
 
പറ ഇച്ചായ....
 
സാം ഫോൺ എടുത്തു ഒരു വീഡിയോ കാണിച്ചു....
 
ഒരു ഹോസ്പിറ്റൽ കിടക്കുന്ന രാഖുവിനെ...
 
പുറത്തു അധികം പരുക്ക് ഒന്നും ഇല്ലങ്കിലും ഇനി ഈ ജന്മം അവൻ രണ്ടു കാലിൽ നടക്കില്ല... പരസഹായം ഇല്ലാണ്ട് ഇനി അവനു ഒരു ജീവിതം ഉണ്ടവില്ല.. അവനു മാത്രം അല്ല നിന്നെ കെട്ടാൻ റെഡി ആയി വന്ന അവനും....
 
എല്ലാം കെട്ട് വായും പൊളിച്ചു നിൽക്കുന്ന അശ്വതിയേ അവൻ തന്നോട് ചേർത്തു നിർത്തി....
 
അവന്റെ ആ സ്നേഹത്തിൽ അവൾ മതി മറന്നു നിന്നു....
 
ഇങ്ങനെ ഒക്കെ ചെയ്യാൻ ആരുന്നോ മാറി നിന്നത് ഇത്രേം ദിവസം... ഞാൻ പേടിച്ചു.. കൈയിൽ വിഷം ആയി ആണ് ഞാൻ വന്നത്.. ഇച്ചായൻ വന്നില്ല എങ്കിൽ അവിടെ വച്ചു ഈ ജീവിതം തീർക്കാൻ...
 
അതിന് മുന്നേ ഞാൻ വന്നില്ലെടി.. നീ അങ്ങനെ ചെയ്യും എന്ന് എനിക്ക് അറിയാരുന്നു... അതാണ് ഞാൻ കറക്റ്റ് സമയം വന്നത്..
 
നീ അല്ലെങ്കിൽ പിന്നെ ഞാൻ ഉണ്ടോ പെണ്ണേ 
 
അവൻ അവളെ ഒന്നൂടെ ഇറുകി പുണർന്നു... ഇനി തന്നിൽ നിന്നും വേർപെടുത്താൻ ആർക്കും ആവില്ല എന്ന പോലെ...
 
അതേയ് ഇങ്ങനെ നിന്നാൽ പോരാ..
എനിക്ക് മാറാൻ ഡ്രസ്സ്‌ ഒന്നും ഇല്ല.
അത്‌ വാങ്ങണം..
 
ഇതൊക്കെ പ്ലാൻ ചെയ്തപ്പോൾ ഞാൻ ഇവിടെ വന്നു എന്ത് ഇടും എന്ന് ഓർത്തോ...
 
പിന്നേ ഇച്ചായൻ ഒരു മാല കഴുത്തിൽ ഇട്ടു എന്നല്ലാതെ ഇത് താലി അല്ല...
 
നീ ഒന്നു അടങ്ങേടി...
 
താലി അത്‌ ചാച്ചൻ മേടിച്ചു വച്ചിട്ടുണ്ട്...
 
അത്‌ ഞാൻ നാളെ നിന്റെ കഴുത്തിൽ അണിയിക്കും.. വേറെ ആരും ഇല്ല എന്റെ അമ്മച്ചിടെ മുന്നിൽ കർത്താവിനെ സാക്ഷി ആക്കി.. നമ്മൾ നാലാൾ മാത്രം... അത്‌ കഴിഞ്ഞു നേരെ രെജിസ്റ്റർ ഓഫ്‍സി പോയി ഔദ്യോഗികം ആയി വിവാഹം...
 
പിന്നേ നിനക്ക് ഉള്ള ഡ്രസ്സ്‌...
 
അതും പറഞ്ഞു സാം കട്ടിലിന്റെ അടിയിൽ നിന്നും ഒരു ബാഗ് എടുത്തു...
 
അത്യാവശ്യം ഡ്രസ്സ്‌ ഇതിൽ ഉണ്ട്
 
ബാക്കി സാധനം ഒക്കെ നമുക്ക് വൈകുന്നേരം പുറത്തു പോയി വാങ്ങാം...
 
സാം അവളെ കട്ടിലിൽ പിടിച്ചു ഇരുത്തി ബാഗ് തുറന്നു കാണിച്ചു....
 
രണ്ടു ചുരിദാർ, ഒരു സാരി പിന്നേ വീട്ടിൽ ഇടാൻ രണ്ട് ഡ്രസ്സ്‌...
 
ബാക്കി ഒക്കെ നീ വന്നിട്ട് ആവാം ന്ന് വിചാരിച്ചു.....
 
പിന്നേ ഇപ്പൊ കല്യാണം ഒക്കെ കഴിഞ്ഞു... അപ്പൊ ഒരു ഉമ്മ ഒക്കെ ഇപ്പൊ ആവാം...
 
അവൻ അതും പറഞ്ഞു അവളുടെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു...
 
വേണ്ടാ മോനെ....
 
ഇച്ചായനെ എനിക്ക് കിട്ടയാൽ തിങ്കൾ വ്രതം എടുത്തു ശിവ പാർവതി സമേതം ഇരിക്കുന്ന അമ്പലത്തിൽ തൊഴാം എന്ന് ഞാൻ നേർന്നിട്ടുണ്ട് അപ്പൊ നാളെ രാവിലെ കുളിച്ചു അമ്പലത്തിൽ പോണം അതൊക്ക കഴിഞ്ഞു മറ്റന്നാൾ നമുക്ക് സ്നേഹിക്കാ കേട്ടോ...
 
അതും പറഞ്ഞു അവനെ കട്ടിലിൽ തള്ളി ഇട്ടു അവൾ ഓടി...
 
എടി ദുഷ്ടേ....
 
തുടരും...

എന്റെ പെണ്ണ് 13

എന്റെ പെണ്ണ് 13

4.7
3773

    ഇച്ചായനെ എനിക്ക് കിട്ടയാൽ തിങ്കൾ വ്രതം എടുത്തു ശിവ പാർവതി സമേതം ഇരിക്കുന്ന അമ്പലത്തിൽ തൊഴാം എന്ന് ഞാൻ നേർന്നിട്ടുണ്ട് അപ്പൊ നാളെ രാവിലെ കുളിച്ചു അമ്പലത്തിൽ പോണം അതൊക്ക കഴിഞ്ഞു മറ്റന്നാൾ നമുക്ക് സ്നേഹിക്കാ കേട്ടോ...   അതും പറഞ്ഞു അവനെ കട്ടിലിൽ തള്ളി ഇട്ടു അവൾ ഓടി...   എടി ദുഷ്ടേ.....            ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️    പുറത്തേക്കു പോവാൻ റെഡി ആവുകയാണ് രണ്ടാളും...    ഇതെന്താ നിന്റെ കമ്മലും വളയും ഒക്കെ എവിടെ...    കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന അശ്വതിയുടെ അടുത്തേക്ക് വന്ന് സാം ചോദിച്ചു....    അതൊന്നും എനിക്ക് വേണ്ട ഇനി... &nbs