ചിത്ര പതിയെ ഗോവിണി പടികൾ കയറി.... ദത്തന്റെയും അഗ്നിയുടയും മുറികൾ മുകളിലായി തെക്കിനിയോട് ചേർന്നാണ്.... ഗോവിണി പടികൾ കയറി ചെന്നാൽ കാണാൻ കഴിയുന്നത് ഒരു നീളൻ വരാന്തയാണ്... അതിനും ഇരുവശത്തുമായാണ് മുറികൾ ഉള്ളതും....
ചിത്ര വരാന്തയിലൂടെ നടന്നു... ദത്തന്റെ
മുറിയുടെ വാതിലിന്റെ അടുത്ത് എത്തിയതും അവൾ നിന്നും... ദത്തന്റെ മുറിയുടെ നേരെ എതിർവശത്തയാണു
അഗ്നിയുടെ മുറിയും.....
ചിത്ര അഗ്നിയുടെ മുറിയിലേക്ക് കണ്ണുകൾ പായിച്ചു..... പക്ഷേ ആ മുറി അടച്ച നിലയിൽ ആയിരുന്നു.
"ഈശ്വരാ........ അഗ്നിയേട്ടൻ ഇതു എവിടെ പോയി......അഗ്നിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ.... ഇതിപ്പോൾ തനിയെ......."
ചിത്ര പതിയെ ദത്തന്റെ മുറിയുടെ വാതിലിൽ മുട്ടി.... അകത്തു നിന്നും ആളനക്കം ഒന്നും കേട്ടില്ല.... അതുകൊണ്ട് ചിത്ര ഒന്നുകൂടി ശക്തി ആയി തട്ടി.... പെട്ടെന്ന് വാതിലിന്റെ ഒരു പാളി തുറന്നു......
" ഓ .... അപ്പോൾ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു.... ഇനി ആള് അകത്തു കാണുമോ ആവോ..... "
ചിത്ര തുറന്നു കിടന്ന വാതിൽ പാളിയിലൂടെ പതിയെ തലയിട്ട് നോക്കി.... അകത്തു ആരെയും കാണാൻ സാധിച്ചില്ല..........
" ഭാഗ്യം..... ദത്തേട്ടൻ അകത്തില്ല.... "
പെട്ടെന്ന് തന്നെ അവൾ വാതിലിന്റെ ശേഷിച്ച പാളിയും തുറന്നു അകത്തു കയറി.....
വിശാലമായ മുറി....... മുറിയുടെ ഒത്ത നടുവിൽ ചിത്ര പണികളാൽ കാഞ്ഞിരത്തിൽ തീർത്തെടുത്ത വലിയൊരു കട്ടിൽ.... മുറിയുടെ ഒരു വശത്തു മേശയും അതിനോട് ചേർന്നു ഒരു കസേരയും... മേശയിൽ പുസ്തകങ്ങൾ വളരെ ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു... അവിടെ നിന്നും അല്പം മാറി ഒരു വലിയ ജാലക വാതിൽ .... അവിടെ നിന്നും നോക്കിയാൽ കാണാൻ കഴിയുന്നത് തറവാട്ടിൽ സ്ഥിതി ചെയ്യുന്ന കാവ് ആണ്................
ദത്തന്റെ മുറിയോട് ചേർന്നു മറ്റൊരു അറ കൂടിയുണ്ട്.... ദത്തന്റെ സ്വകാര്യ സബാദ്യങ്ങൾക്കു മാത്രമായി..... ഇന്നുവരെ ആ അറയിൽ എന്താണെന്നു ആരും കണ്ടിട്ടില്ല.............
കണ്ടിട്ടില്ല എന്നല്ല കാണിപ്പിച്ചിട്ടില്ല.........
ആ അറയിൽ പ്രവേശിക്കാൻ ദത്തൻ ആരെയും അനുവദിച്ചിട്ടില്ല.........
പിന്നീട് ദത്തന്റെ മുറിയിലുള്ളതു ഭിത്തിയോട് ചേർന്നു പണികഴിപ്പിച്ചിട്ടുള്ള ഷെല്ഫുകളാണ്...
അതിൽ നിറയെ പുസ്തകങ്ങൾ ........ അതിനോട് ചേർന്നു വലിയൊരു തടി അലമാരയും..
ചിത്ര മുറി ആകമാനം ഒന്നും നോക്കി..... " അഗ്നിയേട്ടന്റെ മുറി പോലെ അല്ല നല്ല അടുക്കും ചിട്ടയും ഉള്ള മുറിയാണ്.... "
ചിത്രയുടെ കണ്ണുകൾ മുറിയോട് ചേർന്നുള്ള അറിയിലേക്ക് നോക്കി.... അവൾ പതുക്കെ അതിനടുത്തേക്ക് ചുവടു വെച്ചു..... അറയുടെ അടുത്തെത്തിയതും അവൾ പതിയെ നോക്കി... അതു പക്ഷേ പൂട്ടിയ നിലയിൽ ആയിരുന്നു........
" എന്നാലും എന്തായിരിക്കും ഇതിനുള്ളിൽ........... ഹോ.... ഒരു പ്രാവശ്യം ഇതൊന്നു തുറന്നു നോക്കാൻ ശ്രെമിച്ചതിനു എന്തായിരുന്നു ബഹളം......... ആ........ അല്ലെങ്കിൽ വേണ്ടാ..... എന്തിനാ വെറുതെ ദത്തേട്ടന്റെ വായിലിരിക്കുന്നത് കേഴ്ക്കുന്നതു......
പിന്നെ ചിത്ര പതിയെ തിരിഞ്ഞു ചായ ഗ്ലാസ്സ് മേശമേൽ വെച്ചു.... അപ്പോൾ അറിയാതെ അവളുടെ കൈ തട്ടി മേശമേൽ ഇരുന്ന ഡയറി താഴെ വീണു..... ചിത്ര അതെടുക്കാൻ കുനിഞ്ഞതും മുറിയിലേക്ക് ദത്തൻ കടന്നു വന്നതും ഒരുമിച്ചായിരുന്നു.....
കുളിച്ചു ഈറനോടെയാണ് ദത്തൻ മുറിയിലേക്ക് വന്നതും...... അവന്റെ മുടിയിഴകൾ നെറ്റിയിലേക്ക് വീണു കിടന്നിരുന്നു.... അതിൽ നിന്നും ജലകണങ്ങൾ ഇറ്റിറ്റു വീണിരുന്നു......
അഗ്നിയിൽ നിന്നും ദത്തനെ വ്യത്യസ്തനാക്കിയിരുന്നത് അഗ്നിയുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നിരുന്ന ആ രുദ്രാക്ഷമാല മാത്രമായിരുന്നു....
ചിത്ര ദത്തനെ നോക്കി..... കണ്ണുകളിൽ ചുവപ്പു നിറം പടർന്നു കയറുന്നതു... മുഖം വലിഞ്ഞു മുറുകുന്നതും അവൾ ശ്രെദ്ധിച്ചു....... ചിത്ര പെട്ടന്നു തന്നെ അവിടെ നിന്നും എണിറ്റു.... ദത്തൻ അവളുടെ അരുകിലേക്ക് നടന്നു വന്നു..........
"നിന്നോട് ആരാടി..... എന്റെ മുറിയിൽ കയറാൻ പറഞ്ഞതും.. പറയടി......"
"അതു.......... ഞാൻ...... ഈ.... ചാ.. യ...
തരാ....ൻ........ സാവിത്രി...... അമ്മ..... പറ...."
ചിത്രയെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ ദത്തൻ അവിടെ നിന്നും അലറി........
"ഇറങ്ങി........ പോടീ.....😡😡.."
കേഴ്ക്കേണ്ട താമസം ചിത്ര ജീവനും കൊണ്ടു ദത്തനെ കടന്നു ആ മുറി വിട്ടു ഓടി......
ദത്തൻ പതിയെ കൈനീട്ടി താഴെ കിടന്നിരുന്നു.......... ഡയറി എടുത്തു.... ശേഷം പതിയെ നെഞ്ചോടു ചേർത്തു..... അവൻ മിഴികൾ ഇറുകെ പൂട്ടി...........
തുടരും....